Friday, 31 October 2014

ഫരിസേയരൂടേയും സദൂക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍

Watch out ,and beware of the yeast of the pharisees and Sadducees "  ( Mat.16: 6 )
യേശുപറഞ്ഞു ശ്രദ്ധിക്കുവിന്‍ ,    " ഫരിസേയരൂടേയും സദൂക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍ "  ( മത്താ.16: 6 )

ഇതിന്‍റെ സന്ദര്‍ഭം ഒന്നു മനസിലാക്കാന്‍ ശ്രമിക്കാം. രണ്ടാമതു അപ്പം വര്‍ദ്ധിപ്പിച്ചു 5 അപ്പം നാലായിരം പേര്‍ക്കു കൊടുത്തു സം പ്തരാക്കി ബാക്കി  12 കുട്ട അപ്പം ശിഷ്യന്മാര്‍ ചുമന്നു കൊണ്ടുപോയിരുന്നു, ഭക്ഷിച്ചതിന്‍റെ ബാക്കി അവര്‍ സൂക്ഷിച്ചിരുന്നു.അവര്‍ ഭക്ഷിച്ചതിന്‍റെ ശേഷമുള്ളതു പിന്നെ മറുകരയിലേക്കുപോകുമ്പോള്‍ വള്ളത്തില്‍ എടുക്കാന്‍ അവര്‍ മറന്നിരുന്നു. അപ്പോഴാണു യേശു ഈ പുളിമാവിനെ സൂക്ഷിച്ചുകൊള്ളാന്‍ പറഞ്ഞതു. യേശു വലിയ , വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ തീറ്റിപ്രിയരായ ശിഷ്യന്മാര്‍ തീറ്റിയെക്കുറിച്ചാണു ചിന്തിക്കുന്നതു.

നമ്മള്‍ അപ്പം എടുക്കാന്‍ മറന്നതുകൊണ്ടാണു യേശു ഇപ്രകാരം പറയുന്നതെന്നു വിചാരിച്ചു അപ്പമെടുക്കാന്‍ മറന്നതിനെക്കുറിച്ചു പരസ്പരം കുറ്റപ്പെടുത്തുന്ന ശിഷ്യന്മാരെയാണു നാം കാണുന്നതു.



തീറ്റിയെകുറിച്ചുമാത്രം ചിന്തിക്കുന്ന ശിഷ്യന്മാര്‍ 

ഇവരെ കൊണ്ടുനടക്കാന്‍ യേശു വളരെ കഷ്ടപ്പെട്ടുകാണും. വയലില്‍ കൂടിപോയാല്‍ കതിരെല്ലാം പറിച്ചുതിന്നും മുന്തിരി തോട്ടത്തില്കൂടിപോയാല്‍ അതെല്ലാം പറിച്ചുതിന്നും. ഒരിക്കല്‍ വചനം പറഞ്ഞ യേശുവും വചനം കേട്ടു ജനവും അതില്‍ ലയിച്ചു ഇരിക്കുമ്പോള്‍ ശിഷ്യര്‍ വന്നു യേശുവിനോടു പറഞ്ഞു  "ഫുഡടിക്കേണ്ടേ ? ഇവരെ പറഞ്ഞുവിട്ടാല്‍ അവര്‍ ഗ്രാമങ്ങളില്പോയി ഭക്ഷണം കഴിച്ചുകൊള്ളുമല്ലോ ? ഇവിടെ വചനം പറഞ്ഞ യേശുവിനും കേട്ടവര്‍ക്കും വിശപ്പില്ല. അവര്‍ അതില്‍ ലയിച്ചിരിക്കുമ്പോളാണു തീറ്റിയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്ന ശിഷ്യന്മാര്‍ യേശുവിനോടൂ അവരെ പറഞ്ഞുവിടാന്‍ പറഞ്ഞതും  അന്‍ചപ്പംകൊണ്ടു അയ്യായിരം പേരെ തീറ്റി ത്രുപ്തരാക്കി ബാക്കി 12 കുട്ടനിറയെ ശിഷ്യന്മാര്‍ക്കുംകൊടുത്തു.

ഹ്രുദയത്തിന്‍റെ തികവില്‍ അധരം സംസാരിക്കുന്നു

ഓരോരുത്തരും സംസാരിക്കുന്നതു അവരുടെ മനസില്‍ തിങ്ങിനില്ക്കുന്ന ക്കര്യങ്ങളാണു.ഇവിടെ ശിഷ്യന്മാര്‍ സംസാരിച്ചതു അവരുടെ മനസില്‍ എപ്പോഴും "ഫുഡു അടിക്കണം " എന്നചിന്തമാത്രമുള്ള വെറും നിഷ്കളങ്കര്‍ എന്നാണു തോന്നുക. ഒരിക്കല്‍ യാക്കോബിന്‍റെ കിണറിനരികെ ഇരിക്കുന്ന യേശുവുമായി സമരിയാക്കാരി സ്ത്രീ സ്ംസാരിക്കുമ്പോള്‍  ശിഷ്യന്മാര്‍ എല്ലാവരും കൂടി ഫുഡു വാങ്ങാനായിപോയിരിക്കുകയായിരുന്നു. 12 പേര്‍ക്കു ഫുഡു വാങ്ങാന്‍ രണ്ടോ മൂന്നോ പേര്‍ പോയാല്‍ മതിയാകും. പക്ഷേ " ഫുഡ്  " എന്നു പറഞ്ഞപോള്‍ 12 പേരും ഒന്നിച്ചുപോയിരിക്കുകയായിരുന്നു. ആ സ്ത്രീ പോയികഴിഞ്ഞപ്പോള്‍ ഭക്ഷണത്തിനു യേശുവിനെ ക്ഷണിക്കുമ്പോള്‍ യേശു പറഞ്ഞു നിംഗള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ടൂ " എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്ത്തിക്കുകയും അവന്‍റെ ജോലി പൂര്ത്തിയാക്കുകയുമാണു എന്‍റെ ഭക്ഷണം "  ( യോഹ.4: 34 )

ഇനിയും വിഷയത്തിലേക്കുതിരികെ വരാം. യേശു വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോഴും പാവങ്ങള്‍ ശിഷ്യന്മാര്‍ " ഫുഡു " എന്നചിന്തയില്‍ കഴിയുന്നതുപോലെ തോന്നും. പുളിമാവിനെക്കുറിച്ചു പറഞ്ഞപ്പോള്‍ തന്നെ യേശു അപ്പത്തെക്കുറിച്ചായിരിക്കും പറയുന്നതെന്നു അവര്‍ക്കു തോന്നാന്‍ കാരണം അവരുടെ മനസു നിറയെ എപ്പോഴും ഫുഡടിക്കുന്ന ചിന്തയായിരുനതുകൊണ്ടു എന്തു പറഞ്ഞാലും അതുമായി ബന്ധപ്പെടുത്തിചിന്തിക്കുന്നതുപോലെ  ഇപ്പോള്‍ മാര്‍പാപ്പായുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെ നമുക്കു കാണാന്‍ പറ്റുന്നു . 


പാപ്പാപറഞ്ഞതും ചില മനുഷ്യര്‍ മനസിലാക്കുന്നതും !

യേശു വലിയ , വലിയ കാര്യങ്ങളെപറ്റിപറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ഫുഡിന്‍റെ കാര്യം ഓര്ത്തതുപോലെ മാര്‍പാപ്പാ വലിയ വലിയ കാര്യങ്ങളാണു പറഞ്ഞതു.



1) ദൈവം സര്‍വശക്തനാണു. വെറും ഒരു മാജിക്കുകാരനല്ല.

2) ഈ പ്രപന്‍ചത്തെ അടക്കിഭരിക്കുന്നതു പ്രപന്‍ചകര്‍ത്താവായ ദൈവമാണു.

3) ദൈവത്തെകൂടാതെ ഒന്നും സ്രിഷ്ടിക്കപ്പെട്ടിട്ടില്ല്.

4) മഹാവിസ്പോടനത്തില്കൂടി ദൈവം പ്രപന്‍ചത്തെ ക്രമീകരിച്ചുവെന്നുപറഞ്ഞാല്‍ അതു കത്തോലിക്കാസഭയുടെ വിശ്വാസത്തിനു എതിരല്ല. എങ്ങ്നെയായാലും ഏകദൈവമാണു സ്രഷ്ടാവു.            

                 

5) ഓരോന്നും എങ്ങ്നെ സ്രിഷ്ഠിക്കണമെന്നു ദൈവം മാത്രമാണു ചിന്തിക്കുന്നതു

6) ഉല്പത്തിപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വിവരണത്തില്‍ നിന്നും മനുഷ്യന്‍ എന്താണു മനസിലാക്കേണ്ടതു അതു പഴയകാലം മുതല്‍ സഭപഠിപ്പിക്കുന്ന അതേകാര്യം തന്നെയാണു പാപ്പാ പറഞ്ഞിരിക്കുന്നതു . ആശയത്തിനു ഒരു വ്യത്യസവും ഇല്ല.

7) എന്നാല്‍  യേശു പറഞ്ഞ വന്‍കാര്യം കേട്ടശിഷ്യന്മാര്‍ അതു ഫുഡിന്‍റെ കാര്യമാണെന്നു മനസിലാക്കിയതുപോലെ വികലമായി മനസിലാക്കിയിട്ടു അവരുടെ മനസില്‍ നിറഞ്ഞുനില്ക്കുന്നകാര്യമായി അതിനെ വ്യാഖ്യാനിച്ചു .

യേശു പറഞ്ഞതു 



"അയ്യായിരം പേരുടെ അന്‍ചപ്പവും , നാലായിരമ്പേരുടെ ഏഴപ്പവും നിങ്ങള്‍ ഓര്‍ക്കുനില്ലേ ? അന്നു എത്രകുട്ടകളാണു നിംഗള്‍ നിറച്ചതു ?ഞാന്‍ അപ്പത്തെപറ്റിയല്ല സംസാരിച്ചതെന്നു നിംഗള്‍ മനസിലാക്കാത്തതെന്തു ?
ഫരിസയരുടെയും സദുക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍ .
അപ്പത്തിന്‍റെ പുളിമാവിനെപറ്റിയല്ല,ഫരിസെയരുടേയും അദുക്കയരുടേയും പ്രബോധനത്തെപറ്റിയാണു സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്യ്തതെന്നു അവര്‍ക്കു അപ്പോള്‍ അനസിലായി " ( മത്താ.16 :9 - 12 ) 

അഭിനവ സദുക്കേയരും ഫരിസേയരും = പെന്തക്കോസ്തും മറ്റുസെക് റ്റുകാരും

ഇവരുടെപ്രബോധനങ്ങള്‍ ഫരിസേയരുടെയുംസദുക്കേയരുടെയുംപോലെയാണു   . അതിനാല്‍ ഇവരെ സൂക്ഷിക്കുക.  സഭയുടെ ശത്രുക്കളാണു.

സഭക്കെതിരായിപ്രവര്‍ത്തിക്കാന്‍ അമേരിക്കയില്‍ രൂപംകൊണ്ട ശത്രുക്കളുടെ ചാരന്മാരാണു ഇവര്‍. അമേക്കയിലുള്ള യൂദന്മാരാണു ദിവസം തോറും കോടികള്‍ ചിലവാക്കി ഇവരെ വളര്‍ത്തുന്നതു .

ചക്കു എന്നുപറഞ്ഞാല്‍ കൊക്കു എന്നു മനസിലാക്കി അതിന്‍പ്രകാരം ജീവിക്കും . ചുമ്മാവിശ്വസിച്ചാല്‍ മാത്രം മതി സ്വര്‍ഗത്തില്പോകാമെന്നു പറഞ്ഞു ആളൂകളെ കബളിപ്പിക്കും. സ്വര്‍ഗീയവിരുന്നെന്നുപറഞ്ഞു ഒരു കൂട്ടര്‍ ഉണ്ടു (കോട്ടയം ഡിസ്ടികില്‍ ) അവിടെ ചെല്ലുന്നവര്‍ക്കെല്ലാം ഓരോഗ്ളാസ് ചുവന്ന പാനീയം കൊടുത്തിട്ടു ഇതാണു യേശുവിന്‍റെ രക്തമെന്നുപറഞ്ഞു കബളിപ്പിക്കും.

കത്തോലിക്കാപള്ളിക്കു ചുറ്റും വലവിരിച്ചു ആളെപിടിക്കാന്‍ നടക്കുന്നു. എന്നാല്‍ സുവിശേഷം കേട്ടിട്ടില്ലാത്തവരുടെ അടുത്തുപോകില്ല. കത്തോലിക്കരെ മൊത്തമായും ചില്ലറയായും രക്ഷിക്കമെന്നും പറഞ്ഞു വീടുകളില്‍ നുഴഞ്ഞുകയറും സൂക്ഷിക്കുക 

Wednesday, 29 October 2014

ദൈവികനിയമങ്ങളില്‍ വെള്ളം ചേര്‍ത്തു മനുഷീകരീതിയില്‍ മാറ്റിയാല്‍?

ദൈവത്തില്‍ നിന്നും അകലും,പ്രകാശത്തില്‍ നിന്നും അകലും , ഇരുട്ടിലേക്കു അടുക്കും, ചുരുക്കത്തില്‍ വീഴ്ച്ചയായിരിക്കും അനുഭവം !


മനുഷ്യന്‍റെ ഹ്രുദയം കഠിനമായപ്പോള്‍

മോശ ദൈവീകനിയമങ്ങളില്‍ അല്പം വെള്ളം ചേര്‍ത്തു മനുഷ്യനെ നിയമം പാലിക്കുന്നവനെന്നു മുദ്ര കുത്താന്‍ ശ്രമിച്ചു. പക്ഷേ അതു ദൈവം അംഗീകരിച്ചില്ല. ദൈവികനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ദൈവം ആരെയും അനുവദിക്കില്ല.

മനുഷ്യന്‍റെ  സുഖസൌകര്യ്ത്തിനു അനുസരിച്ചു ദൈവികനിയമം മാറ്റാന്‍ ആരേയും ദൈവം അനുവദിച്ചിട്ടില്ല, മനുഷ്യന്‍റെ സുഖത്തെ മുന്നിര്‍ത്തി അവനു അനുകൂലമായരീതിയില്‍ മോശ വിവാഹബന്ധത്തിനു പുതിയ അര്‍ത്ഥം നല്കി ഉപേക്ഷചീട്ടുകൊടുത്തു ഭാര്യയെ പറഞ്ഞുവിടാമെന്നു നിയമത്തില്‍ അല്പം മാറ്റം വരുത്തി. അതു മനുഷ്യന്‍ മ്രുഗതുല്ല്യനായപ്പോള്‍ എങ്ങ്നേയും പിടിച്ചു നിര്‍ത്താനായിട്ടാണു അനനെ ച്യ്തതു . പക്ഷേ ദൈവം അതു അംഗീകരിച്ചീല്ല.



യേശുവിനോടു , ഭാര്യയെ പറഞ്ഞുവിടുന്നകാര്യ്ം പറഞ്ഞപ്പോള്‍ അതു അംഗീകരിച്ചില്ല. "ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെയന്നാണു പറഞ്ഞതു ( മര്‍ക്കോ.10 : 9 ) മോശ അതിനു അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞപ്പോള്‍ അവിടുന്നുപറഞ്ഞതു അതു നിംഗളുടെ ഹ്രുദയ കാഠിന്യം മൂലമാണെന്നും ആദിയില്‍ മനുഷ്യനെ പുരുഷനും സ്തീയുമായി സ്രിഷ്ടിച്ചെന്നും ഈ കാരണത്താല്‍ പുരുഷന്‍ മാതാപിതാക്കളെവിട്ടു ഭാര്യ്യോടു ചെരുമെന്നാണു, അതുപോലെ ഭാര്യ്യെ ഉപേക്ഷിച്ചു വേറൊരുവളെ വിവാഹം കഴിച്ചാല്‍ വ്യഭിചാരമാകുമെന്നാണു ശക്തമായിപറഞ്ഞതു . (മര്‍ക്കോ 10:11--12 )

അതിനാല്‍ ദൈവികനിയമം അതേപടി സംരക്ഷിക്കപ്പെടണമെന്നാണൂ യേശുപറഞ്ഞതിന്‍റെ ചുരുക്കം. മോശകൊടുത്ത ആനുകൂല്യം യേശു എടുത്തുമാറ്റുകയാണു ചെയ്തതു . അതിനാല്‍ ദൈവികനിയമത്തെ മാറ്റാന്‍ മാര്‍പാപ്പായിക്കോ സിനഡിനോ അധികാരമില്ല.

എന്നാല്‍ സഭയുടെ നിയമങ്ങ്ള്‍ മനുഷ്യന്‍റെ ആവശ്യാനുസരണം മാറ്റപ്പെടാം.

ദൈവിക നിയമത്തെമാറ്റിയിരുന്നെങ്ങ്കില്‍ ഭൂമുഖത്തു ആഗ്ളിക്കന്‍ പള്ളിയ്ണ്ടാകുമായിരുന്നില്ല. 

Tuesday, 28 October 2014

യാത്ര !

ക്രിസ്ത്യാനികള്‍ നിരന്തരം യാത്രയിലാണു .സ്വര്‍ഗോന്മുഖമായയാത്ര. !
യാത്രാമധ്യത്തിലെ ഒരു സത്രത്തിലെ ചുരുങ്ങിയ ജീവിതം മാത്രമാണു ഇഹലോകജീവിതം .ഇവിടെ അാരും നിത്യമായി ജീവിക്കാന്‍ വന്നവരല്ല.

യാത്രയോടെ ആരംഭം 



1) അബ്രഹാമിനെ വിളിച്ചതു .
വിളിക്കു പ്രത്യുത്തരം കൊടുത്തപ്പോള്‍ യാത്രയോടെ ആരംഭിക്കാന്‍ പറഞ്ഞു.
എല്ലാം ഉപേക്ഷിച്ചു അപ്പന്‍ അമ്മ സ്വജനം ദേശം എല്ലാം ഉപേക്ഷിച്ചുയാത്ര ആരംഭിക്കുന്നതാണു കാണുന്നതു .
2) മോശയുടെവിളി .
ഈജിപ്തിലേക്കും ,തിരിച്ചുമുള്ളയാത്ര .പക്ഷെ തിരികെയുള്ളയാത്ര 40 വര്‍ഷത്തോളം നീളുന്നയാത്ര.



 3) പരിശുദ്ധ കന്യാമറിയത്തിന്‍റെ വിളി .
ഉടന്‍ തന്നെയാത്ര ആരംഭിക്കുന്നതാണു നാം കാണുന്നതു എലിസബേത്തിന്‍റെ അടുത്തേക്കും മൂന്നുമാസം കഴിഞ്ഞുതിരികെയും .
പിന്നീടുപേരെഴുതിക്കാനായി ബേദലഹേമിലേക്കുള്ളയാത്ര.
അതുകഴിഞ്ഞു ഈജിപ്തിലേക്കുപ്പാലായനം ചെയ്യുന്നു.പിന്നീടു തിരിച്ചുള്ളയാത്ര നസ്രത്തിലേക്കു.
പിന്നെ മകന്‍ പോയടത്തൊക്കെ കൂടെപോയിക്കാണും .അവസാനം ഗോഗുല്‍ത്താമലയിലെ ബലിയില്‍ സഹയാത്രികയായിരുന്നു.

അപ്പസ്തോലന്മാരുടെ യാത്ര

ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെയും അവര്‍ യാത്രചെയ്തു.

പൌലോസ്ളീഹായുടെ പ്രേഷിതയാത്രയും നമുക്കറിയാം . ഇതൊന്നും സുഖപ്രദമായ യാത്രയല്ലായിരുന്നല്ലോ ? അപകടങ്ങളും പീഠനങ്ങളും അടിക്കടി ഉണ്ടായികൊണ്ടിരുന്നു. അതെല്ലാം സന്തോഷത്തോടെ യേശുവിന്‍റെ പീഠകളോടുചേര്‍ത്തു ദൈവത്തിനു കാഴ്ച്ച വച്ചുകൊണ്ടായിരുന്നു അവരുടെയാത്ര.

നമ്മളും അബ്രഹാത്തെപ്പോലെയും ,മോശയെപോലെയും ,മറിയത്തെപ്പോലെയും ,അപ്പസ്തോലന്മാരെപ്പോലെയും യാത്രചെയ്യുന്നവരാണു . ഓരോ സമയത്തു ആരുടെ റോള്‍ ചെയ്യാനാണു ദൈവം ആവശ്യപ്പെടുന്നതു അതിനു അനുസ്രിതമായി ഓരോറോളും മാറിമാറി ചെയ്യേണ്ടിവന്നെന്നു വരാം .എന്തുചെയ്താലും ലക്ഷ്യം ഒന്നുതന്നെയായിരിക്കണം .യാത്ര സ്വര്‍ഗോന്മുഖമായിരിക്കണം.

സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരാണു നമ്മള്‍ എല്ലാവരും. അതിന്‍റെ ആഘോഷത്തിനായിട്ടാണു നമ്മുടെയാത്ര.

" കുഞ്ഞാടിന്‍റെ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ "              ( വെളി.19:9 ) "

 കുഞ്ഞാടിന്‍റെ വിവാഹം സമീപിച്ചിരിക്കുന്നു.അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ശോഭയേറിയതും നിര്‍മലവുമായ മ്രുതു വസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്കപ്പെട്ടിരിക്കുന്നു.ആ വസ്ത്രം വിശുദ്ധന്മാരുടെ സല്‍പ്രവര്‍ത്തികളാണു." ( വെളി. 19: 7 - 8 )

ഇവിടെ ക്രിസ്തുവാകുന്ന വരന്‍റെയും സഭയാകുന്ന വധുവിന്‍റെയുമാണു വിവാഹം .അതു അഭേദ്യവും ആന്തരീകവുമായ സഹവാസത്തെ സൂചിപ്പിക്കുന്നു. കര്‍ത്താവിന്‍റെ ദിവസം അവിടുന്നു സഭയെ സ്വര്‍ഗീയ മണവറയിലേക്കു കൂട്ടികൊണ്ടു പോകുന്നു. പിന്നീടു എന്നും അവള്‍ അവിടുത്തോടുകൂടിയായിരിക്കും . ഈ സ്വര്‍ഗീയസൌഭാഗ്യത്തിനായിട്ടാണു ഭൂമിയിലെ സഭ ഒരുങ്ങി മണവാളനെ ലക്ഷ്യം വച്ചുകൊണ്ടു യാത്ര ചെയ്തുകൊണ്ടിരിക്കുന്നതു .

വിവാഹവസ്ത്രം


വിശുദ്ധിയെന്നവിവാഹവസ്ത്രം അവള്‍ക്കു നല്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.വേശ്യ ചുവപ്പു വസ്ത്രധാരിണിയെങ്കില്‍ സഭ സുഭ്രവസ്ത്രധാരിണിയാണു. വിശ്വാസികളുടെ സല്‍പ്രവര്‍ത്തികളെയാണു വെള്ളവസ്ത്രം ശൂചിപ്പിക്കുന്നതു. നിര്‍മലമായ ക്രിസ്തീയ ജീവിതം നയിക്കാനുള്ള ആഹ്വാനം കൂടിയാണു ഇതില്‍ ഈ വിവാഹ വസ്ത്രത്തില്കൂടി നല്കുന്നതു . വിശുദ്ധന്മാരുടെ ജീവിതവിശുദ്ധിയില്‍ കൂടിയും സല്‍പ്രവര്‍ത്തികളില്‍ കൂടിയും നേടിയെടുത്ത വെള്ളവസ്ത്രമാണു മണവാട്ടിയായ സഭക്കു നല്കപ്പെട്ടിരിക്കുന്നതു ( വെളി.19 :8 ).

എന്തിനാണു വിശുദ്ധന്മാരെ വണങ്ങുന്നതു ?

അവര്‍ നേടിയെടുത്ത സല്‍പ്രവര്‍ത്തികളാകുന്ന വിവാഹവസ്ത്രം ധരിക്കുന്നവര്‍       (വെളി.19:8 )അതിന്‍റെ ഉടമകളെ ഓര്‍ക്കാതിരിക്കുന്നതാണല്ലോ നന്ദികേടു.അവരുടെ സമ്പത്തില്‍ നിന്നും നമ്മള്‍ പങ്ങ്കുപറ്റിയിട്ടു അവരെ ഓര്‍ക്കാതിരിക്കുന്നതു നന്ദികേടാണു . അല്ലേ ?

പിന്നെ എന്തുകൊണ്ടു പെന്തക്കോസ്തുകാര്‍ ഓര്‍കുന്നില്ല ?

ഈ വെള്ളവസ്ത്രം മണവാട്ടിക്കു മാത്രമുള്ളതാണു , സഭയില്‍ പെട്ടവര്‍ക്കുമാത്രം ഉള്ളതാണു . അതുകൊണ്ടു അവര്‍ ഈ വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയാകുന്ന വെള്ളവസ്ത്രത്തില്‍ ( വെളി. 19 : 8 ) പങ്ങ്കാളികളാകാത്തതുകൊണ്ടു , മാതാവിനെയോ വിശുദ്ധന്മാരെയോ അവര്‍ ഓര്‍ത്തിട്ടു കാര്യമില്ല.

എന്നാല്‍ അതില്‍ പ്ങ്ങുകുപറ്റുന്നവര്‍ (മണവാട്ടി ) മാതാവിനെയും മറ്റു വിശുദ്ധന്മാരെയും ഓര്‍ത്തു നന്ദി പറയുന്നു.

മണവാളന്‍റെ അടുത്തേക്കുള്ള മണവാട്ടിയുടെ യാത്ര 

റെബേക്കായുടെ യാത്രയെ പ്രതീകാല്‍മകമായി സഭയുടെ സ്വര്‍ഗോന്മുഖയാത്രയുമായി  ബന്ധിച്ചു നമുക്കു കാണാന്‍ സാധിക്കും.
അതായതു അബ്രഹാമിനെ പിതാവായും ,ഇസഹാക്കിനെ ,പുത്രനായും ,സേവകനെ പരിശുദ്ധാത്മാവായും സ്ങ്കല്പിച്ചാല്‍ പിതാവിന്‍റെ നിര്‍ദേശപ്രകാരം തന്‍റെ പുത്രനു മണവാട്ടിയാകാനായി റബേക്കായേയും കൊണ്ടുള്ള യാത്രയെ ,     ( മരുഭൂമിയില്‍ കൂടെ ദിവസങ്ങള്‍ താണ്ടിയുള്ളയാത്ര )സഭയാകുന്നമണവാട്ടിയെ  തന്‍റെ മണവാളന്‍റെ വസതിയെ ലക്ഷ്യം വച്ചു പരിശുദ്ധാത്മാവു നയിക്കുന്ന യാത്രയുമായി താരതമ്യ്പ്പെടുത്താം . റബേക്കായിക്കക ആവശ്യമുള്ള ഭക്ഷണവും  സംരക്ഷണവും  നല്കിയതുപോലെ , ഇവിടെ മണവാട്ടിയുടെ സ്വര്‍ഗോമുഖയാത്രയില്‍ പരിശുദ്ധാത്മാവു ആവശ്യമുള്ളതെല്ലാം നല്‍കി സഭയുടെ യാത്രയില്‍ സഹായിക്കുന്നതു കാണാവുന്നതാണു.

റെബേക്കായുടെ യാത്ര



റെബേക്കായേയുംകൊണ്ടു മരുഭഭമിയില്കൂടിയാത്രചെയ്യുമ്പോള്‍ മരുപ്പച്ചകളില്‍ അവള്‍ക്കു വിശ്രമവും കുളിയും ഭക്ഷണവും ഒക്കെ കൊടുത്തു ക്ഷീണിക്കതെ സൌന്ദര്യ് വതിയായി മണവാളന്‍റെ അടുത്തു എത്തിക്കുന്നജോലിയായിരുന്നു അബ്രഹാമിന്‍റെ സേവകന്‍ ചെയ്തിരുന്നതു .വിശ്രമവേളയില്‍ മണവാളനെക്കുറിച്ചു വിവരിക്കുന്നതു അവളുടെ മാനസീകമയ അരോഗ്യത്തിനു കാരണമായതുപോലെയാണു ഈ ജ്ജീവിതയാത്രയിലും മരുപച്ചയാകുന്ന ദൈവാലയത്തില്‍ എല്ലാഞയറാഴ്ച്ചയും മണവാളന്‍റെ തിരുശരീരരക്തങ്ങള്‍ മണവാട്ടിക്കു ഭക്ഷണമായും , വചനശുസ്രൂചയില്‍ കൂടി മണവാളനെക്കുറിച്ചു വിവരിച്ചു  മണവാട്ടിയെ മാനസീകമായും വളര്‍ത്തി മണവാളന്‍റെ സമീപത്തേക്കു നയിക്കുന്നതു പരിശുദ്ധാത്മാവാണു.

ചുരുക്കത്തില്‍ സഭയാകുന്ന മണവാട്ടി സ്വര്‍ഗോന്മുഖമായ യാത്രയിലാണു . അതിന്‍റെ ഓര്മ്മക്കായി ചിലപ്പോഴോക്കെ ചില തീര്‍ത്ഥാടനയാത്രകള്‍
കൂടിനാം ചെയ്യുന്നു.

ജപമാലപ്രദിക്ഷണം

ഇന്നലെ രണ്ടുകിലോമീറ്റര്‍ അകലത്തിലുള്ള കുരിശടിയില്‍ നിന്നും ചെങ്ങരൂര്‍ പള്ളിയിലേക്കു ഒരു ജപമാല പ്രദിക്ഷണം ഉണ്ടായിരുന്നു. കഴിഞ്ഞഅാഴ്ച്ചയില്‍ ആലപ്പുഴ  ഐ.എം.എസ്. ല്‍ നിന്നും 35 കിലോമീറ്റര്‍ താണ്ടിയുള്ള ഒരു വലിയറാലി ചങ്ങനശേരില്‍ പാറേപ്പള്ളിയില്‍ വന്നതും ഇന്നലത്തെ ചെറിയ റാലിയും ഒക്കെ നമ്മുടെ ഇഹത്തിലെ യാത്രയെ യാണു കാണില്ക്കുന്നതു. 



ജപമാലയും ജപമാലപ്രദിക്ഷണവും കിഴക്കന്‍ സഭകള്‍ക്കു യോജിച്ചതാണോ ?
അല്ലെന്നു ചിലരെങ്ങ്കിലും പറയുന്നതെന്തുകൊണ്ട് ?
അതു പടിഞ്ഞാറന്‍ സഭയുടേതാണെന്നുള്ള ചിന്തയാണു തെറ്റിക്കുന്നതു . ജപമാല പടിഞ്ഞാറന്‍ സഭയുടെ മാത്രം സ്വന്തമാണെന്നു പറയാമോ ?

ചിന്തിക്കാം
 

1) പിതാവായ ദൈവം ലത്തീന്‍ കാരന്‍റെയാണോ ?  അല്ല.
2) പുത്രന്‍ ലത്തീന്‍കാരന്‍റെയാണോ?   അല്ല.
3) പരിശുദ്ധ മറിയം ലത്തീന്‍ ക്കരന്‍റെയാണോ ?  അല്ല.
4)   ബൈബിള്‍ ലത്തീന്‍ കാരന്‍റെയാണോ ?    അല്ല.
5) ബൈബിള്‍ ധ്യാനം ലത്തീന്‍കാരന്‍റെയാണോ ?  അല്ല.
6) ജപമാല പ്രാര്‍ത്ഥന ലത്തീന്‍കാരന്‍റെയാണോ ? അല്ല
7) ജപമാല പ്രാര്‍ത്ഥന ചൊല്ലണമെന്നു കന്യാമറിയം പറഞ്ഞതു ലത്തീന്‍കാരോടു മാത്രമാണോ ?     അല്ല
8) ജപമാല പ്രാര്‍ത്ഥന യാമപ്രാര്‍ത്ഥനക്കുപകരമാകുമോ ?  ഇല്ല .
9) യാമപ്രാര്‍ത്ഥന ആരുടെ പ്രാര്‍ത്ഥനയാണു ?   സഭയുടെ പ്രാര്‍ത്ഥനയാണു . 
10 ) ജപമാല എന്താ പ്രാര്‍ത്ഥനയാണു ?  നല്ല ഒരു ഭക്താഭ്യാസമാണു
11) എതു സഭക്കു വേണമെങ്കിലും അതു സ്വീകരിക്കാമോ ? സ്വീകരിക്കാം. 
12 ) എന്തുകൊണ്ടാണൂ ? ജപമാല ബൈബിള്‍ അധിഷ്ടിതമായ ധ്യാനമാണു ..

പിന്നെ എവിടെയാണു പ്രശ്നം  ?

ജപമാല നല്ലയൊരു ബൈബീള്‍ ധ്യാനമാണെല്ലോ ?
അതു ഒരു സഭയുടേയും സ്വന്തമാണെന്നു പറയാന്‍ പറ്റില്ല. അതിനാല്‍ ആര്‍ക്കുവേണമെങ്ങ്കിലും അതു സ്വീകരിക്കാം

മരുപച്ചയിലെ വിശ്രമം

നമ്മുടെ ഇഹത്തിലെ സ്വര്‍ഗോന്മുഹ യാത്രയുടെ ചെറുപതിപ്പാണു എല്ലാഞയറാഴ്ച്ചകളിലുമുള്ള നമ്മുടെ പള്ളിയില്‍ പോക്കു ,അവിടെയാണു മരുപച്ചയിലെ അനുഭവം നമുക്കു ഉണ്ടാകുക. അവിടെ വച്ച് നമ്മുടെയാത്രയില്‍ നമ്മുടെ ശരീരത്തില്‍ പറ്റിയ പൊടികളും കറകളും കഴുകികളയാന്‍ നമുക്കു സാധിക്കുന്നു. അതുപോലെ അവടെവച്ചാണുനമുക്കു ആവശ്യമായ ആത്മീയഭക്ഷണവും യാത്രക്കാവശ്യമായ യാത്രാഭക്ഷണവും ഒക്കക സ്വീകരിക്കുക. അതുപോലെ മണവാളനെ ക്കുറിച്ചുള്ള വിവരണവും മണവാളന്‍റെ ഭവനത്തെപറ്റികേള്‍ക്കകകയും അതിന്‍റെ ഫലമായി റബേക്കാനുഭവവും നമുക്കു ലഭിക്കുന്നതും  അവിടെവച്ചാണു.
ഈയാത്രയില്‍ നാം ചെയ്യുന്ന എക്സര്‍ സൈസാണു ജപമാലമ്പ്രദിക്ഷണവും മറ്റും അതു ആര്‍ക്കെന്‍കിലും ആവശ്യമായിട്ടോ, ഇഷ്ടമായിട്ടോ തോന്നിയാല്‍ മാത്രം ചെയ്യുന്നതാണു.വിവാഹവസ്ത്രത്തില്‍ പതിക്കകന്ന ചില ചിത്രപ്പണികളാണു അതു.

ചുരുക്കത്തില്‍ ഇതെല്ലാം നമ്മുടെ വിവാഹവസ്ത്രത്തിന്‍ററ മാറ്റുകൂട്ടുവാനായിചെയ്യുന്നതാണു. സഭയുടെ മണവാളന്‍ ദാഹിക്കുന്നവനു ജീവന്‍റെ ഉറവയില്‍ നിന്നും സൌജന്യമായി കൊടുക്കും. (വെളി. 21 : 6 ) യാത്രയില്‍ വിജയം വരിക്കുന്നവനു ഇതെല്ലാം ( മണവാളന്‍റെ അവകാശം ) അവകാശമായിലഭിക്കും. അങ്ങനെ നിത്യജീവനിലേക്കുപ്രവേശിക്കും.

എന്നാല്‍ യാത്രയില്‍ തോല്ക്കുന്നവന്‍ രണ്ടാം മരണം ആസ്വദിക്കും .

രണ്ടാം മരണം ?


ഭീരുക്കള്‍ ,അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍ ,കൊലപാതികള്‍ ,വ്യഭിചരികള്‍, മന്ത്രവാദികള്‍ ,വിഗ്രഹാരാധകര്‍ ,കാപട്യക്കാര്‍ എന്നിവരുടെ ഓഹരി   തീയും ഗന്ധകവും എരിയുന്നതടാകമായിരിക്കും . ഇതാണു രണ്ടാമത്തെ മരണം (വെളി.21:8 )

ഒരിക്കലും ഈ രണ്ടാം മരണത്തിനു നാം അര്‍ഹരാകാതിരിക്കട്ടെ !
അവസാനം മണവാളനോടൊത്തു നിത്യസൌഭാഗ്യം അനുഭവിക്കാന്‍ ഇടയാകട്ടെ !   

Monday, 27 October 2014

കത്തോലിക്കാ സഭയും ദൈവനടത്തിപ്പും

1) കത്തോലിക്കാസഭ ദൈവീകനിയമങ്ങളെ മാറ്റി മാനുഷീകനിയമങ്ങള്‍ പാലിക്കില്ല.

2) ഒഴുക്കിനനുകൂലമായി നീന്തുന്നസഭയല്ല കത്തോലിക്കാസഭ.

3)വിവാഹത്തിന്‍റെ അടിസ്ഥാന നിയമത്തിനു ഒരിക്കലും മാറ്റം വരുത്തില്ല.

4) കാരണം അതു ദൈവികനിയമമാണു.

5)ജീവന്‍റെ വിലയ്ക്കും ഒരിക്കലും ഒരിക്കലും മാറ്റം സംഭവിക്കില്ല കാരണം ജീവന്‍റെ ഉടമസ്ഥന്‍ ദൈവമാണു .അതിനെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല.

6) മരിച്ചവരോടു കരുണകാണിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമില്ല.
തെമ്മാടിക്കുഴി മാനുഷീകനിയമമാണു .



7) യേശു പഠിപ്പിച്ചതും ചെയ്തതും മാത്രം അനുവര്‍ത്തിക്കുകയാണു സഭ ചെയ്യുന്നതു  

8)സഭയുടെ നിയമങ്ങള്‍ കാലോചിതമായി ജനങ്ങളുടെ നന്മക്കായി മാറ്റാം

9) വിശ്വാസവും ധാര്‍മ്മീകതയും ഭൂരിപക്ഷം നോക്കി മാറ്റപ്പെടുകയില്ല.

10) സഭ എല്ലാവരേയും ഉള്‍കൊള്ളും എന്നാല്‍ തെറ്റായ അവരുടെ പ്രവര്‍ത്തിയെ അംഗീകരിക്കില്ല. യേശു ആരേയും പാര്‍ശ്വവല്ക്കരിച്ചില്ല. പക്ഷേ അവരുടെ ചെയ്തികളെ ഒരിക്കലും അംഗീകരിച്ചില്ല.

തെറ്റിനെ തെറ്റായി കാണുകയും നല്ലപ്രവര്‍ത്തിയെ ശ്ളാഹിക്കുകയും ചെയ്തിരുന്നു.അതു തന്നെയാണു സഭയും തുടര്‍ന്നുപോകുന്നതു . അതുതന്നെയായിരിക്കും അടുത്തവര്‍ഷത്തെ സിനഡിലും സംഭവിക്കുക. 

Saturday, 25 October 2014

യേശു എനിക്കു ആരാണു ?

യേശു ചോദിച്ചു ഞാന്‍ ആരെന്നാണു നിംഗള്‍ പറയുന്നതു 

ശിമയോന്‍ പത്രോസ് പറഞ്ഞു “ നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണു “ ( മത്താ 16 : 16 )

വി. മത്തായിയുടെ സുവിശേഷത്തില്‍ യേശു കേസറിയാഫിലീപ്പീ പ്രദേശത്തു കൂടി നടന്നുപോകുമ്പോളാണു ഈ ചോദ്യം ഉന്നയിച്ചതു. അതിന്‍റെ പ്രത്യേകത ആ പ്രദേശം പുറജാതിക്കാരുടെ സ്ഥലമായിരുന്നു. എന്നാല്‍ വി. ലൂക്കായുടെ സുവിശേഷത്തില്‍ യേശുതനിയെ പ്രാര്‍ത്ഥിക്കുകയായിരുന്നു ശിഷ്യന്മാരും കൂടെഉണ്ടായിരുന്നു. അപ്പോഴാണു ഈ ചോദ്യം ചോദിച്ചതു .അപ്പോള്‍ പലരും പലവിധത്തില്‍ പറയുന്നതായി പറഞ്ഞപ്പോഴാണു യേശുഈ ചോദ്യം ചോദിച്ചതും പത്രോസ് തന്‍റെ വിശ്വാസപ്രഖ്യാപനം നടത്തിയതും .



അതേ ലോകം യേശുവിനെക്കാണൂന്നതു പലവിധത്തിലാണു ചിലര്‍ ദൈവമായും  മറ്റുചിലര്‍ മനുഷ്യനായും ഒക്കെ , ഇപ്പോഴും കാണുന്നവരുണ്ടു
അപ്പോഴാണു ഈ ചോദ്യം നമ്മേ സംബന്ധിച്ചു പ്രശക്തമാകുന്നതു.

“ യേശു എനിക്കു ആരാണു ?

ഒരു കഥ ഓര്‍ക്കുന്നു.

ഒരിക്കല്‍ അതിവേഗം ഓടുന്ന ഒരു മുയലിനെ ഒരു പട്ടികണ്ടു ഉറക്കത്തിലായിരുന്ന ആപട്ടി ഉറക്കമെല്ലാം കളഞ്ഞു ആ മുയലിനെ ലക്ഷ്യം വച്ചു ഓടി . ഈഓട്ടം മറ്റൊരു പട്ടിയുടെദ്രിഷ്ടിയിലും പെട്ടു അവനും ഓടി പക്ഷേ ഓട്ടത്തിനിടയില്‍ അവന്‍  തലകുത്തിവീണു അപ്പോഴേക്കും മുയല്‍ ദ്രിഷ്ടിയില്‍ നിന്നും മറഞ്ഞു. എങ്കിലും മറ്റേ പട്ടിയെ ലക്ഷ്യം വച്ചു ആ പട്ടിയും ഓടി .ഇതുകണ്ടു മറ്റു പലപട്ടികളും ഒടി പക്ഷേ അവര്‍ക്കൊക്കെ ലക്ഷ്യം എതെങ്കിലും ഒരു പട്ടിമാത്രമായിരുന്നു വലിയ ഒരുകൂട്ട ഓട്ടം പട്ടിയെ ലക്ഷ്യം വച്ചുഓടിയവരെല്ലാം ക്ഷീണിക്കുന്നതു ക്ഷീണിക്കുന്നതു ഓട്ടം നിര്‍ത്തികൊണ്ടിരുന്നു. എന്നാല്‍ മുയലിനെ ലക്ഷ്യം വച്ചവര്‍ രണ്ടു പേര്‍ ക്ഷീണിച്ചിട്ടും ഓട്ടം നിര്‍ത്താതെ തുടന്നു രണ്ടാമന്‍ മുയലിനെ കണ്ടിരുന്നുവെങ്കിലും വീഴ്ച്ചയില്‍ മുയല്‍ മറയുകയും മുന്‍പേപോയ പട്ടിയെ നോക്കിഓടുകയും ചെയ്തവനും അവസാനം ഒട്ടം നിര്‍ത്തി പക്ഷേ മുയലിനെ കണ്ടുകൊണ്ടു ഓടിയവന്‍ ഒരിക്കലും ഓട്ടം നിര്‍ത്താതെ ലക്ഷ്യം കണ്ടു .

ഇതു ഒരു കഥയാണു പക്ഷേ ഇന്നുലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുമായി വലിയ ബന്ധം ഉണ്ടൂ
യേശുവിനെ കണ്ടുകൊണ്ടു ഓടുന്നവരും മനുഷ്യരെ കണ്ടുകൊണ്ടു ഓടുന്നവരും ഉണ്ടു. യേശുവിനെ കണ്ടുകൊണ്ടൂ യേശുവിനെ ലക്ഷ്യം വച്ചുഓടുന്നവര്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിചേരും പക്ഷേ യേശുവിനെ കാണാഞ്ഞിട്ടും മനുഷ്യനെ കണ്ടുകൊണ്ടു അവര്‍പറയുന്നതും കേട്ടു ഓടുന്നവര്‍  ചതിക്കുഴിയില്‍ വീഴുകതന്നെചെയ്യും .

പൌലോസ് ശ്ളീഹാ ഹെബ്രായര്‍ക്കുള്ളലേഖനത്തില്‍ ഇതു വളരെവ്യക്തമായിതന്നെ നമ്മേ പഠിപ്പിക്കുന്നുണ്ടൂ.

“നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപന്തയം സ്ഥിരോല്‍സഹത്തോടേ നമുക്കു ഓടിതീര്‍ക്കാം .നമ്മുടേ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു വേണം നാം ഓടാന്‍ “   ( ഹെബ്രാ. 12: 1 – 2 )
അതേ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു ഓടുമ്പോള്‍ എന്തെല്ലാം സഹിക്കേണ്ടിവന്നാലും ആ യേശു എനിക്കുവേണ്ടീ സഹിച്ചതു ഓര്‍ക്കുമ്പോള്‍ നമുക്കു ആവശ്യമുള്ള ധൈര്യ്ം യേശു നമുക്കു തരും .ശക്തിലഭിക്കും.
കര്‍ത്താവിന്‍റെ ശിക്ഷണവും ശാസനയും ഒരു മകനെ പ്പോലെ എറ്റുവാങ്ങണമെന്നാണു ശ്ളീഹാ നമ്മേ ഉല്ബോധിപ്പിക്കുന്നതു . ശ്ളീഹാ പറയുന്നു.
 “ കര്‍ത്താവിന്‍റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുതു. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ട ധൈര്യനാകയുമരുതു. താന്‍ സ്നേഹിക്കുന്നവനു കര്‍ത്താവു ശിക്ഷണം നല്കുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനുവേണ്ടിയാണു നിംഗള്‍ സഹിക്കേണ്ടതു . മക്കളോടെന്നപോലെ ദൈവം നിംഗളോടു പെരുമാറുന്നു. പിതാവിന്‍റെ ശിക്ഷണം ലഭിക്കാത്തഎതുമകനാണു ഉള്ളതു ? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിംഗള്ക്കും ലഭിക്കാതിരുന്നാല്‍ നിംഗള്‍ മക്കളല്ല ജാര സന്തതിയാണു .”               ( ഹെബ്രാ. 12 : 5 – 8 )
അതേ മക്കളെ പ്രഹരിക്കുന്നതു ശിക്ഷണത്തിനുവേണ്ടിയാണു.

നമുക്കറിയാവുന്ന ഒരുകാര്യമാണെല്ലോ ? ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തേക്കു ഒരു മൂന്നു ആഴ്ച്ച ത്തെ യാത്രമതിയാകും. അല്ലെങ്ങ്കില്‍ നാലാഴ്ച്ച .എന്നാല്‍ അവരെ (ഇസ്രായേല്ക്കാരെ ) 40 വര്‍ഷം മരുഭൂമിയില്‍ കൂടെ കറക്കി എന്തിനായിരുന്നു?  അവരെ മരിയാദയും അനുസരണവും പഠിപ്പിക്കാനായി അവരെ ശിക്ഷിക്കേണ്ടിവന്നു. അവര്‍ തന്നിഷ്ടക്കാരായി മാറിയപ്പോള്‍  അവര്‍ ദൈവത്തില്‍  നിന്നും അകന്നപ്പോള്‍  അവരെ ശിക്ഷിക്കേണ്ടിവന്നു. മക്കളായി രൂപപ്പെടുത്താന്‍  വര്‍ഷങ്ങളോളം അവരെ പ്രഹരിച്ചു.

ഇനിയും വിഷയത്തിലേക്കു കടന്നുവരാം

എനിക്കു യേശു ആരാണു ?

ഞാന്‍ യേശുവിനെ എങ്ങനെ മനസിലാക്കുന്നു  ?
ഞാന്‍ യേശുവിനെ എങ്ങനെ അനുഭവിച്ചറിയുന്നു ? അറിഞ്ഞെങ്കില്‍ ഞാന്‍ എന്തുചെയ്യണം ?



ഇതുപറയുമ്പോള്‍ ഒരു കാര്യം കൂടിചിന്തിച്ചിട്ടു വിഷയത്തിലേക്കുവരാം
സമരിയായില്‍  " സിക്കാര്‍ " എന്നപട്ടണത്തിനടുത്തു യക്കോബിന്‍റെ കിണറിനടുത്തുവച്ചു സമരിയാക്കാരിയുമായുള്ള സംഭാഷണത്തില്‍ ആ സ്ത്രീ യേശുവിനെ കണ്ടുമുട്ടി. യേശുവിനെ അവള്‍ തിരിച്ചറിഞ്ഞു .അവള്‍ അറിഞ്ഞ യേശുവിനെ പ്രഘോഷിക്കാന്‍ അവള്‍ എല്ലാം ഉപേക്ഷിച്ചു പട്ടണത്തിലേക്കുഓടി. എല്ലാവരോടും അവള് കണ്ട , അവള്‍ അറിഞ്ഞ യേശുവിനെ എല്ലാവരോടും പ്രഘോഷിക്കുന്ന  സ്ത്രീയേയാണു നാം കാണുന്നതു . 

ഇവിടെയാണു നമുക്കുതെറ്റുപറ്റുന്നതു. നാം അറിഞ്ഞയേശുവിനെ , നാം അനുഭവിച്ചറിഞ്ഞ യേശുവിനു സാക്ഷ്യം നല്കാന്‍ നമുക്കുള്ള കടപ്പാടു നാം മറന്നുപോകുന്നു.സുവിശേഷപ്രഘോഷണം നമ്മുടെ ജന്മാവകാശമാണു , നമ്മുടെചുമതലയാണു ,നമ്മുടെ കടപ്പാടാണു. പക്ഷേ പലപ്പോഴും ഈ സത്യം മനസിലാക്കാത്ത ഉന്നതന്മാര്‍ വരെ സഭയില്‍ ഉണ്ടു അവര്‍ അവരെ തന്നെ സാക്ഷിക്കുന്നതുപോലെ തോന്നും . അവരുടെ പേരും പെരുമയും ഉയര്‍ന്നു നില്ക്കണം അതിനു എന്തുചെയ്യാനും അവര്‍ തയാറാകും. പലര്‍ക്കും മരാമത്തുപണികളില്‍ എര്‍പ്പെടുന്നതിനാണു കൂടുതല്‍ താല്പര്യം . പൊളിക്കുക പണിയുക.ഒന്നും പൊളിക്കാന്‍ പറ്റാതെ വന്നാല്‍ ചുറ്റുമതില്‍ പൊളിച്ചുപണിയുക. അവര്‍ സ്ഥലം മാറിപോയാലും അവരുടെ നാമം പൊളിച്ചു പണിയപ്പെട്ട ആ കുരിശോ മതിലോ ഒക്കെ വിളിച്ചു പറയുന്നുണ്ടാകും . പക്ഷേ ഇതൊന്നും യേശുവിന്‍റെ മുന്‍പില്‍ വിലയുള്ളതല്ലെന്നു ഇവര്‍ മനസിലാക്കുന്നില്ല.
അടുത്തക്കലത്തു ജര്‍മ്മനിയില്‍ ഒരു ബിഷപ്പു കോടികള്‍ മുടക്കി ബാത്തുറൂം മോടി പിടിപ്പിക്കുമ്പോഴും യേശുവിനെ പ്രഘോഷിക്കാന്‍ അവര്‍ക്കു സാധിക്കാതെപോകുന്നു. സ്വന്തം സുഖവും സന്തോഷവും തേടിപോകുമ്പോള്‍ യേശു പാര്‍ശ്വവല്ക്കരിക്കപ്പെടുന്നു.

എന്താണു സുവിശേഷപ്രഘോഷണം .?  

നമ്മുടെ ജീവിതമാണു സുവിശേഷപ്രഘോഷണം അല്ലാതെ ബൈബിള്‍ കോട്ടുചെയ്തു ഉച്ചത്തില്‍ അലറിവിളിക്കുന്നതല്ല. അതുവേണ്ടെന്നല്ല എത്ര ഉച്ചത്തില്‍ പറഞ്ഞാലും ജീവിതസാക്ഷ്യം ഇല്ലെങ്ങ്കില്‍ പ്രഘോഷണം കൊണ്ടു ഒരു പ്രയോജനവും ഉണ്ടാകില്ല. 



സുവിശേഷം ജീവിച്ചു കാണിച്ചുകൊടുക്കുന്നതിലാണു , നമ്മുടെ പ്രവര്‍ത്തനശൈലിയിലാണു ,  നമ്മുടെ ഇടപെടലിലാണു    യധാര്‍ത്ഥ സുവിശേഷപ്രഘോഷണം അടങ്ങിയിരിക്കുന്നതു

ചുരുക്കത്തില്‍ യേശുവിനെ അനുഭവിച്ചറിയാന്‍ ,രുചിച്ചറിയാന്‍ നമുക്കു സാധിക്കണം അതിനു യേശുനമ്മില്‍ ജീവിക്കണം നമ്മള്‍ യേശുവിലായിരിക്കണം അപ്പോള്‍   ആത്മാവു നമ്മില്‍ പ്രവര്‍ത്തിക്കും
അപ്പോള്‍ യേശു എനിക്കാരെന്നു ഞാന്‍  തിരിച്ചറിയും

രണ്ടു സ്നേഹിതരുടെ സംസാരം

ഒന്നാമന്‍ "യേശുപഠിപ്പിച്ച പ്രാര്‍ത്ഥന എന്തു മനോഹരം !"

രണ്ടാമന്‍ " അപ്പോള്‍ നീ അതിലെ പാരകണ്ടില്ലേ ? "

"എന്തു പാര ?"

എടാ അതില്‍ പറഞ്ഞിരിക്കുന്നതു ശരിക്കു മനസിലാക്കണം. യേശുനമ്മേപൂട്ടിയതാ . അതായതു നീ ക്ഷമിച്ചാല്‍ നിന്നോടും ക്ഷമിക്കും അല്ലെങ്ങ്കില്‍ ക്ഷമിക്കില്ല  "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിംഗളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കില്ലെങ്കില്‍ നിംഗളുടെ പിതാവു നിങ്ങളുടെതെറ്റുകളും  ക്ഷമിക്കില്ല " ( മത്താ.6:14 - 15 )

ദിവസവും നമ്മള്‍ പലപ്രാവശ്യ്ം ചൊല്ലുന്ന ഈ പ്രാര്‍ത്ഥന ദൈവത്തോടൂള്ള ഒരുവെല്ലുവിളിയാണോയെന്നുപോലും തോന്നിപോകും .കാരണം ഞാന്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നീയും എന്നോടു ക്ഷമിക്കേണ്ടെന്നു ദൈവത്തോടു പറയുന്നതുപോലെ തോന്നും നമ്മള്‍ ഒരിക്കലും ക്ഷമിക്കാതിരിക്കുന്നതുകാണുമ്പോള്‍ !



ചിലനിസാരകാര്യങ്ങള്‍പോലും ക്ഷമിക്കാന്‍ സാധിക്കാതെ ഭാര്യയുമായി വഴക്കിടുകയും തല്ലിചതക്കുകയും ചെയ്യുന്നതുകാണുമ്പോള്‍ ഇവര്‍ ദൈവത്തെ വെല്ലുവിളിക്കുകയാണെന്നുതോന്നിപോകും.

ക്ഷമയെക്കുറിച്ചു യേശു പറഞ്ഞ ഉപമ

ഒരുസേവകന്‍ ഒരുരാജാവിനു പതിനായിരം താലന്തു ( 342720 കിലോ ) കടപ്പെട്ടിരുന്നു.അവനു കടംവീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ടൂ മുഴുവന്‍ തുകയും അവനു ഇളച്ചുകൊടുത്തു എന്നാല്‍ ആ ഭ്രുത്യനു മറ്റോരു ഭ്രുത്യന്‍ വെറും 570 ഗ്രാം കടപ്പെട്ടിരുന്നു.( തൂക്കം പറയുമ്പോള്‍ ആതൂക്കത്തിനൊപ്പം വെള്ളിയോ എന്തെങ്കിലുമായി ചിന്തിക്കുക )അതുകൊടുത്തുവീട്ടാന്‍ കഴിയാഞ്ഞതുകൊണ്ടു അവനെ ഉപദ്രവിക്കുകയും തടവിലാക്കുകയും ചെയ്തു .ഇതറിഞ്ഞരാജാവു കോപിച്ചു ആ ദുഷ്ട ഭ്രുത്യനെ കാരാഗ്രഹത്തിലടച്ചു .രാജാവു പറഞ്ഞതു ഞാന്‍ നിനക്കു ഇളച്ചുതന്നതുപോലെ നീയും ചെയ്യണമായിരുന്നുവെന്നു .

ഈ ഉപമയില്‍കൂടിയേശു നമ്മെ ഒരു വലിയപാഠം പഠിപ്പിക്കുകയായിരുന്നു .
" നിങ്ങള്‍ സഹോദരനോടു ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്ങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവു നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും ."         ( മത്താ.18: 35 )  

അതുപോലെ ലൂക്കാ 16 ല്‍ ( 1 മുതല്‍ ) അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ചുപറയുന്നിടത്തു വളരെ യധികം തെറ്റിധാരണയുണ്ടാക്കുന്ന ഒരു ഉപമയാണു .അവിശ്വസ്ഥനെ സ്ളാഹിക്കുന്നതുപോലെ തോന്നാം .എന്നാല്‍ ഇതു യേശുപറഞ്ഞ ഒരു ഉപമയാണു അതിന്‍റെവിശദാംശത്തിനല്ലാ പ്രാധാന്യം കൊടുക്കേണ്ടതു ,കേദ്രാശയത്തിനുമാത്രമാണു പ്രാധാന്യം കൊടുക്കേണ്ടതു .മറിച്ചായാല്‍ സത്യസ്ന്ധതയില്ലാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായി വരും. നമുക്കു വിവേകമുണ്ടായിരിക്കണമെന്നാണു ഉപമയുടെ സാരം .

ദൈവമക്കളുടെ വിവേകം
.
നീതിരഹിതനായ കാര്യസ്ഥന്‍റെ ഉപമവഴി അത്തരമൊരാളെ മാത്രുകാപുരുഷനായി അവതരിപ്പിക്കുകയല്ലയേശുചെയ്യുന്നതു .അനിശ്ചിതമായ ഭാവി സുരക്ഷമാക്കാന്‍ യധാസമയം വേണ്ടതു ചെയ്ത ഒരുവന്‍റെ വിവേകമാണു ഇവിടെ പ്രശംസാവിഷയം .ധനവാനല്ല അവനെ പ്രശംസിക്കുന്നതു യേശുവാണു. (അവന്‍റെ പ്രവര്‍ത്തിയെയല്ല വിവേകത്തെയാണു പ്രശംസിക്കുന്നതു )
ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ യഥാകാലം വേണ്ടതുചെയ്തുവെങ്ങ്കില്‍ പ്രകാശത്തിന്‍റെ മക്കാള്‍ നിത്യരക്ഷ സുരക്ഷിതമാക്കാന്‍ എത്രയധികം വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു !  (ലോകത്തിന്‍റെ മക്കള്‍ നശ്വരമായ സംബാദ്യത്തിനു വളഞ്ഞവഴിയില്കൂടി ചെയ്യുന്ന പ്രവര്ത്തിയല്ല അവന്‍റെ തക്കസമയത്തെ വിവേകം മാത്രമാണു ശ്ളാഹനീയം അതുപോലെ പ്രകാശത്തിന്‍റെ മക്കളും തക്കസമയത്തു വിവേകത്തോടെ പ്രവര്‍ത്തിച്ചു നിത്യ സൌഭാഗ്യം കരസ്ഥമാകേണ്ടതാണൂ )

ഇങ്ങനെ മനസിലാക്കിയില്ലെങ്ങ്കില്‍ എല്ലാം തലതിരിഞ്ഞായിരിക്കും മനസിലാക്കുക. യേശുവും കള്ളനു കൂട്ടുനിന്നെന്നു തോന്നും.

പലപ്പോഴും എനിക്കു തോന്നുക ഈ പെന്തക്കോസ്തുകാര്‍ക്കു തെറ്റുന്നതു കാര്യങ്ങള്‍ വാച്യാര്‍ദ്ധത്തില്‍ മനസിലാക്കുന്നതുകൊണ്ടാണു  " ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്ങ്കില്‍ നിങ്ങളോടും ക്ഷമിക്കില്ല                   ( മത്ത.18:35 )

ഹ്രുദയപൂര്‍വം = from your heart = intellect + mind .
എന്നുപറഞ്ഞാല്‍ ബുദ്ധിയിലും മനസിലും ക്ഷമിക്കണം .
ബുദ്ധിയില്‍ ക്ഷമിക്കാന്‍ എളുപ്പമാണു
മനസില്‍ ക്ഷമിക്കാന്‍ അല്പം പ്രയാസമാണു. എളുപ്പത്തില്‍ നടക്കില്ല.
ദൈവക്രുപയില്ലാതെ മനസില്‍ ക്ഷമിക്കാന്‍ പറ്റില്ല.

Unconditional forgiveness ആവശ്യമാണു. അതിനു ബുദ്ധിയിലും മനസിലും ക്ഷമിക്കണം



1) വ്യ്ക്തിയോടു
2) സാഹചര്യ്ത്തോടു
3) സ്ഥലത്തോടു


1) forgiveness to the person. എന്നുപറയുമ്പോള്‍ മരിച്ചുപോയ വരും ഉള്‍പ്പെടുന്നു

2) Forgiveness to the circumstances  സാഹചര്യങ്ങളോടും ക്ഷമിക്കണം . 

3) forgiveness to the places. സ്ഥലത്തോടും ക്ഷമിക്കണം മനസിലായില്ല ?   ഉദാ: ഈ നശിച്ചസ്ഥലത്തു വന്നിട്ടാ ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു പറഞ്ഞു ആ സ്ഥലത്തിന്‍റെ കുറ്റമാണെന്നു നാം പറയും .
ചുരുക്കത്തില്‍ വ്യക്തി , സാഹചര്യം,സ്ഥലം ഇവകളോടു ക്ഷമിക്കേണ്ടതായിട്ടൂണ്ടു. 

  ആരോടെങ്ങകിലും ക്ഷമിക്കാനുണ്ടെങ്ങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ നമുക്കു സാധിക്കില്ല. പൂര്ണമായി ക്ഷമിച്ചുവെങ്ങ്കില്‍ നാം അവര്‍ക്കുവേണ്ടി അവരുടെ നന്മക്കുവേണ്ടി പ്രാര്ത്ഥിക്കും.

ബുദ്ധിയുടെ തലത്തില്‍ ക്ഷമിക്കാന്‍ ആര്‍ക്കും സാധിക്കും . എന്നാല്‍ മനസില്‍  - ഹ്രുദയത്തില്‍ ക്ഷമിക്കാന്‍ ദൈവക്രുപ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരു ഘടകമാണു .അതിന്‍റെ ഒരു പരീക്ഷണമാണു നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നുണ്ടോ യെന്നു നോക്കുന്നതു ക്ഷമിച്ചുകഴിഞ്ഞാല്‍ ആ ആളിന്‍റെ സാമിപ്യത്തില്‍ നാം വിഷമിക്കില്ല. മനസില്‍ ക്ഷമിച്ചിട്ടില്ലെങ്കില്‍ ആ ആള്‍ വരുന്നതുകണ്ടാല്‍ നമ്മള്‍ ഒഴിഞ്ഞുമാറും . ഒരുതരത്തിലും അതിനു കഴിയാതെ വന്നാല്‍ സൈഡിലേക്കു കുറുക്കുവഴി വല്ലതും കണ്ടാല്‍ അതിലെ ചാടും അതിനും കഴിയാതെ വന്നാല്‍ മൂത്രമൊഴിക്കാന്‍ കുത്തിയിരിക്കുന്നമാതിരി റോഡ് ദൈഡില്‍ കുനിഞ്ഞിരിക്കും .പ്രതിയോഗിയുടെ മുഖത്തുനോക്കാന്‍ സാധിക്കതെ വിഷമിക്കും. ഇവിടെയൊക്കെ നാം ഹ്രുദയപൂര്‍വം ക്ഷമിച്ച്ഇല്ലെന്നുള്ളതിനുള്ളതെളിവുകളാണു.

ഇനിയും സ്ഥലത്തോടും സാഹചര്യ്ത്തോടും എന്തിനു ക്ഷമിക്കണം എന്നുള്ള ഒരു ചോദ്യം ഉയരാം .ഒന്നിനോടും ഒരു വെറുപ്പു മനസില്‍ ഉണ്ടാകാതിരിക്കണം ആ സാഹചര്യമാണു എന്നെ എന്നെ ചതിച്ചതു ആ സ്ഥലമാണു ചതിച്ചതു എന്നിങ്ങനെ യുള്ളചിന്തവന്നാല്‍ മനസില്‍ വെറുപ്പു ആ വ്യ്ക്തിയില്‍ തങ്ങി നില്ക്കാം അതിനാല്‍ മനസ് സുദ്ധമാക്കാന്‍ ഇതൊക്കെ സഹായിക്കും.
അങ്ങനെ ഹ്രുദയപൂര്‍വം ക്ഷമിക്കാന്‍ നമുക്കു കഴിയട്ടെ

Thursday, 23 October 2014

നിലവിളക്കും താലപ്പൊലിയും ക്രൈസ്തവര്‍ക്കു അന്യമാണോ ?

പഴയകാലം മുതല്‍ മണവാളനേയും മണവാട്ടിയേയും സ്വീകരിക്കാന്‍ മര്‍ത്തോമ്മാക്രിസ്ത്യാനികള്‍ നിലവിളക്കും താലത്തില്‍ ദീപവും ഒക്കെ ഉപയോഗിച്ചിരുന്നു. ഭാരതീയ ആചാരമായിരുന്നുവെന്നും പറയാം എന്നാല്‍ അതു പഴയനിയമകാലം മുതലേ യഹൂദരുടെയിടയില്‍ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നില്ലേ ?

"സ്വര്‍ഗരാജ്യം , വിളക്കുമെടുത്തു മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തു കന്യകമാര്‍കു സദ്യശം "  ( മത്താ.25: 1 )
മണവാളന്‍ വരുമ്പോള്‍ ആര്‍പ്പുവിളിയോടെ കത്തിച്ചവിളക്കോടെ അവനെ എതിരേല്ക്കുന്ന പതിവു യഹൂദരുടൈടയിലും ഉണ്ടായിരുന്നെന്നുവേണമെല്ലോ  ചിന്തിക്കുവാന്‍ . ഭാരതത്തിലും സന്ധ്യകഴിഞ്ഞാണു വടക്കേന്‍ഡ്യയിലും മറ്റും ആഘോഷം .അവരും ഈവിധത്തിലൊക്കെ മണവാളനെ സ്വീകരിക്കും .

" ഇതാ മണവാളന്‍ ! പുറത്തുവന്നു അവനെ എതിരേല്ക്കുവിന്‍ എന്നു ആര്‍പ്പുവിളിയുണ്ടായി "  ( മത്താ.25: 6 )
ആ സമയത്തു മണവാളനെ സ്വീകരിക്കാനായി കന്യകമാരെല്ലാം ഉണര്‍ന്നു തങ്ങളുടെ വിളക്കുകള്‍ തെളിയിച്ചു . വിളക്കിന്‍റെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടേയാണു മണവാളനെ സ്വീകരിക്കുക. യേശുവിന്‍റെ ജറുസലേം പ്രവേശനവും ആര്‍പ്പുവിളികളുടെയും മറ്റും അകമ്പടിയോടെ ആയിരുന്നുവല്ലോ ?



ഈ ദീപം എന്തിനെയാണു സൂചിപ്പിക്കുക ?

ദൈവസാന്നിധ്യത്തെയാണു ഈ ദീപം സൂചിപ്പിക്കുക. ഇതില്‍ കൂടി ദൈവാരാധനയാണു ലക്ഷ്യമിടുന്നതു അധവാ ദൈവാനുഗ്രഹമാണു അവര്‍ക്കു ആശംസിക്കുന്നതു .

ഇവിടെയുള്ള പത്തുകന്യകമാര്‍ സഭക്കകത്തും പുറത്തുമുള്ളവര്‍ക്കു സദ്യശം

ബുദ്ധിയുള്ള 5 കന്യകമാര്‍



ബുദ്ധിയുള്ള 5 പേര്‍ സഭക്കുള്ളിലുള്ളവരാണു.അവരുടെ വിളക്കില്‍ എണ്ണയും കരുതിയിരുന്നു.
വിളക്കു ബൈബിളിനു സദ്യശമാണെങ്കില്‍ എണ്ണ കൂദാശകള്‍ക്കു സദ്യശമാണു .
ബൈബിള്‍ മാത്രം കൊണ്ടുനടക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.കൂദാശകളില്ക്കുടി നാം സ്വീകരിക്കുന്ന എണ്ണയാണു ആവിളക്കിനെ തെളിയിക്കുന്നതു. ബൈബിളില്‍ നിന്നും നാം സ്വീകരിക്കുന്ന ദൈവിക വചനങ്ങളെ തെളിമയുള്ളതാക്കിതീര്‍ക്കുന്നതു നാം സ്വീകരിക്കുന്ന കൂദാശകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജമാണു .ദൈവവചനം ജീവിക്കാന്‍ കൂദാശകളാകുന്ന ഊര്‍ജം ആവശ്യമാണു.അല്ലെങ്കില്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസമ്പൊലെ അതു നിര്‍ജീവമായിതീരും അതുകൊണ്ടു ഒരു പ്രയോജനവും ആര്‍ക്കും ലഭിക്കില്ല. അതിനാല്‍ വിളക്കാകുന്ന ബൈബിളിനോടൊത്തു കൂദാശകളില്‍ നിന്നും ലഭിക്കുന്ന എണ്ണയും നാം കരിതിയിരിക്കണം അല്ലെങ്ങ്കില്‍ മണവാളനോടോത്തു മണവറയില്‍ പ്ര്വേശിക്കാന്‍ സാധിക്കില്ല..

ബുദ്ധിയില്ലാത്ത 5 കന്യകമാര്‍



അവര്‍ സഭക്കു പുറത്തുള്ളവരാണു . അവരുടെ കൈവശം ബൈബിളാകുന്ന വിളക്കുമാത്രം കൊണ്ടു നടക്കുന്നവരാണു. അവര്‍ക്കു കൂദാശകള്‍ ഇല്ല. അതിനാല്‍ അതില്‍ നിന്നും ലഭിക്കേണ്ട എണ്ണ അവരുടെ കൈ വശമില്ല. ബൈബിളില്‍ നിന്നും ലഭിക്കുന്ന ദൈവികവചനത്തേ സ്വജീവിതത്തില്‍ പകര്‍ത്താന്‍ വേണ്ട ഉഊര്‍ജം ലഭിക്കേണ്ടതു കൂദാശകളില്‍ നിന്നും ആണു . ആ എണ്ണ അവര്‍ക്കുശേഖരിക്കാന്‍ ഒരു മാര്‍ഗവും ഇല്ല. വെറുതെ വിളക്കും കൊണ്ടു നടക്കുകയാണു പക്ഷേ അതു ഒരിക്കലും കത്തില്ല. മണവാളന്‍ വരുമ്പോള്‍ കത്തിക്കാന്‍ ശ്രമിക്കും പക്ഷേകെട്ടുപോകും .പിന്നെ പോയി കൂദാശകളൊക്കെ ലഭിച്ചാല്‍ പോലും മണവാളന്‍ അവര്‍ക്കു മണവറ തുറന്നുകൊടുക്കില്ല. മണവാളന്‍ പറയും  " സത്യമായി ഞാന്‍ നിംഗളോടുപറയുന്നു ഞാന്‍ നിംഗളെ അറിയുകയില്ല. " ( മത്താ. 25 : 120 13 )



അതിനാല്‍ സൂക്ഷിച്ചുകൊള്ളുക സഭക്കു പുറത്തുള്ളവരുടെ കയ്യില്‍ വിളക്കുണ്ടു പക്ഷേ എണ്ണ അവര്‍ക്കില്ല. അതിനാല്‍ രക്ഷപെടുക എളുപ്പമല്ല.

സഭക്കകത്തുള്ളവര്‍ അല്പം എണ്ണ കൂദാശകളില്കൂടിലഭിച്ചുവെന്നുവിചരിച്ചു അഹങ്കരിക്കരുതു .അതു കാലക്രമത്തില്‍ ബാഷ്പീകരിച്ചുപോകാന്‍ സാധ്യതയുണ്ടൂ . അതുകൊണ്ടാണു പൌലോശ് ശ്ളിഹാ തിമോത്തിയോടു പറഞ്ഞതു
" എന്‍റെ കൈവൈയ്പ്പിലൂടെ നിനക്കു ലഭിച്ച ദൈവിക വരം ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു ."  ( 2തിമോ.1:6  )

അതേ സഹോദരന്മാരേ നമുക്കുലഭിച്ച ദൈവികവരങ്ങളെ അടുത്തടുത്തുള്ള കൂദാശസ്വീകരണം വഴിയും പ്രാര്ത്ഥനവഴിയും ഉപവാസം വഴിയുമെല്ലാം നാം ഉജ്ജ്വലിപ്പിക്കണം .

അല്ലെങ്കില്‍ സഭക്കു പുറത്തുള്ളവരുടെ കയ്യിലെ വിളക്കുപോലെ നമ്മുടെ വിളക്കും കെട്ടുപോയെന്നു വരും .നമ്മുടെ സല്പ്രവര്ത്തികളും കൂദാശസ്വീകരണവും വഴി ലഭിക്കുന്ന എണ്ണനമുക്കു വിളക്കുകളില്‍ ശേഖരിച്ചു ഒരുങ്ങിയിരിക്കാം അവന്‍ - മണവാളന്‍  - നാം ഉദ്ദേശിക്കാത്ത സമയത്തും നാഴികകളിലും വന്നാല്‍ ഒരുക്കത്തോടെയിരിക്കാം 

Wednesday, 22 October 2014

ബുധനാഴ്ച ദൈവമാതാവിനെ ഓര്‍ക്കുന്ന ദിവസം

ഇന്നു ബുധനാഴ്ച്ചയാണെല്ലോ സഭയില്‍ മാതാവിനെ ഓര്‍ക്കുന്ന ദിവസം
ഇന്നത്തെ പ്രാര്‍ത്ഥനകളിലും, യാമപ്രാര്ത്ഥനയിലും അമ്മയെ ഓര്‍ക്കുന്നു

"എലിസബേത്തിന്‍റെ ഉദരത്തില്‍ ശിശുകുതിച്ചുചാടി ഏലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി .അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു.നിന്‍റെ ഉദരഫലവും അനുഗ്രഹീതം .എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരുവാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? "  ( ലൂക്ക. 1: 41-43 )

പരിശുദ്ധകന്യാമറിയത്തിന്‍റെ സാമിപ്യമാണു എലിസബേത്തു പരിശുദ്ധാത്മാവില്‍ നിറയാന്‍ കാരണം .അവളുടെ ഉദരത്തില്‍ വഹിച്ചിരിക്കുന്നതു ലോകത്തിന്‍റെ പ്രകാശത്തെയാണു. അവളുടെ അടുത്തെക്കുവരുന്നവരെല്ലാം പ്രകാശിതരാകും .( പരിശുദ്ധാത്മാവുകൊണ്ടു നിറയും .) അപ്പോള്‍ ഏലിസബേത്തില്‍കൂടി സംസാരിക്കുന്നതു പരിശുദ്ധാത്മാവാണു.

പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തനനിരതരാകും

പരിശുദ്ധ കന്യാമറിയം എലിസബേത്തിനെ ശൂസ്രൂഷിക്കാനായി ഓടുകയായിരുന്നു. ദൈവഹിതം തിരിച്ചറിഞ്ഞാല്‍ അതിനുവേണ്ടി നമ്മേതന്നെ സമര്‍പ്പിക്കണം .



മറിയം ദൈവഹിതം തിരിച്ചറിഞ്ഞവള്‍
ഇതെങ്ങനെ സംഭവിക്കും ? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ ? വിവാഹനിശ്ചയം കഴിഞ്ഞ ഒരുപെണ്ണു അങ്ങനെ പറയണമെങ്ങ്കില്‍ അവള്‍ ഒരിക്കലും പുരുഷനെ അറിയുകയില്ല. പിന്നെ എങ്ങനെ സംഭവിക്കുമെന്നാണു ചോദ്യം . മറുപടി ലഭിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ അതു പൂര്‍ണമായി വിശ്വസിച്ചു " ഇതാഞാന്‍ കര്ത്താവിന്‍റെ ദാസി നിന്‍റെ വചനം എന്നില്‍ നിറവേറട്ടെ " അതേ ഇതാണു നാമും ചെയ്യേണ്ടതു .ദൈവതിരുഹിതം മനസിലാക്കി അതുപോലെ പ്രവര്ത്തിക്കുക.

" ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെഭാഗ്യ്വതിയെന്നു വിളിക്കും"             ( ലൂക്ക.1:48. )
(സാത്താനും അവന്‍റെ പിംഗാമികളും ഒഴികെ .കാരണം ആദിമുത്ലേ സ്ത്രീയെ അവര്‍ക്കിഷ്ടമില്ല. അവളെ ചീത്തപറയുന്നവര്‍ അവന്‍റെ കൂട്ടരാണു.)

ഏലിസബേത്തില്കൂടി പരിശുദ്ധാത്മാവു പറഞ്ഞക്കരയ്ം തന്നെയാണു അമ്മയില്‍ കൂടിവീണ്ടും ലോകത്തിനു നല്കുന്നതു



ലോകത്തിന്‍റെ പ്രകാശത്തെ ഉള്‍കൊള്ളുന്ന അവളും ലോകത്തെ തന്‍റെ മകനില്‍കൂടി പ്രകാശിപ്പിക്കുന്നവളാണു.
അതുകൊണ്ടാണു ഏശുപറഞ്ഞതു എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കില്ല. നാമും ആ പ്രകാശം ഏറ്റഉവാങ്ങി ക്രിസ്റ്റഫര്‍ ആയി മാറണം

ദീപാവലിയുടെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.

Saturday, 18 October 2014

ദൈവികനിയമങ്ങളെ മാറ്റാന്‍ മാനുഷീകനിയമങ്ങള്‍ക്കു കഴിയില്ല

കുടുംബങ്ങള്‍ക്കായുള്ള സിനഡ്                                                                                     

സിനഡു കൂടുന്നതും പിതക്ക്ന്മാര്‍ ധ്യാനിക്കുന്നതും , പഠിക്കുന്നതും
വിപ്ളവം സ്രിഷ്ടിക്കാനല്ല. സഭയെ തിരിച്ചു മറിക്കാനുമല്ല. 
ഗുരുനാഥയും അമ്മയുമായസഭ തങ്ങളുടെ ചാരത്തുണ്ടെന്നും
വിവാഹവും കുടുംബവും സംബന്ധിച്ചുള്ള പ്രശ്നങ്ങളില്‍
സഭ നിസ്ംഗതയായി നില്ക്കില്ലെന്നും കുടുംബങ്ങളോടു പ്രഖ്യാപിക്കാനാണു.

മാധ്യമസ്രിഷ്ടി കണ്ടാല്‍ കുടുബ ബന്ധങ്ങള്‍ തകിടം മറിയുമെന്നു തോന്നും

എന്നാല്‍ വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള പ്രബോധനങ്ങളില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടാവില്ല. കാരണം വിവാഹത്തെ സ്ംബന്ധിച്ചുള്ള നിയമം ദൈവികമാണു മാനുഷീകമല്ല.

സഭയുടെ പ്രബോധനങ്ങള്‍  പ്രായോഗീകമാക്കാന്‍ പാടുപെടുന്നവരേയും നിസഹായതയില്‍ കഴിയുന്നവരേയും സഭയോടു കൂടുതല്‍ ചേര്‍ന്നു നില്ക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കാനുള്ള സഭയുടെ ഉള്‍വിളിയെയാണു ഫ്രാന്‍സീസ് പാപ്പാഅവതരിപ്പിക്കുന്നതു .അത്തരമൊരു സമീപനം അടിസ്ഥാന പ്രമാണങ്ങളുടെ മാറ്റത്തിന്‍റെ  സൂചനയല്ല.     മറിച്ചു അടിസ്ഥാനപ്രമാണങ്ങളെ മുറുകെപിടിച്ചുകൊണ്ടുതന്നെ നിസഹായരെ സ്നേഹത്തോടെ മാറോടുചേര്‍ക്കാനുള്ള ആഹ്വാനമാണു.



സഭയുടെ പ്രബോധനങ്ങളില്‍ പലതും പൂര്‍ണമായി സ്വീകരിക്കുന്നതില്‍ പരാജയപ്പെടുന്നവരുണ്ടൂ. അങ്ങനെയുള്ളവര്‍ക്കായി സഭാപ്രബോധനങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ  അവതരിക്കപ്പെടേണ്ടതുണ്ടു. പക്ഷേ ഒരു പ്രബോധനവും വ്യക്തിപരമായ ആധ്യാത്മീകതക്കോ ധാര്‍മ്മികതക്കോ പകരമാവില്ല.
അധ്യാത്മീകതയുടേയഉം ധാര്‍മീകതയുടേയും പക്വമായ ഉള്‍ചേരലിലാണു വ്യക്തിയുടെ ഹ്രുദയം നിത്യ സത്യങ്ങളേയും അതു പഠിപ്പിക്കുന്ന പ്രബോധനങ്ങളേയും ഉള്‍കൊള്ളുക.

കാളപെറ്റുവന്നുകേട്ടപ്പോഴെ കയറെടുത്ത ചില മാധ്യമങ്ങളാണു സിനഡു വിളിച്ചുകൂട്ടിയെന്നുകേട്ടപ്പോഴേ , ഗര്‍ഭചിദ്രവും ,വിവാഹമോചനവും , ക്രിത്രിമഗര്‍ഭനിരോധനവും , സ്വവര്‍ഗരതിയും ,സ്വവര്‍ഗവിവാഹവും ഒക്കെ അനുവദനീയമാകാന്‍ പോകുന്നുവെന്നു പരസ്യം കൊടുത്തതു.

കുടുംബജീവിതത്തെക്കുറിച്ചു സഭ ഗൌരവമായി ചിന്തിക്കുന്നതു ദൈവശാസ്ത്രപരമായകാര്യങ്ങള്‍ കൊണ്ടു മാത്രമല്ല. മറിച്ചു കുടുംബമില്ലെങ്ങ്കില്‍ സമൂഹവും ഇല്ലെന്നുള്ളതിരിച്ചറിവാണു സമൂഹജീവിതത്തിന്‍റെ ശ്രോതസ് കുടുംബജീവിതമാണു.



കുടുംബം ഒരു പരിശീലനകേന്ദ്രമാണു മനുഷ്യത്വത്തിന്‍റെ ഒരു പള്ളിക്കുടമാണു. കുടുംബത്തിലാണു വ്യക്തിജീവിതത്തിന്‍റെ എലാഭാവങ്ങളോടും ബന്ധപ്പെട്ടു പക്വതയുള്ള ജീവിതത്തിലായിതീരുക.

കുടുംബം നേരിടുന്ന പ്രതിസന്ധികള്‍

കുടുംബം ഇന്നു ധാരാളം പ്രതിസ്ന്ധികള്‍  നേരിടുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതു ബന്ധങ്ങളില്‍ വന്ന തകര്‍ച്ചയാണു. ആശയവിനിമയം പോലും അത്യാവശ്യ് ഘട്ടങ്ങളില്‍ മാത്രമായിചുരുങ്ങി. അതിനാല്‍ ബന്ധങ്ങള്‍ മരവിച്ച അവസ്ഥയിലായിതീരുകയും ചെയ്യുന്നു.
വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളും , ഗര്‍ഭഛിദ്രങ്ങളും,ഗര്‍ഭം ഒഴിവാക്കലുകളും ,ജീവനോടുള്ള എതിര്‍മനോഭാവം  അവിഹിതബന്ധങ്ങളും, സ്ത്രീപീഠനവും , അതിരു കവിഞ്ഞ അടിമത്വങ്ങളും,കുട്ടികളോടുള്ള ലൈഗീകാതിക്രമങ്ങള്‍  ഇതെല്ലാം കുടുംബഭദ്രതയെ തകര്‍ത്തുകൊണ്ടിരിക്കുന്നു ഇത്തരം തിന്മകള്‍ക്കെതിരെ ശക്തമായി പ്രതീകരിക്കേണ്ടതു സമൂഹത്തിന്‍റെ കടമയാണെന്നു അവരെ ബൊധ്യപ്പെടുത്തേണ്ടതു  സഭാമാതാവിന്‍റെ ദൌത്യമാണു .

ജീവനോടുള്ള ബഹുമാനവും കുട്ടികളെ വളര്ത്തുന്നതിലുള്ള ക്രിത്യമായ പൈശീലനവും അനിവാര്യമാണു.

സിവില്‍ കൊടതികളിലും അരമനകോടതികളിലും വിവാഹമോചനക്കേസുകള്‍ കൂടിവരുന്നതായിട്ടാണു കാണുന്നതു . നമ്മള്‍ വിദ്യഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നമ്മള്‍ എന്തുകൊണ്ടു വിവാഹമോചനത്തിലും മുന്‍പന്തിയിലെത്തുന്നു. കാരണങ്ങള്‍ പലതാകാം .ദാമ്പത്യവിസ്വസ്തത്യില്‍ വരുന്നപാളിച്ചകള്‍ അതുപോലെ അതുപോലെ സീരിയലിലും മറ്റും വരുന്ന പലതും സ്വജീവിതത്തിലും പരീക്ഷിച്ചുനോക്കാനുള്ള അഭിവാന്‍ച ജീവിതം തന്നെ മടുത്തുപോകുന്നു. താന്‍പോരിമ ഇതെല്ലാം കുടുംബതകര്‍ച്ചക്കു കാരണമാകാം .



സുവിശേഷം ജീവിക്ക്കുന്ന കുടുംബങ്ങള്‍ ഉണ്ടാകണം . സുവിശേഷത്തിന്‍റെ സന്തോഷം പങ്ങ്കുവയ്ക്കുന്നകുടുംബങ്ങള്‍ , പരസ്പരം ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന , കരുതുന്ന,കുടുംബങ്ങള്‍ ഉണ്ടാകണം . അതിനു സിനഡില്കൂടി പലതീരുമാനങ്ങളും നമുക്കു പ്രതീക്ഷിക്കാം 

Wednesday, 15 October 2014

മാനസാന്തരവും അനുരഞ്ജനവും

വത്തിക്കാനില്‍  നടക്കുന്ന സിനഡിലെ ചില ചര്‍ച്ചകള്‍

1) “മാറ്റത്തിനു മാനസാന്തരം അനിവാര്യ്ം “

2) തകര്‍ച്ചയില്‍ നിന്നും കുടുംബങ്ങളെ രക്ഷിക്കാന്‍   “അനുരഞ്ജ്നം”

ഇന്നു യഥാര്‍ത്ഥ മാനസാന്തരം ഇല്ലാതെ മാനസാന്തരപ്പെട്ടെന്ന , അധവാ രക്ഷിക്കപ്പെട്ടെന്ന ലേബലില്‍   നടക്കുന്ന , അധവാ വേഷം കെട്ടിനടക്കുന്നവരാണോ നമ്മളോരോരുത്തരുമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

കുരുടനു കുരുടനെ വഴികട്ടികൊടുക്കാന്‍ പറ്റുമോ ? മാനസാന്തരത്തിലല്ലാത്ത ഒരാളിനു മറ്റൊരാളെ മാനസാന്തരത്തിലേക്കു നയിക്കാന്‍  പറ്റുമോ ? സ്നേഹത്തിന്‍റെ തികവില്‍    നിന്നല്ലാതെ സ്നേഹത്തെപറ്റിപ്രസംഗിക്കാനാകുമോ  ?

മാനസാന്തരത്തെപറ്റി എശായാ

“ദുഷ്ടന്‍ തന്‍റെ മാര്‍ഗവും അധര്‍മ്മി തന്‍റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിനു അവന്‍ കര്‍ത്താവിങ്ങ്കലേക്കു തിരിയട്ടെ അവിടുന്നു ഉദാരമായി ക്ഷമിക്കും “ .  ( എശയാ. 55:17 )

പാപം ചെയ്യുന്ന മനുഷ്യന്‍ ദൈവത്തില്‍ നിന്നും ധാര്‍മീകമൂല്യങ്ങളില്‍ നിന്നും അകന്നു പോകുകയാണു. പശ്ചാത്തപിക്കുന്നവനാകട്ടെ ദൈവത്തിന്‍റെ പക്കലേക്കു തിരികെവരുന്നു.

പാപത്തിനു   “ ഹമര്‍ത്യാ “    എന്നു ഗ്രീകില്‍  ഉപയോഗിച്ചിരിക്കുന്നു.
അതിനുള്ളപരിഹാരമാണു   “ തെശുബാ “   =   തിരിച്ചുവരിക. =  മാനസാന്തരം
ഇതു പഴയനിയമത്തിലെ മാനസാന്ത്രമാണു. പുതിയനിയമത്തിലേക്കുപിന്നീടു.

എന്താണു മാനസാന്തരം ? 

മനസിനു വരുന്ന അന്തരമാണെല്ലോ മാനസാന്തരം അധവാ ഇപ്പോളള്‍ ഉള്ളതിനെ മാറ്റി മറ്റോന്നിനെ സ്വീകരിക്കുക. അല്ലെങ്ങ്കില്‍  തീയതിനെ മാറ്റി നല്ലതിനെ സ്വീകരിക്കുകുക. മുന്‍പുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും പുതിയ അവസ്ഥയിലേക്കുമാറുക.



പറയാന്‍ വളരെയെളുപ്പമാണു. പക്ഷേ മാറ്റം ഷിപ്രസാധ്യമല്ല. ഉദാഹരണം പറഞ്ഞാല്‍ മറ്റോരുവനു അവകാശപ്പെട്ടതു സ്വന്തമാക്കിയിട്ട് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചുകൊണ്ടു ഒരാള്‍ക്കു മറ്റം സംഭവിക്കില്ല. അല്ലെങ്ങ്കില്‍ അന്യായമായി കൈവശപ്പെടുത്തിയ സ്വത്തുക്കള്‍ കൈവശം ഇരിക്കുന്നിടത്തോളം കാലം ഒരാള്‍ക്കു മാനസാന്ത്രത്തിന്‍റെ അവസ്ഥയിലാണെന്നുപറയാന്‍ പറ്റില്ല. ന്യയരഹിതമായി സംഭാവനയോ അതുപോലുള്ള എന്തെങ്ങ്കിലും തട്ടിപ്പു നടത്തിയിട്ടു അതിന്‍റെ വരുമാനം ഉപയോഗിക്കുന്ന ഒരാള്‍ക്കു ഞാന്‍ മാനസാതരപ്പെട്ടുവെന്നു പറയാനുള്ള അര്‍ഹതയില്ല.

പുതിയനിയമത്തിലേക്കു കടക്കുമ്പോള്‍ !

“ മെത്തനോയിയാ = ഒരുമനുഷ്യന്റെസമ്പൂര്ണവും സമഗ്രവുമായ ജീവിത പരിവര്ത്തനമെന്നാണു ഈ വാക്കിന്‍റെ അര്‍ത്ഥം “വീണ്ടും ജനിക്കുക “ (യോഹ. 3:3 ) യെന്നു യേശു നിക്കദേമൂസിനോടു പറഞ്ഞപ്പോള്‍  ഈ മാനസാന്തരമാണു ഉദ്ദേശിച്ചതു .

ഉന്നതത്തില്‍ നിന്നും ആത്മാവിനാലുള്ള ജനനമാണു അതു.   ആകയാല്‍ മാനസാന്തരം ആത്യന്തികമായി ദൈവത്തിന്‍റെ പ്രവര്‍ത്തനമാണു. ദൈവത്തിന്‍റെ ദാനമാണു. മനുഷ്യന്‍റെ സഹകരണവുമാണു അതായതു മനുഷ്യന് അവിടുത്തോടു സഹകരിക്കുക മത്രമേ വേണ്ടൂ.

യേശുവിന്‍റെ പരസ്യജീവിതത്തില്‍ മാനസാന്തരത്തിനാണു ഊന്നല്‍

“ അപ്പോള്‍ മുതല്‍ യേശുപ്രസംഗിക്കാന്‍ തുടങ്ങി മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. “   ( മത്താ.4:17 )

“ സമയം പൂര്‍ത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ “   ( മര്. 1: 15 )

“ അജ്ഞതയുടെ കാലഘട്ടങ്ങളെ അവിടുന്നു കണക്കിലേടുത്തില്ല. എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തുമുള്ള സകലജനങ്ങളും പശ്ചാത്തപിക്കണമെന്നു അവിടുന്നാജ്ഞാപിക്കുന്നു. “ അപ്പ.17:30 )

തുടര്‍ന്നു അപ്പസ്തോലന്മാരും അതുതന്നെതുടര്‍ന്നു. പന്തക്കുസ്താനുഭവത്തിനു ശേഷം അപ്പസ്തോലന്മാരും മാനസാന്തരത്തിന്‍റെ സന്ദേശമാണു പ്രസംഗിച്ചതു .

സക്കേവൂസിന്‍റെ മാനസാതന്തരം

അയാള്‍ അന്യായമായി പണം ഉണ്ടാക്കിയവനും അതില്കൂടി വളരെയധികം സ്വത്തുക്കള്‍ സമ്പാദിച്ചവനുമായിരുന്നു. എന്നാല്‍ യേശുവിനെ കാണാന്‍ മാത്രം ആഗ്രഹിച്ച ആമനുഷ്യനെ , സിക്കമൂര്‍ മരത്തിന്‍റെ ഇലകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന ആ മനുഷ്യനെ , യേശുകാണുന്നു. എല്ലാവരാലും വെറുക്കപ്പെട്ടവനും പാപിയായി പ്രമാണിമാര്‍  മുദ്രകുത്തിയവനുമായ മനുഷ്യന്‍റെ ഭവനത്തില്‍ താമസിക്കാന്‍ തയാറായ യേശു അയാളെപേരുചൊല്ലിവിളിക്കുന്നു. അയാളുടെ ആതിഥ്യം സ്വികരിക്കാനും അയാളുടെ ഭവനത്തില്‍ താമസിക്കാനും ആഗ്രഹിക്കുന്നവിവരം അയാളെ ധരിപ്പിക്കുകയും ചെയ്തപ്പോള്‍ അയാള്‍ പെട്ടെന്നു ഇറങ്ങിവന്നു യേശുവിനെ തന്‍റെ ഭവനത്തില്‍ സ്വീകരിക്കുന്നു.
അയാളില്‍ വന്നമാറ്റമാണു മാനസാതരം . തന്‍റെ സ്വത്തിന്‍റെ നേര്‍പകുതി ദരിദ്രര്‍ക്കുകൊടുക്കാനും അന്യായമായി സമ്പാദിച്ചതിന്‍റെ നാലിരട്ടി വീതം തിരികെ കൊടുക്കാനും സഖേവൂസ് തയാറാകുന്നു. അതാണു യധാര്‍ത്ഥമാനസാന്തരം

പാപിനിയുടെ മാനസാന്തരം

ഫരിസേയന്‍റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്ന യേശുവിന്‍റെ കാല്‍ കണ്ണീറില്‍ കഴുകിയ പാപിനിക്കു യേശു പാപമോചനം കൊടുത്തു (ലൂക്ക.7:38 ).          ഇവിടെയും നാം കാണുന്നതു മാനസാന്തരമാണു.അവളില്‍ വലിയമാറ്റം വന്നു.

ഒരു മനുഷ്യനു ദൈവം കൊടുത്തദാനം

ഒരു മനുഷ്യനു ഒരു ശരീരം ,ഒരാത്മാവു , ഒരുമനസ്, .ഒരുഹ്രുദയം , ഒരു തലചോറു.
ഒരുവനു ദൈവവചനംസ്വീകരിക്കാന്‍ ഒരുപാത്രം മാത്രം (ബുദ്ധി,മനസ്,ഹ്രുദയം)

അമ്മയുടെ മാത്രുക

“മറിയമാകട്ടെ ഇവയെല്ലാം ഹ്രുദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു “ ലൂക്കാ.2: 19 , 51 )
മനസാകുന്ന എകപാത്രമാണു ഒരു മനുഷ്യനു കൊടുത്തിരിക്കുന്നതു. അതിനാല്‍ അതു അശുദ്ധമായാല്‍ അതു കഴുകിയെടുക്കണം ദൈവവചനമാകുന്ന അമ്രുതു അധവാ പാല്‍ അതില്‍ ശേഖരരിക്കാന്‍ .നേരത്തെ അതില്‍ ഉണ്ടായിരുന്ന എല്ലാ തിന്മകളും മാറ്റികളയണം .മുഴുവന്‍ മാറ്റാതെ അല്പം മാത്രം മറ്റിയിട്ടു ആ പാത്രത്തില്‍ ദൈവവചനമാകുന്ന പാല് ശേഖരിച്ചാല്‍ അതു ഉപയോഗശൂന്യമായിപോകും . മാനസാന്തരത്തിന്‍റെ ഫലം അതില്‍ നിന്നും പുറപ്പെടുകില്ല. അതിന്‍റെ ഫലം ഉണ്ടാകണമെങ്ങ്കില്‍  മനസാകുന്ന പാത്രം പൂര്‍ണമായും ശുദ്ധമാക്കിയിട്ടു വേണം അതിലേക്കു ദൈവവചനം സ്വീകരിക്കാന്‍

ഉദാഹരണം: മണ്ണെണ്ണപാത്രത്തില്‍ പാല്‍ വാങ്ങാന്‍ പറ്റുമോ ?

മനസാകുന്ന കുപ്പിയില്‍ മണ്ണെണ്ണയായിരുന്നെങ്ങ്കില്‍ അതിനകത്തു എങ്ങനെ പാല്‍ വാങ്ങും ? പാത്രം മാറാനും പറ്റില്ല. ഒറ്റകുപ്പിയേ ഉള്ളു മണ്ണെണ്ണ വാങ്ങിയകുപ്പിയിലെ ഗന്ധം അത്രഎളുപ്പം മാറ്റാന്‍ പറ്റില്ലാ. അതിനു പലപ്രാവശ്യ്ം സോപ്പും മണലും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകേണ്ടിവരുംഏതു മണത്തേയും പിടിച്ചേടുക്കാന്‍ കഴിവുള്ള ഒരുസാധനമാണു ചായപ്പൊടി. എതെങ്ങ്കിലും തരത്തില്‍ കുപ്പി പൂര്‍ണമായി ശുദ്ധമാക്കിയിട്ടു വേണം പാലുവാങ്ങാന്‍ അല്ലെങ്ങ്കില്‍ ആ പാല്‍ ഉപയോഗശൂന്യമായിപോകും .

ഇന്നത്തെ വലിയ ഒരു തകരാറാണു അപൂര്ണമായ മാനസാന്തരം.

പഴയതില്‍ നിന്നും പിന്‍ വാങ്ങാതെ അതിന്‍റെ സ്വാധീനവലയത്തില്‍ മാനസാന്തരപ്പെട്ടുവെന്നു അവകാശപ്പെടുകയും സുവിശേഷമാകുന്നപാല്‍ അശുദ്ധമായകുപ്പിയില്‍ സേഖരിച്ചിട്ടു ആ അശുദ്ധമായപാല്‍ പകര്‍ന്നുകൊടുത്തു സുവിശേഷപ്രഘോഷണം നടത്തുന്നവര്‍ യേശുവിനു സാകഷ്യം വഹിക്കുന്നവരല്ല എതിര്‍ സാക്ഷ്യം നല്കുന്നവരാണു.

മാനസാന്തരം പുതിയമനുഷ്യനാകുന്ന അനുഭവമാണു 

മെത്തനോയിയായില്‍ ഈ പുതിയ ജനനവും പുതിയ മനുഷ്യനാകലുമാണു.ഉള്പ്പെടുന്നതു
നമ്മുടെ ജീവിതത്തിന്‍റെ കാഴ്ച്ചപ്പാടുകളും മനോഭാവവും പ്രവര്‍ത്തന ശൈലികളും മാറുന്നതാണു പുതിയ മനുഷ്യനാകുക യെന്നതുകൊണ്ടു ഉദ്ദേശിക്കുന്നതു.

വിശൂദ്ധ പൌലോസ് ശ്ളീഹായുടെ വാക്കുകളില്‍

“ ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സ്രഷ്ടിയാണു “ ( 2കോറ.5:17 )
“ പരിശ്ചേദനം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല.പുതിയ സ്രിഷ്ടിയാകുകയെന്നതാണു പരമപ്രധാനം “ ( ഗലാ. 6:15 )
പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റുക. പുതിയമനുഷ്യനെ ധരിക്കുക. (എഫേ.4:22-24)
“ പഴയമനുഷ്യനെ അവന്‍റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിന്‍ …… പുതിയമനുഷ്യനെ ധരിക്കുവിന്‍ “ (കൊളോ.3:10 )

മാനസാന്തരം ഒരുമരണം തന്നെ

പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റുകയെന്നതില്‍ ഒരു മരണം അടങ്ങുന്നുണ്ടു. പഴയമനുഷ്യത്വത്തില്‍ മരിക്കുന്നു. ദുരാശകളുടേയും ദുര്‍മോഹങ്ങളുടേയും പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റുകയാണു. മിശിഹായോടുകൂടി മരിക്കുന്നതാണു യധാര്‍ത്ഥമാനസാന്തരം . ഈ മരണം അവശ്യം ഉദ്ധാനത്തിലേക്കു നയിക്കുന്നു.
മിശിഹായെ ധരിച്ചുകൊണ്ടു ആത്മാവില്‍ നിറഞ്ഞപുതിയജീവിതം നയിക്കുന്നതാണു മാനസാന്തരം.

“ നിങ്ങള്‍ ഈലോകത്തിനു അനുരൂപരാകരുതു.മറിച്ചു മനസിന്‍റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍“ ( റോമാ 12:2 ) എന്നു വിശുദ്ധ പൌലോസ് ശ്ളീഹാ പഠിപ്പിക്കുന്നതു ഈ അര്‍ത്ഥത്തിലാണു .

“ മെത്തനോയിയാ “ എന്താണെന്നു വ്യക്തമാക്കുന്നതാണു നടപടി 9 ലെ
സാവൂളിന്‍റെ മാനസന്തരം . ക്രിസ്തുവിനെ പീഠിപ്പിച്ചവന്‍ ക്രിസ്തുവിന്‍റെ ശിഷ്യനായി മാറുന്ന ആ വലിയമാറ്റമാണു മെത്തനോയിയാ .സാവൂള്‍  പൌലോസായി മറുന്നു.
ഈ പുതിയജനനം നിരന്തരമായ വളര്‍ച്ചയാണെന്നും ബൈബിള്‍  പഠിപ്പിക്കുന്നു. അതിനാല്‍ മാനസാന്തരം നിരന്തരമായ ഒരു പ്രക്രിയയാണു.



അനുരഞ്ജനം 

കുടുംബതകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ അനുരഞ്ജനത്തിനു സാധിക്കും
ശ്ളീഹായാണു ഇതു പറഞ്ഞു വച്ചതു “കോപിക്കാം എന്നാല്‍ പാപം ചെയ്യരുതു. നിങ്ങളുടെകോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ “ (എഫേ.4:26 )
ഇവിടെ അനുരഞ്ജനത്തിന്‍റെ ആവശ്യകതയിലേക്കാണു ശ്ളീഹാ വിരല്‍ ചൂണ്ടുന്നതു.

വൈവാഹികജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍

1) സാബത്തിക ബുദ്ധിമുടുകള്‍
2) അവിശ്വസ്ത് ത
3) വ്യത്യസ്ഥ കുടുംബ പശ്ചാത്തലം
4) യാമപ്രാര്‍ത്ഥനയുടെ കുറവു
5) ആശയവിനിമയത്തിന്‍റെ അപര്യപ്തത.
6) അനുരഞ്ജനത്തിനുള്ള വാതില്‍ അടച്ചിടുക.

ഇത്രയുമാണു വളരെ പ്രധാനപ്പെട്ടതെന്നു തോന്നുന്നു.
വിവാഹത്തിനു മുന്‍പു അവരേറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും കത്തോലിക്ക വിശ്വാസത്തെക്കുറിച്ചും അവര്‍ക്കു ക്ളാസുകളില്‍ കൂടിയുള്ള ബോധവല്ക്കരണം കൊടുക്കണം

ദാംബത്യജീവിതത്തിറെ അടിസ്ഥാനതത്വം പരസ്പരകൂട്ടയ്മയും ജീവന്‍റെ ശുസ്രൂഷയുമാണെന്നുള്ള ബോധ്യം അവര്‍ക്കുകൊടുക്കണം . 

Saturday, 11 October 2014

മലങ്കരക്കാരന്‍ ജപമാലചൊല്ലുമ്പോള്‍ !

" പിശാചുക്കള്‍ നിനള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ , മറിച്ചു , നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സ്ന്തോഷിക്കുവിന്‍ "  ( ലൂക്കോ.10 : 20 )

ഇതു യേശൂ അയച്ച 72 പേരോടു (ശിഷ്യന്മാരോടു)പറഞ്ഞ വചനനളാണു .
അവര്‍ തിരികെ വന്നപ്പ്പ്പോള്‍ വളരെ സ്ന്തോഷത്തോടെ യേശുവിനോടു പറഞ്ഞു  കര്ത്താവേ ! നിന്‍റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴടങ്ങുന്നു.  അപ്പോഴാണു യേശുപറഞ്ഞതു ശത്രുക്കളൂടെ സകല ശക്തികളൂടേയും മേല്‍ ചവിട്ടി നടക്കാന്‍ ഞാന്‍ നിംഗള്‍ക്കു അധികാരം തനിരിക്കുന്നു. ഒന്നും നിംഗളെ ഉപദ്രവിക്കില്ല. എന്നാല്‍ പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുനതില്‍ നിംഗള്‍ സന്തോഷിക്കേണ്ടാ.നിംഗളുടെ പേരു സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നതില്‍ സന്തോഷിക്കുവിന്‍ .

നൊബേല്‍ സമ്മാനം നേടിയവരെ അഭിനന്ദിക്കുന്നതു നല്ലതാണു


ദൈവം ചിലരേ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ നാമും അവരെ ബഹുമാനിക്കുന്നതു ദൈവത്തിനിഷ്ടമാണു. ഉദാ. പരിശുദ്ധകന്യാമറിയത്തെ ദൈവം പ്രത്യേകം പേരുവിളിച്ചഭിനന്ദിച്ചവളാണു അവളെ എല്ലാവരും ഭാഗ്യവതിയെന്നുവിളിക്കും ( ലൂക്ക. 1: 42,45,48 )

സ്വര്‍ഗത്തിലും വലിയവരും ചെറിയവരും

യേശുപറഞ്ഞു സ്ത്രീകളില്നിന്നും ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവരില്ല. എന്നാല്‍ സ്വര്‍ഗത്തിലെ ചെറിയവന്‍ യോഹന്നാനെ ക്കാള്‍ വലിയവനാണു .        ( ലൂക്കാ.7:28 ) 

35% വാങ്ങിയാലും ജയിക്കും 60% വാങ്ങിയാല്‍ ഫസ്റ്റ് ക്ളാസ്  ഇന്നെ ഡിസ്റ്റിംഗ്ഷന്‍ , പിന്നെ എറ്റവും കൂടുതല്‍ വാങ്ങിയവ്ന്‍ .എറ്റവും കൂടുതല്‍ വാങ്ങിയ ചിലര്‍ മാത്രം ആദരിക്കപ്പെടുന്നു. എല്ലാവരാലും അവര്‍ അനുമോദിക്കപ്പെടുന്നു.

ഇതുപോലെ ദൈവം എല്ലാവരേയും സ്നേഹിക്കുമ്പോള്‍ തന്നെ ചിലരെ പ്രത്യേകമാം വിധം ആദരിക്കുന്നു. അങ്ങനെയുള്ളവര്‍ ആദരിക്കപ്പെടുന്നതു ദൈവത്തിനിഷ്ടമാണു.

എങ്ങനെയാണു ആ 72 പേരുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടതു. ?
അവര്‍ യേശുവിനു വഴിയൊരുക്കിയവരാണു . സ്നാപകന്‍റെ ജോലിചെയ്തവരാണു. യേശുവിനു പോകാനുണ്ടായിരുന്ന 36 ഗ്രാമങ്ങളിലേക്കാണു അവര്‍ അയക്ക്പ്പെട്ടതു  ഈരണ്ടു പേര്‍ വീതമാണൂ പോയതു .യേശുവിന്‍റെ വഴിനേരേയാക്കാനാണൂ പോയതു. അത്ഭുതങ്ങളോക്കെനടന്നു. അവര്‍ വലിയ സന്തോഷത്തോടെ തിരികെ വന്നപ്പോഴാണൂ യേശു പറഞ്ഞതു എതിലാണു നിംഗള്‍ കൂടുതല്‍ സന്തോഷിക്കേണ്ടതെന്നു !

യേശുവിനു വഴിഒരുക്കുന്നവരുണ്ടു അതുപോലെ വഴിയടക്കുന്നവരുമുണ്ടു

" എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു "  (മത്താ.12:30 )

കഴുത്തില്‍ തിരികല്ലു കെട്ടേണ്ടവര്‍

യേശു ചിലരെക്കുറിച്ചുപറഞ്ഞതു കഴുത്തില്തിരികല്ലു കെട്ടി സമുന്ദ്രത്തിന്‍റെ ആഴത്തിലേക്കു പോകുന്നതാണു അവര്‍ക്കു നല്ലതെന്നു . നമ്മുടെകൂട്ടത്തില്‍ അങ്ങനെയുള്ളവര്‍ ഉണ്ടാകാതെയിരിക്കട്ടെ .

നായ് കച്ചി തീന്നില്ല എന്നാല്‍ പശുവിനെകൊണ്ടു തീറ്റിക്കയുമില്ല. അങ്ങനെയും ചിലരുണ്ടു പ്രാര്ത്ഥിക്കില്ല .ആരെക്കൊണ്ടും പ്രാത്ഥിപ്പിക്കുകയുമില്ല.

ഓരോ സഭ്യുടെയും ലിറ്റര്‍ജിയുമായി ബന്ധപ്പെട്ടാണു യാമപ്രാര്ത്ഥന രൂപം കൊണ്ടിരിക്കുന്നതു . അതു ഓരോസഭയുടെയും പ്രാര്ത്ഥനയാണു. അതുചൊല്ലുന്നതു സഭയോടുചേര്ന്നാണു . അതിനു നിര്‍ബന്ധവും ഉണ്ടു എന്നാല്‍ ഭക്താഭ്യാസങ്ങള്‍ അങ്ങനെയല്ല.അതുചെയ്യണമെന്നോ ആചരിക്കണമെന്നോ ഒരു നിര്‍ബന്ധവും ഇല്ല. 35% വാങ്ങിജയികാന്‍ അതുവേണമെന്നില്ല. എന്നാല്‍ 100 ഉം വാങ്ങാന്‍ ടൂഷനോ ജനറല്‍ ആയി ധാരാളം ബുക്കുകള്‍ വായിക്കുകയോ ചെയ്താല്‍ അതെ തെറ്റാണു വേണ്ടാന്നു പറയുന്നവര്‍ മടിയ്ന്മാരാണു. സിലബസില്‍ പെട്ടതല്ലായിരിക്കാം. ഇതുപോലെ നമ്മുടെ ലിറ്റര്‍ജിയില്‍ ഉള്ളതു ചെയ്തതിനു ശേഷം സിലബസിനു പുറത്തുള്ള അല്ലെങ്ങ്കില്‍ ലിറ്റര്‍ജിക്കു വെളിയിലുള്ള ഭക്താഭ്യാസങ്ങള്‍ ചെയാന്‍ ആരെങ്ങ്കിലും സമയംകണ്ടെത്തിയാല്‍ ? തെറ്റാണോ?. .



മലങ്കരക്കാരന്‍ ജപമാലചൊല്ലുമ്പോള്‍  !

സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്ത്ഥന അവന്‍ മുഴുവന്‍ ചൊല്ലുന്നു. അവന്‍ അവസാനം മുറിക്കില്ല, എന്നാല്‍ മലബാര്‍കാരന്‍ ചൊല്ലുമ്പോള്‍ അറ്റം മുറിക്കുന്നു. കാരണം ലത്തീന്‍ ലിറ്റര്‍ജിയില്‍ അവസാനഭാഗം (എന്തുകൊണ്ടെന്നാല്‍ ......... ) മുറിച്ചാണു ചൊല്ലുന്നതു അതിനാല്‍ ജപമാലക്കും ലത്തീന്‍ കാര്‍ അവസാന്‍ ഭാഗം വിട്ടുകളയുന്നു. മലബാര്‍കാരനും അതുകണ്ടു അവസാനഭാഗം വിട്ടേച്ചു ലത്തീന്‍ കാരനെ കുറ്റം പറയും. എന്നാല്‍ മലബാര്‍ കുര്‍ബാനയില്‍ മുഴുവന്‍ ചൊല്ലുന്നുണ്ടു എന്നിട്ടും പ്രാര്ത്ഥിക്കുമ്പോള്‍ അറ്റം വിട്ടുകളഞ്ഞിട്ടു ലത്തീന്‍ കാരന്‍റെ കുറ്റമാണെന്നു പറയും .മലങ്കരക്കാരന്‍ നന്മനിറഞ്ഞമറിയത്തിന്‍റെ സ്ഥാനത്തു ക്രുപനിറഞ്ഞ മറിയവും ത്രീത്വസ്തുതി മലങ്കരക്കരന്‍റെതു തന്നെചൊല്ലും അതുപോലെ സ്വര്‍ഗരാജ്ഞിയും എത്രയും ദയയുള്ളമാതാവേയും അവന്‍റെതു മാത്രം ചൊല്ലും .എന്നാല്‍ മലബാരുകാരന്‍ ലത്തീന്‍ കാരന്‍ ചൊല്ലുന്നതുപോലെ ചൊല്ലിയേച്ചു ലത്തീന്‍ കാരനെ കുറ്റപ്പെടുത്തിയിട്ടു വല്ല കാര്യവും ഉണ്ടോ ?

മലങ്കരക്കാരനെ കണ്ടു പഠിക്കുക

സ്വന്തമായി ഇല്ലാത്തവന്‍ വേണമെങ്കില്‍ മലങ്കരക്കാരന്‍ ചൊല്ലുന്നതു ചൊല്ലിയാലും ലത്തീന്‍കാരനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല..ജപമാല ലത്തീന്‍കാരന്‍റെയാണെന്നു പറയുന്നതിലും അര്ത്ഥമില്ല.



ഭക്താഭ്യാസം

 വിശ്വാസമുള്ളവര്‍ക്കുമാത്രമാണു.  അരും നിര്‍ബന്ധിക്കുന്നില്ല. നിത്യരക്ഷക്കു അത്യാവശ്യവുമല്ല. 

Thursday, 9 October 2014

വിജയമകൂടം ചൂടിയ പുനരൈക്യം !

വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പു ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതു ചെറുതായി ഒന്നു ആവര്‍ത്തിക്കട്ടേ !

മാര്‍ ഈവാനിയോസ് തിരുമേനി അതിബുദ്ധിമാനും, ദീര്‍ഘവീക്ഷണമുള്ളവനും, വിദ്യാസമ്പന്നനും, തികഞ്ഞ സന്യാസിയും തന്‍റെ കുടുംബത്തില്‍ നിന്നുംകൊണ്ടുവന്ന പണമുപയോഗിച്ചു വാങ്ങിയ 100 എക്കര് സ്ഥലമ്പോലും ഉപേക്ഷിച്ചു മുണ്ടന്‍മലയില്‍ നിന്നും വെറും കൈയോടെ പ്രാര്ത്ഥനപുസ്തകവുമായി ഇറങ്ങിയ വലിയ സന്യാസി

ഇനിയും വിഷയത്തിലേക്കുകടക്കാം



കൂനന്‍ കുരിശുസത്യത്തെ തുടര്‍ന്നുണ്ടായ ഭിന്നിപ്പു മൂലം വിഭിന്നചേരികളിലായി പ്രവര്ത്തിച്ചിരുന്നവര്‍ വീണ്ടും ഐക്യപ്പെടുന്നതിനായി മൂന്നു നൂറ്റണ്ടുകളിലെ വിവിധതലമുറക്കാര്‍ പരിശ്രമിച്ചിരുന്നെങ്ങ്കിലും യുഗപ്രഭാവനായ മാര് ഈവാനിയോസ് തിരുമേനിയുടെ ശ്രമമാണു വിജയമകുടം ചൂടിയതു
1912 ല്‍ യാക്കോബായസഭയിലെ മെത്രാന്‍ കക്ഷി
 വിഭാഗം ഒന്നാം കാതോലിക്കായെ വാഴിക്കുകയും മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നപേരില്‍ പിരിയുകയും ചെയ്തതിനെ തുടര്‍ന്നു 1913 ല്‍ വട്ടിപ്പണക്കേസ് ആരം ഭിച്ചു. ( വട്ടിപ്പണത്തെക്കുറിച്ചു നേരത്തെ ഞാന്‍ എഴുതിയിട്ടുണ്ടെല്ലോ )

കേസും ശണ്ഠയും ശക്തിയായും തുടര്ച്ചയായും ഉണ്ടായികൊണ്ടിരുന്നു. കൂടാതെ വട്ടശേരില്‍ തിരുമേനിയുടെ മുടക്കു, കാതോലിക്കാ വാഴ്ച്ച വട്ടിപ്പണക്കേസ് മുതലായ സംഭവങ്ങള്‍ വഴി മലങ്കര യാക്കോബായാ സഭയില്‍  പ്രശ്നങ്ങള്‍ തലപൊക്കുകയും സഭാന്തരീക്ഷം കലുഷിതമാകുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ 1926 നവംബര്‍ ഒന്നാം തീയതി മാര്‍ ബസേലിയോസ് ഗീവര്ഗീസ് കാതോലിക്കോസ്, ഗീവര്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ബഥനിയുടെ മാര്‍ ഈവാനിയോസ് എന്നിവര്‍ പരുമലയില്‍ ഒന്നിച്ചുകൂടി പൂര്‍വീകസഭയുമായി ഐക്യപ്പെടുന്നതിനു തീരുമാനിക്കുകയും റോമുമായി എഴുത്തുകുത്തുകള്‍ നടത്തുന്നതിനു മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതിന്‍പ്രകാരം കൊല്ലം രൂപതയിലെ വൈദികനായിരുന്ന ഫാദര് ജോണ്‍ മുഖേന റോമുമായുള്ള എഴുത്തുകുത്തുകള്‍  മാര്‍ ഈവാനിയോസ് തിരുമേനി ആരംഭിച്ചു. അന്ത്യോക്യായിലെ കത്തോലിക്കാ പാത്രിയര്ക്കീസായിരുന്ന റഹമാനിയുമായിട്ടായിരുന്നു ആദ്യം കത്തിടപാടുകള്‍ നടത്തിയിരുന്നതു.

മാര്‍ത്തോമ്മാനസ്രാണികളുടെ ആചാരാനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും അതേപടി തുടരാന്‍ അനുവദിക്കണമെന്നും പട്ടത്വവും മറ്റുകൂദാശകളും അംഗീകരിക്കണമെന്നും മെത്രാന്മാര്‍ക്കുള്ള അധികാരം അതേപടിതുടരാന്‍ അനുവദിക്കണമെന്നും ആയിരുന്നു അപേക്ഷയില്‍ ഉന്നയിക്കപ്പെട്ട പ്രധാനാവശ്യങ്ങള്‍  1927 ജനുവരിയില്‍ രണ്ടാമതും 1928, 29 വര്‍ഷങ്ങളില്‍ പിന്നീടും ഇന്‍ഡ്യയിലെ അപ്പസ്തോലിക്കു ഡലിഗേറ്റുവഴി റോമുമായി എഴുത്തുകുത്തുകള്‍  നടത്തുകയുണ്ടായി. 1930 ജൂലൈ  മാസത്തില്‍  റോമില്‍ സമ്മേളീച്ച പൌരസ്ത്യ തിരുസംഘത്തിന്റെ അംഗങ്ങള്‍  ഈ വിഷയത്തെ സംബന്ധിച്ചു അവസാനതീരുമാനമെടുത്തു. അതിന്‍ പ്രകാരം പുനരൈക്യപ്പെടുന്ന മെത്രാന്മാരെ അതേപദവിയില്‍ ഭരണാധികാരം നല്കികൊണ്ടും മറ്റാവശ്യങ്ങള്‍ മിക്കതും അതേപടി അംഗീകരിച്ചുകൊണ്ടുമുള്ള തീരുമാനം കൊല്ലം മെത്രാന്‍ മാര്‍ അലോഷ്യസ് ബെന്‍സിംഗര്‍ വഴി മാര്‍ ഈവാനിയോസിനെ അറിയിച്ചു.

1930 ആഗസ്റ്റ് 20 –ആം തീയതി പെരുനാടു മുണ്ടന്മലയിലെ ആശ്രമത്തില്‍ നിന്നും മാര്‍ ഈവാനിയോസ് തിരുമേനിയുടെ നേത്രുത്വത്തില്‍ മാര്‍ തെയോഫിലോസ് തിരുമേനിയും കാഷായ വസ്ത്രധാരികളായ 18 ആശ്രമവാസികളും മറ്റു ആശ്രമവാസികളില്‍ ഭൂരിപക്ഷം പേരും പെരുന്നാടിനോടു യാത്രപറഞ്ഞിറങ്ങി. മുണ്ടന്‍ മലയില്‍ നിന്നും നടന്നിറങ്ങിയവര്‍ വടശേരിക്കരയില്‍ തയാറാക്കി നിര്‍ത്തിയിരുന്ന വള്ളങ്ങളില്‍ കയറി നാലുമണിയോടെ റാന്നിയിലെത്തി. റാന്നിയില്‍ നിന്നും ബസില്‍ യാത്രചെയ്തു സന്ധ്യയോടെ വെണ്ണിക്കുളത്തെത്തി. ഈവാനിയോസ് തിരുമേനി മാനേജരായിരുന്ന മേമല പ്രൈമറിസ്കൂളില്‍ അന്നുതാമസിച്ചു, പിറ്റേദിവസം തിരുമേനിമാര്‍ രണ്ടുപേരും തിരുമൂലപുരത്തേക്കുവന്നു (തിരുവല്ലാ ) അവിടെ ഒരു ചെറിയകെട്ടിടത്തില്‍ താമസമാക്കി.

സെപ്റ്റംബര്‍ 18 നു വ്യാഴാഴ്ച്ച അതിരാവിലെതന്നെ രണ്ടു തിരുമേനിമാരും ഒരുവൈദികനും ഒരു ശെമ്മാശനും ഒരു അല്മേനിയും കൂടി കൊല്ലത്തു ലത്തീന്‍ ബിഷപ്പിന്‍റെ അരമനയില്‍ എത്തിചേര്‍ന്നു. അന്നും പിറ്റേന്നും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയി അന്‍ചുപേരും അരമനചാപ്പലില്‍ കഴിഞ്ഞുകൂടി.
1930 സെപ്റ്റംബര്‍ 20 ആം തീയതി രാവിലെ 7.30 നു മാര്‍ ഈവാനിയോസ് മാര്‍ തേയോഫിലോസ് എന്നീ തിരുമേനിമാരും, റവ. ഫാദര്‍ .ജോണ്‍ ഒ.ഐ.സി., ബഹുമാനപ്പെട്ട അലക്സിയോസ് ശെമ്മാശന്‍ (പിന്നീടു ഫാദര്‍ സെറാഫിയോന്‍ ഒ.ഐ.സി ) ശ്രീമന്‍ കിളിലേത്തു ചാക്കോ എന്നിവരും കൊല്ലം മെത്രാന്‍ ഡോ.അലോഷ്യസ് ബെന്സിങ്ങര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാസഭാംഗങ്ങളായി.



തദവസരത്തില്‍ ച്ങ്ങനാശേരി മെത്രാന്‍ ജയിസ് കാളാശേരി, കോട്ടാര്‍ മെത്രാന്‍ ലോറന്‍സ് പെരേരാ, എന്നിവരും സാക്ഷികളായി സന്നിഹിതരായിരുന്നു. പിറ്റേന്നു ഞയറാഴ്ച്ച പുലിക്കോട്ടു ജോസഫ് റമ്പാച്ചനും, ചേപ്പാട്ടു ഫീലിപ്പോസ് റമ്പാച്ചനും മാര്‍ ഈവാനിയോസ് തിരുമേനിമുന്പാകെ സത്യപ്രതിജ്ഞചെയ്തു കത്തോലിക്കാസഭാംഗങ്ങളായി. തുടര്‍ന്നു ബഥനി സന്യാസ സമൂഹത്തിലെ ഭൂരിപക്ഷം വൈദികരും ബഥനി സന്യാസിനികളെല്ലാവരും സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാസഭാംഗങ്ങളായി. അങ്ങനെ 20 ആം നൂറ്റാണ്ടിലെ എറ്റവും വലിയ ക്രൈസ്തവപ്രസ്ഥാനമയ പുനരൈക്യപ്രസ്ഥാനം രൂപം കൊണ്ടു.



ഭാഗ്യസ്മര്ണാര്‍ഹനായ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പാ “ക്രിസ്തോ പാസ്റ്റരും പ്രിന്‍ചിപ്പി “ എന്ന തിരുവെഴുത്തുവഴി 1932 ജൂണ്‍  11നു   മലങ്കര സുറിയാനി ഹൈറാര്‍ക്കി സ്ഥാപിക്കുകയും മലങ്കര പുനരൈക്യപ്രസ്ഥാനം , മലങ്കര സുറിയാനി കത്തോലിക്കാസഭയായി നാമകരണം ചെയ്യപ്പെടുകയുമുണ്ടായി.

( ആദ്യ അന്‍ചുപേരില്‍ ഒരാളായ ബഹുമാനപ്പെട്ട ജോണച്ചനാണു എന്നെ മാമോദിസാമുക്കിയതു കടമാന്‍കുളം പള്ളിയില്‍. സെറാഫിയോനച്ചനും ജോണച്ചനും നാലാംചിറ ആശ്രമത്തിലായിരുന്നപ്പോള്‍  ഞാന്‍ അവരോടോപ്പ്പ്പം താമസിച്ചിരുന്നതു സന്തോഷത്തോടെ ഓര്‍ക്കുന്നു. )



തിരുവനന്തപുരം അതിരൂപതയും തിരുവല്ലാ രൂപതയും ഉള്‍പ്പെട്ട മലങ്കര റീത്തു ത്വരിതഗതിയില്‍  വളരുകയും ധാരാളം ആളുകള്‍ പുനരൈക്യപ്പെടുകയും ചെയ്തതോടെ സമാധാനകാംഷികളായ മലങ്കരമക്കള്‍ക്കു ഒരു ആശ്വാസകേദ്രമായി സഭമാറുകയുണ്ടായി.



അന്‍ചുപേരുടെ പുനരൈക്യത്തോടെ ആരംഭിച്ച പുനരൈക്യപ്രസ്ഥാനം മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും സ്വയം ഭരണാധികാരമുള്ള ഒരു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി വളരുകയും രണ്ടൂ അതിരൂപതകള്‍ ഉള്‍പ്പെടെ എട്ടുരൂപതകളും 12ഓളം മെത്രാന്മാരും 700 ല്പരം വൈദികരും 500  വൈദികവിദ്യാര്‍ത്ഥികളും 1900ത്തോളം സന്യാസിനികളും 6 ലക്ഷത്തില്പരം വിശ്വാസികളും 1300 ല്‍ പരം ഇടവകകളിലായി ഇന്നുണ്ടു .   ഇതു ദൈവനടത്തിപ്പാണെന്നു ഉള്ളതില്‍ ഒരു സംശയത്തിനും ഇടയില്ല.
ജോണ്‍  പോള്‍ രണ്ടാമന്‍ പാപ്പാ മലങ്കരകത്തോലിക്കാസഭയെ സംബന്ധിച്ചുപറഞ്ഞതു “ The fast growing church “   എന്നാണു.



മലങ്കരസഭയില്‍ ശാശ്വത  സമാധാനം ഉണ്ടാക്കാന്‍ ദൈവം തുറന്ന വാതിലാണു മലങ്കര കത്തോലിക്കാസഭ       

Wednesday, 8 October 2014

ആറാം മര്‍തോമ്മായുടെ (മാര്‍ ദീവന്യാസിയോസ്) പരാജയപ്പെട്ട പുനരൈക്യം

പുനരൈക്യ ശ്രമങ്ങളുടെ നാള്‍ വഴികള്‍ ചുരുക്കമായി. 277 വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും പരിശ്രമത്തിനും ഫലമുണ്ടായതു 1930 സെപ്റ്റംബര്‍ 20 ലെ വിജയമകുടം ചൂടിയ പുനരൈക്യമായിരുന്നു.

കൂനന്‍ കുരിശുസത്യത്തിനുശേഷം ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൂനന്‍ കുരിശുസത്യം നടന്ന 1653-ല് തന്നെ മേയ്മാസം 22-നു പെന്തക്കോസ്തിതിരുന്നാള്‍ ദിവസം ആലങ്ങാട്ടു പള്ളിയില് വച്ചു 12 പട്ടക്കാര്‍ കൂടി തോമ്മാ അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിച്ചു.



അതിനുള്ള അധികാരം മാര്‍പാപ്പായില്‍ നിന്നും അഹത്തുള്ളാമുഖേന മലങ്കര നസ്രാണിസഭക്കു ലഭിച്ചിട്ടുണ്ടെന്നു കല്ലിശേരി ഇടവക ആഞ്ഞിലിമൂട്ടില്‍ ഇട്ടിതൊമ്മന്‍ കത്തനാര്‍ പറഞ്ഞുണ്ടാക്കിയ വ്യാജ പ്രസ്ഥാവനയാണു ഇങ്ങനെ ഒരു മെത്രാഭിഷേകത്തിനു വഴിതെളിച്ചതു.

കള്ളിപുറത്തായി

അര്‍ക്കദിയാക്കോനെ അനുകൂലിച്ചുനിന്ന പലര്‍ക്കു  സത്യം മനസിലാകുകയും എത്ര വൈദികര്‍  ചേര്ന്നാലും മെത്രാനെ വാഴിക്കാന്‍ പറ്റില്ലെന്നും അറിയാവുന്നവര്‍ തിരികെ പഴയതിലേക്കുതന്നെ വന്നു. ഇട്ടിതൊമ്മന്‍ കത്തനാരും കൂട്ടരും വാശിയോടെ അര്‍ക്കദിയാക്കോന്‍റെ കൂടെനിന്നു. അവര് ബാബേല്‍ ,അലക്സാണ്ട്രിയാ, അന്ത്യോക്കിയാ മുതലയസ്ഥലങ്ങളിലേക്കു എഴുത്തുകുത്തുകള്‍ നടത്തിയതിന്‍റെ ഫലമായി.

Arkadiyakon Thomas

തോമ്മാ അര്‍ക്കദിയാക്കോന്‍

1665 ല് അതായതു കൂനന് കുരിശുസത്യം കഴിഞ്ഞു 12 വര്ഷം കഴിഞ്ഞു യാക്കോബായ പാത്രിയര്ക്കീസില്‍ നിന്നും മറുപടിലഭിച്ചു. മാര്‍ ഗ്രീഗോറിയോസ് എന്ന മെത്രാനെ മലങ്ങ്കരയിലേക്കു അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പട്ടം കൊടുത്തതായി രേഖകളില്ല.

പുനരൈക്യശ്രമങ്ങള്‍

പോര്‍ട്ടുഗീസ്‌ മേധാവിത്വം രാഷ്രീയത്തിലെന്നപോലെ സഭയിലും അടിചേല്പ്പിക്കുവാനുള്ള ശ്രമമായിരുന്നല്ലോ ഭിന്നിപ്പിനുള്ളകാരണം. ഭിന്നിപ്പുണ്ടായപ്പോള്‍ മുതല്‍ ഐക്യത്തിനുള്ള ശ്രമവും ആരംഭിച്ചിരുന്നു.
ഒന്നാം മര്ത്തോമ്മായുടെ കാലത്തു 1656- ല് രോമില്‍ നിന്നും കമ്മിസറിയായി നിയമിതനായ ഫാദര്‍ ജോസഫ് സെബസ്ത്യാനിയും ഐക്യശ്രമങ്ങള്‍ നടത്തുകയുണ്ടായി. കുറവിലങ്ങാടു കേദ്രമാക്കിയായിരുന്നു ഐക്യ ശ്രമങ്ങള് നടത്തിയതു.

നാട്ടുകാരനായ പറമ്പില്‍ ചാണ്ടികത്തനാര്‍ മെത്രാനായതോടെയാണു ഭിന്നതയുടെ ആക്കം ഒരു പരിധിവരെ കുറഞ്ഞതു ഭരണാധികാരം ലഭ്യമാകുന്നതിനെ ചൊല്ലിയും അര്‍ക്കദിയാക്കോന്‍റെ മെത്രന്‍ പട്ട്ത്തെ ചൊല്ലിയും തര്‍ക്കം തുടര്ന്നുപോയതിനാല്‍ രണ്ടാം മര്ത്തോമ്മയുടേയും മൂന്നാം മര്ത്തോമ്മയുടേയും കാലത്തു കാര്യമായ ഐക്യശ്രമങ്ങള്‍ നടന്നില്ല. എന്നാല്‍ പറമ്പില്‍ ചാണ്ടിമെത്രാന്‍റെ കാലത്തു അദ്ദേഹത്തിന്‍റെ പരിശ്രമ ഫലമായി കുറെ ആളുകള്‍ പുനരൈക്യപ്പെടുകയുണ്ടായി.

Mar Chandy Parambil

പറമ്പില്‍ ചാണ്ടിമെത്രാന്‍ 


1686 മുതല് 1728 വരെ പുത്തന്‍കൂര്‍ വിഭാഗത്തെ ഭരിച്ചിരുന്ന നാലാം മര്‍ത്തോമ്മാ ഐക്യത്തിന്‍റെ പ്രാധാന്യം ശരിക്കും മനസിലാക്കിയ ആളായിരുന്നു.അതിനാല്‍ 1704 ല്‍ ക്ളമെന്റ്റു പതിനൊന്നാം മാര്പാപ്പായിക്കു അപേക്ഷസമര്‍പ്പിച്ചു.

അപേക്ഷയിലെ വ്യവസ്തകള്‍

1) സുറിയാനിക്രമം മലങ്കരയില്‍ എല്ലായിടത്തും ആചരിക്കണം
2) വരാപ്പുഴയിലെ മെത്രാനുമായി സഹകരിച്ചു മലങ്കരയിലെ കത്തോലിക്കരെ ഭരിക്കാനുള്ള അധികാരപത്രം ലഭിക്കണം
3) കുര്‍ബാനക്കു പുളിച്ചഅപ്പവും പുളിക്കാത്തതും ഉപയോഗിക്കാനുള്ള അനുവാദം ലഭിക്കണം.
പക്ഷേ ഇതിനു റോമില്‍ നിന്നും അനുകൂലമോ പ്രതികൂലമോ ആയ മറുപടി ലഭിക്കായ്കയാല്‍ ആ ശ്രമവും പരാജയപ്പെടു.

1728 മുതല് 1765 വരെ ഭരിച്ചിരുന്ന അന്ചാം മര്‍ത്തോമ്മായും പുനരൈക്യത്തിനുവേണ്ടി വളരെയധികം പരിശ്രമിച്ചു പരാജയപ്പെടുകയാണുണ്ടായതു..



അന്ചാം മര്‍ത്തോമ്മാ

അദ്ദേഹവും ബനഡിക്ററു പതിന്നാലാമന്‍ മാര്പാപ്പായിക്കു എഴുതിയതില്‍ പോര്‍ട്ടുഗീസ്‌ മെത്രാനെ കേരളത്തില്‍ നിന്നു മാറ്റണമെനും ഗ്രീക്കുകാര്‍ക്കു അനുവദിച്ചുകൊടുത്തതുപോലെ പുളിപ്പിച്ച അപ്പം ബലിക്കു ഉപയോഗിക്കാനുള്ള അനുവാദവും ചോദിച്ചെങ്ങ്കിലും സഭയില്‍ നിന്നും പോയതിനെക്കുറിച്ചോ മെത്രാന്‍ പട്ടം വൈദികരില്‍ നിന്നും സ്വീകരിച്ചതിനെക്കുറിച്ചോ ഒന്നും പറയാതിരുന്നതിനാലാകാം അനുവാദം ലഭിച്ചില്ല. തന്‍റെയും കൂടെയുള്ള വൈദികരുടേയും പട്ടം അംഗീകരിക്കണമെന്നും കര്‍മ്മലീത്താക്കാരുടെ സഹകരണം ഉണ്ടാകണമെന്നും പറഞ്ഞിരുന്നു.

1765 മുതല് 1808 വരെ മലങ്ങ്കരയിലെ പുത്തന്കുറിനെ ഭരിച്ചിരുന്ന ആറാം മര്‍തോമ്മ പ്രഗലഭനും ബുദ്ധിമാനുമായിരുന്നു. അദ്ദേഹവും പുനരൈക്യത്തിനായി വളരെയേറെ പരിശ്രമിക്കുകയുണ്ടായി.

വ്യവസ്ഥകള്‍

1) തന്‍റെകീഴിലുള്ളജനങ്ങള്‍ മറ്റൊരു റീത്തിനെയോ അതിന്‍റെ മെത്രന്മാരെയോ അംഗീകരിക്കില്ലാ

2) അതിനാല്‍ തന്നെ തന്നെ മെത്രാനായി സ്വീകരിക്കണം

3) തങ്ങളുടെ ആരാധനാക്രമം അംഗീകരിക്കണം . മുതലായവ ഫാദര്‍ ഇല്‍ഡഫോണ്സ് വഴി 1768 നവംബര് മൂന്നം തീയതി എഴുതി റോമിലേഖ്ഖു അയച്ചു.

എന്നാല്‍ അതിന്‍റെ മറുപടിനിരാശാജനകമായിരുന്നു.

മര്‍തോമ്മായിക്കു യധാര്‍ത്ഥകൈവയ്പ്പില്ലാത്തതിനാല്‍ മെത്രാനായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പിറ്റേ വര്ഷം ഓഗസ്റ്റില്‍  റോമില്‍ നിന്നും ലഭിച്ചതു.

1772 ല്‍ ജനുവരിയില്‍ മാര്‍ ഗ്രീഗോറിയോസെന്ന യാക്കോബായാ മെത്രപ്പോലീത്തായില്‍ നിന്നും മാര്‍ ദീവന്യാസിയോസെന്ന പുതിയ നാമം സ്വീകരിച്ചുകൊണ്ടു മെത്രാന്‍ പട്ടം സ്വീകരിച്ചു. (നിരണത്തുവച്ചു എല്ലാ പട്ടങ്ങളും സ്വീകരിച്ചവിവരം ഇതിനു മുന്‍പു ഒരു ലേഖനത്തില്‍ എഴുതിയിട്ടുണ്ടെല്ലൊ? )




മാര്‍ ദീവന്യാസിയോസ് 

വീണ്ടും മാര്‍തോമ്മാ പുനരൈക്യത്തിനായുള്ള ശ്രമം കൊടുങ്ങല്ലൂര്‍ ബിഷപ്പായിരുന്ന സാല്‍വദോര്‍ മുഖേനെയും അപ്പസ്തോലിക്കു വിസിറ്ററായിരുന്ന ഫാദര് ലോറന്‍സ് മുഖേനെയും നടത്തിയെങ്കിലും മാര്‍ ദീവന്യാസിയോസിനെ മെത്രാനായി സഭയിലേക്കു എടുക്കാന്‍ സാധിക്കാതെപോയതു കെരളത്തിലെ മിഷ്യനറിമാരുടെ അധികാരമോഹമാണെന്നു മനസിലാക്കിയ മാര്‍ ദീവന്യാസിയോസ് റോമിലേക്കുള്ള അപേക്ഷയും വിശ്വാസപ്രഖ്യാപനവും കരിയാറ്റി മല്പാനച്ചന്‍റെ സഹായത്തോടെ തയാറാക്കി 1778 മെയ് 10 നു റോമിലേക്കു അയച്ചു എന്നാല്‍ ഇവിടുത്തെ മിഷ്യനറിമാരുടെ എതിര്‍പ്പുമൂലം അതും സാധിക്കാതെ പോയി,

1799 ജൂണ്‍ 22 ലെ പുനരൈക്യം

ഉദയമ്പേരൂര്‍ സുനഹദോസ് അംഗീകരിക്കുകയും എട്ടാം ഉര്‍ബന്‍ പാപ്പായുടെ ഫോര്മൂലപ്രകാരമുള്ള വിശ്വാസപ്രമാണവും അംഗീകരിച്ചുകൊള്ളാമെന്നു പടിയോലയില്‍ എഴുതികൊടുത്തുകൊണ്ടു മാര്‍ ദീവന്യാസിയോസും അനുയായികളും 1799 ജൂണ് 22 അം തീയതി കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. ( ഭാരതസഭാചരിത്രം പേജ് 640 ) എന്നാല്‍ അജപാലനാധികാരം സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നനതിനാല്‍ നിരാശനായ മാര് ദീവന്യാസിയോസ് പുത്തന്‍ കൂര്‍ വിഭാഗത്തിലേക്കു തിരികെപോയി.

1808 മെയ് 13 ആം തീയതി സഭായിക്യ ദാഹിയായിരുന്ന മാര്‍ ദീവന്യാസിയോസ് ദിവംഗതനായി.

ചേപ്പാട്ടു മാര് ദീവന്യാസിയോസ് , പുലിക്കോട്ടില്‍ മാര്‍ ദീവന്യാസിയോസ് , കണ്ടനാടു മാര്‍ ഈവാനിയോസ് , കനാനായ സഭയിലെ മാര്‍ സേവേറിയോസ് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മുതലായവരും പുനരൈക്യത്തിനുവേണ്ടി പരിശ്രമിച്ചവരാണു.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...