Sunday, 10 December 2017

ഒരു തിരിഞ്ഞു നോട്ടം !

1990 മുതല്‍ 2017 വരെയുള്ള 27 വര്ഷം!

സഭയില്‍ വലിയ വളര്‍ച്ചയുണ്ടായ കാല ഘട്ടം!

പള്ളികള്‍ക്കു വലിപ്പം കൂടി ചെറുതെല്ലാം വലുതായി.
സ്കൂളുകളും കോളേജുകളും,ഹോസ്പിറ്റലുകളും എല്ലാം.
ബലികളൊക്കെ വളരെ സിസ്റ്റമാറ്റിക്കായി.
അരാധനയില്‍ ധാരാളം ആളുകള്‍ സംബന്ധിക്കുന്നു.
വി.കുര്‍ബാന സ്വീകരണം 80 % എങ്കിലും വര്‍ദ്ധിച്ചു.
ധ്യാനകേദ്രങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു.
കരിസ്മാറ്റികു ധ്യാനവും സുവിശേഷപ്രസംഗവും വര്‍ദ്ധിച്ചു.
വി.കുര്‍ബാനയെക്കാള്‍ കൂടുതല്‍ പ്രാധാന്യം പലതിനും നല്കിയോ? നൊവേനകള്‍, ചൊവ്വാഴ്ച്ച ആചരണം, എന്നുവേണ്ടാ ഒത്തിരി ഭക്തിപ്രകടനങ്ങള്‍ പെരുന്നാള്‍ പോലെയായി.

സഭയെ സംബധിച്ചു പറയുമ്പോള്‍ അപാരമായ വളര്‍ച്ച.

പക്ഷേ നമ്മുടെ ചെറുതലമുറയുടെ വിശ്വാസം എവിടെ?
നമുക്കുള്ള ( പഴയതലമുറക്കു ) വിശ്വാസം അവര്‍ക്കുണ്ടോ?

സഭയില്‍ ഇത്രയും വളര്‍ച്ചയുണ്ടായിട്ടു എന്തേ പുതുതലമുറ വിശ്വാസത്തില്‍ പിന്‍പോട്ടു പോയി?

എന്‍റെ ഒരു അനുഭവം പങ്കു വയ്ക്കാം!

ഞാന്‍ പോകാത്ത രാജ്യങ്ങള്‍ ഇല്ലെന്നു പറയാം. എന്നാല്‍ കരഞ്ഞുകൊണ്ടു പ്രാര്ത്ഥിക്കുന്ന സമൂഹത്തെ ഞാന്‍ റഷ്യയില്‍ മാത്രമേ കണ്ടിട്ടുള്ളു. ( 1960 നും 70 നും ഇടയില്‍ )
മറ്റൊരുകാര്യം ശ്രദ്ധിച്ചതു ഓര്ത്തഡോക്സ് പള്ളികളില്‍ ആരാധനക്കു നരച്ച തലകള്‍ മാത്രമായിരുന്നെങ്കില്‍ കത്തോലിക്കാ ദൈവാലയത്തില്‍ ആബാലവ്രുദ്ധം ജനങ്ങളെ ഞാന്‍ കണ്ടു. അതിനുള്ളകാരണം വീടുകളില്‍ അവര്‍ കൊടുത്ത മാത്രുകയും പ്രാര്ത്ഥനയും ആകാം.

വീണ്ടും വിഷയത്തിലേക്കു വരാം. എന്തേ പുതുതലമുറ വിശ്വാസത്തില്‍ പിന്നോക്കം പോയി?

" The family that prays together stays together "
ഒന്നിച്ചു പ്രാര്ത്ഥിക്കുന്നകുടുംബം ഒരുമയില്‍ നിലനില്ക്കുന്നു.

ഇന്നു കുടുംബത്തില്‍ പ്രാര്ത്ഥന കൈമോശം വന്നിരിക്കുന്നു. കുരിശുവരയും കുടുംബപ്രാര്ത്ഥനയും ,(യാമപ്രാര്ത്ഥന) അന്യം നിന്നതുപോലെയുള്ള അനുഭവം.

പിശാചുബാധ

യേശുവിന്‍റെ കാലത്തു ഒത്തിരി ആള്‍ക്കാരില്‍ നിന്നും പിശാചുക്കളെ പുറത്താക്കിയിരുന്നു. പക്ഷേ ഇന്നു പിശാചുബാധിതര്‍ ഇല്ലേ? ഒരു പിശാചും പുറത്തുപോകുന്നില്ല. ഇല്ലെന്നു പറയാന്‍ പറ്റുമോ?

എല്ലാവരും പള്ലിയില്‍ പോകുന്നവരും വി.കുര്‍ബാനയില്‍ സംബന്ധിക്കുന്നവരും ആകയാല്‍ പിശാചുക്കള്‍ ഇല്ലെന്നു പറയാമോ? പള്ലിയില്‍ ഇരുന്നു വചനം കേള്‍ക്കുകയും ആരാധനയില്‍ സംബന്ധിക്കുകയും ചെയ്യുന്നവരില്‍ പിശാചുബാധ ഉണ്ടാകില്ലേ?

പള്ളിക്കകത്തുപിശാചുകയറില്ലെന്നു ഉറപ്പുപറയാമോ? സിനഗോഗില്‍ നിന്നാനെല്ലോ പിശാചുബാധിതനെ യേശു സുഖപ്പെടുത്തിയതു. സിനഗോഗില്‍ പ്രാര്ത്ഥനക്കു വന്നവരിലും പിശാചുബാധയുണ്ടായിരുന്നു. ( മക്കോ.1:21 - 28 )

എങ്കില്‍ ഇന്നും ധാരാളം ആളുകള്‍ പിശാചുബാധയുള്ലവരായി കാണില്ലേ? ഒന്നു പരിശൊധിച്ചാലോ?

എന്താണു അതിനുള്ള അടയാളം?

1) യേശുവേ എന്തിനു നീ ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ( മര്ക്കോ. 1: 24 )
എന്‍റെ കാര്യത്തില്‍ ആരുടേയും ഇടപെടല്‍ ആവശ്യമില്ലെന്നു തോന്നുകയും പള്ലിയേയും പള്ളിക്കാരേയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരില്‍ ഇതിന്‍റെ ആരഭം അക്കാം. അറിയില്ല.

2) ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നതു?
ഈ ഒരു തോന്നല്‍ ദൈവം എന്നെ നശിപ്പിച്ചുകളയുമെന്നു ഞാന്‍ നശിക്കുമെന്നും ഉള്ള തോന്നലുള്ളവര്‍ക്കും പിശാചു ബാധയില്ലെന്നു പറയാന്‍ പറ്റില്ല.

1യോഹ.3: 8 ല്‍ ഇപ്രകാരം പറയുന്നു.

" പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നു ഉള്ലവനാണു. എന്തെന്നാല്‍ പിശാചു ആദിമുതലെ പാപം ചെയ്യുന്നവനാണു. പിശാചിന്‍റെ പ്രവര്ത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായതു. "

മനുഷ്യനെ നശിപ്പിക്കുവാനല്ല. പക്ഷേ അവനിലുള്ല പൈശാചികപ്രവര്ത്തികലെ നശിപ്പിക്കാനാണു യേശു വന്നതു. അപ്പോള്‍ നീ ജങ്ങളെ നശിപ്പിക്കാനാണെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ പിശാചുബാധിതനാകാം.

3) " നീ ആരാണെന്നു എനിക്കറിയാം ദൈവത്തിന്‍റെ പരിശുദ്ധന്‍ " ( 1:24 )

ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു യേശുവിനെ അറിഞ്ഞതുകൊണ്ടുമാത്രം വിശേഷമില്ല. അവിടുത്തെ നാമം വിളിച്ചു പറഞ്ഞു ഉച്ചത്തില്‍ ആരാധിച്ചതുകൊണ്ടു മാത്രവും ഒന്നും സംഭവിക്കനമെന്നില്ല. കാരണം പിശാചും അതുതന്നെ ചെയ്യുന്നു. യേശുവിനെ അറിയുന്നു. പരിശുദ്ധനാനെന്നും ,ദൈവപുത്രനാനെന്നും വിളിച്ചു പറഞ്ഞു അവനും പ്രഘോഷിക്കുന്നു. അതു വെറും അധരവ്യായമമായാല്‍ അവനില്‍ പിശാചു ബാധയില്ലെന്നു പറയാന്‍ പറ്റില്ല. മത്തങ്ങായുടെ പുറത്തെ കുരിശുപോലെയാകാം. പള്ലിക്കുള്ള മത്തങ്ങായില്‍ പുറത്തു വരക്കുന്ന കുരിശു പുറത്തുമാത്രമുള്ള അടയാളമായി ത്തീരുന്നു.അകത്തേക്കു ഇറങ്ങില്ല.

ഇന്നു പലപ്പോഴും ഭക്തി വെറും ബാഹ്യപ്രകടനം മാത്രമായി രൂപാന്തരപ്പെട്ടാല്‍ നാമും ആ പിശാചുബാധിതനെപ്പോലെ മാത്രം ആകില്ലേ ?

ചുരുക്കത്തില്‍ കാലം മാറി കോലവും മാറി.

രാജാക്കന്മാരുടെ കഴുത്തിലെ മാല.

വലിയ പരിപാടിക്കു അവര്‍ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ അവര്‍ക്കു എടുക്കാന്‍ പറ്റാത്ത വലിയ സ്വ്ര്നമാല കഴുത്തില്‍ അണിയും. അതു അല്പനേരത്തേക്കു മാത്രം. പരിപാടി കഴിഞ്ഞാല്‍ അതു ഉടനെ അഴിച്ചുവയ്ക്കും.

ക്രിസ്ത്യാനി അണിയുന്ന വിശ്വാസത്തിന്‍റെ മാല.

ഞയറാഴ്ച്ച ദിവസം അവന്‍ അണിയുന്ന വിശ്വാസത്തിന്‍റെ വലിയ മാല അന്നത്തേക്കുമാത്രം
അതുകഴിഞ്ഞാല്‍ അതുമാറ്റി സാധാരണജീവിതത്തിലേക്കു കടന്നുവരുന്നു. പിന്നെ പിന്നത്തെ ഞയറാച മാത്രം വീണ്ടും അണിയും. ഇതാണോ ഇന്നത്തെ വിശ്വാസം?

Saturday, 9 December 2017

ലോകാരംഭം എന്നു ? ആര്‍ക്കും അറിയില്ല !

ദൈവം മനുഷ്യനെ തന്‍റെ സ്വന്തം ഛായയിലും സാദ്രിശ്യത്തിലും സ്രിഷ്ടിച്ചു. എപ്പോഴാണെന്നു അറിയില്ല. ബൈബിളിലെ ഒന്നാം ദിവസവും രണ്ടാം ദിവസവുമൊക്കെ യുഗങ്ങള്‍ തന്നെയാകാം. കാരണം നാലാം ദിവസമാണെല്ലോ സൂര്യനെ സ്രിഷ്ടിച്ചതു. മനുഷ്യനു മനസിലാകാന്‍ വേണ്ടി പറഞ്ഞിരിക്കുന്ന ദിവസങ്ങളെ ഇന്നു നാം മനസിലാക്കുന്ന 24 മണിക്കൂറായി എടുത്താല്‍ തെറ്റില്ലേ?

കാരണം അങ്ങനെ എടുത്താല്‍ ലോക സ്രിഷ്ടി, മനുഷ്യസ്രിഷ്ടിമുതല്‍ ഇന്നു വരെ കുറെ ആയിരങ്ങള്‍ വര്ഷങ്ങള്‍ മാത്രമേ അകുകയുള്ളു. എന്നാല്‍ കോടാനുകോടി വര്ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ നാം കാണുന്നു. അതിനാല്‍ ജീവന്‍റെ ആരംഭം കോടാനുകോടി വര്ഷങ്ങള്‍ക്കു മുന്‍പാകാം.

അതാണു മാര്‍പാപ്പാ പറഞ്ഞതു എന്‍റെ ദൈവം ഒരു മജീഷനല്ലെന്നു.

മജീഷന്രെ ഇദ്രജാലം പോലെ ആയിരിക്കില്ല മനുഷ്യസ്രിഷ്ടി. ദൈവത്തിന്രെ സമയത്തു അവിടുത്തെ ഛായയിലും സാദ്രിസ്യത്തിലും മനുഷ്യനെ അവിടുന്നു രൂപപ്പെടുത്തി. അതിനു മുന്‍പു ഏതെല്ലാം വകഭേദങ്ങള്‍ അവനില്‍ വരുത്തിയെന്നു ദൈവം മാത്രം അറിയുന്നു. അവസാനം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു അവിടുത്തെ ആത്മാവിനെ കടത്തിവിട്ടപ്പോള്‍ മാത്രമാണു മനുഷ്യന്‍ അവിടുത്തെ ഛായയില്‍ ആയതു.

അതിനു മുന്‍പു പലതരത്തിലുള്ളരൂപഭേദങ്ങള്‍, പരിണാമങ്ങള്‍, അവന്‍റെ അവസാന രൂപത്തിനു വന്നിട്ടുണ്ടാകാം. അതാണു ഡാര്വിന്‍റെ സിദ്ധാന്തത്തിനും സഭഎതിരല്ല. അങ്ങനെ നോക്കുമ്പോള്‍ കോടാനുകോടി വര്ഷങ്ങള്‍ക്കു മുന്‍പുതന്നെ ലോക സ്രിഷ്ടി നടന്നിട്ടൂണ്ടാകാം.

ഇവിടെയാണു മാര്‍പാപായുടെ വാക്കുകളുടെ പ്രസക്തി മനസിലാകുക. 

Friday, 8 December 2017

ഒരാളുടെ മരണം വരെ വേര്‍പെടുത്താന്‍ പറ്റാത്ത ബന്ധം !

ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം ഭര്ത്ത്അവിനാണു. അതുപോലെതന്നെ  ഭര്ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല ഭാര്യക്കാണു അധികാരം. (1കോറ.7:4 ) എന്നു പറഞ്ഞാല്‍ അവള്‍ പറയുന്നു ഇതു ഞാനല്ല ഭര്ത്താവാണു. അവന്‍ പറയുന്നു ഇതു ഞാനല്ല ഭാര്യയാണു. ഇതുതന്നെയാണു ആദവും പറഞ്ഞതു ഭാര്യയെ കണ്ടിട്ടു എന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമെന്നു. അതായതു ആ നില്ക്കുന്നതു ഞാന്‍ തന്നെയാണെന്നു. അതാണു അവര്‍ ഏകശരീരമാണെന്നു പറയുന്നതു. അവര്‍ രണ്ടല്ല ഒന്നാണു.

എന്താണു ഈ ഏകശരീരം ?

പലപ്പോഴും നാം ചിന്തിക്കാറില്ല. അവര്‍ ഏകശരീരമാണു. അവര്‍ ഒന്നിച്ചു ജീവിക്കുന്നു. ഒരു ശരീരം പോലെ ജീവിക്കുന്നു. പ്രവര്ത്തിക്കുന്നു. എന്നു പറഞ്ഞാല്‍ അവര്‍ മരണം വരെ വേര്‍പിരിയലില്ല. ഭര്ത്താവു തന്‍റെ ശരീരത്തെ എന്നതുപോലെ ഭാര്യയെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവന്‍ സ്വന്തം ശരീരത്തെ സ്നേഹിക്കുന്നു. ആരും സ്വന്തം ശരീരത്തെ  വെറുക്കുന്നില്ലെല്ലോ (എഫേ.5:28).

" ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനേയും മാതാവിനേയും വിട്ടു ഭാര്യയോടു ചേരും അവര്‍ രണ്ടാളും ഒന്നാവുകയും ചെയ്യും. " ( എഫേ.5:31 ) എന്നാല്‍ ഇതുതന്നെ വി. മത്തായി 19:5 ല്‍ നാം വായിക്കുന്നു അവര്‍ ഏകശരീരമായിത്തീരും. ഈ ഏകശരീരമാണു നമ്മുടെ ചിന്താവിഷയം. ഇതു വലിയ കൂട്ടായ്മയെയാണു കാണിക്കുക. ദൈവത്തിന്‍റെ ഛായയിലും സാദ്രിശ്യ്ത്തിലും സ്രിഷ്ടിക്കപ്പെട്ടമനുഷ്യന്‍, ഏറ്റവും വലിയ കൂട്ടായമയായ ദൈവം കഴിഞ്ഞാല്‍ അടുത്ത കൂട്ടായ്മ മനുഷ്യനാണു. സ്ത്രീയും പുരുഷനും ചേര്ന്ന കുടുംബമാണു. അതിനാലാണു കുടുംബം എന്നു പറയുന്നതു സ്വര്‍ഗത്തിന്‍റെ ചെറുപതിപ്പാണെന്നു പറയുക. കുടുംബത്തില്‍ അവര്‍ ഏകശരീരമായി ജീവിക്കാനുള്ളവരാണു. ഇവിടെ ശരീരത്തെ ജീവിതത്തോടു ഉപമിക്കാം.

ഞാന്‍ ഇതു എഴുതാന്‍ കാരണം ഒരു പ്രധാനാധ്യാപിക കണ്ണിരോടെ പറഞ്ഞ അവരുടെ കതന ജീവിതവും ബോംബയില്‍ സ്ഥിരതാമസമാക്കിയ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചതും അടിസ്ഥാനമാക്കിയാണു. രണ്ടുപേരും പറഞ്ഞതു ഏതാണ്ടു ഒന്നുതന്നെ ഭര്ത്താവിനു കിട്ടിന്ന ശമ്പളം എന്തുചെയ്യുന്നുവെന്നു അറിയില്ല. പെണ്‍മക്കളെ കെട്ടിക്കാനുള്ള പണംപോലും ഇവര്‍ കണ്ടെത്തുന്നു. ഏറ്റവും വലിയ സങ്കടം ഭര്ത്താക്കന്മാര്‍ ഇവരുടെ അടുത്തുപോലും വരില്ല. ഭക്ഷണം ഉണ്ടാക്കിവിളമ്പികൊടുത്താല്‍ കഴിച്ചിട്ടുപോകും.

പൌലോസ് ശ്ളീഹാപറയുന്നു. " പ്രാര്ത്ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറെക്കാലത്തേക്കല്ലാതെ പര്‍്അസ്പരം നല്കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുതു. അതിനുശേഷം ഒന്നിച്ചു ചേരുകയും വേണം. അല്ലാത്തപക്ഷം നിംഗളുടെ സമ്യമനക്കുറവുനിമിത്തം പിശാചു നിങ്ങളെ പ്രലോഭിപ്പിക്കും. "( 1കോറ.7:5 )

കുടുംബജീവിതത്തിലെ വിജയത്തിനു പൌലോസ് ശ്ളീഹാ നല്കുന്ന അതിപ്രധാനമായ ഒരു ഉപദേശമാണു ഇതു. ഇതാണു പല ഭര്ത്താക്ക്ന്മാരും ഭാര്യയെ സങ്കടപ്പെടുത്താനായി, വേദനിപ്പിക്കാനായി, ഭാര്യക്കു എതിരായി ഉപയോഗിക്കുന്ന വലിയ ആയുധം. അയാള്‍ക്കു പലവഴികളും കാണും. പാവം സ്ത്രീ എന്തുചെയ്യും. പ്രാര്ത്ഥനക്കായി കുറെക്കാലത്തേക്കു മാറിനില്ക്കണമെങ്കില്‍ പോലും ഉഭയസമ്മതം ആവശ്യമാണു. ഏകപക്ഷീയമായ തീരുമാനമല്ല്. 

Thursday, 7 December 2017

സഭയുടെ ഹ്രുദയമാണു സന്യാസം ! (എന്നു പറയാമോ )

പള്സ് പിടിച്ചിട്ടു രോഗനിര്ണയം നടത്തുന്ന ഡോക്ടര്‍. തിരുവനന്തപുരത്തു കാട്ടാക്കടയില്‍ സുകുമാരന്‍ വൈദ്യന്‍ രോഗിയുടെ പള്സുനോക്കി രോഗനിര്ണയം നടത്തുന്നു. അവരുടെ പൂര്‍വികര്‍ കൊട്ടാരം വൈദ്യന്മാരായിരുന്നു.

സഭയുടെ ആരോഗ്യം മനസിലാക്കാന്‍ സന്യാസത്തിന്‍റെ (സന്യാസിയുടെ) പള്സു നോക്കിയാല്‍ പോരേ ?

സഭ പ്രതിസന്ധികളില്‍ ക്കൂടി കടന്നു പോയപ്പോഴൊക്കെ സഭയെ നേര്‍വഴിക്കു നടത്തുവാന്‍ സന്യാസസഭള്‍ സഭയില്‍ ഉണ്ടായിരുന്നു. പ്രതിലോമശകതികള്‍ ചിലയവസരങ്ങളില്‍ സഭക്കെതിരായി ആഞ്ഞടിക്കുക ആദിമുതല്‍ തന്നെ  കണ്ടു വരുന്ന ഒരു പ്രതിഭാസമാണു. അന്നേരമെല്ലാം സഭക്കു താങ്ങായി വന്നിട്ടുള്ളതു സന്യാസസഭകളിലെ ശക്തമായ പ്രാര്ത്ഥനയാണു.

ഇന്നു സഭയില്‍ പ്രശനങ്ങള്‍ നിലനില്ക്കുന്നുവെങ്കില്‍ പള്‍സ് നൊക്കേണ്ടതു സന്യാസ സഭകളൂടെയാണൂ.

സന്യാസസഭകള്‍ പൂര്ണ ആരോഗ്യത്തിലാണെങ്കില്‍ സഭയും പൂര്ണ ആരോഗ്യത്തിലായിരിക്കും.

ചില ചികില്സാരീതിയില്‍ രോഗിയുടെ പള്സ് നോക്കി രോഗനിര്ണയം ചെയ്യും. സഭയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സന്യാസസഭയുടെ പള്‍സു നോക്കി രോഗനിര്ണ്ണയം ചെയ്യേണ്ടതാണു! സന്യാസം സഭയുടെ ഹ്രുദയമാണെന്നുള്ള സങ്കല്‍പത്തിലാണു അങ്ങനെ പറഞ്ഞതു. 

Wednesday, 6 December 2017

ക്രിസ്തീയ ജീവിതം !

"എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു." ( യോഹ.6:56 )

യേശുവിന്‍റെ ശരീരം ഭക്ഷിക്കുന്നവ്ന്‍ യേശുവായി രൂപാതരപ്പെടണം. അതാണു " ഒരു ക്രിസ്ത്യാനി മറ്റൊരു ക്രിസ്തുവാണെന്നു "പറയുന്നതു.

ഇവിടെ ശരീരത്തിനു വലിയ അര്ത്ഥം ഉണ്ടു. ശരീരമെന്നതു ജീവിതത്തെ ക്കാണിക്കുന്നു. അതാണു വിവാഹത്തോടു കൂടി ഭാര്യാഭര്ത്താക്കന്മാര്‍ " ഒരു ശരീരമായിത്തീരും എന്നു എഴുതപ്പെട്ടിരിക്കുന്നതു. ഒരു ശരീരം എന്നതു ജീവിതത്തെയാണു കാണിക്കുന്നതു. വിവാഹത്തോടെ അവര്‍ രണ്ടുശരീരമായിതന്നെയാണു ജീവിക്കുന്നതെന്നതിനു സംശയം ഇല്ലെല്ലോ ? പിന്നെന്താ ഒരു ശരീരമായിത്തീരുമെന്നു പറയുക. അവര്‍ ഇരുവരും ചേര്ന്നു ഒരു ജീവിതം അഥവാ ഒരേജീവിതം നയിക്കുന്നുവെന്നുപറയാമായിരിക്കുമല്ലോ? യേശുവിന്‍റെ ശരീരം ഭക്ഷിക്കുന്നവനും യേശുവിനോടു ചേര്ന്നു യേശുവിന്‍റെ ജീവിതം നയിക്കണമെന്നല്ലേ പറയുന്നതു? നാം അതിനു വലിയ അര്ത്ഥം കൊടുത്തു മനസിലാക്കണം. യേശുവിന്‍റെ ശരീരം ഭക്ഷിക്കുന്നവന്‍ തോന്ന്യാസം ജീവിക്കരുതു. 

Tuesday, 5 December 2017

ആള്‍ ദൈവങ്ങളോ ? കലികാലമോ ?

ഭൂമിയില്‍നിന്നു സ്വര്‍ഗത്തിലേക്കും സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കുമുള്ള ഏക വഴി കുടുംബം !

കുടുംബത്തിലുള്ള ആരെയെങ്കിലും മാറ്റിനിര്ത്തിയാല്‍? അതു കുടുംബം ആകില്ല.                   
മാതാപിതാക്കളും മക്കളും അടങ്ങുന്നതു മാത്രം കുടുംബം.

എന്താണു കുടുംബത്തിന്‍റെ പ്രത്യേകത?

പിതാവായ ദൈവം നേരിട്ടു സ്ഥാപിച്ച ഏക കൂദാശയാണു കുടുംബം ( വിവാഹം ).

" നമുക്കു നമ്മുടെ ഛായയിലും സാദ്ര്യശ്യത്തിലും മനുഷ്യനെ സ്രിഷ്ടിക്കാം" ( ഉല്പ.1: 26 ).

" അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സ്രിഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്നു അവനെ സ്രിഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സ്രിഷ്ടിച്ചു." ( ഉല്പ. 1: 27 ).

എന്താണു ദൈവത്തിന്‍റെ ഛായയും സാദ്രിശ്യവും ?

അവിടുന്നു ഏകവും വിശുദ്ധവുമായ സ്നേഹകൂട്ടായമയാണു. ഒരിക്കലും വേര്‍പിരിയാത്ത സ്നേഹകൂട്ടായ്മയാണു. അവിടുന്നു പരിശുദ്ധത്രീത്വമാണു. മൂന്നു പേരടങ്ങുന്ന സ്നേഹ കൂട്ടായ്മയാണു. അതാണു അവിടുത്തെ ഛായയും സാദ്രിശവും.

മനുഷ്യനേയും ആ കൂട്ടായമയിലാണു അവിടുന്നു സ്രിഷ്ടിച്ചതു. അവ്ര്‍ ഒരേ അസ്ഥിയും ഒരേ ദൈവക്രുപയുടെ ദുരുപയോഗവും ദൈവവചനം കൊണ്ടു കച്ചവടം നടത്തുന്നവരും ഇന്നു കൂടിവരുന്നു.

സഭാതലവന്മാരായി സ്വയം അവരോധിച്ചു ആള്‍ദൈവം ചമഞ്ഞു പണം സമ്പാദിക്കുന്നവരും കൂടിവരുന്നു .ഇവര്‍ ഒരിക്കലും സഭയെ വളര്ത്തുകയല്ല തളര്ത്തുകയാണു ചെയ്യുക.

വൈവിധ്യമുള്ള ക്രുപാവരം യേശു നല്കിയതു എന്തിനായിരുന്നു വെന്നു ശ്ളീഹാ വിവരിക്കുന്നു.

ചിലരെ അപ്പസ്തോലന്മാരാക്കി.

മറ്റുചിലരെ പ്രവാചകന്മാരാക്കി.

അതുപോലെ സുവിശെഷപ്രഘോഷകരാക്കി.

ഇടയന്മാരാക്കിയവരും മറ്റുചിലരെ പ്രബോധകന്മാരാക്കി. എല്ലാവര്‍ക്കും ഓരോന്നിനും ആവശ്യമായ വരവും നല്കി.

ഇതെല്ലാം എന്തിനായിരുന്നു ?

"‌വിശുദ്ധരെ പരിപൂര്ണരാക്കുന്നതിനും, ശൂസ്രൂഷയുടെ ജോലിചെയ്യുന്നതിനും, ക്രിസ്തുവിന്‍റെ ശരീരത്തെ പണിതുയര്ത്തുന്നതിനും വേണ്ടിയാണു." (എഫേസ്യര്‍ .4:12 )

ഓരോരുത്തരേയും നിയമിച്ചതു യേശുവാണു.ആവശ്യമായ ക്രുപാവരം നല്കിയാണു ഓരോശുസ്രൂഷയം ഏള്‍പ്പിച്ചതു. ആരും സ്വയം ഒന്നും ഏറ്റെടുത്തില്ല. പിന്നീടു സഭയാണു ഓരോരുത്തരേയും നിയമിക്കുന്നതു. എല്ലാം കര്ത്താവിന്‍റെ ശരീരമായ സഭയെ പണിതുയര്ത്തുന്നതിനാണു.

എന്നാല്‍ ഇന്നു സഭക്കുപുറത്തു സ്വയം തൊഴില്‍ കണ്ടെത്തലുകളാണു. ഓരോരുത്തര്‍ സ്വയം സഭാതലവനായി അവരോധിക്കുകയും പുതിയ പുതിയ സഭള്‍ സ്ഥാപിച്ചു പണസമ്പാദനം നടത്തുകയും ആള്‍ ദൈവമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അതിന്‍റെ പുറകെ പോകാനും ധാരാളം ആളുകള്‍ ?

Monday, 4 December 2017

ഇടുങ്ങിയതെങ്കിലും വിശുദ്ധിയിലുള്ള ഏക വഴി

മാംസവും ആയിരുന്നു. അവര്‍ ഒന്നായിരുന്നു. (ഉല്പ. 2 : 23 )

എന്തിനാണു മനുഷ്യനെ സ്രിഷ്ടിച്ചതു?

ദൈവം അദ്രിശ്യനാണു. ലോകത്തിലുള്ള എല്ലാസ്രിഷ്ടവ്സ്തുക്കളുടേയും മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ ദ്രിശ്യനായ ഒരു ദൈവം ആവശ്യമായിരുന്നു. അതിനാല്‍ അവിടുത്തെ ഛായയില്‍ ഒരു ദൈവത്തെ ,ദൈവത്തിന്‍റെ പ്രതിനിധിയെ, ദൈവത്തിന്‍റെ ഒരു പ്രതിപുരുഷനെ, സ്രിഷ്ടിക്കാന്‍ അവിടുന്നു തിരുമനസായി.

എന്നാല്‍ ദൈവത്തെക്കാള്‍ അല്പം താഴ്ത്തി അവനെ സ്രിഷ്ടിച്ചു. ( സങ്കീ.8:5 )

മഹത്വം സ്രിഷ്ടാവായ ദൈവത്തിനു മാത്രം ഉള്ളതാണു. എന്നാല്‍ ദൈവം ത്ന്‍റെ മഹത്വം മനുഷ്യനും നല്കി ( 8:6 ). ദൈവം തന്‍റെ സ്ഥാനത്തു മനുഷ്യനെ അധിപതിയാക്കുന്നു. അവന്‍ ദൈവത്തിന്‍റെ സ്ഥാനപതിയാണു. കാണപ്പെടുന്ന ദൈവമാണു. അതിനാല്‍ അവനും സ്നേഹകൂട്ടായമയില്‍ ആയിരിക്കണം. വിശുദ്ധിയില്‍ ആയിരിക്കണം. അതിനു കുടുംബം ആവശ്യമായിരുന്നു. അതിനുവേണ്ടി അവനെ സ്ത്രീയും പുരുഷനുമായി സ്രിഷ്ടിച്ചു. അതാണു കുടുംബം. വര്‍ദ്ധിച്ചു പെരുകുവാനാണു അവനെ സ്രിഷ്ടിച്ചതു. അങ്ങനെ ലോകം മുഴുവന്‍ ദൈവത്തിന്‍റെ പ്രതിനിധി ഉണ്ടാകണം. കാണപ്പെടുന്ന ദൈവം ഉണ്ടാകണം. അതാണു ദൈവത്തിന്‍റെ വലിയ വിളി.

എന്താണു ദൈവവിളിയെന്നുപറഞ്ഞാല്‍ ?

ദൈവം ഒരാളെ വിളിച്ചു വേര്തിരിച്ചു അവനെ ഒരു ദൌത്യം ഏല്പ്പിക്കുന്നു. അതിനു അവന്‍ പ്രത്യുത്തരം കൊടുക്കുമ്പോള്‍ ആവിളിപൂര്ത്തിയാകുന്നു. അവനെ ഏല്പ്പിച്ച ദൌത്യം പൂര്ത്തീകരിച്ചുകഴിഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തിലേക്കു, ദൈവസന്നിധിയിലേക്കു എടുക്കപ്പെടും. അതിനുള്ള വഴിയാണു കുടുംബം.

സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കു വരാനുള്ലവഴിയും കുടുബം തന്നെയാണു. ദൈവത്തിനു, പുത്രനായ ദൈവത്തിനു, ഭൂമിയിലേക്കു വരാനും ഉള്ള ഏകവഴികുടുംബം തന്നെയാണു. അതിനായിതിരഞ്ഞെടുക്കപ്പെട്ട കുടുംബമാണു യൌസേപ്പിന്രെയും മേരിയുടേയും കുടുംബം, തിരുക്കുടുംബം. അതില്‍നിന്നും ആരേയും മാറ്റിനിര്ത്താന്‍ ദൈവം ആഗ്രഹിക്കുന്നില്ല.

കാര്യം കണ്ടുകഴിഞ്ഞു ഉപേക്ഷിക്കുന്നതു പൈശാചികപ്രവര്ത്തിയാണു. ഒരു ഗ്ലാസ് വെള്ളം കൊടുത്താലും പ്രതിഫലം കൊടുക്കുന്നവനാണു ദൈവം. ആ ദൈവം 9 മാസക്കാലം മറിയത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ വളര്ന്നു. അവളുടെ പാല്‍ ഊറ്റിക്കുടിച്ചു ശിശുപ്രായം പിന്നിട്ടു. ബാല്ല്യവും കൌമാരവും അവളുടെ ശൂസ്രൂഷകള്‍ ഏറ്റുവാങ്ങി. മരണം വരേയും അവളുടെ സഹവാസത്തിലായിരുന്നു. മരണസമയത്തു തന്‍റെ അമ്മയുടെ സംരക്ഷണം പ്രിയ ശിഷ്യനെ ഏള്‍പ്പിച്ചു. തന്‍റെ അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുകയും ചെയ്തു.

ആ അമ്മയെ തള്ളിപ്പറയാന്‍ സാധിക്കുന്നതു ലൂസിഫറിനും അവന്‍റെ അനുയായികള്‍ക്കും മാത്രം !

നമ്മള്‍ പറഞ്ഞുവന്നതു ഭൂമിയില്‍നിന്നും സ്വര്‍ഗത്തിലേക്കുള്ളവഴിയും, സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേക്കുള്ല വഴിയും കുടുംബമാകുന്ന ഏകവഴിയാണു. അതു തെളിയിക്കാനാണു ഇത്രയും പറഞ്ഞതു.

കൂടുതല്‍ പറഞ്ഞാല്‍ ലേഖനം വലുതാകുമെന്നതിനാല്‍ നിര്ത്തുന്നു. നമുക്കു നമ്മുടെ വിളിക്കു യോഗ്യമായ രീതിയില്‍ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ! 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...