Sunday, 6 March 2016

നിത്യരക്ഷയും പരിപൂര്‍ണതയും

രണ്ടും രണ്ടാണു .കഷ്ടിച്ചുളള ജയവും ശ്രേഷ്ടമായ വിജയവും (റാങ്കുൊടെ)
നിത്യരക്ഷപ്രാപിക്കാന്‍ കല്പനകള്‍ പാലിച്ചാല്‍ മതി .
പരിപൂര്ണനാകാന്‍ എല്ലാസമ്പത്തും ഉപേക്ഷിച്ചു യേശുവാകുന്ന സമ്പത്തൂ മാത്രം എനിക്കുമതിയെന്നുളള ചിന്തയിലേക്കുവരണം .അതിനു നമേ ഈലോകത്തോടു ബന്ധിച്ചിരിക്കൂന്ന ഭൌതീകസമ്പത്തീല്‍ നിന്നും വിടുതല്‍ പ്രാപിച്ചു യേശുവിനെ അനുഗമിക്കാനാണു യ്യേശു ആ ധനികാനായ യുവാവിനോടു പറഞ്ഞതു പക്ഷേ അവന്‍ വിഷാദിച്ചു സങ്കടത്തോടെ തിരികെപ്പോയി..നമ്മുടേയും കഥ ഇതല്ലേ ?
ആത്മീകമായി ഏറ്റവും സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഏറ്റവും ദരിദ്രനാകണം .പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നവര്‍ എല്ല്ലാം ഉപേക്ഷിച്ചു തന്‍റെ കുരിശുമെടുത്തു അവിടുത്തെ അനുഗമിക്കണം .
എന്നാല്‍ നിത്യരക്ഷാപ്രാപീക്കാന്‍ കല്പനകള്‍ പൂര്ണമായി ആചരിച്ചാല്‍ മതി.
ആ ചെറുപ്പക്കാരന്‍ ചറുപ്പം മുതലേ കല്പനകള്‍ കാക്കുന്നുണ്ടെന്നു പറഞ്ഞെങ്ങ്കിലും അതില്‍ കുറവുണ്ടെന്നുളളതാണു സത്യം .നമ്മളും എല്ലാം ഭംഗിയായികാക്കുന്നുണ്ടു ,ദിവസവും പള്ളിയില്‍ പോകുന്നുണ്ടു ,പ്രാര്ത്ഥനയ്യുണ്ടൂ ഒരു പുണ്യവാളനാകാന്‍ എനിക്കു വലിയ കുറവ്വില്ലെന്നു ചിന്തിക്കുന്നവരാകാം നമ്മളെല്ലാവരും . നാം തനിയേ നോക്കുമ്പോള്‍ നമുക്കു ഒരു കുറവും കാണില്ല. ആ ചെറുപ്പകരനും അതുപോലെ ചിന്തീച്ചു. യേശു അവനോടു പറഞ്ഞു " നീ വന്‍ചിക്കരുതു " അതു ഏതുക്കല്പനയാണു ( You shall not defraud ) ഇന്നു നമ്മള്‍ എങ്ങോട്ടു തിരീഞ്ഞാലും ഈ വന്‍ചനമാത്രമേ കാണ്ണാനൂം കേള്‍ക്കാനും ഉളളു .പക്ഷേ നാം അതുകാണുന്നില്ല. കല്പന കാക്കുന്നു എന്നുള്ള ചാരിതാര്‍ഥ്യം നമുക്കുണ്ടു . പത്തുകല്പന നമുക്കു ചിന്തിക്കാനായി താഴെകൊടുക്കുന്നു

പത്തുകല്പനകളുടെ വിഭജനം . ആദ്യം യഹൂദമതപ്രകാരം ,പിന്നെ ഒരിജാന്‍ ,പിന്നെ അവസാനം (മൂന്നാമത്തേ)) ആണു അഗസ്റ്റിന്‍റെ വിഭജനം .


THE TEN COMMANDMENTS
JUDAISM ------------ ORIGEN --------- AUGUSTINE
1 I am the Lord thy God. I am the Lord thy God and thou shalt not have other gods before me. I am the Lord thy God and thou shalt not have strange gods before me.
2 Thou shalt have no other gods before me. Thou shalt not make for thyself any graven image.
Thou shalt not take the name of the Lord thy God in vain.
3 Thou shalt not take the name of the Lord thy God in vain. Thou shalt not take the name of the Lord thy God in vain. Remember to keep holy the Lord's Day.
4 Remember the Sabbath Day to keep it holy. Remember the Lord's Day to keep it holy. Honor thy Father and Mother.
5 Honor thy Father and Mother. Honor thy Father and Mother. Thou shalt not kill.
6 Thou shalt not murder. Thou shalt not kill. Thou shalt not commit adultery.
7 Thou shalt not commit adultery. Thou shalt not commit adultery. Thou shalt not steal.
8 Thou shalt not steal. Thou shalt not steal. Thou shalt not bear false witness against thy neighbor.
9 Thou shalt not bear false witness against thy neighbor. Thou shalt not bear false witness against thy neighbor. Thou shalt not covet thy neighbor's wife.
10 Thou shalt not covet. Thou shalt not covet. Thou shalt not covet thy neighbor's goods.
എന്തുകൊണ്ടാണു ഈ 10 കല്പന നിംഗളെ കാണിച്ചതു ?
യേശു ആ ധനികനായ യുവാവിനോടു നിത്യരക്ഷ പ്രാപിക്കാന്‍ കല്പനകള്‍ കാക്കാന്‍ പറയൂമ്പോള്‍ മാതാവിനേയും പിതാവിനേയും ബഹുമാനിക്കാന്‍ പറയുന്നതീനുമുന്‍പു "" വന്‍ചിക്കരുതു " എന്നുപറഞ്ഞതു ഏതുകല്പന്നയാണു ?
വി.അഗസ്റ്റിന്‍റെ വിഭജനത്തിലെ അവസാനത്തെ 2 എണ്ണം ഒന്നായി പറഞ്ഞല്ലേ ? നമ്മുടെ ജീവിതത്തിലും നാം അറിയാതെ ഈ വന്‍ചന കടന്നുകൂടുന്നില്ല്ലേ ?
കുഞ്ഞുങ്ങളെ സ്സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ധികാരികള്‍ ഓരോ പേരു പരഞ്ഞു ആളുകല്ലെ ഞെക്കിപിഴിയുന്നതു നാം കാണുന്നുണ്ടല്ലോ ? നിയമനത്തിനും ,അഡ്മിഷനും ഒക്കെ നമ്മള്‍ ചെയ്യുന്ന അതിക്രമം ദൈവം കാണുന്നില്ലേ ?നമ്മൂടെ ഈ സ്വഭാവം പട്ടിയുടെ വാല്‍ പോലെയാണോ ? എന്നെങ്ങ്കിലും ഇതു നേരേയാകുമോ ??
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു കരുണയുള്ളാവരാകാന്‍ ശ്രമിക്കാം
ദൈവം അനുഗ്രഹീക്കട്ടെ ! മംഗളം ഭവ::

Saturday, 5 March 2016

അറിവും വിശ്വാസവും

“ Yet many in the crowed , believed in him and were saying , “ When the Messiah comes, will he do more signs than this man has done “ ( Jn.7:31 )

അജ്ഞാതനായ മശിഹാ

യഹൂദസങ്കല്പമനുസരിച്ചു മിശിഹായുടെ ഉല്ഭവത്തെകുറിച്ചു ആര്ക്കും അറിവുണ്ടായിരിക്കില്ല.

അറിയപെടുന്ന യേശു

എന്നാല്‍ യേശു എവിടെ നിന്നുംവന്നെന്നു എല്ലാവര്ക്കും അറിയാം അക്കാരണത്താല്‍ തന്നെ യേശുവല്ല മിശിഹായെന്നു യഹൂദര് കണക്കുകൂട്ടി

യേശുവില്‍ വിശ്വസിക്കുന്നില്ല

യേശുവിനെ അറിഞ്ഞവര് അവിടുത്തെ വിശ്വസിക്കുന്നില്ല. അവരുടെ സങ്കല്പത്തിനു വിപരീതമായാണു യേശുവന്നതു അതിനാല്‍ യേശുവിനെ അറിഞ്ഞിട്ടും അവര്ക്കു വിശ്വസിക്കാന്‍ പറ്റിയില്ല.

അവരുടെ സങ്കല്പത്തെ യേശു ഖണ്ഡിക്കുന്നു
ദൈവത്താല്‍ അയക്കപെട്ടവനാണുതാനെന്നുളള സത്യം അവിടുന്നു അവരെ അറിയിക്കുന്നു. തന്‍റെ ദൈവികമായ ഉത്ഭവം അവര് അറിയണമെന്നു യേശു ആഗ്രഹിച്ചു. കാരണം മിശിഹായെ മാനുഷീകമായ രീതിയില്‍ മാത്രം അറിഞ്ഞാല്‍ മിശിഹായായി തന്നെ അമീകരിക്കില്ലെന്നു യേശുവിനു അറിയാം. പ്ക്ഷേ അംഗീകരിക്കുന്നതിനു പകരം തന്നെകൊല്ലുവാനാണു അവര് ശ്രമിക്കുന്നതു.


യേശുവില്‍ വിശ്വസിച്ചവര്‍ അറിഞ്ഞുമില്ല

“ ജനക്കൂട്ടത്തില്‍ വളരെപേര്‍ അവനില്‍ വിശ്വസിച്ചു. .അവര്‍ ചോദിച്ചു ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ ? “ ( യോഹ 7:31 )
ധാരാളം പേര്‍ വിശ്വസിച്ചു പക്ഷേ അവരും ഇതാണൂ രക്ഷകനെന്നു മനസിലാക്കിയില്ല.
ചുരുക്കത്തില്‍ അറിഞ്ഞവര്‍ വീശ്വസിച്ചില്ല. വിശ്വസിച്ചവര്‍ അറിഞ്ഞതുമില്ല.
അവരുടെ വിശ്വാസം പൂര്‍ണമല്ല. അതു വളരേണ്ടിയിരിക്കുന്നു.
" ഹ്രുദയം കൊണ്ടു വിശ്വസിക്കുകയും അധരം കൊണ്ടു ഏറ്റുപറയുകയും വേണം "

അതായതു വിശ്വസിച്ചിട്ടു കുനിഞ്ഞിരുന്നാല്‍ ഒന്നും സംഭവിക്കില്ല, അധരം കൊണ്ടു , വിശ്വസിച്ചക്കര്യം ഏറ്റുപറയണം വിശ്വസിച്ചകാര്യം പ്രവര്‍ത്തിയില്കൂടെയാണു അതു പൂര്‍ത്തീകരിക്കുന്നതു. പ്രവര്ത്തിയില്ലെങ്കില്‍ അതു പൂര്ണമാകില്ല. പൂര്ത്തീകരിക്കാതെ വിശ്വസിച്ചതിന്‍റെ ഫലം ലഭിക്കില്ല.
അതിനാലാണു യാക്കോബു ശ്ളീഹാ പറയുന്നതു

“ പ്രവര്‍ത്തികള്‍ കൂടാതെയുളള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു “
( യാക്കോ .2:17 )
ഏതാണ്ടു ഇതുതന്നെയണു പൌലോസ് ശ്ളീഹായും പറയുന്നതു.
“ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിശ്ചേദനമോ അപരിശ്ചേദനമോ കാര്യമല്ല്. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമയ വിശ്വാസമാണു സുപ്രധാനം .( ഗലാ.5:6 )

അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ വിശ്വാസം ഉണ്ടാകില്ല.

സര്‍ സി.പി.രാമസ്വാമി അയ്യര്‍ സ്കൂളില്‍ പഠിക്കുന്നസമ്മയത്തൂ കാറ്റക്കിസത്തിനു ഫുള്‍ മാര്‍ക്കുവാങ്ങിയ ആള്‍ ആയിരുന്നു. പക്ഷേ ഒരു വിശ്വാസി ആയില്ല.

ശ്രീനാരയണ ഗുരു പായനിയമവും പുതീയ നിയമവും പഠിച്ച്യാളായിരുന്നു. മഹത്മാ ഗാന്ധി ബൈബിള്‍ ജ്ജീവിതത്തില്‍ പ്രാവര്ത്തികമാക്കിയിരുന്നു.

എനീക്കറിയാഅവുന്ന ഒരു ഹിന്‍ദു പെണ്‍ കുട്ടി അവള്‍ ഹിന്ദുയിസവും ,ബൈബിളും ,ഖുറാനും പഠിച്ചു അവസാനം അവള്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു
യേശൂ പറഞ്ഞു " എന്നേക്കാളധികം പിതാവിനേയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കൂ യോഗ്യനല്ല, എന്നേക്കാഅളധികം പൂത്രന്നേയോ പുത്രിയേയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. " ( മത്താ.10:37 )
യേശുവിനെപ്രതി എല്ലാം ഉപേക്ഷീച്ചിട്ടു തന്‍റെ കുരിശുമെടുത്തു തന്നെ അനൂഗമിക്കാന്‍ പറഞ്ഞതു അവള്‍ ശിരസാവഹിച്ചു .അവള്‍ ഇന്നു ക്രിസ്ത്യാനിയാണു .അവളെ പിന്തതരീപ്പിക്കാന്‍ ശ്രമിച്ചവ്ര്‍ എല്ലാം ആയുധം വെച്ചുകീഴടങ്ങി.യേശു അവളെ നയിക്കുന്നു.

ഞാന്‍ പറഞ്ഞൂ വന്നതു അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ വിശ്വാസം ഉണ്ടാകണമെന്നില്ല .ദൈവക്രുപയും ആവശ്യമാണു .

Friday, 4 March 2016

കരുണയുടെ സന്തോഷം പങ്കിട്ടു അനുഭവിക്കണം !

കരുണയില്‍ എല്ലാവരൂം പങ്കാളികളാകണം അധവാ കരുണ എല്ലാവര്‍ക്കൂം അനുഭവവേദ്യമാകണം . പിതാവായ ദൈവം പാപികളായ മാനുഷ്യരോടു -- തന്‍റെ മക്കളോടു -- കരുണകാണിച്ചെങ്കില്‍ കുടുംബത്തിലെ പിതാവും, മാതാവും  തന്‍റെ മക്കളോടു കരുണകാണിക്കേണ്ടേ ? അതിനു നമ്മില്‍ പരിവര്‍ത്തനം ഉണ്ടാകണം  .

പരിവര്‍ത്തനം എവിടെ ആരംഭിക്കണം ?
വ്യക്തികളില്‍ ? കുടുംബങ്ങളില്‍ ? ഇടവകകളില്‍ ?
വ്യക്തികളില്‍, അത് സ്വയം പരിവര്ത്തനത്തിനു വിധേയരാകുകയാണുവേണ്ടതു. വ്യക്തികളില്‍ കൂടി കുടുംബം മുഴുവന്‍ പരിവര്ത്തനത്തിനു വിധേയരാകണം .അങ്ങനെ കുടുംബങ്ങളില്കൂടി ഇടവക നവീകരിക്കപെടണം .അങ്ങനെ വ്യക്തികളില്‍ ആരംഭിക്കുന്ന കരുണ, കുടുംബങ്ങളിലൂം ,ഇടവകയിലും നിറഞ്ഞു കവിയണം .
പാപ്പാ പറയുന്നു കുടുംബങ്ങളില്‍ കരുണയുടെ സന്തോഷം അനുഭവിച്ചൂ തുടങ്ങണം. ആരംഭം കുടുംബങ്ങളീല്‍ ആകാണമെന്നു !! 

കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കുക

കണ്ണികള്‍:

നമ്മുടെ കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കണമെന്ന് വത്തിക്കാന്‍ ജോലിക്കാരുമായി ഡിസംബര്‍ 21, ഉച്ചയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിച്ചു.



എല്ലാവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ പാപ്പാ വത്തിക്കാനില്‍ വളരെക്കാലമായി ഒരേ ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകം എടുത്തു പറയുകയും എല്ലാ ദിവസവും ജോലിസ്ഥലങ്ങളിലെ ഏറ്റവും സാധാരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു പാപ്പാ.

കൃതജ്ഞതയര്‍പ്പിക്കുന്നതോടൊപ്പം വത്തിക്കാനിലുണ്ടായ അപവാദങ്ങള്‍ക്കെല്ലാം മാപ്പു ചോദിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. എന്നാല്‍ തനിക്കും അവര്‍ക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ മനോഭാവമാണ് വേണ്ടതെന്നും അങ്ങനെ തെറ്റുചെയ്തവര്‍ പശ്ചാത്തപിച്ച് നേരായവഴിയിലേയ്ക്ക് മടങ്ങിവരട്ടെയെന്നും പാപ്പാ സൂചിപ്പിച്ചു. 

മറ്റൊരു പ്രധാന കാര്യം പാപ്പാ ചൂണ്ടിക്കാട്ടിയത് അവരുടെ വിവാഹജീവിതത്തെയും കുട്ടികളെയും സംബന്ധിച്ച കരുതലുകളെക്കുറിച്ചായിരുന്നു. വിവാഹജീവിതം ഒരു ചെടിപോലെ ജീവനുള്ളതാണെന്നും അവഗണിക്കാതെ എന്നും നട്ടുനനച്ച് വളര്‍ത്തേണ്ടതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

കുട്ടികള്‍ക്ക് മറ്റെന്തിനേക്കാളും വിലയേറിയത് മാതാപിതാക്കളുടെ പരസ്പര സ്നേഹവും അവരോടുള്ള കരുതലുമാണ്. അതിനാല്‍ വിവാഹജീവിതമെന്ന ചെടിയെ പരിപോഷിപ്പിക്കണമെന്നും വസ്തുക്കളെക്കാളുപരിയായി മനുഷ്യബന്ധങ്ങളെ കണക്കിലെടുക്കണമെന്നും, കുടുംബബന്ധങ്ങളില്‍ കരുണയോടെ പരസ്പരം വിശ്വാസിച്ച് ആശ്രയിക്കണമെന്നും പാപ്പാ പറഞ്ഞു . ഈ ജൂബിലി വര്‍ഷം വലിയ സംഭവങ്ങളില്‍ മാത്രമുള്ളതല്ല, കുടുംബത്തില്‍ ജീവിക്കേണ്ട ഒന്നാണെന്നും ദൈനംദിന സാഹചര്യങ്ങളില്‍ അനുകമ്പ കാണിക്കുന്നവരെ ദൈവം സ്നേഹിക്കുന്നുവെന്നും കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കേണ്ടത് സ്വഭവനത്തില്‍നിന്നായിരിക്കണം എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.

Thursday, 28 January 2016

സഹനം കൂടാതെ ഒരുവനു ക്രിസ്തുവിന്‍റെ പടയാളീ ആകാന്‍ പറ്റില്ല്ല.

കര്‍ത്താഅവിന്‍റെ യധാര്‍ത്ഥ പട്ടയാളി ആരാണു ?

ക്രിസ്തീയ ജീവിതം സഹനത്തിന്‍റെ ജീവിതമാണു . സഹനം കൂടാതെ ഒരുവനു ക്രിസ്തുവിന്‍റെ പടയാളീ ആകാന്‍ പറ്റില്ല്ല.
സഹനം കൂടാതെ മഹത്വമില്ല.
ക്രിസ്തീയജീവിതം = സഹനത്തിന്‍റെ ജീവീതം

വി.സേബസ്ത്യാനോസ് ഒരു ഉദാഹരണം മാത്രം !ഇന്നു അര്‍ത്തങ്കല്‍ പള്ളിയില്‍ വീ.സെബാസ്ത്യാനോസിന്‍റെ പെരുന്നാള്‍ ആചരിക്കുന്നൂ . പലഅത്ഭുതരോഗ ശാന്തിയും അവിടെ നടന്നിട്ടുണ്ട്..ഞാന്‍ പലപ്രാവാശ്യം ആപള്ളിയില്‍ പെരൂന്നാളിനും അല്ലാതെയ്യൂം അവിടെപോയിട്ടുണ്ടു .ഇന്നുപോയില്ല.

അരാണു ഈ സെബസ്ത്യാനോസ് ? ( അവരുടെ സ്നേഹദൂതില്‍ നിന്നു )

"ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ സമ്പന്നരും ഉന്നതകുലജാതരുമായ മാതാപിതാക്കളില്‍ ക്രിസ്തുവര്‍ഷം 255-നോടടുത്താണു് സെബസ്ത്യാനോസ് ഭൂജാതനായതു്. നര്‍ബോനയില്‍ ജനിക്കുകയും മിലനില്‍ അധിക കാലം ജീവിക്കുകയും ചെയ്ത അദ്ദേഹം അറിയപ്പെടുന്നതു് "റോമായിലെ വിശുദ്ധ വേദസാക്ഷി" എന്നാണു്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും ദൈവത്തിലുള്ള അതിയായ വിശ്വാസവും സ്നേഹവാത്സല്യവും ലളിത ജീവിതവും മാതാവിന്റെ ശിക്ഷണവും ഈ കുബേരസന്താനത്തെ മാതൃക പുരുഷനാകുവാനും ശാന്തത, വിവേകം, സത്യസന്ധത, വിനയം തുടങ്ങിയ വിശേഷഗുണങ്ങളുടെ വിളനിലമാക്കുവാനും കഴിഞ്ഞു.


28-മത്തെ വയസ്സില്‍ അദ്ദേഹം മിലന്‍ ദേശം വിട്ടു് റോമാ നഗരത്തിലേക്കു് പോയി‌. സൈനികസേവനം അക്കാലത്തു് ഉന്നതകുലജാതര്‍ക്കു് വിശിഷ്ട സേവനമായി കണ്ടിരുന്ന കാലമായിരുന്നെങ്കിലും വിശുദ്ധ സെബസ്ത്യാനോസിനു് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. മതമര്‍ദ്ദനം ശക്തി പ്രാപിച്ചിരുന്ന കാരിനൂസ് രാജാവിന്റെ കാലത്താണു് അദ്ദേഹം സൈനിക സേവനത്തിനു ചേര്‍ന്നതു്. രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ റോമന്‍ ദേവന്മാരെ ആരാധിക്കാന്‍ കാരിനൂസ് ആവശ്യപ്പെടുകയും എതിര്‍ത്തവരെ വധിക്കുകയും ചെയ്തിരുന്ന കാലത്താണു് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രേരണയാല്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി അവസാനരക്തം ചിന്തുവാന്‍ സൈനികര്‍ സന്നദ്ധരായതു്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധത്തില്‍ കാരനൂസ് വധിക്കപ്പെട്ടു. ഭരണത്തില്‍ സഹായിക്കുന്നതിനായി മാക്സിമിയനെ സഹചക്രവര്‍ത്തിയാക്കുകയും ഇവര്‍ സെബസ്ത്യാനോസിനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവിയും നല്‍കി‌. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ വെള്ളപ്പൊക്കം ഭൂകമ്പം വരള്‍ച്ച തുടങ്ങിയ എല്ലാത്തിന്റെയും കാരണം ക്രിസ്ത്യാനികള്‍ ആണെന്നു് ആരോപിച്ചു് റോമാചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.

പരിതാപകരമായ അവസ്ഥയില്‍ നിന്നു് തിരുസഭയ്ക്കു് മോചനം ഉണ്ടാകണമെന്നു് ആഗ്രഹിച്ചു് പൂര്‍ണ്ണമായി സഭയെയും ക്രിസ്തുവിനെയും സ്നേഹിച്ച അദ്ദേഹം പാവപ്പെട്ടവരോടും ദുഃഖിതരോടും ഏറെ അലിവും അനുകമ്പയും ഉണ്ടായിരുന്നു.

AD 288-ലാണു് തന്റെ വിശ്വസ്തനായ സൈന്യാധിപനും ധീരനും പ്രീട്ടോറിയല്‍ അംഗവുമായ സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്ന സത്യം ജോക്ലേഷ്യന്‍ ചക്രവര്‍ത്തി മനസ്സിലാക്കിയതു്. രാജ്യദ്രോഹകുറ്റത്തിനു് സെബസ്ത്യാനോസിനെ തടവിലാക്കിയ ഡയോക്ലേഷ്യന്‍ റോമാ സാമ്രാജ്യത്തിലെ ദേവന്മാരെ ആരാധിച്ചാല്‍ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അന്യദേവന്മാരോടു് പ്രാര്‍ത്ഥിക്കുന്നതു് നിഷ്ഫലമാണെന്നും ഏകസത്യദൈവത്തെ ആരാധിക്കുവാനും ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയെ സെബസ്ത്യാനോസ് ഉപദേശിച്ചു. കോപാഗ്നിയാല്‍ ജ്വലിച്ച ഡയോക്ലേഷ്യന്‍ മൈതാനമദ്ധ്യത്തില്‍ സെബസ്ത്യാനോസിനെ മരത്തില്‍ കെട്ടി അമ്പെയ്തു കൊല്ലാന്‍ കല്‍പ്പിച്ചു. ക്രിസ്തുവിനു സാക്ഷിയാകുക എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ച സെബസ്ത്യാനോസിനെ വിവസ്ത്രനാക്കി ഇഞ്ചിഞ്ചായി മരിക്കുന്നതിനു് നിരവധി അമ്പുകള്‍ എയ്തു. രക്തം വാര്‍ന്നു് അബോധാവസ്ഥയിലായ സെബസ്ത്യാനോസിനെ കാസുളൂസ് എന്ന വിശുദ്ധന്റെ ഭാര്യയും വിധവയുമായ ഐറിന്‍ എന്ന ഭക്തസ്ത്രീ ക്രിസ്ത്യാനികളുടെ സഹായത്തോടെ കബറടക്കാനെന്ന വ്യാജേന സുശ്രൂഷിച്ചു.

പൂര്‍വ്വാധികം ആരോഗ്യവാനും സുന്ദരനുമായ സെബസ്ത്യാനോസിനെ കണ്ട ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തി ഭയപ്പെടുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിയെ ശക്തമായ ഭാഷയില്‍ സെബസ്ത്യാനോസ് ശാസിച്ചു. ഭയപ്പാടും കോപത്താലും വിറച്ച ഡയോക്ലേഷ്യന്‍ തന്റെ മുന്നില്‍ വച്ചു് ഗദ കൊണ്ടടിച്ചു് വധിക്കുവാന്‍ കല്‍പ്പിച്ചു. AD 288 ജനുവരി 20-൹ രാജകല്‍പ്പന നിറവേറി. ലോകമെമ്പാടും വിശുദ്ധന്റെ തിരുനാള്‍ ജനുവരി 20-൹ ആചരിക്കുന്നു.

വിശുദ്ധന്റെ ശരീരം ആരുമറിയാതെ നദിയില്‍ എറിയുകയും നദിയില്‍ എറിയപ്പെട്ട ദിവസം ലൂസിന എന്ന ഭക്തസ്ത്രീക്കു് ദര്‍ശ്ശനം കിട്ടുകയും മൃതദേഹത്തിനു ചുറ്റും പരുന്തുകള്‍ വട്ടമിട്ടു് പറക്കുന്ന കാഴ്ചയുമാണു് അവര്‍ കാണുന്നതു്.

ആപ്യന്‍ എന്നു പേരുള്ള റോഡിനടുത്തെ ഭൂഗര്‍ഭലയത്തില്‍ വിശുദ്ധന്റെ പുണ്യശരീരം ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ ലൂസിന സംസ്ക്കരിച്ചു. ലൂസിനയുടെ ഭവനം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചു് വീരചരമമടഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായി പില്‍ക്കാലത്തു് പരിണമിച്ചു.

വിശുദ്ധന്റെ പൂജ്യശരീരം അടക്കം ചെയ്യപ്പെട്ട ഭൂഗര്‍ഭാലയത്തിനു് മുകളില്‍ അഞ്ചാം നൂറ്റാണ്ടില്‍ ദേവാലയം പണി കഴിപ്പിച്ചു. റോമിലെ പ്രശസ്തമായിട്ടുള്ള ഏഴു ദേവാലയങ്ങളില്‍ ഒന്നാണു് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. 1575-ല്‍ മിലാനിലും ഇറ്റലിയിലും 1596-ല്‍ ലിസ്ബണിലും പകര്‍ച്ചവ്യാധി ഉണ്ടായി. വിശുദ്ധന്റെ രൂപവുമായി വിശ്വാസികള്‍ പദക്ഷിണം നടത്തിയപ്പോള്‍ അത്ഭുതപൂര്‍വ്വമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലില്‍ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാന്‍ ജനങ്ങള്‍ തീരുമാനിക്കുകയും ലോകം ചുറ്റി വരവേ അര്‍ത്തുങ്കിലില്‍ കടല്‍ക്ഷോഭത്തില്‍ കപ്പല്‍ ഉറക്കുകയും സമീപത്തു് ഒരു ദേവാലയം ഉള്ളതുമായി കപ്പിത്താനു് ദര്‍ശ്ശനം കിട്ടുകയും ഈ സമയം അര്‍ത്തുങ്കല്‍ ദേവാലയത്തിലെ വൈദീകനും ദര്‍ശ്ശനം ഉണ്ടായി. ഇടവക ജനങ്ങളുമായി വൈദീകന്‍ കടല്‍ക്കരയിലെത്തി ആദരപൂര്‍വ്വം സ്വരൂപം ഏറ്റുവാങ്ങി താല്‍ക്കാലികമായി ഉണ്ടാക്കിയ കുരിശടിയില്‍ സ്ഥാപിച്ചു. വിശുദ്ധന്റെ ആ തിരുരൂപം ഇന്നും അര്‍ത്തുങ്കല്‍ ബെസിലിക്കയുടെ തെക്കെ അള്‍ത്താരയില്‍ ഭക്തര്‍ക്കു് ദര്‍ശ്ശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്കും, രോഗങ്ങള്‍ക്കും, വിവാഹം, കടബാദ്ധ്യത, വസ്തുവില്‍പ്പന, പൈശാചിക ബന്ധങ്ങള്‍, കുടുംബസമാധാനം, തൊഴില്‍, വീടുനിര്‍മ്മാണം, സന്താനസൗഭാഗ്യം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിശുദ്ധന്റെ നടയില്‍ എത്തുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്കു് വിശുദ്ധ സബസ്ത്യാനോസിന്റെ സാമിപ്യം ഒരനുഗ്രഹമാണു്.

കടപ്പാടു
അര്‍ത്തുങ്കല്‍ ബെസിലിക്ക തിരുനാള്‍ സപ്ലിമെന്റ് - 2014 ജനുവരി 20. "സ്നേഹദൂതു്" 

Monday, 25 January 2016

ദൈവത്തിന്‍റെ പേരെന്താണു ??

 ( ഹ്രുദയ വയലിനോടു കടപ്പാടു )

ആരൊക്കെയോ ചേര്‍ന്നു മാറ്റിമറിച്ച ദൈവത്തിന്‍റെ ആപേരു വീണ്ടെടുക്കണം

ദൈവത്തിന്‍റെ പേരു കരുണയെന്നാണു

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന് അദ്ദേഹം പേരിട്ടിരിക്കുന്നത് ഇങ്ങനെയാണ്: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’. ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞ പുസ്തകമാണിത്. ദൈവത്തിന്റെ പേരെന്താണെന്ന് ആരും ചോദിച്ചു പോകുന്ന കാലമാണിത്. ദൈവനാമത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന, വംശഹത്യകള്‍ ആഘോഷമാക്കുന്ന ഈ കാലഘട്ടത്തില്‍ ആരും ചോദിച്ചു പോകും: ശരിക്കും ദൈവത്തിന്റെ പേരെന്താണ്?


മദര്‍ തെരേസയുടെ ജീവിതത്തില്‍ ഒരു സംഭവം കേട്ടിട്ടുണ്ട്. വ്രണങ്ങളാല്‍ നിറഞ്ഞ്, ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയില്‍ പുഴുവരിച്ചു കിടന്ന ഒരു മനുഷ്യനെ മദര്‍ എടുത്ത് ആര്‍ദ്രതയോടെ ശുശ്രൂഷിച്ചു. മദറിന്റെ കാരുണ്യം അയാളുടെ ഹൃദയത്തെ തൊട്ടു. അവസാനം വ്രണങ്ങള്‍ പൊറുത്തു തുടങ്ങിയപ്പോള്‍ ആ മനുഷ്യന്‍ മദറിനോട് ചോദിച്ചുവത്രേ ‘അമ്മയുടെ പേര് ദൈവം എന്നാണോ?’

യാഹ്വേ എന്നാണ് ദൈവം തന്റെ പേര് മോശയ്ക്കു വെളിപ്പെടുത്തി കൊടുത്തത്. ദൈവത്തിന്റെ വിദൂരതയെ സൂചിപ്പിക്കുന്ന ആ പേര് ഉച്ചരിക്കാന്‍ പോലും ഇസ്രായേല്‍ ജനം ഭയന്നിരുന്നു. ആകാശമേഘങ്ങള്‍ക്കപ്പുറമെങ്ങോ ഉള്ള ഒരു അജ്ഞാത ശക്തി. പിന്നെയാണ് ക്രിസ്തു ഭൂമിയിലേക്കു വന്നത്. ആ ക്രിസ്തുവിന്റെ കണ്ണാല്‍ കാണുകയും ആ മിഴിയോരങ്ങളില്‍ നിന്നുമൊഴുകുന്ന സ്‌നേഹാരുവിയില്‍ നനയുകയും ചെയ്ത യോഹന്നാന്‍ പിന്നീട് ദൈവത്തിന് കൊടുത്ത പേരാണ് സ്‌നേഹം.


മനുഷ്യര്‍ മാറി മാറി വന്നു, ഈ ഊഴിയില്‍. ദൈവമനുഷ്യര്‍ എന്നും മനുഷ്യദൈവങ്ങള്‍ എന്നും പറഞ്ഞെല്ലാം. അവരുടെ നന്മകളും തിന്മകളും കാപട്യങ്ങളും കണ്ടമ്പരന്ന പാവം ജനം ദൈവത്തിന് പല പേരുകള്‍ നല്‍കി. ദൈവനാമത്തിലുള്ള ചൂഷണങ്ങള്‍ കണ്ടവരും കോപിച്ച് മുച്ചൂടും മുടിക്കുന്ന ദൈവത്തെ കുറിച്ചു കേട്ടവരും ദൈവത്തിന് പേടിയുളവാക്കുന്ന പേരുകള്‍ നല്‍കി. ദൈവനാമത്തില്‍ മനുഷ്യരെയും മറ്റു മതക്കാരെയും കൊല്ലാനുള്ള പ്രത്യേക ലൈസന്‍സുള്ളവരെ കണ്ട് ലോകം ദൈവത്തിന് ഭീകരമായ നാമം പതിച്ചു നല്‍കി.

മനുഷ്യര്‍ തങ്ങളുടെ അധമപ്രവര്‍ത്തികളും ക്രൂരതകളും കൊണ്ട് ദൈവത്തിന്റെ പേര് മാറ്റിമാറ്റിയെഴുതുന്ന ഈ കാലത്തില്‍ മാഞ്ഞു പോയ മിഴിനീര്‍ നനവുള്ള ഒരു ദൈവത്തിന്റെ ചിത്രം വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. അതാണ് ഈ കനത്ത കാലത്തില്‍ ഫ്രാന്‍സിസ് എന്ന മനുഷ്യത്വത്തിന്റെ പാപ്പാ ചെയ്തു കൊണ്ടിരിക്കുന്നത്. ദൈവനാമത്തില്‍ മനുഷ്യന് കരുണ നിഷേധിക്കപ്പെടുന്ന ഈ കാലത്തില്‍ അദ്ദേഹം കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചു. സാധാരണക്കാരന്റെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ട പുസ്തകത്തിന് അദ്ദേഹം പേരിട്ടു: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’.

‘എനിക്കും വേണം കരുണ, ഈ പാപ്പയ്ക്കും വേണം ദൈവത്തിന്റെ കരുണ.’ അദ്ദേഹം തന്റെ പുസ്തകത്തില്‍ കുറിച്ചു വച്ചു. താരസിംഹാസനങ്ങളില്‍ വിരാചിക്കുന്ന ദേവതുല്യനല്ല; കുമ്പസാരിക്കുന്ന, തടവുകാരോട് താദാത്മ്യം പ്രാപിക്കുന്ന പച്ചമനുഷ്യനാണ് താന്‍ എന്നു വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല.


ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ലോകോത്തര ചിത്രത്തിന്റെ സംവിധായകനും നായകനുമായ റോബര്‍ട്ടോ ബെനിഞ്ഞീനിയെന്ന ഓസ്‌കര്‍ ജേതാവായ ഇറ്റാലിയന്‍ മഹാനടന്‍ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനകര്‍മത്തിന് മധ്യേ വിളിച്ചു പറഞ്ഞു: ഈ പാപ്പായെ കുറിച്ച് വാചാലനാകാതിരിക്കാന്‍ എനിക്കാവില്ല! ഈ മനുഷ്യന്‍ കരുണയുടെ ഉറവയാണ്. അദ്ദേഹത്തിന്റെ നടവഴികളില്‍ കരുണയൊഴുകുന്നു…

മനുഷ്യത്വത്തെ കണ്ടില്ലെന്നു നടിക്കുന്ന ആത്മീയതയല്ല, നനവുള്ള ആര്‍ദ്രമായ ആത്മീയതയാണ് അദ്ദേഹം പ്രഘോഷിക്കുന്നത്. പതിനേഴാം വയസ്സിലെ അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത് ഇപ്പോഴും അദ്ദേഹം ഏത്രയേറെ ആര്‍ദ്രത ഉള്ളില്‍ സൂക്ഷിക്കുന്നു എന്നതിന് തെളിവാണ്. തനിക്ക് കാരുണ്യത്തിന്റെ ആദ്യാനുഭവം പകര്‍ന്നു തന്ന ഫാ. ഇബാറ രക്താര്‍ബുദം ബാധിച്ച് മരണമടഞ്ഞ ദിവസം മുറിക്കുള്ളിലേക്കു മടങ്ങിയെത്തിയ പതിനേഴുകാരന്‍ ബര്‍ഗോളിയോ ഒരു രാവ് മുഴുവന്‍ കരഞ്ഞു തീര്‍ത്തു!

ഈ ദൈവത്തെ കരുണ എന്നു വിളിക്കണം – ഫ്രാന്‍സിസ് പറയുന്നു. വറ്റി പ്പോയ മണ്ണിന്റെ കരുണയുടെ ഉറവകള്‍ വീണ്ടെടുക്കണം. ആരൊക്കെയോ ചേര്‍ന്ന് മാറ്റിപ്പറയിച്ച ദൈവത്തിന്റെ ആ പേര് വീണ്ടെടുക്കണം. ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്!’

Be aware of the mercy of God . Thank you 

Sunday, 24 January 2016

കത്തോലീക്കാസഭയില്‍ വിവാഹമോചനമില്ല്ല

എന്നാല്‍ വിവാഹം നടന്ന സമയത്തു അതു സാധുവായി നടന്നിട്ടില്ലെങ്ങ്കില്‍, കാനന്‍ നിയമവും സഭാനിയമവും പൂര്ണമായി പാലിക്കപെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ അതു അസാധൂവായി പ്രഖ്യാപിക്കയാണു ചെയ്യുക (അതുപ്പോലെ കിഴക്കന്ന് സഭയിലെ കാനന്‍ നിയമമനുസരിച്ചു ഒരു ഡീക്കനു വിവാഹം ആശീര്വദിക്കാന്‍ അനുവാദം ഇല്ല )

The Catholic Church, Divorce, and Annulment

An annulment is commonly and incorrectly called a "Catholic divorce." The differences between divorce and annulment can be confusing to Catholics and non-Catholics alike — especially when remarriage is a possibility. Divorce and annulment aren't the same thing; they differ in two ways:


First, divorce is a civil law decree from the state, whereas an annulment is a canon law decree from the Church. In other words:

The state issues a marriage license; and the state issues a divorce decree.

The Church celebrates the Sacrament of Matrimony; and only the Church can issue a Decree of Nullity (otherwise known as an annulment). The Church does not believe in divorce.

The second is the existence of the marriage after a divorce or annulment:

A civil divorce basically says that what was once a marriage is no longer a marriage. The marriage took place but ended. A previously married couple no longer has the legal obligations of husband and wife.

An annulment, on the other hand, basically says that the Sacrament of Matrimony never took place to begin with.

Civil divorce ends a civil marriage; a Church annulment declares that the Sacrament of Matrimony didn’t occur from day one.

Keep in mind that Church annulments are not a form of divorce and have no affect whatsoever on the legitimacy of children, because that’s a purely legal (civil) matter. Annulments don’t make the children born of that union illegitimate. Annulments declare that a marriage was never a valid sacrament in the first place even if both parties entered into it with good faith and intentions.

Friday, 22 January 2016

അത്യുന്നതന്‍റെ പുത്രനാകാന്‍ എന്തു ചെയ്യണം ?

" Be like a father to orphans, and instead of a husband to their mother; you will then be like a son of the Most High, and he will love you more than does your mother." ( Sir.4:10 )
അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപെടുവാന്‍ പരിധികളില്ലാത്തസ്നേഹം വേണം
യേശു എപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യമാണു സ്നേഹം .തന്നത്താന്‍ സ്നെഹിക്കുന്നതുപോലെ മറ്റെല്ലാവരേയൂം സ്നേഹിക്കുക. തന്‍റെ ശ്രോതാക്കളോടു എപ്പോഴും ആവശ്യപ്പെടുന്നതു മിത്രങ്ങളെപ്പോലെതന്നെ ശത്രുക്കളേയും സ്നേഹിക്കുവാനാണു..
പുതിയ രക്ഷാകാലം ദൈവത്തിന്‍റെ അതിരറ്റ സ്നേഹത്തിന്‍റെയും കരുണയുടേയും ഫലമാണു. പാപികളായ നമ്മോടു ദൈവം സ്നേഹവും കരുണയും പ്ര്രകടമാക്കിയിരിക്കുന്നതിനാല്‍ (തന്‍റെ പുത്രനെ പാപപരിഹാരബലിയായി നമുക്കു തന്നൂകൊണ്ടു ) നാമും പരസ്പരം സ്സ്നേഹിക്കുകയും ബലഹീനരോടും അനാധരോടും കരുണകാണിക്കുകയും വേണം . അതിനു വലിയ പ്രതിഫലമാണു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു . പുതിയ ഇസ്രായേലായ ,പുതിയ ദൈവജനത്തിന്‍റെ മുഖമുദ്ര സഹോദരസ്നേഹമാണു .
Love your enemies .



" Love your enemies ,do good,and lend ,expecting nothing in return . Your reward will be great ,and you will be the children of the Most High ;for he is kind to the ungrateful and the wicked . ( Luk.6:35 )
നിംഗള്‍ ശത്രുക്കളെ സ്നേഹ്ഹിക്കുവിന്‍ .തിര്‍കെ ക്കിട്ടുമെന്നു പ്രതീക്ഷീക്കാതെ മാറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പകൊടുക്കുകയൂം ചെയ്യുവിന്‍. അപ്പ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കുകയും ,അത്യുന്നതന്‍റെ പുത്രന്മാരായിരിക്കൂകയും ചെയ്യും.
അതിനാല്‍ ഈ കരുണയുടെ വര്ഷത്തില്‍ നാം എന്തു ചെയ്യണം ?
1) സഹോദര സ്നേഹം ഉള്ളവരാകാം
2) ബലഹീനരോടും ,അനാധരോടും ,വിധവകളോടും കരുണകാണിക്കാം
3) ആവശ്യക്കാരില്‍ നിന്നും മുഖം തിരിക്കാതിരിക്കാം .
4) തിരികെ കിട്ടുമെന്നു പ്രതീക്ഷയില്ലാത്തവര്‍ക്കും കടം കൊടുക്കാം .
ഇത്ര്രയും ഉണ്ടെങ്കില്‍ നാം അത്യുന്നതന്‍റെ പുത്രന്മാര്‍ തന്നെ !!!!!! 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...