Saturday, 8 August 2015

ആരുടെ സ്രിഷ്ടിയാണു പിശാച് ?

"ദൈവം മനുഷ്യനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ സങ്കീര്‍ണ പ്രശ്നങ്ങള്‍ അവന്‍റെ തന്നെ സ്രിഷ്ടിയാണു. " (സഭാപ്ര.7:29 )

ദൈവം മനുഷ്യനെ തന്‍റെ സ്വന്തം ഛായയിലും സാദ്രിശ്യത്തിലും സ്രിഷ്ടിച്ചു. അരൂപിയായ ദൈവം എങ്ങനെ രൂപമുളള മനുഷ്യനെ സ്വന്തം ഛായയില്‍ സ്രിഷ്ടിക്കും ? അപ്പോള്‍ ആ രൂപം പുറമേ കാണുന്നതല്ല. അതു ദൈവസ്നേഹമാണു. അതാണു , ആ രൂപമാണു പിശാചു തകര്‍ത്തതു .

അാരുടെ സ്രിഷ്ടിയാണു പിശാച് ? ദൈവം പിശാചിനെ, തിന്മയെ സ്രിഷ്ടിക്കില്ല. ദൈവം അന്ധകാരത്തെ സ്രിഷ്ടിച്ചില്ല. പക്ഷേ അന്ധകാരം വ്യാപിച്ചിരുന്നു. അപ്പോള്‍ ദൈവം പ്രകാശത്തെ സ്രിഷ്ടിച്ചു . ഇരുട്ടു എന്നുപറഞ്ഞു ഒന്നുണ്ടോ? പ്രകാശം ഇല്ലെന്‍കില്‍ ഇരുട്ടു ഉണ്ടു. പക്ഷേ അതു ഒരു സത്യമാണോ ? നമ്മള്‍ പഠിച്ച സയന്‍സിനു ഇരുട്ടിനെ സ്രിഷ്ടിക്കാന്‍ കഴിയുമോ ? ഇല്ലെന്‍കില്‍ അതു ഒരു യാധാര്ത്ഥ്യമല്ലെല്ലോ ? അപ്പോള്‍ പിന്നെ പ്രകാശത്തിന്‍റെ അസാന്യദ്ധ്യത്തെ ഇരുട്ടെന്നു പറയാവുന്നതുപോലെ സ്നേഹത്തിന്‍റെ അസാന്നിധ്യത്തെ ,നല്ലതിന്‍റെ അധവാ നന്മയുടെ കുറവിനെ തിന്മ ,പിചാചു ,പാപം എന്നൊക്കെ പറയാമോ ?
ദൈവം കായേനോടു പറയുന്നു. " നല്ലതു ചെയ്യുന്നില്ലെന്‍കില്‍ പാപം വാതുക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം. അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം " ( ഉല്പ.4 :7 )
അപ്പോള്‍ ജീവനുളള എന്തോ ഒരു ശക്തിയാണോ ഈ പാപം ? അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നുവെന്നാണെല്ലോ ദൈവം പറഞ്ഞതു ? അതിനെ ജയിക്കാന്‍ ചെയ്യേണ്ടതു " നല്ലത് " എന്നാണു ദൈവം പറഞ്ഞതു . അപ്പോള്‍ പ്രകാശമില്ലാത്തിടത്തു ഇരുട്ടു ഉണ്ടു എന്നാല്‍ അതു ഒരു സത്യമല്ല. ഒരു അനുഭവം മാത്രമാണു. ഇതുപോലെ നല്ലതുചെയ്യാതെ ഇരിക്കുന്നതാണു. പാപം ,അതാണു തിന്മ, അതാണു പിശാചു എന്നുപറഞ്ഞാല്‍ ശരിയാകുമോ ?                                ( ഇതു എന്‍റെ ഒരു  ചിന്തമാത്രമാണു . സഭയുടെ              പഠനമായി ആരും ധരിക്കരുതു ) .  


"നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണു. നിങ്ങളുടെ പിതാവിന്‍റെ ഇഷ്ടം അനുസരിച്ചു പ്രവര്ത്തിക്കാന്‍ നിംഗള്‍ ആഗ്രഹിക്കുന്നു,അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണു.അവന്‍ ഒരിക്കലും സത്യത്തില്‍ നില നിന്നിട്ടില്ല.  ..............  അവന്‍ നുണയനും നുണയുടെ പിതാവുമാണു.  "   (യോഹ. 8:44 )

യേശുവിന്‍റെ ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നതു പിശാചു ആദിമുതലേ കൊലപാതകിയാണു,സത്യ്ത്തില്‍ നിലനില്ക്കാത്തവും,നുണയനും, നുണയുടെ പിതാവുമാണു.
പിതാവായ ദൈവം കായേനോടു പറഞ്ഞു നീ സൂക്ഷിക്കണം പാപം പടിവാതുക്കല്തന്നെയുണ്ടു .നല്ലതുചെയ്തില്ലെങ്കില്‍ അതു നിന്നെകീഴടക്കും. അതേ കായേന്‍ ദൈവത്തിന്‍റെ വചനം ശ്രദ്ധിക്കായ്കയാല്‍ കൊലപാതകത്തിലേക്കു നയിക്കപെടുന്നു. അവന്റെ പ്രവര്‍ത്തി പൈശാചികമായിതീര്‍ന്നു.(പിശാചു )
എന്നാല്‍ സര്‍പ്പത്തെ ദൈവമാണു സ്രിഷ്ടിച്ചതു. സര്‍പ്പമാണു സ്ത്രീയെ വന്‍ചിച്ചതു. ആ സര്‍പ്പമാണോ പിശാചു ? സര്‍പ്പം സംസാരിക്കുമോ ? അതോ ഈ സര്‍പ്പം വെറും പ്രതീകാല്മകമായി ചിത്രീകരിക്കപെട്ടതാണോ ? കഴുത സംസാരിക്കുന്നതും നാം കണുന്നുണ്ടെല്ലോ ? (ബാലാമിന്‍റെ കഴുത )
ഈ കല്ലുകളില്‍ നിന്നു അബ്രാഹാമിന്‍റെ സന്തതികളെ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും ,ഈ കല്ലുകള്‍ ആര്ത്തുവിളിക്കുമെന്നും പറയുന്നതിനാല്‍ ദൈവത്തിനു  അസാധ്യമായിഒന്നും ഇല്ലെന്നു ധരിക്കാം.

നന്മ മാത്രമായ, സ്നേഹം മാത്രമായ ദൈവത്തിനു തിന്മയെ സ്രിഷ്ടിക്കാന്‍ കഴിയില്ല. ദൈവത്തെപോലെയാകാനുള്ള മനുഷ്യന്‍റെ ,സ്ത്രീയുടെ അതിമോഹമാണു അവളെകൊണ്ടു കലപന ലംഘികകകാന്‍ അവളുടെ  ഉള്ളിന്‍റെ ഉള്ളില്‍ കുരുത്ത  പൈശാചീകചിന്ത. അവളുടെ സങ്കീര്ണപ്രശ്നം അവളുടെ സ്വന്തം സ്രിഷ്ടിയാണു ( സഭാപ്ര.7:29 ) എങ്കില്‍ പിന്നെ ഈ പിശാചിന്‍റെ സ്രിഷ്ടി കര്ത്താവു സ്ത്രീ ( ഹവ്വാ ) യാണോ ?

Friday, 7 August 2015

ആധുനീകയുഗത്തിലെ ആദ്ധ്യാത്മീകതയില്‍ വിശ്വാസത്തിന്‍റെ സ്ഥാനം എവിടെയാണു ?

1960 നും 2010 നുമിടയില്‍ ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ ഒരുകുതിച്ചുചാട്ടം തന്നെ നടത്തി. ഇലക്ട്രോണിക്സില് ഒരു വനന്‍ കുതിച്ചു ചാട്ടമായിരുന്നു.

ഫലമോ ?
മനുഷ്യന്റെ ആദ്ധ്യാത്മീകതയില്‍ വനന്‍ പരാജയം നേരിടേണ്ടിവന്നു. വിശ്വാസജീവിതത്തിലും കുടുംബജീവിതത്തിലും വന്‍ തകര്ച്ചയും നേരിടേണ്ടിവന്നു 
അതിന്റെ ഫലമായി മനുഷ്യന്റെ ആധ്യാത്മീകതയില്‍ വന്‍ തിരിച്ചടിയുണ്ടായി. മതാനുഷ്ടാനത്തിനു വിലയില്ലാതായി. വിശ്വാസം നഷ്ടപെട്ടു.

അംബര ചുംബികളായപള്ളികള്‍  വെറും നോക്കുകുത്തികളായി മാറി. പലപള്ളികളുടേയും നടത്തിപ്പിനു ആളില്ലാതായി. പലതും പൂട്ടിയിടേണ്ടതായിവന്നു.

Thursday, 6 August 2015

ഡോ.അബ്ദുള്‍കലാമിന്‍റെ സ്വപ്നം ലോകരാഷ്ട്രനള്‍ക്കു മാത്രുകയാകട്ടെ !

ഡോ. അബ്ദുള്‍ കലാം പറഞ്ഞു  "ഞാന്‍ മരിച്ചാല്‍ അവധികൊടുക്കരുതു പകരം ഒരുദിവസം കൂടിജോലിചെയ്യ്തു ആദരവ്വു പ്രക്കടിപ്പിക്കാന്‍."

ഞയറാഴ്ച്ച തിരുവനന്തപുരത്തു സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിചെയ്തു അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചു.

ഇതു സി.പീ.എം. ഒരിക്കാലും അംഗീകരിക്കില്ല. അവര്‍ക്ക്കു അറിയാവുന്നതു തൊഴിലെടുക്കാതെ ,പണിയെടുക്കാതെ ,കൂലിവ്വാങ്ങിയും ,നോക്കുകൂലിവാങ്ങിയ്യും ,എത്രമാത്രം അരാജകത്വം ഉണ്ടാക്കാമോ അത്രക്കും നല്ലതു എന്നതാണു. ഒരു തരത്തിലും പുരോഗമനം പാടില്ല. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്ത്തു. ട്രാക്‍റ്റര്‍ വന്നപ്പോള്‍ എതിര്ത്തു, കണ്ടം കൊയ്താല്‍ കറ്റചുമക്കാന്‍ പാടില്ല. പതം ഇരട്ടിച്ചു കൂലിവ്ര്‍ദ്ധിച്ചു,ക്രിഷിന്ഷ്
ടത്തിലേക്കുവന്നു. കണ്ടം ലക്ഷകണക്കിനു തരിസായികിടക്കുന്നു. എന്നാല്‍ അവിടെ മറ്റുക്രിഷിചെയ്യാന്‍ സമ്മതിക്കില്ല, വാഴവെച്ചാല്‍ ക്കുലക്കാറാകുമ്പോള്‍ ആയ്യിരകണക്കിനു വ്വാഴ അരിഞ്ഞുവീഴ്ഴ്ത്തും ..തോട്ടതിനെല്ലാം സമരം സമര്ത്തില്കകടീ ലക്ഷകണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുക. അങ്ങനെ പുരോഗനം തടായുകയാണു അവ്വരുടെ ലക്ഷ്യം
ഡോ. അബ്ദുള്‍ കലാം പ്രസിഡന്‍റ്റായപ്പോള്‍ അവരുടെ നേതാവു പറഞ്ഞതു .അദ്ദേഹം (അയാള്‍ ) രാഷ്ടീയത്തില്‍ ശിശുവാണെന്നു. അതിനുള്ള യോഗ്യത അയാള്‍ക്കകല്ലെന്നു, ഇന്നു ലൊകം കണ്ടതില്‍ പ്രഗല്ഭനായ്യ ഒരു ഇന്‍ഡ്യന്‍ പ്രസിഡന്‍റ്റായിരുന്നു അദ്ദേഹമെന്നു ലോകം സമ്മതിക്കും.    

ജപ്പാനില്‍ സമരം ചെയ്യുന്നതു കൂടുതല്‍ സമയം ജോലിചെയ്തുകൊണ്ടായിരുന്നു. നശിപ്പിക്കലല്ലായിരുന്നു. പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പ്പിച്ചായിരുന്നു സമരം. ഇന്നു ആ കൊച്ചുരാജ്യം ലോകത്തെ കീഴ്പെടുത്തിയതുപോലെയാണു. ഈ ഉയര്‍ച്ചവെറും 40 വര്ഷം കൊണ്ടു നേടിയതാണു. 50,60,കളില്‍ അവിട്ടെ പട്ട്ടിണിയായിരുന്നു.

ഇവിട്ടെയാണു നശീകരണം. ആ സ്ഥാനത്താണു ഡോ.അബ്ദുള്‍ കല്ലാമിന്‍റെ മാത്രുകനമുക്കക ഉണര്വേകുന്നതു

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?

" I am the living bread which has come from heaven : whoever eats of this bread will live forever. The bread I shall give is my flesh and I will give it for the life of the world. " ( Jn.6:51 )

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?
യേശു പറഞ്ഞു സ്വര്‍ത്തില്‍ നിന്നും ഇറന്‍കിയ ജീവനുള്ള അപ്പം ഞാനാണെന്നു. ആരെന്‍കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കുജീവിക്കും .ലോകത്തീന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരരരമാണെന്നു ! അതിനാല്‍ വി.കുര്‍ബാന സ്വീകരിക്കുന്നവരെല്ലാം രക്ഷപെടുമെന്നു ചിന്തിക്കണമല്ലോ ? അന്‍കനെ യെന്‍കില്‍ യൂദാസിനു എന്‍കനെയാണു വിപരീത ഫലം ഉണ്ടായതു ?
" So Jesus dipped the bread and ave it to Judas Iscariot the son of Simon .
And as Judas took the piece of bread,Satan entered into him ." ( Jn.13:27 )

മറ്റുശിഷ്യന്മാര്‍ക്കു എല്ലാം നല്ല അനുഭവവും യൂദാസിനു വിപരീത അനുഭവവും ഉണ്ടായതു എന്തുകൊണ്ടാണു ? യൂദാസ് അപ്പം സ്വീകരിച്ചപ്പോള്‍ അവന്‍റെ ഉള്ളിലേക്കു സാത്താനാണു പ്രവേശിച്ചതു. എന്തുകൊണ്ടാണു ? അവന്‍റെ ഉള്ളു ശരിയല്ലായിരുന്നു. 30 വെള്ളിക്കാശുണ്ടാക്കാനായി ചതിയില്‍ യേശുവിനെ ഒറ്റികൊടുക്കാനായി പുരോഹിതരുമായി ദുഷിച്ച ആലോചനയില്‍ അവന്‍ ഏര്‍പ്പെട്ടിരുന്നു. ദുഷിച്ച ഹ്രുദയത്തിലേക്കു യേശുവിനു പ്രവേശിക്കാന്‍ പറ്റില്ല. 

വിശുദ്ധകുര്‍ബാനയിലെ സാന്നിധ്യം നഷ്ടപ്പെടുന്ന അവസരന്‍കള്‍

ഭക്ഷ്യ യോക്യമല്ലാതായിതീരുമ്പോള്‍ .അതായതു ഏതെന്‍കിലും തരത്തില്‍ വല്ല കള്ളന്മാരും അതെടുത്തു മലിനമായ സ്ഥലത്തു എറിഞ്ഞു അതു മനുഷ്യനു ഭക്ഷ്യയോക്യമല്ലാതായിതീര്ന്നാല്‍ അതിലെ ദിവ്യ സാന്നിധ്യം അതിനാല്തന്നെ നഷ്ടപ്പെടും കാരനം വിശുദ്ധകുര്‍ബാന മനുഷ്യനു ഭ്ക്ഷിക്കാന്‍വേണ്ടിയാണു യേശു അപ്പത്തില്‍ എഴുന്നെള്ളിവരുന്നതു .അതിനാല്‍ അതു ഭക്ഷ്യ യോക്യമല്ലാതായാല്‍ അതിനാല്‍തന്നെ ദിവ്യ സാന്നിധ്യം നഷ്ടപ്പെടുന്നു.
അതാണു യൂദാസിന്‍റെ കാര്യത്തിലും സംഭവിച്ചതു. യോക്യമല്ലാത്ത സ്ഥലത്തേക്കു ,അശുദ്ധമായസ്ഥലത്തേക്കു യേശു കടന്നു വരികില്ല. അവിടേക്കു സാത്താന്‍ പ്രവേശിക്കും. യൂദാസില്‍ പ്രവേശിച്ചതുപോലെ . 
 
അന്‍കനെ യെന്‍കില്‍ ഇന്നു വി.കുര്‍ബാനസ്വീകരിക്കുന്ന എല്ലാവരിലും യേശു എഴുന്നെള്ളിവരുന്നുണ്ടോ ? ചിലരുടെയെന്‍കിലും ഉള്ളില്‍ സാത്താന്‍ പ്രവേശിക്കുന്നുണ്ടോ ? ഉണ്ടെന്‍കില്‍ അവര്‍ക്കു ക്രിസ്ത്യാനികളായി, യേശുവിന്‍റെ അനുയായികളായി ,ക്രിസ്റ്റഫറായി ജീവിക്കാന്‍ പറ്റുമോ ? 
 
" വിശുദ്ധമായവ വിശുദ്ധിയുളളവര്‍ക്കു നല്കപ്പെടുന്നു " ( മലബാര്‍ കുര്‍ബാന ) 

വിശുദ്ധിയില്ലാത്തവര്‍ ഈ അപ്പം ഭക്ഷിച്ചാല്‍ എന്തു സംഭവിക്കും ?

" തന്‍മൂലം ആരെന്‍കിലും അയോക്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരരരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനംചെയ്യുകയും ചെയ്യട്ടെ .... നിന്‍കളില്‍ പലരും രോകികളും ദുര്‍ബലരും ആയിരിക്കുന്നതിനും,ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു ( 1കോറ.11:27 - 30 ) 
 
അതിനാല്‍ ഈ അപ്പം വെറുതെ നേര്‍ച്ച അപ്പം ഭക്ഷിക്കുന്നതുപോലെയോ പ്രാസാദം ഭക്ഷിക്കുന്നതുപോലെയോ ആര്‍ക്കും ഭക്ഷിക്കാവുന്ന ഒന്നല്ല.
 
ഇതു യേശുവിന്‍റെ ശരീരമാണു .അതിവിശുദ്ധമാണു .വിശുദ്ധിയുള്ളവര്‍ മാത്രം ഭക്ഷിക്കേണ്ടതാണു. അയോക്യതയോടെ ഭക്ഷിച്ചാലുള്ള അനുഭവമാണു മുകളില്‍ നാം കാണുന്നതു ( 1കോറ.11:27 - 30 )

ഇന്നു നമ്മുടെ സമൂഹത്തില്‍ കാണുന്ന പല പ്രശ്നന്‍കളും ഈ വിശുദ്ധ കുരബാനസ്വീകരണത്തില്‍ വരുന്ന പാളീച്ചകള്‍ ആണോ?സൂക്ഷിക്കണം .

Wednesday, 5 August 2015

മ്രുഗസ്നേഹികളോടു ഒരു ചോദ്യം.

നിങ്ങളുടെ സ്നേഹം കപടമില്ലത്തതാണെങ്കിൽ ഉത്തരം പറയുക.
1) എന്തുകൊണ്ടു നായ്ക്കൾ ഭക്ഷണമില്ലാതെ തെരുവിലലയണം ?
2) അനാഥരായി വരുന്ന പട്ടികല്ക്ക് ഒരു ആലയമല്ലേ വേണ്ടതു ?
3) പട്ടികളെ വന്ധീകരിക്കുന്നതിനും കടിയേറ്റവർക്ക്കുള്ള മരുന്നിനുമായി കോടികൾ ചിലവിടുമ്പോൾ പട്ടികൾ ഭക്ഷണമില്ലാതെ തെരുവിൽ കഷ്ടപ്പെടുകയാണ്.
4) ഇവർ ഭക്ഷണമില്ലാതെ തെരുവിൽ തന്നെ കഷ്ടപ്പെടുന്നതാണോ മൃഗ സ്നേഹം ?
5) വീട്ടിൽ വളര്ത്തുന്ന പട്ടിയെ മാത്രം സ്നേഹിച്ചാൽ മതിയോ ?
6) മനുഷ്യനുവേണ്ടി ജീവിതകാലം മുഴുവാൻ ഭാരം വലിച്ചു ഉടമസ്ഥനുവേണ്ടി കഷ്ടപെട്ടു തളർന്നുകഴിഞ്ഞാൽ അവസാനം കെട്ടിയിട്ടു കഴുത്തിനു കത്തിവെയ്ക്കുന്നത് എന്തേ കാണുന്നില്ല.
7) ആടും മാടും എന്തേ നിങ്ങൾക്കു മ്രുഗമല്ലാതെപോകുന്നു ?
8) പട്ടിയെ കൊല്ലെരുതെന്നു പറയുന്നവർ മനുഷ്യകുഞ്ഞുങ്ങളെകൊല്ലുന്നതു (അബോർഷൻ) കാണാത്തതെന്തേ ?
9) പട്ടിയെ കൊല്ലരുതെന്ന് പരഞ്ഞു നടക്കുന്നവർ തന്നെ സ്വയം അബോർട്ടു ചെയ്യുന്നത് കാണുമ്പൊൾ എന്ത് മനസിലാക്കാണം                 
 
അവസാനമായി ചോദ്യനല്ല, അഭ്യര്ത്ഥനയാണു പട്ടികൾ ഭക്ഷണമില്ലാതെ തെരുവിൽ കിടന്നു കഷ്ടപെടുമ്പോൾ ആഹാരത്തിനായി കഴിയെ പോകുന്ന കുഞ്ഞുങ്ങളെ കടിച്ചുകീരിതിന്നുന്നതു ഒഴിവാക്കാനും പട്ടികൾ വിശന്നു ക്ഷ്ടപ്പെടാതിരിക്കാനുമായി ഇപ്പോൾ ചിലവശിക്കുന്നകോടികൾ അവര്ക്ക് ഭക്ഷണത്തിനായി കേന്ദ്ര സര്ക്കാര് ചിലവഴിക്കണം. പട്ടികല്ക്ക് അനാഥാലയം ഉണ്ടാകണം      

യേശുവിനെ മരണത്തിനു വിധിച്ചപ്പോള്‍ ആരോക്കെയുണ്ടായിരുന്നു

" Friend in need is a friend indeed "

യേശുവിനെ മരണത്തിനു വിധിച്ചപ്പോള്‍ ആരോക്കെയുണ്ടായിരുന്നു ??
അവിടുത്തെ ശിഷ്യന്മാര്‍ക്കു എന്തുപറ്റി ?
പത്രോസ് മൂന്നു പ്രാവശ്യം തള്ളിപറഞ്ഞു. തെറ്റില്‍ അകപ്പെട്ടു. എങ്ങകിലും മനസ്തപിച്ചു.
യേശുവിന്‍റെ കുരിശിന്‍ ചുവട്ടില്‍ ആരൊക്കെയുണ്ടായിരുന്നു ?
യേശുവിന്‍റെ അമ്മയായ മറിയവും, അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്‍റെ ഭാര്യ മറിയവും, യോഹന്നാനും, മഗ്ദലനാമറിയവും,സബദിപുത്രന്മാരുടെ അമ്മയും നാലന്‍ചു പേരെയാണു അവിടെ കാണുക, ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്നും യോഹാന്നാനെ മാത്രമാണു അവിടെ കാണുക.



യോഹന്നാന്‍ മാത്രമാണു അവസാനനാളില്‍ കട്ടിലില്‍ കിടന്നു സ്വസ്ഥമായി മരിക്കുന്നതും. ബാക്കീ എല്ലാവരും രക്തസാക്ഷിത്വം വരിച്ചു യേശുവിനോടു ചേരുമ്പോള്‍ എന്തേ യോഹന്നാന്‍ ശ്ളീഹാമാത്രം തന്‍റെ  ജീവനെ യേശുവിന്‍റെ കരങ്ങളില്‍ സ്വസ്തമായി കിടന്നുകൊണ്ടു തന്നെ നല്കുന്നു. നിശ്ചയമായും തന്‍റെ മകന്‍റെ സ്ഥാനത്തു യോഹന്നാനെ സ്വീകരിച്ച അമ്മയും യോഹന്നാന്‍റെ മരണസമയത്തു സന്നിഹിതയായിരുന്നിരിക്കണം.  ഒരു മകന്‍റെ സ്ഥാനത്തുനിന്നുകൊണ്ടു തന്‍റെ അമ്മയെ ശൂശ്രൂഷിച്ച യോഹന്നാനെ മാത്രം യേശുവും പ്രതേകം സംരക്ഷിക്കുകയാണോ ചെയ്തതു ?

ഏതായാലും യോഹന്നാനുമാത്രമാണു ഇങ്ങനെ ഒരു പ്രത്യേകത ലഭിക്കുന്നതു .
friend in need is a friend indeed  !

Saturday, 1 August 2015

അഴകുളള ചക്കയില്‍ ചുളയില്ല

ചൊരക്കാ നല്ല ഒരു പച്ചക്കറിയാണു. പുറംതോടിന്‍റെ കട്ടികാരണം അകം എങ്ങനെയിരിക്കുന്നുവെന്നു പുറമേ നോക്കിയാല്‍ അറിയില്ല. ഒരിക്കാല്‍ ജ്യേഷ്ടത്തിയും അനുജത്തിയും പച്ചക്കറിവാങ്ങാന്‍ കടയില്‍ പോയി. വെള്ളരിക്കാകണ്ടപ്പോള് പുറമേ അല്പം കേടുകണ്ടതിനാല്‍ ജ്യേഷ്ടത്തി അതു വാങ്ങിയില്ല. അനുജത്തി അതുവാങ്ങി.ജ്യേഷ്ടത്തി കണ്ടാല്‍ മേനിയുള്ളതും ഒരുകേടും ഇല്ലാത്തചുരക്കായും വാങ്ങി.രണ്ടുപേരും വീടുകളില്‍ എത്തി അനുജത്തി വെള്ളരിക്കാമുറിച്ചു പുറമേ കേടുപോലെ തോന്നിയതു അകത്തേക്കു ഇല്ലായിരുന്നു. എന്നാല്‍ ജ്യേഷ്ടത്തി ചൊരക്കാ മുറിച്ചപ്പോള്‍ അകത്തു ഒന്നുമില്ല. വെറും വെള്ളം കാമ്പുഎല്ലാം കലങ്ങി അകത്തു കിടന്നു. ദൂരെ കളഞ്ഞിട്ടു അനുജത്തിയുടെ കേടായ വെള്ളരിക്കാഎങ്ങനെയുണ്ടെന്നുനോക്കാന്‍ ചെന്നു. കണ്ട കാഴ്ച അല്ഭുതപ്പെടുത്തി. ഒരുകേടുമില്ല. പുറമേ കാണുന്നതു വെച്ചു ആരേയും വിധിക്കരുതു.

അന്യരെ വിധിക്കരുതു

“ നിങ്ങള്‍ വിധിക്കരുതു :നിങ്ങളും വിധിക്കപെടുകയില്ല. കുറ്റാരോപണം നടത്തരുതു നിങ്ങളുടെമേലും കുറ്റം ആരോപിക്കപെടുകയില്ല. ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപെടും. “ ( ലൂകാ.6:37 )

അഴകുളള ചക്കയില്‍ ചുളയില്ല

ഓറൊ മനുഷ്യരേയും നാം കാണുന്നതുപോലെ അവര്‍ ആയിരിക്കണമെന്നില്ല .അവരുടെ സ്വഭാവവും പ്രവര്ത്തിയുമൊക്കെ മനസിലാകുന്നതു അടുത്തിട പഴകുമ്പോളായിരിക്കും. ചിലമനുഷ്യര്‍ വളരെ മര്‍ക്കടമുഷ്ടിയായിതോന്നാം പക്ഷേ അടുത്തിടപെട്മ്പോള്‍ അവര്‍ വളരെ നല്ലവരാണെന്നു മനസിലാകും .മറ്റുചിലര്‍ വളരെ നല്ലവരായി പുറമേ തോന്നും അടുത്തിടപെടുമ്പോള്‍ മാത്രമായിരിക്കും അവരുടെ തനിനിറം മനസിലാകൂ. ചിലപെണ്കുട്ടികള്‍ ചതിയില്‍ പെടുന്നതു ഇപ്രകാരം ആയിരിക്കും, പുറമേ ശാന്തനായ കുഞ്ഞാടിനെപോലെ ഇടപെടും തരം കിട്ടുമ്പോള്‍ അവര്‍ കടിച്ചുകീറുന്നചെന്നായ്ക്കള്‍ ആയി തനിനിറം പുറത്തുവരും.


ദൈവം മനുഷ്യനെ വിധിക്കുമോ ?

“ പിതാവു ആരേയും വിധിക്കുന്നില്ല. വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏള്പ്പിച്ചിരിക്കുന്നു. ( യോഹ. 5: 22 )
“ മനുഷ്യ പുത്രനായതുകൊണ്ടു വിധികാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു. “ ( യോഹ. 5: 27 )

എന്നാല്‍ പുതരന്‍ ആരേയെങ്കിലും വിധിക്കുമോ ?

“ എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണു. എന്നാല്‍ എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവനു ഒരു വിധികര്‍ത്താവുണ്ടു. ഞാന്‍ പറഞ്ഞ ഈ വചനം തന്നെ അന്ത്യ ദിനത്തില് അവനെ വിധിക്കും. ( യോഹ. 12 : 47 – 48 )

പിതാവോ പുത്രനോ വിധിക്കുന്നില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ വിധിക്കണമോ ?

മാര്‍പാപ്പാ വിധിക്കണമോ?
As pope Francis said"who am I to judge."

പണ്ഡിതനും, പുണ്യവാനും, മഹാത്മാവുമായ ഫ്രാന്‍സീസ് മാര്‍പാപ്പാ. അടുത്തകാലത്തു, സ്വവര്‍ഗഭോഗികളുടെ കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞതു
"who am I to judge."

അവരെ വിധിക്കുവാന്‍ ഞാനാരാണു ? പിതാവു വിധിക്കുന്നില്ല, പുത്രനും വിധിക്കുന്നില്ല, പിന്നെ അവരെ വിധിക്കാന്‍ ഞാനാരാണെന്നുചോദിച്ചപ്പോള്‍ പാപ്പാ അതിനെ അനുകൂലിക്കുന്നുവെന്നുപറഞ്ഞു വെറുതെ വലിയ കോലാഹലം നടന്നതു ഞാന്‍ ഓര്‍ക്കുകയായിരുന്നു.
പഴയനിയമമനുസരിച്ചു വ്യഭിചാരകുറ്റത്തിനു കല്ലെറിഞ്ഞുകൊല്ലണം.

യേശു വ്യഭിചാരകുറ്റത്തിനു പിടിക്കപെട്ടസ്ത്രീയെ വിധിക്കുന്നുമില്ല.
“ യേശു നിവര്‍ന്നു അവളോടുചോദിച്ചു സ്ത്രീയേ അവര്‍ എവിടെ ? ആരും നിന്നെ വിധിച്ചില്ലേ ? അവള്‍ പറഞ്ഞു ഇല്ല കര്ത്താവേ ! യേശു പറഞ്ഞു ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക ഇനിയും മേല്‍ പാപം ചെയ്യരുതു. “ ( യോഹ. 8: 10 – 11 )

ഇവിടെ വ്യഭിചാരകുറ്റത്തിനുപോലും യേശു ഒരു വിധിയാളന്‍ ആകുന്നീല്ല.
ഫ്രാന്സീസ് പാപ്പാ നീതിമാനും ,മഹാത്മാവും, പുണ്യവാനുമാണു. അദ്ദേഹം വിധിപറയാത്തതുകൊണ്ടൂ അദ്ദേഹം സ്വവര്‍ഗഭോഗികളെ അനുകൂലിച്ചുവെന്നു വിധിക്കാന്‍ കഴിയുന്നവര്‍ എത്രത്തോളം വിവരക്കേടാണു പറയുന്നതെന്നു സ്വയം ചിന്തിച്ചിരുന്നെങ്കില്‍ !  

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...