Monday, 21 July 2014

വായില്‍ തുണി തിരുകിയോ, അതോ അന്ധതയോ?

എന്നും എഴുതുമ്പോള്‍ എല്ലാവര്‍ക്കും താല്പര്യമുള്ള വിഷയങ്ങള്‍ എഴുതുമായിരുന്നു ഇന്നു നിംഗള്‍  ഇഷ്ടപ്പെടാത്ത ഒരു വിഷയം എഴുതാം . 

“സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു :
വായില്‍ തിരുകിയ തുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു"   ( പ്രഭാ.20: 29 )

സഭയിലുള്ള ഓരോരുത്തരും ചിന്തിക്കുക. എന്നില്‍  അന്ധത ബാധിച്ചിട്ടുണ്ടോ ?
എന്‍റെ വായില്‍ തുണി തിരുകിയിട്ടുണ്ടോ ?



സഭയില്‍ നടക്കുന്ന അനീതികളെ കണ്ടിട്ടും കണ്ടില്ലെന്നു ഞാന്‍ നടിക്കുന്നുണ്ടോ ?
എന്‍റെവായില്‍ തിരികിയിരിക്കുന്ന തുണികളാണോ ശാസനകളെ നിശബ്ദമാക്കുന്നതു ? ശാസിക്കേണ്ടസമയത്തു ഞാന്‍ കണ്ണടക്കുന്നുണ്ടോ ?

ഞാന്‍ സ്വീകരിച്ച സമ്മാനങ്ങളും ദാനങ്ങളും എന്നെ അന്ധനാക്കിയോ ?
സമ്മാനങ്ങളും ദാനങ്ങളും വായില്‍ തിരുകിയ തുണിപോലെ എന്നെ നീതിയുക്തമായി പെരുമാറുന്നതില്‍ നിന്നും തടയുന്നുണ്ടോ ?

ഇതു സഭയിലുള്ള എല്ലാ സഭാതനയരും അതായതു ഒരു വ്യക്തിഗതസഭയുടെ തലവന്‍ മുതല്‍ താഴേക്കു അതിമെത്രാപ്പൊലിത്താമാരും മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്ഥരും അല്മായരും എല്ലാം ചിന്തിക്കേണ്ട ഒരു കാര്യമാണു



പ്രഭാഷകന്‍ നമ്മേ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നതു:
ഈപറയുന്നതു ഒന്നും എന്നോടല്ലെന്നു ആരെങ്കിലും ചിന്തിച്ചാല്‍ കഷ്ടമാകും..

എന്‍റെ കാര്യം ഉദാഹരണമായി എടുക്കുന്നു.

കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ മാത്രം വായിക്കുക അല്ലാത്തവര്‍ വിട്ടുകളയുക.
ദൈവക്രുപയാല്‍ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ടായിട്ടും ഒരു ദാനവും സമ്മാനവും ഞാന്‍ സ്വീകരിച്ചിട്ടില്ല. ( ആരും തരാഞ്ഞതു കൊണ്ടാകാം )

എന്തു അര്‍ഹത?

1)    ഞാന്‍ പത്താം ക്ളാസില്‍ (‌ 5th Form ) പഠിക്കുമ്പോള്‍ മുതല്‍ സണ്ഡേസ്കൂള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ( കറ്റാണത്തു വച്ചു തിരുവനന്തപുരം അതിരൂപത )

2)     തിരുവല്ലാ രൂപതയിലെ സണ്ഡേസ്കൂള്‍ അധ്യാപകനായിരുന്നു.

3)    സണ്ഡെസ്കൂള്‍ പ്രൊമോട്ടറായി സേവനം ചെയ്തു.

4)    ഫാമിലിയപ്പസ്റ്റ്ലേറ്റിന്‍റെ ആരംഭം മുതല്‍ തിരുവിതാം കൂറിലും മലബാറിലുമുള്ള പള്ളികളില്‍ ക്ളാസുകള്‍ എടുത്തു.

5)    സെയിന്റ്റ് വിന്‍സെന്റ്റ്.ഡി പ്പോളില്‍ സെന്റ്റ്രല് കൌണ്സിലിലും സേവനം ച്യ്തു.

6)    ജേക്കബു അച്ചന്‍റെകൂടെ മൂന്നു റീത്തുകളിലും ധ്യാനപ്രസംഗം നടത്തി ഇപ്പോഴും ധ്യാന കേന്ദ്രങ്ങളില്‍ തുടരുന്നു.

ഇത്രയുമൊന്നും ചെയ്യാത്തവരെ സഭയുടെ തീക്ഷ്ണതയുള്ള മകനായി അംഗീകരിച്ചപ്പോള്‍ അച്ചന്മാരോ മെത്രാന്മാരോ എനിക്കുവേണ്ടി പറയാനില്ലാതിരുന്നതുകൊണ്ടു എന്നെ ആ കൂട്ടത്തില്‍ പരിഗണിച്ചില്ല.

അതുകൊണ്ടു എനിക്കു സന്തോഷമുണ്ടു. ലോകത്തിന്‍റെ അംഗീകാരമല്ല ദൈവത്തിന്‍റെ അംഗീകാരം എനിക്കുമതി.

ഞാനീപറഞ്ഞതു ഇവരുടെഒന്നും സ്വീകരിക്കാതിരുന്നതുകൊണ്ടു ഞാന്‍ അന്ധനല്ലെന്നും എന്‍റെ വായില്‍ തുണി ആരും തിരുകിയിട്ടില്ലെന്നും ധൈര്യമായി എനിക്കുപറയാന്‍ സാധിക്കും.

അച്ചന്മാരുടെ ആധ്യാത്മീകത ചോരുന്ന സ്ഥലങ്ങള്‍

സുവിശേഷപ്രഘോഷണത്തിനും അല്‍മായരുടെ കാര്യങ്ങള്‍  നൊക്കാന്‍ ആളില്ലാത്തപ്പോഴും കഴിവും ഡിഗ്രിയും ഉള്ള അച്ചന്മാരെ നമ്മുടെ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി വിടുന്നു.  അവിടെ ചെന്നുകഴിയുമ്പോള്‍ കെ.എസ്.ആര്.ടീ.സി.യിലെ കളികള്‍ (ഉള്ളതു വീതിച്ചെടുക്കുക) അവിടെ നടക്കുന്നു. നഷ്ടത്തില്‍ ഓടുമ്പോഴും ശര്‍ക്കര കലത്തില്‍ കയിട്ട അനുഭവം അവിടെ നടക്കുന്നു. കോടികളുടെ ഉപകരണങ്ങള്‍  വാങ്ങുമ്പോള്‍  2% കമ്മിഷന്‍ വാങ്ങി പോക്കറ്റിലിടാന്‍ അവര്‍ മടിക്കുന്നില്ല. അതില്‍ ഒരു കുറ്റബോധവും അവര്‍ക്കില്ല. ( വെറും ഉഹാപോഹമാണെന്നു കരുതേണ്ടാ ഉത്തരവാദപ്പെട്ടവര്‍ ചോദിച്ചാല്‍ തെളിവു കൊടുക്കാം ) ചില സ്ഥാപനങ്ങളില്‍ പത്തച്ചന്മാര്‍ വരെയുണ്ടൂ ! എന്തിനാണു നമുക്കു ഈ സ്ഥാപനങ്ങളെന്നു ചിലപ്പോള്‍ ചിന്തിച്ചുപോകും.

പണ്ടൂ പള്ളീക്കൂടങ്ങള്‍ പാവപ്പെട്ടവനു വിദ്യാഭ്യാസം കൊടുക്കാനും സുവിശേഷവല്കരണത്തിനുമായിരുന്നെങ്കില്‍  ഇന്നു ലാഭം കൊയ്യാനുള്ള ഒരു മാര്‍ഗമായി അധപതിച്ചു.



പറയുമ്പോള്‍  നമ്മുടെപിള്ളാര്‍ക്കുവേണ്ടിയാണെന്നുപറയുമെങ്ങ്കിലും അവിടെ അഡമിഷന്‍ വേണമെങ്ങ്കില്‍  മറ്റു സ്കൂളൂകളിലോ കോളേജുകളീലോ കൊടുക്കെണ്ട അത്രയും തുക കൊടൂക്കാതെ അഡ്മിഷന്‍ കിട്ടില്ല. പിന്നെ എന്തിനീ സ്ഥാപനങ്ങള്‍ ? ഇതില്ലായിരുന്നെങ്ങ്കില്‍ എത്രയോ അച്ചന്മാര്‍ക്കു സുവിശേഷപ്രഘോഷണത്തിനു സമയം കിട്ടുമായിരുന്നു. പാപം ചെയ്യാനുള്ള അവസരവും കുറയുമായിരുന്നു.

“ ഞങ്ങള്‍ ദൈവവചന ശൂസ്രൂഷയില്‍ ഉപേക്ഷ കാണിച്ചു ഭക്ഷണമേശകളില്‍ ശുസ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞവരുമായ 7 പേരെ നിംഗളില്‍ നിന്നും കണ്ടുപിടിക്കുവിന്‍  ഞങ്ങള്‍ അവരെ ഈ ചുമതല എള്‍പ്പിക്കാം “(അപ്പ.6: 2—3 )

അന്നു അപ്പസ്തോലന്മാര്‍ക്കു ഉണ്ടായിരുന്ന മനോഭാവം ഇന്നു ഇല്ല. അന്നു സുവിശേഷപ്രഘോഷണത്തിനു ഒന്നാം സ്ഥനം അയിരുന്നെങ്ങ്കില്‍ ഇന്നു കാലം മറി പണം ആദ്യം പിന്നെ സുവിശേഷം എന്നുള്ളചിന്തയിലേക്കു വന്നോയെന്നു സംശയിക്കുന്നതില്‍ തെറ്റുപറയാന്‍  പറ്റുമോ?

പുതിയ മാര്‍പാപ്പാ വന്നപ്പോള്‍ ബാംഗിങ്ങില്‍ എര്‍പ്പെട്ടു പണംതട്ടിപ്പുകാരെ അനാവശ്യ്മായി കൈകാര്യം ചെയ്തവരെ മാറ്റി ശുദ്ധികര്‍മ്മം നടത്തി. ഇവിടെ അതുനടപ്പില്ല. അവരെല്ലാം ഒന്നിക്കും മെത്രാനു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ത വരും ഒരാളെമാറ്റിയാല്‍ എല്ലാവരും പണിമുടക്കുമെന്നു പറഞ്ഞു മെത്രാനെ വരിഞ്ഞു മുറുക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ടു



ആരുതന്നെ അധവാ എല്ലാവരും പണിമുടക്കിയാലും ധീരമായി ഇങ്ങനെയുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍  കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അങ്ങ്നെ ഉണ്ടാകില്ല.

ച്ങ്ങനാശേരി അതിരൂപത അതിനൊറുമാത്രുകകാണിക്കുന്നുണ്ടു ഒരാള്‍ തന്നെ ഒരിടത്തും ഇരിക്കില്ല. മാറ്റി കൊണ്ടിരിക്കും എല്ലാ രൂപതകള്‍ക്കും അതു ഒരു മാത്രുകയായി എടുക്കാന്‍ സാധിക്കണം

എനിക്കു പലപ്പോഴും തോന്നുന്നതു ഒരു സ്ഥാപനത്തിലും  ഒരച്ചനില്‍ കൂടുതല്‍ പാടില്ല. ബാക്കി സ്ഥാനങ്ങള്‍ ഡീക്കന്മാരെയോ അല്‍മായരെയോ എല്‍ പ്പിച്ചിട്ടു അച്ചന്മാരെ സുവിശേഷപ്രഘോഷണത്തിനായി മാത്രം ചുമതലപ്പെടുത്തിയാല്‍ എത്ര നന്നായിരിക്കും

നമ്മുടെ ലക്ഷ്യം

ഒരിക്കലും പണസമ്പാദനത്തിനുവേണ്ടി നമ്മള്‍ പള്ളിയുമായി ബന്ധപ്പെട്ടും രൂപതയുമായി ബന്ധപ്പെട്ടും  ഒന്നും ചെയ്യാതിരുന്നാല്‍ നല്ലതു ..എന്നാല്‍ സുവിശേഷപ്രഘോഷണത്തിന്‍റെ ഭാഗമായി എന്തും അതായതു സ്കൂള്,ആശുപത്രികള്‍  മറ്റ്ഉസ്ഥാപനങ്ങള്‍ എല്ലാമാകാം പക്ഷെ അല്പം കഴിയുമ്പോള്‍ ലക്ഷ്യം മാറിപ്പോകുന്നു. നിലനില്‍പ്പിനു, അന്യ മതസ്ഥര്‍ ചെയ്യുന്നതുപോലെ എല്ലാ കറപ് ഷനും ചെയ്യേണ്ടിവരുന്നു. അതിനാല്‍ ഒന്നും ഇല്ലാതിരുന്നാല്‍ വളരെ നല്ലതാണെന്നു അനുഭവം പഠിപ്പിക്കുന്നു.

" നിങ്ങളെ സ്നേഹിക്കുന്നവരെ നിംഗള്‍ സ്നേഹിച്ചാല്‍ നിംഗള്ക്കെന്തു പ്രതിഫലമാണുലഭിക്കുക ചുങ്കകാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ ?"
( മത്താ.5:46 )  ചുങ്കക്കാര്‍ ചെയ്യുന്നതു തന്നെ നമ്മളും ചെയ്തിട്ടുകാര്യമില്ല.

“നിംഗള്‍ ആദ്യം അവിടുത്തെരാജ്യവും അവിടുത്തേനീതിയും അന്വേഷിക്കുക, അതോടൊപ്പം ബാക്കിയുള്ളതെല്ലാം  നിങ്ങള്‍ക്കുലഭിക്കും “ ( മത്താ 6:33. )
ഇന്നു നമ്മളെല്ലാം നമ്മുടെ കാര്യം മാത്രം അന്വേഷിക്കുന്നു. അതിനാല്‍ ഒന്നും കൂട്ടിചേര്ക്കപ്പെടുന്നില്ല. അതിനാല്‍ വളഞ്ഞവഴിയില്ക്കൂടിയായാലും അതെല്ലാം കണ്ടെത്തണം

“ നിംഗളൂടെ നീതി അവരുടെ (ഫരീസയൌടെ ) നീതിയെ വെല്ലുന്നതായിരിക്കണം അല്ലെങ്കില്‍ എന്തു ഫലം “ ?

എല്ലാവര്‍ക്കും വലിയവലിയ പ്ള്ളികളൂം പെരുന്നാളും വേണം 
ആഡംബരം വേണം ആര്‍ഭാടം വേണം ആധ്യാത്മീകത ശുഷക്കം ?
സ്വര്ഗ്ത്തില്‍പോകാന്‍ ഇതൊക്കെ മതിയോ ?എങ്കില്‍ മാര്‍പാപ്പാ വെറും മണ്ടനാണോ? പാപ്പാ കൊട്ടാരം വിട്ടു വെറും രണ്ടു മുറികളീലേക്കു മാറി.
പട്ടാളവുംകാവല്ക്കാരും ഒന്നുംവേണ്ടാ .ലളിതജീവിതം ഇഷ്ടപ്പെടുന്ന പാപ്പാ അതാണു  നാമും മാത്രുകയാക്കേണ്ടതു

ശാസിക്കാന്‍ കഴിയാതെപോകുന്നു ?

കീഴുദോഗസ്ഥര്‍ തെറ്റുചെയ്യുമ്പോള്‍ അതേതെറ്റില്‍  ഉള്‍പ്പെട്ടിരിക്കുന്ന മേല്‍ ഉദ്യോഗസ്ഥനു കീഴുദ്യോഗസ്തരെ ശാസിക്കാന്‍പറ്റില്ല.  വായില്‍ തിരുകിയ തുണി പോലെ .    അതു അവര്‍ക്കു വളമായിമാറുന്നു

നമ്മുടെവിഷയം ഒന്നുകൂടെ മനസിലേക്കുകൊണ്ടുവരാം പ്രഭാ.20:29 ല്‍  കാണാം

“ സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു
വായില്‍ തിരുകിയതുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു “

ഇതു ഒരു സ്വയവിമര്‍ശനത്തിനു ഉതകുമെങ്കില്‍ നന്നായിരുന്നു.
സാധാരണ   " ഉള്ളതുപറഞ്ഞാല്‍ "  തലപോകും
സ്നാപകന്‍റെ തലപോയതു രാജാവിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയതിനു ?
എന്നാല്‍ ദാവീദിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു നാഥാന്‍റെ തലപോകാതിരുന്നതു ദാവീദൂ-ഒരു സ്വയവിമര്‍ശനത്തിനു തയാറായി സ്വന്തതെറ്റു തിരുത്താന്‍ മനസായതുകൊണ്ടാണു.അല്ലെങ്കില്‍  രാജാവു നഗ്നനാണെന്നു പറഞ്ഞാല്‍ പറയുന്ന ആളിന്‍റെ തല വെട്ടുകയാണു പതിവു !

ഇവിടെ ഞാന്‍  ഉദ്ദേശിക്കുന്നതു നമ്മുടെ സഭയാകുന്നവലയില്‍ ധാരാളം അഴുക്കു മല്‍സ്യങ്ങളും ഉണ്ടു അതു മുകളിലെ തട്ടുമുതല്‍ താഴത്തെ തട്ടുവരെയുണ്ടു പാപ്പാ പറഞ്ഞു 2% അച്ചന്മാരrകുട്ടികളെപീഠിപ്പിക്കുന്നുവെന്നു മെത്രന്മാരെയും കാണുകയുണ്ടായി. അപ്പോള്‍ കുറ്റക്കാരെ കണ്ടുപിടിച്ചു ശിക്ഷിക്കുകതന്നെവേണം അങ്ങ്നെയുള്ളവരെ പുറത്താക്കിചാണകവെള്ളം തളിക്കണം . പാപത്തെ വെറുക്കുകയും പാപികളെ സ്നേഹിക്കുകയും ചെയ്യാന്‍ കാണിച്ചുതന്നയേശുവാണു നമ്മുടെ നായകന്‍ അതിനാല്‍ അവരെ പുറത്താക്കിയാല്‍  മതി അവര്‍ജീവിക്കണം

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടം !

ബിഷപ്പുസിനഡിനെയും മെത്രാനെയും ധിക്കരിക്കുന്ന ഒരു വൈദികന്‍ നമുക്കുവേണമോ ? കാനോനാ 762 മുതല്‍ പറഞ്ഞിരിക്കുന്നകര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണു.

ഒരു വൈദികനെ കണ്ടു യേശുവിലേക്കു അടുക്കുവാന്‍ ഒരു വിശ്വാസിക്കുകഴിയണം. എല്ലാവിധത്തിലും ഒരു വൈദികന്‍ മോഡലായിരിക്കണം !

ഇന്നു അതു നടക്കുന്നില്ലെങ്കില് എന്തിനീ വലിയപള്ളികളും ആര്ഭാടങ്ങ്ളും ?
എന്റെ വാക്കുകള് ആരെയ്എങ്കിലും വേദനിപ്പിക്കാന് കാരണമാകുന്നെങ്കില് ക്ഷമിക്കണം     

Sunday, 20 July 2014

ഉടയുന്ന മണ്‍പാത്രങ്ങളിലെ നിധി

"എന്നാല്‍ പരമമായ ശക്തി ദൈവത്തിന്‍റെതാണു. ഞങ്ങളുടെതല്ലായെന്നു വെളിപ്പെടുത്തുന്നതിനു ഈ നിധി മണ്‍പാത്രങ്ങളിലാണു ഞ്ങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതു "   ( 2കോറി. 4 : 7 )

ഞങ്ങള്‍ എന്നുപറയുന്നതു അപ്പസ്തോലന്മാരാണു. അവരാണു സഭയില്‍ ഒന്നാമതു . " ദൈവം സഭയില്‍ ഒന്നാമതു അപ്പസ്തോല്ന്മാരെയും ,രണ്ടാമതു പ്രവാചക്ന്മാരെയും, മൂന്നാമതുപ്രബോധകരെയും തുടര്ന്നു ..."  1കോറ.12:28 )    

ചുരുക്കത്തില്‍ അപ്പസ്തോലപദവി  =  ഔന്നത്യ പദവി .

മണ്‍പാത്രങ്ങളിലെ നിധി

അപ്പസ്തോലപദവി വളരെ  ഔന്നത്ത്യമേറിയ ഒരു പദവിയാണു .പക്ഷേ പ്രേഷിതന്മാരുടെ നില വളരെ ദയനീയമാണു ( ആദ്യകാല കാഴ്ച്ചപ്പാടാണു. ഇന്നു അവരായിരിക്കാം സുഖിമാന്മാര്‍ ) ദുരിതങ്ങളും , പീഠനങ്ങളും , രോഗങ്ങളും മൊഹഭംഗങ്ങളും,നിരന്തരം അവരെ അലട്ടികൊണ്ടിരുന്നു. അവര്‍ അവയെ. അതിജീവിക്കുന്നു അപ്പസ്തോലപദവിയാകുന്ന മഹാദാനം ഉടയാവുന്ന മണ്‍പാത്രങ്ങളിലാണു അവര്‍ വഹിച്ചിരിക്കുന്നതു.അവ ഒരിക്കല്‍ ഉടയുകയും ചെയ്യും .ഉടയുകയെന്നതുകൊണ്ടു ഉദ്ദേശിക്കുക മരിക്കുകയെന്നാണു.

അതു മനസിലാക്കാന്‍ 2 കോരി.5:1 കൂടി നോക്കണം . " ഞങ്ങള്‍ വസിക്കുന്ന ഭൌമീക ഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്മ്മിതമല്ലാത്തതും ശ്വാസ്വതവും ദൈവത്തില്‍ നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു. "
സ്വര്‍ഗീയഭവനം ലക്ഷ്യമാക്കിയുള്ളപ്രയാണം .

ഒരു നിത്യഭവനം പണിയുന്നതിനായി താല്ക്കാലികമായതിനെ നശിപ്പിക്കുന്നതിനോടാണു മരണത്തെ പ്പൌലോസ്ശ്ളീഹാ ഉപമിക്കുന്നതു. മരണത്തെ ഇപ്രകാരം അവതരിപ്പിക്കാന്‍ കാരണം മരിച്ചവരുടെ ഉദ്ധാനത്തിലുള്ള പ്രത്യാശയാണു. ഭവനത്തിന്‍റെ ഉപമയോടു വസ്ത്രത്തിന്‍റെ ഉപമയും കൂടിചേര്‍ത്തുകൊണ്ടു ശ്ളീഹാ ഇക്കാര്യം സമര്‍ത്ഥിക്കുന്നു. മത്തായി 22:11 ല്‍ കല്യാണ വസ്ത്രവും . എന്നാല്‍ ആവസ്ത്രമെന്നു പറയുന്നതു ക്രിസ്തുവാണെന്നു ഗലാത്യര്‍ക്കെഴുതിയ ലേഖനത്തിലും കാണുന്നു.



" യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്നനിംഗളെ ല്ലാവരും   ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. "  ( ഗലാ.3 : 27 )

ഇവിടെ ക്രിസ്തുവാകുന്ന വസ്ത്രത്തെപറ്റിയാണു പറയുക. അതായതു മത്താ.22:11 ലെ കല്യാണവസ്ത്രവും ഗലാ.3:27 ലെ വസ്ത്രധാരണവും ക്രിസ്തുവാകുന്ന വസ്ത്രത്തെക്കുറിച്ചാണു പറയുക. മരണം ഒരു നഗ്നമാക്കലാണെന്നു പറയാം അതായതു എതിനോടെല്ലാം നാം ബന്ധപ്പെട്ടുകഴിയുകയും ,ബന്ധം വിശ്ചേദിക്കാതിരിക്കാന്‍ പണിപ്പെടുകയും ച്യ്തുവോ അവയൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല. എന്നാല്‍ ശ്വാസ്വതമായ ,അധവാ രൂപാന്തരപ്പെട്ടശറീരം  ഇതുവരെ നമുക്കുകിട്ടിയിട്ടില്ല.( 1കോറ.15;33 ,റോമ. 8:23 ) അതിനാല്‍ പ്രത്യാഗമനം വറേ മറണം വേദനാജനകമാണു.

ചുരുക്കത്തില്‍ ഉടയുന്ന മണ്‍പാത്രത്തിലെ നിധി . മരണയോഗ്യമായ ഈ ശരീരത്തില്‍ അപ്പസ്തോലനെന്ന ആ മഹാനിധിയാണു സൂക്ഷിച്ചിരിക്കുന്നതു.

മരണമെന്നുപറയുമ്പോള്‍ മറ്റൊരുകാര്യ്ം കൂടിചിന്തിക്കാം. പാപത്തിന്‍റെ ഫലമായിട്ടാണു മരണം ഈലോകത്തിലേക്കു വന്നതു അല്ലായിരുന്നെങ്കില്‍ ആരും മരിക്കാതെ തന്നെ സ്വര്‍ഗത്തിലേക്കു എടുക്കപ്പ്ടുമായിരുന്നുവെന്നുവേണം അനുമാനിക്കാന്‍

എന്തുകൊണ്ടു ?

ദൈവം ഇഷ്ടപ്പെട്ടവര്‍ മരിക്കാതെ (ശരീരം അഴുകാതെ ) സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതായി നാം കാണുന്നു  " ഹേനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല.ദൈവം അവനെ എടുത്തു " ( ഉല്പ.5: 24 ) അതുപോലെ എലിയാ, മോശയുടെ ശരീരം പിന്നെയാരും കണ്ടീട്ടില്ല. പരി.കന്യാമറിയത്തിന്‍റെ ശരീരവും അതുപോലെ സംവഹിക്കപ്പേട്ടുവെന്നാണൂ പരമ്പരാഗതമായ വിശ്വാസം .ഇവൌടെയൊക്കെ ശരീരം അഴുകാതെ രൂപാന്തരപ്പെട്ടശരീരമായിട്ടാണൂ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതു.

മരണമില്ലാത്തകാലം

പാപത്തിന്‍റെ ശമ്പളം മരണമാണെല്ലോ ?

ആദിമമാതാപിതാക്കള്‍ പാപം ചെയ്തില്ലായിരുന്നെങ്കില്‍ ?

കോടാനുകോടിവര്‍ഷങ്ങളായി ആദിമാതാപിതാക്കള്‍ മുത്ല്‍ ഇങ്ങോട്ടു എല്ലാവരും ഈ ലോകത്തില്‍ തന്നെ കാണുമായിരുന്നോ ?



ഒരിക്കലുമില്ല. ഹെനോക്കിനെ ദൈവം എടുത്തതുപോലെ സമയാസമയ്ങ്ങളില്‍ ഓരോരുത്തര്‍ പോകുമായിരുന്നു. ഫാമിലി പ്ളാന്‍ ഉണ്ടാകില്ലായിരുന്നു.
എല്ലാം ക്രമവും ചിട്ടയുമായി പോകുമ്പോള്‍ മനുഷ്യന്‍റെ പ്ളാനിഗ് അവിടെ ആവശ്യം വരുന്നേയില്ല. പിന്നെ മരിക്കാതെ മനുഷ്യന്‍ എന്തുചെയ്യുമായിരുന്നു. ?

അതിനു ബൈബിളില്‍ ശ്ളീഹാ ഒരു രഹസ്യം പറയുന്നുണ്ടു  നമ്മുടെ കര്‍ത്താവിന്‍റെ പ്രത്യാഗമനത്തില്‍ എല്ലാവരും മരിക്കില്ല .കണ്ണടച്ചു തുറക്കുന്നത്രവേഗത്തില്‍ അന്നുജീവിച്ചിരിക്കുന്നവരെല്ലാം രൂപാന്തരപ്പെടും. ( 1കോറ.15:52 )

ഇതു മുകളില്‍ പറഞ്ഞതിനു ആധാരമായീടുക്കാം

ഒന്നാമാദവും രണ്ടാമാദവും .( യേശുവിന്‍റെ മനുഷ്യത്വം മാത്രമാണു വിവക്ഷ )

"ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ സരളഹ്രുദയനായിട്ടാണു സ്രിഷ്ടിച്ചതു എന്നാല്‍ അവന്‍റെ സങ്കീര്ണപ്രശ്നങ്ങള്‍ എല്ലാം അവന്‍റെ സ്വന്തം സ്രിഷ്ടിയാണു "  ( സഭാപ്ര.7:29 ) ചുരുക്കത്തില്‍ ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ അവനു ഒരു കുറവും അധവാ ഒരു ആന്തരീകമുറിവുമില്ലാതെയാണു സ്രിഷ്ടിച്ചതു

പാപം ചെയ്യുന്നതിനു മുന്‍പുള്ള ആദത്തെയും രണ്ടാമാദാമായ ക്രിസ്തുവിനെയും സുറിയാനിപിതാക്കന്മാര്‍ ഒരേവാക്കുകൊണ്ടാണു സംബോധന ചെയ്തിരുന്നതു
"യീഹീദോയോ " എന്നപദമാണു രണ്ടുപേര്‍ക്കും അവര്‍ ഉപയോഗിച്ചിരുന്നതു .യേശുവിന്‍റെ ശരീരം അഴുകാതെ രൂപാന്തരം പ്രാപിച്ചു സ്വര്‍ഗത്തിലേക്കു കയറിയതുപോലെ ആദ്യത്തെ ആദാമും രൂപാന്തരം പ്രാപിച്ച ശരീരവുമായി പോകുമായിരുന്നു പാപം ചെയ്തു മരണത്തിനു അധീനനാകാതിരുന്നെങ്കില്‍ ! ( ഇതു എന്‍റെ ഒരു നിഗമനം മാത്രമാണു )

ഇതില്‍ നിന്നും ശ്ളീഹാപറഞ്ഞ അപ്പസ്തോലനെന്ന നിധി മരണത്തിനു യോഗ്യമായ മണ്‍ പാത്രത്തിലാണു സൂക്ഷിച്ചിരിക്കുന്നതു എന്നു മനസിലാക്കാമല്ലോ ?

Thursday, 17 July 2014

മനുഷ്യരും സഹനവും

പാപിയായ മനുഷ്യന്‍റെ സഹനം കൊണ്ടു ഒരു ഫലവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ദൈവം മനുഷ്യനായി അവതരിക്കേണ്ട ആവശ്യമുണ്ടാകില്ലായിരുന്നു (സഭയുടെ പഠിപ്പിക്കലായി ഇതിനെ എടുക്കരുതു എങ്കിലും സഭക്കു എതിരല്ല )

മനുഷ്യന്‍റെ സഹനം എങ്ങനെ വിലയുള്ളതാക്കിതീര്‍ക്കാം  ?

ഈ വിലയില്ലാത്ത സഹനം യേശുവിന്‍റെ കയ്യില്‍ കൊടുത്താല്‍ അതിനെ 24 കാരറ്റു തങ്കമാക്കി മാറ്റാന്‍ സാധിക്കും .എന്നിട്ടു യേശു അതു തന്‍റെ സഹനത്തോടുചേര്‍ത്തു പിതാവിനു സമര്‍പ്പിക്കുകവഴി അതു 24 കാരറ്റു തങ്കമായി രൂപാന്തരപ്പെടുത്താന്‍ യേശുവിനു കഴിയുന്നു.

യേശുവിന്‍റെ ദൈവികശക്തി

യേശുവിന്‍റെ കരങ്ങളില്‍ കൂടി കയറീറങ്ങിയാല്‍ അതു ആയിരവും പതിനായിരവും മടങ്ങായി വര്‍ദ്ധിക്കുന്നു,

"യേശു അവരോടുപറഞ്ഞു. നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍."
"ശിഷ്യന്മാര്‍ പറഞ്ഞു.ഇവിടെ 5 അപ്പവും 2 മീനും മാത്രമേയുള്ളു. "
" യേശു പറഞ്ഞു അതു എന്‍റെ അടുത്തുകൊണ്ടുവരിക "
അപ്പമെടുത്തു സ്വര്‍ഗത്തിലേക്കുനോക്കി ആശീര്വദിച്ചു മുറിച്ചു ശിഷ്യന്മാരെ എള്‍പ്പിച്ചു. .അവരെല്ലാം ഭക്ഷിച്ചു ത്രുപ്തരായി. കുട്ടികളും സ്ത്രീകളും ഒഴികെ അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. ശേഷിച്ചതു 12 കുട്ട നിറയെ ഉണ്ടായിരുന്നു.

ആ അപ്പം ശിഷ്യന്മാരുടെപക്കല്‍ തന്നെയിരുന്നാല്‍ 5 പെര്‍ പോലും ഭക്ഷിച്ചു ത്രുപ്തരാകില്ലായിരുന്നു.

എന്നാല്‍ അതു യേശുവിന്‍റെ കയ്യില്‍ കൊടുത്തപ്പോള്‍ മാറ്റം സംഭവിക്കുന്നു. അതു പതിനായിരം ഇരട്ടിയായിവര്‍ദ്ധിക്കുന്നു.പിതാവിന്‍റെഅനുവാദംഉണ്ടായിരുന്നു 



എന്താണു ചെയ്തതു ?

1) കയ്യില്‍ എടുത്തു
2) സ്വര്‍ഗത്തിലേക്കുനോക്കി
3) ആശീര്‍വദിച്ചു
4) മുറിച്ചു
5) ശിഷ്യന്മാര്‍ക്കു കൊടുത്തു 



എന്തു സംഭവിച്ചു ?

എല്ലാവരും ഭക്ഷിച്ചു ത്രുപ്തരായി.

12 കൂട നിറയെ ശേഷിച്ച കഷണങ്ങള്‍ ശേഖരിക്കുകയുണ്ടായി.

12 അപ്പസ്തോലന്മാര്‍  ജനങ്ങളെസേവിക്കുകയായിരുന്നു അവരെ എന്തുമാത്രം യേശു കരുതിയെന്നുള്ളതിനുള്ള തെളിവാണു ഇതു.

ചുരുക്കം

നമ്മുടെ കയ്യിലുള്ളതു യേശുവിനെ എള്‍പ്പിച്ചാല്‍ അവിടുന്നു അതിനെ വര്‍ദ്ധിപ്പിച്ചു വിലയുള്ളതാക്കിതീര്‍ക്കും അതിനാല്‍ നമ്മുടെ സഹനങ്ങള്‍ എല്ലാം യേശുവിന്‍റെ കരങ്ങളില്‍കൂടി പിതാവിനു സമര്‍പ്പിക്കാം

Tuesday, 15 July 2014

ഒരു തിരിഞ്ഞു നോട്ടം

ഇന്നലെ ഒരു ഓര്‍ത്തഡോക്സ്  സഹോദരന്‍ ചോദിച്ചു എന്താണു പുനരൈക്യം. ?   മാര്‍ത്തോമ്മാശ്ളീഹായുടെ കാലം മുതല്‍ ഇവിടെ ഉണ്ടായിരുന്നതു ഓര്‍ത്തഡോക്സ് സഭയാണല്ലോയെന്നു ?

സങ്ക്ടം തോന്നി പാവത്തിന്‍റെ പറച്ചില്‍കേട്ടു. ഇപ്പോള്‍ പ്രചരിക്കുന്നതു കള്ളകഥകളാണെല്ലോയെന്നു ഓര്‍ത്തുപോയി.

ഒന്നോരണ്ടോ നൂറ്റാണ്ടു കഴിയുമ്പോള്‍ കെ.പി.യോഹന്നാന്‍റെ സഭക്കാരും പറയും
അവരുടെസഭ തോമ്മാശ്ളീഹായ്അല്‍ സ്ഥാപിതമാണെന്നു .

അല്പം പിറകോട്ടു പോയിചിന്തിച്ചാല്‍

ഇവിടെ യാക്കോബായാ ഒര്ത്തഡോക്സ് സഭ കൂനന്‍ കുരിശ് സത്യത്തിനു മുന്‍പു ഉണ്ടായിരുന്നെങ്ങ്കില്‍ കൂനന്‍ കുരിശ സത്യത്തിനുശേഷം ഒന്നാം മര്ത്തോമ്മായിക്കു ആരു പട്ടം കൊടുത്തു? അതിനു മുന്‍പു ഇവിടെയുണ്ടായിരുന്ന മെത്രാന്മാര്‍ ആരോക്കെയായിരുന്നു? 12 അചന്മാര്‍ എന്തിനു ഒന്നാം മര്ത്തോമ്മായിക്കു പട്ടം കൊടുക്കണം ?



കൂനന്‍ കുരിശ് സത്യം .............................. 1653 ജാനുവരി 3നു ( മട്ടാന്‍ചേരി )
പറമ്പില്‍ തോമ്മസ് അര്‍ക്കാദിയാക്കോനെ 12 വൈദികര്‍ ചേര്ന്നു അഹത്തള്ളാ ബാവാ യുടെ വ്യാജ കത്തോടെ ഒന്നാം മര്തോമ്മാ ..... 1653 മെയ് 22 നു
ഒന്നം പുനരൈക്യ ശ്രമം.......................... ഒന്നാം മര്തോമ്മയുടെ കാലത്തു.
യാക്കോബായ്അക്കാരുടെ ആഗമനം ...... മാര്‍ ഗ്രീഗോറിയോസ്ഇനെ
ഡച്ചുകാര്‍ കേരളത്തിലെത്തിച്ചു .......................1665 ല്‍.

(യാക്കോബു ബുര്‍ദാന യാക്കോബയാ സഭ സ്ഥാപിക്കുന്നതു എവുത്തിക്കുസിന്‍റെ അനുയയിയളെ ചേര്ത്തു 431 ലെ എഫേസൂസ് സുനഹദോസിനു ശേഷം )

ഗ്രീഗോറിയോസ് മര്തോമ്മായിക്കു പട്ടം കൊടുക്കാതെ 1670ല്കബറടങ്ങി(പറവൂര്‍ )
മാര്തോമ്മായുടെ കൂടെയുണ്ടായിരുന്നവര്‍ ഗ്രീഗോറിയോസ് മെത്രാന്‍ കൊണ്ടുവന്ന പുത്താന്‍ കുരബാനയും മറ്റും അംഗീകരിച്ചതിനാല്‍ പുത്തന്‍കൂറുകാരെന്നു വിളിച്ചു

രണ്ടാം മര്തോമ്മാ..................... 1670 ല്‍
മൂന്നാം മര്തോമ്മ .......................1685 ല്‍ (രണ്ടാം പുനരൈക്യശ്രമവും നടന്നു )
നാലാം മര്തോമ്മ .................... 1688 ല്‍ (മൂന്നാം പുനരൈക്യശ്രമം )
അന്‍ചാം മര്തോമ്മാ ............... 1728 ല്‍ (നാലാം പുനരൈക്യ ശ്രമം )

ആറാം മര്‍തോമ്മ ......................1765 ല്‍ ഇദ്ദേഹം വിദേശമെത്രാന്മാരെ വരുത്തി ചെലവുകൊടുത്തുകൊള്ളാമെന്നും പറഞ്ഞു .പക്ഷേ പട്ടം കൊടുക്കാഞ്ഞതുകൊണ്ടു ചിലവുകൊടുത്തില്ല. കപ്പല്കാര്‍ കെയിസ് കൊടുത്തു ഗത്യന്തരമില്ലാതെ ആറാം മര്തൊമ്മയിക്കു അവര്‍ പട്ടം കൊടുത്തു. അങ്ങ്നെ ആറാം മര്തോമ്മാ മാര്‍ദീവന്യാസിയോസ് ഒന്നാമനായിതീര്ന്നു. 1772ല്‍ നിരണം പള്ളിയില്‍ വച്ചായിരുന്നു പട്ടം കൊട. എല്ലാ പട്ടവും കൊടുത്തു. അവസാനം മെത്രാന്‍ പ്ട്ടവും കൊടുത്തു. 

അങ്ങനെ 1653 മുതല്‍ 1772 വരെ പട്ടം ഇല്ലതിരുന്ന പുത്തന്‍ കൂറുകാര്‍ യാക്കോബായാമെത്രാനില്‍ നിന്നും മെത്രാന്‍ പട്ടം ലഭിച്ചതോടുകൂടി യാക്കോബായാക്കാരായി രൂപാന്തരപ്പെട്ടു.

നിവ്രുത്തികേടുകൊണ്ടാണു ദീവന്ന്യാസോസിനെ വാഴിച്ചതു അതു ഗ്രീഗോറിയോസ് തിരുമേനിക്കു സങ്ങ്കടമായതിനാല്‍ അദ്ദേഹം കാട്ടുമങ്ങാട്ടു കുര്യ്ന്‍ രമ്പാനെ വരുഹ്തി അദ്ദേഹത്തിനു മാര്‍ കൂറീലോസ് എന്നപേരില്‍ മെത്രാനായി വാഴിച്ചു (1772ല്‍ തന്നെ )ഇവരാണു തോഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ.

കരിയാറ്റില്‍ മല്പ്പാന്‍റെ സമയത്തു അന്‍ചാം പുനരൈക്യശ്ര്‍അമം നടന്നു.

ആറാം പുനരൈക്യ ശ്രമം .......................... 1791 ല്‍

1815 ല്‍ വ്ട്ടിപണത്തിന്‍റെ പലിശ്അ വാങ്ങി കോട്ടയം പഴയസെമിനാരി പണിതു.( പുലിക്കോട്ടു ഇട്ടൂപ്പു റമ്പാന്‍ )

മര്‍ദീനില്‍ രണ്ടു പാത്രിയര്‍ക്കീസന്മാര്‍ . അബദല്‍മിശിഹായും അബദുള്ളായു.
അബദുള്ളാ കത്തോലിക്കാസഭയിലേക്കു പോയ ആളായിരുന്നു. 1895 മുതല്‍ 1906 വരെ )അദ്ദെഹത്തിനു പാത്രിയര്‍ക്കാസ്ഥാനം കൊടു ക്കാമെന്നു പറഞ്ഞു തിരികെ കൊണ്ടുവന്നു അദ്ദേഹത്തെ പാത്രിയര്‍ക്കിസാക്കി. അബദല്‍മിശിഹായെ ബഹിഷ്കരികുകയും ചെയ്തു. (1906 ല്‍ )

ഈസമയത്താണു മലബാറില്‍ നിന്നും രണ്ടു റമ്പാന്മാരെ മെത്രാന്‍ പട്ടത്തിനു അവിടെക്കു ചെന്നതു .അവര്‍ സീനിയര്‍ പാത്രിയര്‍ക്കിസില്‍ നിന്നും പട്ടംസ്വീകരിക്കാതെ ജൂണീയര്‍ പാത്രിയര്‍ക്കീസില്‍ നിന്നും( അബ്ദുള്ളാ )മെത്രാന്‍ സ്ഥാനം സ്വീകരിച്ചു. മലബാറില്‍ തിരികെയെത്തി.( മാര്‍ ദീവന്യാസോസും മാര്‍ കൂറീലോസും )

അബ്ദുള്ളാപാത്രിയര്‍ക്കിസിന്‍റെ കേരള സന്ദര്‍ശനം ( 1910 ല്‍ )

പാത്രിയര്‍ക്കിസിനു മലങ്ങ്കരയില്‍ ഭൌതീകാധികാരവും ഉണ്ടെന്നു എഴുതി രജിസ്റ്റര്‍ ചെയ്തുകൊടൂക്കണമെന്നു പാത്രിയര്‍ക്കിസ് പറഞ്ഞതിനു ദീവന്യാസോസ് സമ്മതിച്ചില്ല, എന്നാല്‍ കൂറീലോസ് എഴുതികൊടൂത്തു. അതിനാല്‍ മാര്‍ ദീവന്യാസോസിനെ മുടക്കുകയും കൂറീലോസിനെ മലങ്ങ്കര മെത്രാനാക്കുകയും ചെയ്തു.

മെത്രാന്‍ കഷിയും ബാവാ കഷിയും

ദീവന്യാസോസിനെ അനുകൂലിച്ചവരെ മെത്രാന്‍ കഷിയെന്നും പാത്രിയര്‍ക്കീസിനെ അനുകൂലിച്ചവരെ ബാവാകഷിയെന്നും വിളിച്ചു അങ്ങ്നെ വീണ്ടും പിളര്‍പ്പുണ്ടായി.

മലങ്കരമെത്രാന്‍ സ്ഥാനത്തിനുവേണ്ടി മാര്‍ ദീവന്യാസിയോസും , മാര്‍ കൂറീലോസും തമ്മില്‍ മല്‍സരവും വ്യവഹാരവുമായി. ആദ്യ കാലങ്ങളില്‍ തിരുവിതാം കൂര്‍ ഹൈകോടതിയില്‍ മാര്‍ ദീവന്യഅസിയോസിനും കൂട്ടര്‍ക്കും തോല്വിയായിരുന്നു. പക്ഷേദീവന്യാസിയോസിന്‍റെ കൂടെ നിന്നിരുന്നതു ബുദ്ധിശാലിയും എം.എ. ക്കാരനുമായ പി.റ്റി.ഗീവര്‍ഗീസ് പണിക്കരച്ചനായിരുന്നു.അദ്ദേഹം വട്ടശേരില്‍ മാര്‍ ദീവന്യാസിയോസിന്‍റെ മുടക്കു അഴിക്കുന്നതിനും ഒരുകാതോലിക്കായെ വാഴിക്കുന്നതിനുമായി ഗവര്മേന്‍റെആല്‍ പുറത്താക്കപ്പെട്ട അബ്ദല്മിശിഹായെ കേരളത്തിലേക്കു വരുത്തി.ഒരു കാതോലിക്കാ സ്ഥഅനം ഉണ്ടാക്കുന്നതിനു നിസ്ചയിച്ചു.


കാതോലിക്കാവാഴ്ച്ച

ബാവാ 1912ല്‍ കേരളത്തില്‍ എത്തി. മുറിമറ്റത്തുമാര്‍ ഈവാനിയോസിനെ ബസേലിയോസ് ഒന്നാമനെന്നപേരില്‍ പൌരസ്ത്യ കാതോലിക്കയായി വാഴിച്ചു. കൂടെ മൂന്നു മെത്രാന്മാരെയും വാഴിച്ചു.

മുടക്കപ്പെട്ടപാത്രിയര്‍ക്കീസ് വാഴിച്ച മെത്രാന്മാര്‍ക്കൊന്നും പട്ടം കിട്ടിയിട്ടില്ലെന്നു പാത്രിയര്‍ക്കിസന്മാര്‍ രേഖപ്പെടുത്തി എഴുതിയിട്ടുണ്ടു.

1925 മേയ 2അം തീയതി ബഥനിയുടെ സുപ്പീര്യറായഇരുന്ന ഗീവര്‍ഗീസ്റമ്പാനെ മാര്‍ ഈവാനിയോസെന്നപേരില്‍ ബഥനിമെത്രാപ് പോലീത്തയയി നിയമിച്ചു.



പരുമല സുനഹദോസ്

1925-ല്‍ പരുമലയില്‍ കൂടിയ സുനഹദോസ് മാര്‍ ഈവാനിയോസിനെ കത്തോലിക്കാസഭയുമായുള്ള പുനരൈക്യത്തിനുള്ള സാധ്യത ആരായാന്‍ നിയമിച്ചു.അതിനുള്ള എഴുത്തുകുത്തുകള്‍ എല്ലാം മാര്‍ ഈവാനിയോസാണു നടത്തിയതു. 1929ല്‍ ബഥനിയിലെ യാക്കോബച്ചനെ മാര്‍ തേയോഫിലോസെന്നപേരില്‍ മാര്‍ ഈവാനിയോസിന്‍റെ സഹായമെത്രാനായി നിയമിച്ചു.

മലങ്കര ഓര്ത്തഡോക്സ് സഭ

ഇങ്ങ്നെയിരിക്കെ 1926ല്‍ ദീവന്യഅസിയോസിന്‍റെ പാര്‍ട്ടിയില്‍ പെട്ട മാര്‍ ഗ്രീഗോറിയോസ് ഒരു യാക്കോബായ പള്ളിവയ്ക്കുവാനായി അനുവാദത്തിനു ഗവ.ല്‍ അപേക്ഷകൊടുത്തു. മറ്റേ കഷിക്കാര്‍ അതിനെ എതിര്ത്തു. അവര്‍ക്കു യാക്കോബായാപള്ളിവയ്ക്കാന്‍ ത്ു.കാശമില്ലെന്നു വാദിച്ചു. അങ്ങ്നെ അനുവാദം ലഭിച്ചില്ല. അതിനാല്‍ ഒരു ഓര്ത്തഡോക്സ് പള്ളിക്കായി അപേക്ഷിച്ചു. അനുവാദം ലഭിച്ചു അന്നുമുതല്‍ ഒര്ത്തഡോക്സ്പള്ളികള്‍ പണിയിക്കുകയും ഓര്ത്തഡോക്സുകാരായി അറിയപ്പെടുകയും ചെയ്തു.
.
റൊമില്‍ നിന്നും അനുകൂലമായ അറിയിപ്പു ലഭിച്ചു. യാക്കോബായ പള്ളിക്രമങ്ങള്‍ ഉപയോഗിക്കാമെന്നും വിവാഹിതരായ അചന്മാരെ സ്വീകരിക്കമെന്നും ഇവര്‍ ആവ്ശ്യ്പ്പെട്ടതു മിക്കതും അനുവദിച്ചുള്ള അറിയിപ്പുണ്ടായി.

ചിലരുടെ പിന്മാറ്റം

ഇത്രയുമായപ്പോഴേക്കും മാര്‍ ദീവന്യാസിയോസിന്‍റെ റിവിഷന്‍ അപ്പീലില്‍ അദ്ദേഹത്തിന്‍റെ മുടക്കു സ്വഭാവികനീതിപ്രകാരം അസാധുവാണെന്നു വിധിക്കുകയുണ്ടായി, ഈ അവസരത്തില്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടാല്‍ തങ്ങളുടെ കൈവശം ഉറപ്പിച്ചുകിട്ടിയിരിക്കുന്ന വസ്തുക്കള്‍ പ്രതിയോഗികള്‍ക്കു വിട്ടുകൊടുക്കേണ്ടിവരുമെന്നു ചിന്തിക്കയാല്‍ ഈ പുനരൈക്യ് ത്തില്‍ നിന്നും വിട്ടുനില്ക്കണമെന്നു ദീവന്യാസിയോസ് തിരുമേനി നിര്‍ബന്ധിച്ചുതുടങ്ങി.

ധീരനായ സന്യാസി

ഭൌതീകവസ്തുക്കള്‍ വിട്ടുകൊടുക്കകന്നതിനു ദീവന്യാസിയോസ് തിരുമേനിക്കു ബുദ്ധിമുട്ടു തോന്നിയപ്പോള്‍ ബധനിയുടെ 400 എക്കര്‍ സ്ഥലവും അനുബന്ധസ്ഥപനങ്ങളും ഉപേക്ഷിക്കാന്‍ തികഞ്ഞ സന്യാസിയായിരുന്ന മാര്‍ ഈവാനിയോസ് തിരുമേനിക്കു തെല്ലും വൈമുഖ്യം തോന്നിയില്ല. ഈ 400 എക്കറില്‍ 200 ല്പരം എക്കര്‍ തിരുമേനിയുടെ അപ്പന്‍റെ സ്വത്തില്‍ നിന്നും സമ്പാദിച്ചതുമായിരുന്നു.

1930 ഓഗസ്റ്റു 30നു മാര്‍ ഈവാനിയോസും ശിഷ്യന്മാരും (അനുയായികളും) എല്ലാം ഉപേക്ഷിച്ചു മുണ്ടന്‍ മലയിലുണ്ടായിരുന്ന 400 എക്കര്‍ സ്ഥലവും ആസ്തികളും ഓര്ത്തഡോക്സ് സഭയിലെ ട്രസ്റ്റികള്‍ക്കു കൈമാറിയിട്ടു വെറും കൈയോടെ ഒരു പ്രാര്ത്ഥനപുസ്തകം മാത്രം എടുത്തുകൊണ്ടു മുണ്ടന്‍ മലയിറങ്ങി.

മലങ്കര കത്തോലിക്കാ സുറിയാനിസഭ

1930 സെപ്റ്റംബര്‍ 20 നു കൊല്ലത്തെ ലത്തീന്‍ ബിഷപ്പിന്‍റെ അരമനയില്‍ വച്ചു ഭാഗ്യസ്മര്ണാര്ഹനായ ബെന്സിംഗര്‍ മെത്രാപ്പൊലീത്താ തിരുമനസിലെ സന്നിധനത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ, മാര്തേയോഫിലോസ് മെത്രാപ്പോലീത്താ, ഒരു വൈദികന്‍ ( ജോണച്ചന്‍ ), ഒരു ശെമ്മാശന്‍ ( സെറാഫിയോന്‍ ) ഒരു അല്മേനി (കിളിനേത്തു ചാക്കോച്ചന്‍ ) എന്നിവര്‍ സത്യപ്രതിജ്ഞചെയ്തു കത്തോലിക്കാ പുനരൈക്യം ഉല്‍ഘാടനം ചെയ്തു.



യേശുവിന്‍റെ യധാര്‍ദ്ധശിഷ്യന്‍ 

വെറും കയോടെ സുവിശേഷപ്രഘോഷണത്തിനു ഇറങ്ങിതിരിച്ച തിരുമേനി .
" നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിംഗള്‍ക്കുലഭിക്കും " ( മത്താ.6:33 )
ഇതാണു മാര്‍ ഈവാനിയോസ് തിരുമേനിയുടെ ജീവിതത്തില്‍ കാണുന്നതെന്നു പറയുന്നതില്‍ ഞാന്‍ എറ്റം സന്തോഷിക്കുന്നു.



ദൈവസനിധിയിലേക്കു

തിരുവനന്തപുരം മെത്രാപ്പോലിത്തയായി ജ്വലിച്ചു പ്രതാപവഅനായി ദൈവശുശ്രൂഷചെയ്യുമ്പോള്‍ മുണ്ടന്‍ മലയില്‍ ഉപേക്ഷിച്ചുപോന്നതില്‍ തന്‍റെ അപ്പന്‍റെ സ്വത്തില്‍ നിന്നുംസമ്പാദിച്ചത്രയും ഭൂമി നലാം ചിറയില്‍ തന്നെ ദൈവം കൊടുത്തു അതും കണ്ടു ആത്മീകമായി സഭ അടിക്കടി വളരുന്നതും കണ്ടു സമാധാനത്തോടെ 1953 ജൂലയ് 15 നു ദൈവസന്നിധിയിലേക്കു എടുക്കപ്പെട്ടു.

Roman Catholic & Syro-Malankara Orthodox churches pledge to work for greater unity

ഭൌതീകസ്വത്തുനഷ്ടപ്പെടാതിരിക്കാന്‍ പുനരൈക്യത്തില്‍ നിന്നും വിട്ടുനിന്നവര്‍ വഴക്കും വക്കാണവുമായി സമാധാനമില്ലാതെ ഇന്നും കഴിയുന്നു.

ഇതു തീര്‍ത്തും സത്യസന്ധമായ ഒരവലോകനമാണു

Monday, 14 July 2014

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനി

സഹനം ! സഹനം ദൈവമഹത്വത്തിനും അതില്ക്കൂടി മനുഷ്യരക്ഷക്കും .

സഹനം ദൈവസ്നേഹത്തിന്‍റെ അടയാളമാകുമോ ?    (യോഹ.11:5-6.കാണുക )
അവരെ സ്നേഹിച്ചിരുന്നിട്ടും രണ്ടു ദിവസം ക്കൂടി താമസിക്കുന്നു. (POC Bible )

എന്നാല്‍ മൂലഗ്രന്ധമായ ഗ്രീക്കു ബൈബിളില്‍ പറയുന്നതു " യേശു അവരെ സ്നേഹിച്ചതുകൊണ്ടു രണ്ടു ദിവസം കൂടിതാമസിച്ചു (ലാസറിന്‍റെഅടുത്തെത്താന്‍) മാനുഷീകമായിചിന്തിച്ചാല്‍ ഇതെങ്ങ്നെ സ്നേഹമാകും?   യഥാര്‍ത്ഥ സ്നേഹമാണെങ്ങ്കില്‍ ഓടിയെത്തേണ്ടേ? നം ആണെങ്കില്‍ അപ്രകാരമല്ലേ ചെയ്യൂ ? ഇവിടെ ഒരു വൈരുധ്യം കാണുന്നില്ലേ ? ഇതെങ്ങനെ മനസിലാക്കും ?

സഹനം ദൈവം അനുവദിക്കുന്ന ദൈവപരിപാലനയാണു.

ലാസറിന്‍റെ മരണം അനേകര്‍ക്കു വേദനക്കു കാരണമാകുന്നു. ശവകുടീരത്തില്‍ വെച്ചു യേശുപോലും കരഞ്ഞു. (യോഹ. 1:35 ) എന്നാല്‍
മരണശേഷം ലാസറിനെ ഉയര്‍പ്പിച്ചപ്പോള്‍ ശിഷ്യന്മാരും മറ്റനേകരും യേശുവില്‍ വിശ്വസിച്ചു. അപ്പോള്‍ അതിനാണോ യേശു കാത്തിരുന്നതു. മരണശേഷമാണു അങ്ങോട്ടുപോകുന്നതു. മരണശേഷം ഉയര്‍പ്പിച്ചപ്പോള്‍ അതു ദൈവമഹത്വത്തിനും അതില്കൂടി അനേകരുടെ വിശ്വാസത്തിനും കാരണമായതുകൊണ്ടു യേശു ലാസറിന്‍റെ മരണവേദനയും മറ്റനേകരുടെ സഹനവും അനുവദിച്ചുകൊടുക്കുകയായിരുന്നുവോ ? എങ്ങ്കില്‍ ആ സഹനത്തേക്കാള്‍ ഉന്നതമായ ചിലലക്ഷ്യങ്ങളായിരുന്നു യേശുവിനുണ്ടായിരുന്നതെന്നു വ്യക്തമാണെല്ലോ ?

ദൈവമഹത്വത്തിനായി 

ദൈവമഹത്വം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പ്രവര്ത്തിയാണെന്നു ആരംഭത്തില്‍ തന്നെ പറയുന്നുണ്ടു. ഇതു മരണത്തില്‍ അവസാനിക്കാനുള്ളതല്ല ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയാണു.( യോഹ. 11: 4 )
ദൈവമഹത്വമെന്നു പറയുന്നതു ദൈവത്തെ എല്ലാവരും അറിയുകയും അംഗീകരിക്കുകയും , വിശ്വസിക്കുകയും ചെയ്യുന്നതാണെല്ലോ ? ഈ ഉന്നതമായലക്ഷ്യത്തിനുവേണ്ടിയാണു യേശു സഹനം അനുവദിച്ചതു ഇതു യേശുവിനുതന്നെ സഹനത്തിനുള്ളവഴി ഒരുക്കുകയും ചെയ്യുന്നു. ഈ അല്ഭുതപ്രവര്ത്തിക്കുശേഷമാണു യേശുവിനെകൊല്ലുവാന്‍ യഹൂദര്‍ ഗൂഡാലോചനനടത്തുന്നതു .അങ്ങനെ യേശുവിന്‍റെ സഹനവും മഹത്വീകരണവും ഇതില്‍ കൂടി സാധിക്കുന്നു. അങ്ങ്നെ സഹനത്തില്‍ വലിയ അര്‍ത്ഥവും സന്ദേശവും മനുഷ്യരായനമുക്കു യേശു നല്കുന്നു.

യോഹ.9:2 ല്‍ നാം കാണുന്നു അന്ധനായിജനിക്കാന്‍ കാരണം ദൈവത്തിന്‍റെ പ്രവര്ത്തികള്‍ അവനില്‍ കാണപ്പെടുവാന്‍.ഇവിടെയും സഹനങ്ങള്‍  ദൈവമഹത്വത്തിലേകാണു വിരല്‍ ചൂണ്ടുക ?

മനുഷ്യനെ സഹിക്കാന്‍ വിട്ടിട്ടു തന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന ദൈവമോ?

മനുഷ്യന്‍റെ നന്മയെക്കാള്‍ ഉപരി തന്‍റെ മഹത്വം കാംഷിക്കുന്ന സ്വാര്‍ദ്ധമതിയാണോ നമ്മുടെ ദൈവം ?

ദൈവത്തിന്‍റെ മഹത്വം മനുഷ്യന്‍റെ രക്ഷയാണു അധവാ അവന്‍റെ നന്മയാണു അടിസ്ഥാനമാക്കുന്നതു. ലാസറിന്‍റെ ഉയര്‍പ്പോടെ സഹനം കഴിഞ്ഞു. അതില്‍കൂടി അനേകര്‍ യേശുവില്‍ വിശ്വസിക്കുകവഴി  ദൈവത്തിന്‍റെ മഹത്വം സാധ്യമാക്കിയ അവര്‍ യേശുവിന്‍റെ രക്ഷയില്‍ പന്‍കാളിയാകുകയാണു ചെയ്തതു.   ദൈവമഹത്വം അതായതു അവിടുത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുകവഴി മനുഷ്യരക്ഷയും നിത്യ ജീവനുമാണു അത്യന്തികമായി സാധിച്ചതു. " ഇതാണു നിത്യജീവന്‍ സത്യദൈവമായനിന്നെയും നീ അയച്ച മിശിഹായെയും അറിയുക. (യോഹ. 17:3 ) ചുരുക്കഥില്‍ ദൈവത്തിന്‍റെ മഹത്വം മനുഷ്യരുടെ നിത്യജീവനും രക്ഷയിലും അടിസ്ഥാന്മിടുന്നതുകൊണ്ടു.അതിന്‍റെ ഗുണം മനുഷ്യനു തന്നെയാണു ലഭിക്കുക. അങ്ങനെ മനുഷ്യന്‍ ജീവന്‍റെ തികവില്‍ വളരുമ്പോഴാണു ദൈവമഹത്വം നിലനില്ക്കുക.

അങ്ങ്നെ മനുഷ്യരെല്ലാം ദൈവത്തെ അറിയുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നതു വഴി ദൈവം മഹത്വപ്പെടുകയും മനുഷ്യന്‍ അവിടുത്തെരക്ഷയില്‍ പങ്കുകാരാകുകയും ചെയ്യുന്നു.

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനിയും സഹനവും

തിരുമേനി സഹപ്രവര്ത്തകരുമായി മുണ്ടന്‍ മലയില്‍ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ (സന്യാസിമാര്‍ )ചോദിച്ച ചോദ്യം

" തിരുമേനി  ! നമ്മള്‍ എവിടെ ഉറങ്ങും ? എങ്ങനെ ഭക്ഷണം കഴിക്കുകും? (മനുഷ്യന്‍റെ അടിസ്ഥാന ആവശ്യ്ങ്ങള്‍ )

അതിനുള്ള മറുപടി .
" ദൈവം തരും ! "  ( കണ്ണു നിറഞ്ഞിട്ടുണ്ടാകാം.)    

 ഒരു പ്രാര്‍ത്ഥനപുസ്തകം മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളു. ഹിന്ദു സ്നേഹിതരും മറ്റും ഭക്ഷണം കൊടുത്തു സഹായിച്ചിട്ടുണ്ടു . ഒരു സഹന പുത്രനായിരുന്നു പിതാവു എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ടു . എന്നെ മാമോദിസാ മുക്കിയതു കടമാന്‍കുളം മലങ്ങ്കര കത്തോലിക്കപള്ളിയില്‍ വച്ചു ജോണ്‍ ഓ. ഐ.സി. ( ആദ്യ അന്‍ചുപേരില്‍ ഒരാള്‍ ) ആദ്യകാല ചരിത്രമൊക്കെ അച്ചന്‍ പറഞ്ഞു ഞാന്‍ മനസിലാക്കിയിട്ടുണ്ടു .



ഒരിക്കല്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ കുശിനിക്കാരന്‍ പറഞ്ഞു, നാളെ രാവിലെ പിള്ളാര്‍ക്കും ബാക്കിയുളള വര്‍ക്കും കാപ്പിക്കു ഒന്നുമില്ല. പിതാവു പറഞ്ഞു കപ്പ മതി. അയാള്‍ പറഞ്ഞു കപ്പയുമില്ല. തിരുമേനി  കുറച്ചു ആലോചിച്ചിട്ടു ദൈവം തരുമെന്നു പറഞ്ഞു വീണ്ടും ചാപ്പലില്‍ കയറി പ്രാര്ത്ഥിച്ചു.

പിറ്റേദിവസം കുര്‍ബാനകഴിഞ്ഞു കുശിനിക്കാരന്‍ നോക്കിയപ്പോള്‍ ഒരു മുപ്പറ കുട്ടനിറയെ സാധനങ്ങളുമായി ഒരാള്‍ നില്ക്കുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ വെള്ളേപ്പമാണെന്നു പറഞ്ഞു, അങ്ങ്നെ തിരുമേനിക്കും അച്ചന്മാര്‍ക്കും പിള്ളേര്‍ക്കും ആവശ്യമുള്ളതെല്ലാം ദൈവം കൊടുത്തു.

ലോകരക്ഷക്കുവേണ്ടി ദൈവം തിരഞ്ഞെടുത്തതു ഇസ്രായേല്‍ ജനതയെ ആയിരുന്നെങ്ങ്കില്‍ മലങ്ങ്കരയിലെ രക്ഷക്കു ദൈവം തിരഞ്ഞെടുത്ത ദൈവദാസനാണു മാര്‍ ഈവാനിയോസ് തിരുമേനി.അതിനു സഹനം ആവസശ്യമാണു. തിരുമേനിയുടെയും സഹപ്രവര്‍ത്തകരുടെയും സഹനത്തിന്‍റെ ഫലമാണു ഇന്നു കാണുന്ന ഈ വലിയ അനുഗ്രഹം .




The mortal remains of the first archbishop of the Malankara Catholic Church Mar Ivanios being taken out in a special casket 

സഹനത്തില്കൂടി രക്ഷ

തന്‍റെ സഹനത്തില്കൂടിയാണു തന്‍റെ മണവാട്ടിയായ സഭയുടെ രക്ഷയേശു സാധിച്ചെടുത്തതു. അതുതന്നെയാണു തന്‍റെ അപ്പസ്ത്പ്ലന്മാരും തുടര്‍ന്നുകൊണ്ടു പോരുന്നതു .

" രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി-പ്പാ-നാ-യ്
കര്‍ത്താവിന്‍ പേര്‍ക്കെ-ല്ലാരും ."

ഇന്നു നമുക്കു സഹനം ഭയമാണു. അതൊന്നും വേണ്ടാ. എന്തിനാണു സഹനമെന്നും അതിന്‍റെ ആവശ്യമെന്തെന്നും അറിഞ്ഞുകൂടാ.

മറ്റുള്ളവര്‍ക്കുവേണ്ടി ലോകത്തിന്‍റെ പാപത്തിന്വേണ്ടി പാപികളുടെ മാനസാന്തരത്തിനുവേണ്ടി നമുക്കു സഹിക്കാം


സഭയുടെ നവീകരണത്തിനുവേണ്ടി ,കുടുംബനവീകരണത്തിനുവേണ്ടി, വൈദികരുടെ വിശുദ്ധീകരണത്തിനു വേണ്ടി നമുക്കു സഹിക്കാം

Friday, 11 July 2014

വിഗ്രഹാരാധനയും സെക്ടുകളുടെ അബദ്ധോപദേശവും !

" ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്ത്താവു  പരിശുദ്ധന്‍ പരിശുദ്ധന്‍, പരിസുദ്ധന്‍ ". ( വെളി.4: 8 )

അതേ അവിടുന്നു മാത്രമാണു ആയിരുന്നവനും  അയിരിക്കുന്നവനും .

അവിടുന്നു മാത്രമാണു എക ദൈവം

"ഞാനാണു നിന്‍റെ ദൈവമായ കര്ത്താവു ഞാനല്ലാതെ വേറേ ഒരു ദൈവം ( ദേവന്മാര്‍ ) നിനക്കുണ്ടാകരുതു "  ( പുറ.20:3 )

"പ്രതിമയോ സ്വരൂപമോ നീ നിര്മ്മിക്കരുതു " ( പുറ.20:4 )

അതേ എനിക്കു പകരമായിനീ ഒരുപ്രതിയോ സ്വരൂപമോ നിര്മ്മിക്കരുതു അധവാ നീ ബിംബങ്ങളെ ഉണ്ടാക്കി എനിക്കു പകരമായി ആരാധിക്കുകയോ വണങ്ങുകയോ ചെയ്യരുതെന്നാണു നാം മനസിലാക്കേണ്ടതു. അല്ലാതെ ഒന്നിന്‍റെയും രൂപമുണ്ടാക്കരുതെന്നായിരുന്നെങ്ങ്കില്‍ ആ ദൈവം തന്നെ പിത്തളസര്‍പ്പത്തെയും കെരൂപുളെയും ഉണ്ടാക്കാന്‍ പറയുകയില്ലായിരുന്നു. ദൈവം വാക്കു മാറ്റിപറയുന്നവനല്ല. മനുഷ്യന്‍ മാത്രമാണു തോന്നുമ്പോള്‍ തോന്നുന്നതുപോലെ പറയുന്നതു.


എന്നാല്‍ ദൈവം പറയുന്നതു മനുഷ്യന്‍ വികലമായി മനസിലാക്കിയിട്ടു ദൈവം പറഞ്ഞതിനെതിരായി പറയുകയും പ്രസംഗിക്കുകയും മനുഷ്യരെ വഴിതെറ്റിക്കുകയും ചെയ്യും.

എന്താണു വിഗ്രഹാരാധന ?

ദൈവത്തിന്‍റെ സ്താനത്തു എന്തിനെയെങ്കിലും പ്രതിഷ്ടിക്കുന്നതിനെയാണു വിഗ്രഹാരാധനയെന്നുപറയുന്നതു മോശയുടാകാലത്തെ മനുഷ്യരേയും ഇപ്പോഴത്തെ മനുഷ്യരെയും ഒരുപോലെ കരുതിയാല്‍ തെറ്റിപോകും .കാരണം അന്നു അവര്‍ പറഞ്ഞു ഞങ്ങള്‍ക്കു ഒരു ദൈവത്തെ ഉണ്ടാക്കിതരിക .ഇന്നു ആരെങ്കിലും അങ്ങനെ പറയുമോ .ഇന്നു മനുഷ്യനു അറിവുണ്ടു വിവേകമുണ്ടു . ദൈവം അന്നത്തെ മനുഷ്യ് രോടു പറഞ്ഞതുപോലെ ഇന്നത്തെ  മനുഷ്യരോടു പറയുകയില്ല.

" ഭൂമിക്കു മുകളിലും താഴെയും ജലമുണ്ടു .മുകളിലത്തെ കിളിവാതില്‍ തുറക്കുമ്പോള്‍ മഴയുണ്ടാകും."

ചുരുക്കത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിനു. ദൈവത്തെക്കാള്‍ ഉപരി എന്തിനെയെങ്കിലും സ്നേഹിച്ചാല്‍ അതു വിഗ്രഹാരഅധനയാകും. ഇന്നു ആരും ഒരു കല്ലോ തടിയോ മണ്ണൊ ,ലോഹമോ  എടുത്തു ഇതുദൈമാണെന്നു പറഞ്ഞു അതിനെ ആരാധിക്കുന്നവര്‍ കാണില്ല.



ആരാണു യധാര്‍ത്ഥ വിഗ്രഹാരാധനക്കാര്‍ ?

ഇന്നു ദൈവത്തെക്കാള്‍ ഉപരി പണത്തെ, വ്യക്തികളെ  , (അപ്പനോ അമ്മയോ, മക്കളോ, ഭാര്യയോ,ഭര്‍ത്താവോ , കാമുകീകാമുകന്മാരോ ) സാധനങ്ങളെ ,പരിസരത്തെ , സ്ഥലത്തെ  ഒക്കെ സ്നേഹിക്കുന്നവര്‍ ഉണ്ടു അവരാണു യധാര്‍ത്ഥത്തില്‍ വിഗ്രഹാരാധകര്‍.

കഥയറിയാതെ ആട്ടം കാണുന്നവര്‍

അവര്‍ വെറും വിഗ്രഹാരാധകരോ അന്ധ വിശ്വാസികളൊ ആയിമാറാം .അല്ലെങ്കില്‍ ബാക്കി എല്ലാവരും വിഗ്രഹാരാധകരാണെന്നു മുദ്രകുത്തിയെന്നും വരാം.

കഥകളി വിട്ടു ഓട്ടംതുള്ളാന്‍ പോകുന്നവര്‍   

കഥയറിയാതെ ആട്ടം കണ്ടവര്‍അാണു. ആട്ടത്തില്‍ നിന്നും ഒന്നും മനസിലാകാതെ വരുമ്പോള്‍ അവര്‍ അതിനെ പഴിക്കുകയും ഓട്ടം തുള്ളാന്‍ പോകയും ചെയ്യ്യും .

ഇന്നു സഭ വിട്ടു ഓട്ടം തുള്ളാന്‍ പോകുന്നവരാണു പെന്തക്കോസ്തുകാര്‍. സഭയുടെ പഠനമോ വിശ്വാസമോ അറിയാതെ വെറും ഭൌതീക ലാഭത്തിനുവേണ്ടി തുള്ളാന്‍ പോകുന്നവര്‍.

കഥകളിയില്‍ ബഹളങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഓട്ടം തുള്ളാന്‍ പോയാല്‍ അവിടെ കൊട്ടും പാട്ടും മണിയടീം തമ്പേര്‍ അടിയുമൊക്കെയുണ്ടു . കേള്‍ക്കാന്‍ ഇമ്പമുണ്ടു.
ഇതുപോലെ സഭയില്‍ ആരാധനയും പ്രാര്‍ത്ഥനയും, ധ്യാനവും ഒക്കെയാകുമ്പോള്‍ തുള്ളല്‍ സ്ഥലത്തു, പെന്തക്കോസ്തില്‍ വലിയ ബഹളമുണ്ടു. ചിലര്‍ക്കു അതാണു ഇഷ്ടം  .അവരുടെ മനസിനിണങ്ങിയവരെ കണ്ടു പിടിച്ചു അവരുടെ താളത്തിനൊത്തു തുള്ളുന്നവര്‍.

"ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നലെ കൊണ്ടുപോകുവാന്‍ വേണ്ടി സത്യത്തെ വളച്ചൊടീച്ചു പ്രസംഗിക്കുന്നവര്‍ നിംഗളുടെ ഇടയ്ഇല്‍ തന്നെയുണ്ടാകും. അതില്‍ നിംഗള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍ "  ( അപ്പ.20: 30 )

" ധനമൊഹത്തിലൂടെ പലരും വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു പോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ടൂ " (1തിമോ6:10 )

" ധനമോഹമാണു എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം "(1തിമോ6:10 )

ചുരുക്കം

കഥ കളിയില്‍ നിന്നു ഓട്ടം തുള്ളലിലേക്കു പോയതു പോലെയാണു മനുഷ്യര്‍ സഭയില്‍ നിന്നും പെന്തക്കോസ്തിലേക്കു പോകുന്നതു ഭൌതീകമായ ചില വിഭ്രാന്തികള്‍ മാത്രം ! എന്തൊ ഒരാത്മാവിന്‍റെകയറ്റം പോലൊരു വിഭ്രാന്തി . അതായതു സഭയിലെ നടപ്പുകളോ വിശ്വാസമോ ഒന്നുമില്ല. കുറെ നാള്‍ കഥയറിയാതെ ആട്ടം കണ്ടു. ഒന്നും മനസിലായില്ല ഇക്കൂട്ടര്‍ക്കു .

പിന്നെ തുള്ളല്‍ കണ്ടപ്പോള്‍ ആകെ ഇളകിവശായി വിശ്വാസം വിട്ടിട്ടൂ പോയെന്നു
 പറയാന്‍ പറ്റില്ല. കാരണം വിസ്വാസം ഇല്ലാതെ വെറുതെ ആട്ടം
കാണുകായിരുന്നു ഇതുവരെ.

പിതാക്കന്മാര്‍ കൈമാറിതന്ന വിശ്വാസം കാക്കുന്നവരും ശ്ളൈഹീകസഭയുടെ പിന്തുടര്‍ച്ചയില്‍ കഴിയുന്നവരും അല്പസമയത്തെ വിഭ്രാന്തിയില്‍ വീണൂപോകില്ല. .

Thursday, 10 July 2014

ഇവര്‍ നേരേ സ്വര്‍ഗത്തില്‍ നിന്നും വീണതല്ല!

Mea Culpa , mea culpa ,mea maxima culpa !
വിശ്വാസത്യാഗികളും പെന്തക്കോസ്തു സമൂഹവും
ഇവര്‍ നേരേ സ്വര്‍ഗത്തില്‍ നിന്നും വീണതല്ല.

ഇവര്‍ സഭയില്‍ നിന്നുതന്നെ കുരുത്തു പാഴായിതീരുന്നു. എന്‍റെയും നിന്‍റെയും കുറ്റത്താല്‍ ആരെയും പഴിച്ചിട്ടു കാര്യമില്ല. സ്വയ വിമര്‍ശനമാണു ആവശ്യം
പൊതുവായ ചില കാരണങ്ങള്‍

1) തകര്‍ന്ന കുടുംബജീവിതം

2) പ്രാര്‍ത്ഥനാരൂപിയില്ലാത്തകുടുംബം

3) സഭാനേത്രുത്ത്വത്തിനു പറ്റുന്ന തെറ്റുകള്‍

4) ഇടവകവികാരിമാരും ജനങ്ങളും തമ്മില്‍ ഉണ്ടാകുന്ന അകല്ച്ച

5) ഇടവകജനങ്ങള്‍ക്കുവേണ്ടിയുള്ള വികാരിമാരുടെ പ്രാര്‍ത്ഥനകുറവു

6) ഇടവകയില്‍ പണത്തിന്‍റെ വരവുകുറഞ്ഞാല്‍ നിശിതമായ വിമര്‍ശനം

7) ഇടവകയുടെ നടത്തിപ്പിനു കമ്മറ്റിയുടെമേലുള്ള വികാരിമാരുടെ തന്നിഷ്ടത്തിനുള്ള ആധിപത്യം

8) ഓരോ വികാരി വരുമ്പോഴും പേരിനും പെരുമക്കുംവേണ്ടി ലൌകീക കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കി പൊളിച്ചുപണിയല്‍ പാവപെട്ടവനു കിടപ്പാടമോ വീടോ ഉണ്ടാക്കുന്നതിനു മുന്തൂക്കം കൊടുക്കാതെ വെടിക്കെട്ടിനും മറ്റു ആഘോഷത്തിനും മുന്തുക്കം കൊടുക്കുന്നു.

9) ലക്ഷക്കണക്കിനു നീക്കീരിപ്പുണ്ടായാലും ജനങ്ങളെ ഞക്കിപിഴിയുന്നു.

10) ആളുകള്‍ ഭിന്നിച്ചാല്‍ പുകഞ്ഞകൊള്ളിപുറത്തെന്ന ആയുധം

ചിന്തിച്ചാല്‍ ധാരാളം കാര്യങ്ങള്‍ കാണും ഓര്‍ത്തചിലതു മാത്രം എഴുതി.

ഇങ്ങ്നെയുള്ളവരാണു വികാരിമാരെല്ലാമെന്നു വിചാരിക്കരുതു.
എനിക്കറിയാവുന്ന ധാരാളം വികാരിമാര്‍ സ്വന്തം കാറും ടാക്സിയും ഉപേക്ഷിച്ചു ലൈന്‍ ബസില്‍ യാത്രചെയ്തു മിച്ചിക്കുന്ന പണം പാവപ്പെട്ടവനു സംഭാവനകൊടുക്കുന്നു.

ഒരച്ചന്‍ മേജര്‍ സെമിനാരിയില്‍ റെക്ടര്‍ ആയിരുന്നു .ചെങ്ങരൂര്‍ പള്ളിയില്‍ വികാരിയും ആയിരുന്നു. അച്ചനും ഈ പറഞ്ഞതുപോലെ ലൈന്‍ ബെസില്‍ യാത്രചെയ്തു ലാഭിച്ചു പാവപ്പെട്ടവരെ സഹായിക്കുന്നു. ഇതുപോലെ ധാരാളം പേരുണ്ടു . ഞാനിതു പറഞ്ഞതുകൊണ്ടു എല്ലാവികാരിമാരും ബസില്‍ യാത്രചെയ്യണമെന്നു ഞാന്‍ പറഞ്ഞതായി ചിന്തിക്കരുതു .



പ്രശനക്കാര്‍ കുറച്ചേ കാണുകയുള്ളു. പക്ഷേ ഒരു തുള്ളിവിഷം മതിയല്ലോ പലരെ കൊല്ലാന്‍ !

ഈ തെറ്റുകുറ്റങ്ങള്‍ നമുക്കു എറ്റെടുക്കാം കുട്ടികളെ പീഡിപ്പിച്ച വൈദികര്‍ക്കുവേണ്ടി പാപ്പാ ക്ഷമചോദിച്ചതുപോലെ ഇങ്ങനെയുള്ളവര്‍ക്കുവേണ്ടി നമുക്കു പ്രാര്ത്ഥിക്കാം

നിംഗ്ള്‍ എന്നെ കമുണിസ്റ്റാക്കിയെന്നു പറയുനതുപോലെ നിംഗളെന്നെ പെന്തയാക്കിയെന്നു പറഞ്ഞാല് ?

ഉതപ്പുണ്ടാകേണ്ടതു ആവശ്യ്മാണു, എന്നാല്‍ ആരു മുഖാന്തിരം ഉതപ്പുണ്ടാകുന്നുവോ അവര്‍ക്കു ഹാ കഷ്ടം !



ഒരുമിച്ചുകൂട്ടാന്‍ നിയോഗിക്കപ്പെട്ടവര്‍ ചിതറിക്കുകയാണെങ്ങ്കില്‍ ദൈവം അവരോടു ക്ഷമിക്കില്ല. ക്ഷമിക്കില്ല ……ക്ഷമിക്കില്ല നിശ്ചയം !

കര്ത്താവേ ഇവര്‍ ചെയ്യുന്നതു എന്തെന്നു അറിയായ്കയാല്‍ അവരോടു ക്ഷമിക്കണമേ !
ആമ്മീന്‍

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...