Sunday 14 September 2014

ഓണക്കുര്‍ബാനയുടെ പേരില്‍ ഒച്ചപ്പാട്‌ വേണോ?

എറണാകുളത്ത്‌ വാഴക്കാലായിലെ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തിലെ ഓണക്കുര്‍ബാനയെക്കുറിച്ച്‌ പലരും അഭിപ്രായം പറയുന്നതു കേട്ടു. കേരളീയരീതിയില്‍ വിശുദ്ധവസ്‌ത്രത്തിനു പുറമേ കാവി പുതച്ചും ചന്ദനക്കുറിയണിഞ്ഞും ആരതിയുഴിഞ്ഞും കുര്‍ബാനയില്‍ ഓണപ്പാട്ടുകളുടെ രീതിയില്‍ ഗാനങ്ങള്‍ ആലപിച്ചുമായിരുന്നു കുര്‍ബാന.

കഥകളില്‍ അങ്ങനെ പലതും പറയും, അതുകണ്ടാരും പരിഭവമരുതേ! എന്നേ എനിക്കു പറയാനുള്ളൂ. എറണാകുളം, തൃശൂര്‍ അതിരൂപതകളില്‍നിന്നും ഇങ്ങനെ പലതും വരും. അതിനകത്തു അതിശയത്തിനു വകയില്ല.


സിനഡിന്‍റെ തീരുമാനം ഒരു വശത്തും അവരുടെ തീര്മാനം മറ്റോരുവശത്തും
ഇനിയും പുതിയതു പുതിയതു വരാന്‍ പോകുന്നു. കാണുക! അസമാധാനം അരുതു !



ഇതൊക്കെ കണ്ടാലും എനിക്കു ഒരു പുതിമയും ഇല്ലാ. ലത്തീന്‍ സഭയില്‍ എവിടെ ചെന്നാലും ജനാഭിമുഖമാണു. ഒരു വിഷമവുമില്ല. വളരെ ഭക്തിയോടേ ആ കുര്‍ബാനാര്‍പ്പണത്തില്‍ പങ്ങ്കാളിയാകുന്നു. ആഫ്രിക്കാന്‍ നാടുകളില്‍ ഡാന്സ്യും കൂത്തുമായി ബലി അര്‍പ്പിക്കുന്നു. അതിലും കൂടാം.എന്നാല്‍ മലബാര്‍ കുര്‍ബാന എതെങ്ങ്കിലും ഒരുതരത്തിലായിരിക്കുന്നതു നല്ലതാണെനു തോന്നാറുണ്ടൂ. അല്ലെങ്ങ്കില്‍ മലബാര്‍ സഭയിലെ കിഴക്കന്‍ റീത്തിലും പടിഞ്ഞാറന്‍ റീത്തിലുമാണെന്നു വിചാരിച്ചു ബലിയര്‍പ്പിക്കാന്‍ സ്ന്തോഷമാണു . കിഴക്കനുമല്ല പടിഞ്ഞാറനുമല്ലാത്ത സ്ഥിതി " ചാപ്പി " ഒരു സുഖമില്ലാ.

ഇനിയും പറയുന്നതു ഞാന്‍ അതിനോടൂ യോജിച്ചുവെന്നു തോന്നരുതു

ഇതിനകത്തു ഇത്രയും ഒച്ചപ്പാടു ഉണ്ടാക്കേണ്ട കാര്യമുണ്ടോയെന്നു ചിന്തിച്ചുപൊകുന്നതില്‍ ആരും തെറ്റിധരിക്കരുതു. സഭയുടെ മേലധ്യക്ഷനും സിനഡുംകൂടീ എടുത്തതീരുമാനം കാറ്റില്‍ പറത്തി അവരുടെ ഇഷ്ടത്തിനു അനുസരിച്ചുള്ള വെസ്റ്റുമെന്‍റ്റും അതുപോലെ ബലിയര്‍പ്പണത്തിലും ജനാഭിമുഖം മാത്രമേ ചെയ്യുവെന്നു വാശിപിടിച്ചിട്ടും ആര്‍ക്കും ഒന്നും തോന്നിയില്ല. അതു അവരുടെ സ്വാതന്ത്ര്യമാണെന്നു ചിന്തിച്ചു.

ഇപ്പോള്‍ അതിലും വലിയ തെറ്റു അവര്‍ ചെയ്തുവെന്നു ചിന്തിക്കുന്നതില്‍ കഴമ്പില്ല. കുര്‍ബാനയിലെ എറ്റവും പ്രധാനപ്പെട്ടഭാഗം സ്ഥാപകവചങ്ങളാണു. ഈ പുതിയ കൂട്ടരും അതുമാറ്റരുതെന്നു റോമില്‍ നിന്നും കര്‍ശനമായി പറഞ്ഞിട്ടുണ്ടു.  ഇതു ഇന്‍ഡ്യയില്‍ ആരംഭിച്ചതു ലൂര്‍ദുസ്വാമി കര്‍ദിനാളിന്‍റെ സഹോദരനാണു. അദ്ദേഹത്തിന്‍റെ ഒരു ആശ്രമത്തില്‍ ഇന്നും തുടരുന്നു. ശാന്തിവനമെന്നോ മറ്റോ ആണു ആ ആശ്രമത്തിന്‍റെ പേരു.ഇതു റോം അറിഞ്ഞിട്ടുണ്ടു. സി.ബി.സി.ഐ. അറിഞ്ഞിട്ടൂണ്ടു .

മെത്രാന്മാര്‍ ഇതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല. ഇടവകകളില്‍ ഇതു നടത്തികണ്ടിട്ടില്ല. ചില ധ്യാന കെന്ദ്രങ്ങളിലും ആശ്രമങ്ങളിലും ഇതു നടക്കുന്നുണ്ടൂ. പേരു പറയുന്നില്ല. എതെല്ലാമെന്നു എനിക്കറിയാം.

ചന്ദനക്കുറിതോട്ടതില്‍ കുറ്റം പറയാന്‍ പറ്റുമോ? വിവാഹാവസരത്തില്‍ നാം അതുചെയ്യുന്നില്ലേ ? നിലവിള്‍ക്കു പണ്ടുമുതലേ പള്ളീകളില്‍ ഉപ്യോഗിക്കുന്നില്ലേ ? ആരതി തെറ്റാണെന്നു പറയാമോ ? പഴയകാലം മുതല്‍ വിവാഹത്തിനു ചെറുക്കനുമ്പെണ്ണും വരുമ്പോഴും പോകുകുമ്പോഴും ചെയ്യുന്നില്ലേ ? ഇങ്ങനെ നോക്കുമ്പോള്‍ എങ്ങനെ കുറ്റം പറയും ? അതുകൊണ്ടു ഞാന്‍ ഇതൊക്കെ അംഗീകരിച്ചുവെന്നു ചിന്തിക്കരുതു. അനാഫുറക്കുമുന്‍പു ഇങ്ങനെയൊക്കെ കുറെ  padding  ഉപയോഗിച്ചതു കൊണ്ടു ഒന്നും സംഭവിക്കില്ല.

കാരണം എല്ലാം അനുസരണക്കേടുതന്നെ ! തലവന്‍ പറയുന്നതുപോലെ ചെയ്യാത്തതെല്ലാം തെറ്റുതന്നെ. ഞാന്‍ പറഞ്ഞതു സിനഡീന്‍റേ തീരുമാനത്തിനു എതിരായിചെയ്യുന്നതെല്ലാം തെറ്റു. അല്ലെങ്ങ്കില്‍ ഒന്നും തെറ്റല്ല. ഞാന്‍ പറഞ്ഞതു ഇതു മാത്രം.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...