Tuesday 16 September 2014

വേഷം കെട്ടല്‍ വേണ്ട, വേണ്ട!

മനുഷ്യരെ വേഷം കെട്ടുകൊണ്ടു കബളിപ്പിക്കാം .ദൈവത്തേയോ ? നടക്കില്ല.
പിന്നെ എന്തിനീവേഷം കേട്ടല്‍ ?

ത്രിശൂര്‍ നഗരത്തില്‍ പുലി ഇറങ്ങി ?
പക്ഷേ ആരും പ്പേടിച്ചോടിയില്ല.



അതു വെറും വേഷമാണെന്നു മനുഷ്യര്‍ക്കറിയാം .അതിനാല്‍ നിര്‍ഭയരായി ആളുകള്‍ അതിനോടൊത്തു ഡാന്സുചെയ്തു. യധാര്ത്ഥജീവിതത്തില്‍ അവര്‍ പുലിയല്ലെന്നു മാത്രമല്ല ഒരു എലിപോലുമല്ല

ഇന്നലെ അങ്ങ്കമാലിയില്‍ നിന്നും ചങ്ങനാശേരിലേക്കുവരുമ്പോള്‍ നൂറുകണക്കിന്നു,ആയിരക്കണക്കിനു ക്രിഷണന്മാരെ കണ്ടു ട്രാഫിക്കു ജാം മുഖാന്തിരം ഒത്തിരി സമയം പോകുകയും ചെയ്തു. ഞാന്‍ പറഞ്ഞുവന്നതു ഈ ക്രിഷ്ണവേഷധാരികള്‍ക്കു യധാര്ത്ഥക്രിഷ്ണനുമായി പുലബന്ധം പോലുമില്ല.

PULIKKALI TRISSUR TRAVEL VIEWS  by sabukeralam & travelviews.in

വേഷം കെട്ടിയ ദൈവഭക്തര്‍

ഇറാക്കിലും മറ്റും ദൈവത്തിന്‍റെ പേരുപറഞ്ഞാണു മനുഷ്യന്‍റെ കഴുത്തറക്കുന്നതു. ദൈവം പറഞ്ഞു  " ശത്രുക്കളെ സ്നേഹിക്കുക, സഹോദരനെ സ്നേഹിക്കുക.  മിത്രനളെ സ്നേഹിച്ചാല്‍ അതില്‍ എതു മേന്മയാണു പറയാനുള്ളതു പാപികളും അതു തന്നെ ചെയ്യുന്നില്ലേ ?  "  (മത്താ.5:44 മുതല്‍ )



സഭയിലും വേഷധാരികളോ ?

എവിടെ നൊക്കിയാലും വേഷധാരികളെ കണ്ടെന്നു വരാം ! മനുഷ്യരെ കബളിപ്പിക്കാം പക്ഷേ ദൈവം മൂടുപടത്തില്‍ വീഴുകില്ല.

ഇസഹാക്കിനെ യാക്കോബു കബളിപ്പിച്ചു. യാക്കോബിനെ ലാബാന്‍ കളിപ്പിച്ചു. ലാബാനെ സ്വന്തം മകള്‍ തന്നെ കബളിപ്പിച്ചു. ഇങ്ങനെ നീളുന്നു ആ സംഭവം. ഇങ്ങനെ വേഷം കെട്ടിയതുകൊണ്ടു ആത്മരക്ഷ അപകടത്തിലാക്കുകയല്ലേ ചെയ്യുന്നതു അതില്‍ എന്തു മേന്മയാണു ഉള്ളതു ?

ഒരുവന്‍ ലോകം മുഴുവന്‍ നേടീയാലും ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു മേന്മയാണു ഉള്ളതു ? (മര്‍കോ.8:36 )

പിന്നെ സഭയില്‍ ഇതിന്‍റെ ആവശ്യം എന്താണു? എല്ലാം അറിയാം പക്ഷേ ഒന്നും അറിയാത്തവരേപ്പോലെ പ്രവര്‍ത്തിച്ചാല്‍ എന്തു ഫലം ?

സഭക്കെതിരായി ആഞ്ഞടിക്കുന്നവരെ അതെ വടികൊണ്ടു അടിക്കുന്നു.

കെ.പി.യോഹന്നാനും കുരിശും 

ഈ മെത്രാന്മാരും സന്യാസികളും എന്തിനാണു കഴുത്തില്‍ കുരിശു കെട്ടിതൂക്കികൊണ്ടു നടക്കുന്നതു ? യേശുകുരിശില്‍ മരിച്ചതുകൊണ്ടാണു അവര്‍ കുരിശു കഴുത്തില്‍ അണിയുന്നതു .ഞാന്‍ ചോദിക്കുന്നു യേശു കട്ടിലിലാണു മരിച്ചതെങ്ങ്കില്‍ അവര്‍ കട്ടിലും അഴുത്തികെട്ടിതൂക്കി നടക്കുമോ?  ഒരിക്കല്‍ മെത്രാനാകുന്നതിനു മുന്‍പ് കെ.പി.യോഹന്നാന്‍ പ്രസംഗിച്ചു.

അതേവടികൊണ്ടൂതന്നെ ദൈവം യൊഹന്നാനെ അടിച്ചു . മെത്രാന്‍ ആയി കഴിഞ്ഞപ്പോള്‍ കുരിശു കഴുത്തില്‍ കെട്ടാന്‍ തുടങ്ങി. നോക്കുക എന്തു വിരോധാഭാസമാണെന്നു.

പെന്തക്കോസ്തുകാര്‍ക്കും അതുപോലെ തിരിച്ചടിലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാതാവിനെ നഖശിഖാന്തം എതിര്ത്തവര്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു "ഞങ്ങള്‍ക്കും അമ്മയുണ്ടു "

മനുഷ്യനെ പരിപൂര്ണതയിലേക്കാണു വിളിച്ചിരിക്കുന്നതു !

" നിംഗളുടെ സ്വര്‍ഗസ്ഥനായ പിതാവു പരിപൂര്ണ്ണനായിരിക്കുന്നതുപോലെ  നിംഗളും പരിപൂര്ണരായിരിക്കുവിന്‍ " ( മത്താ 5: 48 )

ദൈവം മാത്രമാണു പരിപൂര്ണന്‍ അവിടുത്തെ പരിപൂര്ണതയില്‍ പങ്ങുപറ്റേണ്ടവരാണു മനുഷ്യര്‍. അതു അവിട്ഉത്തെ ദാനമാണു. അതിനു ഹ്രുദയപരമാര്ത്ഥതയോടെ അവിടുത്തെ കര്ത്താവും നാധനുമായി സ്വീകരിക്കുക. അവിടുത്തെ കല്പനപാലിക്കുക.

അതിനാല്‍ വേഷം കെട്ടല്‍ അവസാനിപ്പിക്കാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...