പലരും പറയുന്നതു എന്‍റെ ജ്ജീവിതം എങ്ങനെ ആയിരിക്കണമെന്നു ദൈവം ഞാന്‍
ജനിച്ചപ്പോഴേ എന്‍റെ തലയില്‍ വരച്ചുവച്ചിരിക്കുന്നതാണു ( Pre destination ) അതു തന്നെ
സംഭവിക്കുമെന്നു ?
യേശുവിനെ ഒറ്റികൊടുക്കുവാന്‍ യൂദാസിനെ നേരത്തെതന്നെ ഒരുക്കിയതാണെന്നും അല്ലായിരുന്നെങ്ങ്കില്‍ രക്ഷാകരകര്‍മ്മത്തിനു യേശുവിനു കുരിശില്‍ മരിക്കാന്‍ പറ്റില്ലായിരുന്നുവെന്നും മറ്റും വളരെ ശക്തമായി പറയുന്നവര്‍ ഉണ്ടു .
അതുതെറ്റാണെന്നു നമ്മുടെ അന്നഫുറായില്‍ തന്നെ പറയുന്നു. അതായതു " യേശുതന്നെതന്നെ എള്‍പ്പിച്ചുകൊടുത്ത രാത്രിയില്‍ "
ഇതെല്ലാം വളരെ അബദ്ധ്ജഡിലമായ ഒരു ചിന്തയാണെന്നു പറയേണ്ടിയിരിക്കുന്നു.
പാപം ചെയ്യാന്‍ ദൈവം ആരെയും തിരഞ്ഞെടുക്കില്ല .
പാപത്തില്‍ വീഴാന്‍ പോകുന്ന ഓരോരുത്തരോടും ദൈവം അതില്‍ നിന്നും നീ രക്ഷപെടണം അധവാ നീ ചെയ്യാന്‍ പോകുന്ന തു തെറ്റാണെന്നു അവരവരുടെ മനസാക്ഷിയില്‍ കൂടി ദൈവം ഓരോരുത്തരേയും അറിയിക്കും. പക്ഷേ അതു കേള്‍ക്കാനോ അനുസരിക്കാനോ തയ്യാറാകാതെ തെറ്റുചെയ്തിട്ടു അതു ദൈവം എന്‍റെ തലയില്‍ വരച്ചുവച്ചിരിക്കുന്നതാണെന്നു പറയുന്നതില്‍ അര്‍ത്ഥം ഇല്ല.

കായേന്‍ തെറ്റില്‍ ഉള്‍പ്പെടുമെന്നു അറിയാവുന്ന ദൈവം അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടു. “ ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാകുമായിരുന്നില്ലേയെനനും നല്ലതു ചെയ്യുന്നില്ലെങ്ങ്കില്‍ പാപം വാതിക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നുഓര്‍ക്കണം . അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. അതിനെ നീ കീഴടക്കണം “ ( ഉല്പ്.4:7 )
ഇവിടെ ദൈവം അവനെ മുന്നറിയിപ്പുകൊടുത്തു രക്ഷിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അവന്‍ ദൈവവചനത്തേക്കാള്‍ പിശാചിന്‍റെ അടവിനു കീഴടങ്ങിയിട്ടു അതു ദൈവം തലയില്‍ വരച്ചതാണെന്നും അതു തന്‍റെ കുറ്റമല്ലെന്നും എല്ലാം ദൈവമാണു തീരുമാനിക്കുന്നതെന്നും അതിനാല്‍ എല്ലാ കുറ്റവും ദൈവത്തിന്‍റെ തലയില്‍ ചുമത്തി രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍ ധാരാളമുണ്ടു.
എല്ലാം അറിയുന്നവനായ ദൈവം
ദൈവം എല്ലാം അറിയുന്നതുകൊണ്ടു ദൈവം ആരേയും തെറ്റില്‍ വീഴാതിരിക്കാന്‍ അവര്‍ക്കു മുന്നറിയിപ്പു കൊടുക്കും പക്ഷേ എല്ലാവരും അതു സ്വീകരിക്കുന്നില്ല. ദൈവം എല്ലാം അറിഞ്ഞാലും ആരുടേയും സ്വാതന്ത്ര്യത്തില്‍ അവിടൂന്നു ഇടപെടില്ല. എല്ലാവര്‍ക്കും സ്വാതന്ത്രംമുണ്ടു ജീവനോ മരണമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാമനുഷ്യനും ഉണ്ടൂ.
ഒരോ മനുഷ്യനും എന്തുചെയ്യുന്നുവെന്നു ദൈവം അറിയുന്നു. അനാദിയിലേ എല്ലാം അവിടുന്നു അറിയുന്നു. പരിശുദ്ധ കന്യാമറിയം പുണ്യജീവിതം നയിക്കുന്നവളാണെന്നു അവിടുത്തെക്കു അറിയാം. അവള്‍ ക്രുപ നിറഞ്ഞവളാണെന്നു അവിടുത്തെക്കു അറിയാം .അതുകൊണ്ടു അവളെ തന്‍റെ പുത്രന്‍റെ മാതാവായി അവിടുന്നു തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവള്‍ യേശുവിന്റെ അമ്മയാകാനുള്ളവളായതിനാല്‍ അവളെ ജന്മപാപത്തില്‍ നിന്നുപോലും അവിടുന്നു അവളെ വിമുക്തയാക്കുന്നു. അവിടുത്തേക്കു എല്ലാം അറിയാവുന്നതുകൊണ്ടു തന്നെയാണു.

അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുന്‍പേ അവിടുന്നു പലരേയും വേര്തിരിക്കുന്നു. ദൈവശുസ്രൂഷക്കായി അവരെ മാറ്റിനിര്‍ത്തുന്നു. അതു തലേവരയല്ല. അവര്‍ എന്താകുന്നുവെന്നു മനസിലാക്കിയ ദൈവം അവരെ തിരഞ്ഞെടുത്തു എന്നു മാത്രം.
പത്തു താലന്തുണ്ടായിരുന്നവനു പത്തുംകൂടികൊടുത്തു. ഉള്ളവനു കൊടുക്കപ്പെടും ഇല്ലാത്തവനില്‍ നിന്നും ഉള്ളതുകൂടി എടുക്കപ്പെടും. എറ്റവും കൂടുതല്‍ താലന്തുകള് ഉണ്ടായിരുന്ന കന്യകക്കു ധാരാളം അനുഗ്രഹങ്ങള്‍ കൊടുക്കുവാന്‍ അവിടുന്നു തയ്യാറായി.
ഒരുമനുഷ്യന്‍റെ എല്ലാകാര്യങ്ങളും ദൈവം അറിയുന്നതുകൊണ്ടു അതു അവന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തികളെ തടസപ്പെടുത്തുന്നില്ല.
ചെറിയ ഒരു ഉദാഹരണം
ഒരു പല്ലി ഭിത്തിയില്‍ ഇരിക്കുന്നു. ഒരു പ്രാണിഅവിടെതന്നെയുണ്ടു അതുകാണുമ്പോള്‍ നമുക്കറിയാം എതാനും നിമിഷ്ങ്ങള്‍ക്കകം ആ പല്ലി ആ പ്രാണിയെ വിഴുങ്ങുമെന്നു. നേരത്തെ നമ്മള്‍ ഉണ്ടാകുവാന്‍ പോകുന്ന കാര്യം അറിഞ്ഞതുകൊണ്ടു അതു ആ പല്ലിയുടെ പ്രവര്‍ത്തിയേ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. ഇതുപോലെ ദൈവം എല്ലാകാര്യങ്ങളും അറിഞ്ഞു എന്നുള്ളതുകൊണ്ടു ഒരുവന്‍റെ പ്രവര്‍ത്തിയെ അതു ഒരുതരത്തിലും സ്വാധീനിക്കുന്നില്ല.

അതിനാല്‍ ഒരാളൂടേ പ്രവര്‍ത്തി ദൈവം തലയില്‍ വരച്ചതുകൊണ്ടാണൂ അങ്ങനെ സംഭവിച്ചതെന്നു പറഞ്ഞു രക്ഷപെടാമെന്നു കരുതുനതു വെറും മിഥ്യയാണു. അതിനാല്‍ നമുക്കു ആരെയും നമ്മുടെ പാപപ്രവര്‍ത്തിയുടെ ഉത്തരവാദിത്വം ദൈവത്തില്‍ ആരോപിച്ചു രക്ഷപെടാമെന്നു ചിന്തിക്കാതിരിക്കാം

No comments:
Post a Comment