Sunday 14 September 2014

വി.കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാള്‍

ഇതു കത്തോലിക്കാസഭയും കിഴക്കന്‍ സഭകളും ( അകത്തോലിക്കാ സഭകള്‍ ) ആചരിക്കുന ഒരു തിരുന്നാളാണു .

കുരിശു എന്നതിനു ലത്തീനില്‍ Crux എന്നും സുറിയാനിയില്‍ Sliba എന്നുമാണു സ്ളീബാ എന്നപദത്തിന്‍റെ ധാതു slb എന്നാണു. ഇതിനര്‍ത്ഥം തുക്കുമരം, ക്ഴുമരം ,തൂക്കപ്പെട്ടവന്‍ , ക്രൂശിതനായവന്‍ എന്നൊക്കെയാണു സ്ളിബാ എന്നവാക്കിനു കുരിശു എന്നും ക്രൂശിതനെന്നും അര്‍ത്ഥമുണ്ടൂ.
ക്രുശിതനായവന്‍ ഉദ്ധിതനായി പ്രത്യക്ഷപ്പെട്ടു അങ്ങനെ സ്ളീബാ മഹത്വത്തിന്‍റെ ചിഹ്നമായി. രണ്ടാമത്തെ ആഗമനത്തിന്‍റെ അടയാളമായി. (മത്താ 24:30 )

ചിലര്‍ക്കു കുരിശു ഭോഷത്വമാണു നമുക്കു രക്ഷയുടെ അടയാളവുമാണു                   ( 1കോറ.1: 18-25 )

യേശുവിന്‍റെ സ്ളീബാമരണവും, ഉത്ഥാനവുമാണു സ്ളീബായെ ക്രൈസ്തവരുടേതാക്കിയതു .യേശു ഉയര്‍ത്തെഴുനേറ്റില്ലായിരുന്നെങ്ങ്കില്‍ സ്ളീബാ ക്രൈസ്തവ വിശ്വാസത്തില്‍ കടന്നുകൂടുകയില്ലായിരുന്നു.

അദ്യകാലങ്ങളില്‍ ക്രിസ്ത്യാനികള്‍ സ്ളീബായുടെ അടയാളം പരസ്യമായി പ്രദര്‍ശിപ്പിക്കില്ലായിരുന്നു. മതമര്‍ദ്ദനത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരു സമൂഹമായിരുന്നു ക്രിഷ്യാനികള്‍. തങ്ങളെ തിരിച്ചറിയാന്‍ അവര്‍ അടയാളങ്ങളും പ്രതീകങ്ങളുമാണു ഉപയോഗിച്ചിരുന്നതു.
യേശുവിന്റെ സ്ളീബാ താവു രൂപത്തിലുള്ളതായിരുന്നെന്നു പുരാവസ്തുഗവേഷകര് അവകാശപ്പെടുന്നു. .
ആദ്യകാലത്തെ മൂന്നു നൂറ്റണ്ടുകള്‍ അന്ധകാരത്തിന്‍റെ കാലമെന്നാണു പുരാവസ്തു ഗവേഷകര്‍ വിളിക്കുക. അധികമൊന്നും ഈ സമയത്തുകണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല.
റോമന്‍ ചക്രവര്ത്തിയായ കോണ്സ്റ്റാന്‍റെയിന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരവും 312 ല്‍.പിന്നെ തന്‍റെ മാതാവായഹെലേനാ രാജ്ഞിയുടെ സ്ളീബാകണ്ടെത്തലും 326 ല്‍ ,വിശുദ്ധനാട്ടിലേക്കുള്ല തീര്ത്ഥാടനവും സഭയുടെ വളര്‍ച്ചക്കു കാരണമായി. ഒളിവില്‍ കഴിഞ്ഞിരുന്ന സഭക്കു പരസ്യ്മായി എന്തു പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെ കുരിശു പുറത്തുപ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു.





യേശുവിന്‍റെ ളീബാ താവുരൂപത്തിലുള്ളതായിരുന്നുവെന്നാണു പുരാവസ്തുഗവേഷകര്‍ പറയുന്നതു.
സ്ളീബായല്ലാതെ മറ്റോന്നും ഭാരതസുറിയാനിക്കരുടെ ദൈവാലയങ്ങളില്‍ ഇല്ലായിരുന്നു. പ്രതിമകള്‍ ഇല്ലായിരുന്നുവെന്നു ധാരാളം തെളിവുകള്‍ ഉണ്ടു.

പ്രധാനപ്പെട്ടമൂന്നുസ്ളീബാകള്‍.

ലത്തീന്സ്ളീബാ, ഗ്രീക്കുസ്ളീബാ, സുറിയാനിസ്ളീബാ.

സുറിയാനി സ്ളീബായില്‍ ക്രൂശിതരൂപമില്ലായിരുന്നു.




മദ്ബഹായില്‍ ക്രൂശിതരൂപം 

വി. കുര്‍ബാന സ്വര്‍ഗത്തിലെ ആരാധനയിലുള്ള ഭാഗഭാഗിത്വമാണെല്ലോ ?
മദ്ബഹായെ സ്വര്‍ഗത്തിന്‍റെ പ്രതീകമായും   ബലിപീഠത്തെ ത്രീത്വത്തിന്‍റെ സിംഹാസനമായും കര്ത്താവിന്‍റെ കബറീടമായുമാണെല്ലോ നാം മനസിലാക്കുന്നതു  ( ശൂന്യമഅയ കല്ലറ ഉത്ഥാനത്തിന്‍റെ പ്രതീകം )

സ്വര്‍ഗത്തില്‍ യേശു പീഡസഹിച്ചു മരിച്ചുകിടക്കുന്ന ഒരു പ്രതീകത്തിനു  സാംഗത്യമില്ലാതെ വരുന്നു.  അപ്പോള്‍ അതിനു പ്രസക്തിയില്ലെല്ലോ ?

എന്നാല്‍ ഒരുവനു പീഡാസഹനത്തെ ധ്യാനിക്കാന്‍ ക്രൂശിതരൂപം സഹായിക്കുമെങ്ങ്കില്‍ മദ്ബായിക്കു പുറത്തു അതിനു സൌകര്യം എര്‍പ്പടുത്താം എന്നാല്‍ സുറിയാനി സഭയില്‍ അങ്ങനെ ഒരു പാരമ്പര്യമില്ലാത്തതിനാലും രൂപങ്ങള്‍ ദൈവലയത്തില്‍ ഉപ്യോഗിക്കാത്തതിനാലും അതേക്കുറിച്ചു ആലോചിച്ചു തീരുമാനം എടുക്കേണ്ടിവരും.



മലങ്ങ്കരകത്തോലിക്കാപള്ളിയില്‍ ആലോചിക്കേണ്ടകാര്യമില്ല. അങ്ങനെ ഒരാചാരമില്ലാത്തതിനാല്‍ !

സെപ്റ്റംബര്‍ 14 സഭ മുഴുവന്‍ കിഴക്കന്‍ സഭയിലും അകത്തോലിക്കാ സഭകളിലും എല്ലാം കുരിശിന്‍റെ പുകഴ്ച്ചയുടെ തിരുന്നാള്‍ ആഘോഷിക്കുന്നു.

അല്പം വിശദീകരണം 

സ്ളീബാപ്പെരുന്നാള് ( യോഹ.3: 13- 21 , 1കോറ.1 18- 25 )

സ്ളീബാ വിജയചിഹ്നമായതു രക്ഷകന്റെ കുരിശുമരണത്തോടെയാണെങ്കിലും ഒരു പ്രതീകവും അടയാളവുമായതിന്റെ ചരിത്ര പശ്ചാത്തലം നാം മുകളില് കണ്ടായിരുന്നു.

മനുഷ്യകുലത്തിനു ദുഖത്തിന്റെ പാനപാത്രം സ്വയം എറ്റെടുത്ത പുത്രന്റെ ച്രിത്രം നമ്മേ ഓര്മ്മിപ്പിക്കുന്നതാണു പഴയനിയമത്തില് ആബ്രഹാം തന്റെ എകജാതനെ ബലിയര്പ്പിക്കാന് മനസായി അബ്രഹാമിന്റെ സ്ഥാനത്തു പിതാവായ ദൈവത്തെ നമുക്കു കാണാം ലോകരക്ഷക്കായി തന്റെ എക്ജാതനെ കയ്യ്അളിച്ച പിതാവിനെ !

മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു (യോഹ്.3:15) 2 അര്ത്ഥങ്ങള്
1)     രക്ഷകനെന്ന നിലയില് കുരിശില് ഉയര്ത്തപ്പെടുന്നതു
2)     മനുഷ്യപുത്രനെന്നനിലയില് സ്വര്ഗത്തിലേക്കു ഉയര്ത്തപ്പെടുന്നതു  ഇങ്ങനെ രണ്ടു അര്ത്ഥതലങ്ങളാണു ഇതിനുള്ളതു.

പഴയനിയമത്തിലെ പ്രതീകം

മോശ മരുഭൂമിയില് സര്പ്പത്തെ ഉയര്ത്തിയതു.( സംഖ്യ 21:9 )
അനുസരണക്കേടും ധിക്കാരവും കാട്ടിയ ഇസ്രായേല്മക്കള് മരുഭൂമിയില് സര്പ്പദംശനമേറ്റു പിടഞ്ഞുമരിക്കാതിരിക്കന്
‘ ഒരു പിത്തളസര്പ്പത്തേണ്ടാക്കി വടിയില് ഉയര്ത്തിനിര്ത്തുവാനും ദംശനമേറ്റവര് അതില് നോക്കുന്ന പക്ഷം രക്ഷപ്രാപിക്കാനുമുള്ളക്രമീകരണം മോശചെയ്തു (കര്ത്താവിന്റെ അരുളപ്പാട്അനുസരിച്ചാണു മോശ ഇപ്രകാരം ചെയ്തതു )


സാത്താന്റെ ( പറൂദീസായിലെ സര്പ്പത്തിന്റെ ) ദംശനമേറ്റ മനുഷ്യവര്ഗത്തെ രക്ഷിക്കുന്നതു രക്ഷകന്റെ ക്രൂശാരോഹണമാണു.  മരത്തിന്മേല് ഉയര്ത്തപ്പെട്ട രക്ഷകനെ രക്ഷകനെ നോക്കുന്നവരാണു പാപദ്അംശനത്തില് നിന്നും രക്ഷപ്രാപിക്കുന്നതു . കാല്വരിയില് ഉയര്ത്തപ്പെട്ട ദൈവപുത്രനെ നോക്കുന്നവര്ക്കു സ്വര്ഗകവാടം തുറക്കപ്പെടുന്നു.

നെറ്റിയിലെ കുരിശുവര.

രക്ഷയുടെ പ്രതീകമായ – അടയ്അളമായ സ്ളീബായെ നെറ്റിയില് വരക്കുകവഴി രക്ഷാകരസാന്നിധ്യം അനുഭവിക്കുകയാണു. അതുവഴി നാം നമ്മേതന്നെ ആശീര്വദിക്കുകയാണു പൈശാചികശക്തിയില് നിന്നും രക്ഷപെടുന്നതിനു നാം കുരിശു ഉപയോഗിക്കുന്നതുപോലെ കുരിശടയാളം വരച്ചു നാം സ്വയം സമ്രക്ഷിതരായിതീരുന്നു. കൂദശകളെല്ലാം ആരംഭിക്കുന്നതും സ്ളീബായുടെ അടയാളം വരച്ചുകൊണ്ടാണു.



ജനനം മുതല് മരണം വരെ ഒരു ക്രിസ്ത്യാനി ലക്ഷക്കണക്കിനു കുരിശുവരച്ചിട്ടുണ്ടാകാം പ്രാര്ത്ഥനയിലും മറ്റും നാം സ്ളീബായെന്നു കേള്ക്കുമ്പോള് കുരിശുവരക്കുന്നവരാണു സുറിയാനിക്രിസ്ത്യാനികള് . നെന്ചില് തൊട്ടുകുരിശുവരക്കുമ്പോള് രക്ഷകന്റെ വേദനയേ,ത്യാഗത്തെ .കുരിശിനെയാണു ഒരുതരത്തില് നാം തൊട്ടുസത്യം ചെയ്യുന്നതു. മെത്രാന്മാരുടെ കുരിശുള്ള വടി മേയിക്കുവാനും നയിക്കുവാനുമുള്ല അവരുടെ ഉത്തരവാദിത്വത്തെ ഓര്മ്മിപ്പിക്കുന്നതോടോപ്പം മരുഭൂമിയില് ഉയര്ത്തിയ സര്പ്പത്തിന്റെ പ്രതീകം കൂടെയാണു അതു.

ആകാശേ കുസ്തന്തീനോസ് സ്ളീബാകണ്ടു
വന്ദിച്ചുടനെ തലതാഴ്ത്തി സാഷ്ടാംഗം വീണു
സ്ളീബാ രാപകല് അടിയാരെ കാവല് ചെയ്യട്ടെ “
മൂന്നു ശബാബ്ദ കാലത്തേപീഡാനുഭവങ്ങള്ക്കുസേഷം സഭയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച കോണ്സ്റ്റാന്റ്റയിന് ച്ക്രവര്ത്തിയുടെ ദിഗ് വിജയവുമായി ബന്ധപ്പെട്ടതാണു ഇതു.

മലങ്ങ്കര ആരാധനാക്രമ  കാലത്തില്എഴാമത്തേതും അവസാനത്തേതുമാണു സ്ളീബാക്കാലം . സ്ളീബാ എന്നാല് രക്ഷയുടെ ആയ്ഉധമെന്നാണു.
രക്ഷകന്റെയും രക്ഷയുടേുയും പ്രതീകവും ക്രിസ്തുമതത്തെ അടയാളപ്പെടുത്തുന്നതും സ്ളീബായുടെ ചിഹ്നം കൊണ്ടാണെല്ലോ ?
രക്ഷയുടെ ശത്രുവായ പിശാചിനെ ആട്ടിഓടിക്കാനും സ്ളീബായാണു ഉപയോഗിക്കുന്നതു.

വിശ്വാസി തന്നെ തന്നെ രക്ഷകന്റെ കൈകളില് ഏല്പ്പിക്കുന്നതും സ്ളീബായുടെ അടയാളത്താലെയാണു.. അതു നെറ്റിയ് ഇല് വരച്ചുകൊണ്ടാണു.

സ്ളീബാപ്പെരുന്നാള് = പീഡാനുഭവത്തെ വാഴ്ത്തിസ്തുതിക്കുന്നപെരുന്നാള് .. 
സ്ളീബാആഘോഷം = പീഡകളിലൂടെ രക്ഷനേടിതന്ന രക്ഷകനെ സ്തുതിക്കുന്ന ക്രമമാണു.

എല്ലാസഹോദരന്മാര്‍ക്കും തിരുന്നാള്‍ മംഗളങ്ങള്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...