Sunday 21 September 2014

ക്രിസ്തുവില്ലാത്ത ക്രിസ്ത്യാനികളും വിശ്വാസമില്ലാത്ത വിശ്വാസികളും

ഇന്നത്തെ ലോകത്തിൽ നാം കാണുന്ന ഒരു വലിയ പ്രതിഭാസമാണു ക്രിസ്തുവില്ലാത്ത ക്രിസ്ത്യാനികളും വിശ്വാസമൈല്ലാത്ത വിശ്വാസികളുടെയും വളർച്ച അതിവേഗത്തിലാണുഅധവാ ക്രിസ്ത്യാനികളുടെ ഇടയിൽ ക്രിസ്തുവിന്റെ അഭാവവും, എൻന്നുപറഞ്ഞാൽ ക്രിസ്തുവിനു യോജിക്കാത്ത ജീവിതം നയിക്കുന്നവരെന്നു മനസിലാക്കിയാലും മതി.അതുപോലെ വിശ്വാസമില്ലാത്തവിശ്വാസികൾ എന്നു പറഞ്ഞതു ഒരു വിശ്വാസിക്കു നിരക്കാത്ത കാര്യങ്ങള് പ്രവർത്തിക്കുകയോ, സംസാരിക്കുകയോ,ചെയ്യുന്നവരെയാണു ഉദേശിച്ചതു.

വിശ്വാസമെന്നാൽ എന്താണു ?

ദൈവത്തിലുള്ള ആശ്രയമാണു വിശ്വാസമെന്നു ഒറ്റവാക്കിൽ പറയം . വിശ്വാസത്തെക്കുറിച്ചു സുദീർഘമായി പറയാൻ നമുക്കു കഴിയും പക്ഷേ ചുരുക്കിപറയാൻ ഇതിലും നല്ല ഒരു വാക്കു കിട്ടുന്നില്ല. ഒരാൾക്കു ദൈവത്തിലുള്ള വിശ്വാസം എന്താണെന്നു പറയാൻ ഉപയോഗിക്കാവുന്ന പദം അയാൾക്കു ദൈവത്തിലുള്ള പൂർണമായ ആശ്രയത്തെ നമുക്കു എടുത്തുപറയാം ബൈബിളിൽ നിന്നും ഒരു ഉദാഹരണം
 "യേശു അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു " (മത്താ. 17: 14- 21 )


ഇവിടുത്തെ പശ്ചാത്തലം നാം മനസിലാക്കാണം എപ്പോഴാണു ഇതു സംഭവിച്ചതുയേശുവിന്റെ രൂപാന്തരീകരണം കഴിഞ്ഞു താഴേക്കുവരുമ്പോൾ . അവിടേയും ഒരു പ്ര്ത്യേകത നാം കണക്കിലെടുക്കണം .രൂപാന്തരീകരണത്തിനു ദ്രുക്സാക്ഷികളായ മൂന്നു ശിഷ്യന്മരും പൂർണ വിശ്വാസത്തിലും ബാക്കി ശിഷ്യന്മാർ അല്പവിശ്വാസത്തിലുമാണെന്നുവേണം നാം മനസിലാക്കാൻ . അല്പവിശ്വാസ്മുള്ള ശിഷ്യന്മാരുടെ അടുത്താണു അപസ്മാരരോഗിയെ അവന്റെ പിതാവു കൊണ്ടുവന്നതും അവർ നോക്കിയിട്ടു അപസമാരരോഗിയെ സുഖപ്പെടുത്താൻ കഴിയാതെ വരികയും ചെയ്തതു.
ഇതരുണത്തിൽ പിതാവു ദൈവത്തിൽ - യേശുവിൽ - പൂർണമായി ആശ്രയിക്കുന്നു. ആശ്രയത്തെ നമുക്കു " വിശ്വസമെന്നു " വിളിക്കാം 

വിശ്വാസിയുടെ പ്രാർത്ഥന


"കർത്താവേ എന്റെ പുത്രനിൽ കനിയണമേ !അവൻ അപസ്മാരം പിടിപെട്ടു വല്ലാതെ കഷ്ടപ്പെടുന്നു.. " (മത്താ.17:15 )

ഇവിടെയാണു ഒരു യധാർത്ഥ വിശ്വാസിയെ നാം കാണുക. എല്ല ആശകളും അസ്തമിച്ചിട്ടും ,യേസുവിൻറെ ശിഷ്യന്മാർക്കുപോലും ഒന്നും ചെയ്യാൻ സാധിക്കതെ വന്നിട്ടും അയാൾ ദൈവത്തിൽ പൂർണമ്മയും ആശ്രയികുന്നു. ത്ന്റെ പൂർണ ശ്രയം അയാൾ യേശുവിൽ സമർപ്പിക്കുന്നു. തൻറെ പുത്രനെ സുഖപ്പെടുത്തുവാൻ യേശുവിനു സാധിക്കുമെന്നു അയാൾ പൂർണമായും വിശ്വസിക്കുന്നുഅയാൾ യേശുവിൽ തന്നെ ആശ്രയിക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു അയാൾ പ്രാർത്ഥിക്കുന്നു. ദൈവത്തിൽ ആശ്രയ്ച്ചുകൊണ്ടു തന്നെ പ്രാർത്ഥിക്കുന്നു. ഇവിടുത്തേ " ദൈവാശ്രയത്തെ "
നമുക്കു വേർതിരിച്ചുകാണാം . ഇതിനെ " വിശ്വാസമെന്നു " നമുക്കുവിളിക്കാം.

വിശ്വാസമില്ലത്തവിശ്വാസികൾ

ആരാണു വിശ്വാസമില്ലാത്ത വിശ്വാസികൾ ? ഉദാഹരണമായി നമുകു മുകളിൽ കണ്ട മൂന്നുപേരൊഴികെയുള്ള ശിഷ്യന്മാരെ എടുക്കാം .അവർ അല്പ വിശ്വാസികളാണു. യേശു പ്രതിവചിച്ചു : " വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ ... " ( മത്താ.17:17 ). ഇവിടെ അവരുടെ വിശ്വാസക്കുറവിനെയാണു യേശു കുറ്റപ്പെടുത്തുന്നതു . യേശു അവനെ സുഖപ്പെടുത്തികഴിഞ്ഞു ശിഷ്യന്മർ ചോദിക്കുന്നു എന്തുകൊണ്ടാണു അതിനെ സുഖപ്പെടുത്താൻ ഞങ്ങൾക്കു കശിയാതെ പോയതു ? യേശു ശിഷ്യന്മാരോടു പറഞ്ഞതു " നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ .സത്യമായി ജഞാൻ നിങ്ങളോടു പറയുന്നു നിങ്ങൾക്കു കടുമണീയോളം വിശ്വാസമുണ്ടെങ്കിൽ മലയോടു ഇവിടെനിന്നും മാറി മറ്റോരു സ്ഥലത്തേക്കുപോകുകയെന്നു പറഞ്ഞാൽ അതു മാറിപ്പോകും " ( മത്താ.17:20 )അവർക്കു പറ്റിയ തകരാറു അല്പവിശ്വാസമായിരുന്നു.

വിശ്വാസികളുടെ പ്രത്യേകത

അവർ ദൈവാശ്രയമുള്ളവരായിരിക്കും അവർ പ്രാർത്ഥിക്കുന്നവരയിരിക്കും. അതാണു മുകളിൽ നാം കണ്ടതു പിതാവു മകനുവേണ്ടി പ്രാർത്ഥിക്കുന്നു. ദൈവാശ്രയമുള്ളവർ ദൈവവിശ്വാസികളാണു അവർ ശക്തമായി പ്രാർത്ഥിക്കുന്നവരായിരിക്കും .
ദൈവാശ്രയമില്ലാത്തവർ അല്പവിശ്വാസികളാണു. അവർ പ്രാർത്ഥിക്കില്ല. പ്രാർത്ഥിച്ചാൽ ഫലവും ഇല്ലാ.


വിശ്വാസമില്ലാത്ത വിശ്വാസികളുടെ പ്രത്യേകതകൾ

അവർ പ്രാർത്ഥനാജീവിതം ഇല്ലത്തവരായിരിക്കും . ദൈവത്തിൽ ശ്രയിക്കെണ്ടകാര്യം അവർക്കില്ല. ദൈവത്തിൻറെ സഹായം അവർക്കാവ്ശ്യമില്ല.കാരണം അവർക്കു ഒന്നിൻറെയും കുറവില്ല. താൻപോരിമ അവരുടെ പ്രത്യേകതയായിരിക്കും. എനിക്കു ഒന്നിൻറെയും കുറവില്ല. ബുദ്ധിയും, ആരോഗ്യവും ,ജോലിയും പണവും എന്നുവേണ്ടാ എല്ലാം എനിക്കുണ്ടു .അരെയും ആശ്രയിക്കേണ്ടകാര്യം എനിക്കില്ല. ഇങ്ങനെയുള്ളവർ ദൈവത്തിൽ ആശ്രയിക്കുന്നില്ല. അതിനാൽ അവർ വിശ്വാസമില്ലാത്ത വിശ്വാസികളാണു. അതിനാൽ അവർ പ്രാർത്ഥിക്കില്ല.

ഇന്നത്തെ കുടുംബം

വിശ്വാസമില്ലാത്ത വിശ്വസികളെകൊണ്ടു നിറയുകയാണു.അവിടെ പ്രാർത്ഥനയില്ല. ദൈവാശ്രയത്വമില്ല. അതിനൽ തന്നെ വിശ്വാസവും ഇല്ലഅവരെ നമുക്കു ഇങ്ങനെ വിളിച്ചാലോ ? അതായതു ക്രിസ്തുവില്ലത്ത ക്രിസ്ത്യാനികൾ !നാം (ഞാനുൾപ്പെടെ ) ചിന്തിക്കേണ്ടതു എൻറെ കുടുംബം എങ്ങനെയുള്ളതാണു ? ഞാൻ പ്രാർത്ഥിക്കുന്നകൂട്ടത്തിലാണോ ? എൻറെ കുടുംബത്തില്പ്രാർത്ഥനയുണ്ടോ ? ഇല്ലെങ്കിൽ ഞാൻ അല്പവിശ്വാസിയാണു !

യേശു പറഞ്ഞു കടുകുമണിയോളം വിശാസം ഉണ്ടെങ്കിൽ എന്നു ?
എന്താണു കടുകുമണിയുടെ പ്രത്യേകത ? പ്രതികൂല സാഹചര്യ്ത്തിൽ പൊട്ടിത്തെറിക്കും . തിളച്ച എണ്ണയിൽ പൊട്ടിതെറിക്കും .അതിൻറെ ആസ്തിത്യം തന്നെ ഇല്ലാതാകും. എന്നാൽ അനുകൂലസാഹചര്യ്ത്തിൽ വളർന്നു വികസിക്കും .ഫലം പുറപ്പെടുവിക്കുകയും ചെയ്യും .ആധ്യ്ത്തെ കൂട്ടർ ഫലശുന്യമായിരിക്കും ; എന്നാൽ രണ്ടാമത്തെ കൂട്ടർ ഫലം പുറപ്പെടുവിക്കതൻന്നെ ചെയ്യും ! ഞാൻ ഇതിൽ ഏതിൽ പ്പെടും ? കടുകുമണിയോളമുള്ളവിശ്വാസം ഫലം പുറപ്പെടുവിക്കുന്നതും ഉണ്ടു പൊട്ടിതെറിച്ചു ആസ്തിത്വം നശിപ്പിക്കുന്നവരും ഉണ്ടു. യേശുവിനു ആവശ്യം ഫലം പുറപ്പെടുവിക്കുന്നവരെയാാണു. അവർ യ്യേശുവിൽ ആശ്രയം വയ്ക്കുന്നവരാണു . വിശ്വസിക്കുന്നവരാണു. പ്രാർത്തിക്കുന്നവരാണു. മറ്റവർ യേശുവിൽ അസ്രയം വയ്ക്കാത്തവരും പ്രാർത്ഥിക്കാത്തവരും വിശ്വാസമില്ലാത്തവരുമാണു പ്രതികൂലസാഹചര്യത്തിൽ പൊട്ടിത്തെറിക്കുന്നവരാണു.

ധ്യാനാത്മകമായി ചിന്തിക്കാൻ എല്ലവരേയും ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...