Tuesday, 2 May 2017

സ്വഭാവ രൂപവല്ക്കരണം

ആരംഭം കുഞ്ഞു അമ്മയുടെ ഉദരത്തില്ഉരുവാകുന്നതു മുതല്തുടങ്ങുന്നുവെന്നു പറയുന്നുവെങ്കിലും കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്പ്രധാനമായും 3 ഘട്ടങ്ങളെക്കുറിച്ചു ചിന്തിക്കണം .
1) കുഞ്ഞു അമ്മയുടെ ഉദരത്തില്ഉരുവാകുന്നതിനു മുന്പുള്ള ഘട്ടം .( അതിനെക്കുറിച്ചു പലരും കേട്ടുകാണില്ലായിരിക്കും )
2) ഉരുവായിക്കഴിഞ്ഞുള്ലള 9 മാസം ചേരുന്ന രണ്ടാം ഘട്ടം .
3) ജനനം മുതല്മരണം വരെയുള്ല ഘട്ടം .

ഒരു പോസ്റ്റ് ഇടുമ്പോള്ഇതിന്റെയെല്ലാം കൂടി ചുരുക്കമാകും ഇടുക. എല്ലാം കൂടി ചേര്ന്നു വീട്ടിലെ സാഹചര്യമായി ഇടും.പക്ഷേ പലര്ക്കും മനസിലാകില്ല.
ഉദാഹരനത്തിനു ഒരു കുട്ടി തെറ്റിപോകുന്നതിനു കാരണമായി ഒത്തിരി സാഹചര്യങ്ങള്കണക്കിലെടുക്കണം.
മാതാപിതാക്കളുടെ മാതാപിതാക്കള്മാതാപിതാക്കള്‍, സഹോദരങ്ങള്‍, അയല്ക്കാര്‍ , കൂട്ടുകാര്‍, സ്കൂളിലേക്കുള്ള യാത്ര. എന്നുവേണ്ടാ ഒത്തിരി കാര്യങ്ങള്കാണും.
എന്നാല്ഇതിന്റെ യെല്ലാം grass root level ലേക്കു പോയി മൂലകാരണം മാത്രം പറഞ്ഞാല്പലര്ക്കും മനസിലാകില്ല.
ദുഷിച്ച കൂട്ടുകെട്ടിലേക്കുപോയി അതിന്റെ മൂലകാരണം എന്താണു ?

പുറത്തു സ്നേഹം അന്വേഷിച്ചു .അതിന്റെ മൂലകാരണം എന്താണു.
ഇന്റ്റര്നെറ്റില്പരതി നടന്നു അതിന്റെയും മൂലകാരണം എന്താണു.
മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും പോയി .അതിന്രെയും മൂല കാരണം എന്താണു ?

ചുരുക്കത്തില്ഇതിന്റെ യെല്ലാം മൂലകാരണം കുടുംബമാണു . അവിടുത്തെ സാഹചര്യം മാത്രമായിരിക്കും ചെറിയ ഒരു പോസ്റ്റില്ഇടുക.
കണ്ണുപോട്ടന്മാര്ആനയെ കണ്ടതുപോലുള്ല കമന്റ്റുകള്ധാരാളം വരും .കണ്ടു ചിരിക്കുകയല്ലാതെ എന്തു ചെയ്യാന്?

Monday, 1 May 2017

സ്ത്രീകള്‍ക്കു ഒരു സദ്വാര്ത്ത !

യേശു പുരുഷനെക്കാള്‍ കൂടുതല്‍ സ്ത്രീയെ സ്നേഹിച്ചു !
എന്തുകൊണ്ടൂ ?
1) യേശു മനുഷ്യനായിഅവതരിക്കാന്‍ കരണക്കരി സ്ത്രീ
2) മനുഷ്യരൂപം പ്രാപിക്കാന്‍ സഹായിച്ചതു സ്ത്രീയാണു
3)മുലയുട്ടിവളര്ത്തി,ശിക്ഷണം നല്കി സ്നേഹം പഠിപ്പിച്ചു
4)ശിഷ്യ്ന്മാര്‍ ചിതറിഓടിയപ്പോഴും കൂടെ നിന്നതു സ്ത്രീയാണു.
5)ജനം മുതല്‍ മരണം ,കുരിശിന്‍ചുവടുവരെ കൂടെ നിന്നതു സ്ത്രീയാണു .
6)രാത്രിയുടെ അന്ത്യയാമത്തില്‍ സുഗന്ധദ്രവ്യങ്ങ ളുമായി കല്ലയില്‍ എത്തിയതും സ്ത്രീയായിരുന്നു.
സ്നേഹത്തിന്‍റെ പ്രതിഫലം
1) ഉത്ഥിതനായ യേശു ആദ്യദര്‍ശനം നല്കിയതും സ്തീക്കു
2) ഉത്ഥാനം ശിഷ്യന്മാരെയും ലോകത്തെയും അറിയിക്കാനും നിയോഗിക്കപ്പെട്ടവളും സ്ത്രീതന്നെ
3) ലോകത്തില്‍ സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തെല്ലാം ഒരാള്‍ ചെയ്തകാര്യം പ്രസംഗിക്കപ്പെടുമെന്നു പറഞ്ഞതും സ്ത്രീയുടേതാണു .
ഗുണപാഠം
യേശുവിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം പ്രതിസ്നേഹം ലഭിക്കുന്നു.
കൂടുതല്‍ സ്നേഹിക്കുന്നവരെ യേശുവും കൂടുതലായി സ്നേഹിക്കുന്നു.
ചില യാധാര്ത്ഥ്യങ്ങള്‍
സ്ത്രീയുടെ സ്നേഹം ആഴങ്ങളിലേക്കു ഇറങ്ങിചെല്ലുമ്പോള്‍
പുരുഷന്‍റെ സ്നേഹം ആഴങ്ങളിലേക്കു കടക്കാതെ ഉപരിതലത്തില്‍ മാത്രം സന്‍ചരിക്കുന്നു.
സ്രീയുടെ സ്നേഹം എളുപ്പം പറിച്ചെറിയാന്‍ പറ്റില്ല. അതിനു നാരായവേരുണ്ടു.
പുരുഷന്‍റെ സ്നേഹം പെട്ടെന്നു പറിഞ്ഞുപോരും അതിനു പറ്റുവേരു മാത്രമേയുള്ളു .
നമുക്കു മുഴുഹ്രുദയത്തോടും പൂര്ണ ആത്മാവോടും ദൈവത്തെ സ്നേഹിക്കാം .ദൈവീകസ്നേഹം അപരിമേയമാണു .

Friday, 28 April 2017

രണ്ടൂ വള്ളത്തില്‍ യാത്ര ചെയ്യാമോ ?

" NO ONE WHO PUTS A HAND TO THE PLOW AND LOOKS BACK IS FIT FOR THE KINGDOM OF GOD" ( Lk.9: 62 ) ദൈവത്തിന്റെ വിളിസ്വീകരിച്ചിട്ടു അതില്നിലനില്ക്കാതെ അവിശ്വസ്ഥത കാണിക്കുന്നവന്സ്വര്ഗരാജ്യത്തില്പ്രവേശിക്കില്ല.
 ദൈവത്തിന്റെ വിളിയുടെ പൂര്ത്തീകരണം . ദൈവം വിളിച്ചു എന്നതുകൊണ്ടു പൂര്ണമാകില്ല. വിളിക്കു കൊടുക്കുന്ന പ്രത്യുത്തരത്തിന്റെ പൂര്ണതയില്മാത്രമേ   വിളി പൂര്ത്തീകരിക്കപ്പെടുന്നുള്ളു.
 ഉദാ. ഒരാള്ക്കു വിളി ലഭിച്ചു .അയാള്പ്രത്യുത്തരവും കൊടുത്തു .എന്നാല്പ്രത്യുത്തരത്തിന്റെ പൂര്ത്തീകരണം എന്നു പറയുന്നതു അതിന്റെ പരിശീലനത്തിന്റെ അന്ത്യത്തില്മാത്രം സംഭവിക്കുന്നു. അതായതു വൈദീകനാകാനാണെങ്കില്പരിശീലനം 8 10 വര്ഷം എടുക്കുന്നു,അതിന്റെ അന്ത്യത്തില്പട്ടത്ത്വവും ലഭിച്ചുകഴിഞ്ഞാണു വിളി പൂര്ത്തിയാകുക. അപ്പോള്മാത്രമാണു കലപ്പയില്കൈവയ്ക്കുക.അതിനു മുന്പു എപ്പോള്വേണമെങ്കിലും പോയാല്തെറ്റാകില്ല.
 ഇനിയും സന്യാസിനികള്‍ .പരിശീലനസമയത്തും ,അതുകഴിഞ്ഞു താല്ക്കാലിക വൌസെടുത്തുകഴിഞ്ഞും പോകാം . എന്നാല്നിത്യവ്രുതമെടുത്തുകഴിഞ്ഞും പോകാം അതില്നിന്നും വിടുതല്കൊടുക്കാന്മെത്രനോ പാപ്പായിക്കോ അധികാരമുണ്ടു അവര്ക്കു പട്ടമൊന്നും ഇല്ലെല്ലോ ? എന്നാല്ഒരു പട്ടക്കാരനാണെങ്ങ്കിലും അവര്ക്കു സാധിക്കില്ലെന്നു തോന്നുന്ന നിമിഷം ഉപേക്ഷിച്ചു പോകുന്നതാണു നല്ലതു. അവിശ്വസ്ത കാട്ടി പിടിച്ചുനില്ക്കുന്നവര്യൂദാസിനെപ്പോലെ വീണുപോകും.
 ദൈവഹിതം മാത്രം നിറവേറാന്സ്വയം വിട്ടുകൊടുക്കുക ! അവരാണു സ്വര്ഗത്തിനവകാശി !  " സ്വര്ഗ്ഗത്തില്ദൈവത്തിന്റെ ഇഷ്ടമല്ലാതെ വേറോരൂ ഇഷ്ടം ആര്ക്കുമില്ല. ഒരുത്തന്റെ ഇഷ്ടം തന്നെയാണു സകലരുടേയും ഇഷ്ടം .എല്ലാവരുടേയും ഇഷ്ടം തന്നെയാണു ദൈവത്തിന്റെയും ഇഷ്ടം." ---
 വി.ആന്സെലം ദൈവതിരു ഹിതം മനസിലാക്കി അതു നിറവേറ്റുകയാണു നാം ചെയ്യേണ്ടതു ..യേശു അവസാന നിമിഷം വരേയും പിതാവിന്റെ തിരുഹിതം മനസിലാക്കീ അതു പൂര്ത്തീകരിക്കുകയായിരുന്നു.
 സ്വര്ഗത്തില്രണ്ടു അഭിപ്രായമില്ല രണ്ടു ഇഷ്ടങ്ങളും ഇല്ല. ദൈവത്തെക്കാള്കൂടുതല്അരേയെങ്കിലും സ്നേഹിച്ചാല്അവന്ദൈവഹിതത്തിനെതിരായി പ്രവര്ത്തിക്കുന്നു.
 കുടുംബജീവിതം സന്തോഷപ്രദമായിരിക്കണംസന്യാസജീവിതവും സന്തോഷപ്രദമായിരീക്കണംവിളിയുടെ പൂര്ണതയില്സാന്തോഷം തനിയെ ലഭിക്കുന്നു.
അതു ദൈവികദാനമാണു . സന്തോഷമുള്ളടത്തു സ്നേഹമുണ്ടു സ്നേഹം ഇല്ലാതെ സന്തോഷം ഉണ്ടാകില്ല .പ്രത്യേകിച്ചു ദാമ്പത്യ ജീവീതത്തില്‍ ! സ്നേഹം സഹിക്കുന്നു സഹായിക്കുന്നു.  - ക്രീസ്താനുകരണം . കുടുംബജീവിതം വിശുദ്ധിയിലേക്കുള്ള വിളിയണു.പരസ്പരം വിശുദ്ധീകരിക്കൂകയാണു കുടുംബജീവിതത്തില്കൂടി !
പരസ്പര വിശുദ്ധീകരണമാണു ദൈവതിരുഹിതം !സഹനം കൂടാതെ വിശുദ്ധിയില്ല. -- വി.ലിയൊ നവമാന്പാപ്പാ യേശൂവേ ! ദൈവതിരുഹിതം മനസിലാക്കി ജീവിക്കാന്ഞങ്ങളെ സാഹായിക്കേണമേ ! കലപ്പയില്കൈവെച്ചിട്ടുതിരിഞ്ഞു നോക്കുന്നവരേയും , രണ്ടു വള്ളത്തില്യാത്രചെയ്യുന്നവരേയും ചിതറിച്ചു കളയണമേ !

Thursday, 27 April 2017

The CATHOLIC CHURCH

PATER NOSTER, qui es Caelis, sanctificentur nomen Tuum.


ആബൂന്ദ് ബശ്മായോ നെശ്കാദാശ് ശ്മോക്

Our Father in heaven, hallowed be your name.

സ്വര്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പരിശുദ്ധമാകപ്പെടേണമേ !

എന്തിനാണു ഞാന്ഇതു എഴുതിയതു ?

എന്താണു കത്തോലിക്കാ സഭ ?

കര്ത്താവു സ്ഥാപിച്ച കത്തോലിക്കാസഭയില്ഇന്നു 23 കിഴക്കന്സഭകളും, ഒരു പടിഞ്ഞാറന്‍ ( ലത്തീന്‍ )സഭയുമാണു ഉള്ളതു.

ഇതെല്ലാം കൂടി ഉള്ചേരുന്നതാണു കത്തോലിക്കാ സഭ .
കത്തോലിക്കാ സഭയെന്നുപറഞ്ഞാല്ലത്തീന്സഭയെന്നു പറഞ്ഞാല്തെറ്റാണു .

കത്തോലിക്കാസഭയെന്നു പറഞ്ഞാല്സീറോ മലബാര്സഭയാണെന്നു പറഞ്ഞാല്തെറ്റാണു.

കത്തോലിക്കാസഭയെന്നു പറഞ്ഞാല്സീറോ മലങ്കര സഭയെന്നു പറഞ്ഞാല്തെറ്റാണു .

അതേ സമയം ലത്തീന്സഭ കത്തൊലിക്കാസഭയാണു .
സീറോ മലബാര്സഭ കത്തോലിക്കാ സഭയാണു .
സീറോ മലങ്കര സഭ കത്തോലിക്കാ സഭയാണു .

ചുരുക്കത്തില്‍ 24 വ്യക്തിഗത സഭകള്ചേരുന്നതാണു കത്തൊലിക്കാ സഭ.അധവാ കത്തോലിക്കാസഭയില്‍ 24 വ്യക്തിഗത സഭകള്ഉണ്ടു

വിവരണം എന്തിനെന്നു ചോദിച്ചേക്കാം ?

ഇന്നു ഒരു സഹോദരന്ഒരു പോസ്റ്റു ഇട്ടിരിക്കുന്നതുകണ്ടു .മലബാര്സഭയിലെ ചിലവൈദികര്പറങ്കി സഭയിലേക്കു പോകുന്നെന്നും പറഞ്ഞു .വിശദീകരിക്കുന്നില്ല.

സഹോദരന്മാരേ ഒന്നു മനസിലാക്കുക.

ലത്തീന്സഭയെ ഇന്ഡ്യയില്പിടിച്ചു നിര്ത്തി യിരിക്കുന്നതു മലബാര്സഭയിലെ അച്ചന്മാരാണു

എന്നു പറഞ്ഞാല്ആയിരക്കണക്കിനു ,പതിനായിരക്കണക്കിനു മലബാര്സഭയിലെ ആളുകളാണു ലത്തീന്സഭയിലെ അച്ചന്മാരായി പ്രവര്ത്തിക്കുന്നതു .ഓരോ കോണ്ഗ്രിഗേഷന്എടുത്താലും മലബാര്സഭയിലെ അച്ചന്മാരായിരിക്കുംകൂടുതല്‍ !

അതുകാരണമാണു ഇന്ഡ്യയില്മലബാര്സഭക്കു പൂര്ണ സ്വാതന്ത്ര്യം ഇല്ലാത്തതു. മലബാര്സഭയിലെ ഇടവകക്കാരും അച്ചന്മാരും തിരികെ മലബാര്സഭയിലേക്കു വന്നാല്പിന്നെ ലത്തീന്കാര്ശുഷകമാകും.

സ്വതന്ത്രമായി സുവിശേഷപ്രഘോഷണത്തിനു സാധിക്കാത്തതു ഇന്ഡ്യയില്മാത്രമേയുള്ളു. അതിന്റെ കാരണവും എല്ലാവര്ക്കും അറിയാം.ഇന്ഡ്യ വിദേശികളുടെ കോളനി ആയിപ്പോയതിന്റെ ഒരു കെടുതിയാണു.

സഹനം യേശു നമ്മേ പഠിപ്പിച്ചതാണു .അവര്മൂലം നമ്മള്ഒത്തിരി സഹിക്കേണ്ടി വന്നു.നമ്മുടെ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു അതൊക്കെ അംഗീകരിക്കുന്നു.

നമുക്കു പകയും പ്രതികാരവും വേണ്ടാ .നമുക്കു ഒറ്റ സഭയിലുള്ല വ്യക്തിഗത സഭയായി മുന്പോട്ടു പോകാന്സാധിക്കണം .

മലങ്കര കത്തോലിക്കാസഭക്കു ഇന്ഡ്യയില്സുവിശേഷപ്രഘോഷണത്തിനു പൂര്ണ സ്വാതന്ത്ര്യം ഉണ്ടു . പക്ഷേ മലബാര്സഭക്കു അതില്ല.ഞാന്അതു അംഗീകരിക്കുന്നില്ലെങ്കില്പോലും നമുക്കു വഴക്കു വേണ്ടാ .അച്ചന്മാര്ക്കു അങ്ങനെ പോകാനുള്ള സ്വാതന്ത്ര്യം ഇല്ലെല്ലോ ? മെത്രാന്റെ അനുവാദം ആവശ്യമാണു.

ഇത്രയും വളരെ യാദ്രിശ്ചികമായി എഴുതിയതാണു .


അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...