ആരംഭം കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതു മുതല്‍ തുടങ്ങുന്നുവെന്നു പറയുന്നുവെങ്കിലും ആ കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പ്രധാനമായും 3 ഘട്ടങ്ങളെക്കുറിച്ചു ചിന്തിക്കണം .
1) കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്പുള്ള ഘട്ടം .( അതിനെക്കുറിച്ചു പലരും കേട്ടുകാണില്ലായിരിക്കും )
2) ഉരുവായിക്കഴിഞ്ഞുള്ലള 9 മാസം ചേരുന്ന രണ്ടാം ഘട്ടം .
3) ജനനം മുതല്‍ മരണം വരെയുള്ല ഘട്ടം .
ഒരു പോസ്റ്റ് ഇടുമ്പോള്‍ ഇതിന്റെയെല്ലാം കൂടി ചുരുക്കമാകും ഇടുക. എല്ലാം കൂടി ചേര്ന്നു വീട്ടിലെ സാഹചര്യമായി ഇടും.പക്ഷേ പലര്ക്കും മനസിലാകില്ല.
ഉദാഹരനത്തിനു ഒരു കുട്ടി തെറ്റിപോകുന്നതിനു കാരണമായി ഒത്തിരി സാഹചര്യങ്ങള്‍ കണക്കിലെടുക്കണം.
മാതാപിതാക്കളുടെ മാതാപിതാക്കള്‍
മാതാപിതാക്കള്‍, സഹോദരങ്ങള്‍, അയല്ക്കാര്‍ , കൂട്ടുകാര്‍, സ്കൂളിലേക്കുള്ള യാത്ര. എന്നുവേണ്ടാ ഒത്തിരി കാര്യങ്ങള്‍ കാണും.
എന്നാല്‍ ഇതിന്റെ യെല്ലാം grass root level ലേക്കു പോയി മൂലകാരണം മാത്രം പറഞ്ഞാല്‍ പലര്ക്കും മനസിലാകില്ല.
ദുഷിച്ച കൂട്ടുകെട്ടിലേക്കുപോയി അതിന്റെ മൂലകാരണം എന്താണു ?
പുറത്തു സ്നേഹം അന്വേഷിച്ചു .അതിന്റെ മൂലകാരണം എന്താണു.
ഇന്റ്റര്‍ നെറ്റില്‍ പരതി നടന്നു അതിന്റെയും മൂലകാരണം എന്താണു.
മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും പോയി .അതിന്രെയും മൂല കാരണം എന്താണു ?
ചുരുക്കത്തില്‍ ഇതിന്റെ യെല്ലാം മൂലകാരണം കുടുംബമാണു . അവിടുത്തെ സാഹചര്യം മാത്രമായിരിക്കും ചെറിയ ഒരു പോസ്റ്റില്‍ ഇടുക.
കണ്ണുപോട്ടന്മാര് ആനയെ കണ്ടതുപോലുള്ല കമന്റ്റുകള്‍ ധാരാളം വരും .കണ്ടു ചിരിക്കുകയല്ലാതെ എന്തു ചെയ്യാന് ?
No comments:
Post a Comment