Thursday 21 January 2016

ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു കര്‍ത്താവില്‍ ആശ്രയിക്കാം, അവിടുത്തെ കരുണക്കായി കാത്തിരിക്കാം !

" Trust in him, and he will help you; make your ways straight, and hope in him. You who fear the Lord, wait for his mercy; and turn not aside, lest you fall. You who fear the Lord, trust in him, and your reward will not fail; you who fear the Lord, hope for good things, for everlasting joy and mercy."(Sir.2: 6 - 9 )

നീതിമാന്മാരുടെ ആത്മാവു ദൈവകരങ്ങളിലാണു.ഒരു ഉപദ്രവും അവരെ സ്പര്‍ശിക്കുകയില്ല.. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അല്പകാലശിക്ഷണത്തിനുശേഷം അവര്‍ക്കു വലിയ നന്മ കൈവരും. ഉലയില്‍ സ്വര്ണം എന്നപോലെ അവിടുന്നൂ അവരെ ശോധനചെയ്തു ദഹനബലിയായി സ്വീകരിച്ചു. ( ജ്ഞാനം )

മനുഷ്യന്‍റെ പാദങ്ങളെ നയിക്കുന്നാതു കര്‍ത്താവാണു. തനിക്കു പ്രീതികരമായി ചരിക്കുന്നവരെ അവിടുന്നു സുസ്തിരരാക്കും .അവര്‍ വീണേക്കാം എന്നാല്‍ ആതു മാരകമായിരിക്കില്ല. കര്ത്താവു അവരുടെ കൈകളില്‍ പിടിച്ചിട്ടുണ്ടു.

നന്മ ചെയ്യാന്‍ അാഗ്രഹിച്ചാല്‍ നാം ദൈവകരങ്ങളില്‍ സുസ്തിരരാണു .
തിന്മചെയാന്‍ ആഗ്രഹിച്ചാല്‍ നാം ദൈവത്തില്‍ നിന്നും അകന്നുപോകുന്നു.ദൈവത്തിനു പുറം തിരിഞ്ഞ അവസ്ഥയാകൂം. അവിടെ ദൈവത്തെ കാണില്ല്ല.


പിശാചു മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്നതെങ്ങനെ ?

നൈമിഷഷികമായ സുഖം , കണ്ണിനും ,കാതിനും, ശരീരത്തിനും, മനസിനും നല്കികൊണ്ടു ,തീപ്പന്തത്തില്‍ പ്രാണികള്‍ ആകര്ഷിക്കപെടുന്നതുപോലെ , സുഖം എന്ന ദ്രാവകം പൂരട്ടീയ കുടുക്കു ( ചൂണ്ട )അവന്‍ മനുഷ്യന്‍റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ സാധാരണക്കാരന്‍ ,എന്തിനു സന്യാസികള്‍ പോലും വീണുപോകുന്നു.

നൂറുകണക്കിനു ഭാര്യമാരും ഉപനാരിമാരും ഉണ്ടായിട്ടും ദാവീദു വീണുപോയി.
ഇന്നു വിവാഹത്തിനു ശേഷം ആഴ്ച്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ തന്നെ വിവാഹമോചനത്തിനായി നെട്ട്ടോട്ടം ക്കുറിയോട്ടം ആരംഭിക്കുകയായി. "അക്കരെ നില്ക്കുമ്പോള്‍ ഇക്കരെ പച്ച "
ഇയാള്‍ ശ്ശരിയല്ല ,അയാളായിരുന്നു എന്നെകെട്ടിയിരുന്നതെങ്ങ്കില്‍ ?
ഇവള്‍ പോരാ അവളായിരുന്നെങ്കില്‍ ഞാന്‍ എന്തു ഭാഗ്യവാനായിരുന്നേനേം ? കുടുമ്പം കലക്കുക അതാണു അവന്‍റെ പ്ളാന്‍ ! അതിനു "സുഖം" എന്ന " bait " ആണു അവന്‍ ഉപയോഗിക്കുക. " ആരുടെ കഴുത്തേല്‍ കേറണം " ? ?? ഇതാണു ഇന്നു പലരേയും വലക്കുന്ന ചിന്ത !

ഇതു വലിയ ഒരു വീഴ്ച്ചക്കു കാരണമാകാം . ഒരേകൂരക്കുള്ളില്‍ അപരിചിതരെപോലെ പെരുമാറിയെന്നു വരാം . അസമാധാനവും അസ്ംത്രിപ്തിയ്യും കൊടികുത്തിവാണെന്നുവരാം .കൂഞ്ഞുങ്ങാള്‍ക്കു ന്നല്ലമോഡലില്ലാതെ വഴിപിഴച്ചു പോയെന്നൂവരാം .ദാമ്പത്യ വിശ്വസ്തതക്കു ഭംഗം വന്നെന്നൂവരാം . ആരും ആരേയും സ്നേഹിക്കാതെ സ്നേഹം കൊട്ടുക്കാതെ ,സ്വീകരിക്കാഅതെ, അരാജകത്വത്തിലേക്കു കൂപ്പുകുത്തിയെന്നുവരാം .

മകനെ ,മാകളേ , നിംഗള്‍ എന്‍റെ അടുത്തു വരിക ഞാന്‍ നിംഗളെ ആശ്വസിപ്പിക്കാം എന്നു യേശു പറയുന്നതു ശ്രവിക്കാം . അവിടുത്തെ പക്കലേക്കു തിരിയാം ! അവിടുന്നു നമ്മുടെ കരം പിടിക്കും. അവിടുന്നു നമ്മേ നയിക്കും.

ഈ കരുണയുടെ വര്‍ഷം നമുക്കു പ്രയോജനപെടുത്താം !
അതിനു ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !!!! .. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...