Wednesday 20 January 2016

Lubilaeum Extraordinarium ( Extraordinary Jubilee of MERCY )

വിശ്വാസികള്‍ക്കുവേണ്ടി തുറന്ന ക്കരുണയുടെ വാതിലില്‍ കൂടിരണ്ടാം പ്രവേശനം
കുറവിലങ്ങാട്ടു പള്ളിയില്‍ പോകുന്നു .ഇന്നു രണ്ടാം പ്രവേശനം

ഞാന്‍ എന്തിനു വേണ്ടി ഈ വാതിലില്‍ കൂടി പ്രവേശിക്കണം ?
ദൈവത്തിന്‍റെ കരുണയെ പറ്റി പാപ്പായുടെ 4 പ്രസംഗം.

ദൈവത്തിന്റെ കരുണയെപ്പറ്റി ശക്തമായി പ്രഘോഷിക്കുന്ന, ജീവിക്കുന്ന പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ. 2013 ല്‍ അദ്ദേഹം നടത്തിയ നാല് പ്രസംഗങ്ങളിള്‍ കരുണയെപ്പറ്റി അതിശക്തമായി അദ്ദേഹം പറയുന്നു.

1. ”ഒരുവശത്ത് ഈശോയെ ശ്രവിക്കാന്‍ ആഗ്രഹിക്കുകയും മറുവശത്ത് ചിലപ്പോഴെല്ലാം ഒരു വടി കണ്ടെടുത്ത് മറ്റുള്ളവരെ അടിക്കാനും വിധിക്കാനും ആഗ്രഹിക്കുന്നവരാണ് നാം. കരുണയാണ് യേശുക്രിസ്തു നമുക്ക് നല്‍കുന്ന സന്ദേശം. എല്ലാ എളിമയോടുംകൂടി ഞാന്‍ പറയുന്നു: കരുണയാണ് കര്‍ത്താവിന്റെ ഏറ്റവും കരുത്തുറ്റ സന്ദേശം” (2013 മാര്‍ച്ച് 17).


2. ”ദൈവത്തിന്റെ കരുണയ്ക്ക് ഏറ്റവും വരണ്ട ഭൂമിയെപ്പോലും പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയും. ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്‍കാന്‍ ദൈവത്തിന്റെ കരുണയ്ക്ക് കഴിയും (എസെ. 37:1-14). ദൈവത്തിന്റെ കരുണയാല്‍ നമുക്ക് നവീകരിക്കപ്പെടാം. നമുക്ക് യേശുക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടാം. അവിടുത്തെ സ്‌നേഹത്തിന്റെ ശക്തി നമ്മെ രൂപാന്തരപ്പെടുത്താന്‍ അതിനെ നമുക്ക് ശക്തിപ്പെടുത്താം. നമുക്ക് ഈ കരുണയുടെ ഏജന്റുമാരാകാം. ദൈവത്തിന് ഭൂമി നനയ്ക്കാനുള്ള വെള്ളത്തിന്റെ കനാലുകളാകാം. സൃഷ്ടിയെ സംരക്ഷിക്കാനും നീതിയും സമാധാനവും വളര്‍ത്താനും നമുക്ക് ദൈവത്തിന്റെ സേവകരാകാം” (2013 മാര്‍ച്ച് 31).

3. തോമസ് അപ്പസ്‌തോലന്‍ ദൈവകരുണ അനുഭവിച്ചു. ‘ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു’ എന്ന് മറ്റ് അപ്പസ്‌തോലന്മാര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചില്ല. എന്നാല്‍ എങ്ങനെയാണ് യേശുക്രിസ്തു പ്രതികരിക്കുന്നത്? ക്ഷമയോടെ. തോമസിന്റെ വാശിപിടിച്ച അവിശ്വാസത്തില്‍ യേശു അയാളെ കൈവെടിയുന്നില്ല. കതകടയ്ക്കുന്നുമില്ല. അവിടുന്ന് തോമസിനായി കാത്തിരിക്കുന്നു. തോമസ് തന്റെ വിശ്വാസദാരിദ്ര്യം അംഗീകരിച്ചുകൊണ്ട് ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന ലളിതമായ, വിശ്വാസം നിറഞ്ഞ അഭിസംബോധനയിലൂടെ യേശുവിന്റെ ക്ഷമയ്ക്ക് മറുപടി പറയുന്നു. തന്നെത്തന്നെ ദൈവകരുണയാല്‍ മൂടപ്പെടാന്‍ ആഗ്രഹിക്കുന്നു. തന്റെ കണ്‍മുമ്പില്‍, കര്‍ത്താവിന്റെ കരങ്ങളിലെയും പാദങ്ങളിലെയും പാര്‍ശ്വത്തിലെയും മുറിവുകളില്‍ അവിടുത്തെ കരുണ കാണുകയും വിശ്വാസം കണ്ടെത്തുകയും ചെയ്യുന്നു” (2013 മാര്‍ച്ച് 7).

4. ”എന്റെ സ്വന്തം ജീവിതത്തില്‍, മിക്കപ്പോഴും ഞാന്‍ ദൈവത്തിന്റെ കരുണാര്‍ദ്രമായ മുഖവും അവിടുത്തെ ക്ഷമയും കണ്ടിട്ടുണ്ട്. അതുപോലെ ധാരാളം പേര്‍ യേശുവിന്റെ മുറിവുകളില്‍ പ്രവേശിക്കാന്‍ ധൈര്യം കാണിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടുത്തോട് പറഞ്ഞു: ”കര്‍ത്താവേ, ഞാനിതാ ഇവിടെയുണ്ട്. എന്റെ ദാരിദ്ര്യം സ്വീകരിക്കണമേ. എന്റെ പാപങ്ങള്‍ അങ്ങയുടെ തിരുമുറിവുകളില്‍ മറച്ചു കളയണമേ. അവ അങ്ങയുടെ രക്തത്തല്‍ കഴുകിക്കളയണമേ. ദൈവം അങ്ങനെ ചെയ്തതായി ഞാന്‍ കണ്ടിട്ടുണ്ട്. അവിടുന്ന് അവരെ സ്വീകരിച്ചു, ആശ്വസിപ്പിച്ചു, വിശുദ്ധീകരിച്ചു, സ്‌നേഹിച്ചു” (2013 ഏപ്രില്‍ 7).


പാപ്പായുടെ 4 പ്രസംഗത്തീന്‍റെ ചുരുക്കമാണു ഇതു. അതേ ഇന്നത്തെ എന്‍റെ രണ്ടാം പ്രവേശ്ശനം എന്നെ പൂര്ണമായ നവീകരണത്തിലേക്കു നയിക്കട്ടയെന്നു
പ്രാര്‍ത്ഥിക്കുന്നു , നിങ്ങളും എനിക്കുവേണ്ടി പ്പ്രാര്ത്ഥിക്കണമേ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...