Wednesday 23 December 2015

വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടൂ അവനെ എതിര്‍ക്കുക

And he said, " Truly I tell you, no prophet is accepted in the prophet's hometown " ( Lk.4:24 )

യേശു താന്‍ വളര്ന്ന സ്ഥലമായ നസ്രത്തില്‍ സ്വീകരിക്കപെടാതെ പോയതുകൊണ്ട് ഗലീലിയിലെ പട്ടണമായ കഫര്ണാമില്‍ എത്തി.അവിടെ പത്രോസിന്‍റെ അമ്മായിയമ്മയെ സൌഖ്യപെടുത്തി..അവര്‍ ധാരാളം രോഗികളെ വൈകുന്നേരമായപ്പോള്‍ അവന്‍റെ അടുത്തുകൊണ്ടുവരികയൂം രോഗികള്‍ സൌഖ്യമാക്കപെടുകയും ചെയ്തു. (ലൂകാ.4: 31 ff )

അവിശ്വാസികള്‍ യേശുവിനെവിട്ടുപോകുന്നു. യേശുവിന്‍റെ പ്രബോധനം സ്വീകരിക്കാത്തവര്‍ യേശുവിനു എതിരായി പ്രവര്ത്തിക്കുകയൂം അവനെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു ." അവര്‍ അവനെ അവരുടെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും ത്ങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശ്രുംഗത്തില്‍ നിന്നു താഴേക്കുതള്ളിയിടാനായി കൊണ്ടുപോകുകയും ചെയ്തൂ എന്നാല്‍ അവന്‍ അവരുടെ ഇടയിലൂടെ നടന്നു അവിടം വിട്ടുപോയി " ( 4:29 - 30 )

ശീഷ്യന്മാര്‍ പോലും യേശുവിനെ വിട്ടുപോകുന്നു. 
 

" സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യ്യുകയും ചെയ്യ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൂ ജീവന്‍ ഉണ്ടായിരിക്കൂകയില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയ്യും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ടു അവസാനദിവസം ഞാന്‍ അവനെ ഉയര്‍പ്പിക്കും ."" ( യോഹ .6: 53 - 54 )
ഇതൂ വിശ്വസിക്കാന്‍ കഴിയാത്തവര്‍ അവനെ ഉപേക്ഷിച്ചു. ഈ വാക്കുകള്‍ കഠിനമാണു . ഇതു വിശ്വസിക്കുന്നതെങ്ങനെ ? ഇവന്‍റെ ശരീരം ഭക്ഷിക്കാനോ ? രക്തം കുടിക്കണമെന്നോ ? അവന്‍റെ ശിഷ്യന്മാരില്‍ വളരെപേര്‍ അവനെ വിട്ടുപോയി. എന്നിട്ടും യേശു തന്‍റെ വചനം മാറ്റിപറഞ്ഞില്ല. നിംഗള്‍ ഭക്ഷിക്കുപോള്‍ എന്‍റെ ഒര്‍മ്മക്കായി , ശാരീരമല്ല ശരീരമാണെന്നു വവറുതേ ഓര്ത്തു അപ്പം കഴിക്കാന്‍ പറഞ്ഞില്ല. ഒരു നീക്കുപോക്കുംപറഞ്ഞില്ല . പകരം ബാക്കിയുള്ളവരും പോകാന്‍ അഗ്രഹിക്കുന്നോ യെന്നുചോദിക്കുകയാണു ചെയ്തതു. ( യോഹ.6 : 60 - 68 ) 
 
 

അന്നു യേശുവില്‍ ഇടറിയവര്‍ വിശ്വാ്സികളായി നടിച്ചു. ആവരാണു സത്യ വിശ്വാസികള്‍ എന്നുപറഞ്ഞു. കുര്‍ബാനയെ നിഷേധിച്ചു. കുര്‍ബാനയിലെ തിരുസാന്നിധ്യം നീഷേധിച്ചു. യേശുവിനേയും അപ്പസ്തോലന്മാരേയും ചീത്തപറഞ്ഞീട്ടൂണ്ടാകാം പിണങ്ങി പോകുന്നവര്‍ പറയുന്നതൂം പ്രവര്‍ത്തിക്കുന്നതും ഒക്കെ ചെയ്തിട്ടുണ്ടാകും. ( അന്നു കരിഓയില്‍ ഇല്ലാഞ്ഞതു ഭാഗ്യം ) അമ്മയെ പള്ളുപറയുകയും ,ശപിക്കുകയും ഒക്കേ ചെയ്തിട്ടുണ്ടാകും. കാരാണം ഇന്നു കാണുന്നതും അതാണെല്ല്ലോ ?
അന്നു ശിഷ്യന്മാരെ അടര്‍ത്തികൊണ്ടു പോയതു ശത്രുവായ പിശാചിന്‍റെ പണിയാണു . ഇന്നും അവന്‍റെ പിന്‍ഗാമികള്‍ അതുതന്നെചെയ്യൂന്നു..
1) തിരുശരീര രക്തങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ല.
2) കുര്‍ബാനയിലെ ദിവ്യ സാന്നിധ്യം നിഷേധിക്കൂന്നു.
3) സഭയേയും അപ്പസ്തോലന്മാരേയും ഉപേക്ഷിക്കുന്നു.
4) യേശു പറഞ്ഞതിനെ വളച്ചൊടിക്കുന്നു .( സുവിശേഷത്തെ )
5) മാതാവിനേയും ,വിശുദ്ധന്മാരേയും അവഹേളിക്കുന്നു.

ഇങ്ങനെ ധാരാളം കാര്യങ്ങള്‍ പറയുവാനുണ്ടു . അന്നുപോയവരുടെ പീന്‍ തലമുറക്കാര്‍ തന്നെയാണ്ണു ഇവരും.

പോയവരെ തിരികെ കൊണ്ടുവരാന്‍ യേശുവിനുപോലും കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മള്‍ ശ്രമിച്ചിട്ടു ഒരു കാര്യവും ഇല്ല. അവരുടെ ബോധം തെളിയുകയോ തെറ്റു മനസിലാക്കുകയോ ഇല്ല. 
 
" അവര്‍ കണ്ടിട്ടും കാണാതെയ്യും കേട്ടിട്ടും കേള്‍ക്കതെയും ഇരിക്കുന്ന ശാപം കിട്ടിയ കൂട്ടരാണു .അവരെ വെറുതെ വിടുക.

സഹോദരന്മാരേ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടൂ അവനെ എതിര്‍ക്കുക
" നിങ്ങളൂടെ ശത്രുവായ പ്പിശാചു അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണമെന്നൂ അന്വേഷിച്ചുകൊണ്ടു ചുറ്റി നടക്കുന്നൂ. വിശ്വാസത്തില്‍ ഉറച്ചു നിന്നൂകൂണ്ടു അവ്വനെ എതിര്‍ക്കുവിന്‍ " ( 1 പത്രൊ.5:8 - 9 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...