Wednesday 23 December 2015

നിത്യജീവനും നിത്യ മരണവും


"ഏകസത്യ ദൈവമായ അവിടുത്തേയും അങ്ങു അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണു നിത്യ ജീവന്‍ "  ( യോഹ. 17 : 3 )

പ്രായത്തിനനുസരിച്ചു ആഗ്രഹങ്ങള്‍ മാറുന്നു.

കുഞ്ഞുങ്ങള്‍ . അവരോടു എന്താകാനാണു ആഗ്രഹമെന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ ലഭിക്കും. ഡോക്ടര്‍, എന്‍ഞ്നീയര്‍,വൈദീകന്‍, ഇങ്ങനെ പല ഉത്തരങ്ങള്‍ ല്ഭിക്കും.

യുവജനങ്ങള്‍ . നല്ലജോലി, നല്ലവിവാഹം , ഇങ്ങനെ പലതും

മധ്യവയസ്കര്‍. നല്ലവീടു, പ്രൊമൊഷന്‍ മുതലായവ .

വ്രുദ്ധന്മാര്‍ . കൊച്ചു മകന്‍റെ മകന്‍റെ കല്യാണം കൂടെ കഴിഞ്ഞിട്ടു ഒരു പത്തിരുപതു വര്ഷം പ്രാര്ത്ഥനാജീവിതവുംകൂടി കഴിഞ്ഞാല്‍ മതിയായിരുന്നു. മറ്റുചിലര്‍ ഒരു നല്ലമരണം ആഗ്രഹിക്കുന്നവര്‍ !

എങ്കില്‍ അഴുക്കുമരണവും ഉണ്ടോ ? നല്ലമരണം ഉണ്ടെങ്കില്‍ പിന്നെ അഴുക്കുമരണവും കാണുമല്ലോ ?
അതിനു ബൈബിള്‍ ഭാഷയാണു " നിത്യജീവനും, നിത്യ മരണവും. "
നിത്യമരണത്തിനു വെളിപാടു പുസ്തകം രണ്ടാം മരണമെന്നാണു പറയുക.

യേശു പറഞ്ഞു പിതാവിനേയും പുത്രനേയും " അറിയുക " എന്നുളളതാണു "നിത്യജീവന്‍ "

എന്താണു ഈ അറിയുക യെന്നുപറഞ്ഞാല്‍ ?
ബൈബിള്‍ ഭാഷയില്‍ അറിയുകയെന്നുപറഞ്ഞാല്‍ ഭാര്യാഭര്ത്താക്ക്ന്മാരുടെ ലൈഗീകബന്ധത്തെ കാണിക്കുന്നു. ഉല്പത്തിയില്‍ ആദം ഹവ്വായെ അറിഞ്ഞു അവര്‍ക്കു കുഞ്ഞു ജനിച്ചു. ജോസഫ് മറിയത്തെ അറിഞ്ഞില്ല. ചുരുക്കത്തില്‍ അറിയുകയെന്നുളളതു ഭാര്യാഭര്ത്ത്രു ബന്ധത്തെകാണിക്കുന്നു. എന്നുപറഞ്ഞാല്‍ അതു ഇണചേരലല്ല. ഇണചേരുന്നതു മ്രുഗങ്ങളാണു. ദൈവം മനുഷ്യനെ സ്രിഷ്ടിച്ചതു സ്നേഹത്തിലേക്കുള്ള വിളിയായിരുന്നു. ദൈവീകസ്നേഹം പങ്കിട്ടനുഭവിക്കാനുളള വിളിയായിരുന്നു. സ്നേഹത്തിന്‍റെ ഉച്ചസ്ഥായിലായിരിക്കുന്ന ദൈവം സ്നേഹത്തിലേക്കുളളവിളിയായി മനുഷ്യനു ജന്മം കൊടുത്തു. ആ സ്രിഷ്ടികര്മ്മത്തിലാണു ഭാര്യാഭര്ത്താക്കന്‍മാരെ പങ്കാളികളാക്കിയ്തു. അപ്പോള്‍ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളികളാകുന്ന ഭാര്യാഭര്‍ത്താക്ക്ന്മാര്‍ സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ മാത്രമേ അവര്‍ക്കു അതിനുളള അധികാരം ഉള്ളു. അവിടെയാണു " അറിവു " എന്നവാക്കു ഉപ്യോഗിക്കേണ്ടതു. അതായതു ഭാര്യാഭര്ത്താക്കന്മാര്‍ സ്നേഹത്തില്‍ ആയിരിക്കുക. ആസ്നേഹം പങ്കിട്ടു അനുഭവിക്കുക അങ്ങനെ അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ഉളള ലൈഗീക ബന്ധത്തിനാണു അറിയുകയെന്നു പറയുക.

ഇന്നു സമൂഹത്തില്‍കാണുന്ന പലതിന്മകള്‍ക്കും കാരണം ഭാര്യാഭര്ത്താക്കന്മാര്‍ പരസ്പരം അറിയുന്നില്ല. പകരം വെറും ഇണചേരലായി അധപതിക്കുന്നതിനാല്‍ അവിടെ ദൈവികസ്നേഹം ഇല്ല. അവിടെ മ്രുഗീയ സ്നേഹവും ഇണചേരലും മാത്രം.

ഇനിയും യേശു പറഞ്ഞതിലേക്കുതിരികെ വരാം .
" ഏകസത്യദൈവമായ അവിടുത്തേയും ,അങ്ങു അയച്ച യേശുക്രിസ്തുവിനേയും അറിയുക യെന്നതാണു നിത്യജീവന്‍ " എന്താണു ഇവിടെ പറയുന്ന അറിവു ? ഭാര്യാഭര്ത്താക്ക്ന്മാര്‍ പരസപരം സ്നേഹത്തില്‍ ആയിരിക്കുകയും സ്നേഹം പങ്കിട്ടനുഭവിക്കുകയും സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയില്‍ പരസ്പരം ഒന്നാകുകയും ചെയ്യുന്നതാണു അറിവു. അതുതന്നെയാണു ഇവിടേയും ദൈവവുമായി ഒന്നാകുക,ദൈവീകസ്നേഹത്തില്‍ ലയിക്കുക. ദൈവത്തെ അറിഞ്ഞു ദൈവവുമായി ഒന്നാകുക.അതാണു അറിവു. അതാണു നിത്യജീവന്‍ .

( ഏതാണ്ടു ഇതിനാണു ഹിന്ദു സഹോദര്ന്മാര്‍ പറയുന്നതു " തത്വമസി " . തത്വമസിയില്‍ ഭക്തന്‍ ഭഗവാനില്‍ ലയിച്ചു ഇല്ലാതാകുന്നു. പക്ഷേ നമ്മള്‍ ദൈവവുമായി ഒന്നായി ലയിച്ചു  ഇല്ലാതാകുന്നില്ല. )

എപ്പോഴാണു ദൈവത്തെ അറിയുക ?  ഇഹലോകജീവിതത്തില്‍  !

ഒരു മനുഷ്യന്‍റെ ഈ ലോകജീവിതത്തെ സാരമായി ബാധിക്കുന്ന പ്രധാന ഘടകമാണു അവന്‍റെ ഗര്‍ഭസ്ഥാവസ്ത. ഒരുവന്‍ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുന്ന ആ   9 മാസക്കാലം അനുഭവിക്കുന്ന സന്തോഷവും, സ്ന്താപവും, പിരിമുറുക്കവും,എല്ലാം അവന്‍റെ ജീവിതത്തെ സാരമായി ബാധിക്കുന്നു. മിക്കവാറും അതായിരിക്കും അവന്‍റെ ജീവിതത്തെ നിയന്ത്രിക്കുക.

ഏതാണ്ടു ഇതുപോലെയാണു ഒരുവന്‍റെ നിത്യജീവിതത്തെ നിയന്ത്രിക്കുന്നതു അവന്‍റെ ഇഹലോകജീവിതമാണു. ഒരുതരത്തില്‍ നിത്യജീവന്‍റെ ഗര്‍ഭസ്ഥാവസ്തയാണു ഇഹലോകജീവിതമെന്നുപറയാം ( ഇതുവരെ ആരും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല ഞാന്‍ പറഞ്ഞെന്നേയുള്ളു ) അപ്പോള്‍ ഇഹത്തിലെ ജീവിതമാണു അവനു നിത്യജീവനാണോ നിത്യ മരണമാണോയെന്നു വിധിക്കുക.

അതിനാല്‍ പ്രിയപ്പെട്ടവരേ ! നമുക്കു ഒരു കാര്യം മനസിലാക്കാം .മനുഷ്യനായിതീര്‍ന്ന പുത്രന്‍റെ ദൌത്യം പിതാവിനെ മഹത്വപ്പെടുത്തുകയെന്നതായിരുന്നു. ആ ദൌത്യം അടങ്ങിയിരിക്കുന്നതു തന്നെ ഏള്‍പ്പിച്ച എല്ലാവര്‍ക്കും നിത്യജീവന്‍ പ്രദാനം ചെയ്യുകയെന്നതിലും. തന്നെ ഏള്‍പ്പിച്ച ജോലി ( ദൌത്യം ) പൂര്ത്തിയാക്കികൊണ്ടു യേശു ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. എന്നുപറഞ്ഞാല്‍ നമ്മേയെല്ലാം നിത്യജീവന്‍റെ പാതയിലേക്കു നയിച്ചു. ഇനിയും നമ്മുടെ ജോലിയാണു അതു സ്വായത്തമാക്കുക അതിനു നാം ചെയ്യേണ്ടതു
"സത്യേകദൈവമായ അവിടുത്തേയും അവിടുന്നു അയച്ച യേശുക്രിസ്തുവിനേയും അറിയുകയെന്നുളളതാണു." അതാണു നിത്യജീവന്‍ .അതിനായി നമുക്കു പരിശ്രമിക്കാം . 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...