" സാര്‍ എഴുതുന്നതെല്ലാം വലിയവിഷയങ്ങളാണു .ഞങ്ങള്‍ക്കുവേണ്ടികൂടി എഴുതില്ലേ ? " ഒരു പെണ്‍കുട്ടിയുടെ പരിഭവം !!
പ്രേമിക്കുന്നതു തെറ്റാണോ ? പാപമാണോ ?
ആലപ്പുഴ ഐ.എം..സ്. ഇല്‍ പ്രേമിക്കുന്നതു പാപമാണെന്നു പ്രസംഗത്തില്‍ പറയാറുണ്ടു .എന്നാല്‍ എന്‍റെ ക്ളാസുകളില്‍ പാപമാണെന്നുപറയാതെ അതു പാപസാഹചര്യത്തിലേക്കും ,തിന്മയിലേക്കും നയിക്കാമെന്നാണു പറയാറു..
എന്താണു വിവാഹം ??
ഏറ്റവും വലിയ ഒരു ദൈവവിളിയാണു. പിതാവായ ദൈവത്താല്‍ സ്ഥാപിതമായ ഒരു ഉടമ്പടിയാണു .യേശു അതിനെ ഒരുകൂദാശയായി ഉയര്‍ത്തി. പിതാവായ ദൈവത്തിന്‍റെ പ്രതിനിധിയായി സ്രിഷ്ടികര്‍മ്മത്തില്‍ പങ്ക്കാളികളാകുന്ന ഒരു വലീയ ദൌത്യമാണു പിതാവു ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു നല്കിയിരിക്കുന്നതു. അതു അവരുടെ ലൈഗീകതയില്‍ കൂടിയാണു സാധ്യമാക്കുന്നതു. അതിനാല്‍ ലൈഗീകത പരിശുദ്ധമാണു. പരിശുദ്ധനായവന്‍റെ ദാനമണു. അതു ഭാര്യാഭര്ത്താക്കന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ദൈവീകദാനമാണു.
വിവാഹത്തിനു മുന്‍പു അതു അനാവരണം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.
വിവാഹ പൂര്‍വ ലൈഗീകത പാപമാണു.
അതുകൊണ്ടാണു പ്രേമം പാപത്തിലേക്കു നയിക്കാമെന്നു ഞാന്‍ പറഞ്ഞതു. യധാര്ത്ഥ പ്രേമം പരസ്പരം ഒരു ബൂദ്ധീമുട്ടുകളും ഉണ്ടാഅക്കില്ല. പ്രേമത്തിന്‍റെ പേരില്‍ മുതലെടുപ്പുനടത്തുന്നവര്‍ വന്‍ചകരാണു. അവര്‍ക്കു യധാര്ത്ഥ സ്നേഹമില്ല. തന്‍കാര്യവും സ്വര്‍ദ്ധതയുമാണു അവരില്‍ ഉള്ളതു . പ്രേമത്തിന്‍റെ പ്പേരില്‍ പെണ്‍കുട്ടികളെ വലയിലാക്കിമുതലെടുപ്പുനടത്തുന്നവര്‍ പാപത്തിന്‍റെ പിടിയിലാണു .
പ്രേമത്തിലൂടെ രണ്ടുവ്യക്തികള്‍ മാത്രം ബന്ധം സ്ഥാപിക്കുകയൂം കുടുംബങ്ങളുമായൂം സമൂഹവുമായുള്ളബന്ധം പലപ്പോഴും താറുമാറാകുകയും ചെയ്യുന്നു. പീന്നീടു ഉണ്ടാകുന്ന തിക്തകഫലം അവര്‍ തന്നെ അനുഭവിക്കേണ്ടതായും വരുന്നു. വിവാഹിതരാകുമ്പോഴും അവര്‍ക്കു ഒരൂ പുതിമയും ഇല്ല. അവര്‍ക്കൂ എല്ലാം പഴയ ആവര്ത്തനം മാത്രമായീ വളരെപെട്ടെന്നു ജീവിതം മടുത്തെന്നും വരാം .
വളരെചുരുക്കമായെങ്കിലും പരസ്പ്പരം അടിയും ,പിടിയും ,വിവാഹം വേര്‍പിരിയലും , ആതമഹത്യയും ഒക്കെ കണ്ടുവരുന്ന പ്രതിഭാസങ്ങളാണു. അതു മുന്നീല്‍ കണ്ടുകൊണ്ടാണു ഞാന്‍ ആദ്യമേതന്നെ പറഞ്ഞതു പ്രേമം പാപത്തിലേക്കും പാപ സാഹചര്യത്തിലേക്കും നയിക്കുന്നുവെന്നു പറഞ്ഞതു.
മാതാപിതാക്കള്‍ ആലോചിച്ചു നടത്തുന്ന വിവാഹം !!
എല്ലാ തരത്തിലും അനുഗ്രഹപ്രദം .ആദ്യമേതന്നെ രണ്ടു വീട്ടുകാര്‍ തമ്മില്‍ ബന്ധത്തിലാകുന്നു. അതോടുകൂടി രണ്ടൂ കുടുംബക്കാര്‍ തമ്മില്‍ ബന്ധുക്കളാകുന്നു.
രണ്ടു ഇടവകക്കാര്‍ ബന്ധപ്പെടുന്നു. കൂദാശാപരവും ,പ്രാര്ത്ഥനാനുഭവവും ,ആയ വിവാഹജീതാരംഭം തന്നെആവശ്യമായ എല്ലാ ക്രുപാവരവും വിവാഹിതര്‍ക്കുലഭിക്കുന്നു. എന്തെങ്കിലും കുറവുകള്‍ ഉണ്ടായാല്‍ രണ്ടു വീട്ടുകാരും ചേര്ന്നു അതിനു പരിഹാരം കാണുന്നു. എപ്പോഴും രണ്ടൂമാതാപിതാക്കളുടേയും പ്രാര്ത്ഥനയും അനുഗ്രഹവും രണ്ടു മക്കളോടും ഒപ്പം ഉണ്ടാകും.
ഇനിയും ആലോചിക്കുക ! എന്തുവേണം ? മാതാപിതാക്കള്‍ പറയുന്നതു അനുസരിച്ചു അവരുടെ അനുഗ്രഹാശിസുകളോടെ വിവാഹജീവിതത്തില്‍ പ്രവേശിക്കണമോ ? ആതോ മിന്നുന്നതെല്ലാം പ്പൊന്നാണെന്നുധരിച്ചൂ ചതിക്കുഴിയില്‍ പോയിവീഴണമോ ? പഠനത്തിനും ,സമാധാനപരമായ ജീവിതത്തിനും ,ഉറക്കത്തിനും ,,ആധ്യാത്മീകജീവിതത്തിനും പാളിച്ചയുണ്ടാക്കുന്ന പ്രേമജീവിതം വേണമോയെന്നു ?
ഇത്രയും കൊണ്ടു കൌമാരക്കാരുടെ പരിഭവം മാറികാണുമല്ലോ ?
No comments:
Post a Comment