Monday 11 May 2015

പടുകൂറ്റന്‍ ബസലിക്കായും ,പള്ളികളും ആവശ്യമാണോ ?

പടിഞ്ഞാറന്‍ നാടുകളില്‍ ചിലബസലിക്കാകളെങ്കിലും നോക്കുകുത്തിയായി മാറുമ്പോള്‍ നമ്മള്‍ പടുകൂറ്റന്‍ പള്ളികള്‍ പണിയണമോ ? ഒരു ഇടവകയിലെ എല്ലാജനത്തിനുംപള്ളിക്കകത്തു കയറി ബലി അര്‍പ്പിക്കാനുള്ള സൌകര്യം നിശ്ചയമായും വേണം.അതിനനുസരിച്ചു വലിപ്പം വേണം 

പള്ളിക്കകത്തെ ധൂര്ത്തു ആവശ്യമാണോ ?

പള്ളിക്കകം അതിമനോഹരമായിരിക്കണം .ദൈവാലയം ദൈവത്തിനു വസിക്കാനുളള ആലയമാണു .എത്ര അലങ്കരിച്ചാലും ഒരിക്കലും അതു കൂടിപോകില്ല.

ദൈവം മോശയോടുപറഞ്ഞു സാക്ഷ്യപേടകവും ബലിപീഠവും,തൂണുകളും,തണ്ടുകളും കെരൂബുകളും ,ബലിപീഠത്തില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും എല്ലാം സ്വര്ണം പൊതിയണം.( പുറ 37-- 40 അധ്യായങ്ങളില്‍ കാണാം ) തിരു സാന്ന്യദ്ധ്യത്തിന്‍റെ അപ്പത്തിന്‍റെ മേശയും സ്വര്ണം പൊതിയണം ( പുറ. 25:23-30 ).ചുരുക്കത്തില്‍ എല്ലാം വിലകൂടിയ സാധനങ്ങള്‍ കൊണ്ടുവേണം നിര്മ്മിക്കാന്‍ 

തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പത്തിന്‍റെ മേശ സ്വര്ണം പൊതിയാന്‍ പറഞ്ഞെങ്ങ്കില്‍ ഞാന്‍ വിചാരിക്കും സക്രാരി സ്വര്ണം കൊണ്ടുതന്നെ ഉണ്ടാക്കിയാലും കൂടിപോകില്ല.

ദൈവം തിരഞ്ഞെടുത്ത വിശിഷ്ട സക്രാരി !

ഇവിടെയാണു ദൈവം മനുഷ്യാവതാരത്തിനു തിരഞ്ഞെടുത്ത സക്രാരി ജന്മപാപത്തില്‍ നിന്നുപോലും ദൈവം കാത്തുസൂക്ഷിച്ചതിന്‍റെ പൊരുള്‍ നമുക്കു മനസിലാകുക .!
അപ്പോള്‍ ദൈവാലയത്തുന്‍റെ അകം സ്വര്ണമയമായിരുന്നാലും അതു ഒരുകൂടുതലല്ല.

പള്ളിക്കകം കണ്ടപ്പോള്‍ വാപൊളിച്ചു നിന്ന ശെമ്മാശന്‍



വി. അപ്രേം ശെമ്മാശനായിരുന്നപ്പോള്‍ തികഞ്ഞ ഒരു സന്യാസിയായിരുന്ന ബസേലിയോസിനെ കാണാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ബസേലിയോസ് ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പള്ളിക്കകത്തു കയറിയപ്പോള്‍ കണ്ടകാഴ്ച്ച വിസ്മയനീയമായിരുന്നു.

ബസേലിയോസ് കുര്‍ബാന അര്‍പ്പിക്കുന്നു. തലയില്‍ സ്വര്ണതൊപ്പി. അണിഞ്ഞിരിക്കുന്നു കാപ്പസ്വര്ണമയം . സ്വര്ണ കുരിശു സ്വര്ണത്തിന്‍റെ മര്‍ബഹാസാ, എന്നുവേണ്ടാ എല്ലാം സ്വര്ണമയം. അപ്പ്രേമിന്‍റെ കണ്ണുതെള്ളിപോയി. അറിയാതെ കുറേനേരം വാപൊളിച്ചുനിന്നുകാണും. ഇവിടെ ഇതാണു കളിയെങ്ങ്കില്‍ ഈ സന്യാസിയുടെ ആശ്രമം എന്തായിരിക്കും ? തനിതങ്ങ്കമായിരിക്കില്ലേ ?



ദിവ്യബലിക്കുശേഷം അപ്പ്രേമിനെ ആസ്രമത്തിലേക്കുകൂട്ടികൊണ്ടുപോയി. ചെറ്റപുരപോലൊരു ആസ്രമം !.കിടന്നുറങ്ങാന്‍ നിലത്തു ഒറ്റപായ് .കഴിക്കാന്‍ മണ്‍ ചട്ടി.ഇങ്ങനെ ഒരു തികഞ്ഞ തപോധനന്‍റെ പള്ളിക്കകം രാജകീയമായിരുന്നു. അതേ പള്ളിക്കകത്തു രാജാതിരാജനായ യേശുവായ ദൈവം എഴുന്നെള്ളിയിരിക്കുന്ന ഇടം ആശ്രമത്തില്‍ ഒരു സന്യാസി വസിക്കുന്ന ഇടം .ഇതാണു അപ്രേം കണ്ട കാഴ്ച്ച,

ചുരുക്കത്തില്‍ പടുകൂറ്റന്‍ ബസലിക്കായോ പള്ളിയോ അല്ല ആവശ്യം എല്ലാവര്‍ക്കും അകത്തു നിന്നു ആരാധിക്കാന്‍ തക്കവലിപ്പമുള്ള ഒരു ദൈവാലയമാണു ആവശ്യം വിവരിക്കാന്‍ പോയാല്‍ വലിയ ലേഖനമാകും അതിനല്‍ നിര്ത്തുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...