നിങ്ങള്‍ക്കറിയാമോ ?
യേശുവിന്‍റെ ശിഷ്യന്മാര്‍ ക്രിസ്ത്യാനികള്‍ എന്നു അറിയപ്പെടുന്നതു അന്ത്യോക്യയില്‍ വെച്ചാണു. ( അപ്പ 21 : 19 – 27 )
അന്ത്യോക്യാ
.
മാര്‍ സ്തേപ്പാനോസിന്‍റെ രക്തസക്ഷിത്വത്തെ തുടര്ന്നു സഭയുടെ പ്രധാന പ്രവര്‍ത്തന രംഗം ജറുസലേമില്‍ നിന്നും അന്ത്യോക്യായിലേക്കു മാറി. ഏ.ഡി. 70 ല്‍ ജറുസലേം തകര്‍ക്കപെട്ടതോടെ അന്ത്യോക്യാ പ്രധനസഭാകേന്ദ്രമായിമാറി.

ക്രിസ്തീയകൂട്ടായ്മ , പ്രേഷിതപ്രവര്‍ത്തനം , പരസ്യാരാധന എന്നിവക്കെല്ലാം ചിട്ടയും ക്രമവും ഉണ്ടാകുവാന്‍ തുടങ്ങിയതും അന്ത്യോക്യായില്‍ വെച്ചാണു.
സഭയുടെ പരമാധികാരിയായി ക്രിസ്തു നിയമിച്ചാക്കിയ പത്രോസ് ശ്ളീഹാ മൂന്നു വര്‍ഷം ജറുസലേമിലായിരുന്നു. നമ്മുടെ കര്ത്താവിന്‍റെ സഹോദരനും ഹല്പയുടെ പുത്രനുമായ മാര്‍ യാക്കോബിനെ ജറുസലേം സഭയുടെ ഭരണാധികാരിയാക്കിയിട്ടു റോമില്‍ പോകുന്നതിനുമുന്‍പു അന്ത്യോക്യായില്‍ പോയി അവിടെ ഏഴുവര്‍ഷം സഭാതലവനായി ഭരിച്ചു.പത്രോസിന്‍റെ പിംഗാമിയായ ഏവോദിയോസും, അദ്ദേഹത്തിനുശേഷം ഇഗ്നാത്തിയോസും , അന്ത്യൊക്യന്‍ സഭയെ നയിച്ചു.
ക്രിസ്തുവിന്‍റെ സഭയെ കത്തോലിക്കാസഭയെന്നു ആദ്യമായി വിളിക്കുന്നതു ഇഗ്നാത്തിയോസാണു. ( സ്മിര്‍ണാ ലേഖനം 8:2 ) കിഴക്കിന്‍റെ രാജ്ഞിയായ അന്ത്യോക്യാ ( ന്യൂ കാത്തലിക്കു എന്‍സൈക്ളോപീഡിയാ പേജ് 570 ) സിറിയായുടെ പുരാതന തലസ്ഥാനമായിരുന്നു. ദൈവവിജ്ഞാനിയത്തിന്‍റെ ഉറപ്പുള്ള വേദശാസ്ത്ര പഠനശാലകള്‍ അന്ത്യോക്യായിലാണു ആരംഭിച്ചതു.
മാര്‍ തെയോഫിലോസുംമാര്‍ ക്രിസോസ്റ്റോമും, ( സ്വര്‍ണനാവുകാരന്‍ ) അന്ത്യോക്യന്‍ സഭയില്‍ പ്രശോഭിച്ചിരുന്ന വേദ ശാസ്ത്ര പന്ധിതന്മാരായിരുന്നു.

അങ്ങനെ ദൈവവിജ്ഞാനീയത്തിലും വിശ്വാസജീവിതത്തിലും ഉറപ്പിക്കപെട്ട ക്രിസ്തീയ സമൂഹം തങ്ങള്‍ക്കു സ്വന്തമായ ആരാധനാക്രമവും മതാനുഷ്ടാനരീതികളും കരുപിടിപ്പിക്കാന്‍ കഴിവുറ്റവരായിരുന്നു. എങ്ങ്കിലും യാക്കോബിന്‍റെ അനാഫ്റാ എന്നറിയപ്പെടുന്ന ജറുശ്ലേമിലെ വിശിഷ്ടമായ തക്സാ അന്ത്യോക്യായിലെ ക്രിസ്തീയ സമൂഹം സ്വീകരിച്ചു. ഏകദേശം മൂന്നാം നൂറ്റ്റ്റാണ്ടോടുകൂടി സ്വന്തമായി ഗ്രീക്കുഭാഷയില്‍ ഒരു ആരാധനാക്രമം അന്ത്യോക്യന്‍ സഭക്കു ഉണ്ടായി. ബാക്കിയുള്ള ക്രിസ്ത്യന്‍ സമൂഹം അതു അംഗീകരിക്കുകയും ചെയ്തു.
( കടപ്പാടു ഫാദര്‍ ഗീവര്‍ഗീസ് പണിക്കര്‍ കാരിച്ചാലിന്‍റെ “ മലങ്കര കുര്ബാന തീര്‍ത്ഥാടക സഭയില്‍ “ എന്ന പുസ്തകത്തില്‍ നിന്നും )

No comments:
Post a Comment