Friday 22 May 2015

നിങ്ങള്‍ക്കു എന്തു തോന്നുന്നു ?

സഭയിലെ ഇന്നത്തെ ഒരു വലിയ കുറവു ധീരവും ശക്തവുമായ സാക്ഷ്യം !

ധീരവും ശക്തവുമായ  സാക്ഷ്യവും ചതഞ്ഞ സാക്ഷ്യവും.

സ്നാപകയോഹന്നാന്‍റെ സാക്ഷ്യം ധീരവും ശക്തവുമായിരുന്നു. അതിനു കൊടുക്കേണ്ടിവന്ന വില സ്വന്തം തലതന്നെയായിരുന്നു. ഇന്നു എല്ലാത്തിനോടും compromise ചെയ്യുന്ന , ലാഘവബുദ്ധിയോടെ ദൈവീകനിയമങ്ങളെ കൈകാര്യം ചെയ്യുന്ന ആളുകള്‍ കൂടി വരുന്നതുപോലെ , കാലത്തിനൊത്തു കോലം മാറ്റാന്‍ തയ്യറാകുന്നവര്‍, ഇത്രയുമൊക്കെ മതിയെന്നു ചിന്തിക്കുന്നവര്‍, കൂടിവരുന്നോ ?

ധീരവും ശക്തവുമായ സാക്ഷ്യം ഇന്നിന്‍റെ ആവശ്യമാണു.  ഫ്രാന്സീസ് പാപ്പാ ധീരതയോടെ കാര്യങ്ങള്‍ ചെയ്യുന്നു അധവാ സാക്ഷ്യം നല്കുന്നു. വിലകൊടുക്കേണ്ടിവരില്ലായിരിക്കുമെന്നു സമാധാനിക്കാം . ധീരമായ സാക്ഷ്യം എന്നു പറഞ്ഞതുകൊണ്ടു ഞാനെന്താണു ഉദ്ദേശീച്ചതു ? യേശുവിന്‍റെ വചനം ഹ്രുദയത്തില്‍ സ്വീകരിച്ചവര്‍ ,അതു ഹ്രുദയത്തിലും .മനസിലും, ബുദ്ധിയിലും,ശരീരത്തിലും ഉള്‍കൊണ്ടവര്‍.അവരുടെ പ്രസംഗത്തിലും പ്രവര്ത്തിയിലും യേശുവിന്‍റെ വചനം ദ്രുശിയമാക്കുന്നവര്‍ അധവാ വാക്കും പ്രവര്ത്തിയും ഒന്നായിരിക്കുന്നവര്‍, പ്രസ്ംഗിക്കുന്നതു പ്രവര്ത്തിപഥത്തില്‍ കൊണ്ടുവരുന്നവര്‍ ഇവരുടെ സാക്ഷ്യം ധീരവും ശക്തവുമായിരിക്കും.

ചതഞ്ഞതും ചത്തതുമായ സാക്ഷ്യം

ഇവര്‍ യേശുവിന്‍റെ വചനം ബുദ്ധിയിലും ഹ്രുദയത്തിലും സ്വീകരിച്ചവര്‍. അതു അവിടെനിന്നു മറ്റെ വിടേക്കും വ്യാപിക്കില്ല. ഇവരുടെ സാക്ഷ്യം വെറും പുട്ടുകുറ്റി സാകഷ്യം ആണു. അതായതു അവര്‍ സ്വീകരിച്ച വചനം അവരുടെ ബുദ്ധിയില്‍ നിന്നും മറ്റോരളുടെ ബുദ്ധിയിലേക്കു ഇറക്കിവിടുന്നവര്‍, കയറ്റിനിറക്കുന്നവര്‍.അവരുടെ ജീവിതത്തെ അവരുടെ ആശയം ഒരുതരത്തിലും സ്വാധീനിക്കില്ല. കാരണം അവര്‍ക്കുലഭിച്ച അറിവു കുറ്റിയില്‍ നിന്നും പുട്ടു പാത്രത്തിലേക്കു തള്ളിയിറക്കിയാല്‍ അതു കുറ്റിയില്‍  ഒരു വുത്യാസവും വരുത്തില്ല. അവര്‍ക്കു ഒന്നും സംഭവിക്കുന്നുമില്ല. അവര്‍പറഞ്ഞകാര്യം അവരുടെ ജീവിതത്തെ സ്വാധീനിക്കില്ല. അവരുടെ പ്രഘോഷണവും ജീവിതവും രണ്ടുദിശയില്‍ സന്‍ചരിക്കുന്നു. ഇവരുടെ സാക്ഷ്യം ചതഞ്ഞ സാക്ഷ്യമാണു. അതു ഒരിത്തരിലും ഒരു പരിവര്ത്തനവും ഉണ്ടാക്കില്ല.



യേശു പഠിപ്പിച്ച വചനം, കാണിച്ചുതന്നസാക്ഷ്യം

ഫരീസയരോടും, നിയമഞ്ജരോടും, ചുംകക്കാരോടും ഒക്കെ ധീരമായി സംസാരിച്ചു, ആരുമായും കോമ്പ്രമയിസിനു തയാറായില്ല. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്തവനാണു യേശു .അനുതാപികളെ രണ്ടുകൈയും നീട്ടിസ്വീകരിച്ചു, സ്നാപകനും കോമ്പ്രമയിസിനു തയ്യാറാകാതെ വേണ്ടസമയത്തു " അണലി സന്തതികളേ എന്നു വിളിക്കുന്നതില്‍ അപാകതയൊന്നും അദ്ദേഹം കണ്ടില്ല. ഇന്നു ആര്‍ക്കും അങ്ങനെപറയാന്‍ സാധിക്കില്ല കാരണം കണ്ണില്‍ കരടു ഇരിക്കുമ്പോള്‍ അന്യന്‍റെ കണ്ണിലെ പൊടിമാറ്റണമെന്നു എങ്ങനെപറയും ?

ശ്ളീഹാപറഞ്ഞു  " ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ചു ഓരോരുത്തരും ജീവിതം നയിക്കട്ടെ " ( 1കോറ.7: 17 )
" അവിവാഹിതന്‍ കര്ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ചു കര്ത്താവിന്‍റെ കാര്യങ്ങളില്‍ തല്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീകകാര്യങ്ങളില്‍ തല്പരനാകുന്നു , "  1കോറ.7: 32 - 33 )  ഇന്നുകാര്യങ്ങള്‍ മാറിമറിഞ്ഞു, അവിവാഹിതരായതുകൊണ്ടു കര്ത്താവിന്‍റെ കാര്യത്തില്‍ വ്യാപ്രിതരാകണമെന്നില്ല, കാരണം കാലം മാറി. ഇന്നു മിക്കവരും ടിവി,യുടെ അടിമകളെപ്പോലെയാണു. മനുഷ്യനല്ലേ ? എന്തെങ്കിലും നേരമ്പോക്കുവേണ്ടേ ?

ചുരുക്കത്തില്‍ ഇന്നു സഭയുടെ ഒരു വലിയ കുറവു ധീരവും ശക്തവുമായ സാക്ഷ്യത്തിന്‍റെ കുറവാണു . നിങ്ങള്‍ക്കു എന്തു തോന്നുന്നു ? ഇതു എന്‍റെ ഒരു പൊട്ടന്‍ചിന്തയായി എടുത്താല്‍ മതി ! നിങ്ങള്‍ക്കു എന്തെങ്കിലും നിര്‍ദേശിക്കാന്‍ കഴിയുമോ ?    

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...