Monday 11 May 2015

ദുഷിച്ച തലമുറ അടയാളം അന്വേഷിക്കുന്നു

ഈ തലമുറ ദുഷിച്ച തലമുറയാണു ഇതു അടയാളം അന്വേഷിക്കുന്നു " (ലൂക്ക 11: 29 )
യോനാ നിനവേക്കാര്‍ക്കു അടയാളമായിരുന്നു. യോനായുടെ പ്രസംഗം കേട്ടു നിനവേക്കാര്‍ മാനസാന്തരപ്പെട്ടു .എന്നാല്‍ ഈ തലമുറ യോനായേക്കാള്‍ വലിയവനായ യേശുവിന്‍റെ മണവാട്ടിയായ സഭയുടെ ഉപ്ദേശം സ്വീകരിക്കാതെ അടയാളം അന്വേഷിക്കുന്നു. യേശുവിന്‍റെ അടയാളം അവിടുത്തെ ശരീരമായ സഭയാണു. യേശുവിന്‍റെ അടയാളം ജീവിക്കുന്നതു സഭയാണു. സഭയിലാണു യേശുവിനെ കണ്ടുമുട്ടേണ്ടതു. പക്ഷേ ഈ തലമുറ യേശുവിനെ അന്വേഷിച്ചു സഭക്കുപുറത്തുപോകുന്നു.
സഭാമാതാവിനെ അധിക്ഷേപിക്കുന്നു. സഭാമാതാവിനെ താറടിക്കുന്നു. അവനു ലഭിക്കുന്ന പ്രതിഫലം അവന്‍റെ വിളക്കു കൂരിരുട്ടത്തു അണഞ്ഞുപോകും.
" അപ്പനേയോ അമ്മയേയോ പ്രാകുന്നവന്‍റെ വിളക്കു കൂരിരുട്ടത്തു കെട്ടുപോകും "         ( സുഭാ.20:20 )                                                                                             അതേ സഭാമാതാവിനെ അതിക്ഷേപിക്കുന്നവന്‍ കൂരിരുട്ടത്തു തപ്പി തടയുന്നു. എന്നിട്ടു അടയാളം അന്വേഷിച്ചു നടക്കുന്നു. അവരുടെ വിളക്കു കൂരിരുട്ടത്തു അണഞ്ഞുപോയതിനാല്‍ അവര്‍ക്കു പ്രകാശമില്ല. സത്യം ഗ്രഹിക്കാന്‍ കഴിയാത്തവരും കപടവേഷം കെട്ടുന്നവരുമാണു. തങ്ങള്‍ അപ്പസ്തോലന്മാരെപ്പോലെ അവര്‍ പഠിപ്പിച്ച വേലചെയ്യുന്നുവെന്നു പറഞ്ഞു ജനത്തെ കബളിപ്പിക്കുന്ന കപടവേഷധാരികള്‍

" അത്തരക്കാര്‍ കപട നാട്യക്കാരായ അപ്പസ്തോലന്മാരും വന്‍ചകരായ ജോലിക്കാരും ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണു. അത്ഭുതപ്പെടേണ്ടാ പിശാചുപോലും പ്രഭാപൂര്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടെല്ലോ ?അതിനാല്‍ അവന്‍റെ ശുസ്രൂഷകരും നീതിയുടെ ശുസ്രൂഷകരായി വേഷം കെട്ടുന്നെങ്കില്‍ അതിലെന്തല്ഭുതം ?അവരുടെ പരിണാമം അവരുടെ പ്രവര്ത്തികള്‍ക്കനുസ്രുതമായിരിക്കും . " ( 2കോറ 11:13 - 15 )



ഈ കൂട്ടര്‍ മനുഷ്യ രെ വഴിതെറ്റിക്കാനായി പുതിയ പുതിയ അടവുകളുമായിട്ടായിരിക്കും സഭാതനയരെ സമീപിക്കുക,അതില്‍ പ്രധാനപ്പെട്ടചിലതു താഴെ കുറിക്കുന്നു.
1) മാമോദീസാ ശരിയല്ല.അതു വീണ്ടും ആവര്ത്തിക്കപ്പെടെണമെന്നു പറയും.
2) സഭയുടെ കൈവെയ്പ്പും പട്ടത്വവും ഒന്നും ആവശ്യമില്ലെന്നു ശഠിക്കും.
3) മരണത്തിനുശേഷം എല്ലാം തീര്ന്നു പിന്നീടു അവരെ ഓര്‍ക്കേണ്ടതില്ലെന്നും
4) ശുദ്ധീകരണ സ്ഥലമില്ല അതിനാല്‍ പ്രാര്ത്ഥിച്ചിട്ടു കാര്യമില്ല എന്നിത്യാദി കാര്യങ്ങളാണു അവര്‍ക്കു സഭക്കെതിരായി പറയ്യാനുള്ളതു.
ഇതിനെക്കുറിച്ചുളള ബൈബിള്‍ സാക്ഷ്യം നോക്കാം

" ദൈവത്തിലുള്ള വിശ്വാസം ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം കൈവെയ്പ്പു , മരിച്ചവരുടെ ഉയര്‍പ്പു, നിത്യ വിധി ഇവക്കു വീണ്ടും ഒരു അടിസ്ത്ഥാനമിടേണ്ടതില്ല. "  ( ഹെബ്ര. 6: 2 )

ഇവര്‍ സ്വയം സ്ഥാപിച്ച കൂട്ടങ്ങള്‍ ദൈവസ്ഥാപിതമായ സഭയില്‍ നിന്നും വളരെ വിഭിന്നവും ദൈവത്തിലേക്കുള്ള പാതയില്‍ നിന്നും അകലത്തിലും വിപരീതദിശയിലേക്കു സന്‍ചരിക്കുന്നവരുമാണു.

അതിനാല്‍ സഭാതനയര്‍ വിവേകമതികള്‍ ആകേണ്ടതു അത്യാവശ്യമാണു 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...