ദൈവസ്ഥാപിതമായ സഭ: ഇസ്രായേലിന്‍റെ ചരിത്രത്തിലൂടേയും പഴയ ഉടമ്പടിയുലൂടേയും ഈ ദൈവജനം, “ സഭ“
അത്ഭുതകരമായി രൂപം കൊള്ളുകയായിരുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍
പ്രഖ്യാപിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആഗമനത്താലും, പ്രവര്ത്തനത്താലും,സഭ ലോക
സമക്ഷം അവതരിപ്പിക്കപെട്ടു. ലോകാവസാനത്തില്‍ അവള്‍ മഹത്വത്തോടേ പൂര്ണത
പ്രാപിക്കുകയും ചെയ്യും. “ ചുരുക്കത്തില്‍ ദൈവത്തിന്റെ രക്ഷാകര പദ്ധതി അനുസരിച്ചു
സമയത്തിന്റെ പൂര്ണതയില്‍ അവതരിച്ച ദൈവപുത്രന്‍ വഴി സഭ രൂപം
കൊണ്ടു.
സഭയാകുന്ന കുടുംബത്തിന്റെ സ്ഥാപനം
ദൈവജനത്തെ ഒന്നിച്ചു കൂട്ടാന്‍ വേണ്ടിയാണു യേശു അയക്ക്പെട്ടതു. ഇപ്രകാരം ഒന്നിച്ചുകൂട്ടപെട്ടവരുടെ സമൂഹമാണു സഭ “ ഞാന്‍ ഭൂമിയില്‍ നിന്നു ഉയര്ത്തപ്പെടുമ്പോള്‍ എല്ലാമനുഷ്യരേയും എന്നിലേക്കു ആകര്ഷിക്കും. ( യോഹ. 12: 32 ) കുരിശില്‍ ഉയര്ത്തപെട്ടയേശു വിളിച്ചുകൂട്ടപെട്ടവരുടെ കുടുംബം സ്ഥാപിക്കുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു തന്‍റെ അമ്മയും ,താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതുകണ്ടു അമ്മയോടുപറഞ്ഞു സ്ത്രീയേ ഇതാ നിന്‍റെ മകന്‍ ശിഷ്യനോടു ഇതാ നിന്‍റെ അമ്മ അപ്പോള്‍ മുതല്‍ ആ സ്ത്രീയെ സ്വന്തം ഭവനത്തില്‍ അവന്‍ സ്വികരിച്ചു. (യോഹ. 19 : 26 – 27 )

ഒരുമിച്ചുകൂട്ടലിന്‍റെ തുടക്കമാണിതു.ഏതോരു സംരംഭത്തിന്‍റെയും മൂലത്തിലേക്കു കടന്നാല്‍ കാണുന്നതു കുടുംബമാണു. യേശുതന്‍റെ രക്ഷാകര പദ്ധതി തുടങ്ങുന്നതിനും ഒരു കുടുംബം തിരഞ്ഞെടുത്തു. മാനവചരിത്രത്തിന്‍റെ ആരംഭം ചെന്നു നില്ക്കുന്നതും ഒരു കുടുംബത്തിലാണു. പിതാവായ ദൈവത്തിന്‍റെ പദ്ധതി ആരംഭിക്കുന്നതും കുടുംബത്തോടുകൂടിയാണു. ചുരുക്കത്തില്‍ നവമായി ആരംഭിക്കുന്ന എന്തിനും ഒരു കുടുംബത്തിന്റെ ബലം ആവശ്യമണു.
സഭാസ്ഥാപനത്തിലും ആരംഭം ഒരു കുടുംബത്തോടുകൂടിയാവണമെന്നു യേശു ആഗ്രഹിച്ചിരുന്നതായി തോന്നുന്നു. സ്വന്തം അമ്മയേ ശിഷ്യ സമൂഹത്തിനു മുഴുവന്‍ അമ്മയായി നല്കിയതിലൂടെ സഭയാകുന്ന കുടുംബം സ്ഥാപിക്കപെട്ടുകഴിഞ്ഞു. ഇവിടെ ഒരു പ്രത്യേകതകൂടിയുണ്ടു .മറിയം വിളിച്ചു കൂട്ടപെട്ടവരില്‍ അദ്യത്തെ അംഗവും അതേ സമയം തന്നെ വിളിച്ചുകൂട്ടപെട്ടവരുടെ ( സഭയുടെ ) മാതാവുമായി. യേശുകുരിശില്‍ കിടന്നുകൊണ്ടു ഒരു വിളമ്പരം ചെയ്തു. ഇതിന്‍റെ വെളിച്ചത്തിലാണു രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ വെച്ചു പോള്‍ ആറാമന്‍ മാര്‍ പാപ്പാ പരിശുദ്ധ അമ്മയെ സഭയുടെ മാതാവായി ഔദ്യോഗീകമായി പ്രഖ്യാപിച്ചതു .
“മറിയം മിശിഹായുടെ അമ്മയാണു. സഭയുടേയും അമ്മയാണു. “
പരിശുദ്ധ കന്യാമറിയത്തെ തന്‍റെ ഭവനത്തില്‍ സ്വീകരിച്ച ശിഷ്യന്‍
വിളിച്ചു കൂട്ടപെട്ടവരുടെ പ്രതിനിധിയായിട്ടുവേണം കണക്കാക്കാന്‍

ചിതറിക്കപെട്ടവര്‍ പരിശുദ്ധാത്മാവിനാല്‍ ഒന്നിക്കുന്നു.
ഗതസ്മേനിയില്‍ വെച്ചുതന്നെ ശിഷ്യന്മാരെല്ലാം അവനെവിട്ടു ഓടീപോയി. സാത്താന്‍ അവരെ പാറ്റികൊഴിച്ചു. ( ലുക്കാ.22 :31 )ചുരുക്കം ചിലസ്ത്രീകളും യോഹന്നാനും മാത്രമേ കുരിശിന്‍ ചുവട്ടില്‍ നിന്നിരുന്നുള്ളൂ. മ്രുതശരീരം തിടുക്കത്തില്‍ സംസ്കരിച്ചശേഷം അവരും തിരിച്ചുപോയി. ശിഷ്യന്മാരില്‍ ചിലര്‍ നിരാശരായി ജറുശലേം വിട്ടുപോകാനും ശ്രമിച്ചു. ഈ അവസരത്തില്‍ ഉദ്ധിതനായ യേശു അവര്ക്കു വിണ്ടും വീണ്ടും,പ്രത്യക്ഷപെട്ടു അവരെ ധൈര്യപ്പെടുത്തി. സംഭവിച്ചതെല്ലാം ദൈവീകപദ്ധതിയുടെ സാക്ഷാല്കാരമായിരുന്നുവെന്നു അവരെ പഠിപ്പിച്ചു. (ലൂകാ.24 : 26 )
പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞുകൊണ്ടു അവരുടെമേല്‍ നിശ്വസിച്ചുകൊണ്ടുപറഞ്ഞു “ നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ “ ( യോഹ. 20 : 22 )
ഉദ്ധിതനയ യേശുവിന്‍റെ ദാനമാണു പരിശുദ്ധാത്മാവു.നിരാശയിലേക്ക് വഴുതിപോകാതെ ശിഷ്യന്മാര്‍ക്കു ശക്തികൊടുത്തതു പരിശുദ്ധാത്മാവാണു. അവരെ നയിച്ചതും അവരിലൂടെ പ്രവര്‍ത്തിച്ചതും പരിശുദ്ധാത്മാവാണു.
ശിഷ്യന്മാരുടെ ശക്തീകരണവും സഭയുടെ പ്രത്യക്ഷീകരണവും.
“എന്റെ പിതാവിന്‍റെ വാഗ്ദാനം ഞാന്‍ നിങ്ങളുടെമേല്‍ അയക്കുന്നു. ഉന്നതത്തില്‍ നിന്നും ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ തന്നെ വസിക്കുവിന്‍ ( ലൂക്ക 24: 49 ) “ അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു സദാസമയവും ദൈവാലയത്തില്‍ കഴിഞ്ഞുകൂടി. ( ലൂക്കാ.24 : 53 ) അവര്‍ പ്രാര്ത്ഥനയില്‍ കൂടി ശക്തിപ്രാപിച്ചു. “ ഇവര്‍ എക മനസോടെ യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും അവന്‍റെ സഹോദരന്മാരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.( അപ്പ.1:14 ) പരിശുദ്ധാത്മാവിന്‍റെ ആഗമനം പ്രതീക്ഷിച്ചു പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തില്‍ ഏകാഗ്രതയോടെ പ്രാര്ത്ഥനയില്‍ ദിവസങ്ങള്‍ ചിലവഴിച്ചു.
പത്താം നാള്‍ തീനാവുകളുടെ സാദ്രുശ്യത്തില്‍ പരിശുദ്ധാത്മാവു വന്നതു സഭയുടെ ദൌത്യത്തെ കാണിക്കുന്നു. കൊടുംകാറ്റു ശക്തിയെ സൂചിപ്പിക്കുന്നു. ഉന്നതത്തില്‍
നിന്നുള്ള ശക്തിയാണു പരി ആത്മാവു ( ലൂക്ക. 24 : 47 )
ഭീരുക്കള്‍ ധൈര്യശാലികളായി. അക്ഷരജ്ഞാനം ഇല്ലാത്തവര്‍ ബഹുഭാഷാ വാഗ്മികളായി. അധരങ്ങള്‍ ആത്മാവിന്‍റെ ഉപകരണങ്ങളായപ്പോള്‍ സംസാരം ലോകത്തുള്ള ഏതു മനുഷ്യനും മനസിലായി. അങ്ങനെ അതുവരെ ദൈവത്തിന്‍റെ പദ്ധതിയില്‍ നിഗൂഢ്മായി സ്ഥിതിചെയ്തിരുന്ന “ സഭ “ പെന്തകൂസ്താദിനം പരസ്യമായി അനാവരണം ചെയ്യപെട്ടു. സഭ യെന്ന യാധാര്‍ത്ഥ്യം സകല ജനതകളുടേയും മുന്‍പില്‍ പ്രത്യക്ഷീകരിക്കപെട്ടു.
യേശുവിന്‍റെ തുടര്‍ച്ചയായ സഭ
“അങ്ങു എനിക്കു നല്കിയ വചനം ഞാന്‍ അവര്‍ക്കു നല്കി . അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍ നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങു എന്നെ അയച്ചുവെന്നു സത്യമായി വിശ്വസിക്കുകയും ചെയ്തു. ( യോഹ. 17 : 8 )
അങ്ങു എന്നെലോകത്തിലേക്കു അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കു അയച്ചിരിക്കുന്നു. ( യോഹ. 17 : 18 )
മത്താ. 28 : 18 – 20 ല്‍ നാം കാണുന്നതു സഭ യേശുവിന്‍റെ തുടര്‍ച്ചയാണെന്നാണു.
യധാത്ഥത്തില്‍ മിശിഹാതന്നെയാണു സഭ. മിശിഹായുടെ മൌതീകശരീരമെന്ന നിലയില്‍ സഭ മിശിഹായില്‍ ഒന്നായിതീര്‍ന്നിരിക്കുന്നു. ജ്ഞാനസ്നാനത്തില്‍ നമുക്കു ഒരോരുത്തര്‍ക്കും മിശിഹാ തന്‍റെ പരിശുദ്ധാത്മാവിനെ നല്കി. അങ്ങനെ പരിശുദ്ധാത്മാവു സഭയുടെ ആത്മാവായിതീര്‍ന്നു..

No comments:
Post a Comment