Saturday 16 May 2015

സഭ പുതിയ നിയമത്തില്‍

യേശുവിന്‍റെ പരസ്യ്ജീവിതം മുഴുവന്‍ സഭാസ്ഥാപനത്തിനുള്ള ഒരുക്കമായിരുന്നു. യോര്‍ദാന്‍ നദിയില്‍ വെച്ചു സ്നാനമേറ്റുകൊണ്ടായിരുന്നു ദൌത്യം ആരംഭിക്കുന്നതു .

സാധാരണ ജനത്തില്‍ ഒരുവനെപ്പോലെ - ഒരു പാപിയെപ്പോലെ - സ്നാനം സ്വീകരിച്ചതു ജനത്തോടുള്ള തന്‍റെ കൂട്ടായ്മ പ്രകടമാക്കുന്നതിനുവേണ്ടിയായിരുന്നു.

സ്നാന സമയത്തു പരിശുദ്ധാത്മാവു പ്രാവിന്‍റെരൂപത്തില്‍ ഇറങ്ങിവന്നുയേശുവിനെ അഭിഷേകം ചെയ്യ്തതു ,അവിസ്വസ്തതപുലര്ത്തിയ ഇസ്രായേല്‍ ജനത്തിന്‍റെ സ്ഥാനത്തു പുതിയ ഇസ്രായേലിനു രൂപം നല്കുന്നതിന്‍റെ പ്രതീകമായിട്ടായിരിക്കാം പ്രാവിന്‍റെ രൂപത്തില്‍ വന്നതു.പ്രാവു പഴയനിയമത്തില്‍ ദൈവജനമായ ഇസ്രായേലിന്‍റെ പ്രതീകമാണു. ( ഹോസി.7:11 )
എന്നാല്‍ പെന്തകോസ്തിയില്‍ തീനാവിന്‍റെ രൂപമാണെല്ലോ സ്വീകരിച്ചതു.തീനാവുകള്‍ സംസാരിക്കാനുള്ള ദൌത്യത്തിന്‍റെ പ്രതീകമാണെല്ലോ ?

പിതാവിന്‍റെ പദ്ധതി മിശിഹായില്‍ പൂര്ത്തീകരിക്കപെടുന്നു 

പ്രവാചകന്മാരില്കൂടി വെളിപ്പെടുത്തിയിരുന്ന ദൈവീകപദ്ധതി തന്നില്‍ പൂര്ത്തി യായതായി യേശു സിനഗോഗില്‍ പ്രസ്താവിച്ചു . ( ഏശ.61 : 1-2 ) 
" നിങ്ങള്‍ കേട്ടിരിക്കെ ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. ( ലൂകാ. 4: 21 )

ദൈവരാജ്യം
ദൈവത്തിന്‍റെ ഭരണം ഭൂമിയില്‍ നടപ്പിലാക്കുകയാണുരാജാവിന്‍റെ കര്ത്തവ്യം (സങ്കീര്ത്തനം .72 ) ഇതില്‍ നിന്നാണു ദൈവരാജ്യമെന്ന ആശയം രൂപംകൊണ്ടതു .ദാവീദിന്‍റെ മകനായി ഒരു രാജാവുവന്നു ഈ ഭൂമിയില്‍ ദൈവത്തിന്‍റെ ഭരണം എന്നേക്കും നടപ്പിലാക്കുമെന്ന പ്രതീക്ഷ പ്രവചനങ്ങളിലൂടെ വളര്ന്നുവന്നു.(ഏശ.11:1-9) . .ഈ പ്രവചനം ദൈവരാജ്യം ഉത്ഘാടനം ചെയ്ത യേശുവിലാണു പൂര്ത്തിയായതു. അങ്ങനെ ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുമെന്ന പ്രതീക്ഷപൂവണിഞ്ഞതു  ,  - പൂര്ത്തിയായതു  - സഭയിലൂടെയാണു.

മിശിഹാ അടിസ്ഥാനമിട്ട ദൈവരാജ്യം പരത്തുവാനും കാലാവസാനത്തില്‍ അതിനെ പൂര്ണതയിലേക്കു എത്തിക്കുവാനുമുള്ള ഉത്തരവാദിത്വമാണു തിരഞ്ഞെടുക്കപെട്ട ജനമായ ഇസ്രായേലിനു( സഭക്കുു )  ഉള്ളതു ( തിരുസഭ  9 , ii )
ഈ സഭയെ ദൈവത്തിന്‍റെ ജനം , മിശിഹായുടെ ശരീരം , പരിശുദ്ധാത്മാവിന്‍റെ ആലയം , എന്നീ നിലകളില്വിശേഷിപ്പിക്കപ്പെടുന്നു.ഒരോ വിശേഷണവും സഭയുടെ ആന്തരീക രഹസ്യം വെളിപ്പെടുത്തുന്നു.



അഭിഷിക്തനായ മിശിഹായാണു ഈ സമൂഹത്തിന്‍റെ തലവന്‍ . ശിരസിലൂടെ ശരീരമാസകലം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം ഉണ്ടാകുന്നതുകൊണ്ടു ഈ ജനം മിശിഹായുടെ ജനമായിതീരുന്നു.
മിശിഹാ പുരോഹിതനും ,പ്രവാചകനും രാജാവുമാണു. മിശിഹാരാജാവും ദൈവവുമാകയാല്‍ ,ദൈവമാകുന്ന രാജാവു ഭരണം നടത്തുന്ന തന്‍റെ സഭ "ദൈവരാജ്യം " തന്നെയാണു. അതിന്‍റെ പൂര്ണതയിലെത്തുന്നതു യുഗാന്ത്യത്തിലാണു. തന്‍റെ രാജാവുമായി മുഖാഭിമുഖം കാണുമ്പോഴാണെന്നുമാത്രം

സഭാസ്ഥാപനത്തിന്‍റെ നിര്ണായകനിമിഷം

1) പെസഹാ.
ഇസ്രായേല്‍ ഒരുജനമായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഓര്മ്മ തലമുറകളിലൂടെ ആഘോഷിക്കുന്നതിരുന്നാളാണുപെസഹാ. തല്‍സ്ഥനത്തു  പുതിയ പെസഹാ പുതിയ ഇസ്രായേലായ ദൈവജനത്തിനു നല്കിയതില്‍ യേശുവിന്‍റെ അന്ത്യ അത്താഴം,കുരിശുമരണം ഉത്ഥാനം,സ്വര്‍ഗാരോഹണം, എന്നിവ അടങ്ങുന്നതാ്ണു.       പെസഹാ ഇസ്രായേല്‍ കാര്‍ക്കു കടന്നുപോകലിന്‍റെ ഓര്മ്മയായിരുന്നുവെങ്ങ്കില്‍ പുതിയ നിയമത്തില്‍ അതു യേശു ഈ ലോകത്തില്‍ നിന്നു തന്‍റെ പിതാവിന്‍റെ സനിധിയിലേക്കുള്ള കടന്നുപോകലിന്‍റെ ആഘോഷമായി പുതിയ പെസഹാ ആചരിച്ചു.

പെസഹാ ആഘോഷത്തിന്‍റെ കേന്ദ്രബിന്ദു പെസഹാകുഞ്ഞാടിന്‍റെ ബലിയര്‍പ്പണവും ,മാംസം ഭക്ഷിക്കലും, രക്തം തളിക്കലുമായിരുന്നു. പുതിയതിലും ഇതു തന്നെ നടക്കുന്നു. അധവാ യേശുവില്‍ ഇതു തന്നെപൂര്ത്തിയായി. അന്ത്യ അത്താഴസമയത്തു  തന്‍റെ ശരീരവും രക്തവും നല്കിലൊണ്ടു തന്നെതന്നെ ബലി അര്‍പ്പിച്ചു പ്രതീകാല്മകമായി നടന്ന ആ ബലിതന്നെയാണു പിറ്റേദിവസം കാല്‍വരിയില്‍ ഒരു യാധാര്‍ത്ഥ്യമായി തീര്‍ന്നതു .



2) പഴയ ഉടമ്പടിക്കുപകരം പുതിയ ഉടമ്പടി

പഴയതു സീനായ് ഉടമ്പടി. പ്രമാണങ്ങള്‍ നല്കി സ്വന്തജനമായി സ്വീകരിക്കുന്നു.
പുതിയതു " ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണു. " ( ലൂക്കാ.22 :20 ) ഈ വിവരം പ്രവാചകന്മാര്‍ വഴി ദൈവം മുന്‍കൂട്ടി അറിയിച്ചിരുന്നു. ( ജറമിയാ.31 :31 - 37 ) ചുരുക്കത്തില്‍ പ്ര്വാചകന്മാരില്‍ കൂടി ദൈവം വെളിപ്പെടുത്തിയ പുതിയ സഭ യേശുവില്‍ കൂടി സ്ഥാപിതമാകുകയായിരുന്നു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...