Tuesday, 16 August 2016

അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിനു സ്വീകര്യമാണോ?

Wrong interpretation of intercession .

" First of all ,then, I urge that supplications,prayers, intercessions,and thanksgivings be made for everyone, for kings and all who are in high positions,so that we may lead a quiet and peaceable life in all godliness and dignity.This is right and is acceptable in the sight of God our Savoir ,who desires everyone to be saved and to come to the knowledge of the truth .
For there is one God :
There is also one mediator,
between God and humankind  ( 1Tim. 2:1 -5 )

മധ്യസ്ഥ പ്രാര്ത്ഥനയെ , പതിനാറാം നൂറ്റണ്ടിനു ശേഷം രൂപംകൊണ്ട പുത്തന്‍ സമൂഹങ്ങള്‍   വളരെ വികലമായി മനസ്സിലാക്കുകയും അതിനനുസരിച്ചു സ്വന്തം വ്യാഖ്യാനം നല്കുകയും ചെയ്യ്യുന്നു. 1തിമോ.2: 5 വളരെ വികലമായി മനസ്സിലാക്കുന്നു. 

എഫേസൂസ് സഭയിലെ മതജീവിതം ക്രമപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങളാണു ശ്ളീഹാ നല്കുന്നതൂ. 

എല്ലാവര്‍ക്കുംവേണ്ടി പ്രാര്ത്ഥിക്കുവിന്‍.

സമൂഹത്തില്‍ ക്രമവും സമാധാനവും പാലിക്കാന്‍ നിയുക്തമായിരിക്കുന്ന  മേലധികാരികള്‍ക്കുവേണ്ടി വിസ്വാസികള്‍   പ്രാര്ത്ഥിക്കണം 

എല്ലാവരും രക്ഷപെടെണമെന്നു ദൈവം ആഗ്രഹീക്കുന്നു. .എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥാനയുടെ മറ്റൊരു ലക്ഷ്യം സാര്‍വത്രീക രക്ഷയാണു. 
എല്ലാവരും രക്ഷപെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ല്ലാവര്‍ക്കൂംവേണ്ടിയുളള  പ്രാര്‍ത്ഥന നമ്മുടെ രക്ഷകനായ ദൈവത്തിനു സ്വീകാര്യമാണു. ദൈവം സ്രഷ്ടാവെന്നതുപോലെ രക്ഷകനുമാണു. 

അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിനു സ്വീകര്യമാണോ?     

നിശ്ചയമായും സ്വീകാര്യമാണു ..കാരണം എല്ലാവരും രക്ഷപെടെണമെന്നുള്ള അവിടുത്തെ ആഗ്രഹത്തിനു യോജിച്ചതാണു അതു. 

പാപം എവിടെ വര്‍ദ്ധിച്ചുവോ അവിടെ ക്രുപയും വര്‍ദ്ധിച്ചു. 
അജ്ഞതയുടെ കാലം ദൈവം കണക്കിലെടുക്കില്ല. ( അപ്പ.17:30 )
യേശുവീനെ അറിയാത്തവര്‍ ഏതാണ്ടിതുപോലെയാണു .അതിനാല്‍ നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതു ന്യായവും യുക്തവുമാണു.

യധാര്ത്ഥ ജ്ഞാനം ഉണ്ടാകുന്നതു വഴിയാണു രക്ഷ സാധിക്കുന്നതു. 
യധാര്‍ത്ഥ ജ്ഞാനം ലഭിക്കുന്നതു വ്വെളിപാടില്‍ കൂടേയാണു.      വിശ്വാസത്തിലുടെ രക്ഷകണ്ടെത്താന്‍ അതു നമ്മെ സഹായിക്കുന്നു. 



യധാര്ത്ഥ ജ്ഞാനത്തിലൂടെ രക്ഷപ്രാപിക്കുന്നവര്‍ ഒന്നായിതീരുന്നു. കാരണം ദൈവം ഒരുവനെയുള്ളു.  ( സത്യം ഒന്നേയുള്ളു ദൈവവും ഒന്നേയുള്ളു ) ദൈവത്തിനും മനുഷ്യര്‍ക്കുമിടക്കു ഒരു മധ്യസ്ഥന്‍ മാത്രമേയുള്ളു. കാരണം രക്ഷാമാര്‍ഗം ഒന്നുമാത്രം ! 

മനുഷ്യനായിതീര്‍ന്ന ദൈവമായ യേശുമിശിഹായുടെ പരിഹാരബലി എല്ല്ലാവര്‍ക്കുവേണ്ടിയാണു. യഥാകാലം നല്കപെട്ട ഒരു സാക്ഷ്യമായിരുന്നു യേശുക്രിസ്തു. അവിടുത്തെ സാക്ഷ്യം തുടര്ന്നു നല്കപ്പെടുന്നതിനാണു അവീടുന്നു അപ്പസ്തോലന്മാരെ ചുമതലപ്പെടുത്തിയതു അതു ലോകാവസാനം വരെ അവരുടെ പിന്‍ഗാമികളില്കൂടി ഇതു തുടര്ന്നുകൊണ്ടിരിക്കുന്നു.( ഇന്നു അപ്പസ്ഥലമാരുടെ  വേഷം കെട്ടി സഭക്കുപുറത്തു നിക്കുന്നവരേയും  കാണാം ) 

മാധ്യസ്ഥ പ്രാര്‍ത്ഥനയും വിഗ്രഹാരാധനയും 


 " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 ) 

മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.                                                                                                           

രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല         

എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷവും  പ്രാര്‍ത്ഥനയും ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? 

അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്ന യേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.( 1രാജ..6:23 മുതല്‍ )
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല. ( 1രജാ. 7: 49 മുതല്‍ )
കെരൂബ്ബുകളുടെ ചീറകിനടിയില്‍ വാഗ്ദത്ത പേടകം ( 1രാജ.: 6 മുതല്‍ )
പീഠത്തില്‍ സിംഹം ,കാള, പുഷ്പം എന്നിവ കൊത്തിവെച്ചിരിക്കുന്നൂ.(7:27 മുതല്‍ )

ഇതൊന്നും ആരാധനക്കുവേണ്ടിയല്ല നിര്മ്മിച്ചതു !! 

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.

സഹദേന്മാരെ ഒര്‍ക്കാം
നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ ഓര്‍ക്കാം
അവരുടെയൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

Monday, 15 August 2016

കഴുത്തറക്കുന്നവന്‍റെ കഴുത്തറക്കുന്നവനല്ല ക്രിസ്ത്യാനി

" അവനു ഒരു പുണ്യവാനും അവള്‍ക്കു ഒരു പുണ്യവതിയും ആകാമെങ്കില്‍ എനിക്കു എന്തുകൊണ്ടു ഒരു പൂണ്യവാനായികൂടാ " വി,ഇഗ്നെഷ്യസ് ലെയോള.

" നാളെ ഒരു രക്തസാക്ഷിയായീ മരിക്കതക്കവിധം ജീവിക്കുക. " - വി. ചാള്സ് ഡി പോര്‍ക്കോള്‍സ് .

മരണത്തെ ഭയപ്പെടുന്നവനല്ല ക്രിസ്ത്യാനി. രക്തം ചൊരിയുന്നവനല്ല ,കഴുത്തറക്കുന്നവന്‍റ കഴുത്തറക്കുന്നവനല്ല ക്രിസ്ത്യാനി. വാളെടൂക്കുന്നവന്‍റെ നേരേ വാളെട്ടുക്കുന്നവനല്ല ക്രിസ്ത്യാനി.
കമ്യൂണിസ്റ്റു കാരെപോലെ വരമ്പത്തു കൂലികൊടൂക്കുന്നവനല്ല്ല, ക്രൂശിക്കുന്നവനുവേണ്ടി പ്രാര്ത്ഥനയാകുന്ന വാള്‍ എടുക്കുന്നവനാണു ക്രീസ്ത്യാനി.

യേശുവിന്‍റെ നാമം പേറിയതുകൊണ്ടോ, പള്ളിയില്‍ പോയതുകൊണ്ടോ ,സുവിശേഷം പറഞ്ഞതൂകൊണ്ടോ ഒരാള്‍ ക്രിസ്ത്യാനിയാകില്ല. സുവീശേഷം ജീവിക്കുന്നവനാണു ക്രിസ്ത്യാനി !

മുസ്ലിമിന്‍റെ പേരിട്ടതുകൊണ്ടോ ,സുന്നത്തു ചെയ്തതുകൊണ്ടോ, അള്ളാഹു അകബര്‍ എന്നു പറഞ്ഞതുകൊണ്ടോ ക്രിസ്ത്യാനികളെ മുഴുവന്‍ കൊന്ന്നൊടുക്കാമെന്നു വ്യാമോഹീക്കുന്നവനോ അല്ല മുസ്ലിം.


ഒരു യഥാര്ത്ഥ മുസ്ലിം മനുഷ്യന്‍റെ കഴുത്തറക്കില്ല.കഴുത്തറക്കന്നവന്‍ മുസ്ലിം നാമധാരിയായ ഭീകരനാണു .മുസ്ലിം എന്നു വിളിക്കപെടാന്‍ അവന്‍ യോഗ്യനല്ല.

എന്തുകൊണ്ടാണു ഞാന്‍ ഇതൊക്കെപറഞ്ഞതു ?

കത്തോലീക്കാസഭയുടെ തലവനായ ഫ്രാന്സീസ് പാപ്പായും, മലബാര്‍ സഭയുടെ തലവനായ മാര്‍ ഗീവര്‍ഗീസ് പിതാവും മലങ്കരസഭയുടെ തലവനായ മോര്‍ ക്ളീമീസ് ബാവായും മുസ്ലീം സമുദായം തീവ്രവാദികളല്ലയെന്നു പറഞ്ഞപ്പോള്‍ അതിന്‍റെ അര്ത്ഥം മനസിലാക്കാതെ അവര്‍ക്കെതിരായീ ധാരാളംപ്പേര്‍ സംസാരിച്ചു.. മുസ്ലിം സമുദായത്തില്‍ നല്ല % തീവ്രവാദികള്‍ ഉണ്ടാകാം . അതിനാല്‍ ആ സമുദായത്തെ അടച്ചു തീവ്രവാദ്ദികള്‍ എന്നുപറയാന്‍ പറ്റില്ല.

നമ്മള്‍ ക്രിസ്ത്യാനികള്‍ പഴയനിയമം അല്ല ആചരിക്കൂന്നതു , പല്ലിനു പല്ലു ,കണ്ണിനുകണ്ണ്ണു , വരമ്പത്തുകൂലീ . യേശു കാണിച്ചുതന്നതു അതല്ല. അവസാനം യേശു പറഞ്ഞു എല്ലാവരും വാള്‍ എടുത്തുകൊള്ളാന്‍ .എന്നിട്ടു യേശുവും വാള്‍ എടുത്തു പ്രാര്ത്ഥനയാകുന്നവാള്‍ ശത്രുക്കള്‍ക്കെതിരേ ആ വാളാണു ഉപായോഗിച്ചതു ക്ഷമയുടെ വാള്‍ ,മാധ്യസ്ഥപ്രാര്ത്ഥാനയുടെ വാള്‍ .പിതാവിന്നോടു അപേക്ഷിച്ചു



അവരോടു ക്ഷമിക്കണമെ യെന്നു!.

ക്രിസ്ത്യാനി എടുക്കേണ്ടതു ആ വാളാണൂ .ലോഹനിര്മ്മിതമായ വാള്‍ എടുക്കാനല്ല യേശു ആവശ്യപ്പെട്ടതു. കുരിശില്‍ കിടന്നുകൊണ്ടു അതാണു അവിടുന്നുകാണിച്ചൂ താന്നതു.

ആയ്യതിനാല്‍ കുര്‍ബാന മധ്യേ വൈദികന്‍റെ കഴുത്തറത്തപ്പ്പോള്‍ ,അതില്‍ വേദനയുണ്ട് എങ്കില്‍ പ്പോലും അവര്‍ക്കെതീരെ ,ആ സമുദായത്തിനു എതിരേ, അഭയാര്ത്ഥികള്‍ക്കെതിരെ ശബ്ദം ഉയര്ത്താന്‍ ഒരു സഭാതലവനു കഴിയ്യില്ല്ല. ഈ സത്യം നാം മനസിലാക്കണം !

യേശുവിന്റെ അമ്മായായ കന്യാമറിയത്തിന്‍റെ സ്വര്‍ഗാരോപണം !

ലൂസിഫറും പോരാളികള്‍ക്കും സത്യം അറിയാമെങ്കിലും സമ്മതിക്കില്ല.
( അവരോടയി മാത്രം ഒരൂവാക്കു 2 രാജാ.2ലെ 1ഉം 11ഉം 12ഉം വാക്യങ്ങള്‍ വായിക്കുക. )
" Now when the Lord was about to take Elijah up to heaven by a whirlwind ,Elijah
and Elisha were on their way from Gilgal ". (2kings.2:1 )

" As they continued walking and talking a chariot fire and horses of fire separated the two of them and Elijah ascended in a whirlwind in to heaven " (2kins2:11)
( 800 ല്‍ പരം വാക്കുകള്‍ ഉണ്ടു സമയം ഉള്ളവര്‍ മാത്രം വായിക്കുക )
നാളെ രണ്ടു മഹാദിനങ്ങള്‍ ! ഒരുമിച്ചു ആഘോഷിക്കപെടുന്നു !

1) നാളെ ആഗസ്റ്റു 15 ഭാരതാംബിക വിദേശ അടിമത്വത്തില്‍ നിന്നും സ്വതന്ത്രയായദിവസം .
2) ദൈവമാതാവായ ( യേശുവിന്‍റെ അമ്മ ) പരിശുദ്ധ കന്യാമറിയത്തെ സ്വര്‍ഗത്തിലേക്കു സംവഹിച്ചതിന്‍റെ ഓര്മ്മ ലോകം മുഴുവന്‍ കൊണ്ടാടുന്നു.


1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകാന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു
( ഇതു വിശ്വസിക്കാന്‍ കഴിയാത്ത അവിശ്വാസികളായ സഹോദരന്മാരില്‍ ആരെങ്കിലും ഈ കാര്യം ബൈബിളില്‍ എവിടാണെന്നു ചോദിച്ചാല്‍ അവരോടു ഒറ്റവാക്കില്‍ ഉത്തരം " ബൈബിളില്‍ എഴുതിയിരിക്കുന്നതു വിശുദ്ധ പാരമ്പര്യത്തിലെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു വെന്ന സത്യം മാത്രമാണു )

പരിശുദ്ധ കന്യാമറിയവും സ്വര്‍ഗാരോപണവും

“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ. 8: 31 )

“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്‍ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍“ ( 1പത്രോ.1:16 )
“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിങ്ങള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്ത്തികൊള്ളും “ (1പത്രോ 5: 6 )

ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്‍റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )


മറിയത്തിന്‍റെ സ്ത്രോത്രഗീതം.

“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു (ലൂക്കാ. 1:48 )

മുകളില്‍ പറഞ്ഞവാക്യങ്ങളെല്ലാം പരിശുദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയതുകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു

പരിശുദ്ധകന്യാമറിയത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ? ഉടലോടെ യെന്നു പറയുമ്പോള്‍ മരിച്ചു രൂപാന്തരം സംഭവിച്ച ശരീരമെന്നാണു മനസിലാക്കേണ്ടതു ശ്ളീഹാപറയുന്നു:-

യേശുവിന്‍റെരണ്ടാം വരവിങ്കല്‍ അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)

“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും ( 1കോറ.15:52 )

സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവരും എടുക്കപ്പെടുന്നവരും

ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി . അമ്മായ്ക്കുണ്ടോ ?
1) യേശുവിന്‍റെ രണ്ടാം വരവില്‍ ജീവിച്ചിരിക്കുന്ന ലോകജനത
2) ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു
3) ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
4) മോശയുടെ ശരീരം കണ്ടില്ല .എടുക്കപെട്ടുവെന്നു വിശ്വസിക്കാം
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?

അല്പം വിശദമായിചിന്തിച്ചാല്‍

ഒരു സ്ത്രീയുടെ (ഹവ്വായുടെ ) അനുസരണക്കേടു മൂലം മനുഷ്യവര്‍ഗ്ത്തിനു മുഴുവന്‍ ശിക്ഷയും മരണവും ആവീര്‍ഭവിച്ചു.(ഉല്പ. 3: 2-6 , പ്രഭാ25:4 , റോമ.5:12 ) അതുപോലെ മനുഷ്യവര്‍ഗത്തിന്‍റെ രക്ഷര കര്മ്മത്തിലും ദൈവം ഒരു സ്ത്രീയുടെ (പരിശ്ഉദ്ധകന്യാ മറിയത്തിന്‍റെ ) സഹകരണം ഉറപ്പാക്കി.എന്ന സത്യമാണു ബൈബില്‍ നാം കാണുക. ( എശയ. 7:14 ,ഗലാ.4:4 ,മത്താ 1:23 .ലൂക്കാ.1:31, മിക്ക.5:2 )

രണ്ടാം വത്തിക്കാന്‍ സൂനഹദോസ്

“മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെരക്ഷക്കുവേണ്ടിയും ദൈവംസ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി പരിശുദ്ധാരൂപിയാല്‍ പരിശുദ്ധമറിയത്തില്‍ നിന്നുമനുഷ്യനായി അവതരിച്ചു (LG 52 )അങ്ങനെ മനുഷ്യനായി അവതരിച്ച ദൈവമാണു യേശൂ. ആ ദൈവത്തിന്‍റെ അമ്മയാണു പരിശുദ്ധ കന്യാമറിയം

“ മാത്രമല്ല ശിരസായക്രിസ്തുവിന്റെ അവയവങ്ങളായി വിശ്വാസികള്‍ സഭയില്‍ ജനിക്കുവാന്‍ സ്നേഹം നിമിത്തം സഹകരിച്ചതിനാല്‍ അവള്‍ സകല വിശ്വാസികളുടേയും മാതാവുമാണു” (LG 53 )
“അതുകൊണ്ടു ക്രിസ്തുകഴിഞ്ഞാല്‍ സഭയിലെ എറ്റം ഉന്നതവും
നമ്മോടു എറ്റം ബന്ധപ്പെട്ടിരിക്കുന്നതുമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയണു പരിശുദ്ധദൈവമാതാവായ മറിയം (LG 54 )
സ്ത്രികളില്‍ വച്ചു ദൈവം എറ്റം ബഹുമാനിച്ചാദരിച്ച ഒരു സ്ത്രീയാണു പരിശുദ്ധ കന്യാമറിയമെന്നാണു നാം മനസിലാക്കേണ്ടതു
.
അല്പം കൂടിവിശദീകരിച്ചാല്‍

ദൈവദൂതനായ ഗബ്രിയേല്‍ ദൈവത്തിന്‍റെ ദൂതായി പറഞ്ഞതു ക്രിപനിറഞ്ഞവളേ നിനക്കു സ്വസ്തി……………. ദൈവസന്നിധിയില്‍ നീക്രുപ കണ്ടെത്തിയിരിക്കുന്നു ………….. പരിശുദ്ധാതമാവു നിന്‍റെമേല്‍ വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും ……. ശിശു പരിശുദ്ധന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും “ ലുക്കോ. 1: 26—38 )
എലിസബേത്തു പരിശുദ്ധാത്മാവില്‍ നിറഞ്ഞു അവള്‍ ഇപ്രകാരം പറഞ്ഞു.

നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു………. എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്കു എവിടെനിന്നു. കര്ത്താവു അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. ഇതെല്ലാം പറയിപ്പിക്കുന്നതു പരിശുദ്ധാത്മാവാണു
ചുരുക്കത്തില്‍ പിതാവായ ദൈവവും പരിശുദ്ധാത്മാവും പറഞ്ഞതും പ്രവര്ത്തിച്ചതുമാണു നാം കണ്ടതു. ദൈവത്തിന്‍റെ ക്രുപയാണു പരിശുദ്ധകന്യാമറിയത്തില്‍ നിറഞ്ഞു നില്ക്കുന്നതു. ദൈവം അതു അംഗീകരിക്കുകയും ചെയ്യും എന്നാല്‍ ലൂസിഫറും അനുചരന്മാരും മറിയത്തെ പുലഭ്യം പറയും കാരണം അവള്‍ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാന്‍ സഹായിച്ചവളാണു

അവളില്‍ വിളങ്ങുന്ന മഹത്വം

1) യേശുവിന്‍റെ അമ്മയായി അനാദിയിലെ തിരഞ്ഞെടുക്കാപ്പെട്ടവള്‍
2) പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള പരിശുദ്ധി അവള്‍ക്കു പിതാവായ ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3) പാപത്തിനു മുന്‍പു ഹവ്വായിക്കു ഉല്‍ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4) അതു കന്യാമറിയത്തിനു ലഭിക്കുന്നതു തന്‍റെ പുത്രന്‍റെ യോഗ്യതകളാല്‍ അമ്മക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5) ദൈവത്തിനു തന്നെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക ഗര്‍ഭിണിയായാല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ ) പരിശുദ്ധകന്യകക്കു ലഭിച്ച പ്രത്യേക അനുഗ്രഹമാണു അവളുടെ “അമലോല്ഭവം “

6) ഉല്‍ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.

7) പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യയായിരുന്നു.

അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.
“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “ (മര്‍ക്കോ 3:13 )

അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുത്തവര്‍ പിച്ചും പേയും പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.
അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു (ഉല്പ. 3: 15 )
“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു“ (വെളി.12: 17 )
അതിനാല്‍ അവന്‍റെ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു (മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവിന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു.

1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകാന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു (യോഹ.21:15-19 )
ഉടലോടെ സ്വര്‍ഗത്തിലേക്കു കരേറ്റപ്പെട്ടുവെന്നു പറഞ്ഞാല്‍ ജീവിച്ചിരിക്കുന്ന അതേരീതിയില്‍ എന്നു ധരിക്കരുതു
“ ശ്ളീഹാപറയുന്നു “ സഹോദരരേ ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശ്അപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായതു അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു ( 1കോറ.15:50 )

ഹേനോക്കും ,ഏലിയായും ഒക്കെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതും യേശു സ്വര്‍ഗത്തിലേക്കു ആരോഹണം ചെയ്തപ്പോള്‍ മഹത്വീകരിക്കപ്പെട്ടശരീരത്തോടെയായതുപോലെ നമ്മുടെ ശരീരത്തിനു മാറ്റം സംഭവിച്ചാണു സ്വര്‍ഗത്തിലേക്കു കയറുക.
പഴയകാലം മുതല്‍ ഇതു സഭയില്‍ ഉണ്ടായിരുന്നു. അതായതു മാതാവിന്‍റെയും മറ്റും ഐക്കണ്‍ നോക്കിയാല്‍ അറിയാം അതിനു മാറ്റങ്ങളുണ്ടൂ . കണ്ണു മൂക്കു കൈവിരലുകള്‍ അതൊക്കെ അല്പം മാറ്റം സംഭവിച്ചതുപോലെയാണു ചിത്രികരിക്കുക. ( സാധാരണ പടം പോലെയല്ലല്ലോ ഐക്കണ്‍ )

സഭയുടെ അവകാശം യേശുതന്നെയാണു നല്കകയതു .

1) സഭ നമ്മേ നയിക്കുന്നു
2) സഭ നമ്മളെ പഠിപ്പിക്കുന്നു
3) സഭ നമ്മളെ വിശുദ്ധീകരിക്കുന്നു. ഈ അവകാശങ്ങള്‍ യേശുവാണു സഭക്കു നല്കിയതു .
“ സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്ക്കാരനെ പ്പോലെയും നിനക്കായിരിക്കട്ടെ “ ( മത്താ.18:17 )
“ എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണു.എന്നോടുകൂടെ ശേഖരിക്കാത്തവന്‍ചിതരിക്കുകതന്നെ ചെയ്യുന്നു. ( ലൂക്ക.11:23. മത്താ.12:30 )
അതിനാല്‍ സഭ പഠിപ്പിക്കുന്നതു പഠിക്കുകയും വിശ്വസിക്കുന്നതു വിശ്വസിക്കുകയും ചെയ്യുക.
അമ്മയുടെ സ്വര്‍ഗാരോപണത്തിരുന്നാളിന്‍റെ മംഗളങ്ങള്‍ എല്ലാ സഹോദരങ്ങള്‍ക്കും ആശംസിക്കുന്നു. നമ്മുടെ എതാവശ്യത്തിനും അമ്മ ഓടിയെത്തും
AVE MARIA ORA PRO NOBIS

Thursday, 28 July 2016

ആധുനീകയുഗത്തിലെ ആദ്ധ്യാത്മീകതയില്‍ വിശ്വാസത്തിന്‍റെ സ്ഥാനം എവിടെയാണു ?

1960 നും 2010 നുമിടയില്‍ ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ ഒരുകുതിച്ചുചാട്ടം തന്നെ നടത്തി. ഇലക്ട്രോണിക്സില് ഒരു വനന്‍ കുതിച്ചു ചാട്ടമായിരുന്നു.

ഫലമോ ?

മനുഷ്യന്റെ ആദ്ധ്യാത്മീകതയില്‍ വനന്‍ പരാജയം നേരിടേണ്ടിവന്നു. വിശ്വാസജീവിതത്തിലും കുടുംബജീവിതത്തിലും വന്‍ തകര്ച്ചയും നേരിടേണ്ടിവന്നു അതിന്റെ ഫലമായി മനുഷ്യന്റെ ആധ്യാത്മീകതയില്‍ വന്‍ തിരിച്ചടിയുണ്ടായി. മതാനുഷ്ടാനത്തിനു വിലയില്ലാതായി. വിശ്വാസം നഷ്ടപെട്ടു.
അംബര ചുംബികളായപള്ളികള്‍ വെറും നോക്കുകുത്തികളായി മാറി. പലപള്ളികളുടേയും നടത്തിപ്പിനു ആളില്ലാതായി. പലതും പൂട്ടിയിടേണ്ടതായിവന്നു.
മാതാപിതാക്കളുടെ വിശ്വാസം പോയതോടേ വീടുകളില്‍ പ്രാര്ത്ഥനയില്ലാതായി. ഒന്നിച്ചുള്ള ഭക്ഷണം ഇല്ലാതായി. കുടുംബജീവിതത്തിലെ ഇംബം നഷ്ടപെട്ടു. അതിന്‍റെ ഫലമായി.കുടുംബതകര്ച്ചയുടെ എണ്ണം കൂടി. വിവാഹമോചനം ഒരു നിത്യസംഭവമായി മാറി. വിശ്വാസവും മതാനുഷ്ടാനവും ,പ്രാര്ത്ഥനയും ഒന്നുമില്ലാത്തവരുടെ കുഞ്ഞുങ്ങള്‍ ദൈവവിശ്വാസം പോലും ഇല്ലാത്തവരായി വളന്നുവന്നു. അങ്ങയുള്ളവരുടെ കുഞ്ഞുങ്ങളാണു ഇന്നുള്ളതു. അവരെ സംബന്ധിച്ചുപറഞ്ഞാല്‍ അവര്‍ക്കു മോഡലായി ഒരിക്കലും അവരുടെ മാതാപിതാക്കള്‍ ജീവിച്ചിട്ടില്ല. മാതാപിതാക്കള്‍ പരസ്പരസ്നേഹമുള്ളവരായി കണ്ടിട്ടില്ല. ദാമ്പത്യവിശ്വസ്ഥതയുടെ പ്രാധാന്യം അവര്‍ മനസിലാക്കിയിട്ടില്ല. മാതാപിതാക്കള്‍ അടുത്തടുത്തു വിവാഹമോചനം നടത്തുന്നതും മാറിമാറി പലരേയും വിവാഹം കഴിക്കുന്നതുമാണു അവര്‍ കണ്ടുപഠിച്ചതു. വിവാഹമോചനത്തിനു സമയം എടുക്കുന്നതും അതുനേടിയെടുക്കാനുള്ള ബദ്ധപ്പാടും മനസിലാക്കിയ കുഞ്ഞുങ്ങള്‍ വിവാഹിതരാകാന്‍ പ്രായമായപ്പോള്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ അവര്‍ തയാറായി.

പഴയവിവാഹവും ആധുനീകവിവാഹവും
പഴയകുടുംബം
ഒരു വിവാഹം നടക്കാന്‍ മൂന്നു പേര് ആവശ്യമായിരുന്നു. മൂന്നുപേര്‍ ചേര്ന്നായിരുന്നു വിവാഹം സ്ത്രീയും പുരുഷനും അവരുടെ മധ്യേ ദൈവവും, അതു ഒരു കൂദാശയായിരുന്നു.ക്രുപാവരം ലഭിക്കുന്ന ഒരു ദൈവീകചടങ്ങായിരുന്നു. ഒരു സ്ത്രീയുംപുരുഷനുമായിരുന്നു വിവാഹിതരായിരുന്നതു. വികാരിയോ വികാരിചുമതലപ്പെടുത്തുന്ന വൈദീകനോ ആയിരുന്നു വിവാഹം ആശീര്വദിച്ചിരുന്നതു. ( ലത്തീന്‍ സഭയില് വൈദീകന്‍ വേണമെന്നു നിര്ബന്ധമില്ല. ഒരു ഡീക്കനായാലും മതി കാരണം വിവാഹത്തിലെ പുരോഹിതര്‍ സ്ത്രീയും പുരുഷനുമാണു വൈദീകന്‍ സാക്ഷിമാത്രമാണു അതിനാല്‍ അവിടെ ഒരു ഡീക്കനായാലും മതി. എന്നാല്‍ സുറീയാനിസഭയില്‍ (കിഴക്കന്സഭയില്) അതു നടക്കില്ല, വിവാഹം ആശീര്വദിക്കാന്‍ വൈദീകനു മാത്രമേ സാധിക്കുള്ളു )
ഇതാണു സഭയിലെ രീതി. ഈ പഴയരീതിയാണു ഇന്നും സഭയില്‍ തുടരുന്നതു. കുടുംബം ദൈവസ്ഥാപിതമാണെന്നും,അതു ഒരു വിളിയാണെന്നും ആ വിളിക്കുള്ള പ്രത്യുത്തരമാണു വിവാഹമെന്നും ദമ്പതികള്ക്കു അറിയാമായിരുന്നു, അതുപോലെ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനമാണെന്നും ഉദരഫലം ദൈവത്തിന്‍റെ സമ്മാനമാണെന്നും ( സങ്കീര്ത്തനം 127:3 ) അവര്‍ മനസിലാക്കിയിരുന്നു. അതിനാല്‍ കുടുംബത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടില്ലായിരുന്നു. ഇതിനു വിപരീതമായി വരുന്നവര്‍ സഭക്കുപുറത്തുമാത്രം
കുടുബം ആധുനീക കാഴ്ച്ചപ്പാടില്‍ ( സഭക്കുപുറത്ത് നടക്കുന്നതു )
വിവാഹം ഒരു കൂദാശയായിട്ടോ ഒരു ദൈവവിളിയായിട്ടോ അവര്‍ കരുതുന്നില്ല. അതിനാല്‍ വിവാഹം ഒരു സ്ത്രീയും പുരുഷനുമായുളള ഒരു ഉടമ്പടിയായി അവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടു രണ്ടുപുരുഷന്മാര്‍ തമ്മിലോ രണ്ടു സ്ത്രീകള്‍ തമ്മിലോ വിവാഹം കഴിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വിവാഹിതരാകുന്നു. ഇനിയും സ്ത്രീയും പുരുഷനും തമ്മിലാണെങ്കിലും വിവാഹബംന്ധത്തില്‍ ഏര്‍പ്പെടാതെ ഭാര്യാഭര്‍ത്താക്കന്മാരേപോലെ ഒന്നിച്ചു താമസിക്കുന്നു. കുഞ്ഞുങ്ങലള്‍ക്കു ജന്മം കൊടുക്കുന്നില്ല. യാദ്രിശ്ചികമായി കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ അതിനെ ഗര്‍ഭശ്ചിദ്രത്തില്കൂടി നശിപ്പിക്കുന്നു. അതു ഒരു കൊലപാതകമാണെന്നു അവര്‍ മനസിലാക്കുന്നില്ല. അങ്ങനെ ഈ പുതിയകൂട്ടര്‍ക്കു കൂദാശയില്ല., ക്രുപാവരമില്ല,. ആധ്യാത്മീകതയില്ല. വിശ്വാസമില്ല,പ്രാര്‍ത്ഥനയില്ല കുടുംബ ബന്ധമില്ല. കുത്തഴിഞ്ഞ ലംഗീക അരാജകത്തിലുളള ഒരു ജീവിതം .അതിനെ സഹായിക്കാന്‍ സര്ക്കാരുകളും കോടതിയും മുന്‍പോട്ടു വരുന്നതിനാല്‍ ഈ കുടുംബതകര്ച്ച ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്നു,ഇതിനെ നേരിടാന്‍ പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യമാണു .

Wednesday, 13 July 2016

ആടിനെ പട്ടിയാക്കാന്‍ പറ്റുമോ ?

നിര്‍ദോഷികളെ “നെസ്തോറിയന്‍” യെന്നുമുദ്രകുത്തി അകറ്റി നിര്ത്തി. ?ഏ.ഡി. 431 ലെ എഫേസോസ് സുനഹദൊസിനെ തുടര്ന്നു മെസൊപ്പൊട്ടേമിയന്‍ ക്രിസ്തുമതത്തെ നെസ്തോറിയനെന്നു പറഞ്ഞു അകറ്റിനിര്ത്തി.ആരാധനക്രമ പാരമ്പര്യങ്ങളിലാകട്ടെ, കാനന്‍നിയമസംഹിതകളിലാകട്ടെ, ക്രിസ്തുശാസ്ത്രഗ്രന്ഥങ്ങ്ളിലാകട്ടെ “നെസ്തോരിയന്‍” പഷണ്ഡത ലവലേശം കാണാനില്ല. ജോണ്പോള് രണ്ടാമന്‍ പാപ്പാ നിയമിച്ചവിദഗ്ധ സംഘം അസ്സീറിയന്‍ ( “നെസ്തോറിയന്‍) സഭയുടെ പ്രബോധനം സത്യവിസ്വാസമാണെന്ന് അംഗീകരിച്ചു. 1994 ല്‍ ഒരുസയുക്ത പ്രസ്ഥാവന കത്തൊലിക്കാസഭയും,നെസ്തോറിയന്‍ സഭയും തമ്മില്‍ ഉണ്ടാകി.നൂറ്റാണ്ടുകള്ക്കുശെഷം ആദ്യമായാണു അസ്സീറിയന്‍ സഭയെ അതിപുരാതനമായ കത്തൊലിക്കാസഭയും,കത്തൊലിക്കസഭയെ അസ്സീറിയന്‍ സഭയും അംഗീകരിച്ചത്.


Joseph Chackalamuriyil
July 9, 2013 at 1:22pm ·

നെസ്തോറിയന്‍ പാഷണ്ഡതയെന്നാല്‍ എന്താണു ? 

“യേശുക്രിസ്തുവില്‍ രണ്ടാളുകളുണ്ട്. ദൈവികവും മാനുഷീകവും.രണ്ട് സ്വഭാവങ്ങള്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ രണ്ടാളൂകള് തമ്മില്‍ സത്താപരമായ് ഐക്യമില്ല. കന്യാമറിയം വെറും മനുഷ്യവ്യക്തിയുടെ മാതാവാണ്. അതുകൊണ്ട് അവളെ ദൈവമാതാവെന്നു വിളിക്കാന്‍ പാടില്ല." ഇതാണ് നെസ്തോറിയനിസം. അധവാ നെസ്തോറിയൂസിന്‍റെ പെരില്‍ അറിയപ്പെടുന്ന പാഷണ്ഡത. ഈപഷ്ണ്ഡത അസീറിയന്‍ സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. പൌരസ്തയാസീറിയന്‍ സഭയെപ്പറ്റിയുള്ള ധാരണകള് തിരുത്താന്‍ സുറിയാനി സഭകള് തയാറാണു.രണ്ട്സഭക്കാരും ഉപയോഗിച്ചിരുന്ന ടെര്മിനോളജി പര.ശ്പ്പരം മനസിലാക്കാന് സധിക്കാതെ വന്നതായിരുന്നു ധാരണപ്പിശകിനു കാരണമായിതീര്ന്നത്.മെസപ്പൊട്ടെമിയായിലെ പൌരസ്ത്യസുറിയാനിസഭയുടെ സ്ഥാപകനും നെസ്തൊറിയസല്ലാ. ഗ്രീക്കുസഭയിലെ ഒരു മെത്രാനായി മാത്രമെ അസ്സീറിയന്‍ സഭക്കാര് നെസ്തോറിയസിനെ പരിഗണിക്കുന്നുള്ളു. തിയഡോറിനു സഭയിലുണ്ടായിരുന്ന സമുന്നിതസ്ഥാനം നെസ്തോറിയൂസിന് നെസ്തോറിയന്‍ സഭയില്‍ ഇല്ലായിരുന്നു. തിയഡോര് മരിക്കുമ്പോള്‍ സഭയിലെ മഹാവിശുദ്ധനും സഭാപിതാവുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തെയോ ജീവിതവിശുദ്ധിയേയോ ആരും സംശയിച്ചില്ല്. മരിച്ച് 125 വര്ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 553 ലെ കോണ്സ്റ്റാന്റ്റിനോപ്പിള്‍ സിനഡില്‍ അദ്ദെഹത്തിന്റെ ശാപത്തിനു വഴിതെളിച്ചത് ഒരു ഒരിജനിസ്റ്റ് മെത്രാന്‍റെ കുബുദ്ധിയായിരുന്നു .അസീറിയന്‍ സഭയോ, പ്രത്യേകിച്ച് കേരളത്തിലെ സുറിയാനി സഭ ഒരിക്കലും നെസ്തോറിയന്‍ പാഷ്ണ്ഡതയില്‍ ഉള്പ്പെട്ടിട്ടില്ല. അസ്സീറിയന്‍ സഭയും കത്തോലിക്കസഭയും പര്സ്പരമുണ്ടായിരുന്ന ധാരണപ്പിശകുകള്‍ തീര്ത്ത് പസ്പരം അംഗീകരിച് നെസ്തോറീയന്‍ പാഷ്ണ്ഡത ഇല്ലെന്നുറപ്പുവരുത്തി. മേനേസ്സീസ് മെത്രാപ്പോലീത്താ വരുമ്പോളോ അതിനു മുന്പോ കെരളസഭയോ അസ്സീറിയന്‍ സഭയോ നെസ്തോറിയന്‍ പാഷണ്ഡതയില്‍ ഉള്പ്പേട്ടിരുന്നില്ല. ( വാസ്ഥവത്തില്‍ ടെര്മിനോളജി പരസ്പരം മനസിലാക്കാതെപോയതിന്‍റെ ഫലമാണെല്ലോ ധാരണപ്പിശകുകള്ക്കുകാരണമായത്) ഇന്നുലോകത്തില്‍ നെസ്തോറിയന്‍ പാഷണ്ഡതയില്ലെന്നു കത്തൊലിക്കസഭ ഉറപ്പുവരുത്തിയിരിക്കുന്നു.

Wednesday, 6 July 2016

തോമ്മാശ്ളീഹായുടെ സന്താനങ്ങളാകാനുള്ള ഭാഗ്യം

മാര്‍ തോമ്മാശ്ളീഹായുടെ ദുകറാനാ തിരുന്നാള്‍ !
സന്തോഷവും അതില്‍ പരം ദുഖവും ഈ ഓര്മ്മയില്‍ കടന്നുവരുന്നു.
സന്തോഷം : തിരുസഭയുടെ ആരംഭം മുതലേ ഇവിടെ വിശ്വാസം വിതച്ച തോമ്മാശ്ളീഹായുടെ സന്താനങ്ങളാകാനുള്ള ഭാഗ്യം ലഭിച്ചതിനെ ഓര്ത്തു
ദു:ഖം : ഇവിടെ ഏകോദരസഹോദരങ്ങളെപ്പ്പ്പോലെ കഴിഞ്ഞിരുന്ന മാര്തോമ്മാക്രിസ്ത്യാനികളെ പാഷണ്ഡികളായി കണക്കാക്കി അവരെ ക്രിസ്ത്യാനികളാക്കാനെന്ന ഭാവേന സുറിയാനിക്രിസ്ത്യാനികളെ ലത്തീനീകരണത്തില്‍കൂടി ശിഥിലമാക്കിയതിനെ ഓര്ത്തു.

ഒരുതിരിഞ്ഞുനോട്ടം, ( ആരേയും കുറ്റപെടുത്തുവാനല്ല )
2014 ല്‍ പാലായില്‍ നടന്ന സിബിസിഐ സമ്മേളനത്തിന്‍റെ ഒരു പ്രത്യേകപതിപ്പു ദീപിക ദിനപത്രം 2014 ഫെബ്രുവരി 4 നു പ്രസിദ്ധീകരിച്ചു അതില്‍ ഡോ.കുര്യാസ് കുമ്പളക്കുഴി എഴുതിയലേഖനത്തില്‍ ഉദയമ്പേരൂര്‍ സുനഹദോസിനെ വാനോളം പുകഴ്ത്തിയും അന്നത്തെ ക്രിസ്ത്യാനികളെ നേര്‍വഴിയില്‍ നടത്താന്‍ അതിനു സാധിച്ചുവെന്നുമ്മറ്റും എഴുതിപിടിപ്പിച്ചു. അതിനു മറുപടി പറയാന്‍ ഇവിടുത്തെ ഒരു സുറിയാനിക്കാരനേയും കണ്ടില്ലെന്നുളളതു ദുഖകരമായ ഒരു സത്യമാണു.
ഉദയം പേരൂര്‍ സുനഹദോസാണു ഈ ദാരുണ സംഭവങ്ങള്‍ക്കെല്ലാം കാരണം .
മാര്‍പാപ്പയുടെ അനുവാദത്തോടെയാണു അതു നടത്തിയതെന്ന കുപ്രചരണം തെളിയിക്കുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. എന്നാല്‍ റോമിലെ പൌരസ്ത്യ തിരുസ്ംഘത്തിലെ ഒരു റേഖയില്‍ ഇപ്രകാരം കാണുന്നു .
"ക്ളമെന്‍റ്റു എട്ടാമന്‍ മാര്‍പാപ്പായുടെ കാലത്താണു ഉദയം പേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടിയതു. ചരിത്രകാരനായ രൌളിന്‍ പറയുന്നു മാര്‍പാപ്പാ ഇതംഗീകരിച്ചെന്നു .ഇതുവരേയും അങ്ങനെ ഒരു രേഖ കണ്ടെത്തിയിട്ടില്ല. "
ഇതേ തിരുസംഘത്തിലെ മറ്റൊരു രേഖയുടെ പ്രസ്ക്തഭാഗം ഇങ്ങനെയാണു . " തിരുവെഴുത്തുകളുടെ സെക്രട്ടറിയേറ്റിലും വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ രേഖാലയത്തിലും സിനഡിനെ അംഗീകരിക്കുന്ന എന്തെങ്കിലും രേഖ കണ്ടെത്തനാവുമോയെന്നു വളരെ പരിശ്രമിച്ചെങ്കിലും ഇതുവരേയും അങ്ങ്നെയൊന്നു കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. "
സൂനഹദോസ് നടന്ന കാലഘട്ടത്തിലെ റിപ്പോറ്ട്ടുകളെ ആധാരമാക്കി കല്‍ദായ പാത്രിയ്ര്‍ക്കീസായിരുന്ന മാര്‍ ഔദോ അഭിപ്രായപ്പെടുന്നതു മാര്‍പാപ്പാ സൂനഹദോസ് അംഗീകരിക്കാന്‍ ഇടയില്ലെന്നാണു. ഒന്‍പതാം പീയൂസ് മാര്‍പാപ്പായിക്കു 1876 മാര്‍ച്ചു 19നു പാത്രിയര്‍ക്കീസെഴുതിയ ഒരു കത്തില്‍ ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടു
ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടതു ഈ സൂനഹദോസ് മാര്‍പാപ്പായുടെ അംഗീകാരമില്ലാതെ മെനേസീസ് മെത്രാന്‍ സ്വന്തമായി എടുത്ത തീരുമാനങ്ങളാണെന്നാണു.
സൂനഹദോസ് നടപടികളില്‍ മെനേസീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയായിരുന്നു ഫ്രാന്സീസ് റോസ് .അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താലായിരുന്നു സുനഹദോസില്‍ സംബന്ധിച്ചവര്‍ ഡിക്രിയില്‍ ഒപ്പുവെച്ചതു. ഭാഷ അറിയാന്‍ പാടില്ലാത്തവര്‍ ഒപ്പുവെച്ചതിലും ഒരര്ത്ഥവുമില്ല. സൂനഹദോസിനു അല്പം മുന്‍പു 100 ല്‍ പരം വൈദീകരെ വാഴിച്ചതു മെനേസീസിനെ അനുകൂലിക്കാനാണു, അന്നു മലയാളക്കരയില്‍ ആവശ്യത്തിനു അച്ചന്മാര്‍ ഉണ്ടായിരിക്കെയാണു ഈ പുതിയ പട്ടം കൊട നടന്നതു.
അതില്‍ സംബധിച്ച പലരുടേയും അഭിപ്രായങ്ങള്‍ പിന്നീടു വിശകലനം ചെയ്തതിന്‍റെ ചുരുക്കം മൂന്നു കാര്യങ്ങള്‍ എടുത്തുകാണിക്കുന്നു.
1) ഒറ്റ ഡിക്രിപോലും വായിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തില്ല. അതിനാല്‍ സൂനഹദോസിന്‍റെ ഒരു രൂപം ഇതിനില്ലായിരുന്നു.
2) പങ്കെടുത്തവര്‍ക്കു ഡിക്രിയുടെ അര്ത്ഥം അറിയില്ലായിരുന്നു. ഫാദര്‍ റോസിന്‍റെ പ്രേരണയാല്‍ ഒപ്പുവെച്ചെന്നുമാത്രം,
3 ) ചില ഡിക്രികള്‍ അല്പം പോലും വായിച്ചില്ല, സൂനഹദോസിനു ശേഷം പലഡിക്രികള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.
അതിനു തെളിവായി കാണാന്‍ സാധിക്കുന്നതു മെനേസീസിന്‍റെ ചരിത്രകാരനായ ഗുവേയോ പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഉദയം പേരൂര്‍ സുനഹദോസിന്‍റെ ഡിക്രികളില്‍ പ്രധമമലയാളം പ്രതിയില്‍ ഇല്ലാത്ത 39 ഡിക്രികള്‍ ചേര്ത്തിട്ടുണ്ടു. ഏതായാലും തങ്ങള്‍ വന്‍ചിക്കപെട്ടുവെന്നു ഒരു തോന്നല്‍ നസ്രാണികള്‍ക്കു ഉണ്ടാകുകതന്നെ ചെയ്തു. ലത്തീന്‍കാരല്ലാത്ത മെത്രാന്മാരെ ഞങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നു എഴുതിവെച്ചു അതറിയാതെയാണു നസ്രാണികള്‍ ഒപ്പിട്ടതു.
എന്തുകൊണ്ടാണു മെനേസീസ് മെത്രന്‍ ഇങ്ങ്നെ ച്യ്തതു ?
മെനേസീസ് മെത്രാന്‍റെ സഭാവിജ്ഞാനീയത്തിലെ അപാകതയാണു.
ഡിക്രിയിലെ പരാമര്‍ശം വിശകലനം ചെയതാല്‍ കത്തോലിക്കാസഭാ അധവാ സാര്‍വത്രീകസഭ എന്നതുകൊണ്ടു അദ്ദേഹം അര്ത്ഥമാക്കുന്നതു "ലത്തീന്‍ സഭ " അധവാ "റോമന്‍ സഭ" എന്നാണു. അദ്ദേഹത്തെ സംബധിച്ചു കത്തോലിക്കാ ജീവിതശൈലി യെനു പറഞ്ഞാല്‍ റോമന്‍ അധവാ ലത്തീന്‍ ജീവിതശൈലിമാത്രമായിരുന്നു. ഇതര സഭാ പാരമ്പര്യങ്ങളെയൊന്നും അംഗീകരിക്കാനോ ആദരിക്കാനോ മെനേസീസിനു കഴിയാതെവന്നു. അവകളൊക്കെ പാഷണ്ഡതകളോ തെറ്റുകളോ ആണു അദ്ദേഹത്തിന്‍റെ സഭാവിജ്ഞാനീയത്തില്‍.
ലത്തീന്‍ ജീവിതശൈലി പകര്ന്നുകൊടുത്തുകൊണ്ടു ഇന്‍ഡ്യയിലെ പൌരസ്ത്യ സഭയെ പൂര്ണമായും ലത്തീനീകരിക്കാന്‍ മെനേസീസിനു പ്രചോദനം നല്കിയതു അദ്ദേഹത്തിന്‍റെ ഈ തെറ്റായ സഭാവിജ്ഞാനീയമായിരുന്നു.


പ്രധമ ലത്തീന്‍ മെത്രാന്‍റെ ഭരണം 
മാര്തോമ്മാനസ്രാണിസഭയെ പോറ്ട്ടുഗീസ് പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കി ലത്തീനീകരിക്കുകയെന്നതു പോര്‍ട്ടുഗീസ് മിഷ്യനറിമാരുടെ മുഖ്യ ലക്ഷ്യമായിരുന്നു.
ഉദയം പേരൂര്‍ സുനഹദോസിനെതുടര്ന്നു 1600 ആഗസ്റ്റ് നാലാം തീയതി സഭയെ പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കുകയെന്ന ലക്ഷ്യം സാക്ഷാല്കരിക്കപെട്ടു, ഈശോ സഭക്കാരനായ ഫ്രാന്സീസ് റോസ് മര്തോമ്മാ നസ്രണികളുടെ ആദ്യത്തെ ലത്തീന്‍മെത്രാപോലീത്തയായി. ഇദ്ദേഹമാണു നസ്രാണി സഭയെ ക്രമാനുഗതമായി ലത്തീനീകരണത്തിലേക്കുകൊണ്ടുവന്നതു.
റോസ് പരിഷകരിച്ച് കുര്‍ബാനക്രമം 1774 ല്‍ റോമില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ക്രമമാണു 1962 വരെ സീറോ മലബാര്‍ സഭയില്‍ നിലവിലിരുന്നതു.
സഭക്കു ഉണ്ടായ വലിയ ന്ഷ്ടം 
നസ്രാണി സഭയുടെ തലവന്‍ പരമ്പരാഗതമായി അറിയപെട്ടിരുന്നതു " ഇന്‍ഡ്യാമുഴുവന്‍റെയും മെത്രാപോലീത്തായും വാതിലും " എന്നായിരുന്നു.
1609 ലെ "കൂം സീക്കൂത്തു " ( Cum Sicut ) എന്ന പേപ്പല്‍ ഡിക്രി വഴി ഈ സഭയുടെ ഭൂവിസ്ത്രിതി പരിമിതപ്പെടുത്തി,ഡിക്രി നടപ്പാക്കാന്‍ മെനേസീസ് മെത്രാപോലീത്താ നിയോഗിക്കപെട്ടു. 1610 ല്‍ അദ്ദേഹം ഇന്‍ഡ്യയെ ഗോവാ,കൊച്ചി, കൊടുംഗലുര്‍, മൈലാപ്പൂര്‍ എന്നി പദ്രുവാദോ രൂപതകളാക്കി വിഭജിച്ചു.
ചുരുക്കത്തില്‍ ഭാരതസഭയുടെ ആന്തരീകവും ബാഹ്യവുമായ വളര്‍ച്ചക്കു തടസം സ്രിഷ്ടിച്ച നീതിരഹിതമായ നടപടിയായിരുന്നു അതു. ഈ നഷ്ടം പൂര്ണമായി പരിഹരിക്കാന്‍ ഇതുവരെ ഈ സഭക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ സിറോ മലങ്കരസഭക്കു ഏതാണ്ടു പൂര്‍ണ് മായി തന്നെ പരിഹരിക്കാന്‍ കഴിഞ്ഞെന്നു വേണമെങ്കില്‍ പറയാം .

 ( കടപ്പാടു " മാര്തോമ്മാ നസ്രാണി സഭ പ്രതിസ്ന്ധികളിലൂടെ " ഡോ.ജോസഫ് പെരുന്തോട്ടം )

Monday, 4 July 2016

യേശുവും അധികാരവും എനിക്കെന്തറിയാം

യേശു എനിക്കരാണു ?
Research ചെയ്യുന്നവരുണ്ടു എന്നാല്‍ Search ചെയ്യുന്നവര്‍ കുറവാണു
യേശു വന്നപ്പോള്‍ രാത്രിയില്‍ പ്രകാശം ആയിരുന്നു.
എന്നാല്‍ പോയപ്പോള്‍ പകല്‍ അന്ധകാരമായി ( മത്താ.27:45 )
നാം യേശുവിനു കൊടുക്കുന്നവില്ക്കനുസരിച്ചു നമ്മുടെ വിലമാറുന്നു .

1) ഗുണമേന്മയുടെമേല്‍ അധികാരമുളളവന്‍ (യോഹ. 2: 1- 11 )
പുതുചൈതന്യം കൊടുക്കുന്നവന്‍ ( കാനായിലെ കല്യണം )

2) ദുരിതത്തിന്‍റെ മേല്‍ അധികാരം ( യോഹ്.4: 43 – 54 ) ഇവിടെയിരുന്നു പ്രാര്ത്ഥിച്ചാല്‍ വിദേശത്തും അല്ഭുതം നടക്കും ( രാജസേവകന്‍റെ മകനെ സുഖപെഉത്തുന്നു )

3) സമയത്തിന്‍റെ മേല്‍ ദൈവത്തിനു അധിക്കാരം (യോഹ.5: 1- 11 ) ഓരോന്നിനുമുണ്ടു സമയം സഭാ പ്രാ .3 .ദൈവത്തിന്‍റെ സമയത്തിനായി കാത്തിരിക്കുക നിന്‍റെ സമയത്തല്ല പ്രവര്‍ത്തിക്കുക .

4) എണ്ണത്തിന്‍റെ മേല്‍ അധികാരം (യോഹ.6:1-15 ) അയ്യായിരം പേരേതീറ്റുന്നു.പച്ചയായ പുല്‍തകിടി വരാനിരിക്കുന്ന സഭയുടെപ്രതീതിയാണു.
എടുത്തു , ഉയര്ത്തി , വാഴ്ത്തി , മുറിച്ചു , കൊടുത്തു 5 പ്രവര്‍ത്തികളാണൂഇവിടെ
ഇതില്‍ മധ്യത്തിലെ പ്രവര്‍ത്തിയാണു വാഴ്ത്തി കൊടുക്കുക സന്തോഷത്തോടു കൂടികൊടുക്കുക, മുറുമുറുപ്പില്ലാതെ കൊടുക്കുക . കുറവിനെകുറിച്ചു പരാതിപെടുകയല്ല കിട്ടിയതിനെ കുറിച്ചു നന്ദിപറയുക. കിട്ടാത്തതിന്‍റെ 4995 ന്‍റെ കുറവല്ല കിട്ടിയ 5 നെ ഓര്ത്തു ന്ദിപറയുകയാണു വേണ്ടതു

5) പ്രപന്‍ച നിയമത്തിന്‍റെ മേല്‍ കര്‍ത്താവിനു അധികാരം 6:16-24 യേശു വെള്ളത്തിനു മീതേ നടക്കുന്നു.

6) ദൌര്‍ ഭാഗ്യങ്ങളുടെമേല്‍ യേശുവിന്‍റെ അധികാരം യോഹ.9:1-34 അന്ധനെ സുഖപെടുത്തുന്നു

7) ജീവന്‍റെ മേലും മരണത്തിന്‍റെ മേലും യേശുവിനു അധികാരമുണ്ടു യോഹ.11 :1 -44 ( ലാസറിനെ ഉയര്‍പ്പിക്കുന്നു )

വി.യോഹന്നാന്‍റെ സുവിശെഷത്തില്കാണുന്ന ചില അധീകാരങ്ങളാണു നാം കണ്ടതു .ഇതിന്‍റെ വെളിച്ചത്തീല്‍ യേശൂവിനെ ഞാന്‍ അറിഞ്ഞീരിക്കുന്നതു ശരിയായ ദിശയിലാണോ ? ഞാന്‍ ഇതിനെ കുറിച്ച് ധ്യാനിച്ചിട്ടുണ്ടോ ?
ഇവിടെയെല്ലാം യേശുവിന്‍റെ കരുണയുടെ മുഖമല്ലേ നാം കാണുക !! ഈ കാരുണ്യവര്‍ഷത്തീല്‍ എനിക്കു പ്രസംഗം മാത്രം മതിയോ ? അതോ എന്‍റെ പ്ര്രവര്ത്തനത്തില്‍ മാറ്റം വാരുത്തണമൊ?

നമ്മുക്കു നമ്മുടെ അറിവിനെ ഒന്നു വിലയിരുത്താന്‍ ശ്രമിക്കാം
ദൈവത്തിനു മഹത്വം ! ആമ്മീന്‍ .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...