" അവനു ഒരു പുണ്യവാനും അവള്‍ക്കു ഒരു പുണ്യവതിയും ആകാമെങ്കില്‍ എനിക്കു എന്തുകൊണ്ടു ഒരു പൂണ്യവാനായികൂടാ " വി,ഇഗ്നെഷ്യസ് ലെയോള.
" നാളെ ഒരു രക്തസാക്ഷിയായീ മരിക്കതക്കവിധം ജീവിക്കുക. " - വി. ചാള്സ് ഡി പോര്‍ക്കോള്‍സ് .
മരണത്തെ ഭയപ്പെടുന്നവനല്ല ക്രിസ്ത്യാനി. രക്തം ചൊരിയുന്നവനല്ല ,കഴുത്തറക്കുന്നവന്‍റ കഴുത്തറക്കുന്നവനല്ല ക്രിസ്ത്യാനി. വാളെടൂക്കുന്നവന്‍റെ നേരേ വാളെട്ടുക്കുന്നവനല്ല ക്രിസ്ത്യാനി.
കമ്യൂണിസ്റ്റു കാരെപോലെ വരമ്പത്തു കൂലികൊടൂക്കുന്നവനല്ല്ല, ക്രൂശിക്കുന്നവനുവേണ്ടി പ്രാര്ത്ഥനയാകുന്ന വാള്‍ എടുക്കുന്നവനാണു ക്രീസ്ത്യാനി.
യേശുവിന്‍റെ നാമം പേറിയതുകൊണ്ടോ, പള്ളിയില്‍ പോയതുകൊണ്ടോ ,സുവിശേഷം പറഞ്ഞതൂകൊണ്ടോ ഒരാള്‍ ക്രിസ്ത്യാനിയാകില്ല. സുവീശേഷം ജീവിക്കുന്നവനാണു ക്രിസ്ത്യാനി !
മുസ്ലിമിന്‍റെ പേരിട്ടതുകൊണ്ടോ ,സുന്നത്തു ചെയ്തതുകൊണ്ടോ, അള്ളാഹു അകബര്‍ എന്നു പറഞ്ഞതുകൊണ്ടോ ക്രിസ്ത്യാനികളെ മുഴുവന്‍ കൊന്ന്നൊടുക്കാമെന്നു വ്യാമോഹീക്കുന്നവനോ അല്ല മുസ്ലിം.
ഒരു യഥാര്ത്ഥ മുസ്ലിം മനുഷ്യന്‍റെ കഴുത്തറക്കില്ല.കഴുത്തറക്കന്നവന്‍ മുസ്ലിം നാമധാരിയായ ഭീകരനാണു .മുസ്ലിം എന്നു വിളിക്കപെടാന്‍ അവന്‍ യോഗ്യനല്ല.
എന്തുകൊണ്ടാണു ഞാന്‍ ഇതൊക്കെപറഞ്ഞതു ?
കത്തോലീക്കാസഭയുടെ തലവനായ ഫ്രാന്സീസ് പാപ്പായും, മലബാര്‍ സഭയുടെ തലവനായ മാര്‍ ഗീവര്‍ഗീസ് പിതാവും മലങ്കരസഭയുടെ തലവനായ മോര്‍ ക്ളീമീസ് ബാവായും മുസ്ലീം സമുദായം തീവ്രവാദികളല്ലയെന്നു പറഞ്ഞപ്പോള്‍ അതിന്‍റെ അര്ത്ഥം മനസിലാക്കാതെ അവര്‍ക്കെതിരായീ ധാരാളംപ്പേര്‍ സംസാരിച്ചു.. മുസ്ലിം സമുദായത്തില്‍ നല്ല % തീവ്രവാദികള്‍ ഉണ്ടാകാം . അതിനാല്‍ ആ സമുദായത്തെ അടച്ചു തീവ്രവാദ്ദികള്‍ എന്നുപറയാന്‍ പറ്റില്ല.
നമ്മള്‍ ക്രിസ്ത്യാനികള്‍ പഴയനിയമം അല്ല ആചരിക്കൂന്നതു , പല്ലിനു പല്ലു ,കണ്ണിനുകണ്ണ്ണു , വരമ്പത്തുകൂലീ . യേശു കാണിച്ചുതന്നതു അതല്ല. അവസാനം യേശു പറഞ്ഞു എല്ലാവരും വാള്‍ എടുത്തുകൊള്ളാന്‍ .എന്നിട്ടു യേശുവും വാള്‍ എടുത്തു പ്രാര്ത്ഥനയാകുന്നവാള്‍ ശത്രുക്കള്‍ക്കെതിരേ ആ വാളാണു ഉപായോഗിച്ചതു ക്ഷമയുടെ വാള്‍ ,മാധ്യസ്ഥപ്രാര്ത്ഥാനയുടെ വാള്‍ .പിതാവിന്നോടു അപേക്ഷിച്ചു
അവരോടു ക്ഷമിക്കണമെ യെന്നു!.
ക്രിസ്ത്യാനി എടുക്കേണ്ടതു ആ വാളാണൂ .ലോഹനിര്മ്മിതമായ വാള്‍ എടുക്കാനല്ല യേശു ആവശ്യപ്പെട്ടതു. കുരിശില്‍ കിടന്നുകൊണ്ടു അതാണു അവിടുന്നുകാണിച്ചൂ താന്നതു.
ആയ്യതിനാല്‍ കുര്‍ബാന മധ്യേ വൈദികന്‍റെ കഴുത്തറത്തപ്പ്പോള്‍ ,അതില്‍ വേദനയുണ്ട് എങ്കില്‍ പ്പോലും അവര്‍ക്കെതീരെ ,ആ സമുദായത്തിനു എതിരേ, അഭയാര്ത്ഥികള്‍ക്കെതിരെ ശബ്ദം ഉയര്ത്താന്‍ ഒരു സഭാതലവനു കഴിയ്യില്ല്ല. ഈ സത്യം നാം മനസിലാക്കണം !
No comments:
Post a Comment