Wednesday 27 June 2018

സത്യ വിശ്വാസം

സഭയില്‍ യാന്ത്രീകതകൂടിയും വിശ്വാസം കുറഞ്ഞും വരുന്നുവോ ?

അസമാധാനം വളരുകയും സമാധാനം കൂപ്പു കുത്തുകയും ചെയ്യുന്നുവോ ? സഭയില്‍ ഭിന്നിപ്പിന്‍റെ ആത്മാവു വളരുന്നുവോ ?

യേശുവും ,സഭയും , പ്രകാശവും

 ഈലോകത്തില്‍ പ്രകാശം പരത്താന്‍ നിത്യസൂര്യനായ യേശുവിനും യേശുവിന്‍റെ മണവാട്ടിയായ സഭക്കും മാത്രമേ കഴിയൂ .
യേശൂ പറഞ്ഞു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു .

" ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും " (യോഹ.8:12 )

അന്ധനു വിളക്കു വേണമോ ?

ഒരിക്കല്‍ ഒരു അന്ധന്‍ അയാളുടെ സ്നേഹിതന്‍റെ വീട്ടില്‍ പോയി .രാത്രിയായപ്പോള്‍ സ്നേഹിതന്‍ പറഞ്ഞു രാത്രിയായി ഇന്നു നമുക്കു ഇവിടെ കിടക്കാം .പക്ഷേ അന്ധന്‍ പറഞ്ഞു പോയിട്ടു കാര്യമുണ്ടു എന്‍റെ വിളക്കുഒന്നു കത്തിച്ചുതരുവാന്‍ ആവശ്യപ്പെട്ടു.പക്ഷേ വീട്ടുകാരനു അതൊരു തമാശയായിതോന്നി. വിളക്കുകത്തിച്ചുപിടിച്ചാല്‍ കണ്ണുകാണുമോയെന്ന ചോദ്യത്തിനു അന്ധന്‍ പറഞ്ഞു. അതു എനിക്കുവേണ്ടിയല്ല. എതിരേ വരുന്നവര്‍ വന്നു എന്നെ ഇടിക്കാതിരിക്കാനാണെന്നു !
അങ്ങനെ കത്തിച്ചവിളക്കുമായി അയാള്‍ പോയി ആളുകള്‍ മാറിനടന്നതിനാല്‍ ആരും ഇടിച്ചില്ല. എന്നിട്ടും ഒരാള്‍ വന്നു ഇടിച്ചു രണ്ടുപേരും താഴെവീണു അപ്പോള്‍ അന്ധന്‍ മറ്റേയാളിനോടു ചോദിച്ചു എന്തുപറ്റി എന്‍റെ കയ്യില്‍ വെളിച്ചമുണ്ടായിട്ടും എന്നെ ഇടിച്ചെല്ലോ യെന്നു ? മറ്റേയാള്‍ കൈകൊണ്ടു കാണിച്ചു തന്‍റെ കണ്ണു കാണില്ലെന്നു ! പക്ഷേ അന്ധന്‍ അതു മനസിലാക്കിയില്ല. കാരണം കഗ്യംഒന്നും അയാള്‍ കാണാഞ്ഞതുകൊണ്ടു  ?

ആ അന്ധന്‍ വിളക്കുകത്തിച്ചു പ്രകാശം പരത്തിയതു മറ്റുളളവര്‍ക്കുവേണ്ടിയായിരുന്നു. യേശുവിന്‍റെ ശിഷ്യന്മാരും ,അനുയായികളും യേശുവിന്‍റെ പ്രകാശം സ്വീകരിച്ചു  സ്വയം പ്രകാശിതരാകണം. എന്നിട്ടു അവര്‍  യേശുവിന്‍റെ പ്രകാശം മറ്റുള്ളവര്‍ക്കു പകര്ന്നു കൊടുക്കുന്നവരായിരിക്കണം .

കത്താത്തവിളക്കിനു പ്രകാശം പരത്താന്‍ കഴിയില്ല.

യേശുവിനെ സ്വീകരിക്കാന്‍ പോയ 10 കന്യകമാരില്‍ 5 പേര്‍ക്കുമാത്രമേ യേശുവിനോടുകൂടെ മണവറയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളു. കാരണം 5 പേരുടെ വിളക്കുകള്‍ മാത്രമേ പ്രകാശിച്ചുള്ളു. മറ്റവരുടെ വിളക്കുകള്‍ അണഞ്ഞുപോയിരുന്നു.
വിളക്കുകള്‍ തെളിയണമെങ്കില്‍ എണ്ണ ആവശ്യമാണു.

എന്താണു ഈ എണ്ണ ? സ്നേഹമണു എണ്ണ .സ്നേഹമാകുന്ന എണ്ണ നിറച്ചുള്ളവര്‍ യേശുവിന്‍റെ കൂടെ മണവറയില്‍ പ്ര്വേശിച്ചു. സ്നേഹം വറ്റിപോയവക്കു, വിളക്കു തെളിക്കാന്‍ കഴിയാതെ വന്നവര്‍ക്കു, മണവറയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
വിളക്കുമായി നടക്കുന്ന കന്യകമാരെ കണ്ടാല്‍ ഒരുപോലെയുണ്ടു .വിളക്കും കയ്യില്‍ ഉണ്ടു ,പക്ഷേ സ്നേഹമാകുന്ന എണ്ണ എല്ലാവരുടേയും കയ്യില്‍ ഇല്ലായിരുന്നു.

കന്യകമാരുടെ കയ്യിലെ എണ്ണയില്ലാത്ത വിളക്കുപോലെ പുതിയ അടവുകള്‍ !

സഭാതനയരേയും  പുതിയ സെക്ടുകാരെയും കണ്ടാല്‍ ഒരുപോലെ തോന്നും അവരും യേശുനാമം ഉരുവിടും ബൈബിള്‍ ( പൂര്ണമല്ലാത്തതു ) കയ്യില്‍ ഉയര്ത്തിപിടിക്കും, കര്‍ത്താവിന്‍റെ അപ്പമാണെന്നും പറഞ്ഞു റോട്ടി മേശപ്പുറത്തു വെച്ചു തിന്നുകയും മറ്റും ചെയ്യം പക്ഷേ കര്ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ അവിടെ കാണില്ല. അവരുടെ വിളക്കു പ്രകാശിക്കില്ല. അവര്‍ക്കു മണവാളനോടോത്തു മണവറയില്‍ പ്രവേശീക്കാന്‍ കഴിഞ്ഞെന്നു വരില്ല,

യേശുനാമം ഉരുവിട്ടുകൊണ്ടും ബൈബിള്‍ ( പൂര്ണമല്ലാത്തതു ) കയ്യില്‍ പിടിച്ചുകൊണ്ടും വരും സഭാതനയരെ വീഴിക്കാനായി സൂകഷിക്കണം . സഭയിലുള്ള സഭാതനയരുടെ വിശ്വാസം നഷ്ടപ്പെടുത്താനായിരിക്കും അവര്‍ ശ്രമിക്കുക. അതിനാല്‍ വളരെ സൂക്ഷിക്കണം .വിശ്വാസത്തില്‍ ഉറച്ചു നില്ക്കുക.

എന്താണു വിശ്വാസം ?

"സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ .ആ സമയം മുതല്‍ അവളുടെ പുത്രി സൌഖ്യമുളളവളായി ".(മത്ത.15:28 )

ഒരു കനാന്‍കാരി സ്ത്രീയുടെ വിശ്വാസമാണു നാം ഇവിടെ കാണുക. അവളുടെ വിശ്വാസം മൂലം മകള്‍ക്കു സൌഖ്യം ലഭിക്കുന്നു. അവളെ പട്ടിയോടു ഉപമിച്ചിട്ടുപോലും അവളൂടേ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചില്ല. ചിലമനുഷ്യര്‍ വികാരിയച്ചനോടു പിണങ്ങിയാല്‍ പള്ളിയില്‍ പോക്കു  അവസാനിപ്പിക്കും അല്ലെങ്ങ്കില്‍ വിശ്വാസം ഉപേക്ഷിച്ചു പോകും അവരുടെ വിശ്വാസം ഒഴുക്കിനു അനുകൂലമായി പോകുന്നു. അതിനു വിലയില്ല.

രക്തസ്രാവക്കാരി യേശുവിന്‍റെ വസ്ത്രത്തിന്‍റെ അരികില്‍ തോട്ടു സൌഖ്യം ലഭിച്ചു. അവളുടെ വിശ്വാസം അവള്‍ക്കുതന്നെ സൌഖ്യം കൊടുക്കുന്നു.

തളര്‍വാതരോഗിയെ കട്ടിലോടെ പുരയുടെ മേല്‍തട്ടുപോളിച്ചു യേശു ഇരുന്നിടത്തു ഇറക്കിയപ്പോള്‍ അവരുടെ വിശ്വാസം കണ്ടിട്ടാണു ആതളര്‍വാദരോഗിക്കു യേശൂ സൌഖ്യം കൊടുത്തതു . (മര്‍ക്കോ.2: 5  )

ശതാധിപന്‍റെ ഭ്രുത്യനെ സുഖപ്പെടുത്തുന്നതു ആ ശതാധിപന്‍റെ വിശ്വാസം കണ്ടിട്ടാണു.അതിനെക്കുറിച്ചു യേ ശു പറയുന്നതു ഇപ്രകാരമാണു. " ഇസ്രായേലില്‍ പോലും ഇതുപോലുളള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല." ( ലൂക്ക 7: 9 )

ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങള്‍ ബൈബിള്‍ ഉടനീളം രേഖപ്പെടുത്തിയിട്ടുണ്ടു .

ഞാനിതുപറഞ്ഞതു മറ്റോരാള്‍ക്കുവേണ്ടി വിശ്വാസം ഏറ്റുപറയാന്‍ അയാളുടെ രക്ഷകര്ത്താക്കള്‍ക്കു കഴിയും . അതു ദൈവതിരുമുന്‍പില്‍ വിലയുള്ളതാണു.. ഊമനും ചെകിടനുമായവനെ ,അന്ധനും ചെകിടനുമായവനെ ഒക്കെ അവരുടെ മാതാപിതാക്കള്‍ക്കു വിശ്വാസം ഏറ്റുപാഞ്ഞു മാമോദീസാകൊടുക്കാന്‍ സാധിക്കും.അതാണെല്ലോ ഇതില്‍ നിന്നും വ്യക്തമാകുന്നതു.

അതുകൊണ്ടാണു സഭാതനയര്‍ കുഞ്ഞുങ്ങള്‍ക്കു മാമോദീസാ കൊടുക്കുമ്പോള്‍ തലതോട്ടപ്പനും തലതോട്ടമ്മയും കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റുപറയുകയും ,പിശാചിനേയും അവന്‍റെ ഉപദേശത്തേയും തള്ളിപറയുകയും ചെയ്യുന്നതു.
ഇതൊന്നും അറിയാതെ പെന്തക്കോസ്തുപോലുള്ള സെക്റ്റുകാര്‍  ഏതെങ്ങ്കിലും വാക്കേല്‍ പിടിച്ചു എല്ലാത്തിനും എതിര്‍ പറയും.   ദൈവാനുഗ്രഹം നഷ്ടപ്പെടുത്തുന്നവര്‍ കൂടിവരുന്ന കാലമാണു ഇ്തു. അതിനാല്‍ ‌വിശ്വാസികള്‍ സൂക്ഷിക്കണം
യേശുവിന്‍റെ മണവാട്ടിയായി ജീവിക്കുന്നതില്‍ പരം ഭാഗ്യമുണ്ടോ ?

ആരാണു ഭാഗ്യവാന്‍ ?

" ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളില്‍ ഇരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍ " (സങ്കീ.1:1 )

ഇന്നു വിശ്വാസിക്കു പറ്റുന്ന അബദ്ധം ?

നല്ലവിശ്വാസിയായിട്ടു ദൈവീകകാര്യങ്ങളിലെല്ലാം പങ്കെടുത്തു പള്ളിയും പട്ടക്കാരും പ്രാര്ത്ഥനയും  ഒക്കെയുള്ള ഒരു കുടുംബനാഥനായിരുന്നു കാഴ്ച്ചയില്‍ .പക്ഷേ ഒരുദിവസം വികാരിയച്ചനുമായി ഏതോകാര്യത്തിനു തെറ്റി. ഒരു പക്ഷേ വികാരിയച്ചന്‍റെ ഭാഗത്താകാം തെറ്റു.ഇദ്ദേഹം പള്ളിയില്‍ പോക്കു അവസാനിപ്പിച്ചു. ഇനിയും വികാരിയച്ചന്‍ സ്ഥലം മാറാതെ പള്ളിയില്‍ പോകെണ്ടെന്നുതീരുമാനിച്ചു. ഭാര്യയേയും മക്കളേയും പള്ളിക്കാര്യത്തില്‍ നിന്നും വിലക്കിയെന്നുമാത്രമല്ല കുടുംബപ്രാര്ത്ഥനയും അവസാനിപ്പിച്ചു. അച്ചനോടുള്ള വൈരാഗ്യത്തില്‍ ദൈവത്തോടുപോലും അകന്ന ഒരു മനുഷ്യന്‍ !

ഇദ്ദേഹത്തെ വിശ്വാസിയെന്നു വിളിക്കാമോ ? സമരിയാക്കാരിയെ ഒരു നായയോടു ഉപമിച്ചിട്ടുപോലും അവളുടെ വിശ്വാസത്തിനു ഒരു കോട്ടവും വന്നില്ല. അതിനാല്‍ അവള്‍ കൂടുതല്‍ അനുഗ്രഹീതയായിതീര്ന്നതു ഇന്നലെ ഞാന്‍ എഴുതിയിരുന്നല്ലോ ?
വികാരിയച്ചനോടു പിണങ്ങി എല്ലാം ഉപേക്ഷിച്ച ഈ മനുഷ്യനെ  ഒരു സത്യവിശ്വാസിയെന്നുവിളിക്കാമോ ? കാലം മുന്‍പോട്ടു പോകുംതോറൂം  അയാളൂടെ ഹ്രുദയം കടുക്കൂകയാണു ചെയ്തതു . ഇതു നാട്ടില്‍ പാട്ടായി ചാക്കോച്ചന്‍ പള്ളിയില്‍ നിന്നും പിണങ്ങി നില്ക്കുന്നു.

ഈ സന്ദര്‍ഭം മുതലെടുക്കാന്‍ സഭാവിരോധികള്‍ക്കു സാധിച്ചു. പല ഉപദേശിമാരും ആ വീട്ടില്‍ നിത്യ സന്ദര്‍ശകരായി. ചക്കോച്ചന്‍റെ ഭാര്യയേ വളരെവേഗം അവര്‍ വളച്ചെടുത്തു. ഭാര്യയുടെ നല്ല ഉപ്ദേശം ചാക്കോച്ചനേയും വളച്ചു. അങ്ങനെ അവര്‍ സഭയില്‍ നിന്നും പൂര്ണമായും അകന്നു ഒരു ദിവസം ആറ്റില്‍ പോയി എല്ലാവരും മുങ്ങി.

ഇതു കാലത്തിന്‍റെ പ്രത്യേകതയാണോ ? കലഹം സഭയില്‍ ഉടലെടുക്കുന്നുവോ ? വിശാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവോ ?
"ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിക്കാത്തവന്‍ ഭാഗ്യവാന്‍ "   ( സങ്കീര്‍. 1:1 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...