Friday 22 June 2018

ക്രിസ്തീയ സഭയിലെ തീവ്രവാദികള്‍ !!!

ഇന്നു പലമതങ്ങളിലും തീവ്രവാദികള്‍ ഉടലെടുക്കുകയും കൊല്ലും കൊലയും അവരുടെ തൊഴിലായി സ്വീകരിക്കുകയും മ്രുഗങ്ങള്‍ക്കുള്ള വിലപോലും മനുഷ്യനു നല്കാത്ത ഒരു കാലമാണു . മനുഷ്യനെ കഴുത്തറുത്തുകൊല്ലുകയും, പട്ടിയെ അടിക്കുന്നതുപോലെ നിരത്തില്വെച്ചു അടിച്ചുകൊല്ലുകയും ,നിരത്തില്ക്കൂടി നഗ്നരായി നടത്തിച്ചു സ്ത്രീകളെ കൊല്ലുക, ജീവനോടെ കത്തിക്കുക ഇതെല്ലാം തീവ്രവാദികള്‍ ചെയ്യുന്നു.
ക്രിസ്തീയ തീവ്രവാദികള്‍  അവര്‍ ആരേയും കൊല്ലുന്നില്ല. പക്ഷേ നാവുകൊണ്ടാണു അവര്‍ കൊല്ലുന്നതു. അവര്‍ വിശ്വസിക്കുന്നതില്‍ നിന്നും വ്യ്ത്യസ്ഥമായി വിശ്വസിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ അന്ധവിശ്വാസികളായും ,വിഗ്രഹാരാധകരായും ചിത്രീകരിക്കുകയും ആര്‍ക്കും രക്ഷയില്ലെന്നു ഉറക്കെ പറയുകയും ,അവരുടെ പോക്കറ്റിലുള്ള രക്ഷ ചാടിപ്പോകാതെ പോക്കറ്റു അമര്ത്തിപ്പിടിക്കുകയും ചെയ്യും.

രക്ഷ അവരുടെ കയ്യിലാണു .

അവര്‍ പറയുന്നതുപോലെ ചെയ്യുന്നവര്‍ക്കു അവര്‍ രക്ഷ വാരിക്കോരിക്കൊടുക്കും. അല്ലാത്തവരെയെല്ലാം അവര്‍ നിഷകരുണം നരകത്തിലേക്കു വലിച്ചെറിയും ഇവരാണു ക്രിസ്തീയ തീവ്രവാദികള്‍ . ദൈവത്തെപ്പോലും അവര്‍ വെറുതെ വിടില്ല.

അഗറില്‍ നിന്നും അബ്രഹാത്തിനു ജനിച്ച ഇസ്മായേലിനെ ദൈവം ഉപേക്ഷിച്ചില്ല .അവനെ രക്ഷിച്ചതു ദൈവമാണു. വനില്‍ നിന്നും വലിയ ഒരു ജനതയെ പുറപ്പെടുവിക്കുമെന്നു പറഞ്ഞതും ദൈവമാണു. ആ ജനതയെ നരകത്തിലെ വിറകിനായല്ല ദൈവം ഒരു ജനതയാക്കിയതു .

ഇങ്ങനെ എഴുതിയാല്‍ വലിയ ലേഖനമാകും .അതിനാല്‍ ചുരുക്കുന്നു.
" ലോകസ്രിഷ്ടിമുതല്‍ ദൈവത്തിന്രെ അദ്രിശ പ്രകുതി ,അതായതു അവിടുത്തെ അനന്തശക്തിയും, ദൈവത്വവും, സ്രഷ്ട വസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ടു "  ( റോമാക്കാരുടെ ലേഖനം )
ദൈവം തന്നെ വെളിപ്പെടുത്താതെ ഒരു മനുഷ്യനും ദൈവത്തെ ക്കുറിച്ചുള്ള അറിവു ലഭിക്കില്ല. ആരംഭം മുതലേ അവിടുന്നു അവരവരുടെ കഴിവിനനുസരിച്ചു മനസിലാക്കത്തക്കതുപൊലെ തന്നെതന്നെ വെളിപ്പെടുത്തി.

എല്ലാമതത്തിലും ദൈവീകവെളിപാടുണ്ടൂ.  എല്ലാമതവും അവര്‍ക്കു കിട്ടിയ വെളിപാടനുസരിച്ചു മനുഷ്യരെ ദൈവത്തിങ്കലേക്കാണു നയിക്കുക.
ഇന്നലെ ഒരാള്‍ പറഞ്ഞു ത്രീത്വത്തില്‍ വിശ്വസിക്കാത്തവരൊക്കെ പോക്കാണെന്നു .

യേശു വരുന്നതിനു മുന്‍പു ത്രീത്വത്തില്‍ ആരെങ്കിലും വിശസിച്ചോ ? പഴയനിയമത്തില്‍ ത്രീത്വത്തെ ക്കുറിച്ചു പരാമര്‍ശം ഉണ്ടു പക്ഷേ ആര്‍ക്കെങ്കിലും മനസിലായോ ? ഇരായേല്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. മുസ്ലിമും ഏകദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ പരിശുദ്ധ ത്രീത്വത്തില്‍ വിശ്വസിക്കുന്നു.പക്ഷേ ആരഹസ്യം അറിയാവുന്നവര്‍ എത്രപേരുണ്ടൂ ?

ഇന്നലെ പറഞ്ഞ മഹാന്മാരോടു ഞാന്‍ ചോദിക്കുകയാണു ത്രിത്വൈകരഹസ്യങ്ങള്‍ എന്തെന്നു അറിയാമോ ? പുത്രന്‍ മനുഷ്യനായിയെന്നു പറയുന്നവരോടു ഞാന്‍ ചോദിക്കുകയാണു അങ്ങനെ പുത്രനു തനിയെ ത്രിത്വത്തില്‍ നിന്നും  വേര്‍പെട്ടു മനുഷ്യനായി അവത്രിക്കാന്‍ സാധിക്കുമോ ? സാധിക്കുമെന്നു പറയുന്നവരോടു ഞാന്‍ പറയുന്നു ത്രീത്വത്തെ ക്കുറിച്ചു ഒരു ചുക്കും നിംഗല്ക്കറിയില്ല.എവിടെ പുത്രനുണ്ടോ അവിടെ പിതാവും പരിശുദ്ധത്മാവും ഉണ്ടു .അതാണു രഹസ്യം .
വിവരിക്കാന്‍ ഈ ചെറുലേഖനം പറ്റില്ല.

ഒന്നു മനസിലാക്കുക. അജ്ഞതയുടെ കാലഘട്ടം ദൈവം കണക്കിലെടുക്കില്ല. ഓരോരുത്തര്‍ക്കും ലഭിച്ച വെളിപാടനുസരിച്ചു നന്മചെയ്തു ജീവിച്ചാല്‍ അവന്‍ രക്ഷപ്പെടും . അപ്പോള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്നതോ എന്നു ചോദിച്ചാല്‍ ? അതു നിനക്ക്വേണ്ടിയുള്ളതാണു ,നിന്‍റെ ജീവിതത്തില്‍ ക്കൂടി ആരേയും ക്രിസ്തുവിലേക്കു അടുപ്പിക്കാന്‍ നിനക്കു കഴിയാതെ പോകുന്നതു ദൈവത്തിന്‍റെ കുറ്റമല്ല നിന്‍റെ കുറ്റം മാത്രമാണു .ക്രിസ്തീയ മാതാപിതാക്കളില്‍ നിന്നും ജനിച്ചതിനാല്‍ നീ ഇന്നു ക്രിസ്ത്യാനി ! അതിനാല്‍ ഞെളിയേണ്ടാ ആരേയും താറടിക്കുകയും വേണ്ടാ .
പറഞ്ഞതിന്‍റെ സംഗ്രഹം .

നമ്മള്‍ എന്തായിരിക്കുന്നുവോ അതു ദൈവം നമുക്കുതന്ന സമ്മാനമാണു .- ---( എലനോര്‍ പവ്വല്‍) .

ഒരു ക്രിസ്ത്യാനിയായി ഞാന്‍ ജനിച്ചതോ.ഹിന്ദുവോ ,മുസ്ലീമോ ,മറ്റുഏതെങ്കിലും മതത്തില്‍ മറ്റൊരുവന്‍ ജനിച്ചതൊ ആരുടെയും തിരഞ്ഞെടുപ്പല്ല. എല്ലാവര്‍ക്കും ഓരോരോ വിളിയുണ്ടു അതു അംഗീകരിക്കുകയും അതിന്‍റെ പൂര്ത്തീകരണത്തിനായി പരിശ്രമിക്കുകയും , പ്രവര്ത്തിക്കുകയും ചെയ്യുകയെന്നുള്ളതാണു ദൈവഹിതം ! എനിക്കു ലഭിച്ച അനുഗ്രഹം ഓര്ത്തു മറ്റവരെ ഒരിക്കലും തരം താഴ്ത്തരുതു.അവന്റെ വിശ്വാസം ശരിയല്ലയെന്നു പറയാതെ എന്‍റെ ജീവിതംകൊണ്ടു അവര്‍ക്കു മാത്രുക കാണിക്കുകയും ദൈവസ്നേഹത്തിലേക്കു അവരെ ആകര്ഷിക്കുകയും വേണം . കാരണം അവര്‍ ജനിച്ച സാഹചര്യത്തിലും വിശ്വാസത്തിലും അവര്‍ വളര്ന്നു വരുന്നതു അവരുടെ കുറ്റമല്ല.  ( ലഭിച്ച അനുഗ്രഹം ,വിശ്വാസം ,വെളിച്ചം ത്യജിച്ചവരെയല്ല ഉദ്ദേശിച്ചതു സഭയുടെ അംഗമായി ജീവിച്ചിട്ടു വിശ്വാസം ത്യജിച്ചുപോയവരെ   അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണ്ടേണ്ടതു ആവശ്യമാണു ) 

ദൈവം നമ്മില്‍ ചൊരിഞ്ഞ ദൈവീകസ്നേഹം അപരനിലേക്കു, സഹോദരനിലേക്കു പകരുകയെന്നുള്ളതു എന്‍റെ കടമയാണു. യേശു പറഞ്ഞു ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിന്‍ ( യോഹ.13:34 )

യേശു ആരേയും പാര്സ്വവല്ക്കരി ച്ചീല്ല. വിശ്വാസിയേയും ,അവിശ്വാസിയേയും, ചുങ്കക്കാരേയും,വ്യഭിചാരികളേയും ഒക്കെ സ്വീകരിച്ചു , സ്നേഹം ഒന്നു മാത്രം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...