Thursday 21 June 2018

ശബരിമലതീര്ത്ഥാടകരെ സ്വീകരിക്കുന്നതു തെറ്റാണോ ?

ദീപം = ദൈവം യേശു പറഞ്ഞു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു . അതിനാല്‍ ദീപാരാധന = ദൈവാരാധന യല്ലേ ? ഹിന്ദു സഹോദരന്മാര്‍ ദീപാരാധന നടത്തുമ്പോള്‍ അവര്‍ സത്യദൈവത്തെ തന്നെയല്ലേ ആരാധിക്കുന്നതു ? അവര്‍ വീടുകളില്‍ നിലവിളക്കുകൊളുത്തി വെച്ചിട്ടു കീര്ത്തനങ്ങള്‍ ആലപിക്കുമ്പോള്‍ അവര്‍ ദൈവത്തെ തന്നെയല്ലേ ആരാധിക്കുന്നതു ? പിന്നെ എങ്ങനെ അവര്‍ നിരീശ്വരവാദികളാകും. ? അവര്‍ക്കും ദൈവം തന്നെയാണു വെളിപാടുകള്‍ നല്കിയിരിക്കുന്നതു .അവര്‍ക്കു ലഭിച്ച വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ദൈവത്തെ ആരാധിക്കുന്നു. അവര്‍ തത്വമസിയില്‍ വിശ്വസിക്കുന്നു . ഏതാണ്ടു ഇതു തന്നെയല്ലേ യേശുവും പഠിപ്പിച്ചതു ? " എന്‍റെ ശരീരം യഥാര്ത്ഥ ഭക്ഷണമാണു.എന്‍റെ രക്തം യഥാത്ഥ പാനീയവുമാണു. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. " ( യോഹ, 6:55 - 56 ) എന്നാല്‍ പിന്നെ ഹിന്ദുക്കള്‍ ചെയ്യുന്നതുപോലെ ചെയ്താല്‍ പോരേയെന്നു ആരെങ്കിലും ചോദിച്ചാല്‍ അതു ശരിയല്ല. കാരണം ഓരോരുത്തര്‍ക്കും ലഭിച്ച താലന്താണു വര്‍ദ്ധിപ്പിക്കേണ്ടതു. ഒരാള്‍ ക്രിസ്ത്യാനിയായി ജനിക്കുന്നു.മറ്റൊരാള്‍ ഹിന്ദുവായി ജനിക്കുന്നു. രണ്ടു പേരും ദൈവമക്കള്‍ തന്നെ ! രണ്ടു പേര്‍ക്കും ദൈവക്രുപലഭിക്കും. അതിനാല്‍ ഒരു ഹിന്ദു സഹോദരന്‍ അവന്‍ വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കാന്‍ ( ശബരിമലയിലേക്കു ) പോകുന്നതു കണ്ടാല്‍ അവനെ പ്രോല്സാഹിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല. സഹോദരസ്നേഹം പ്രകടിപ്പിക്കുന്നതിനാല്‍ ദൈവത്തിനു അതു സ്വീകാര്യവുമാണു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...