Saturday 23 June 2018

കുറുന്തോട്ടിക്കു വാതം പിടിച്ചാല്‍ എന്തു ചെയ്യും ?

ഒരു ക്രിസ്ത്യാനി അവന്‍റെ ജീവിതത്തില്‍ക്കൂടി യേശുവിനെ സാക്ഷിക്കേണ്ടവനാണു.ഇന്നു അവന്‍റെ ജീവിതം കണ്ടാല്‍ ആരും യേശുവിനെ അറിയില്ല. അധവാ അവന്‍ യേശുവിനു എതിര്‍ സാക്ഷ്യം വഹിക്കുന്നു .എന്നിട്ടു അന്യ മതസ്തര്‍ വിഗ്രഹാരാധകരാണു അവര്‍ക്കു രക്ഷയില്ലെന്നു കാച്ചുന്നു. വാതത്തിനു ചികില്സിക്കേണ്ട കുറുന്തോട്ടിക്കു വാതമോ ?

മുയലിന്‍റെ പുറകെ ഓടീയപട്ടിയും, ഓടുന്ന പട്ടിയെനോക്കി ഓടിയ പട്ടിയും

ഹാ ഹാ ഹാ

മുയലിനെ നോക്കി ഓടുന്ന പട്ടി അതിന്‍റെ ഓട്ടം ഒരിക്കലും അവസാനിപ്പിക്കില്ല ലക്ഷ്യം കാണാതെ. എന്നാല്‍ ഓടുന്ന പട്ടിയെ നോക്കി അതിന്‍റെ പുറകെ ഓടുന്നപട്ടികള്‍ അല്പം ഓടിയിട്ടു ഓട്ടം നിര്ത്തും
ഇന്നു ഇതുപോലെയാണു പലരും യേശുവിനെ നോക്കി ഓടുന്നവര്‍ ലക്ഷ്യത്തിലെത്തും . ആളുകളെ  ,പുതിയ പുതിയ ആശയക്കാരേയും ,നേതാക്കന്മാരേയും ,പേരിനും പെരുമക്കുംവേണ്ടിയും, പണലാഭത്തിനും, ഭൌതീകനേട്ടത്തിനും വേണ്ടി ഓടുന്നവര്‍ കുറെ യോടി ഓട്ടം അവസാനിപ്പിക്കും. അവര്‍ നോക്കുന്നതു ഭൌതീകതയിലേക്കാണു. അവര്‍ നോക്കുന്നതു നിയമം കീറിമുറിച്ചു അതു പാലിക്കപ്പെടുന്നുണ്ടോ യെന്നാണു . ലോകത്തിലേക്കു നിയമം കൊണ്ടുവന്നതു മോശയാണു. യഹൂദന്മാരു നോക്കിയിരുന്നതു നിയമം പാലിക്കപ്പെടുന്നുണ്ടോ യെന്നാണു,പക്ഷേ നിയമത്തിന്‍റെ യഥാര്ത്ഥ അര്ത്ഥം പോലും അറിയാതെയാണു നിയമം പാലിക്കുന്നതു .യേശു വന്നപ്പോള്‍ പലനിയമങ്ങളും അതിന്‍റെ അര്ത്ഥം എന്താണെന്നു മനസിലാക്കികൊടുത്തു. നിയമം മാറ്റിയില്ല. അതിന്‍റെ അര്ത്ഥം പറഞ്ഞുകൊടുത്തു.

എന്നാല്‍ യേശു വന്നപ്പോള്‍ ക്രുപയും രക്ഷയുമാണു കൊണ്ടുവന്നതു .ക്രുപയും സ്നേഹവുമാണു കൊണ്ടുവന്നതു .മതവും ജാതിയും, പാപവും ,പുണ്ണ്യവും ഒന്നും നോക്കാതെ എല്ലാവര്‍ക്കും സ്നേഹം പകര്ന്നുകൊടുത്തു. ആരേയും മാറ്റി നിര്ത്തിയില്ല. ശത്രുക്കളെപ്പോലും സ്നേഹിക്കാനാണു യേശു പഠിപ്പിച്ചതു.വിശ്വാസിയേയും അവിശ്വാസിയേയും യേശു സ്നേഹിച്ചു. കുഷ്ടരോഗികളെപ്പോലും മാറ്റിനിര്ത്തിയില്ല.വ്യഭിചാരിണികളേയും കള്ളന്മാരേയും, ചുങ്കക്കാരേയും ഒക്കെ സ്നേഹിച്ചു .സുവിശെഷം പറഞ്ഞു . എന്നാല്‍ ഇന്നു അതു സ്വീകരിക്കാതെ ,വിഗ്രാഹാരാധനയുടെ പേരു പറഞ്ഞു, അന്ധവിശ്വാസത്തിന്‍റെ പേരുപറഞ്ഞു എല്ലാവരേയും പാര്‍ശ്വവല്ക്കരിക്കാനും ,അവരുടെ ്ആരാധനയെ ദുഷിക്കാനും, അവരെല്ലാം വിഗ്രഹങ്ങളുടെ പുറകെയാണെന്നും അവരെ സ്വീകരിച്ചാല്‍ ,നന്മചെയ്യുന്നവരെ പ്രോല്സാഹിപിച്ചാല്‍ , നമ്മളും അവരെ പ്പോലെ ആകുമെന്നും, അല്ലെങ്ങ്കില്‍ നമുക്കും അവര്‍ ചെയ്യുന്നതുപോലെ ചെയ്താല്‍ മതിയെന്നു തീരുമാനിക്കുന്നവരും ധാരാളം.

എങ്ങനെ ആരാധിക്കണം ?

അവരവര്‍ക്കു കിട്ടിയവെളിപാടനുസരിച്ചാണു ഓരോരുത്തരും ആരാധിക്കുന്നതു. ചിലര്‍ മുട്ടിമേല്‍ നിന്നും, ചിലര്‍ നിന്നും,മറ്റുചിലര്‍ തുള്ലിച്ചാടിയും, ആഫ്രിക്കന്‍ നാടുകളില്‍ ഡാന്സും കൂത്തുമായും ആരാധിക്കുന്നു. ആര്‍പ്പുവിളികളാലും, കിന്നരങ്ങള്‍ മീട്ടിയും, തപ്പുകള്‍ കൊട്ടിയും, ചതുരക്കപ്പുകളാലും ആരാധിക്കുന്നു. ഓരോരുത്തര്‍ക്കും ദൈവം തന്നെ വെളിപാടുകള്‍ കൊടുക്കുന്നു. ഒരു മനുഷ്യന്‍ പോലും നശിക്കുന്നതു ദൈവത്തിനു ഇഷ്ടമല്ല. പലമാര്‍ഗങ്ങളില്ക്കൂടി ദൈവം മനുഷ്യനെ രക്ഷിക്കുന്നു.

ചിലര്‍ ചോദിക്കും എന്നാല്‍ ബൈബിള്‍ തിരുത്തണമോ ? സഹോദരാ ബൈബിള്‍ നിനക്കുള്ളതാണു. അതു മറ്റുള്ലവരിലേക്കു പകരാനാണു നിന്നെ ദൈവം ഭരമേല്പ്പിച്ചതു .നിനക്കു അതു സാധിക്കാതെപോയതുകൊണ്ടു അപരനെ കുറ്റപ്പെടുത്തേണ്ടാ .അവന്‍ നശിക്കുന്നതു നിന്‍റെ കുറ്റം കൊണ്ടാണെങ്കില്‍ നീ കണക്കു പറയേണ്ടി വരും .

ദൈവം കൊടുത്ത താലന്തുകള്‍ ഒരുപോലെയല്ല .

ഇവിടെയാണു  കൂടുതല്‍ സ്വീകരിച്ചവനില്‍ നിന്നും കൂടുതല്‍ ചോദിക്കും. കുറവു സ്വീകരിച്ചവന്‍ കുറച്ചു കൊടുത്താല്‍ മതി. ക്രിസ്ത്യാനികള്‍ കൂടുതല്‍ സ്വീകരിച്ചവരാണു അവരോടു കൂടുതല്‍ ചോദിക്കും. എന്നാല്‍ കുറച്ചു കിട്ടിയവന്‍ കുറച്ചുകൊടുത്താല്‍ മതിയല്ലോ ഞാനും അവന്‍റെ കൂടെ കൂടിയേക്കാമെന്നു വിചാരിച്ചാല്‍ തെറ്റി. അവന്‍ ഒറ്റപ്രാവശ്യം മലക്കുപോയാല്‍ ചിലപ്പോള്‍ രക്ഷപെടും .നീ 1000 പ്രാവശ്യം പോയാലും രക്ഷിക്കപെടുകില്ലെന്നു മാത്രമല്ല ശിക്ഷിക്കപ്പെടുകയും ചെയ്യും .കാരണം നിനക്കു കൂടുതല്‍ ലഭിച്ചിട്ടുണ്ടു .നിന്‍റെ അറിവിനു വിപരീതമായി പ്രവര്ത്തിച്ചാല്‍ നീ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും .

ഇന്നു പലരും ചോദിക്കുന്ന ചോദ്യമാണു എന്നാല്‍ നമുക്കും അവരെപ്പോലെ അമ്പലത്തിലും, മലക്കുമൊക്കെപോയാല്‍ മതിയെല്ലോയെന്നു ? അവരോടു എന്തു പറയണം ? സഹോദരാ നീ 100 താലന്തു സ്വീകരിച്ചവനാണു .1 താലന്തു സ്വീകരിച്ചവന്‍റെ കൂടെ കൂടിയാല്‍ മതിയെല്ലോയെന്നു പറഞ്ഞാല്‍ പൊട്ടത്തരമല്ലേ ?

ഒരു താലന്തു സ്വീകരിച്ചവനെ മാറ്റി നിര്ത്താതെ അവനേയും പ്രോല്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യാന്‍ പഠിക്കുക   അല്ലാതെ ബൈബിള്‍ തിരുത്തണമോയെന്നല്ല ചോതിക്കേണ്ടതു

ചിലപ്പോള്‍ സങ്കടം തോന്നും ചില സഹോദരന്മാരുടെ കമന്‍റ്റും സംശയവും കാണുമ്പോള്‍

ബൈബിള്‍ അനുസരിച്ചു ജീവിക്കേണ്ടവര്‍ ആരാണു ?

ബൈബിള്‍ പഠിച്ചവരും ബൈബിള്‍ അനുസരിച്ചു ജീവിക്കാന്‍വഇളിക്കപ്പെട്ടവരും, പ്രത്യേകിച്ചു ക്രിസ്ത്യാനികള്‍ അല്ലേ ?

ഹിന്ദുക്കളോ , മുസിലീമോ ഒക്കെ ബൈബിള്‍ അനുസരിച്ചാണോ ജീവിക്കേണ്ടതു ? ഒരു കുഞ്ഞു ഹിന്ദുവായോ മുസ്ലിം ആയോ ജനിക്കുന്നതു ആ കുഞ്ഞിന്‍റെ തെറ്റാണോ ? നീ ക്രിസ്ത്യാനിയായി ജനിച്ചതു നിന്‍റെ എന്തെങ്കിലും മേന്മകൊണ്ടാണോ ?

ഓരോരുത്തരും ജനിച്ച മതത്തിന്‍റെ അനുശാസനം അനുസരിച്ചു ജീവിച്ചാല്‍ മതി .മനുഷ്യരെ മനുഷ്യരായും അവരില്‍ ദൈവം വസിക്കുന്നുണ്ടെന്നും വിചാരിച്ചു ദൈവത്തിനു നീ ചെയ്യേണ്ട ശുസ്രൂഷ അവര്‍ക്കു ചെയ്തു സ്നേഹത്തില്‍ അവരെ സ്വീകരിച്ചാല്‍ അതിനു ഒരുവനു കഴിഞ്ഞാല്‍ അവന്‍ രക്ഷപെടും. കാരണം അവനുലഭിച്ച അറിവിനു അനുസരിച്ചാണു അവന്‍ വിധിക്കപ്പെടുക. " മാനവ സേവയില്ക്കൂടിവേണം മാധവസേവചെയ്യാന്‍ ." അതിനു അവന്‍റെ വിശ്വാസമോ ,അവന്‍റെ ആചാരമോ ഒന്നും നോക്കാന്‍ പാടില്ല. മനുഷ്യനായി ജനിച്ച എല്ലാവരും ദൈവമക്കളാണെന്നു ധരിക്കണം. വ്രുദശുദ്ധിയോടെ മലക്കുപോകുന്നവനെ പുശ്ചിക്കുകയല്ലവേണ്ടതു അവനു ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ അവന്‍ ദൈവാരാധന നടത്തുന്നു,അവനെ അഭിനന്ദിക്കുക.അവനെ പ്രോല്സാഹിപ്പിക്കുക.അവനെ സ്വീകരിക്കുക കാരണം അവന്‍ നല്ല പ്രവര്ത്തിചെയ്യുന്നു.     

എന്നാല്‍ നിനക്കുകിട്ടിയ വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ അതിനകത്തു ഒരു കാര്യവും ഇല്ലെന്നു തോന്നാം മാത്രമല്ല അവനെ അനുകരിച്ചു നീയും മലക്കുപോയാല്‍ നീ വിധിക്കപ്പെടും കാരണം അവനു ലഭിച്ച വെളിപാടല്ല നിനക്കു ലഭിച്ചതു .

അവനു ലഭിച്ചതും ദൈവീകവെളിപാടാണു . നിനക്കുലഭിച്ചതും ദൈവികവെളിപാടാണു.അവനും മനുഷ്യകുഞ്ഞായി ജനിച്ചു. നീയും മനുഷ്യകുഞ്ഞായി ജനിച്ചു. നിനക്കു യേശുവിന്‍റെ ,ദൈവത്തിന്‍റെ , ഉപദേശവും പഠനവും നേരിട്ടു ലഭിച്ച കൂട്ടത്തില്‍ ജനിക്കാന്‍ സാധിച്ചു അധവാ നിനക്കു കൂടുതല്‍ 100 താലന്തു ലഭിച്ചു. അയാള്‍ക്കു 1 താലന്തേ ലഭിച്ചിട്ടുള്ളു. അതിന്‍റെ കണക്കേ അയാളോടു ചോദിക്കൂ. 100 വാങ്ങിയിട്ടു  ഒന്നു കിട്ടിയവനെപ്പോലെ ജീവിച്ചാല്‍ മതിയോന്നു ചോദിക്കുന്നവനെ എന്തു വിളിക്കണം ?

അവനാണു കുറുന്തോട്ടിക്കു വാതം പിടിച്ച‌വന്‍ 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...