Saturday 30 June 2018

മെത്രാനില്ലാതെ സഭയോ സഭയില്ലാതെ മെത്രാനോ ഇല്ല

ഹാ ഹാ എന്നു പറഞ്ഞതുകൊണ്ടു ആരും സഭയേയും മെത്രാനേയും രണ്ടായിക്കാണരുതു. മെത്രാനും വിശ്വാസികളുടെ സമൂഹവും ചേര്ന്നതാണു സഭ.

യേശു ആദ്യം സ്ഥാപിച്ചതു വി കുര്‍ബാനയാണു. പിന്നീടാണു
( പരിശുദ്ധാത്മാവിനെ നല്കിയ ശേഷം ) മെത്രാന്മാരേയും അവരുടെ തലവനേയും നിയമിച്ചതും അധികാരം കൊടുത്തതും .അതു ഒരിക്കലും എടുത്തു മാറ്റപ്പെടുകയില്ല.

ചുരുക്കം .

 കുര്‍ബാന സ്ഥാപിച്ചതും ,മെത്രാനെ വാഴിച്ചതും ,മെത്രാനു അധികാരം കൊടുത്തതും യേശുക്രിസ്തുവാണു. മെത്രാനും ,കുര്‍ബാനയും ഇല്ലാതെ  സഭയില്ല. സഹോദരന്മാരെ ( സഹമെത്രാന്മാരെ ഉറപ്പിച്ചു നിര്ത്താനുള്ള അധികാരം പത്രോസിനു നല്കിയതു യേശു തന്നെയാണു. ആ അധികാരം യുഗാന്ത്യം വരെ നിലനില്ക്കുന്നു. ഇന്നും പത്രോസിന്‍റെ പിന്‍ഗാമിയാണു സഭയുടെ തലവന്‍ .ഏതെങ്കിലും മെത്രാനു പരാജയം സംഭവിച്ചാല്‍, സന്മാര്‍ഗക്ഷതം സംഭവിച്ചാല്‍ , തിരുത്തുവാനുള്ള അധികാരം സഭാതലവനാണു. അവിടെ വിശ്വാസിക്കു കാര്യമില്ല. യേശുവാണു ഇതൊക്കെ നിശ്ചയിച്ചിരിക്കുന്നതു.

വിശ്വാസിയുടെ അംഗബലം നോക്കിയല്ല ദൈവശാസ്ത്ര ത്തിനോ,ആരാധനാക്രമത്തിനൊ, വിശ്വാസത്തിനോ, സ്ന്മാര്‍ഗത്തിനോ , വില കല്പ്പിക്കുവാന്‍. കൂടുതല്‍ ആളുകള്‍ പറഞ്ഞുവെന്നതുകൊണ്ടു മാറ്റാവുന്നതല്ല, വിശ്വാസവും ,സന്മാര്‍ഗവും. ഈ രണ്ടു കാര്യങ്ങള്‍ക്കു മാത്രം പാപ്പായിക്കു അപ്രമാദിത്യാധികാരം ഉണ്ടു.

അര്‍ക്കദിയാക്കൊന്മാരുടെ ഭരണ സിരാകെന്ദ്രം !!!

അര്‍ക്കദിയാക്കോന്‍റെ സ്ഥാനത്തിരിക്കുന്ന മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെ ഭരണ സിരാകേന്ദ്രം കുറവിലങ്ങാടാകണമെന്നു ഞാന്‍ പറയാനുള്ള കാരണം 1) പതിനാറാം നൂറ്റാണ്ടു വരെ ഭാരതത്തിലെ മുഴുവന്‍ മാര്ത്തോമ്മാ നസ്രാണികളുടേയും ഭരണാധിപന്മാരായിരുന്ന അര്‍ക്കദിയാക്കോന്മാരുടെ ഭരണ സിരാകേന്ദ്രം 2) ഏഴരപള്ളികള്‍ക്കു ശേഷം സ്ഥാപിതമായ പ്രഥമ പള്ളി 3) പുരാതന നസ്രാണിസമൂഹങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും 4) മദ്ധ്യദശകങ്ങളിലെ പ്രമുഖ വൈദീക പരിശീലനകേന്ദ്രം. ( മല്പ്പാനേറ്റു സ്വന്തമായിരുന്ന ഇടവക ) 5) നിധീരിക്കല്‍ മാണികത്തനാരുടെ ഇടവകയും ഭരണ സിരാകേദ്രവും . 6) ഭാരതത്തിലെ ആദ്യത്തെ നാട്ടുമെത്രാനായ പറമ്പില്‍ ചാണ്ടി മെത്രാന്‍റെ ( മാര്‍ അലക്സാണ്ടര്‍ ദേ കോമ്പോ ) ഭരണ സിരാകേന്ദ്രം. 7) നസ്രാണികളുടെ തലപ്പള്ളിയെന്ന വിളിപ്പേരു . പിന്നേയും നൂറുകണക്കിനു വിശേഷണങ്ങള്‍ കാണാം .എന്‍റെ മനസില്‍ മായാതെ നില്ക്കുന്ന വിശേഷണങ്ങള്‍ ! പള്ളിയിലേക്കു കയറിപോകുമ്പോള്‍ റോഡില്‍ നിന്നും നടന്നു പടിചവിട്ടിതുടങ്ങുമ്പോള്‍ ആകെ എത്രപടികള്‍ ? ഒരോ വര്ഷവും എണ്ണിനോക്കും കൂടുകയോ കുറയുകയോ ചെയ്തോ ? ആകെ പള്ളിമുറ്റം വരെ 87 പടികള്‍ മുറ്റത്തു നിന്നും പള്ളി അകത്തേക്കു മൂന്നുപടികള്‍ അകെ 90 പടികള്‍ ! പള്ളിമുറ്റത്തു നിന്നും ശവക്കോട്ടയിലേക്കു 44 പടികള്‍ ! ഇതൊക്കെയാണു എന്‍റെ ഓര്മ്മയില്‍ നില്ക്കുക. ചെറുപ്പം മുതലേ അപ്പച്ചന്‍ മുടങ്ങാതെ പോകുമ്പോള്‍ എന്നേയും കൂട്ടുമായിരുന്നു. ഇവിടെ നിന്നുമാണു നമ്മുടെ പൂര്വീകര്‍ കല്ലൂപ്പരെ ദേവീക്ഷേത്രത്തിന്‍റെ അരികില്‍ താമസിച്ചിരുന്നതെന്നും മറ്റും പറഞ്ഞുതരുമായിരുന്നു.അതൊക്കെ ഞങ്ങളുടെ കുടുംബചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണു. കാളികാവു കുടുംബത്തില്‍ നിന്നും പോയി .കാളികാവുകുടുംബം അന്യം നിന്നുപോയപ്പോള്‍ ഒരു മകളെ കെട്ടിച്ചിരുന്ന കുടുംബമാണു പാറ്റാനി.ഇപ്പോള്‍ അവരാണു കാളികാവുകുടുംബക്കാര്‍ . ഏതായാലും ആര്‍ക്കാദിയാക്കോന്‍റെ ഭരണ സിരാകേദ്രത്തില്‍ തന്നെ അതിന്രെ തുടര്‍ച്ചയായ മേജര്‍ ആര്‍ക്കി എപ്പിസ്കൊപ്പല്‍ ഭരണ സിരാകേദ്രവും ആകുന്നതു എത്രയോ മനോഹരം !!!!!!

Friday 29 June 2018

പ്രസംഗവും പ്രവര്ത്തിയും !

മെത്രാനായാലും, വൈദീകനായാലും, മാതാപിതാക്കളായാലും, അദ്ധ്യാപകരായാലും, ജീവിതമാത്രുകയാണു  ഫലപ്രദം !!!!!!!
പ്രസംഗവും പ്രവര്ത്തിയും !

ജീവിതമില്ലാത്ത സുവിശേഷപ്രഘോഷണം നിരര്‍ത്ഥകമാണു .

ജീവിതമാത്രുകയാണു ഏറ്റവും നല്ല ഉപദേശം . ഉപദേശം മാത്രമായാല്‍ ഫലരഹിത്ം  . സുവിശേഷം ജീവിക്കാത്തവന്‍റെ സുവിശേഷപ്രഘോഷണം ഒരു ഹ്രുദയത്തെയും സ്വാധീനിക്കുന്നില്ല.

മാത്രുകാപരമായി ജീവിക്കാത്തമാതാപിതാക്കളുടെ ഉപദേശം ഫലരഹിതമാണു.

ഒരിക്കല്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ക്ളാസില്‍ പോകാതെ ആരുടെയോ കൂടെ പോയവിവരം കൂട്ടുകാരില്‍ നിന്നും അമ്മ മന്സിലാക്കിയിട്ടു മകളെ വഴ്ക്കു പറഞ്ഞു .മുട്ടയില്‍ നിന്നും വിരിഞ്ഞില്ല അതിനുമുന്‍പേ .അപ്പനിംഗുവരെട്ടെ . ഇന്നു ഞാന്‍ പറഞ്ഞുകൊടുക്കും. ഇതുകേട്ടിട്ടു മകള്‍ക്കു പാകപ്പകര്‍ച്ചയൊന്നുമുണ്ടായില്ല. എന്നിട്ടു പറഞ്ഞു അത്രയേ ഉള്ളോ ? അമ്മ എന്‍റെ കാര്യം പറഞ്ഞുകൊള്ളുക .അമ്മയുടെ കാര്യം ഞാനും പറഞ്ഞുകൊള്ലാം . പിന്നെ അമ്മ മിണ്ടിയില്ല. ആരും അപ്പനോടു ഒന്നും പറഞ്ഞില്ല. 

ഒരു സംഭവം പറയാം .                                             
       
(കൌണ്സിലിംഗ്  രഹസ്യം.  ആളിനെതിരിച്ചറിയാതെ പറയാമല്ലോ )

കൌണ്സിലിംഗിനു വന്നപെണ്‍കുട്ടി പറഞ്ഞതു .

അമ്മയും മകളും താമസിക്കുന്നവീട്ടില്‍ അടുത്തുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന അപരിചിതനായ ഒരു പയ്യന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. മകള്‍ സ്കൂളില്‍ നിന്നു വരുമ്പോഴും പലപ്പോഴും   അവന്‍ വീട്ടില്‍ കാണും .സൌഹ്രുദം പ്രണയത്തിലേക്കു നീണ്ടു. അമ്മ എപ്പോഴും മകളെ ഉപദേശിക്കും മകളേ സൂക്ഷിച്ചുകൊള്ളണം ! അവനുമായി വലിയ പരിചയത്തിനു പോകേണ്ടാന്നു .ബോര്മ്മയിലെ പണികഴിഞ്ഞു അവന്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണു. അതിനുള്ള സൌകര്യം അമ്മതന്നെ ഒരുക്കികൊടുക്കുന്നതായിരിക്കും. മകള്‍ സ്കൂളില്‍ പോയാല്‍ പിന്നെ വീട്ടില്‍ അമ്മ മാത്രമേയുള്ളു .  ഈ പയ്യന്‍ ഈ പെണ്‍കുട്ടിയെ അവള്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ചും കാണുമായിരുന്നു. സംസാരിക്കുമായിരുന്നു. കാലക്രമത്തില്‍ ക്ളാസ്  കട്ടുചെയ്തു ഇവര്‍ സിനിമക്കുപോയി. പിന്നെ ഇവന്‍ ആ പെണ്‍കുട്ടിയെ ഒരു മുസ്ലീമിന്‍റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്ത്രീമാത്രം .ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലാണു. ഈ പയ്യനും മുസ്ലീമാണു. ആ സ്ത്രീ ഇവര്‍ക്കുവേണ്ട സൌകര്യ്ം ചെയ്തുകൊടുക്കും. അങ്ങനെ ആ വീട്ടില്‍ വെച്ചു ശാരീരിക ബന്ധം തുടര്ന്നുകൊണ്ടുപോയി. സ്കൂളില്ലാത്തപ്പോള്‍ പള്ളിയില്‍ പോകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ഇവന്‍ ഈ പെണ്‍കുട്ടിയുമായി മുസ്ലീമിന്‍റെ വീട്ടില്‍ ആയിരിക്കും. അവളുടെ കയ്യില്‍ നിന്നും പണവും തിരികെ കൊടുക്കാമെന്നുള്ള ഉറപ്പില്‍ വാങ്ങാന്‍ തുടങ്ങി. പിന്നെ ഇവളുടെ മാലയും വളകളും ഒക്കെ അത്യാവശ്യമാണു ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കാമെന്നു പറഞ്ഞു അവന്‍ വാങ്ങിയിരുന്നു. നിംഗളുടെ മതത്തില്ചേര്ന്നു ഞാന്‍ നിന്നെ കെട്ടിക്കോളാമെന്നു ഉറപ്പുംകൊടുത്തു. അങ്ങനെ അവളുടെ പണവും ,സ്വര്ണവും ,ശരീരവും അവന്‍ സ്വന്തമാക്കി.ഇതൊന്നും അമ്മ  അറിഞ്ഞിരുന്നില്ല. അമ്മയുമായി മാത്രമേ ലോഹ്യമുള്ളെന്നു കരുതിയ അമ്മക്കു തെറ്റി. അമ്മ മകള്‍ക്കു എപ്പോഴും ഉപദേശം കൊടുത്തിരുന്നു. മോളേ സൂക്ഷിക്കണം ! അവനുമായി ഒരടുപ്പവും വേണ്ടാ .സംസാരിക്കാനും ഒന്നും പോകരുതു . മകളുറ്റെ വിവരമൊന്നും അമ്മ അറിഞ്ഞിരുന്നില്ല.       
                                                                       
ഒരിക്കല്‍ പേറ്ഷ്യന്‍ ഗള്‍ഫിനു പോകാന്‍ ഒത്തെന്നും പറഞ്ഞു പോയിട്ടു വര്ഷങ്ങളോളം കഴിഞ്ഞും വിവരമൊന്നുമില്ല. പഠനം കഴിഞ്ഞപ്പോള്‍ വിവാഹാലോചനവന്നു. വിവാഹ്ം ഉറപ്പിച്ചു. ആ സമയത്തു പെണ്‍കുട്ടി കൌണ്സിലിംഗിനു വന്നപ്പോഴാണു വിവരം പറഞ്ഞതു .എല്ലാം നഷ്ടപെട്ട  പെണ്‍കുട്ടി ഇതൊന്നും അമ്മയെ അറിയിച്ചിട്ടില്ല.                       
                                                                 
അമ്മ ഇതൊന്നും അറിഞ്ഞില്ലെ അവനെ എന്തിനാണു അമ്മവീട്ടില്‍ കയറ്റിയതെന്നു ഞാന്‍  ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതു അമ്മയുടെ ഭാഗത്തു ഒരു കുറ്റവും ഇല്ല അമ്മ എപ്പോഴും എന്നെ ഉപദേശിക്കുമായിരുന്നു .   "മകളേ സൂക്ഷിച്ചുകൊള്ളണമെന്നു " .

ഉപദേശിക്കുന്ന അമ്മ നല്ല മാത്രുക കാട്ടിയിരുന്നില്ല . മുസ്ലീം പയ്യനെ വീട്ടില്‍ സ്വാഗതം ചെയ്തിട്ടു മകള്‍ സൂക്ഷിക്കണമെന്നു ഉപദേശിച്ചു .അമ്മ സൂക്ഷിച്ചുമില്ല. മകള്‍ക്കുണ്ടായ നഷ്ടമൊന്നും അമ്മ അറിഞ്ഞുമില്ല.

എന്നെ സംബന്ധിച്ചു ഇതു ഒരു ഒറ്റപെട്ട സംഭവമല്ല .ഒരു കൌണ്സിലര്‍ എന്നരീതിയില്‍ ധാരാളം രഹസ്യങ്ങള്‍ മനസിലാക്കുന്നു. പുറത്തു പറയാന്‍ പാടില്ലെല്ലോ ?

ജീവിത മാത്രുകയാണു ഏറ്റവും നല്ല ഉപദേശം !

മാത്രുകയില്ലാത്ത ഉപദേശം ഫലരഹിതമാണു.

വ്യഭിചാരം ചെയ്യരുതെന്നു ഉപദേശിക്കുകയും അതേസമയം സ്വയം വീണുപോകയും ചെയ്താല്‍ ഉപദേശത്തിനു എന്തു ഫലം ?

Thursday 28 June 2018

പ്രാര്ത്ഥന എന്നെ എങ്ങനെ സ്വാധീനിക്കുന്നു ?

പ്രാര്ത്ഥന !!!

പ്രാര്ത്ഥനയില്‍ ക്കൂടി എനിക്കു ദൈവത്തിങ്കലേക്കു അടുക്കാന്‍ സാധിച്ചോ അതോ അവിടെ തന്നെയോ അതൊ അകന്നോ ???

പ്രാര്ത്ഥിച്ചതുകൊണ്ടു എന്തെങ്കിലും ഫലം ഉണ്ടോ ?

ഏറ്റവും വലിയ പ്രാര്ത്ഥന പ.കുര്‍ബാന ( ബലിയര്‍പ്പണം ) ആണെല്ലോ ? അതു കഴിഞ്ഞുള്ള അവസ്ഥയെന്താണു ? സമാധാനമോ സംത്രിപ്തിയോ ആണോ ?  അതോ അസമാധാനമോ അസ്ംത്രിപ്തിയോ ആണോ ?

ഒരാള്‍ പ്രാര്ത്ഥിക്കുന്നു .കൂടുതല്‍ സമയം പ്രാര്ത്ഥിക്കുന്നു. പ്രാര്ത്ഥന കഴിയുമ്പോള്‍ പ്രാര്ത്ഥനക്കു മുന്‍പുള്ല അയാളുടെ അവസ്ഥയില്‍ നിന്നും എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ ? അതോ പഴയ അവസ്ഥയില്‍ തന്നെയാണോ ? ഒരു മാറ്റവും സംഭവിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണു പ്രാര്ത്ഥിക്കുന്നതു ?

വി.കുര്‍ബാനക്കുശേഷം സമാധാനത്തോടെ ഭവനത്തിലേക്കു മടങ്ങുവാന്‍ സാധിക്കുന്നുണ്ടോ ? ബലിയില്‍ സംബന്ധിച്ചതുകൊണ്ടു മനസമാധാനം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടോ ? അതോ ഭാരം കൂടുകയാണോ ചെയ്തതു ? കലങ്ങിയ മനസിന്‍റെ തെളിമക്കു പകരം കൂടുതല്‍ കലങ്ങുകയാണോ ചെയ്തതു ? ഓ ഇതിനു വന്നതുകൊണ്ടു പലതും മുടങ്ങി ഇനിയും എങ്ങനെ അതൊക്കെ പൂര്ത്തിയാക്കുമെന്നുള്ള ചിന്തയിലാണോ ?  എങ്കില്‍ പിന്നെ എന്തിനു ഈ ബലി അര്‍പ്പണം ?

പ്രാര്ത്ഥനക്കുശേഷവും ,ബലിയര്‍പ്പണത്തിനു ശേഷവും   ഞാന്‍ മാറണം . എന്നില്‍ പരിവര്ത്തനം ഉണ്ടാകണം !

ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനു പ്രാര്ത്ഥിക്കണം ? എന്തിനു ബലിയര്‍പ്പിക്കണം ?

യേശു കാണിച്ചു തന്ന മാത്രുകയെന്തു ?

ജോലിത്തിരക്കിനിടയില്‍ ,ഭക്ഷണം പോലും കഴിക്കാന്‍ സമയം ഇല്ലാതെ ജനത്തിന്‍റെ ഇടയില്‍ ജോലി ചെയ്തു താളര്ന്നപ്പോള്‍ , അല്പം വിശ്രമത്തിനായി, അല്‍ പം ശാന്തി ലഭിക്കുന്നതിനായി, അല്പം സമാധാനം ലഭിക്കുന്നതിനായി പിതാവുമായി ഒന്നായി പ്രാര്ത്ഥനയില്‍ ചിലവിട്ടു. പ്രാര്ത്ഥന കഴിഞ്ഞാല്‍ ശാന്തിയും സമാധാനവും ,ഊജസ്വലതയും ലഭിക്കുന്നു. ആവശ്യത്തിനുള്ള ശക്തി സംഭരിച്ചിരുന്നതു പ്രാര്‍ ത്ഥനയില്‍ നിന്നുമാണു.    എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പു പ്രാര്ത്ഥന ദീര്‍ഘിപ്പിച്ചിരുന്നു. ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന്രെ തലേ രാത്രി മൂവന്‍ യേശു പ്രാര്ത്ഥനയിലായിരുന്നു അതുകഴിഞ്ഞു നേരം വെളുത്തപ്പോഴായിരുന്നു ശിഷ്യന്മാരെ തിരഞ്ഞെടുത്തതു.

സ്വയം രൂപപ്പെടുന്നവരും ,ദൈവത്തെ രൂപപ്പെടുത്തുന്നവരും.

ദൈവത്തിനു സ്വീകാര്യമായ വിധത്തില്‍ സ്വയം രൂപപ്പെടുന്നവര്‍ .തന്‍റെ അവസ്ഥ മനസിലാക്കി കുറവുകളെ പരിഹരിക്കാനായി ശ്രമിക്കുകയും,താന്‍ പാപിയാണെന്നുള്ള അവബോധം ഉണ്ടാകുകയും, ദൈവതിരുമുന്‍പില്‍ തന്നെതന്നെ താഴ്ത്തുകയും ,തന്നില്‍ കനിയേണമേ യെന്നു പ്രാര്ത്ഥിക്കുക്യും ചെയ്യുന്നവന്‍ .അവന്‍ പ്രാര്ത്ഥനക്കുശെഷം നീതീകരിക്കപെട്ടവനായി ഭവനത്തിലേക്കു മടങ്ങും. ഉദാ. ചുങ്കക്കാരന്‍റെ പ്രാര്ത്ഥനയെടുക്കാം .
മറ്റുചിലരാകട്ടെ ദൈവത്തെ അവരുടെ ഇഷ്ടത്തിനു രൂപപ്പെടുത്തുന്നു.

അവരാകട്ടെ ഞാനും ദൈവവും ഒരുപോലെയാണു.അധവാ ഞാന്‍ ചെയ്യുന്നതൊക്കെ ദൈവത്തിനു ഇഷ്ടമാണു. ഞാന്‍ ചെയ്യുന്നതെല്ലാം ദൈവം അംഗീകരിക്കും. ദശാംശം കൊടുക്കുന്നു. സുവിശെഷം പറയുന്നു.പള്ളിക്കു വേണ്ടതെല്ലാം കൊടുക്കുന്നു. വലിയ മണികൊടുത്തു .പിന്നെ അച്ചന്‍ പറഞ്ഞതെല്ലാം കൊടുത്തു .ഈ ഞാന്‍ ബാക്കിയുള്ളവരെ പ്പോലൊന്നുമല്ല.   ചുരുക്കത്തില്‍ ഞാന്‍ ബാക്കിയുള്ളവരെപ്പോലെയൊന്നുമല്ല .ദൈവം എന്‍റെ സ്വന്തമാണു, ഞാന്‍ പറയുന്നതെല്ലാം ദൈവം കേള്‍ക്കും. വാസ്ഥവത്തില്‍ എന്താണു സംഭവിക്കുക ? ദൈവതിരുമുന്‍പാകെ ഇയാള്‍ക്കു ഒരു നീതീകരണവും ലഭിക്കുന്നില്ല.  ഉദാ. ഫരീസേയന്‍റെ പ്രാര്ത്ഥന !
സഹോദരന്മാരേ നമുക്കു ചിന്തിക്കാം !

പ്രാര്ത്ഥനക്കുശേഷം എനിക്കു വല്ല മാറ്റവും ഉണ്ടോ ?

ബലിക്കുശേഷം ശാന്തിയുംസമാധാനവും ലഭിക്കുന്നോ ?

അതോ ബലിയുടെ സമയത്തും വാച്ചും നോക്കി ഇതു എപ്പോള്‍ ഒന്നു തീര്ന്നുകിട്ടുമെന്നു  ചിന്തിച്ചും കൊണ്ടു നില്ക്കുകയാണോ ? സമയം തീരെയില്ല പ്രാര്ത്ഥി ച്ചുവെന്നു വരുത്തി അവസാനിപ്പിക്കുകയാണോ ? എല്ലാം ഒരു ചടങ്ങായി മാത്രം ചെയ്തു തീര്‍ക്കുകയാണോ ?

ബലിയും പ്രാര്ത്ഥനയും  ഒക്കെ ഒരു ചടങ്ങുനിര്‍ വഹിക്കല്‍ മാത്രമാണോ ? ചിലപ്പോള്‍  വൈകിട്ടത്തെ  പ്രാര്ത്ഥനയും ഭക്ഷണത്തിനിരിക്കുമ്പോള്‍ ഒരു കുരിശുവരയില്‍ തീര്‍ക്കുന്നവരും കാണും . ഇന്നു മനുഷ്യന്‍ യഥാര്ത്ഥ  ദൈവത്തില്‍ നിന്നും അകന്നു അവനു ഇഷ്ടമുള്ള ദൈവത്തെ സ്വയം നിര്മ്മിച്ചു അവനു ഇഷ്ടമുള്ളതു മാത്രം ചെയ്തു സ്വയം സ്ംത്രിപ്തനാകുന്നു

Wednesday 27 June 2018

ദൈവമാതാവു

എമേ ദാലോഹോ = Mother of God = ദൈവമാതാവു

കത്തോലിക്കാ സഭയുടേയും കിഴക്കന്‍ സഭകളുടേയും കാഴ്ചപ്പാടാണു ഇതു. ഇതില്‍ നിന്നും എന്തു മനസിലാക്കുന്നു ?

ദൈവത്തിനു അമ്മയുണ്ടോ ? ഇല്ല.

പിന്നെ പരിശുദ്ധ കന്യാമറിയത്തെ ദൈവമാതാവു എന്നു പറയുന്നതെന്തുകൊണ്ട് ?

പരിശുദ്ധകാന്യാമറിയം യേശുവിന്‍റെ അമ്മയാണു.

യേശു ദൈവമാകയാല്‍ യേശുവിന്‍റെ അമ്മയെ ദൈവമാതാവെന്നു സംബോധന ചെയ്യുന്നു.

അതിനാല്‍ ദൈവത്തിന്‍റെ , പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ല. ദൈവമാതാവു എന്നു പറയുന്നതുകൊണ്ടു കത്തോലിക്കാസഭയോ കിഴക്കന്‍ സഭകളോ കന്യാമറിയം പരിശുദ്ധ ത്രീത്വത്തിന്‍റെ ,ദൈവത്തിന്‍റെ അമ്മയാണെന്നു പറയുകയോ.പഠിപ്പിക്കുകയോ ,വിശ്വസിക്കുകയോ ചെയ്യുന്നില്ല.

പരിശുദ്ധ കന്യാമറിയം യേശുവിന്‍റെ അമ്മയായി അനാദിയിലെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ !

"താന്‍ മുന്‍ കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു ; വിളിച്ചവരെ നീതീകരിച്ചു ; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. " ( റോമ.8: 30 )

അതേ പരിശുദ്ധ കന്യാമറിയത്തെ മഹത്വപ്പെടുത്തിയതു മനുഷ്യരല്ല. പിതാവായ ദൈവമാണു. ദൈവത്തിന്‍റെ അഭിവാദ്യമാണു മാലാഖാ അറിയിച്ചതു. നീ ക്രുപ നിറഞ്ഞവളാണെന്നു പറഞ്ഞതും പിതാവാണു.

പരിശുദ്ധാത്മാവാണു ഏലിശബേത്തിനെ കൊണ്ടു എന്‍റെ കര്ത്താവിന്‍റെ അമ്മയെന്നും, നീ സ്ത്രീകളില്‍ അനുഗ്രഹീതയാണെന്നും പറയിപ്പിച്ചതു. അതെ അവള്‍ കര്ത്താവിന്‍റെ അമ്മയാണു. കാരണം യേശു കര്ത്താവായതുകൊണ്ടു തന്നെ
.
ദൈവത്തിനു ,പാപമുള്ളടത്തു, അശുദ്ധിയുള്ളടത്തു വസിക്കാന്‍ പറ്റില്ല. അതിനാല്‍ അവളെ ജന്മപാപത്തില്‍ നിന്നും ,കര്മ്മ പാപത്തില്‍ നിന്നും സംരക്ഷിക്കേണ്ടതു ആവശ്യമായിരുന്നു. അതിനുള്ള ക്രുപ ദൈവം തന്നെ അവളില്‍ നിറച്ചു.അവള്‍ പാപരഹിതയായി ജനിച്ചു ഒരു പാപവും ചെയ്യാത്തവളായി വളര്ന്നു വന്നു.അങ്ങനെ വിശുദ്ധിയില്‍ ,ദൈവക്രുപയില്‍ നിറഞ്ഞവളിലാണു ,മനുഷ്യപുത്രന്‍ മനുഷ്യനായി അവളില്‍ രൂപം കൊണ്ടതു. അധവാ പരിശുദ്ധാത്മാവില്‍ അവള്‍ ഗര്‍ഭിണിയായി.
അതിനാണു ഏലിസബേത്തു പറഞ്ഞതു നീ സ്ത്രീകളില്‍ അനുഗ്രഹീത, നിന്‍റെ ഉദരഫലവും അനുഗ്രഹീതം !

ദൈവത്തിനു മഹത്വം !!

99 എണ്ണത്തെയും വിട്ടിട്ടു നഷ്ടപെട്ട ഒരെണ്ണത്തിനെ അന്വേഷിക്കുന്നവനാണു കര്ത്താവു .

100 ആടുകള്‍ ഉണ്ടായിരിക്കെ അതില്‍ ഒന്നു ന്ഷ്ടപെട്ടാല്‍ ഒന്നല്ലേ പോയുള്ളു 99 എണ്ണം  സുരക്ഷിതമായി ഉണ്ടെല്ലോ ? എന്നോര്ത്തു വിശ്രമിക്കുന്നവനല്ല നമ്മുടെ കര്ത്താവു.

99 എണ്ണത്തെയും വിട്ടിട്ടു നഷ്ടപെട്ട ഒരെണ്ണത്തിനെ അന്വേഷിക്കുന്നവനാണു കര്ത്താവു .

താന്‍ സ്രിഷ്ടിച്ച മനുഷ്യമക്കളില്‍ ഒരാള്‍ പോലും നഷ്ടമാകാതിരിക്കാന്‍ നോക്കുന്നവനാണു കര്ത്താവു.

ലോകമാകുന്ന മഹാസമുദ്രത്തില്‍ മുങ്ങിതാഴുന്നവനു ഒരു പൊങ്ങുതടി, ഒരു കൊച്ചു വള്ളം ,ഒരു ലൈഫ് ബോട്ടു, ഒരു കപ്പല്‍ ,ചിലര്‍ക്കു ഒരു ചാളത്തടി,ഇതെല്ലാം കൊടുത്തവന്‍ ദൈവം തന്നെ ഉദ്ദേശം ഓരോരുത്തരുടേയും രക്ഷ മാത്രം.  എല്ലാവരേയും രക്ഷിക്കുകയെന്നുള്ളതു ദൈവിക പ്ളാനും പദ്ധതിയുമാണു .

കപ്പലില്‍ ഉള്ളവന്‍ പൊങ്ങുതടിയിലോ,ചാളത്തടിയിലോ, കൊച്ചു വള്ലത്തിലോ യാത്രചെയ്യുന്നവനെ കണ്ടിട്ടു ഇവനൊന്നുമ്രക്ഷപെടില്ല. ഇവനൊക്കെ വിഗ്രഹാരാധകരാണെന്നു പറഞ്ഞു പുശ്ചിക്കുന്നതില്‍ എന്തര്ത്ഥമാണുള്ളതു. ?
ഒരിക്കല്‍ മോശ ആടുമേയിക്കുമ്പോള്‍ ഒരാടിനെ കണ്ടില്ല. തിരക്കിചെന്നപ്പോള്‍ ഒരു നീരുറവയില്‍ നിന്നും വെള്ലം കടിക്കുന്ന ആടിനെ കണ്ടു കിട്ടി .തന്‍റെ കുറ്റമാണു അതിനു ദാഹിച്ചതെന്നു ചിന്തിച്ചു അതിനെ എടുത്തു തോളില്‍ ഇട്ടുകൊണ്ടു വരുമ്പോള്‍ ദൈവം മോശയെ വിളിച്ചു.

നെഹറുവിന്‍റെയൊക്കെ കാലത്തു ഒരു ട്രൈയിനപകടം ഉണ്ടായാല്‍ അതിന്രെ ധാര്മ്മീക ഉത്തരവാദിത്വം ഏറ്റെടുത്തു വകുപ്പു മന്ത്രി രാജിവെയ്ക്കുമായിരുന്നു. തന്രെ കുറ്റമല്ലെങ്കില്‍ കൂടി അതിന്‍റെ ധാര്മ്മീകൌത്തരവാദിത്വം ഏറ്റെടുക്കുന്നു.

ഇന്നു എന്തെല്ലാം സംഭവിച്ചാലും ഒരു മന്ത്രിക്കും അനക്കമില്ല. എന്തെല്ലാം കള്ളത്തരങ്ങള്‍ ചെയ്യുന്നു? അനധിക്രുതമായി കോടാനുകോടി സമ്പാദിക്കുന്നു.പാവങ്ങളെ കൊള്ലയടിക്കുന്നു. ഒരു ധര്മ്മികതയും ഇല്ല. എന്തിനീ സമ്പാദ്യം ?
അവസാനം നീ മറുപടി പറയേണ്ട ഒരു ചോദ്യമാണു


" നിന്‍റെ സഹോദരനെവിടെ ? "

സത്യ വിശ്വാസം

സഭയില്‍ യാന്ത്രീകതകൂടിയും വിശ്വാസം കുറഞ്ഞും വരുന്നുവോ ?

അസമാധാനം വളരുകയും സമാധാനം കൂപ്പു കുത്തുകയും ചെയ്യുന്നുവോ ? സഭയില്‍ ഭിന്നിപ്പിന്‍റെ ആത്മാവു വളരുന്നുവോ ?

യേശുവും ,സഭയും , പ്രകാശവും

 ഈലോകത്തില്‍ പ്രകാശം പരത്താന്‍ നിത്യസൂര്യനായ യേശുവിനും യേശുവിന്‍റെ മണവാട്ടിയായ സഭക്കും മാത്രമേ കഴിയൂ .
യേശൂ പറഞ്ഞു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു .

" ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും " (യോഹ.8:12 )

അന്ധനു വിളക്കു വേണമോ ?

ഒരിക്കല്‍ ഒരു അന്ധന്‍ അയാളുടെ സ്നേഹിതന്‍റെ വീട്ടില്‍ പോയി .രാത്രിയായപ്പോള്‍ സ്നേഹിതന്‍ പറഞ്ഞു രാത്രിയായി ഇന്നു നമുക്കു ഇവിടെ കിടക്കാം .പക്ഷേ അന്ധന്‍ പറഞ്ഞു പോയിട്ടു കാര്യമുണ്ടു എന്‍റെ വിളക്കുഒന്നു കത്തിച്ചുതരുവാന്‍ ആവശ്യപ്പെട്ടു.പക്ഷേ വീട്ടുകാരനു അതൊരു തമാശയായിതോന്നി. വിളക്കുകത്തിച്ചുപിടിച്ചാല്‍ കണ്ണുകാണുമോയെന്ന ചോദ്യത്തിനു അന്ധന്‍ പറഞ്ഞു. അതു എനിക്കുവേണ്ടിയല്ല. എതിരേ വരുന്നവര്‍ വന്നു എന്നെ ഇടിക്കാതിരിക്കാനാണെന്നു !
അങ്ങനെ കത്തിച്ചവിളക്കുമായി അയാള്‍ പോയി ആളുകള്‍ മാറിനടന്നതിനാല്‍ ആരും ഇടിച്ചില്ല. എന്നിട്ടും ഒരാള്‍ വന്നു ഇടിച്ചു രണ്ടുപേരും താഴെവീണു അപ്പോള്‍ അന്ധന്‍ മറ്റേയാളിനോടു ചോദിച്ചു എന്തുപറ്റി എന്‍റെ കയ്യില്‍ വെളിച്ചമുണ്ടായിട്ടും എന്നെ ഇടിച്ചെല്ലോ യെന്നു ? മറ്റേയാള്‍ കൈകൊണ്ടു കാണിച്ചു തന്‍റെ കണ്ണു കാണില്ലെന്നു ! പക്ഷേ അന്ധന്‍ അതു മനസിലാക്കിയില്ല. കാരണം കഗ്യംഒന്നും അയാള്‍ കാണാഞ്ഞതുകൊണ്ടു  ?

ആ അന്ധന്‍ വിളക്കുകത്തിച്ചു പ്രകാശം പരത്തിയതു മറ്റുളളവര്‍ക്കുവേണ്ടിയായിരുന്നു. യേശുവിന്‍റെ ശിഷ്യന്മാരും ,അനുയായികളും യേശുവിന്‍റെ പ്രകാശം സ്വീകരിച്ചു  സ്വയം പ്രകാശിതരാകണം. എന്നിട്ടു അവര്‍  യേശുവിന്‍റെ പ്രകാശം മറ്റുള്ളവര്‍ക്കു പകര്ന്നു കൊടുക്കുന്നവരായിരിക്കണം .

കത്താത്തവിളക്കിനു പ്രകാശം പരത്താന്‍ കഴിയില്ല.

യേശുവിനെ സ്വീകരിക്കാന്‍ പോയ 10 കന്യകമാരില്‍ 5 പേര്‍ക്കുമാത്രമേ യേശുവിനോടുകൂടെ മണവറയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളു. കാരണം 5 പേരുടെ വിളക്കുകള്‍ മാത്രമേ പ്രകാശിച്ചുള്ളു. മറ്റവരുടെ വിളക്കുകള്‍ അണഞ്ഞുപോയിരുന്നു.
വിളക്കുകള്‍ തെളിയണമെങ്കില്‍ എണ്ണ ആവശ്യമാണു.

എന്താണു ഈ എണ്ണ ? സ്നേഹമണു എണ്ണ .സ്നേഹമാകുന്ന എണ്ണ നിറച്ചുള്ളവര്‍ യേശുവിന്‍റെ കൂടെ മണവറയില്‍ പ്ര്വേശിച്ചു. സ്നേഹം വറ്റിപോയവക്കു, വിളക്കു തെളിക്കാന്‍ കഴിയാതെ വന്നവര്‍ക്കു, മണവറയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
വിളക്കുമായി നടക്കുന്ന കന്യകമാരെ കണ്ടാല്‍ ഒരുപോലെയുണ്ടു .വിളക്കും കയ്യില്‍ ഉണ്ടു ,പക്ഷേ സ്നേഹമാകുന്ന എണ്ണ എല്ലാവരുടേയും കയ്യില്‍ ഇല്ലായിരുന്നു.

കന്യകമാരുടെ കയ്യിലെ എണ്ണയില്ലാത്ത വിളക്കുപോലെ പുതിയ അടവുകള്‍ !

സഭാതനയരേയും  പുതിയ സെക്ടുകാരെയും കണ്ടാല്‍ ഒരുപോലെ തോന്നും അവരും യേശുനാമം ഉരുവിടും ബൈബിള്‍ ( പൂര്ണമല്ലാത്തതു ) കയ്യില്‍ ഉയര്ത്തിപിടിക്കും, കര്‍ത്താവിന്‍റെ അപ്പമാണെന്നും പറഞ്ഞു റോട്ടി മേശപ്പുറത്തു വെച്ചു തിന്നുകയും മറ്റും ചെയ്യം പക്ഷേ കര്ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ അവിടെ കാണില്ല. അവരുടെ വിളക്കു പ്രകാശിക്കില്ല. അവര്‍ക്കു മണവാളനോടോത്തു മണവറയില്‍ പ്രവേശീക്കാന്‍ കഴിഞ്ഞെന്നു വരില്ല,

യേശുനാമം ഉരുവിട്ടുകൊണ്ടും ബൈബിള്‍ ( പൂര്ണമല്ലാത്തതു ) കയ്യില്‍ പിടിച്ചുകൊണ്ടും വരും സഭാതനയരെ വീഴിക്കാനായി സൂകഷിക്കണം . സഭയിലുള്ള സഭാതനയരുടെ വിശ്വാസം നഷ്ടപ്പെടുത്താനായിരിക്കും അവര്‍ ശ്രമിക്കുക. അതിനാല്‍ വളരെ സൂക്ഷിക്കണം .വിശ്വാസത്തില്‍ ഉറച്ചു നില്ക്കുക.

എന്താണു വിശ്വാസം ?

"സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ .ആ സമയം മുതല്‍ അവളുടെ പുത്രി സൌഖ്യമുളളവളായി ".(മത്ത.15:28 )

ഒരു കനാന്‍കാരി സ്ത്രീയുടെ വിശ്വാസമാണു നാം ഇവിടെ കാണുക. അവളുടെ വിശ്വാസം മൂലം മകള്‍ക്കു സൌഖ്യം ലഭിക്കുന്നു. അവളെ പട്ടിയോടു ഉപമിച്ചിട്ടുപോലും അവളൂടേ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചില്ല. ചിലമനുഷ്യര്‍ വികാരിയച്ചനോടു പിണങ്ങിയാല്‍ പള്ളിയില്‍ പോക്കു  അവസാനിപ്പിക്കും അല്ലെങ്ങ്കില്‍ വിശ്വാസം ഉപേക്ഷിച്ചു പോകും അവരുടെ വിശ്വാസം ഒഴുക്കിനു അനുകൂലമായി പോകുന്നു. അതിനു വിലയില്ല.

രക്തസ്രാവക്കാരി യേശുവിന്‍റെ വസ്ത്രത്തിന്‍റെ അരികില്‍ തോട്ടു സൌഖ്യം ലഭിച്ചു. അവളുടെ വിശ്വാസം അവള്‍ക്കുതന്നെ സൌഖ്യം കൊടുക്കുന്നു.

തളര്‍വാതരോഗിയെ കട്ടിലോടെ പുരയുടെ മേല്‍തട്ടുപോളിച്ചു യേശു ഇരുന്നിടത്തു ഇറക്കിയപ്പോള്‍ അവരുടെ വിശ്വാസം കണ്ടിട്ടാണു ആതളര്‍വാദരോഗിക്കു യേശൂ സൌഖ്യം കൊടുത്തതു . (മര്‍ക്കോ.2: 5  )

ശതാധിപന്‍റെ ഭ്രുത്യനെ സുഖപ്പെടുത്തുന്നതു ആ ശതാധിപന്‍റെ വിശ്വാസം കണ്ടിട്ടാണു.അതിനെക്കുറിച്ചു യേ ശു പറയുന്നതു ഇപ്രകാരമാണു. " ഇസ്രായേലില്‍ പോലും ഇതുപോലുളള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല." ( ലൂക്ക 7: 9 )

ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങള്‍ ബൈബിള്‍ ഉടനീളം രേഖപ്പെടുത്തിയിട്ടുണ്ടു .

ഞാനിതുപറഞ്ഞതു മറ്റോരാള്‍ക്കുവേണ്ടി വിശ്വാസം ഏറ്റുപറയാന്‍ അയാളുടെ രക്ഷകര്ത്താക്കള്‍ക്കു കഴിയും . അതു ദൈവതിരുമുന്‍പില്‍ വിലയുള്ളതാണു.. ഊമനും ചെകിടനുമായവനെ ,അന്ധനും ചെകിടനുമായവനെ ഒക്കെ അവരുടെ മാതാപിതാക്കള്‍ക്കു വിശ്വാസം ഏറ്റുപാഞ്ഞു മാമോദീസാകൊടുക്കാന്‍ സാധിക്കും.അതാണെല്ലോ ഇതില്‍ നിന്നും വ്യക്തമാകുന്നതു.

അതുകൊണ്ടാണു സഭാതനയര്‍ കുഞ്ഞുങ്ങള്‍ക്കു മാമോദീസാ കൊടുക്കുമ്പോള്‍ തലതോട്ടപ്പനും തലതോട്ടമ്മയും കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റുപറയുകയും ,പിശാചിനേയും അവന്‍റെ ഉപദേശത്തേയും തള്ളിപറയുകയും ചെയ്യുന്നതു.
ഇതൊന്നും അറിയാതെ പെന്തക്കോസ്തുപോലുള്ള സെക്റ്റുകാര്‍  ഏതെങ്ങ്കിലും വാക്കേല്‍ പിടിച്ചു എല്ലാത്തിനും എതിര്‍ പറയും.   ദൈവാനുഗ്രഹം നഷ്ടപ്പെടുത്തുന്നവര്‍ കൂടിവരുന്ന കാലമാണു ഇ്തു. അതിനാല്‍ ‌വിശ്വാസികള്‍ സൂക്ഷിക്കണം
യേശുവിന്‍റെ മണവാട്ടിയായി ജീവിക്കുന്നതില്‍ പരം ഭാഗ്യമുണ്ടോ ?

ആരാണു ഭാഗ്യവാന്‍ ?

" ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളില്‍ ഇരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍ " (സങ്കീ.1:1 )

ഇന്നു വിശ്വാസിക്കു പറ്റുന്ന അബദ്ധം ?

നല്ലവിശ്വാസിയായിട്ടു ദൈവീകകാര്യങ്ങളിലെല്ലാം പങ്കെടുത്തു പള്ളിയും പട്ടക്കാരും പ്രാര്ത്ഥനയും  ഒക്കെയുള്ള ഒരു കുടുംബനാഥനായിരുന്നു കാഴ്ച്ചയില്‍ .പക്ഷേ ഒരുദിവസം വികാരിയച്ചനുമായി ഏതോകാര്യത്തിനു തെറ്റി. ഒരു പക്ഷേ വികാരിയച്ചന്‍റെ ഭാഗത്താകാം തെറ്റു.ഇദ്ദേഹം പള്ളിയില്‍ പോക്കു അവസാനിപ്പിച്ചു. ഇനിയും വികാരിയച്ചന്‍ സ്ഥലം മാറാതെ പള്ളിയില്‍ പോകെണ്ടെന്നുതീരുമാനിച്ചു. ഭാര്യയേയും മക്കളേയും പള്ളിക്കാര്യത്തില്‍ നിന്നും വിലക്കിയെന്നുമാത്രമല്ല കുടുംബപ്രാര്ത്ഥനയും അവസാനിപ്പിച്ചു. അച്ചനോടുള്ള വൈരാഗ്യത്തില്‍ ദൈവത്തോടുപോലും അകന്ന ഒരു മനുഷ്യന്‍ !

ഇദ്ദേഹത്തെ വിശ്വാസിയെന്നു വിളിക്കാമോ ? സമരിയാക്കാരിയെ ഒരു നായയോടു ഉപമിച്ചിട്ടുപോലും അവളുടെ വിശ്വാസത്തിനു ഒരു കോട്ടവും വന്നില്ല. അതിനാല്‍ അവള്‍ കൂടുതല്‍ അനുഗ്രഹീതയായിതീര്ന്നതു ഇന്നലെ ഞാന്‍ എഴുതിയിരുന്നല്ലോ ?
വികാരിയച്ചനോടു പിണങ്ങി എല്ലാം ഉപേക്ഷിച്ച ഈ മനുഷ്യനെ  ഒരു സത്യവിശ്വാസിയെന്നുവിളിക്കാമോ ? കാലം മുന്‍പോട്ടു പോകുംതോറൂം  അയാളൂടെ ഹ്രുദയം കടുക്കൂകയാണു ചെയ്തതു . ഇതു നാട്ടില്‍ പാട്ടായി ചാക്കോച്ചന്‍ പള്ളിയില്‍ നിന്നും പിണങ്ങി നില്ക്കുന്നു.

ഈ സന്ദര്‍ഭം മുതലെടുക്കാന്‍ സഭാവിരോധികള്‍ക്കു സാധിച്ചു. പല ഉപദേശിമാരും ആ വീട്ടില്‍ നിത്യ സന്ദര്‍ശകരായി. ചക്കോച്ചന്‍റെ ഭാര്യയേ വളരെവേഗം അവര്‍ വളച്ചെടുത്തു. ഭാര്യയുടെ നല്ല ഉപ്ദേശം ചാക്കോച്ചനേയും വളച്ചു. അങ്ങനെ അവര്‍ സഭയില്‍ നിന്നും പൂര്ണമായും അകന്നു ഒരു ദിവസം ആറ്റില്‍ പോയി എല്ലാവരും മുങ്ങി.

ഇതു കാലത്തിന്‍റെ പ്രത്യേകതയാണോ ? കലഹം സഭയില്‍ ഉടലെടുക്കുന്നുവോ ? വിശാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവോ ?
"ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിക്കാത്തവന്‍ ഭാഗ്യവാന്‍ "   ( സങ്കീര്‍. 1:1 )

Tuesday 26 June 2018

ഭൂമുഖത്തുള്ള മനുഷ്യര്‍ക്കെല്ലാം ഒറ്റ സ്വര്‍ഗീയ പിതാവു !!!!!!

മനുഷ്യര്‍ മുഴുവന്‍ ദൈവത്തിന്‍റെ മക്കളാണു. ഒരു മനുഷ്യന്‍ പോലും നശിച്ചുപോകാന്‍ ദൈവം ആഗ്രഹിക്കുന്നില്ല.

" ദൈവം മനുഷ്യനെ ശരള ഹ്രുദയനായി സ്രിഷ്ടിച്ചു.എന്നാല്‍ അവന്‍റെ സങ്കീര്ണ പ്രശ്നങ്ങളെല്ലാം  അവന്‍റെ സ്വന്തം സ്രിഷ്ടിയാണു "  ( സഭാപ്ര.7:29 )

എന്നാലും ദൈവം മനുഷ്യനെ ഉപേക്ഷിച്ചില്ല. അവനെ രക്ഷിക്കാനായി അവിടുന്നു മനുഷ്യനായി അവതരിച്ചു അവനുവേണ്ടി പരിഹാരം ചെയ്തു അവനെ രക്ഷിച്ചു. ആ രക്ഷ സാര്വത്രീകമാണു. ഏതെങ്കിലും ഒരു ജാതിക്കോ  ഒരു കുലത്തിനോ മാത്രമല്ല.

ഏകരക്ഷകന്‍ യേശുക്രിസ്തു. ക്രിസ്തുവില്‍ ക്കൂടിമാത്രമേ രക്ഷയുള്ളു. ക്രിസ്തുവിനെ അറിയാത്തവര്‍ പോലും രക്ഷിക്കപ്പെടുന്നതു ക്രിസ്തുവില്‍ ക്കൂടി മാത്രം. മനുഷ്യന്‍ ദൈവത്തെ അറിയുന്നതു ദൈവത്തിന്‍റെ വെളിപ്പെടുത്തലില്ക്കൂടിയാണു.അവിടുന്നു എല്ലാ കുലത്തിനും ജാതിക്കും വെളിപാടുകള്‍ നല്കിയിട്ടുണ്ടു. അവനവനു ലഭിച്ച വെളിപാടനുസരിച്ചു നന്മചെയ്തു മനുഷ്യരെ സ്നേഹിച്ചു സ്നേഹം പങ്കുവെച്ചു ജീവിക്കുന്നവര്‍ എല്ലാം രക്ഷപെടും. ( സുവിശേഷം എത്തിയിട്ടില്ലാത്തവരുടെ കാര്യമാണു പറഞ്ഞതു )

ദൈവത്തിന്‍റെ ക്രുപ ആര്‍ക്കും നിഷേധിച്ചിട്ടില്ല.

യേശുവിന്‍റെ സുവിശെഷത്തില്‍ നിന്നു .

"പിതാവും ഞാനും ഒന്നായിരിക്കുന്നതു പോലെ നിങ്ങളും ഒന്നായിരിക്കുവിന്‍ "

യേശുവിന്‍റെ വാക്കുകളാണു ഇതു .തന്‍റെ ശിഷ്യരെല്ലാം ഐക്യമുള്ളവരായീക്കണമെന്നാണു അവിടുന്നു ആഗ്രഹിക്കുന്നതു.

അതു കുടുംബത്തില്‍ ആരംഭിക്കണം !

ഭാര്യാഭ്ര്ത്താക്കന്മാര്‍ ഒന്നായിരിക്കുന്നതു കുഞ്ഞുങ്ങള്‍ കണ്ടുപഠിക്കണം !

മാതാപിതാക്ക്ന്മാരുടെ സ്നേഹ കൂട്ടായ്മ കുഞ്ഞുങ്ങളില്‍ വളരണം !

ഇങ്ങനെ കുടുംബത്തില്‍ വളരുന്നസ്നേഹ കൂട്ടായ്മ യാണു സ്വര്‍ഗസ്ഥനായ പിതാവു ,പിതാവായുള്ള വിശാലമായ ലോകകുടുംബം രൂപീക്രുതമാകാന്‍ !

അപ്പോഴാണു ദൈവം എല്ലാവര്‍ക്കും പിതാവാകുക .

അതിനാണു യേശു പറഞ്ഞതു " നിങ്ങള്‍ സഹോദരനോടു ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായപിതാവു നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്ത്തിക്കും. " ( മത്താ.18:35 )

സഹോദരനോടു ഹ്രുദയപൂര്വം ക്ഷമിച്ചെങ്കില്‍ മാത്രമേ കുടുംബത്തില്‍ , സഭയില്‍ ,സമൂഹത്തില്‍ ,രാഷ്ട്രത്തില്‍, ലോകത്തില്‍ . സമാധാനവും ഐക്യവും ഉണ്ടാകൂ .

അപ്പോണു സ്വര്‍ഗീയപിതാവു എല്ലാവര്‍ക്കും പിതാവു!  !

അപ്പോള്‍ മാത്രമേ ലോകത്തില്‍ ഒരു ഇടയനും ഒരു തൊഴുത്തു മാകയുള്ളു ! !!!!!!

Monday 25 June 2018

മരണത്തെക്കുറിച്ചു ഒരിക്കലും ഓര്‍ക്കാഞ്ഞ ഒരു ധനവാന്‍ !!!!!!!!

ജനനം ഉണ്ടെങ്കില്‍ മരണവും ഉണ്ടു . അനിഷേധ്യമായ സത്യം മാത്രം !
ആയതിനാല്‍ മരണത്തെ സ്വാഗതം ചെയ്യുക അതിനായി ഒരുങ്ങുക !!!!

ആരാണു മരണത്തെ ഭയപ്പെടുന്നതു ?

എന്തിനാണു മരണത്തെ ഭയപ്പെടുന്നതു ? ഞാന്‍ വെട്ടിപ്പിടിച്ചതെല്ലാം ഇട്ടിട്ടുപോകാനാണോ ഭയം ?

വെറുംകൈയ്യോടെ വന്നവന്‍ വെറും കൈയോടെ മാത്രം പോകും !

പിന്നെന്തിനാണു ന്യായരഹിതമായി സമ്പാദിച്ചുകൂട്ടുന്നതു ?

ന്യായമായ സമ്പാദ്യം മാത്രമേ നിനക്കുള്ളുവെങ്കില്‍ ?

പിന്നെ എന്തിനാണു മരണത്തെ ഭയപ്പെടുന്നതു ?

എനിക്കു മരണത്തെ ഭയമുണ്ടെങ്കില്‍ അതു എന്‍റെ പാപകൂമ്പാരത്തെ ഓര്ത്താകാനാണു സാധ്യത ?

ഒരു കഥ ഓര്‍ക്കുന്നു.ഞാന്‍ പലക്ളാസിലും പറഞ്ഞ ഒരു കഥയാണു.

ഒരിടത്തു ഒരു മനുഷ്യന്‍ പലമാര്‍ഗങ്ങളിലും ധാരാളം പണം സമ്പാദിച്ചു.ഒന്നും ആര്‍ക്കും കൊടുക്കില്ല.വളരെ ദുരിശിച്ചു മാത്രം ചിലവാക്കും.പള്ലിക്കു പിരിവുകൊടുക്കുന്നതിലും ലുബ്ദുകാണി ക്കും.

ഒരു കോടി സമ്പാദിക്കുമ്പോള്‍ മുറ്റത്തു ഒരു കൊടിനാട്ടും .മുറ്റത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റത്തേക്കു കൊടികള്‍ നീണ്ടു. ഒരു ദിവസം പലതരത്തിലുള്ള കൊടികള്‍ കാറ്റത്തു പറക്കുന്നതും നോക്കി കൌതുകപൂര്വം ഇരിക്കുമ്പോള്‍ വികാരിയച്ചന്‍ വീടിനെ ലക്ഷ്യമാക്കി നടന്നടുക്കുന്നതു കഥാ നായന്‍ കണ്ടു . ഉടനെ ഭാര്യയെ വിളിച്ചിട്ടു പറഞ്ഞു എടീ വികാരിയച്ചന്‍ രാവിലെ ഇറങ്ങിയിട്ടുണ്ടൂ വല്ല പിരിവിനും ആയിരിക്കും.ഇവിടാണേല്‍ പണത്തിനു എന്തു ബുദ്ധിമുട്ടാണു ?

അച്ചന്‍ അടുത്തു വന്നപ്പോള്‍ പറ്ഞ്ഞു " തോമ്മാച്ചാ പേടിക്കേണ്ടാ. ഞാന്‍ പിരിവിനൊന്നും വന്നതല്ല.ഒരു സാധനം തോമ്മാച്ചനെ ഏള്‍പ്പിക്കാന്‍ വന്നതാണു.. ഒരു പൊതിക്കെട്ടു തോമ്മാച്ചനെ ഏള്‍പ്പിച്ചിട്ടു പറഞ്ഞു ഇതു തോമ്മാച്ചന്‍ സൂക്ഷിക്കുക. മുകളില്‍ വരുമ്പോള്‍ ഞാന്‍ ഇതു തിരികെ വാങ്ങികൊള്ളാം .തോമ്മാച്ചനു അതു ഇഷ്ടമായി അതുവരെ അതു സ്വന്തമായീ ഉപയോഗിക്കാമെല്ലോ ?

അച്ചന്‍ പോയിക്കഴിഞ്ഞു തോമ്മാച്ചന്‍ ആകാംഷയോടെ പൊതിതുറന്നു നോക്കിയപ്പോള്‍ വെറും മൂന്നു മൊട്ടുശുചികള്‍ ! കോടികളുടെ അധിപതിയായ തോമ്മാച്ചനു അച്ചനോടു പുശ്ചം തോന്നി .എടിയേ ! ഇതു വെറും മൂന്നു മൊട്ടുശൂചിയാ വലിയ കാര്യമായിട്ടു അങ്ങു വരുമ്പോള്‍ തന്നാമതിയെന്നു ? ഹാ ഹാ ഹാ

ഭാര്യ പറ്ഞ്ഞു " മനുഷ്യാ ഈ നിസാര മൊട്ടുശൂചിപോലും ഇവിടുന്നു കൊണ്ടു പോകാന്‍ പറ്റില്ലെന്നാ അച്ചന്‍ പറഞ്ഞുതന്നതു !

തോമ്മാച്ചന്‍ ചിന്തിച്ചു അതും ശരിയാണെല്ലോ ? ............   ?????

ഈ അവസ്ഥയില്‍ ഉള്ളവര്‍ ഭയപ്പെടണം .അവര്‍ ഒന്നും പരത്തിലേക്കു സമ്പാദിച്ചില്ല. ഇവിടെ കുന്നുകൂട്ടുകയും ചെയുതു .?

മരണശേഷമുള്ള രണ്ടവസ്ഥ

1) അബ്രഹാത്തിന്‍റെ മടിയില്‍. ദൈവത്തോടൊത്തു ആനന്ദിക്കുന്നു.

2) നരകത്തിലെ പീഠനത്തില്‍  . അഗ്നിജ്വാലയില്‍ കിടന്നു യാതന അനുഭവിക്കുന്നു ( ലൂക്കോ.16 : 22 - 24 )

അദ്യത്തേതു  സന്തോഷത്തിന്‍റെ സ്ഥലമാണെങ്കില്‍ ,രണ്ടാമത്തേതു പീഠനത്തിന്‍റെ യും ,യാതനയുടേയും സ്ഥലമാണു.( ഒരു അവഥയാണു ) ഒരിക്കലും അവിടെ നിന്നും രക്ഷപെടാന്‍ സാധിക്കാത്തതുകൊണ്ടു പ്രത്യാശയില്ലാത്ത ഒരു അവസ്ഥയാണു.

നമ്മുടെ വിശ്വാസമനുസര്‍4ഇച്ചു ഇനിയും മൂന്നാമതു ഒരു അവസ്ഥകൂടിയുണ്ടു .അവിറ്റെ യാതനയുണ്ടെങ്കിലും പ്രത്യാശയുടെ സ്ഥലമാണു എന്നെങ്കിലും അവിടെ നിന്നുമ്രക്ഷപെടാന്‍ സാധിക്കും.

കത്തോലിക്കാസഭ അതിനെ ശുദ്ധീകരണസ്ഥലമെന്നു പറയും.മറ്റാരും അങ്ങനെ പറയുന്നില്ല.

നരകത്തിനു യോഗ്യമായ പാപം ചെയ്തിട്ടില്ല. എന്ന‍ാല്‍  സ്വര്‍ഗത്തില്‍ പോകാനുള്ള വിശുദ്ധിയും ഇല്ലെങ്കില്‍ പോകാനും പറ്റില്ല. ഇവിറ്റെ രണ്ടിടത്തും പോകാന്‍ പറ്റാത്തവര്‍ക്കു ഒരു ഇടം ഉണ്ടു .  യേശു പറഞ്ഞു അവസാനത്തെ കൊച്ചു കാശുപോലും കൊടുത്തു തീര്‍ക്കാതെ അവിടെ നിന്നും രക്ഷപെടാന്‍ പറ്റില്ലെന്നു. ഇതിനെ പാപമോചനം കിട്ടുന്ന ഒരു ലോകമായി ആരാധനക്രമത്തില്‍ കാണുന്നു.

പാപമോചനം ലഭിക്കുന്ന രണ്ടുലോകങ്ങള്‍ !

കടങ്ങള്‍ക്കു പരിഹാരവും പാപങ്ങള്‍ക്കു മോചനവും രണ്ടു ലോകങ്ങളിലും നാം കൈക്കൊള്ലപ്പെടുമാറാകട്ടെയെന്നു വി.കുര്‍ബാനയില്‍ ചൊല്ലുന്നു.

ഏതാണു ഈ രണ്ടുലോകം ? ഒന്നു ഈ ലോകമാണു  രണ്ടാമത്തേതു സ്വ്ര്‍ഗമല്ല. നരകവുമല്ല. പിന്നെ ഏതു ? ഇതിനെയാണു കത്തോലിക്കാസഭ ശുദ്ധീകരണ സ്ഥലമെന്നു പറയുന്നതു .

എന്തു പേരു പറഞ്ഞാലും ലഘുപാപം മോചിക്കപ്പെടുന്നസ്ഥലമാണു.

സ്ഥലമെന്നു പറഞ്ഞെങ്കിലും അങ്ങനെ ഒരു സ്ഥലമില്ല.സ്വര്‍ഗമെന്നോ ,നരകമെന്നോ പറഞ്ഞാലും അങ്ങനെ ഒരു സ്ഥലമില്ല.അതൊക്കെ ഒരു അവസ്ഥയാണു. ദൈവത്തെ ഏതെങ്കിലും ഒരു സ്ഥലത്തു പരിമിതപ്പെടുത്താന്‍ പറ്റില്ലെല്ലോ ? ഞാന്‍ അധികം നീട്ടുന്നില്ല.

" നാം ക്രിസ്തുവിനോടുകൂടി മരിച്ചെങ്കില്‍ അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു. " ( റോമാ.6:8 )

പിന്നെ എന്തിനു നാം മരണത്തെ ഭയപ്പെടണം ? നമുക്കു പ്രത്യാശയുള്ലവരായിരിക്കാം ,നമ്മുടെ സമ്പാദ്യം ഇഹത്തിലല്ല നാം സൂക്ഷിക്കേണ്ടതു. സ്നേഹത്തോടെ സല്‍ പ്രവര്ത്തികള്‍ ചെയ്തു നമുക്കു മരണത്തെ സ്വാഗതം ചെയ്യാം 

Sunday 24 June 2018

" ക്രിസ്ത്യാനി ദീപത്തെ ആരാധിച്ചാല്‍ തെറ്റാണോ ? "

രാമുഴുവന്‍ രാമായണം വായിച്ചിട്ടു നേരം വെളുത്തപ്പോള്‍ ചോദ്യം

അപ്പോ സീത രാമന്‍റെ സ്വന്തം പെങ്ങളല്ലേന്നു ?

ഞാന്‍ മടുത്തു ഇനിയു ഏതു ഭാഷയില്‍ പറഞ്ഞാല്‍ ഇവര്‍ക്കു മനസിലാകും ?

ഇപ്പോഴത്തെ ചൊദ്യം " ക്രിസ്ത്യാനി ദീപത്തെ ആരാധിച്ചാല്‍ തെറ്റാണോ ? "

കുറുന്തോട്ടിക്കു വാതം പിടിച്ചാലോ എന്ന ലേഖനത്തിലും ഇതിനു മറുപടിയുണ്ടു .കഴിയുമെങ്കില്‍ അതു വായിക്കുക.

ഹിന്ദുസഹോദരന്മാര്‍ ദീപാരാധന നടത്തുമ്പോള്‍ അവര്‍ ഈശ്വരാരാധ നടത്തുന്നു. ദീപം അവര്‍ക്കു ഈശ്വരന്‍റെ പ്രതീകമാണു . ഈശ്വരനെ പ്രീതിപ്പെടുത്താന്‍ അഗ്നി ഹോമം നടത്തുന്നു.ഇതെല്ലാം അവര്‍ക്കുള്ലതാണു .അവര്‍ അതു ചെയ്യുമ്പോള്‍ അവര്‍ക്കു ലഭിച്ച അറിവനുസരിച്ചു ഈശ്വരനെ ആരാധിക്കുന്നുവെന്നു നമ്മളും മനസിലാക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടു നീ അങ്ങനെ ചെയ്യണമെന്നല്ല.

ഇനിയും ക്രിസ്ത്യാനിക്കു . ദീപം യേശുവിന്‍റെ പ്രതീകമാണു. ദൈവത്തിങ്കലേക്കുള്ള ചൂണ്ടു പലകയാണു. അതിനാല്‍ ആരും ചൂണ്ടു പലകയെ ആരാധിക്കില്ല. ആരാധന ദൈവത്തിനു മാത്രം.

കെടാവിളക്കു യേശുവിന്‍റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.അതിനാല്‍ ആരും കെടാവിളക്കിനെ ആരാധിക്കില്ല.

കുരിശു യേശുവിനെ സൂചിപ്പിക്കുന്നു. പക്ഷേ കുരിശിനെ ആരും ആരാധിക്കില്ല. പക്ഷേ വന്ദനക്കു യോഗ്യമാണു. സ്ളീബാവന്ദനം ദുഖവെള്ലിയിലെ ശുസ്രൂഷക്കു മലങ്കരസഭയില്‍ ഉപയോഗിക്കുന്നു. ശ്ളീബായിക്കു ബഹുമാനം കൊടുക്കുന്നു.അതു കഴുത്തില്‍ അണിയുന്നു. ശ്ളീബായിക്കുപോലും ആരാധനയില്ല. ആരാധന ദൈവത്തിനു മാത്രം ! പ്രതീക്‍്അങ്ങള്‍ അണിഞ്ഞതുകൊണ്ടോ പള്ളിയില്‍ വെച്ചതുകൊണ്ടോ അതിനെ ആരും ആരാധിക്കില്ല. കണ്ടു നില്ക്കുന്നവര്‍ ,വെളിയില്‍ ഉള്ളവര്‍, സഭക്കു പുറത്തു നില്ക്കുന്നവര്‍ ആരാധിക്കുന്നുവെന്നു വിളിച്ചു പറയുന്നതു കേട്ടു ആര്‍ക്കും ഹാലിളകരുതു. അങ്ങനെ പറയാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുറ്റെ പണിചെയ്തു പണം ഉണ്ടാക്കുന്നു. അവര്‍ പറയുന്നതു ഒരു ചെവിയില്‍ ക്കൂടി കയറി അപ്പുറത്തുകൂടി ഇറങ്ങ്പോകട്ടെ .

ഇനിയും മണ്ടന്‍ ചോദ്യവുമായി വരാതിരിക്കുക.  ലഭിച്ച അറിവനുസരിച്ചു ഈശ്വരനെ ആരാധിക്കുന്നുവെന്നു നമ്മളും മനസിലാക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടു നീ അങ്ങനെ ചെയ്യണമെന്നല്ല.

ഇനിയും ക്രിസ്ത്യാനിക്കു . ദീപം യേശുവിന്‍റെ പ്രതീകമാണു. ദൈവത്തിങ്കലേക്കുള്ള ചൂണ്ടു പലകയാണു. അതിനാല്‍ ആരും ചൂണ്ടു പലകയെ ആരാധിക്കില്ല. ആരാധന ദൈവത്തിനു മാത്രം.

കെടാവിളക്കു യേശുവിന്‍റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.അതിനാല്‍ ആരും കെടാവിളക്കിനെ ആരാധിക്കില്ല.

കുരിശു യേശുവിനെ സൂചിപ്പിക്കുന്നു. പക്ഷേ കുരിശിനെ ആരും ആരാധിക്കില്ല. പക്ഷേ വന്ദനക്കു യോഗ്യമാണു. സ്ളീബാവന്ദനം ദുഖവെള്ലിയിലെ ശുസ്രൂഷക്കു മലങ്കരസഭയില്‍ ഉപയോഗിക്കുന്നു. ശ്ളീബായിക്കു ബഹുമാനം കൊടുക്കുന്നു.അതു കഴുത്തില്‍ അണിയുന്നു. ശ്ളീബായിക്കുപോലും ആരാധനയില്ല. ആരാധന ദൈവത്തിനു മാത്രം ! പ്രതീക്‍്അങ്ങള്‍ അണിഞ്ഞതുകൊണ്ടോ പള്ളിയില്‍ വെച്ചതുകൊണ്ടോ അതിനെ ആരും ആരാധിക്കില്ല. കണ്ടു നില്ക്കുന്നവര്‍ ,വെളിയില്‍ ഉള്ളവര്‍, സഭക്കു പുറത്തു നില്ക്കുന്നവര്‍ ആരാധിക്കുന്നുവെന്നു വിളിച്ചു പറയുന്നതു കേട്ടു ആര്‍ക്കും ഹാലിളകരുതു. അങ്ങനെ പറയാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുറ്റെ പണിചെയ്തു പണം ഉണ്ടാക്കുന്നു. അവര്‍ പറയുന്നതു ഒരു ചെവിയില്‍ ക്കൂടി കയറി അപ്പുറത്തുകൂടി ഇറങ്ങ്പോകട്ടെ .

ഇനിയും മണ്ടന്‍ ചോദ്യവുമായി വരാതിരിക്കുക. 

Saturday 23 June 2018

കുറുന്തോട്ടിക്കു വാതം പിടിച്ചാല്‍ എന്തു ചെയ്യും ?

ഒരു ക്രിസ്ത്യാനി അവന്‍റെ ജീവിതത്തില്‍ക്കൂടി യേശുവിനെ സാക്ഷിക്കേണ്ടവനാണു.ഇന്നു അവന്‍റെ ജീവിതം കണ്ടാല്‍ ആരും യേശുവിനെ അറിയില്ല. അധവാ അവന്‍ യേശുവിനു എതിര്‍ സാക്ഷ്യം വഹിക്കുന്നു .എന്നിട്ടു അന്യ മതസ്തര്‍ വിഗ്രഹാരാധകരാണു അവര്‍ക്കു രക്ഷയില്ലെന്നു കാച്ചുന്നു. വാതത്തിനു ചികില്സിക്കേണ്ട കുറുന്തോട്ടിക്കു വാതമോ ?

മുയലിന്‍റെ പുറകെ ഓടീയപട്ടിയും, ഓടുന്ന പട്ടിയെനോക്കി ഓടിയ പട്ടിയും

ഹാ ഹാ ഹാ

മുയലിനെ നോക്കി ഓടുന്ന പട്ടി അതിന്‍റെ ഓട്ടം ഒരിക്കലും അവസാനിപ്പിക്കില്ല ലക്ഷ്യം കാണാതെ. എന്നാല്‍ ഓടുന്ന പട്ടിയെ നോക്കി അതിന്‍റെ പുറകെ ഓടുന്നപട്ടികള്‍ അല്പം ഓടിയിട്ടു ഓട്ടം നിര്ത്തും
ഇന്നു ഇതുപോലെയാണു പലരും യേശുവിനെ നോക്കി ഓടുന്നവര്‍ ലക്ഷ്യത്തിലെത്തും . ആളുകളെ  ,പുതിയ പുതിയ ആശയക്കാരേയും ,നേതാക്കന്മാരേയും ,പേരിനും പെരുമക്കുംവേണ്ടിയും, പണലാഭത്തിനും, ഭൌതീകനേട്ടത്തിനും വേണ്ടി ഓടുന്നവര്‍ കുറെ യോടി ഓട്ടം അവസാനിപ്പിക്കും. അവര്‍ നോക്കുന്നതു ഭൌതീകതയിലേക്കാണു. അവര്‍ നോക്കുന്നതു നിയമം കീറിമുറിച്ചു അതു പാലിക്കപ്പെടുന്നുണ്ടോ യെന്നാണു . ലോകത്തിലേക്കു നിയമം കൊണ്ടുവന്നതു മോശയാണു. യഹൂദന്മാരു നോക്കിയിരുന്നതു നിയമം പാലിക്കപ്പെടുന്നുണ്ടോ യെന്നാണു,പക്ഷേ നിയമത്തിന്‍റെ യഥാര്ത്ഥ അര്ത്ഥം പോലും അറിയാതെയാണു നിയമം പാലിക്കുന്നതു .യേശു വന്നപ്പോള്‍ പലനിയമങ്ങളും അതിന്‍റെ അര്ത്ഥം എന്താണെന്നു മനസിലാക്കികൊടുത്തു. നിയമം മാറ്റിയില്ല. അതിന്‍റെ അര്ത്ഥം പറഞ്ഞുകൊടുത്തു.

എന്നാല്‍ യേശു വന്നപ്പോള്‍ ക്രുപയും രക്ഷയുമാണു കൊണ്ടുവന്നതു .ക്രുപയും സ്നേഹവുമാണു കൊണ്ടുവന്നതു .മതവും ജാതിയും, പാപവും ,പുണ്ണ്യവും ഒന്നും നോക്കാതെ എല്ലാവര്‍ക്കും സ്നേഹം പകര്ന്നുകൊടുത്തു. ആരേയും മാറ്റി നിര്ത്തിയില്ല. ശത്രുക്കളെപ്പോലും സ്നേഹിക്കാനാണു യേശു പഠിപ്പിച്ചതു.വിശ്വാസിയേയും അവിശ്വാസിയേയും യേശു സ്നേഹിച്ചു. കുഷ്ടരോഗികളെപ്പോലും മാറ്റിനിര്ത്തിയില്ല.വ്യഭിചാരിണികളേയും കള്ളന്മാരേയും, ചുങ്കക്കാരേയും ഒക്കെ സ്നേഹിച്ചു .സുവിശെഷം പറഞ്ഞു . എന്നാല്‍ ഇന്നു അതു സ്വീകരിക്കാതെ ,വിഗ്രാഹാരാധനയുടെ പേരു പറഞ്ഞു, അന്ധവിശ്വാസത്തിന്‍റെ പേരുപറഞ്ഞു എല്ലാവരേയും പാര്‍ശ്വവല്ക്കരിക്കാനും ,അവരുടെ ്ആരാധനയെ ദുഷിക്കാനും, അവരെല്ലാം വിഗ്രഹങ്ങളുടെ പുറകെയാണെന്നും അവരെ സ്വീകരിച്ചാല്‍ ,നന്മചെയ്യുന്നവരെ പ്രോല്സാഹിപിച്ചാല്‍ , നമ്മളും അവരെ പ്പോലെ ആകുമെന്നും, അല്ലെങ്ങ്കില്‍ നമുക്കും അവര്‍ ചെയ്യുന്നതുപോലെ ചെയ്താല്‍ മതിയെന്നു തീരുമാനിക്കുന്നവരും ധാരാളം.

എങ്ങനെ ആരാധിക്കണം ?

അവരവര്‍ക്കു കിട്ടിയവെളിപാടനുസരിച്ചാണു ഓരോരുത്തരും ആരാധിക്കുന്നതു. ചിലര്‍ മുട്ടിമേല്‍ നിന്നും, ചിലര്‍ നിന്നും,മറ്റുചിലര്‍ തുള്ലിച്ചാടിയും, ആഫ്രിക്കന്‍ നാടുകളില്‍ ഡാന്സും കൂത്തുമായും ആരാധിക്കുന്നു. ആര്‍പ്പുവിളികളാലും, കിന്നരങ്ങള്‍ മീട്ടിയും, തപ്പുകള്‍ കൊട്ടിയും, ചതുരക്കപ്പുകളാലും ആരാധിക്കുന്നു. ഓരോരുത്തര്‍ക്കും ദൈവം തന്നെ വെളിപാടുകള്‍ കൊടുക്കുന്നു. ഒരു മനുഷ്യന്‍ പോലും നശിക്കുന്നതു ദൈവത്തിനു ഇഷ്ടമല്ല. പലമാര്‍ഗങ്ങളില്ക്കൂടി ദൈവം മനുഷ്യനെ രക്ഷിക്കുന്നു.

ചിലര്‍ ചോദിക്കും എന്നാല്‍ ബൈബിള്‍ തിരുത്തണമോ ? സഹോദരാ ബൈബിള്‍ നിനക്കുള്ളതാണു. അതു മറ്റുള്ലവരിലേക്കു പകരാനാണു നിന്നെ ദൈവം ഭരമേല്പ്പിച്ചതു .നിനക്കു അതു സാധിക്കാതെപോയതുകൊണ്ടു അപരനെ കുറ്റപ്പെടുത്തേണ്ടാ .അവന്‍ നശിക്കുന്നതു നിന്‍റെ കുറ്റം കൊണ്ടാണെങ്കില്‍ നീ കണക്കു പറയേണ്ടി വരും .

ദൈവം കൊടുത്ത താലന്തുകള്‍ ഒരുപോലെയല്ല .

ഇവിടെയാണു  കൂടുതല്‍ സ്വീകരിച്ചവനില്‍ നിന്നും കൂടുതല്‍ ചോദിക്കും. കുറവു സ്വീകരിച്ചവന്‍ കുറച്ചു കൊടുത്താല്‍ മതി. ക്രിസ്ത്യാനികള്‍ കൂടുതല്‍ സ്വീകരിച്ചവരാണു അവരോടു കൂടുതല്‍ ചോദിക്കും. എന്നാല്‍ കുറച്ചു കിട്ടിയവന്‍ കുറച്ചുകൊടുത്താല്‍ മതിയല്ലോ ഞാനും അവന്‍റെ കൂടെ കൂടിയേക്കാമെന്നു വിചാരിച്ചാല്‍ തെറ്റി. അവന്‍ ഒറ്റപ്രാവശ്യം മലക്കുപോയാല്‍ ചിലപ്പോള്‍ രക്ഷപെടും .നീ 1000 പ്രാവശ്യം പോയാലും രക്ഷിക്കപെടുകില്ലെന്നു മാത്രമല്ല ശിക്ഷിക്കപ്പെടുകയും ചെയ്യും .കാരണം നിനക്കു കൂടുതല്‍ ലഭിച്ചിട്ടുണ്ടു .നിന്‍റെ അറിവിനു വിപരീതമായി പ്രവര്ത്തിച്ചാല്‍ നീ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും .

ഇന്നു പലരും ചോദിക്കുന്ന ചോദ്യമാണു എന്നാല്‍ നമുക്കും അവരെപ്പോലെ അമ്പലത്തിലും, മലക്കുമൊക്കെപോയാല്‍ മതിയെല്ലോയെന്നു ? അവരോടു എന്തു പറയണം ? സഹോദരാ നീ 100 താലന്തു സ്വീകരിച്ചവനാണു .1 താലന്തു സ്വീകരിച്ചവന്‍റെ കൂടെ കൂടിയാല്‍ മതിയെല്ലോയെന്നു പറഞ്ഞാല്‍ പൊട്ടത്തരമല്ലേ ?

ഒരു താലന്തു സ്വീകരിച്ചവനെ മാറ്റി നിര്ത്താതെ അവനേയും പ്രോല്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യാന്‍ പഠിക്കുക   അല്ലാതെ ബൈബിള്‍ തിരുത്തണമോയെന്നല്ല ചോതിക്കേണ്ടതു

ചിലപ്പോള്‍ സങ്കടം തോന്നും ചില സഹോദരന്മാരുടെ കമന്‍റ്റും സംശയവും കാണുമ്പോള്‍

ബൈബിള്‍ അനുസരിച്ചു ജീവിക്കേണ്ടവര്‍ ആരാണു ?

ബൈബിള്‍ പഠിച്ചവരും ബൈബിള്‍ അനുസരിച്ചു ജീവിക്കാന്‍വഇളിക്കപ്പെട്ടവരും, പ്രത്യേകിച്ചു ക്രിസ്ത്യാനികള്‍ അല്ലേ ?

ഹിന്ദുക്കളോ , മുസിലീമോ ഒക്കെ ബൈബിള്‍ അനുസരിച്ചാണോ ജീവിക്കേണ്ടതു ? ഒരു കുഞ്ഞു ഹിന്ദുവായോ മുസ്ലിം ആയോ ജനിക്കുന്നതു ആ കുഞ്ഞിന്‍റെ തെറ്റാണോ ? നീ ക്രിസ്ത്യാനിയായി ജനിച്ചതു നിന്‍റെ എന്തെങ്കിലും മേന്മകൊണ്ടാണോ ?

ഓരോരുത്തരും ജനിച്ച മതത്തിന്‍റെ അനുശാസനം അനുസരിച്ചു ജീവിച്ചാല്‍ മതി .മനുഷ്യരെ മനുഷ്യരായും അവരില്‍ ദൈവം വസിക്കുന്നുണ്ടെന്നും വിചാരിച്ചു ദൈവത്തിനു നീ ചെയ്യേണ്ട ശുസ്രൂഷ അവര്‍ക്കു ചെയ്തു സ്നേഹത്തില്‍ അവരെ സ്വീകരിച്ചാല്‍ അതിനു ഒരുവനു കഴിഞ്ഞാല്‍ അവന്‍ രക്ഷപെടും. കാരണം അവനുലഭിച്ച അറിവിനു അനുസരിച്ചാണു അവന്‍ വിധിക്കപ്പെടുക. " മാനവ സേവയില്ക്കൂടിവേണം മാധവസേവചെയ്യാന്‍ ." അതിനു അവന്‍റെ വിശ്വാസമോ ,അവന്‍റെ ആചാരമോ ഒന്നും നോക്കാന്‍ പാടില്ല. മനുഷ്യനായി ജനിച്ച എല്ലാവരും ദൈവമക്കളാണെന്നു ധരിക്കണം. വ്രുദശുദ്ധിയോടെ മലക്കുപോകുന്നവനെ പുശ്ചിക്കുകയല്ലവേണ്ടതു അവനു ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ അവന്‍ ദൈവാരാധന നടത്തുന്നു,അവനെ അഭിനന്ദിക്കുക.അവനെ പ്രോല്സാഹിപ്പിക്കുക.അവനെ സ്വീകരിക്കുക കാരണം അവന്‍ നല്ല പ്രവര്ത്തിചെയ്യുന്നു.     

എന്നാല്‍ നിനക്കുകിട്ടിയ വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ അതിനകത്തു ഒരു കാര്യവും ഇല്ലെന്നു തോന്നാം മാത്രമല്ല അവനെ അനുകരിച്ചു നീയും മലക്കുപോയാല്‍ നീ വിധിക്കപ്പെടും കാരണം അവനു ലഭിച്ച വെളിപാടല്ല നിനക്കു ലഭിച്ചതു .

അവനു ലഭിച്ചതും ദൈവീകവെളിപാടാണു . നിനക്കുലഭിച്ചതും ദൈവികവെളിപാടാണു.അവനും മനുഷ്യകുഞ്ഞായി ജനിച്ചു. നീയും മനുഷ്യകുഞ്ഞായി ജനിച്ചു. നിനക്കു യേശുവിന്‍റെ ,ദൈവത്തിന്‍റെ , ഉപദേശവും പഠനവും നേരിട്ടു ലഭിച്ച കൂട്ടത്തില്‍ ജനിക്കാന്‍ സാധിച്ചു അധവാ നിനക്കു കൂടുതല്‍ 100 താലന്തു ലഭിച്ചു. അയാള്‍ക്കു 1 താലന്തേ ലഭിച്ചിട്ടുള്ളു. അതിന്‍റെ കണക്കേ അയാളോടു ചോദിക്കൂ. 100 വാങ്ങിയിട്ടു  ഒന്നു കിട്ടിയവനെപ്പോലെ ജീവിച്ചാല്‍ മതിയോന്നു ചോദിക്കുന്നവനെ എന്തു വിളിക്കണം ?

അവനാണു കുറുന്തോട്ടിക്കു വാതം പിടിച്ച‌വന്‍ 

Friday 22 June 2018

ക്രിസ്തീയ സഭയിലെ തീവ്രവാദികള്‍ !!!

ഇന്നു പലമതങ്ങളിലും തീവ്രവാദികള്‍ ഉടലെടുക്കുകയും കൊല്ലും കൊലയും അവരുടെ തൊഴിലായി സ്വീകരിക്കുകയും മ്രുഗങ്ങള്‍ക്കുള്ള വിലപോലും മനുഷ്യനു നല്കാത്ത ഒരു കാലമാണു . മനുഷ്യനെ കഴുത്തറുത്തുകൊല്ലുകയും, പട്ടിയെ അടിക്കുന്നതുപോലെ നിരത്തില്വെച്ചു അടിച്ചുകൊല്ലുകയും ,നിരത്തില്ക്കൂടി നഗ്നരായി നടത്തിച്ചു സ്ത്രീകളെ കൊല്ലുക, ജീവനോടെ കത്തിക്കുക ഇതെല്ലാം തീവ്രവാദികള്‍ ചെയ്യുന്നു.
ക്രിസ്തീയ തീവ്രവാദികള്‍  അവര്‍ ആരേയും കൊല്ലുന്നില്ല. പക്ഷേ നാവുകൊണ്ടാണു അവര്‍ കൊല്ലുന്നതു. അവര്‍ വിശ്വസിക്കുന്നതില്‍ നിന്നും വ്യ്ത്യസ്ഥമായി വിശ്വസിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ അന്ധവിശ്വാസികളായും ,വിഗ്രഹാരാധകരായും ചിത്രീകരിക്കുകയും ആര്‍ക്കും രക്ഷയില്ലെന്നു ഉറക്കെ പറയുകയും ,അവരുടെ പോക്കറ്റിലുള്ള രക്ഷ ചാടിപ്പോകാതെ പോക്കറ്റു അമര്ത്തിപ്പിടിക്കുകയും ചെയ്യും.

രക്ഷ അവരുടെ കയ്യിലാണു .

അവര്‍ പറയുന്നതുപോലെ ചെയ്യുന്നവര്‍ക്കു അവര്‍ രക്ഷ വാരിക്കോരിക്കൊടുക്കും. അല്ലാത്തവരെയെല്ലാം അവര്‍ നിഷകരുണം നരകത്തിലേക്കു വലിച്ചെറിയും ഇവരാണു ക്രിസ്തീയ തീവ്രവാദികള്‍ . ദൈവത്തെപ്പോലും അവര്‍ വെറുതെ വിടില്ല.

അഗറില്‍ നിന്നും അബ്രഹാത്തിനു ജനിച്ച ഇസ്മായേലിനെ ദൈവം ഉപേക്ഷിച്ചില്ല .അവനെ രക്ഷിച്ചതു ദൈവമാണു. വനില്‍ നിന്നും വലിയ ഒരു ജനതയെ പുറപ്പെടുവിക്കുമെന്നു പറഞ്ഞതും ദൈവമാണു. ആ ജനതയെ നരകത്തിലെ വിറകിനായല്ല ദൈവം ഒരു ജനതയാക്കിയതു .

ഇങ്ങനെ എഴുതിയാല്‍ വലിയ ലേഖനമാകും .അതിനാല്‍ ചുരുക്കുന്നു.
" ലോകസ്രിഷ്ടിമുതല്‍ ദൈവത്തിന്രെ അദ്രിശ പ്രകുതി ,അതായതു അവിടുത്തെ അനന്തശക്തിയും, ദൈവത്വവും, സ്രഷ്ട വസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ടു "  ( റോമാക്കാരുടെ ലേഖനം )
ദൈവം തന്നെ വെളിപ്പെടുത്താതെ ഒരു മനുഷ്യനും ദൈവത്തെ ക്കുറിച്ചുള്ള അറിവു ലഭിക്കില്ല. ആരംഭം മുതലേ അവിടുന്നു അവരവരുടെ കഴിവിനനുസരിച്ചു മനസിലാക്കത്തക്കതുപൊലെ തന്നെതന്നെ വെളിപ്പെടുത്തി.

എല്ലാമതത്തിലും ദൈവീകവെളിപാടുണ്ടൂ.  എല്ലാമതവും അവര്‍ക്കു കിട്ടിയ വെളിപാടനുസരിച്ചു മനുഷ്യരെ ദൈവത്തിങ്കലേക്കാണു നയിക്കുക.
ഇന്നലെ ഒരാള്‍ പറഞ്ഞു ത്രീത്വത്തില്‍ വിശ്വസിക്കാത്തവരൊക്കെ പോക്കാണെന്നു .

യേശു വരുന്നതിനു മുന്‍പു ത്രീത്വത്തില്‍ ആരെങ്കിലും വിശസിച്ചോ ? പഴയനിയമത്തില്‍ ത്രീത്വത്തെ ക്കുറിച്ചു പരാമര്‍ശം ഉണ്ടു പക്ഷേ ആര്‍ക്കെങ്കിലും മനസിലായോ ? ഇരായേല്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. മുസ്ലിമും ഏകദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ പരിശുദ്ധ ത്രീത്വത്തില്‍ വിശ്വസിക്കുന്നു.പക്ഷേ ആരഹസ്യം അറിയാവുന്നവര്‍ എത്രപേരുണ്ടൂ ?

ഇന്നലെ പറഞ്ഞ മഹാന്മാരോടു ഞാന്‍ ചോദിക്കുകയാണു ത്രിത്വൈകരഹസ്യങ്ങള്‍ എന്തെന്നു അറിയാമോ ? പുത്രന്‍ മനുഷ്യനായിയെന്നു പറയുന്നവരോടു ഞാന്‍ ചോദിക്കുകയാണു അങ്ങനെ പുത്രനു തനിയെ ത്രിത്വത്തില്‍ നിന്നും  വേര്‍പെട്ടു മനുഷ്യനായി അവത്രിക്കാന്‍ സാധിക്കുമോ ? സാധിക്കുമെന്നു പറയുന്നവരോടു ഞാന്‍ പറയുന്നു ത്രീത്വത്തെ ക്കുറിച്ചു ഒരു ചുക്കും നിംഗല്ക്കറിയില്ല.എവിടെ പുത്രനുണ്ടോ അവിടെ പിതാവും പരിശുദ്ധത്മാവും ഉണ്ടു .അതാണു രഹസ്യം .
വിവരിക്കാന്‍ ഈ ചെറുലേഖനം പറ്റില്ല.

ഒന്നു മനസിലാക്കുക. അജ്ഞതയുടെ കാലഘട്ടം ദൈവം കണക്കിലെടുക്കില്ല. ഓരോരുത്തര്‍ക്കും ലഭിച്ച വെളിപാടനുസരിച്ചു നന്മചെയ്തു ജീവിച്ചാല്‍ അവന്‍ രക്ഷപ്പെടും . അപ്പോള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്നതോ എന്നു ചോദിച്ചാല്‍ ? അതു നിനക്ക്വേണ്ടിയുള്ളതാണു ,നിന്‍റെ ജീവിതത്തില്‍ ക്കൂടി ആരേയും ക്രിസ്തുവിലേക്കു അടുപ്പിക്കാന്‍ നിനക്കു കഴിയാതെ പോകുന്നതു ദൈവത്തിന്‍റെ കുറ്റമല്ല നിന്‍റെ കുറ്റം മാത്രമാണു .ക്രിസ്തീയ മാതാപിതാക്കളില്‍ നിന്നും ജനിച്ചതിനാല്‍ നീ ഇന്നു ക്രിസ്ത്യാനി ! അതിനാല്‍ ഞെളിയേണ്ടാ ആരേയും താറടിക്കുകയും വേണ്ടാ .
പറഞ്ഞതിന്‍റെ സംഗ്രഹം .

നമ്മള്‍ എന്തായിരിക്കുന്നുവോ അതു ദൈവം നമുക്കുതന്ന സമ്മാനമാണു .- ---( എലനോര്‍ പവ്വല്‍) .

ഒരു ക്രിസ്ത്യാനിയായി ഞാന്‍ ജനിച്ചതോ.ഹിന്ദുവോ ,മുസ്ലീമോ ,മറ്റുഏതെങ്കിലും മതത്തില്‍ മറ്റൊരുവന്‍ ജനിച്ചതൊ ആരുടെയും തിരഞ്ഞെടുപ്പല്ല. എല്ലാവര്‍ക്കും ഓരോരോ വിളിയുണ്ടു അതു അംഗീകരിക്കുകയും അതിന്‍റെ പൂര്ത്തീകരണത്തിനായി പരിശ്രമിക്കുകയും , പ്രവര്ത്തിക്കുകയും ചെയ്യുകയെന്നുള്ളതാണു ദൈവഹിതം ! എനിക്കു ലഭിച്ച അനുഗ്രഹം ഓര്ത്തു മറ്റവരെ ഒരിക്കലും തരം താഴ്ത്തരുതു.അവന്റെ വിശ്വാസം ശരിയല്ലയെന്നു പറയാതെ എന്‍റെ ജീവിതംകൊണ്ടു അവര്‍ക്കു മാത്രുക കാണിക്കുകയും ദൈവസ്നേഹത്തിലേക്കു അവരെ ആകര്ഷിക്കുകയും വേണം . കാരണം അവര്‍ ജനിച്ച സാഹചര്യത്തിലും വിശ്വാസത്തിലും അവര്‍ വളര്ന്നു വരുന്നതു അവരുടെ കുറ്റമല്ല.  ( ലഭിച്ച അനുഗ്രഹം ,വിശ്വാസം ,വെളിച്ചം ത്യജിച്ചവരെയല്ല ഉദ്ദേശിച്ചതു സഭയുടെ അംഗമായി ജീവിച്ചിട്ടു വിശ്വാസം ത്യജിച്ചുപോയവരെ   അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണ്ടേണ്ടതു ആവശ്യമാണു ) 

ദൈവം നമ്മില്‍ ചൊരിഞ്ഞ ദൈവീകസ്നേഹം അപരനിലേക്കു, സഹോദരനിലേക്കു പകരുകയെന്നുള്ളതു എന്‍റെ കടമയാണു. യേശു പറഞ്ഞു ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിന്‍ ( യോഹ.13:34 )

യേശു ആരേയും പാര്സ്വവല്ക്കരി ച്ചീല്ല. വിശ്വാസിയേയും ,അവിശ്വാസിയേയും, ചുങ്കക്കാരേയും,വ്യഭിചാരികളേയും ഒക്കെ സ്വീകരിച്ചു , സ്നേഹം ഒന്നു മാത്രം !

Thursday 21 June 2018

ശബരിമലതീര്ത്ഥാടകരെ സ്വീകരിക്കുന്നതു തെറ്റാണോ ?

ദീപം = ദൈവം യേശു പറഞ്ഞു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു . അതിനാല്‍ ദീപാരാധന = ദൈവാരാധന യല്ലേ ? ഹിന്ദു സഹോദരന്മാര്‍ ദീപാരാധന നടത്തുമ്പോള്‍ അവര്‍ സത്യദൈവത്തെ തന്നെയല്ലേ ആരാധിക്കുന്നതു ? അവര്‍ വീടുകളില്‍ നിലവിളക്കുകൊളുത്തി വെച്ചിട്ടു കീര്ത്തനങ്ങള്‍ ആലപിക്കുമ്പോള്‍ അവര്‍ ദൈവത്തെ തന്നെയല്ലേ ആരാധിക്കുന്നതു ? പിന്നെ എങ്ങനെ അവര്‍ നിരീശ്വരവാദികളാകും. ? അവര്‍ക്കും ദൈവം തന്നെയാണു വെളിപാടുകള്‍ നല്കിയിരിക്കുന്നതു .അവര്‍ക്കു ലഭിച്ച വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ദൈവത്തെ ആരാധിക്കുന്നു. അവര്‍ തത്വമസിയില്‍ വിശ്വസിക്കുന്നു . ഏതാണ്ടു ഇതു തന്നെയല്ലേ യേശുവും പഠിപ്പിച്ചതു ? " എന്‍റെ ശരീരം യഥാര്ത്ഥ ഭക്ഷണമാണു.എന്‍റെ രക്തം യഥാത്ഥ പാനീയവുമാണു. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. " ( യോഹ, 6:55 - 56 ) എന്നാല്‍ പിന്നെ ഹിന്ദുക്കള്‍ ചെയ്യുന്നതുപോലെ ചെയ്താല്‍ പോരേയെന്നു ആരെങ്കിലും ചോദിച്ചാല്‍ അതു ശരിയല്ല. കാരണം ഓരോരുത്തര്‍ക്കും ലഭിച്ച താലന്താണു വര്‍ദ്ധിപ്പിക്കേണ്ടതു. ഒരാള്‍ ക്രിസ്ത്യാനിയായി ജനിക്കുന്നു.മറ്റൊരാള്‍ ഹിന്ദുവായി ജനിക്കുന്നു. രണ്ടു പേരും ദൈവമക്കള്‍ തന്നെ ! രണ്ടു പേര്‍ക്കും ദൈവക്രുപലഭിക്കും. അതിനാല്‍ ഒരു ഹിന്ദു സഹോദരന്‍ അവന്‍ വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കാന്‍ ( ശബരിമലയിലേക്കു ) പോകുന്നതു കണ്ടാല്‍ അവനെ പ്രോല്സാഹിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല. സഹോദരസ്നേഹം പ്രകടിപ്പിക്കുന്നതിനാല്‍ ദൈവത്തിനു അതു സ്വീകാര്യവുമാണു

Wednesday 20 June 2018

യഥാര്ത്ഥ ശിഷ്യന്‍ !

വിളിക്കപ്പെട്ടവര്‍ അധികം എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം
ഇന്നു വിളിലഭിച്ചവര്‍ ധാരാളം പക്ഷേ എല്ലാവരും ശിഷ്യരല്ല.
ശിഷ്യത്ത്വത്തിന്‍റെ ഹ്രുദയമാണു സ്വ്യയം ത്യജിക്കല്‍ " സ്വയംത്യാഗം "
ഇന്നു ഹ്രുദയമില്ലാത്ത ശിഷ്യന്മാരുടെ സംഖ്യ വളരെക്കൂടുതലാണു. അവര്‍ സമ്പത്തിനെ കെട്ടിപ്പിടിക്കുന്നു. അതിന്‍റെ ഭാരത്തില്‍ കാല്‍ ഇടറുന്നു.

മടിശീലകൊണ്ടു നടക്കുന്ന യൂദാസിന്‍റെ ശിഷ്യന്മാര്‍ !
ആരാണു ശിഷ്യന്‍ .?
ശിഷ്യത്വം നല്‍കപ്പെടുന്നതാണു. ഗുരുവിനാല്‍ വിളിക്കപ്പെടുന്നവനാണു ശിഷ്യന്‍ . പഴയനിയമത്തില്‍ പ്രവാചകനെ ദൈവമാണു തിരഞ്ഞെടുക്കുന്നതു.അധവാ ദൈവദത്തമായ വിളിയാണു പ്രവാചകനു ലഭിക്കുക. അതേവിളിയാണു ശിഷ്യനു ഗുരുവില്‍ നിന്നുംലഭിക്കുക.
"നിങ്ങളെന്നേതിരഞ്ഞെടുക്കുകയല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തതു " എന്നയേശുവിന്‍റെ വാക്കുകള്‍ ശിഷ്യത്വത്തിന്‍റെ അടിസ്ഥാനതത്വമാണു. ഈ വിളിലഭിക്കാത്തവനു ശിഷ്യനാകുവാന്‍ ഒക്കുകയില്ല. വേഷം കൊണ്ടു മാത്രം ശിഷ്യനാകില്ല.
ഇതോടെ ചേര്ത്തുവായിക്കാവുന്നതാണു വിവാഹജീവിതത്തെക്കുറിച്ചുയേശു പറഞ്ഞകാര്യവും. ക്രുപലഭിച്ചവനു മാത്രമാണു ആ വിളിയും . കുടുംബജീവിതം നയിക്കാനുളള വിളിയുമുണ്ടു. ശിഷ്യനാകാനുളള വിളിയുമുണ്ടു. എല്ലാം കൂടികൂട്ടികുഴക്കാതെ ചിന്തിക്കാം .
യേശു പറഞ്ഞു : " വിളിക്കപ്പെട്ടവര്‍ അധികം എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം ." വേഷം ധരിച്ചതുകൊണ്ടു ഒരാള്‍ ശിഷ്യനാകില്ല.ഇന്നത്തെ കാലത്തു വേഷധാരികള്‍ ധാരാളം കാണും അവരെല്ലാവരും യധാര്‍ത്ഥവിളിയുള്ളവര്‍ അകണമെന്നില്ല.
"ഗുരോ നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും " എന്നു പറഞ്ഞ നിയമജ്ഞനെ അവിടുന്നു ശിഷ്യനായി സ്വീകരിച്ചുകണ്ടില്ല. മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞു അവനെ നിരുല്സാഹിപ്പിക്കുന്നു. എന്നാല്‍ മറ്റൊരുവന്‍ അപ്പനെ അടക്കിയിട്ടു വരാമെന്നു പറഞ്ഞിട്ടുപോലും " നീ എന്നെ അനുഗമിക്കുകയെന്നു " പറഞ്ഞതും നമുക്കു ഓര്‍ക്കാം
അനുഗമിക്കുകയെന്നാല്‍ അര്ത്ഥമാക്കുന്നതു : " ഉപേക്ഷിച്ചനുഗമിക്കുകയെന്നാണു " " ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെതന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ " ഇവിടെനാം കാണുന്നതു ശിഷ്യത്ത്വത്തിന്‍റെ ഹ്രുദയമാണു അതായതു "സ്വയത്യാഗം " അതിന്‍റെ അഭാവത്തില്‍ ശിഷ്യത്വമില്ല.
അദ്യശിഷ്യന്മാരെ വിളിക്കുന്നതു പരിശോധിക്കാം
പത്രോസിനോടും അന്ത്രയോസിനോടും നിങ്ങള്‍ എന്നെ അനുഗമിക്കുകയെന്നു പറഞ്ഞപ്പോള്‍ അവരുടെ സമ്പാദ്യമായ വലയും വള്ളവും ഉപേക്ഷിച്ചു അനുഗമിക്കുന്നു. മുന്‍പോട്ടു നീങ്ങിയപ്പോള്‍ അപ്പനുമൊത്തു സബദിപുത്രന്മാരെ കണ്ടു അവരേയും വിളിച്ചു. അവരും സര്‍വവും ഉപേക്ഷിച്ചു അപ്പനെപ്പോലും വിട്ടിട്ടാണു അനുഗമിക്കുന്നതു.
" സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആരഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്താം .എന്നാല്‍ അരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും എന്നാണു യേശു പഠിപ്പിച്ചതു.
" നിങ്ങളുടെ അരപട്ടയില്‍ സ്വര്ണമോ വെള്ളിയോ ഒന്നും എടുക്കേണ്ടാന്നു " പറയുന്നതും ശ്രദ്ധേയമാണു. ( യൂദാസിനു പണസന്‍ചിയുണ്ടായിരുന്നു.അവന്‍റെ വീഴ്ച്ച കഠിനമായിരുന്നല്ലോ) അവര്‍ അയക്കപ്പെടനുള്ളവരായിട്ടുപോലും സമ്പാദ്യം വേണ്ടെന്നാണു പറഞ്ഞതു. ( ഇന്നു അച്ചന്മാരും കന്യാസ്ത്രികളും വിദേശത്തേക്കു അവരുറ്റെ സമൂഹത്തിനുവേണ്ടി പണസമ്പാദനത്തിനു പോകുന്നു അവരില്‍ നല്ല % പണം കണ്ടു കഴിഞ്ഞു വിളി ഉപേക്ഷിച്ചു പോകുന്നു ) അയക്കപ്പെട്ടവര്‍ എല്ലാം ഉപേക്ഷിച്ചവരാണു .
എന്തിനാണു എല്ലാം ഉപേക്ഷിക്കുന്നതു ?
" പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്കുചെന്നു. തന്നോടുകൂടിയായിരിക്കുന്നതിനും പ്രസംഗിക്കാനയക്കപ്പെടുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരേ നിയോഗിച്ചു "
ശിഷ്യത്വം അതിസ്വാഭാവികമാണെന്നു വേണം ധരിക്കാന്‍ .യേശുവിന്‍റെ സാമിപ്യത്തിലായിരിക്കുകയാണു ശിഷ്യന്‍റെ ധര്മ്മം.അതാണു അവന്‍റെ ഭാഗ്യം യേശുമാത്രമാണു അവന്‍റെ സമ്പത്തു. യേശു അടുത്തുള്ളപ്പോള്‍ ധനമോഹം ഇല്ലാതാകുന്നു.
എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ച ഞങ്ങള്‍ക്കെന്താണു ലഭിക്കുകയെന്നു പത്രോസ് ചോദിച്ചതിനു യേശുവിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. (മര്‍ക്കോ.10:28 )
"എന്‍റെ നാമത്തെപ്രതി ഭവനത്തെയോ ,സഹോദരനെയോ സഹോദരിയെയോ,പിതാവിനെയോ മാതാവിനെയോ .......................... പരിത്യജിക്കുന്ന ഏതോരുവനും നൂറിരട്ടിലഭിക്കും അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും . " യേശുപറഞ്ഞമറ്റൊരുകാര്യം കൂടി ഇവിടെ ഓര്‍ക്കാം .ഷ്ണ്ഡന്മാരായി ജനിക്കുന്നവര്‍ ഉണ്ടു മനുഷ്യരാല്‍ ഷ്ണ്ഡ്ന്മാരാക്കപ്പെടുന്നവരും ഉണ്ടു സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷ്ണ്ഡന്മാരാക്കുന്നവരുമുണ്ടു ."
മലമുകളില്‍ യേശുതിരഞ്ഞെടുത്തവര്‍ എല്ലാം ഉപേക്ഷിച്ചവരാണു .എല്ലാസുഖവും വേണ്ടെന്നു വെച്ചവരാണു. അവരുടെ ശിഷ്യന്മാരും അപ്രകാരമായിരുന്നു.

ദെഹനമോഹമില്ലാത്തവരായിരുന്നു. ധനമോഹമാണു എല്ലാതിന്മകള്‍ക്കും കാരണം ഇന്നു ധനത്തെ ചൊല്ലിയാണെല്ലോ കലഹം നടക്കുന്നതു. അവിടെ പിശാചിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടാകില്ലേ ?
യൂദാസിന്‍റെ ശിഷ്യന്മാരുടെ കളികളാണോ ? സഭയെ താറടിച്ചുകാണിക്കാനായി ,അധികാരസ്ഥാനത്തു കയറിപ്പറ്റാനായാണോ ഈ കലഹം ?
സഭയെ നയിക്കുന്നതു പരിശുദ്ധാരൂപിയാകയാല്‍ അന്തിമവിജയം പരിശുദ്ധാരൂപിക്കായിരിക്കും.
വ്രുക്ഷത്തെ ഫലത്തില്‍ നിന്നും തിരിച്ചറിയാം.
അതിനാല്‍ സഭയേ നയിക്കുന്നതു പരിശുദ്ധാരൂപിയാകയാല്‍ അവിടുത്തെ തിരുഹിതമനുസരിച്ചു സഭയെ നയിക്കുന്നു. കാലാകാലങ്ങളില്‍ വേണ്ട നവീകരണം കാലാനുസ്രുതമായി അവിടുന്നു നല്കുന്നു.
" ഭാര്യയുള്ളവന്‍ എങ്ങ്നെ ഭാര്യയെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ചു അവളുടെ കാര്യത്തില്‍ വ്യാപ്രുതരായിരിക്കുമെന്നുള്ള " തിരുവെഴുത്തും മറക്കാതിരിക്കം.

Tuesday 5 June 2018

പരിശുദ്ധ കുര്‍ബാന , ദിവ്യകാരുണ്ണ്യം എങ്ങനെ സ്വീകരിക്കണം

പരി.കുര്‍ബാന തുടര്‍ച്ച 

പരി.കുരാനയുടെ തിരുന്നാളിനു എഴുതിയതു പലരും നാല്ല അഭിപ്രായം പറഞ്ഞായിരുന്നൂ . ഇന്നു അല്പാം കൂടിചിന്തിക്കാം 

 വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?
" I am the living bread which has come from heaven : whoever eats of this bread will live forever. The bread I shall give is my flesh and I will give it for the life of the world. " ( Jn.6:51 )

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?

യേശു പറഞ്ഞു സ്വര്‍ത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണെന്നു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കുജീവിക്കും .ലോകത്തീന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണെന്നു ! അതിനാല്‍ വി.കുര്‍ബാന 

സ്വീകരിക്കുന്നവരെല്ലാം രക്ഷപെടുമെന്നു ചിന്തിക്കണമല്ലോ ?     
 
അങ്ങനെ യെങ്കില്‍ യൂദാസിനു എങ്ങനെയാണു വിപരീത ഫലം ഉണ്ടായതു ?

" So Jesus dipped the bread and gave it to Judas Iscariot the son of Simon .
And as Judas took the piece of bread,Satan entered into him ." ( Jn.13:27 )

മറ്റുശിഷ്യന്മാര്‍ക്കു എല്ലാം നല്ല അനുഭവവും യൂദാസിനു വിപരീത അനുഭവവും ഉണ്ടായതു എന്തുകൊണ്ടാണു ? യൂദാസ് അപ്പം സ്വീകരിച്ചപ്പോള്‍ അവന്‍റെ ഉള്ളിലേക്കു സാത്താനാണു പ്രവേശിച്ചതു. എന്തുകൊണ്ടാണു ? അവന്‍റെ ഉള്ളു ശരിയല്ലായിരുന്നു. 30 വെള്ളിക്കാശു ണ്ടാക്കാനായി ചതിയില്‍ യേശുവിനെ ഒറ്റികൊടുക്കാനായി പുരോഹിതരുമായി ദുഷിച്ച ആലോചനയില്‍ അവന്‍ ഏര്‍പ്പെട്ടിരുന്നു. ദുഷിച്ച ഹ്രുദയത്തിലേക്കു യേശുവിനു പ്രവേശിക്കാന്‍ പറ്റില്ല. 

വിശുദ്ധകുര്‍ബാനയിലെ സാന്നിധ്യം നഷ്ടപ്പെടുന്ന അവസരങ്ങള്‍

ഭക്ഷ്യ യോക്യമല്ലാതായിതീരുമ്പോള്‍ .അതായതു ഏതെങ്കിലും തരത്തില്‍ വല്ല കള്ളന്മാരും അതെടുത്തു മലിനമായ സ്ഥലത്തു എറിഞ്ഞു അതു മനുഷ്യനു ഭക്ഷ്യയോഗ്യ മല്ലാതായി തീര്ന്നാല്‍ അതിലെ ദിവ്യ സാന്നിധ്യം അതിനാല്തന്നെ നഷ്ടപ്പെടും കാരണം വിശുദ്ധകുര്‍ബാന മനുഷ്യനു ഭ്ക്ഷിക്കാന്‍വേണ്ടിയാണു യേശു അപ്പത്തില്‍ എഴുന്നെള്ളിവരുന്നതു .അതിനാല്‍ അതു ഭക്ഷ്യ യോഗ്യ മല്ലാതായാല്‍ അതിനാല്‍തന്നെ ദിവ്യ സാന്നിധ്യം നഷ്ടപ്പെടുന്നു.

അതാണു യൂദാസിന്‍റെ കാര്യത്തിലും സംഭവിച്ചതു. യോഗ്യമല്ലാത്ത സ്ഥലത്തേക്കു ,അശുദ്ധമായസ്ഥലത്തേക്കു യേശു കടന്നു വരികില്ല. അവിടേക്കു സാത്താന്‍ പ്രവേശിക്കും. യൂദാസില്‍ പ്രവേശിച്ചതുപോലെ .  

അങ്ങനെ യെങ്കി ല്‍ ഇന്നു വി.കുര്‍ബാനസ്വീകരിക്കുന്ന എല്ലാവരിലും യേശു എഴുന്നെള്ളിവരുന്നുണ്ടോ ? ചിലരുടെയെന്‍കിലും ഉള്ളില്‍ സാത്താന്‍ പ്രവേശിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ അവര്‍ക്കു ക്രിസ്ത്യാനികളായി, യേശുവിന്‍റെ അനുയായികളായി ,ക്രിസ്റ്റഫറായി ജീവിക്കാന്‍ പറ്റുമോ ? 

 " വിശുദ്ധമായവ വിശുദ്ധിയുളളവര്‍ക്കു നല്കപ്പെടുന്നു " ( മലബാര്‍ കുര്‍ബാന ) 

വിശുദ്ധിയില്ലാത്തവര്‍ ഈ അപ്പം ഭക്ഷിച്ചാല്‍ എന്തു സംഭവിക്കും ?

" തന്‍മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനംചെയ്യുകയും ചെയ്യട്ടെ .... നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും,ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു ( 1കോറ.11:27 - 30 ) 

മരണം ര്ണ്ടു  തരം ഉണ്ടു ..ആത്മീയ മരണവും . ശാരീരികമരണാവും .ആദിമമാതാപിതാക്കള്‍ പാപം ചെയ്തപ്പോള്‍  മരിച്ചു. ശാരീരികമരണമല്ലായിരുന്നു. ശാരീരികമരണത്തിനു ശേഷം ഒരു രണ്ടാം മരണം ഉണ്ടു ,അതു അന്ത്യവിധിക്കുശേഷം ഉള്ളതാണു .(വെളി.21:8 ) ഇതു ഒരിക്കലും നമുക്കു ഉണ്ടാകാതെ ഇരിക്കട്ടെ ! 

 അതിനാല്‍ ഈ അപ്പം വെറുതെ നേര്‍ച്ച അപ്പം ഭക്ഷിക്കുന്നതുപോലെയോ പ്രാസാദം ഭക്ഷിക്കുന്നതുപോലെയോ ആര്‍ക്കും ഭക്ഷിക്കാവുന്ന ഒന്നല്ല. 

ഇതു യേശുവിന്‍റെ ശരീരമാണു .അതിവിശുദ്ധമാണു .വിശുദ്ധിയുള്ളവര്‍ മാത്രം ഭക്ഷിക്കേണ്ടതാണു. അയോഗ്യതയോടെ ഭക്ഷിച്ചാലുള്ള അനുഭവമാണു മുകളില്‍ നാം കാണുന്നതു ( 1കോറ.11:27 - 30 )

ഇന്നു നമ്മുടെ സമൂഹത്തില്‍ കാണുന്ന പല പ്രശ്നന്‍കളും ഈ വിശുദ്ധ കുരബാനസ്വീകരണത്തില്‍ വരുന്ന പാളീച്ചകള്‍ ആണോ?സൂക്ഷിക്കണം .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...