Monday 3 October 2016

പ്രവര്‍ത്തന നിരതമായ സ്നേഹം

Eph,pha.tha = Be opened = തുറക്കപെടട്ടെ !
“ Then looking up to heaven ,he sighed and said to him,”Eph pha tha “ that is “ Be opened “.And immediately his ears were opened ,his tongue was released ,and he spoke plainly .”( Mk.7: 34 -35 )



“ സ്നേഹത്തിലൂടെ പ്രവര്ത്തനനിരതമായ വിശ്വാസമാണു സുപ്രധാനം“ (ഗലാ.5:6)
ഇതിന്‍റെ പശ്ചാത്തലം അല്പം മനസിലാക്കിയിരിക്കുന്നതു നല്ലതാണു.
സംഭവബഹുലമായ പ്രവര്ത്തനങ്ങളില്‍ നിന്നും ആള്‍കൂട്ടത്തില്‍ നിന്നും അല്പം ഒഴിഞ്ഞു നില്ക്കാന്‍ ആഗ്രഹിച്ച യേശു, തന്നെ ആരും അറിയാതിരിക്കാനായി വിജാതീയരുടെ ഇടയിലേക്കാണു പോയതു പക്ഷേ അവിടേയും യേശുവിനു മറഞ്ഞിരിക്കാന്‍ പറ്റിയില്ല. അവിടേയും നന്മചെയ്തുകൊണ്ടുപോകുന്നയേശുവിനെയാണു നാം കാണുക .
കര്ത്താവു എവിടെയോ അവിടെ രക്ഷ
അപ്പസ്തോലന്മാരും ജനകുട്ടവും ദൈവത്തിന്‍റെ നന്മ മാനുഷീകമായ രീതിയില്‍ അനുഭവിച്ചു.എന്നാല്‍ കാരുന്യവാനായ യേശു ക്ളേശീതരെ അശ്വസിപ്പിക്കുന്നു വെന്നു മാത്രമാണു അവര് മനസിലാക്കിയതു . യേശുവിന്റെ പ്രവര്ത്തനങ്ങളില്‍ പിതാവിന്റെ സ്നേഹം കാണാന്‍ കഴിയുന്നവര്ക്കുമാത്രമേ സത്യം മൂവനും ഗ്രഹിക്കാന്‍ കഴിയൂ .
ദൈവഭവനത്തിലെ മക്കള്‍ യഹൂദരോ ?
തങ്ങള്‍ ദൈവഭവനത്തിലെ മക്കളാണെന്നാണു യഹൂദര്‍ വിചാരിച്ചിരുന്നതു.അവര് വിജതീയരെ പരിഹാസപൂര്‍വം നായിക്കള്‍ എന്നു വിളിച്ചിരുന്നു. ഫിനീഷ്യന്‍ സ്ത്രീയുമയുള്ള സംഭാഷണത്തില്‍ യേശുവും ആപദം ഉപയോഗിക്കുന്നു. പക്ഷേ അവളൂടെ വിശ്വാസപരീക്ഷണം മാത്രമാണു യേശുനടത്തിയതു.
ദൈവത്തിന്‍റെ കാരുണ്യം
ദൈവത്തിന്‍റെ കാരുണ്യമാണു നാം ആഫിനീഷ്യന് സ്തീയുടെ മകള്‍ക്കു സൌഖ്യം ലഭിക്കുന്നതില്‍ കൂടി നാം കാണുന്നതു അവളൂടെ വിസ്വാസത്തിനു തക്കപ്രതിഫലമാണു അവള്‍ക്കുലഭിച്ചതു.
ഊമനും ബധിര്നും,ചെകിടനുമ്മായവര്‍ ഭാഗ്യവാന്മാര്‍
കരുണാനിധിയായ ദൈവം അവരോടുകരുണകാണിക്കില്ലേ ?
കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തവരോടു ദൈവം കാരുണ്യപൂര്‍വം പെരുമാറും
എന്നാല്‍ കാണാനും,കേല്ക്കാനും, സംസാരിക്കാനും കഴിവു ലഭിച്ചവരോട് ദൈവം ഇതുപോലെ കാരുണ്യം കാണിക്കണമോ ?
കൂടുതല്‍ ലഭിച്ചവരോടു കൂടുതല്‍ ചോദിക്കില്ലെ ?
ഇന്നത്തെ ഒരു പ്രതിഭാസം
കാണുന്നവര്‍ കാണാത്തവരെപോലെയും,
കേള്‍ക്കുന്നവര്‍ കേള്‍ക്കാത്തവരെപോലെയും ,
സംസാരിക്കാന്‍ കഴിവുള്ളവര് സംസാരശക്തി ഇല്ലാത്തവരെപോലെയും ജീവിക്കുന്നു.
മനുഷ്യന്‍ ചെയ്യേണ്ടതു
താന്‍ ഊമനും ബധിരനുമാണെന്ന ബോധ്യത്തോടെ എല്ലാകാര്യവും നന്നായി ചെയ്യുന്നവന്റെ ,യേശുവിന്‍റെ അടുത്തേക്കു പോകുകയാണു വേണ്ടതു, അവിടുന്നു നമ്മളേ വേണ്ടവിധത്തില്‍ സഹായിക്കും ഇതു വെളിപ്പെടുത്താനാണു വിജാതീയനായ ബധിരനെ യേശു സുഖപെടുത്തുന്നതു,
അല്പം വിശ്രമിക്കാന്‍ പോയ യേശു വിജാതീയരുടെ ഇടയിലും കര്‍മ്മനിരതനാണു
കര്‍ത്താവായ യേശുവേ കാഴ്ച്ച യുണ്ടായിട്ടും കുരുടനെപോലെയും,കേള്‍വിയുണ്ടായിട്ടും ചെകുടനെപോലെയും സംസാരശക്തിയുണ്ടായിട്ടും ഇല്ലാത്തവരെപ്പോലെയും പെരുമാറുന്ന ഞങ്ങളോടു കരുണയായിരിക്കേണമേ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...