Tuesday 4 October 2016

ഒരു ധ്യാനാത്മക ചിന്തയായി എടുക്കാം

THE MINISTRY OF RECONCILIATION
" SO if nayone is in Chist ,there is a new creation : everything old has passed away : see, everything has become new. All this is from God ,who reconciled us to himself through Christ , and has given us the ministry of reconciliation . ( 2cor.5 :17 – 18 )
പിതാവു ആരേയും വിധിക്കുന്നില്ല വിധിമുഴുവന്‍ പുത്രനെ ഏള്പ്പിച്ചിരിക്കുന്നുവെന്നു പറയുന്നു എന്നാല്‍ പുത്രന്‍ പറയുന്നു ഞാന്‍ ആരേയുംവിധിക്കുന്നില്ല ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല ലോകത്തെ രക്ഷിക്കാനാണെന്നു പറയുമ്പോള്‍ അതിനര്‍ത്ഥം ലോകത്തിന്‍റെ പാപം ക്രിസ്തു ഏറ്റെടുത്തുകൊണ്ടൂ ലോകത്തോടു ക്ഷമിക്കുകയാണു. ക്ഷമിക്കാനുള്ള കഴിവു അധികാരം പിതാവില്‍ നിന്നും നേടിയെടുത്തതു സഹനത്തില്കൂടിയാണു. പാപം ക്ഷമിക്കപെടണമെങ്കില്‍ സഹനം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘടകമാണു .
ക്രിസ്തു യേശു ദൈവമായിരുന്നിട്ടുകൂടി ക്ഷമിക്കാനുള്ള അധികാരം നേടിയെടുത്തതു സഹനത്തില്കൂടിയാണു ,സഹനം ഇല്ലാതെ ,പരിഹാരം ചെയ്യാതെ ക്ഷമിക്കുന്നതു ദൈവിക നീതിയല്ല അതിനാല്‍ ദൈവത്തിന്‍റെ സമാനതനിലനിര്ത്താതെ പുത്രന്‍ മനുഷ്യനായി അവതരിച്ചു ലോകത്തിന്‍റെ പാപം അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശവുമായിട്ടാണു ലോകത്തിലേക്കു വന്നതു അങ്ങനെ ക്രിസ്തു യേശുവില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ നീതിയാകേണ്ടതിനു, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി ( 2കോറ്.5:21 )
എങ്ങനെയാണു ദൈവം മനുഷ്യരോടു ക്ഷമിച്ചതു ?
ദൈവത്തിനു എല്ലാഅധികാരവുമുണ്ടെല്ലോ ? വെറുതെ മനുഷ്യന്‍റെ പാപം ക്ഷമിച്ചുവെന്നു പറഞ്ഞാല്‍പോരേ ? അങ്ങനെ പറയുന്നതു ദൈവിക നീതിയല്ല പരിഹാരം ചെയ്തേപറ്റു. പരിഹാരം ചെയ്യാന്‍ പാപിയായ മനുഷ്യനു സാധ്യമല്ല. പാപമില്ലാത്തവന്‍ തന്നെവേണം .ദൈവമല്ലാതെ പാപമില്ലാത്തവന്‍ വേറേ ആരുമില്ല ദൈവം പരിഹാരം ചെയ്തതുകൊണ്ടു പരിഹാരമാകില്ല, മനുഷ്യന്‍ തന്നെ ചെയ്യണം അതിനാണു ദൈവം തന്നെ മനുഷ്യനായി അവതരിച്ചതു .
ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കുവാന്‍ മനുഷ്യപുത്രനു അധികാരമുണ്ടു എന്നു യേശുതന്നെതെളിയിച്ചിട്ടുണ്ടൂ ഈ അധികാരം സഹനത്തിലൂടെയാണു യേശു നേടിയെടുത്തതു. ഈ അധികാരം യേശുവിലാണു നിലനില്ക്കുന്നതു.
അതു എങ്ങനെ സഭക്കു ലഭിച്ചു.
പപം മോചിക്കാനുളള സഭയുടെ അധികാരം
സഹനത്തിലൂടെ , ബലിയിലൂടെ യേശു നേടിയെടുത്ത പാപമോചനാധികാരം യേശുക്രിസ്തു തന്നെയാണു തന്‍റെ മണവാട്ടിയായ സഭക്കു നല്കിയതു
പാപമോചനാധികാരത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം
അപ്പസ്തൊലന്മാര്‍ക്കു പാപമോചനാധികാരം കൊടുക്കുന്നതിനു മുന്‍പായി അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്കി .അതിനുശേഷമാണു അപ്പസ്തോലന്മാര്‍ക്കു ,തന്‍റെ സഭക്കു, തന്‍റെ മണവാട്ടിക്കു പപം മോചിക്കുവാനുളള അധികാരം കൊടുക്കുന്നതു
“ നിങ്ങല്ക്കു സമാധാനം . പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ടു അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അവരോടു അരുള് ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവബന്ധിക്കപെട്ടിരിക്കും “ ( യോഹ. 20 : 21 – 23 ) ഇവിടെ പരിശുദ്ധാത്മാവിന്‍റെ പങ്കു വലുതാണു .എല്ലാ കൂദാശയും പൂര്‍ത്തീകരിക്കുന്നതു പരിശുദ്ധാത്മാവാണു .സഭ പാപം ക്ഷമിക്കുമ്പോള്‍ പരിശുദ്ധാത്മാവില്‍ കൂടി യേശുവാണു അതുചെയ്യുന്നതു,
ഇവിടെ ധ്യാനവിഷയമാക്കാവുന്ന മറ്റൊരു കാര്യം
മുകളില്‍ പറഞ്ഞായിരുന്നു ,സഹനത്തിലൂടെ ,സ്വയം ബലിയാകലിലൂടെ ക്രിസ്തുയേശു നേടിയെടുത്ത ഈ അധികാരം യേശുതന്നെയാണു തന്റെ സഭക്കു നല്കിയതു .
എങ്ങനെയാണു സഭ ഈ അധികാരത്തില്‍ പ്ങ്കുപറ്റുന്നതു ?
സഭ ഈ അധികാരത്തില്‍ പങ്കുപറ്റുന്നതു യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുന്നതിലൂടേയും ആ ബലിയര്പ്പനം തുടരുന്നതിലൂടേയുമാണു.
എങ്ങനെയാണു യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുന്നതു ?
അദ്യത്തെ രക്തസാക്ഷിയായ സ്തേപ്പാനോസ് തന്‍റെ സഹനം ക്ഷമയോടെ അവര്ക്കുവേണ്ടി ,തന്‍റെ ഘാതകര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചുകൊണ്ടു സഹിച്ചപ്പോള്‍ യേശുവിന്റെ സഹനത്തില്‍ പങ്കുപറ്റുകയായിരുന്നു. പിന്നെ ഇങ്ങോട്ടു സഭയില്‍ ഉണ്ടായിട്ടുള്ള രക്തസാക്ഷികളൂടേയും അല്ലാതുളളവരുടേയും സഹനം യേശുവിന്‍റെ സഹനത്തിലെ പങ്കുചേരലാണു. സഭയില്‍ ഇന്നും രക്തസാക്ഷികളുടെയും അല്ലാതുള്ളവരുടെ വിവിധസഹനങ്ങളൂം യേശുവിന്‍റെ സഹനത്തിലുളള പങ്കുചേരലാണു.
ഇതു ഇന്നു ആവശ്യമാണു. നാം കാണുന്നു ലോകത്തില്‍ പലയിടങ്ങളിലും വിശ്വാസികള്‍ രക്തം ചിന്തിമരിക്കുന്നു. കൊലയാളികള്ക്കെതിരേ നാം ശബ്ദമുയര്‍ത്തുമ്പോഴും നാം മനസിലാക്കേണ്ടതു ഇന്നത്തെ ലോകത്തെരക്ഷിക്കുവാന്‍ ഇതൊക്കെ ദൈവം അനുവദിച്ചുകൊടുക്കുന്നു.
എന്‍റെ സ്വന്ത സഹോദരന്‍ സഹനത്തിലാണു
എഞ്ഞിനീയറായി റിട്ടയര്‍ ചെയ്തതിനുശേഷം ആഴ്ചയില്‍ രണ്ടുദിവസ്ം ഇടവകപ്ള്ളിയില്‍ പ്രാര്‍ത്ഥനനയിക്കുകയും ബാക്കിദിവസങ്ങള്‍ മെഡിക്കലല്‍ കോളജുകളിലും മറ്റു ഹോസ്പിറ്റലുകളിലും രോഗികള്‍ക്കു
വചനം പങ്കുവയ്ക്കുകയുമായിരുന്നു. ഇപ്പോള്‍ സ്റ്റ്രോക്കു വന്നു ഒരു വശം സ്വാധീനം ഇല്ലാതായി സ്ംസാരശക്തിയില്ല ഭക്ഷണം റ്റൂബിലല്‍ കൂടി . എന്തിനു ഈ സഹനം ? ദൈവത്തിനുവേണ്ടി വേലചെയ്തിട്ടു ഇങ്ങനെ വേണോ ? നേരത്തേ ഒരുനല്ലമരണം കൊടുത്താല്‍പോരേ ?. പോരാ ഇതും നേരത്തെ ചെയ്തതിന്‍റെ തുടര്‍ച്ചയാണു ,സഭയുടെ സഹനം യേശുവിന്‍റെ സഹനത്തില്‍ പങ്ങ്കു പറ്റുന്നതിലൂടെയാണു സഭയുടെ അധികാരം നിലനില്ക്കുന്നതു അതു എക്കാലവും സഭയുള്ളടത്തോളം കാലം തുടര്‍ന്നുകൊണ്ടേയിരിക്കും
സഭയുടെ ഈ അധികാരത്തില് വേണോ ?
നേരിട്ടു ദൈവത്തോടു പറഞ്ഞാല്‍ പോരേ ?
ഇപ്പോള്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമാണു സഭയുടെ അധികാരത്തില്കൂടി പോകാതെ നേരിട്ടു ദൈവത്തോടു പറഞ്ഞാല്‍ പോരേന്നു ?
അതിനുത്തരം പോരാന്നാണു. ദൈവത്തോടു നേരിടു ക്ഷമചോദിച്ചാല്‍ മതിയായിരുന്നെങ്കില്‍ യേശുവിന്‍റെ ഈ ബലിക്കു ഒന്നും ആവശ്യം ഇല്ലായിരുന്നു. ഈ സഹനത്തിനൊന്നും ആവശ്യമില്ലായിരുന്നു. യേശുവില്‍ കൂടി മാത്രമാണു ദൈവം മനുഷ്യനോടു ക്ഷമിച്ചതു അതിനാല്‍ ക്രിസ്തു വഴിമാതമേ പാപമോചനം ഉള്ളു.അതു തുടര്‍ന്നുകൊണ്ടു പോകാനാണു യേശു തന്‍റെ സഭയെ സ്ഥാപിച്ചതും സഭക്കു ഈ പാപമോചനാധികാരം കൊടുത്തതും
ക്ഷമയുടെ ആവശ്യകത
യേശു പഠിപ്പിച്ച പ്രാര്ത്ഥനയിലും ഇതു വ്യക്തമാണു
“ ഞ്ങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ “ ( മത്താ.6:12 )
നമ്മുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കപെടുവാന്‍ നമ്മളൂം ക്ഷമിക്കേണ്ടിയിരിക്കുന്നു.
ചുമ്മാതെ ക്ഷമിച്ചെന്നു പറഞ്ഞാല്‍ മതിയോ ?
“നിങ്ങള്‍ സഹോദരനോടു ഹ്രുദയ പൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവു നിംഗളോടും ഇതുപോലെ പ്രവര്‍ത്തിക്കും . ( ക്ഷമിക്കില്ല )
എന്താണു ഹ്രുദയപൂര്‍വം ക്ഷമിക്കുകയെന്നു പറഞ്ഞാല്‍ ?
ക്ഷമിക്കുകയെന്നാല്‍ 2 തരത്തില്‍ ക്ഷമിക്കാം
1) ബുദ്ധിയുടെ തലത്തില്‍
2) ഹ്രുദയത്തിന്‍റെ തലത്തില്‍
ബുദ്ധിയുടെ തലത്തില്‍ ക്ഷമിക്കാനന്‍ എളുപ്പമാണു. ഞാന്‍ ക്ഷമിച്ചിരിക്കുന്നുവെന്നു വളരെ എളുപ്പത്തില്‍ ബുദ്ധിയുടെ തലത്തില്‍
ചിന്തിക്കുവാന്‍ സാധിക്കും. പക്ഷേഹ്രുദയത്തിന്‍റെ തലത്തല്‍ ക്ഷമിക്കാന്‍ അത്ര എളുപ്പമല്ല. ഹ്രുദയത്തിന്‍റെ തലത്തില്‍ ക്ഷമിച്ചുകഴിഞ്ഞാല്‍ പിന്നെ അവനു എതിരായി നാം ഒന്നും ഓര്‍ക്കില്ല അവനുവേണ്ടി പ്രാര്‍ത്ഥിക്കാനും പറ്റും
എന്നെ നശിപ്പിച്ച ആമനുഷ്യനോടു ക്ഷമിക്കുന്ന പ്രശ്നമില്ല.
ഒരിക്കലല്‍ ഒരു പെണ്‍കുട്ടി പറഞ്ഞു എനിക്കു ആമനുഷ്യനോടു ക്ഷമിക്കാന്‍ പറ്റില്ല. അയാള്‍ എന്‍റെ ജീവിതം നശിപ്പിച്ചവനാണു ! പക്ഷേ ദൈവം നമ്മോടു ക്ഷമിക്കണമെങ്കില്‍ നാമും ഒരു വ്യവസ്ഥയും വയ്ക്കാതെ ഹ്രുദയ പൂര്വം ക്ഷമിച്ചേപറ്റൂ. നമ്മുടെ ഹ്രുദയത്തിനേറ്റ ആന്തരീകമുറിവുകള്‍ എടുത്തു മാറ്റണമെങ്കില്‍ നമുക്കു പരിപൂര്‍ണസുഖം ലഭിക്കണമെങ്കില്‍ നാമും പൂരര്രണമ്മായും ഹ്രുദയപൂര്വവും ഷമിക്കേണ്ടിയിരിക്കുന്നു.
എന്നെ ഉപദ്രവിക്കുകയും എനിക്കുപരിഹരിക്കാനാവാത്ത നഷ്ടം വരുത്തുകയും ,എന്നെ നശിപ്പിക്കുകയും ചെതവന്‍റെ പാപം മോചിക്കപെടണമെങ്കില്‍ നഷ്ടം സഹിച്ച ഞാന്‍ അയാളോടു ക്ഷമിക്കുമ്പോളാണു. അങ്ങനെ ക്ഷമിച്ചു കഴിയുമ്പോളാണു ദൈവം എന്നെ അനുഗ്രഹിക്കുകയും എന്‍റെ എല്ലാമാനസീക മുറിവുകളേയും മാറ്റിതരുകയും ചെയ്യുന്നതു ?
യേശുവിനെകുരിശില്‍ തറച്ചവരോടു യേശു ക്ഷമിച്ചില്ലായിരുന്നെങ്കില്‍ ?
ഒരുപ്രയോജനവും ഉണ്ടാകില്ലായിരുന്നു. അതിനാണു നാം ബലി അര്‍പ്പിക്കാന്‍ ബലിപീഠത്തെ സമീപിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോടു എന്തെഅങ്ങ്കിലും വിരോധം ഉണ്ടെന്നു അവിടെവെച്ചു നീ ഒര്ത്താല്‍ സഹോദരനുമായി രമ്യപെട്ടിട്ടു ബലി അര്‍പ്പിക്കുക എന്നു പറയുന്നതു .
ഈ കരുണയുടെ വര്‍ഷത്തില്‍ കരുണയുടേയും അനുരഞ്ജനത്തിന്‍റെയും മുഖം നമുക്കു ധരിക്കാം !
ദൈവത്തിനു മഹത്വം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...