Monday 3 October 2016

ഹൃദയംകൊണ്ടും ശരീരംകൊണ്ടും സ്‌നേഹിക്കുന്നവര്‍


" Her husband Joseph , being a righteous man and unwilling to expose her to public disgrace , planned to dismiss her quietly. " ( Mat.1 : 19 )

ബൈബിളില്‍ വി.യൌസേപ്പിതാവിനെകുറിച്ചു ധികം പരാമര്‍ശങ്ങള്‍ കാണില്ല.. പക്ഷേ അദ്ദ്ദേഹം നീതിമാനായിരുന്നുവെന്നു അസന്നിഗ്ധം വിവരിക്കുന്നു.

ചിലവിശുദ്ധര്‍ ചില ആവശ്യങ്ങളില്‍ പ്രത്യേക കാര്യക്ഷമതയോടെ നമ്മളേ സഹായിക്കുന്നു.നമ്മുടെ പരിശുദ്ധനായ യൌസേപ്പു പിതാവു എല്ലാകാര്യങ്ങാളിലും എല്ലാ ആവസ്യങ്ങളിലും ,, എല്ലാ ഉദ്യമങ്ങളിലും നമ്മേ സഹായിക്കുന്നുവെന്നു വീ.അക്വിനാസ് പറയുന്നുണ്ടു .
പായകാലങ്ങളില്‍ സുവിശേഷവേലക്കായി ഒരു കന്ന്യകയെ കൂടെ കൊണ്ടു നടകകകുന്നതിനു സാധികകകുമായിരുന്നു. പക്ഷേ ആ സ്വാതാന്ത്ര്യം ശ്ളീഹാഎടുക്കുന്നില്ലെന്നും അതുപോലെ തന്‍റെ കന്യകയെ കന്യകയായികൂണ്ടുനടക്കാന്‍ സാധിക്കാതെ വന്നാല്‍ അവള്‍ പ്രായത്തില്‍ അധക്കരിച്ക്‍ചവളായാലും അവളെ വിവാഹം കഴിക്കണമെന്നും ശ്ളീഹാ ഉപ്പദേശിക്കുന്നുണ്ടൂ .
ഇഥു എടുത്തു പറയാന്‍ കാരണം പായകാലത്തു ഇങ്ങനെ ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നൂ .ആങ്ങനെയാണു യ്യൌസേപ്പിതാവു മറിയത്തിന്‍റെ സമ്മ്രക്ഷണം ഏറ്റെടുക്കകന്നതു, അതത വ്യക്തമാക്കുന്ന മറുപടിയാണു കന്യാമാറീയം മാലാഖക്കൂകൊടുക്കുന്നതു .വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെണ്ണു "നിനക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനു യേശു എന്നുപേരിടണമെന്നുപാറഞ്ഞാല്‍" ഉടനെ അവള്‍ പറയുന്നു ഞാന്‍ പുരുഷനെ അറിയുന്നില്ല . എല്ല്ലാസ്ത്രീകള്‍ക്കും അറിയാം വിവാഹം കൈഞ്ഞഞ എന്നെങ്ങ്കിലും കുട്ടിജനിക്കുമെന്നു .പക്ഷേ ഇവള്‍ പറഞ്ഞതു ഒരിക്കലും അങ്ങനെ സംഭാവിക്കില്ല കാരണം ഞാന്‍ ഒരിക്കലും പുരുഷനെ അറിയുകയില്ലെല്ല്ലോ?
പിന്നെ എന്തിയനാണു വിവാഹം .ഒരൂ കന്യകക്കു പുരുഷ സം രക്ഷണത്തിനായിട്ടു .അപ്പ്പസ്തോലന്മാര്‍ കൊണ്ടൂനടന്നതും ആതുപോലെയായിരുന്നെന്നു ചിന്തിക്കാം .
ചുരുക്കത്തില്‍ യൌസേപ്പിതാവു കന്യാമറിയത്ഥിന്‍റെ വിരക്ത ഭര്ത്താവായിരുന്നു.
നമ്മുടെ കര്ത്താവിന്‍റെ വളര്ത്തുപിതാവായ യൌസേപ്പിതാവു ആരാണെന്നു ചോദിച്ചാല്‍ എല്ലാവരും ഒറ്റവാക്കില്പറയും “ നീതിമാന് “( Righteous Man )
എന്താണു നീതിമാനിന്‍റെ അര്ത്ഥം ? നീതിമാന്‍ എന്നാല്‍ എല്ലാപുണ്യങ്ങളുടേയും ആകെതുകയാണെന്നുപറയാം ദൈവതിരുമുന്‍പാകെ നീതിമാനെന്നാല്‍ ഒരു കുറവും ഇല്ലാത്തവനാണു .

എല്ലാവര്‍ക്കും മാത്രുകയാണു

കന്യാവ്രുതക്കാര്‍ക്കും, ബ്രഹ്മചാരികള്ക്കും, കുടുംബജീവിതക്കാര്ക്കും എല്ലാവര്ക്കും ഒരുപോലെ മാത്രുകയാണു യൌസേപ്പിതാവു
ദൈവം സ്നേഹമാണു പക്ഷേ ദൈവത്തിനു ശരീരമില്ലെല്ലോ !
അപ്പോള്‍ സ്നേഹം 3 തരത്തില്‍ ഉണ്ടെന്നുപറയാം (ഞാന്‍തിരിച്ചതാണു എന്‍റെ ഒരു ചിന്തയാണു )

1) ഹ്രുദയം കൊണ്ടു സ്നേഹിക്കുന്നവര്‍
2) ശരീരം കൊണ്ടു സ്നേഹിക്കുന്നവര്‍
3) ശരീരം കൊണ്ടും ഹ്രുദയം കൊണ്ടും സ്നേഹിക്കുന്നവര്‍

Image result for st. joseph and mary

കന്യാവ്രുതക്കാരും ബ്രഹ്മചാരികളും

ഇവര്‍ ഹ്രുദയം കൊണ്ടു മാത്രം സ്നേഹിക്കുന്നവരാണു അവരിലെ ദൈവീകസ്നേഹം എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ അവര്‍ക്കുസാധിക്കുന്നു സ്ത്രീകളേയും പുരുഷന്മാരേയും എല്ലാം ഹ്രുദയം കൊണ്ടുമാത്രം സ്നേഹിക്കുന്നതിനാല്‍ അവര്ക്കു കന്യാവ്രുതമോ ബ്രഹ്മചര്യമോ അവരുടെ ജീവിതത്തിനു ഒരുതടസവും നില്ക്കുന്നില്ല.

ശരീരം കൊണ്ടുമാത്രം സ്നേഹിക്കുന്നവര്‍

ഇവര്‍ സ്ത്രീയെയോ പുരുഷനെയോ സ്നേഹിക്കുന്നതു ശരീരം കൊണ്ടുമാത്രമാണു. അവര്‍ ഉദ്ദേശിക്കുന്ന ശരീരഭാഗത്തിനു എന്തെങ്കിലും സംഭവിച്ചാല്‍ സ്നേഹം അവിടെ അവസാനിക്കും
ഒരിക്കല്‍ സ്ത്രീത്വമുളള സ്ത്രീയെ നോക്കിനടന്ന ഒരു ശെമ്മശനെകുറിച്ചു കേട്ടിട്ടുണ്ടൂ പട്ടം കിട്ടുന്നതിനുമുന്‍പു കല്യാണം നടക്കണം അതിനായി വീട്ടുകാരും ബന്ധുക്കളുമൊക്കെ വിവാഹാലോചനനടത്തി. സുന്ദരികളും അതിസുന്ദരികളും ഡിഗ്രിക്കാരും അല്ലാത്തവരും ഒക്കെ വന്നു പക്ഷേ ശെമ്മാശനു പെണ്ണിനെ ഇഷ്ടപെടില്ല എന്താകാര്യം ? ഒറ്റ ഉത്തരമേ ശെമ്മശനുള്ളു. പെണ്ണിനു “സ്ത്രീത്വ”മില്ല. അവസാനം ഒരുപെണ്ണിനെ കാണിച്ചു ഉര്‍ന്ന മാര്‍വിടമുളള ആ പെണ്ണിനെ പലര്ക്കും ഇഷ്ടപെട്ടില്ല പക്ഷേ ശെമ്മശന്‍ പറഞ്ഞു ഇവള്‍ മതി “ ഇവളേ കണ്ടാല്‍ സ്ത്രീത്വമുണ്ടൂ “
ഓരോരുത്തര്ക്കും സൌന്ധര്യം എന്നുപറയുന്നതു വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്കു കണ്ണു, തലമുടി ഇങ്ങനെ പലതുമാകാം പലരും നോക്കുന്നതു .

ശരീരം കൊണ്ടു മാത്രം സ്നേഹിക്കുന്നവിവാഹിതര്‍ അവരുടെ ധാരണക്കു അല്പംകോട്ടം വ്ന്നാല്‍ അവിടെ അവരുടെ സ്നേഹം അവസാനിക്കുന്നു. വിവാഹബന്ധം തകരുന്നു. കുടുംബത്തില്‍ അപസ്വരം ഉണ്ടാകുന്നു

ഹ്രുദയം കൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കുന്നവര്‍

ഇവര്‍ ജീവിതത്തില്‍ ഒരു സ്ത്രീയൊഴിച്ചുള്ള എല്ലാസ്ത്രീകളേയും ഹ്രുദയത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. 
അതുപോലെ ഒരു പുരുഷനൊഴിച്ചു ബാക്കിയുളള എല്ല പുരുഷന്മാരേയും ഹ്രുദയത്തില്‍ നിന്നും മാറ്റികളയുന്നു . വിളിക്കനുസ്രുതമായി ജീവിക്കുന്നു.
ഇവര്‍ക്കാണു കുടുംബജീവിതത്തിലേക്കുള്ള യധാത്ഥവിളിലഭിച്ചിരിക്കുന്നതു ..
ഇവരുടെ ശരീരം കൊണ്ടുള്ള സ്നേഹം അവസാനിച്ചാലു ഹ്രുദയം കൊണ്ടുള്ള സ്നേഹം ശരീരം ക്ഷയിച്ചാലും നിലനില്ക്കുന്നു. ശരീരം കൊണ്ടൂ മാത്രം സ്നേഹിക്കുന്നവര്ക്കു ശരീരം ക്ഷയിച്ചുകഴിഞ്ഞാല്‍ സ്നേഹം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു.

ഒരിക്കലും മണവറ മലിനമാകരുതു

ശരീരത്തിന്‍റെ പ്രവണതകളെ താലോലിക്കരുതു ശരീരത്തിന്‍റെ പ്രവണതകള്‍ക്കനുസരിച്ചല്ല നമ്മള്‍ ജീവിക്കേണ്ടതു. പ്രകാശത്തിന്‍റെ മക്കള്‍ക്കു യോജിച്ച വിധമായിരിക്കണം നമ്മുടെ ജീവിതം
ശ്ളീഹാ പറയുന്നു “ എല്ലാവരുടെ ഇടയിലും വിവാഹം മാന്യമായി കരുതപെടട്ടെ ,മണവറ മലിനമാകാതിരിക്കട്ടെ കാരണം അസന്മാര്ഗികളേയും വ്യഭിചാരികളേയും ദൈവം വിധിക്കും. “ ( ഹെബ്ര.13: 4 )

ദിവസങ്ങളോ മാസങ്ങളൊകൊണ്ടു കുടുമജീവിതം തകരുന്നതു പലപ്പോഴും അവിടെ ശരീരംകൊണ്ടു മാത്രം സ്നേഹിക്കുന്നവരുടെ യിടയിലാണു ഇതു കൂടുതലും കാണുക. കഴിഞ്ഞദിവസം ഒരു സ്ത്രീപറഞ്ഞു ഭര്‍ത്താവിനു പ്രമോഷന്‍ ശരിയാക്കുന്നതിനു അയള്‍ ഇവരെയാണു മേലാളന്മാര്‍ക്കു കാഴ്ചവയ്കുക ,അയാള്‍ ഒരിക്കലും ഇവരെ ഹ്രുദയം കൊണ്ടൂ സ്നേഹിച്ചുകാണില്ല.

പരിശുദ്ധകന്യാമറിയവും വി. യൌസേപ്പിതാവും

ഇവര്‍ ഹ്രുദയം കൊണ്ടൂ മാത്രം സ്നേഹിച്ചവരാണു അങ്ങനെയുള്ളവര്‍ക്കുമാത്രമേ കന്യാവ്രുതവും ബ്രഹ്മചര്യവും അഭംഗുരം തുടരുവാന്‍ സാധിക്കുകയൊള്ളു. ഇങ്ങനെയുള്ളവര്‍ക്കു എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ കഴിയുന്നു. എല്ലാവരും ദൈവമക്കള്‍ മറ്റുള്ളവരുടെ സുസ്തിതിക്കായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയുന്നു.പരിശുദ്ധകന്യാമറിയത്തെ യേശുവിന്‍റെ അമ്മയായി തിരഞ്ഞെടുത്തപ്പോള്‍തന്നെ ആ അമ്മയുടെ സംരക്ഷണത്തിനായും ഒരാളെ ദൈവം തിരഞ്ഞെടുത്തു ആ പിതാവാണു “ നീതിമാനായ യൌസേപ്പു “
ഇതു മനസിലാക്കാന്‍ വിഷമമുളളവര്‍ ഇവരേയും സാധാരന മനുഷ്യരെപപോലെ അതായതു ഹ്രുദയം കൊണ്ടൂം ശരീരം കൊണ്ടൂം സ്നേഹിക്കുന്നവരെപോലെ കരുതുകയും ഇവരുടെ കന്യാത്വത്തിലും ബ്രഹ്മചര്യത്തിലും സംശയം പ്രകടിപ്പിക്കുകയുംചെയ്യും
പിതാവായദൈവം തന്‍റെ പുത്രനെ നല്കുതക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ചു
പരിശുദ്ധകന്യാമറിയവും തന്‍റെ മകനെ സ്വമനസാലെ ലോകത്തിന്‍റെ രക്ഷക്കുവേണ്ടി ബലിയായി നല്കതക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
ഇന്നും ലോകത്തന്‍റെ രക്ഷക്കുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ടൂ തന്‍റെ പുത്രന്‍റെ മുന്പില്‍ നില്ക്കുന്ന ഒരു അമ്മയാണു നമുക്കുളളതു .അതുപോലെതന്നെ ഏതുകാര്യത്തിനും ഏതവസരത്തിലും ആര്‍ക്കുവേണ്ടിയും മാധ്യസ്ഥ പ്രാര്ത്ഥന നടത്തുന്ന ഒരാളാണു നമ്മുടെ യൌസേപ്പിതാവു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...