Friday 2 September 2016

എങ്ങോട്ടുതിരിഞ്ഞാലും വിഗ്രഹം മാത്രമോ ?

എല്ലാ പഴയപള്ളീകളിലും (കത്തോലിക്കാ പള്ളികളിലും,അല്ലാത്തവയിലും ) രൂപങ്ങളും കൊത്തുപ്പണികളും കാണാം . ഇതു വിഗ്രഹമാണോ ?

കത്താവു മോശയോടു പറഞ്ഞു ബസാലേലിനെ ഞാന്‍ പ്രതേകം തിരഞ്ഞെടുത്തിരിക്കൂന്നു. ഞാന്‍ അവനില്‍ ദൈവീകചൈതന്യം നിറച്ചിരിക്കുന്നു. സാമര്ത്ഥ്യവും,, ബുദ്ധിശക്തിയും ,വിജ്ഞാനവും, എല്ലാതരം ശില്പവേലകളിലുള്ള വൈദഗ്ദ്ധ്യവും ഞാന്‍ അവനു നല്കിയ്യിരിക്കുന്നു.. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക.സ്വര്ണം,വെള്ളളി ഒാടു എന്നിവകൊണ്ടു പണിയുക, പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക,, തടീയില്‍ കൊത്തു പണിചെയ്യുക എന്നിങ്ങനെ എല്ലാതരം ശില്പവേലകള്‍ക്കും വേണ്ടിയാണു ഇതു . (പുറ.31:: 3 - 5 )

വിശുദ്ധ കൂടാരവും ( പുറ 25:8 )ഒരുപേടകവും നിര്മ്മിക്കാന്‍ ( പുറ.25: 10 - 22 )
ശുദ്ധിചെയ്ത സ്വര്ണം കൊണ്ടു ക്രുപാസനവും അടിച്ചുപരത്തിയ സ്വാര്ണം കൊണ്ടു രണ്ടു കെരൂബുകളേയ്യും നിര്മ്മിക്കണം ( പുറ. 25::17 - 22 ) ദൈവം തന്നെയാണു കലാവാസന നല്കിയതും ശില്പങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞതും.

എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി ദൈവമാണെനും പറഞ്ഞു ആരാധിക്കരുതെനാണു ദൈവാം പറഞ്ഞതു .



ദൈവസ്തുതിക്കൂം അവിടുത്തെ മഹത്വത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതൂ നിഷിദ്ധമായിരൂന്നെങ്കില്‍ പിത്തള സര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ലായിരുന്നു. (സംഖ്യാ. 21: 8 - 9 )

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ സിംഹം കാള കെരൂബു,പുഷപം എന്നിവ കൊത്തിവെയ്ക്കുമായിരുന്നോ ? 1രാജ.7:29 )
ഇത്രയും വായിച്ചുകഴിയുമ്പോള്‍ സെക്ടുകാര്‍ പറയുന്ന വിവരക്കേടിനു പിന്നീടെഴുതാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...