Wednesday 20 April 2016

മാനസാന്തരം

Bear fruits worthy of repentance .

“ മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍ “ ( ലുക്ക: 3 :8 )
മാനസാന്തരപെട്ടവര്‍ എന്തു ചെയ്യണമെന്നു സ്നാപകയോഹന്നന്‍ പറയുന്നു
രണ്ടുടുപ്പുള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ

ഭക്ഷണം ഉള്ളവനും ഇല്ലാത്തവനു കൊടുക്കണം
നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുതു (ചുങ്കക്കാര് )
നിങ്ങള് ആരേയും ഭീഷണിപെടുത്തരുതു വ്യാജമായ കുറ്റാരോപണം അരുതു
വേദനം കൊണ്ടു ത്രുപ്തിപെടണം.

മാനസാന്തരത്തിലേക്കു വന്നുകഴിഞ്ഞവര്‍ ചെയ്യേണ്ട സാധാരണ നീതിയെ കുറിച്ചാണു സ്നാപകന്‍ പങ്കുവ്യ്ക്കുന്നതു
എന്താണു ഇതില്‍ നിന്നും നാം മനസിലാക്കേണ്ടതു ?
ജോര്ദാനില്‍ എന്താണു നാം കണുന്നതു ?
മാനസന്തര ഫലമായുണ്ടാകുന്നവിശുദ്ധിയുടെ ഫലമാണു ,അടയാളമാണു ജോര്‍ദാനിലെ മാമോദീസാ.

തിരഞ്ഞെടുക്കപെട്ട സമൂഹത്തിലെ അംഗമായതുകൊണ്ടു മാത്രം ഒരുവനു വിശുദ്ധികൈവരുന്നില്ല. അവനു മാനസാന്തരം ഉണ്ടാകണം .
മാനസാന്തരം സ്നേഹത്തിന്റെ പ്രവര്ത്തനങ്ങളിലാണു അടങ്ങിയിരിക്കുന്നതു
മാനസാന്തരം സംഭവിച്ചാലോ ?
അതിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കണം .അതാണു സ്നാപകന് പറഞ്ഞതു.

മാനസാന്തരം എന്തില്‍ അല്ല ?
നിയമങ്ങള് അനുസരിക്കുന്നതിലല്ല.
ഭക്താഭ്യാസങ്ങള് അനുഷ്ടിക്കുന്നതിലും അല്ല
പിന്നെ എന്തിലാണു ?

കരുണയുടേയും സ്നേഹത്തിന്‍റെയും പ്രവര്ത്തനങ്ങള്‍ നടത്തുന്നതിലാണു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലാണു.
നീതിബോധത്തോടെ കടമകള്‍ നിര്‍ വഹിക്കുന്നതിലാണു.
ഇതില്കൂടിയൊക്കെയണുമാനസാന്ത്രത്തിനുയോജിച്ചഫലങ്ങള്പുറപ്പെടുവിക്കുക

എങ്ങനെയാണു മാനസാന്തരം ഉണ്ടാകുക ?
ഒരാളുടെ മനസിനു അന്തം ഉണ്ടാകണമെങ്കില്‍ അവിടെ പരിശുദ്ധാത്മവിന്‍റെ പ്രവര്ത്തനം ഉണ്ടാകണം .പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ഉണ്ടാകണമെങ്കല്‍ അവിടെ സ്നേഹം ഉണ്ടാകണം നിരാലംബരെ സഹായിക്കാനുളള സന്ന്ദ്ധത്യും സന്മനസും ഉണ്ടാകണം

ദൈവത്തെകുറിച്ചു ആ സ്നേഹനിധിയായപിതാവിനെകുറിച്ചു ഓര്മ്മവേണം
മുടിയനായ പുത്രനു മാനസാന്തരമുണ്ടായതു പിതാവിനെകുറിച്ചും ഭവനത്തെകുറിച്ചും ഓര്‍മ്മയുണ്ടായപ്പോഴാണു. അപ്പോഴാണു തീരുമാനമെടുത്തതു. " ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു പോകും "

അപ്പോള് അനുതാപത്തിലേക്കു കടന്നുവന്നു അവന്‍ പറഞ്ഞു
“ പിതാവേ സ്വര്ഗത്തിനെതിരായും നിന്‍റെ മുന്‍പിലും ഞാന്‍ പാപംചെയ്തു
നിന്‍റെ പുത്രനെന്നുവിളിക്കപെടാന്‍ ഞാന്‍ ഇനിയും യോഗ്യനല്ല. നിന്‍റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ “

പിതാവു മനസലിഞ്ഞു അവനെ കെട്ടിപിടിച്ചു .

ഇവിടെയാണു യധാര്‍ത്ഥ മാനസാന്തരവും അതിന്‍റെ ഫലവും കാണുക.

കരുണയുടെ വര്‍ഷത്തിലെ നോമ്പുകാലം
ഈ നോമ്പുകാലത്തു നമുക്കു നമ്മേതന്നെ ഒരുക്കാം
യഥാര്ത്ഥ മാനസാന്തരത്തിലേക്കു കടന്നുവരാം

അതില്കൂടി നമുക്കു കരുണയുടേയും സ്നേഹത്തിന്‍റെയും മുഖം ധരിക്കാം
കാരുണ്യവര്‍ഷത്തില്‍ ആധ്യാത്മീക വളര്‍ച്ചയാണു പ്രധാനം
മനുഷ്യന്‍ മനുഷ്യനാകണം

ദൈവം മനുഷ്യനായതു മനുഷ്യനെ മനുഷ്യനാക്കാനാണു .
പക്ഷേ മനുഷ്യന്‍ മനുഷ്യനാകുന്നില്ല മ്രിഗീയതയിലേക്കു വളരുന്നു

ഇന്നുപലകുടുംബങ്ങളും പ്രാര്‍ത്ഥനയുടെ അഭാവം മൂലം വെന്റ്റിലേറ്ററിലാണു. കഷ്ടിച്ചു ജീവന്‍ നിലനില്‍ല്കുന്നുവെന്നുമാത്രം
ഈ കരുണയുടെ വര്ഷത്തില്‍ നമ്മേ മാനസാന്തരത്തിലേക്കു നയിക്കാന്‍ ദൈവത്തെ അനുവദിക്കാം അങ്ങനെ നമുക്കു മാനസാന്തരത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കാം ആമ്മീന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...