Wednesday 27 April 2016

വിളിയും ദൌത്യവും ! ആരാണു ശിഷ്യന്‍ ?


" They left everything and followed him " ( Lk. 5: 11 )

" എല്ലാം ഉപേക്ഷിച്ചു അവര്‍ അവനെ അനൂഗമിച്ചു. " ( ലൂക്ക 5:11 )

" സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു.: ആഴത്തിലേക്കു നീക്കി മീന്‍പിടിക്കാന്‍ വലയിറക്കുക."


ഗലീലി കടലിന്‍റെ ( തടാകം ) മുക്കും മൂലയും അറിയാവുന്നവനാണു ശിമയോന്‍ ! രാത്രിമുഴുവന്‍ അധ്വാനിച്ചിട്ടും ഒരു കട്ടൂപ്പയേപോലും കിട്ടാതെ നിരാശനായി ഇരിക്കുംപോഴാണു ഒരു അപരിചിതന്‍ പറയുന്നതു " ആഴങ്ങളീലേക്കുനീക്കി വലയിടുവാന്‍ " സാധാരാണഗതിയില്‍ ആരും അതൂ അംഗീകരിക്കാന്‍ സാധ്യതയില്ല.

" എങ്കിലും നീ പറഞ്ഞതനുസരിച്ചു ഞാന്‍ വലയിറക്കാം " ശിമയോന്‍ കഴിഞ്ഞരാത്രിയില്‍ സംഭാവിച്ചതെല്ലാം പറഞ്ഞീട്ടൂ അപരിചിതനാണെങ്കിലും , അദ്ദേഹത്തിന്‍റെ വാക്കു കേള്‍ക്കാന്‍ തയാറായി. ഇവിടെ നാം കാണുന്നതു ശിമയോന്‍ പത്രോസിന്‍റെ എളിമയാണു. അതീനു പ്രതിഫലം ലഭിക്കുകയ്യ്യും ചെയ്തു. വല നീരയെ മല്സ്യങ്ങള്‍ . രണ്ടുവള്ളങ്ങള്‍ മുങ്ങാറാകുവോളം മല്സ്യങ്ങള്‍ !

അതുകണ്ടപ്പോള്‍ ശീമയോനു തന്‍റെ പാപാവസ്ഥയെ കുറിച്ചാണു ഓര്മ്മവന്നതു . അതുകൊണ്ടാണു യേശു തന്നീല്‍ നിന്നും അകന്നു പോകാന്‍ അപേക്ഷിച്ചതു. യേശു കൊടുത്ത മറൂപടി " ഭയപ്പെടേണ്ടാ "

" എന്നെ അനുഗമീക്കുവിന്‍ " എന്ന ആഹ്വാനം ശിഷ്യന്മാരാകുവാനുള്ള ശക്തി ഉള്‍കൊള്ളുന്നതാണു. ഈ ആഹ്വാനം ശ്രവിച്ച മാത്രയില്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിചു , വല , വന്‍ചി , മാതാപിതാക്കന്മാര്‍ ,രണ്ടു വള്ളം നിറയെ പിടിച്ച മല്സ്യങ്ങള്‍ , തങ്ങളുടെ സംമ്പാദ്യം മുഴുവന്‍ അവര്‍ ഉപേക്ഷിച്ചു ..എന്നെ അനുഗമിക്കുവിന്‍ എന്ന ആഹ്വാനം അവരെ ശിഷ്യന്മാരാക്കി.

ശിഷ്യനാകുവാന്‍ ഈ ലോകത്തിന്‍റെ തായതെല്ലം ഉപേക്ഷിക്കണം .

വിളിലഭിച്ച ഉടനെ അവര്‍ തങ്ങള്‍ക്കു ഉള്ളവയേയും ,ഉള്ളവരേയും ഉപേക്ഷിച്ചൂ യേശുവിനെ അനുഗമിക്കുന്നു. മനുഷ്യ ഹ്രുദയത്തിനുമേലുള്ള യേശുവിന്‍റെ വചനത്തിന്‍റെ സ്വധീനമാണു ഇവിടെ നാം കാണുക,

ഇവിടെ നടന്ന സംഭവം ഒരു സാധാരണക്കാരന്‍ വീലയിരുത്തുമ്പോള്‍ !
1) യേശുവിന്‍റെ അമാനുഷീകമായ ശക്തി മനസിലാക്കുന്നു
2) ഒരു ആത്മശോധനയില്‍ കൂടി സ്വയം എളിമപ്പെടുന്നു.
3) ശിഷ്യനാകുവാനുള്ള വിളി സന്തോഷത്തോടെ സ്വീകരിക്കുന്നു.
4) എല്ലാം ഉപേക്ഷിക്കാന്‍ തയാറാകുന്നു.
5) ദരിദ്രാനായി യേശുവിന്‍റെ പിന്നാലെ !

അന്നത്തെ ശിഷ്യന്‍ ദരിദ്രനായിരുന്നു. അവര്‍ യേശുവിനോടു കൂടെ ആയിരുന്നപ്പോള്‍ , യേശുവിലായപ്പോള്‍ ഒന്നിനും കുറവീല്ലായിരുന്നു. ( ഭൌതീകതയിലല്ല ഭൌതീകതയെല്ലാം ഉപേക്ഷിച്ചല്ലോ ) അവരുടെ വാക്കുകള്‍ തന്നെ അതിനു ഊദാഹരണമാണെല്ല്ലോ ? പത്രോസ് പറഞ്ഞു :
"" വെള്ളിയോ സ്വര്‍ണമോ എന്‍റെ കയിലില്ലാ. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു.നസ്രായനായ യേശശക്ര്രിസ്തുവിന്‍റെ നാമാത്തില്‍ എഴുനേറ്റു നടക്കുക. .... ................................................. ഉടന്‍ തന്നെ അവന്‍റെ പാദങ്ങളും കണങ്കാലുകളും ബലം പ്രാപിച്ചു . അവന്‍ ചാടി എഴുനേറ്റു നടന്നു. " അപ്പ്.3:5-8 ) .
ഇന്നത്തെ ശിഷ്യന്‍ . ദരിദ്രനല്ല്ലാ. തങ്ങള്‍ക്കുളളതൊന്നും. ഉപേക്ഷിക്കാന്‍ തയാറല്ലാ. സമ്പത്തു എങ്ങനേയും വര്‍ദ്ധിപ്പിക്കാനായി നെടിയോട്ടം കുറിയോട്ടം ഓടുന്നു. സ്വര്ണമോ വെള്ളിയോ ഇല്ലെന്നൂ പറയില്ല... പക്ഷേകൊടുക്കില്ല.

ഇതിനോട്ടു ചേര്ത്തുവേണം മാര്‍പാപ്പായുടെ വചനം ശ്രവിക്കുവാന്‍ ! സ്കൂളുകളും, കോളജുക്കളും, ഹോസ്പിറ്റലുകളും പണസമ്പാദനത്തിനുള്ള മാര്‍ഗമാകരുതു.

ശീഷ്യന്‍റെ വേഷംകെട്ടി നടക്കുന്ന മറ്റുചിലര്‍ സഭയില്‍ കലഹം ഉണ്ടാക്കി , കലക്കി കലക്കവെളളളത്തില്‍ മീന്‍ പിടിക്കുന്നകൂട്ടര്‍ !അവര്‍ വെള്ളത്തില്‍ നിന്നും മീന്‍പിടിക്കീല്ല വല്ലവരും പിടിച്ച മല്സ്യത്തെ വള്ളത്തീനുള്ളീല്‍ നിന്നും മോഷ്ടിക്കുന്നു.

സഹോദരാ ഞാനും നീയും യേശുവിന്‍റെ ശിഷ്യനാണോ ? ചിന്തിക്കുക 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...