Tuesday 26 April 2016

മാനുഷീകബലഹീനതകൊണ്ടൂ ഏതു സമയവും വീഴാം

" Father hallowed be your name .
Your kingdom come .
Give us each day our daily bread.
And forgive us our sins , for we ourselves forgive everyone indebted to us.
And do not bring us to the time of trial ." ( Lk.11:2 - 4 )

ശിഷ്യന്മാര്‍ യേശുവിനോടു ആവശ്യപെട്ടു യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ പ്രാര്ത്ഥിക്കാനായി തങ്ങളേയും പഠിപ്പിക്കണമെന്നു ആ സമയം യേശൂ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണു " കര്ത്ത്രുപ്രാര്‍ത്ഥന "

പഴയകാലങ്ങളില്‍ ഓരോ റബിമ്മാര്‍ക്കും പ്രാര്ത്ഥനയുണ്ടായിരുന്നു. ഓരോരുത്തരുടേയും പ്രാര്ത്ഥന വ്യത്യാസ്തമാണു. ദൈവവുമായി അവരുടെ ബന്ധത്തിനും അവരുടെ ജീവിതശൈലിക്കും,, അവരുടെ ഉപദേശത്തിനും അനുസരിച്ചായിരിക്കും പ്രാര്ത്ഥന. അതിനാലാണു റബിമാരുടെ പ്രാര്ത്ഥനയിലും വ്യത്യാസം കാണുക. യേശുവിന്‍റെ പ്രര്ത്ഥനയിലും നാം കാണുന്നതു അതു തന്നെയാണു. യേശുവിന്‍റെ ജീവിതം പിതാവുമായിസദാ ബന്ധത്തിലായിരുന്നു. യേശുവിന്‍റെ ഉപദേശവും ജീവിതശൈലിയുമെല്ലാം അടങ്ങുന്നതാണു അവിടുത്തെ പ്രര്ത്ഥനയും.

മലയിലെ പ്രസംഗത്തിനുശേഷമാണു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതു. ഗിരിപ്രഭാഷണം . ,യേശുവിന്‍റെ ജീവിതവും, പ്രഭാഷണവും ,ഉപദേശവും ,ശിക്ഷണവും എല്ലാം കൂട്ടി അരച്ചു കുറുക്കികാച്ചിയെടുത്ത സത്താണു ഗിരിപ്രഭാഷണം. ഗാന്ധിജിയേയും ,നാരായണഗുരുസ്വമിയേയും ഒക്കെ ഒത്തിരി സ്വാധീനിച്ച ഒരു പ്രസംഗമാണു ഗിരിപ്രഭാഷണം. അതും കഴിഞ്ഞിട്ടാണു യേശു പ്രാര്ത്ഥിക്കാനായി പ്പഠിപ്പിക്കുന്നതു. അപ്പോള്‍ ഇതിന്‍റെ യെല്ലാം സത്താണു യേശുവിന്‍റെ പ്രാര്ത്ഥന.


ഒരോ പ്രാര്ത്ഥനയും ഓരോരുത്തരുടേയും വിശ്വാസത്തിനും ജീവിതരീതിക്കും, ദൈവവുമായുള്ള ബന്ധത്തിലും അധിഷ്ഠിതമായിരിക്കും. ഒരു കത്തോലിക്കന്‍റെ പ്രാര്‍ത്ഥന പോലെ ആയിരിക്കില്ല. സെക്ടൂകാരുടെ പ്രാര്‍ത്ഥന. സെക്ടൂകാര്‍ ആറ്റില്‍ മുങ്ങികഴിഞ്ഞപ്പോള്‍ അവര്‍ രക്ഷിക്കപെട്ടുകഴിഞ്ഞു ഇനിയും അവര്‍ക്കൂ ഒന്നും ഭയപ്പെടാനില്ല. അവര്‍ക്കുപാപമില്ല. അതിനാല്‍ പാപപരിഹാരവും ഇല്ല. പാപം മോചിക്കാന്‍ ഒരു മനുഷ്യന്‍റെയും സഹായവും വേണ്ടാ.കാരണം ആവര്‍ രക്ഷിക്കപെട്ടു കഴിഞ്ഞൂ.

കത്തോലിക്കനങ്ങനെയല്ല. അവന്‍ രക്ഷിക്കപെട്ടുകഴിഞ്ഞില്ലാ. രക്ഷയുടെ പാതയിലാണു. യേശു അവനെ രക്ഷിച്ചുകഴിഞ്ഞു. ഇനിയും അവന്‍ സ്വയം ചെയ്യ്യേണ്ടകാര്യമുണ്ടു. മാനുഷീകബലഹീനതകൊണ്ടൂ ഏതു സമയവും വീഴാം വീണാല്‍ എഴുനേല്ക്കാം ,പാപമോചനത്തീനായി യേശുതന്നെ തന്‍റെ അപ്പസ്തോലന്മാര്‍ക്കു അധികാരം നല്കിയിടൂണ്ടു .അങ്ങനെഅവനവനെതന്നെ ശുദ്ധീകരിച്ചു മുന്‍പോട്ടു നീങ്ങേണ്ടതു അവനവന്‍റെ സ്വാതന്ത്ര്യത്തില്‍പെടുന്ന കാര്യമാണു.പൌലോസ് ശ്ളീഹാപോലും പറഞ്ഞതു യേശു എന്നെ രക്ഷിച്ചു ,സ്വന്ത മാക്കി ,എന്നാല്‍ ആരക്ഷ പൂര്ണമായും ഞാന്‍ ഇതുവരെ പൂര്‍ണമായും സ്വായത്തമാക്കിയില്ലെന്നാണു. ഇതു തന്നെയാണു കത്തോലിക്കനും പറയുന്നാതു . ഒരുവന്‍റെ മരണത്തോടുകൂടിമാത്രമേ ആരക്ഷ പൂര്ണ്ണമയി കരഗതമാകുന്നുള്ളു. അതു വരെ വീണൂപോകാനുള്ള അവസരങ്ങള്‍ ധാരാളമാണു. പൌലോസ് ശ്ളീഹായും എല്ലാവരോടൂം പ്രാര്ത്ഥനാസഹായം ആവശ്യപ്പെടുമായിരുന്നു. കത്തോലിക്കനും എല്ലാവരോടും പാര്ത്ഥനാസഹായം ആവശ്യപ്പെടും പ്ര്രത്യേകിച്ചു പരിശുദ്ധന്മാരായിജീവിച്ചു മരിച്ചൂ ദൈവസന്നിധിയില്‍ ഉള്ളവരോടു.

ചുരുക്കത്തില്‍ പ്രാര്ത്ഥനയും ജീവിതവുമായി അഭേദ്യ ബന്ധം ഉണ്ടെന്നൂ ചുരുക്കമായി മനസിലാക്കാം . " പ്രാര്ത്ഥന എങ്ങനെയോ അങ്ങനെ തന്നെ ജീവിതവും ."

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...