Sunday 24 April 2016

യേശുവിന്‍റെ കരുണയുടെ മുഖമാണു പാപ്പായില്‍


Instead ,as he who called you is holy, be holy yourselves in all your conduct ;  for it is written " you shall be holy ,for I am holy " ( 1Pet.1:15 /16 )



നാമെല്ലാവരും വിശുദ്ധിയില്ല് ജീവിക്കാന്‍ വിളിക്കപെട്ടവരാണു. വിശുദ്ധിയില്‍ ജീവിക്കണമെങ്കില്‍ വരപ്രസാദം ആവശ്യമാണു.
"പ്രസാദവരത്തിന്‍റെ  പ്രവര്ത്തിയാണു വിശുദ്ധി. " -- വി. എവുളോജിയൂസ്
പ്രസാദവരം എങ്ങനെ  ലഭിക്കും ?
കൂദാശാജീവിതത്തില്കകടി നമുക്കു പ്രസാദവരം ലഭിക്കും. ദൈവത്തെ കണ്ടു മുട്ടുന്നതിലൂടെയാണു അതു നടക്കേണ്ടതു .                                            ദൈവത്തെ എങ്ങനെ കാണാം ?
വിവാഹിതര്‍ കുടുംബജോലിയില്ല് ദൈവത്തെ കാണണം .----- വി.ഫ്രാന്സീസ് 
വിവാഹിതരായവര്‍ നിഷ്കളങ്കമായ ഭാര്യാ ഭര്ത്രു ബന്ധത്തില്‍ കൂടി സ്നേഹം പങ്കിട്ടനുഭവിക്കൂമ്പോള്‍ ,തങ്ങ്ഗളെ ഏല്പിച്ചിരിക്കുന്ന  ജോലികള്‍ ഉത്തരവാദിത്വത്തോടെ അതിന്‍റെ പൂര്ണതയില്‍ ചെയ്യുമ്പോള്‍ ,സുഖമില്ലാത്ത ഭര്ത്താവിനെ ശുസ്രൂഷിക്കുന്നതിലൂടെ ,ഭാര്യയെ ശുസ്രൂഷിക്ക്കകന്നതിലലടെ ഒക്കെ നാം ദൈവത്തെ ക്കണ്ടുമുട്ടുന്നു.ഇവിടെയൊക്കെ നമ്മുടെ പ്രസാദവരം നാം വര്‍ദ്ധിപ്പിക്കുന്നു. പിന്നെ പാപത്തില്‍ വീണാല്‍ അനുതാപകണ്ണീരാല്‍ അതുമായിക്കാനായിട്ടാണു കുമ്പ്സാരമെന്ന കൂദാശ നാം സ്വീകരിക്കുന്നതു .

മാതാപിതാക്കളുടെ കടമ  .

മാതാപിതാക്കള്‍ വിശ്വസ്തമായ സ്നേഹത്തില്‍ ജീവിതകാലം മുഴുവന്‍ പ്രസാദവരത്തില്‍   നിലനില്ക്കാനും ദൈവത്ഥില്‍ നിന്നൂം  ലഭിച്ച സന്താനങ്ങളെ ക്രിസ്തീയ പ്രബോധനങ്ങളാലും ,സുവിശേഷ പുണ്യങ്ങളാലും നിറക്കാന്‍ കടപെട്ടിരിക്കുന്നൂ .---- LG. 41 .
ഇതു മനസിലാക്കി ജീവിതം ക്രമീകരിക്കുന്നവര്‍ പ്രസ്സാദവരത്തില്‍ ആയിരിക്കും . 

പാപത്തിന്‍റെ അടിമത്വത്തില്‍ കഴിഞ്ഞാല്‍ ? മാനസീകവുംശാരീരികവുമായിതളരും  .അപ്പോള്‍ ആത്മാവിന്‍റെ രോഗം ആദ്യം മാറണം .അതിനാണു യേശു തളര്വാദരോഗിയുടെ പ്പാപങ്ങള്‍ ആദ്യം ക്ഷമിച്ചതു .അതോടുകൂടി ശാരീരിക അസുഖവുംമ്മ മാറികിട്ടും.

അതിനാണുകരുണയുടെവര്ഷത്തീല്‍മാര്‍പാപ്പാപറഞ്ഞതു                                    " അനുതാപിയെ കരുണകൊണ്ടു പുതപ്പിക്കണമെന്നു "
മിശിഹായുടെ ഹ്രുദയത്തിനു ഇണങ്ങിയ കുമ്പസാരക്കാരന്‍ അനുതാപിയെ കരുണയുടെ പുതപ്പു പുതപ്പിക്കുന്നവനാക്കണമെന്നു പാപ്പാ പറയുന്നൂ.

യേശുവിന്‍റെ കരുണയുടെ മുഖമാണു പാപ്പായില്‍ കാണുക.
പാപ്പായുടെ ക്കരുണാദ്രമായ പ്രവര്ത്തി നാം മനസിലാക്കണം .
പാപമോചനത്തില്‍ സാധാരണ വൈദീകര്‍ക്കു മോചിക്കാവുന്നവയും
മെത്രാന്മാര്‍ക്കു മാത്രം മോചിക്കാവുന്നവയൂം
അതുപോലെ മാര്‍പാപ്പ്പ്പായിക്കു മാത്രം മോചിക്കാവുന്ന പാപവും ഉണ്ടു ..
മാര്‍പാപ്പായിക്കു മാത്രം മോചികകകാവുന്ന പാപങ്ങളെ മോചിക്കാനുള്ള അധികാരം കൊടുത്തുകൊണ്ടു 1142 കരുണയുടെ പ്രേഷിതരായ വൈദീകരെ ലോകമ്മ് മുഴുവനിലേക്കും അയച്ചതു അനുതാപിയെ കരുണയുടെ പുതപ്പു അണിയിക്കുവാനാണു .
ഈ വൈദീകര്‍ക്കു ഈ കരുണയുടെ വര്ഷം മൂഴുവന്‍ മോചിക്കാവുന്ന പാപങ്ങള്‍
1) വി.കുര്‍ബാനയെ അവഹേളീക്കുന്ന പാപം
2) മാര്‍പാപ്പായെ ശാരീരികമായി ആക്രമിക്കുന്ന പാപം  
3)ആറാം പ്രമാണത്തിനു എതിരായ പാപത്തില്‍ പങ്കാളിയായ ശേഷം ആ പ്ങ്കാളിയുടെ പാപം മോചിക്കുന്നവൈദീകന്‍റെ പാപം
4) കുമ്പസാരരഹസ്യം ലംഘിക്കുന്ന വൈദീകന്‍റെ പാപം 

കരുണയുടെ പ്രേഷിതര്‍ ദൈവസാമിപ്യത്തിന്‍റെയും ,ആര്‍ദ്രതയുടേയൂം ,ക്ഷമയുടേയും സാക്ഷികളായിരിക്കണം. സഭയുടെ മാത്രുത്വം കരുണയുടെ പ്രേഷിതരിലൂടെ പ്രത്യക്ഷമാകണ്ണം. മാനസാന്തരത്തിന്‍റെ ഫലമായ നവജീവിതം വിശ്വാസികള്‍ക്കു പ്രദാനം ചെയ്യുന്നതും ,വ്വിശ്വാസികള്‍ മിശിഹായില്‍ ഉള്‍ചേര്‍ക്കപെടുന്നതും തിരു സഭയിലൂടെയാണു.

പാപം മോചിക്കുന്നതൂം, സമാധാനം നല്കുന്നതും മിശിഹായാണു..

" അനുതാപിയെ സ്വീകരിക്കുന്നതും, പാപങ്ങള്‍ കേള്‍ക്കുന്നതും,അതു മോചിക്കുന്നതും, സമാധാനം നല്കുന്നതും മീശിഹായാണെന്നു കുമ്പസാരിപ്പിക്കൂന്ന വൈദ്ദീകന്‍ എപ്പോഴും ഓര്‍ക്കണം . വൈദികര്‍ മിശിഹായുടെ ശുസ്രൂഷകരും , അവനില്‍ നിന്നു പാപമോചനം സ്വീകരിക്കുന്നവരുമാണു "        ( ഫ്രാന്സ്സീസ് പാപ്പാ )

ഒരാളെ അനുതാപത്തിലേക്കു  നയിക്കുന്നതു ദൈവക്രുപയുടെ ഫലം !!

പാപമോചനം സ്വീകരിക്കാനുള്ള അനുതാപിയുടെ ഹ്ഹ്രുദയത്തിലെ ആഗ്രഹം ദൈവക്രുപയുടെ ഫലവും പ്രവര്ത്തിയുമാണു .ഈ ആഗ്രഹമാണു  മാനസാന്തരത്തിന്‍റെ തുടക്കം. കരുണയുടെ അമ്മയായ മറിയം എല്ലാകാര്യങ്ങളിലും കരുണയുടെ പ്രേഷിതരെ സഹായിക്കും.

കരുണയുടെ സുവിശേഷം

കരുണയുടെ വര്ഷത്തില്‍ കരുണയുടെ സുവിശേഷമായ വി.ലൂക്കായുടെ സുവിശേഷം പ്രത്യേകമായി വായിക്കുകയും പഠിക്കുകയും ചീയ്യുന്നതു നല്ലതാണു. അതില്‍ പറഞ്ഞിരിക്കുന്ന കരുണയുടെ ഉപമകള്‍
വഴിതെറ്റിയ അടിന്‍റെ ഉപമ
നഷ്ടപെട്ട നാണയത്തിന്‍റെ ഉപമ
ധുര്ത്തപൂത്രന്‍റെ ഉപമ ( കരുണയുള്ള പിതാവു )
എന്നിവയെല്ലാം നമ്മൂടെ സവിശേഷമയ ശ്രദ്ധ ആകര്ഷിക്കുന്നവയണു.
അനുതാപിക്കു  ധൂര്ത്ത പുത്രന്‍റെ ഉപമ അശ്വാസപ്പ്രദമാണു .

പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിംഗളൂം കരുണയുള്ളവരായിരിക്കുവിന്‍ എന്ന തിരുവചനം നിരന്തരം നമ്മുക്കക ഓര്‍ക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...