Tuesday 19 April 2016

മുന്‍കൂട്ടി കണ്ടറിഞ്ഞു സഹായിക്കുന്ന യേശൂ !

The correct wavelength is essential for correct reception
“ That disciple whom Jesus loved said to Peter “ It is the Lord “

യേശുസ്നേഹിച്ച ശിഷ്യനും യേശുവിനെ സ്നേഹിചശിഷ്യനും ഒന്നുതന്നെയാണു. യേശുവിനെസ്നേഹിക്കുകയും യേശു സ്നേഹിക്കുകയും ചെയ്തു. അവിടെയെ സ്നേഹത്തിന്റെ പൂര്‍ത്തീകരണമകുള്ളു. അല്ലെങ്കില്‍ വണ്‍ വേട്രാഫിക്കാകും
അവിടെ സര്‍കുട്ടു പുര്‍ത്തിയാകില്ല. വേയവു ലെക്തു (wavelength) കറക്ടാകില്ല. ഇതു പറഞ്ഞപ്പോള്‍
ഒരുസംഭവംഒര്ക്കുന്നു.അതുപറഞ്ഞിട്ടു വിഷയത്തിലെക്കു വരാം.
ദൂരെ സ്ഥലത്തു ജോലി ആയിരുന്ന ഒരു പിതാവു അയാളുടെ മകളെ കണ്ടിട്ടില്ല. 30 വര്ഷങ്ങള്ക്കുശേഷം മകളെകാണാന്‍ അവസരം വന്നു, പക്ഷേ രണ്ടുപേരും പടം മാത്രമേ കണ്ടിരുന്നുള്ളു. മകള്‍ വരാമെന്നു പറഞ്ഞ സ്ഥലത്തു ബസ സ്റ്റാന്റ്റില്‍ അപ്പന്‍ കാത്തുനിന്നു. അവിടെക്കു മകള്‍ വരുമെന്നു പറഞ്ഞിരുന്നു. പറഞ്ഞിരുന്ന സമയം കഴിഞ്ഞപ്പോള്‍ അപ്ന്‍ വരാവുന്ന വഴിയിലേക്കു നോക്കിനിന്നു മകള്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അപ്പന്‍റെ കണ്ണില്‍പെട്ടു. ആള്കുട്ടത്തില് നിന്നു തന്‍റെ പിതാവിനെ ഒറ്റനോട്ടത്തില്‍ അവള്‍ തിരിചറിഞ്ഞു ഇതേസമയം അപ്പനും മകളേതിരിചറിഞ്ഞു. ദൂരത്തുവെച്ചുതന്നെ അവര്‍ പരസ്പരം മനസിലാക്കിയതു അവരുടെ പരസ്പര സ്നേഹത്തിന്‍റെ മാറ്റാണു കാണിക്കുന്നതു മറ്റൊരു വാക്കില് പറഞ്ഞാല്
The correct wavelength of love വേവ് ലെക്തിനു വുത്യാസം വന്നാല്‍ റിസപ്ഷന്‍ കുറയും അപ്പന്‍റെയും മകളൂടേയും ആഴത്തിലുളള സ്നേഹബന്ധമാണു ഒറ്റനോട്ടത്തില്‍ അവര്‍ പരസ്പരം അറിഞ്ഞതു
തിബേരിയാസ് കടല്തീരത്തുവെച്ചു യോഹന്നാന്‍ മാത്രം യേശുവിനെതിരിച്ചറിയുന്നതും ഇതേപൊലെ ആഴത്തിലുള്ള സ്നേഹബന്ധമായിരുന്നു. ഇനിയും വിഷയത്തിലേക്കു കടക്കാം
സാധാരണക്കാരായ ലൌകീക മനുഷ്യരായിരുന്നു അപ്പസ്തോലന്മാരും
മൂന്നു വര്ഷം യേശുവിനോടുകൂടി നടന്നു അല്ഭുതങ്ങള്‍ കാണുകയും സുവിശേഷം ശ്രവിക്കുകയുംചെയ്ത അപ്പസ്തോലന്മാരും യേശു ഉയത്തിട്ടും രണ്ടു പ്രാവശ്യ്ം പ്രത്യക്ഷപെട്ടു അവരോടു സംസാരിച്ചിട്ടും സാധാരണക്കാര്‍ ചിന്തിക്കുന്നതുപൊലെ മാത്രംചിന്തിക്കുന്ന അപ്പസ്തോലന്മാരെയാണു കാണുക. എല്ലാം തകര്‍ന്നു ഇനിയും എന്തു ? എന്നുചിന്തിക്കുന്ന അപ്പസ്തോലന്മാര്‍ പത്രോസിന്രെ നേത്രുത്വത്തല്‍ ഒരു സംഗമം? അവര് ഏതാണ്ടു ഒന്‍പതുപേരോളം ഒന്നിച്ചിരിക്കുമ്പോള്‍ പത്രോസ് പറഞ്ഞു ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു . അപ്പോള്‍ ആരൊക്കെ വരുന്നു പഴയജോലിക്കു ? എല്ലാവര്‍ക്കും അതു നല്ലതെന്നുതോന്നി കൈയടിച്ചു പാസാക്കി “ഞങ്ങളും “ അങ്ങനെ എല്ലാവരും ആ പഴയജോലിക്കുപോയി.
പത്രോസിനു ഗലീലി കടല്‍ നല്ലവണ്ണം അറിയാം ( അതു കടലല്ല വെറും തടാകം മാത്രമാണു ) അവിടുത്തെ മുക്കും മൂലയും അറിയാവുന്നവര് എവിടെയെല്ലാം മീന്‍കിട്ടുമെന്നു ആരും അവര്ക്കു പറഞ്ഞുകൊടുക്കേണ്ടതില്ല. അത്രക്കും ആ ജോലിയില്‍ വിദ്യാഭ്യാസമില്ലെങ്കിലും ഡോക്റ്റേറ്റ് എടുത്തവരാണു അവര്‍.
പക്ഷേ ആരാത്രിയില്‍ ഒരു കട്ടൂപ്പയെലും അവര്ക്കു കിട്ടിയില്ല. പ്രഭാതമായപ്പോള്‍ യേശുകടല്‍ കായില്‍ വന്നു നിന്നു. അരും യേശുവിനെ ശ്രദ്ധിച്ചില്ല. യേശുചോദിച്ചു “ കുഞ്ഞുങ്ങളേ നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ ? “ ഇല്ലയെന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ ആഗതന്‍ പറഞ്ഞു “ വള്ളത്തിന്‍റെ വലതു വശത്തു വലയിടുക.അപ്പോള്‍ നിങ്ങള്ക്കു കിട്ടും “ ഇടതും ,വലതും ,മുന്‍പിലും ,പിന്‍പിലും എല്ലാം രാമുഴുവന്‍ വലയിട്ടു തളര്‍ന്നീട്ടു ഒരു കുഞ്ഞുമീനെപോലും കിട്ടാതിരിക്കുമ്പോള്‍ എങ്ങാണ്ടു നിന്നും വന്ന ഒരുത്തന്‍ പറയുന്നു വലതു വശത്തു വലയിടുക, നമ്മളാണെങ്കില്‍ അറിയാവുന്ന ചീത്തയൊക്കെ പറഞ്ഞു അയാളേ ഓടിക്കുമായിരുന്നു.! പക്ഷേ നിരാശയിലായിരുന്നവര്‍, ആ അപരിചിതന്‍ പറഞ്ഞതുപോലെ വലതു വശത്തു വലയിട്ടു. വലയില്‍ കുടുങ്ങിയ മല്സ്യത്തിന്‍റെ ഭാരം നിമിത്തം അവര്ക്കു വലവലിച്ചു കയറ്റാന്‍ അവര്ക്കു കഴിഞ്ഞില്ല
യേശു കരുതലുളളവന്‍ ,മുന്‍കൂട്ടി ആവശ്യങ്ങള്‍ അറിയുന്നവന്‍

ഈ സമയത്താണു യേശു സ്നേഹിച്ച ആശിഷ്യന്‍ പത്രോസിനോടു പറഞ്ഞു അതു കര്‍ത്താവാണു “ അതുകേട്ടമാത്രയില്‍ പുറം കുപ്പായം എടുത്തു ധരിച്ചു കടലിലേക്കുചാടി യേശുവിന്‍റെ അടുത്തെത്തി ബാക്കിയുള്ളവര്‍ വലയും വലിച്ചുകൊണ്ടു വന്നു അവര്‍ കരയില്‍ കണ്ടതു തീകൂട്ടിയിരിക്കുന്നതും അതില്‍ മീന്‍വെച്ചിരിക്കുന്നതും, അപ്പവും കണ്ടൂ
യേശു അവരോടു പറഞ്ഞു നങ്ങള്‍ ഇപ്പോള്‍ പീടിച്ച മല്സ്യങ്ങളില്‍ കുറചുകൊണ്ടുവരുവിന്‍ അതും കൂടി തീയുടെ പുറത്തുവെച്ചു വേവിക്കാനായി.അതിനാണു .പത്രോസ് വലിയ മല്സ്യങ്ങള്‍കൊണ്ടു നിറഞ്ഞവല വലിച്ചു കരക്കുകയറ്റിയതു. അതില്‍ 153 വലിയ മല്സ്യങ്ങള്‍ ഉണ്ടായിട്ടും വല കീറിയില്ല.യേശു അവരെ പ്രാതല്‍ കഴിക്കാന്‍ ക്ഷണിച്ചു എന്നിട്ടു അപ്പമെടുത്തു അവര്‍ക്കുകൊടുത്തു അതുപൊലെതന്നെ മല്സ്യവും .അതു കര്ത്താവാണെന്നു അവര്‍ അറിഞ്ഞിരുന്നതിനാല്‍ നീയ്യാരാണെന്നു ആരും അവിടുത്തോടുചോദിച്ചില്ല. ഇതു മൂന്നാം തവണയാണു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപെടുന്നതു.
അവരെ പിടിച്ചു നിര്‍ത്താനും വിശ്വാസം വര്‍ദ്ധിപ്പിക്കാനുമാണു യേശു ഇതൊക്കെചെയുന്നതു .പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞാല്‍ എല്ലാവരും ശക്തരാകും. നിര്‍ഭയം എവിടേയും സാക്ഷ്യം നല്കാന്‍ അവര്‍ക്കു സാധിക്കും
കര്‍ത്താവേ !! ഞങ്ങളേയും പരിശുദ്ധാത്മാവില്‍ പൂരിതരാക്കേണമേ ! ആമ്മീന്‍ . ,

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...