Sunday 3 April 2016

വിരുദ്ധ ശക്തികളുടെ കര്‍ത്താവു !

Suddenly they shouted , " What have you to do with us Son of God ?
Have you come here to torment us before the time ? ) ( Mat.8:29 )

" ഇവന്‍ ആരു ? " ശിഷ്യന്‍മാര്‍ അല്ഭുത സ്താബദരായി പറഞ്ഞതാണു !!!
കാറ്റും കടലുമ്പോലും ഇവനെകേള്‍ക്കുന്നുവല്ലോ ? ( മത്താ 8:27 )

ദുഷ്ടാത്മാക്കളുടെമേലും അധീകാരമുള്ളവന്‍ !


ഗനേസറത്തിനു കിഴക്കായി വിജാതീയര്‍ പാര്‍ത്തിരുന്ന സ്ഥലമാണെല്ലോ ഗദാറാ . അവിടെ വെച്ചു യേശു വലിയ അപകടകാരിയായിരുന്ന ഒരു പിശാചു ബാധക്കാരനില്‍ നിന്നും പിശാചുക്കകളെ പുറത്താക്കി . അവര്‍ പാന്നികൂട്ടങ്ങളില്‍ പ്രവേശീച്ചു അവരെ കടലില്‍ മുക്കികൊന്നു അവരുടെ ശക്തി തെളിയിക്കുന്നുണ്ടു എങ്ങ്കിലൂം അവര്‍ യേശുവിനെ "ദൈവപുത്രാ"യെന്നു അഭിസംബോധന ചെയ്തു യേശ്ശുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നു.

ഭയം .

ഈ സംഭവം തദ്ദേശവാസികളില്‍ വലിയ ഭയം ഉളവാക്കൂന്നു. യേശു കൂടെയുളളവനു,ദൈവം കൂടെയുള്ളാവനു ഭയം ഉണ്ടാകില്ല. " ദൈവം എന്‍റെ പക്ഷത്തെങ്കീല്‍ ആര്‍ എനിക്കു എതിര്‍ നില്ക്കും ? " അവര്‍ വളരെ യധികം ഭയപെട്ടു. യേശു അവരില്‍ നിന്നും അകന്നുപോകണമെന്നു അവര്‍ യേശുവിനോടു അപേക്ഷിക്കുന്നു ..

ദൈവാനുഭവം ഇല്ലെങ്കിലും ഭയം ഉണ്ടാകും .

യേശുവിന്‍റെ അട്ടുത്തിരുന്നതുകൊണ്ടോ കൂടെ നടന്നതുകൊണ്ടോ കാര്യമില്ല്ല.. യേശുവിനോടുകൂടെ ഒരേ വന്‍ചിയില്‍ യാത്രചെയ്തിട്ടും ശിഷ്യന്മാര്‍ ഭയപെട്ടു. അനുഭവം ഇല്ലെങ്ങ്കില്‍ ,,വിശ്വാസമീല്ലെങ്ങ്കില്‍ ഭയപ്പ്പെടും. സ്തോത്രം പറഞ്ഞതുകൂണ്ടോ,ഹലേലൂയാ പറഞ്ഞതുകൊണ്ടോ ,ഒരു കാര്യവും ഇല്ല.

യേശു ഉള്ളത്തില്‍ വസിക്കണം യേശുവിനോടുകൂടെ ആയിരിക്കുന്നതില്‍ ഒരു കാര്യവും ഇല്ല യേശുവില്‍ ആയിരിക്കുക ആധവാ യേശു ഒരുവനില്‍ ആയിരിക്കൂക അതാണു പ്രധാനം യേശുവിന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവനില്‍ യേശുവും ,യേശൂവില്‍ അവനും ആയിരിക്കും. അങ്ങനെയുള്ളവര്‍ ഒരുനാളും മരിക്കില്ല്ല.അവസാനനാളില്‍ യേശു അവനെ ഉയര്‍പ്പിക്കും.

അപകടം എപ്പോഴും കൂടെ തന്നെകാണും.

അപകടം മണത്തറിഞ്ഞ പിശാചു കടല്‍ ക്ഷോഭത്തീല്‍ കൂടി വന്‍ചി മറിക്കാന്‍ ശ്രമിക്കുന്നു. അവരെ മുക്കികൊല്ലാന്‍ സാധിക്കുമോയെന്നു അവന്‍ പരിശോധിക്കുകയായിരുന്നു. അതു ഇന്നും തുടരുന്നൂ. ദൈവത്തോടു അടുക്കാന്‍ ശ്രമിക്കുന്നവരെ അപകടപ്പെടുത്താന്‍ അവന്‍ ശ്രമിക്കൂം, എന്നാല്‍ ദൈവം
ഉളളത്തിലുള്ളവന്‍ ഭയപ്പെടില്ല.

പിശാചുബാധിതാരെ അപകടകാരികളാക്കിമാറ്റിയതൂം ,പന്നികളെ കട്ടലില്‍ ചാടിച്ചുകൊന്നാതും പിശാചുക്കളാണു . ഇന്നും ഇതു തുടര്ന്നുകൊണ്ടിരിക്കൂന്നു. യേശുവിനും, സഭക്കും എതിരായിട്ടാണു അവന്‍റെ പ്രവര്ത്തനം. സഭയെ ഭിന്നിപ്പിക്കാന്‍ അവന്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കും. വിശ്വാസസത്യങ്ങളെ എതിര്‍ക്കും. വചനം വളച്ചൊടിക്കും. എതിര്‍ സാക്ഷ്യം നല്കും. വിഘടനം എപ്പ്പോഴും അവന്‍റെ കൂടെപ്പിറപ്പായിരിക്കും. കൂട്ടായ്മ്മയെ തല്ലിതകര്‍ക്കും.

ഇവരെ എങ്ങനെ തിരിച്ചറിയാം

ഇവര്‍ യേശു ദൈവമല്ലെന്നു പറഞ്ഞേക്കാം
സഭയേയും സഭാപഠനത്തേയും എതിര്‍ക്കും.
അപ്പസ്തോലന്മാരുടെ പിന്തുടര്‍ച്ചയെ എതിര്‍ക്കും.
അപ്പസ്തൊല പാരമ്പ്പര്യത്തെ എതിര്‍ക്കും
യേശു സഭക്കുകൊടുത്ത അധികാരത്തെ എതിര്‍ക്കും.
യേശുവിന്‍റെ അമ്മയെ അധിക്ഷേപ്പിക്കാന്‍ ഒരുമ്പെടും
യേശു ദൈവമാണെന്നും യേശുവിന്‍റെ അമ്മ ദൈവമാതാവാണെന്നും സമ്മതിക്കില്ല . അങ്ങനെയുള്ളവരെ തിരിച്ചറിയുക, 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...