Thursday 21 April 2016

ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്പെടുത്താമോ ?

He said to them ,”Whoever divorces his wife and marries another commits adultery against her .
And if she divorces her husband and and marries another ,she commits adultery “ ( Mk.10:11- 12 )

തെറ്റും ശരിയും

പരീക്ഷയുടെ സമയമാണെല്ലോ ? പുസ്തകത്തില്‍ പറയുന്നതു അതേപടിപഠിച്ചു എഴുതുന്നവര്ക്കു ഫുള്‍ മാര്ക്കുകിട്ടും എന്നാല്‍ തെറ്റിച്ചാല്‍ സാധാരണ പൂജ്യ്ം മാര്ക്കുമായിരിക്കും കിട്ടുക.

തെറ്റിക്കുന്നവര് രണ്ടുതരത്തില്‍ പെടും

ഒന്നാമത്തെ കൂട്ടര്‍ മരമണ്ടന്മാര്‍ ആയിരിക്കും മാര്‍ക്കു സ്മ്പൂജ്യം !
രണ്ടാമത്തെ കൂട്ടര് genius അയിരിക്കും അവര്‍ ഉത്തരം എഴുതുന്നതു ബുക്കിലെതുപോലെ ആയിരിക്കില്ല അവര്ക്കു അവരുടേതായ കാഴ്ച പാടുകളും ഉത്തരവും കാണും പക്ഷേ അതു അംഗീകരിക്കപെടില്ല. കുറെക്കാലം കഴിയുമ്പോള്‍ ലോകം മനസിലാക്കും അവര് പറഞ്ഞതു ശരിയാണെന്നു പക്ഷേ ഇവര്ക്കും മാര്‍ക്കു സംമ്പൂജ്യമായിരിക്കും. !


Image result for jesus and family

മനുഷ്യന്‍റെ ഹ്രുദയ കാഠിന്യം നിമിത്തം ദൈവീക നിയമത്തിനു മാറ്റം വരാമോ ?

മോശയുടെ നിയമത്തില്‍ ഭാര്യക്കു ഉപേക്ഷ ചീട്ടു നല്കി അവളെപിരിച്ചുവിടാനുള്ള അധിക്കരം കൊടുത്തു
അതു ദൈവീകനിയമത്തിനു എതിരാണെന്നു യേശു പറഞ്ഞു.
“ നിംഗളുടെ ഹ്രുദയ കാഠിന്യം മൂലമാണു മോശ നിങ്ങള്‍ക്കായി ഇങ്ങനെ എഴുതിയതെന്നും ആദിമുതലേ അങ്ങനെയല്ലെന്നും ആദിയില്‍ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സ്രിഷ്ടിച്ചെന്നും അക്കാരണത്താല്‍ പുരുന്‍ മാതാപിതാക്കളെവിട്ടു അവളോടു ചേരുമെന്നും അവര് ഒരു ശരീരമായി രൂപാന്തര്പെടുമെന്നും പറഞ്ഞു . എന്നിട്ടു പറഞ്ഞ്താണു
“ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്പെടുത്താതിരിക്കട്ടെ “ (മ്ര്കൊ10:9 )
ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു. (മര്കൊ.10 – 11 – 12 )

ഇന്നുവിവാഹമോചനം കൂടുതല്‍ കാണുന്നതും നിയമം അംഗീകരിക്കുന്നതും സഭക്കുപുറത്തുള്ളവരും ബൈബിള്‍ പറയുന്നതുപോലെ മാത്രം ജീവിക്കുന്നുവെന്നു പറയുന്നവരുമാണു .

മറ്റൊരു കൂട്ടരെ കണാം അവര് പാരമ്പര്യത്തില്‍ വിശ്വസിക്കുന്നില്ല,
പക്ഷേ അവര് ചെയ്യുന്നതെല്ലാം പാരമ്പര്യമനുസരിച്ചാണെന്നു മനസിലാക്കുന്നില്ല. , അവര്ക്കു , എഴുതിയ നിയമങ്ങള്‍ ഇല്ല. പാരമ്പര്യം മാത്രം .നോക്കി എല്ലാം ചെയ്യ്യുന്നു.

എഴുതാത്തതു കാലത്തിനനുസരിച്ചു പാരമ്പര്യത്തിനു മാറ്റം വരുത്താനാണു
എന്റെ ചെറുപ്പത്തില് അവര്‍ മരുന്നുകഴിക്കില്ല. അസുഖം വന്നാല്‍ മരിക്കുന്നതുവരെ തമ്പേറടിച്ചുപാടും ഒരിക്കലും മരുന്നു കഴിക്കില്ല. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു. ആളൂകള്‍ വൈദ്യനെ കാണാന്‍ തുടങ്ങിയപ്പള്‍ നിയമത്തിനു മാറ്റം വന്നു ഇപ്പോള്‍ എല്ലാവരും ഡോക്ടറെ കാണും സ്വര്‍ണം ഉപയോഗിക്കില്ല,പക്ഷേ ഇപ്പോള്‍ അവിടേയും ഇവിടേയും ഒക്കെ ഉപയൊ
ഗിച്ചുതുടങ്ങി.

ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു ദൈവീകനിയമത്തിനു മാറ്റം ഇല്ല. എന്നാലല്‍ മാനുഷീകനിയമത്തിനു മാറ്റം വരുത്താം
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കും കരുണകാണിക്കാം
ദൈവം നമ്മോടു ആവശ്യപെടുന്നതെന്തെന്നു മനസിലാക്കാന്‍ ദൈവാത്മാവു നമ്മില്‍ വസിക്കണം നമ്മുടെ ഹ്രുദയം ദൈവാത്മാവിനായിതുറന്നുകൊടുക്കാം
“ ദൈവത്തിന്‍റെ ആത്മാവു യധാര്‍ത്ഥത്തില്‍ നിംഗളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല. ആത്മീയരാണു. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല.” ( റോമ 8 : 9 )
അതിനാല്‍ ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു യേശുവിന്‍റെ കരുണയുടെ മുഖം ധരിക്കാം കരുണയുള്ളവരാകാം   

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...