Friday 22 April 2016

പരദൂഷണത്തിന്‍റെ ക്കെടുതികള്‍

“ Again ,truly I tell you if two of you agree on earth about anything you ask .it will be done for you by my Father in heaven . For where two or three are gathered in my name ,I am there among them ( Mat.18:19- 20 )

രണ്ടു പേര്‍ യോജിച്ചു ചോദിക്കുന്ന ഏതുകാര്യവും സ്വര്‍ഗസ്ഥനായ പിതാവു സാധിച്ചുതരും.

ഈലോകത്തിലെ ഏറ്റവും ശക്തമായ ബന്ധം ദാമ്പത്യ ബന്ധമാണു . ,അതുകാണിക്കാനാണു യാഹ്വേയും ഇസ്രായേലും തമ്മിലുള്ള ബന്ധം ദാമ്പത്യ ബന്ധമായി പറയുന്നതു .അതുപോലെ യേശുവും സഭയുംതമ്മിലുളള ബന്ധവും ദാമ്പത്യബന്ധമാണു. ( മണവാട്ടിയായ സഭ )
ദമ്പത്യ ബന്ധത്തില്‍ ഉള്‍ചേര്ന്നിരിക്കുന്ന രണ്ടുപേര്‍ക്കേ ഒരേഅാവശ്യത്തിനായി യോജിച്ചു ചോദിക്കാന്‍ കഴിയൂ അധവാ ഒരേഹ്രുദയവും ഇരുമെയ്യും ആയി കഴിയുന്നവരും ഒരേ ആവശ്യത്തിനായി പ്രര്‍ത്ഥിച്ചല്‍ അതു സാധിക്കും.

ഒന്നിച്ചിരിക്കണമെന്നു നിര്ബന്ധമില്ല.

തോബിത്തിന്‍റെയും സാറായുടെയും പ്രാര്ത്ഥന ഒരേസമയം ദൈവസന്നിധിയില്‍ എത്തി അവരും ഒരേ ആവശ്യത്തിനായിട്ടാണു പ്രാര്ത്ഥിച്ചതു.

ഒന്നിച്ചിരുന്നാലും ഹ്രുദയ ഐക്യമില്ലെങ്കില്‍ ഒരു പ്രയോജനവും ഇല്ല. അടുത്തു കെട്ടിപ്പിടിച്ചിരുന്നാലും ഹ്രുദയം അകലത്തിലാണെങ്കില്‍ അവരുടെ പ്രാര്ത്ഥനക്കു മറുപടി ലഭിക്കില്ല. എന്നാല്‍ ഭൂമിയുടെ രണ്ടറ്റത്തു ഇരിക്കുന്നവരും ഹ്രുദയ ഐക്യമുള്ളവരും ഒരേകാര്യത്തിനുവേണ്ടി പ്രാര്ത്ഥിക്കുകയുമാണെങ്കില്‍ ആ പ്രാര്ത്ഥനക്കു ഉത്തരം ലഭിക്കും.
അതിനാല്‍ ദൈവീകസ്നേഹത്തില്‍ ഒന്നായിരിക്കുന്നവര്‍ എവിടെ ആയാലും അവരുടെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കും.

എന്തുകൊണ്ടാണു അവരുടെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കുക ?

അവരുടെ കൂടെ യേശു ഉള്ളതുകൊണ്ടാണു .കൂട്ടായ്മയിലാണു യേശുവിനെ കാണാന്‍ പറ്റുക രണ്ടു വ്യക്തികള്‍ ദൈവീകസ്നേഹത്തില്‍ ഒന്നാകുമ്പള്‍ അവരുടെ മധ്യേ യേശു ഇണ്ടു

രണ്ടോമൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുന്നവരുടെ മധ്യേ ഞാനുണ്ടെന്നു യേശു പറയുന്നു. ( മത്ത.18:20 )

ഹ്രുദയങ്ങളേ വിലയിരുത്തഉന്ന ദൈവം

യേശുവിന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുന്നിടത്തെല്ലാം യേശുവുണ്ടോ ?

ഉണ്ടാകണമെന്നില്ല. പലയിടത്തും നമ്മുടെ ഒന്നിച്ചുകൂടല്‍ യേശുവിന്‍റെ നാമത്തിലായിരിക്കും പക്ഷേ നാം അവിടെ കുറ്റം പറച്ചിലിനാണു കൂടിയതെങ്കില്‍ ?( ചിലപ്പോള്‍ പള്ളിയുമായി ബന്ധപെട്ടടത്തുപോലും )
മെംബേഴസിന്‍റെയോ, അച്ചന്മാരുടെയോ ,കന്യാസ്ത്രീകളുടേയോ ഒക്കെ കുറ്റമായിരിക്കാം അവിടെ ചര്‍ച്ച ചെയ്യപെടുന്നതേങ്ങ്കില്‍ ?

കുറ്റം പറയുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത

“ നിന്‍റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്നു ആ തെറ്റു അവനു ബോധ്യപെടുത്തികൊടുക്കുക. അവന്‍ നിന്‍റെ വാക്കു കേള്ക്കുന്നെങ്കില്‍ നീ നിന്‍റെ സഹോദരനെ നേടി “ ( മത്താ.18 : 15)
ഇപ്പോള്‍ പള്ളിയല്‍ കൂടിയാലും, എവിടെ കൂടിയാലും പരദൂഷണം ഒരു ഹോബിയായിമാറിയിരിക്കുന്നതുപോലെയാണു.

സന്യാസി പഠിപ്പിച്ച പാഠം

ഒരിക്കല്‍ ഒരാള്‍ ഒരു സന്യാസിയുടെ അടുത്തുചെന്നു മറ്റൊരാളുടെ കുറ്റം പറയാന്‍ തുടങ്ങി .കുറച്ചുനേരം കേട്ടിട്ടു സന്യാസി ചോദിച്ചു
ഈ പറഞ്ഞതെല്ലാം നീകണ്ടതോ അതോ കേട്ടതൊ ?
“ കേട്ട കാര്യങ്ങളാണു “
കേട്ട കാര്യങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്നു നമുക്കു അറിയില്ല
നീ ഇവ എന്നോടുപറഞ്ഞതുകൊണ്ടൂ അവനു എന്തെങ്കിലും പ്രയോജനംഉണ്ടോ?

“ഇല്ല “

നിനക്കു എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

“ ഇല്ല “

എനിക്കു എന്തെങ്കിലുംപ്രയോജനം ഉണ്ടോ ?

“ ഇല്ല “

ആര്ക്കും ഒരു പ്രയോജനവും ഇല്ലെങ്കില്‍ പിന്നെ വെറുതേ സമയം കളഞ്ഞിട്ടു എന്താണു നമ്മള്‍ നേടുന്നതു ?

പലപ്പോഴും നമ്മുടെ സമയത്തിന്‍റെ വില നാം മനസിലാക്കാത്തതുകൊണ്ടാണു ഒരു പ്രയോജനവും ആര്‍ക്കും ഇല്ലാതെ നാം സമയം കൊല്ലുന്നതു

ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു കരുണയുള്ളവരായിരിക്കാം
ദൈവം ദാനമായി തന്ന സമയം പ്രയോജന രഹിതമായി കളയാതിരിക്കാം
ദൈവത്തിനു മഹത്വമുണ്ടാകട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...