Saturday 30 April 2016

ഭാര്യയേയും മക്കളേയും ഉപേക്ഷിക്കാമോ ?

" യേശു പ്രതിവചിച്ചു : സത്യമായി ഞാന്‍ നിംഗളോടു പറയുന്നു: എന്നെപ്രതിയും സുവീശേഷത്തെപ്രതിയും ഭവത്തെയോ സഹോദരന്മാരേയോ സഹോദരീമാരേയോ മ്മാതാവിനെയോ പിതാവിനെയോ, മക്കളേയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവെച്ചുതന്നെ നൂറിരട്ടിലഭിക്കാതിരിക്കില്ല. - ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും, മാതാക്കളും മക്കളും വയലുകളും, അവയോടോപ്പം ,പീഠനങ്ങളും : വരാനിരിക്കൂന്നാകാലത്തു നിത്യജീവനും .." ( മര്‍കോ.10: 30 )


ദൈവകല്പനയേ സ്വന്ത ഇഷ്ടത്തിനു വ്യഖ്യാനിക്കുന്നവര്‍

സ്സെക്ടുകാര്‍ മാത്രമല്ല.പഴയകാലത്തും ഇതു കാണാം ,

യഹൂദന്മാര്‍ , മാതാപിതാക്കന്മാര്‍ക്കു കൊടുക്കാനുള്ളതു കുര്‍ബാനായി കൊടുത്തുവെന്നുപറഞ്ഞാല് പിന്നെ കടപ്പാടില്ല്ല. കൊടുക്കുകയൂം വേണ്ടാ ?
ഇതിനെ യേശു കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നുണ്ടു.

ഇതുപോലെ ഭാര്യയോട് ഇഷ്ടമില്ലെന്‍കില്‍ ഉപേക്ഷിച്ചിട്ടു സുവിശേഷത്തെപ്രതിയാണെന്നു പറഞ്ഞാല്‍ ? ശരിയല്ലെല്ലോ ?

പിന്നെ എന്താണു ഇതിന്‍റെ അര്ത്ഥം ?
ഉപേക്ഷിക്കൂകയെന്നൂ പറഞ്ഞാല്‍ പടിക്കുപുറത്താക്കി പിണ്ഠം വയ്ക്കുകയെന്നല്ല..

പത്രോസും എല്ലാം ഉപേക്ഷിച്ചൂ .എന്നിട്ടും വീടുമായുളള ബന്ധത്തില്‍ നിന്നും, കടപ്പാടില്‍ നിന്നും ഒഴിഞ്ഞുമാറിയില്ല. യേശുവിനോടുകൂടീ വീട്ടില്‍ പോകയും അമ്മായി അമ്മയുടെ അസ്സുഖം (പനി) മാറ്റുകയും ചെയ്തല്ലോ ?
ഉപേക്ഷിക്കുകയെന്നുപറഞ്ഞാല്‍ എന്‍റെ മക്കളും ഭാര്യയ്യും, മാതാക്കാളും മാത്രം എന്നുകരുതി അവരില്‍ മാത്രം തന്നെ കെട്ടിയിടുന്നതുമാറ്റി ,ആ കെട്ടുപാടുകള്‍ മറ്റി പുറത്തുചാടി.ദൈവത്തേയും സുവിശേഷത്തേയും ഒന്നാം സ്ഥാന്നത്തു നിര്ത്തി. തന്‍റെ കൊച്ചുകുട്ടുംബം ഉണ്ടായ്യിരുന്ന കൊച്ചുവളയത്തില്‍ ,മനുഷ്യമക്കളെ മുഴുവന്‍ ഉള്‍കൊള്ളിച്ചു ഒരു മ്മഹാകുടുംബം കെട്ടിപടുക്കുമ്പോള്‍ അതിന്‍റെ കേന്ദ്ര്രബിന്ദു ദൈവം ആകും. അതേസമയം കടപ്പാടുകള്‍ക്കു കുറവില്ലതാനും. അപ്പോള്‍ ഉപേക്ഷിക്കുകയെന്നുപറഞ്ഞാല്‍ ദൈവവുമായികകടുതല്‍ ആടുക്കുകയെന്നാണു .

അല്ലാതെ കുടുംബകോടതികള്‍ പിരിച്ചുവിട്ടുകയെന്നല്ല്ല.

ഈലോകത്തില്‍ വെച്ചുതന്നെ നൂറുമടങ്ങു തിരികെ കിട്ടുകയാണെങ്ങ്കില്‍ പിന്നെ ഉപ്പേക്ഷിക്കണോ ?

ഒരുഭാര്യയെ പോറ്റാന്‍ പറ്റാത്തവനു 100 പേര്‍ ഒന്നിച്ചു വന്നാലോ ?
പീഠനവും ഉണ്ടെന്നു പറഞ്ഞതു ഇനിയും അതാണോയെന്നു സംശയിക്കേണ്ടാ
പീഠനവും ആവശ്യമാണെന്നു 1പത്രോ.4:: 12 മുതല്‍ വായിക്കൂക ,

Friday 29 April 2016

സുവിശേഷാനുസ്രുതം ജീവിക്കുവിന്‍

You continue securely established and steadfast in the faith .

" Provided that you continue securely established and steadfast in the faith , without shifting from the hope promised by the gospel that you heard, which has been proclaimed to every creature under heaven . I, Paul , became a servant of this gospel " ( Colo .1: 23 )

സുവിശേഷാനുസ്രുതം ജീവിക്കുവിന്‍ !!!

ക്രൂപലഭിച്ചവര്‍ ദൈവത്തോടു സഹകരിക്കുകയാവശ്യമാണു.
ഓരോരുത്തരും തന്നിഷ്ടം പോലെ ജീവിക്കാന്‍ പാടില്ല്ല.
ഇന്നുകാണുന്നതു സൌകര്യം പോലെ വചനം വ്യാഖ്യാനിച്ചു സഭയില്‍ നിന്നും പുറത്തുപോയി അവിടെ കുറേപേരേ കൂട്ടത്തില്‍ നിര്‍ത്തി, അവരുടെ യിടയിലും വിണ്ടും വിഘടനവും തന്‍കാര്യവും , ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനു മുന്തൂക്കം കൊടുത്തുകൊണ്ടൂ തോന്നിയതുപോലെ ജീവിക്കുന്നു. നിലനില്പിനുവേണ്ടി . കള്ളങ്ങള്‍ തന്നെ പറഞ്ഞു പരത്തും.

ഉദാ, യേശു ഉയര്ത്തെഴുനേറ്റപ്പോള്‍ സ്വയരക്ഷക്കുവേണ്ടി ,കാവല്‍ക്കാരേ സ്വാധീനിച്ചു അവര്‍ ഉറങ്ങിയപ്പോള്‍ ശിഷ്യന്മാര്‍ വന്നു അവന്‍റെ ശരീരം മോഷ്ടിച്ചു കൊണ്ടു പോയെന്നുപറയിപ്പിച്ചു . അതു ഇന്നുംഅവരുടെയിടയില്‍ പ്രചരിച്ചിരിക്കുന്ന ഒരു വലിയ കള്ളതരമാണു. അതുപോലെ സെക്ടുകാര്‍ പറഞ്ഞു പരത്തുന്ന കാണ്ണുപൊട്ടുന്ന കളളമാണു . " കത്തോലിക്കര്‍ കന്യാ മറിയത്തെ ആരാധിക്കൂന്നു". എങ്കിലേ അവര്‍ക്കു നിലനില്‍പ്പുള്ളു. അതിനാല്‍ എന്തു കളവും പറഞ്ഞു അണിക്കളെ ക്കൂടെ നിര്‍ത്തുന്നു..

കത്തോലിക്കര്‍ മാതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ " ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണേ " യെന്നാണു പറായുന്നതു . അതു മാധ്യസ്ദ്ധ്ം മാത്രമാണെല്ലോ ? ഞങ്ങളെ അനൂഗ്രഹിക്കണമേ എന്നു പറയുന്നതാണുഅാരാധന.
തലയും വാലും ഇല്ലാത്തവരുടെ കള്ള പ്രചരണത്തിനു ചെവികൊടുക്കേണ്ടതില്ല..


എന്നാല്‍ കൊളോസോസുകാരുടെ ജീവിതം പലകാര്യങ്ങളിലൂം കുറ്റമറ്റതായിരുന്നു. ( 2: 20 - 23 ) വിശ്വാസത്തില്‍ ഉറച്ചു നില്ക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. സുവിശേഷം നല്കുന്ന പ്രത്യാശയില്‍ നിന്നും ആരും വ്യതിചലിക്കരുതു..ഒരേസുവിശേഷമാണു എല്ലായിടത്തും പ്രസംഗിക്കപെട്ടിരിക്കുന്നതു. വേറോരു സുവിശേഷം തേടി അവര്‍ എങ്ങും പോകേണ്ടതില്ല. ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളുടെ വിശ്വാസം ഒരേ സുവിശേഷത്തിലധിഷ്ടിതമാണൂ.

അതിനാല്‍ സഹോദരന്മാരേ ! വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടു അവനെ എതിര്‍ക്കുവിന്‍ ! 

Thursday 28 April 2016

വീണ്ടും ജനിക്കുക

" Jesus answered him ,Very truly I tell you , no one can see the kingdom of God without being born from above. " Jn.3:3

" very truly , I tell you no one can enter the kingdom of God without being born of water and Spirit " ( Jn. 3: 5 )

ഒരാളുടെ സംശയമാണു മുകളില്ലത്തെ ചോദ്യം .
ഒര്രു ചെറിയ മറുപടിമാത്രം പറയുന്നു പിന്നീടു വിശദമായി എഴ്ഴുതാം .


യേശുവിനു മുന്‍പുള്ളവരൂടെ കാര്യം ഇവീടെ പ്രസ്ക്തമ്മല്ല. യേശുവന്നു പൂതിയ ഇസ്രായേലിനു രൂപംകൊടുത്തു. അതു സഭയില്‍ കൂടിയാണു സാധിക്കുക, സഭയില്‍ അംഗം ആകുന്നതിനു, സഭാകൂട്ടായ്മയില്‍ അാകുന്നതിനും അതില്കൂടി രക്ഷിക്കപെടുന്നതിനും പുനര്‍ ജന്മം ആവശ്യമാണു .അതു സാധിക്കുന്നതു ജലത്താലും ആത്മാവിനാലും ഉള്ള സ്നാനത്താലെയാണു. ഈ രണ്ടു ഘടകങ്ങള്‍ സ്നാനത്തിനു ആവശ്യമാണു.
1) ശുദ്ധജലം ( പ്രക്രിതിജലം )
2 ) പരിശുദ്ധാത്മാവു

ഈ ജലത്തീലാണു പരിശുദ്ധാത്മാവു പ്രവര്ത്തിക്കുക.അതിനാല്‍ ജലം ഒഴിച്ചുകകട്ടാന്‍ പാടില്ലാത്ത ഘടകമാണു.
ഈ ജലം കൂദാശയുടെ ഭാഗമാണു. സഭയുടെ അംഗമാകാന്‍ കൂദാശ അനിവാര്യമാണു. ജാലത്തിന്‍റെ അളവു അപ്രസക്തമാണു.
പഴയനിയമകാലത്തൂം ജലം തളിക്കുകയാണു. അവരുടെ മേല്‍ ശുദ്ധജലം തളിക്കുമെന്നാണു പറഞ്ഞിരിക്കുന്നതു. ചുരുക്കത്തില്‍ കൂദാശയുടെ ഭാഗമായി ജലം എടുക്കാം

മാമോദീസാ സ്വീകരിക്കൂന്നവര്‍ മിശിഹായോടുകൂടി സംസ്കരിക്കപെട്ടുകയും മിശിഹായോടുകൂടി ഉയര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ നാം ഒരു പുതിയ ജന്മത്തിലേക്കു - വീണ്ടും ജനിക്കലിലൂടെ സഭാകൂട്ടായ്മയിലേക്കു കടന്നുവരുന്നു.

മലങ്കരകത്തോലിക്കര്‍ മാമോദീസാതൊട്ടിയില്‍ പച്ചവെള്ളവും ചൂടുവെള്ളവും മൂറോനും ചേര്ത്തു മാമോദദസായിക്കുള്ള ജലം ഉണ്ടാക്കൂന്നു

വീണ്ടും ജനിക്കുക

ഉത്തര അറാമായയില്‍ ഈ പ്രയോഗം അര്ത്ഥമാക്കുന്നാതു ചിന്തകളിലും , ശീലങ്ങളിലും മാറ്റം വരുത്തുകയെന്നാണു. എന്നാല്‍ ദക്ഷിണ അറാമായ വശമാഅയിരുന്ന നിക്കോദേമോസിനു അതു മനസിലായില്ല.

ദൈവരാജ്യപ്രവേശനം

ദൈവരാജ്ജ്യപ്രവേശത്തിന്‍റെ വ്യവസ്ഥയെക്കുറിച്ചാണു യേശു സ്സംസാരിക്കുന്നതു . തെരഞ്ഞെടുക്കപെട്ട ജനത്തീലെ ഒരംഗം ആയതുകൊണ്ടു - അബ്രാഹത്തിന്‍റെ പുത്രനായതുകൊണ്ടുമാത്രം അതു സാധീക്കുകയില്ല. അതിനു ഉന്നതത്തീല്‍ നിന്നുള്ള ഒരു പുനര്‍ ജന്മം -- ഒരു പുതിയ ജീവിതശൈലി ആവശ്യമാണു.. പുനര്‍ ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാപ്രവര്ത്തനത്തെ സൂചിപ്പിക്കുന്ന ജലം വഴിയുള്ള മാമോദീസായിലൂടെയാണു സാധിക്കുന്നതു.. പുനര്‍ ജന്മം പരിശുദ്ധാത്മാവിലാരാംഭിക്കുന്ന പുതിയ ജീവിതമാണു.

നിഗൂഢ രഹസ്യം .

ഇതു ഒരൂ നിഗൂഢ രഹസ്യമാകയാല്‍ മനസിലാക്കുക അത്ര്ര എളൂപ്പമല്ല്ല.
സ്വഭാവീക തലത്തില്‍ പോലും അഗ്രാഹ്യങ്ങളായ പലകാര്യങ്ങള്‍ ഉണ്ടെല്ലോ ?
കാറ്റിന്‍റെ പ്രവര്ത്തനം പോലെ പരിശുദ്ധാത്മ്മാവിന്‍റെ പ്രവര്ത്തനരീതിയും നിഗൂഢമാണു.

സ്നാനം സ്വീകരിക്കുന്നതിനു മുന്‍പും പരി..ആത്മാവു പ്രവര്ത്തിച്ചിട്ടുണ്ടു
സ്നാനം സ്വവകരിച്ചിട്ടും പരി.ആത്മാഅവിനെ സ്വവകരിക്കാഞ്ഞാവരും ഉണ്ടു.
കൈവെയ്പില്‍ കൂടി പരി. എഴുന്നെള്ളിവന്നിട്ടുണ്ടു.

ആത്മീയജനം

വിശുദ്ധഗ്രന്ഥം പുതിയ ഉടമ്പടിയെ കുറിച്ചും മനുഷ്യഹ്ഹ്രുദയങ്ങളില്‍ പ്രവര്ത്തിക്ക്കുന്ന ഒരാത്മാവീനെകുറീച്ചൂം പ്രതിപാദിക്കുന്നുണ്ടു. ( എസക്കി.11:19...., 36: 26... , ജറ..31 : 31 .... മുതലായിടത്തു. യേശു തന്‍റെ പ്രവര്ത്തനം പരിശൂദ്ധാത്മാവിലൂടെ തുടര്ന്നുകൊണ്ണ്ടുപ്പോകുന്നു

അത്മീയ ജനമ്മ് പോല്ലുള്ള കാര്യങ്ങള്‍ സ്വര്‍ഗീയ കാര്യങ്ങളാണു. . സ്വര്‍ഗീയ കാര്യങ്ങ്ഗളെ കുറിച്ചു പറയാന്‍ കഴിയുന്നതു യേശുവിനു മാത്രമാണു
യേശുവിന്‍റെ സ്വര്‍ ഗാരോഹണത്തിനുശേഷാം അവിടുത്തെ ശിഷ്യന്മാരിലൂടെ സഭയാണു ആധികാര്യമായി പറയുന്നതു 

Wednesday 27 April 2016

വിളിയും ദൌത്യവും ! ആരാണു ശിഷ്യന്‍ ?


" They left everything and followed him " ( Lk. 5: 11 )

" എല്ലാം ഉപേക്ഷിച്ചു അവര്‍ അവനെ അനൂഗമിച്ചു. " ( ലൂക്ക 5:11 )

" സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു.: ആഴത്തിലേക്കു നീക്കി മീന്‍പിടിക്കാന്‍ വലയിറക്കുക."


ഗലീലി കടലിന്‍റെ ( തടാകം ) മുക്കും മൂലയും അറിയാവുന്നവനാണു ശിമയോന്‍ ! രാത്രിമുഴുവന്‍ അധ്വാനിച്ചിട്ടും ഒരു കട്ടൂപ്പയേപോലും കിട്ടാതെ നിരാശനായി ഇരിക്കുംപോഴാണു ഒരു അപരിചിതന്‍ പറയുന്നതു " ആഴങ്ങളീലേക്കുനീക്കി വലയിടുവാന്‍ " സാധാരാണഗതിയില്‍ ആരും അതൂ അംഗീകരിക്കാന്‍ സാധ്യതയില്ല.

" എങ്കിലും നീ പറഞ്ഞതനുസരിച്ചു ഞാന്‍ വലയിറക്കാം " ശിമയോന്‍ കഴിഞ്ഞരാത്രിയില്‍ സംഭാവിച്ചതെല്ലാം പറഞ്ഞീട്ടൂ അപരിചിതനാണെങ്കിലും , അദ്ദേഹത്തിന്‍റെ വാക്കു കേള്‍ക്കാന്‍ തയാറായി. ഇവിടെ നാം കാണുന്നതു ശിമയോന്‍ പത്രോസിന്‍റെ എളിമയാണു. അതീനു പ്രതിഫലം ലഭിക്കുകയ്യ്യും ചെയ്തു. വല നീരയെ മല്സ്യങ്ങള്‍ . രണ്ടുവള്ളങ്ങള്‍ മുങ്ങാറാകുവോളം മല്സ്യങ്ങള്‍ !

അതുകണ്ടപ്പോള്‍ ശീമയോനു തന്‍റെ പാപാവസ്ഥയെ കുറിച്ചാണു ഓര്മ്മവന്നതു . അതുകൊണ്ടാണു യേശു തന്നീല്‍ നിന്നും അകന്നു പോകാന്‍ അപേക്ഷിച്ചതു. യേശു കൊടുത്ത മറൂപടി " ഭയപ്പെടേണ്ടാ "

" എന്നെ അനുഗമീക്കുവിന്‍ " എന്ന ആഹ്വാനം ശിഷ്യന്മാരാകുവാനുള്ള ശക്തി ഉള്‍കൊള്ളുന്നതാണു. ഈ ആഹ്വാനം ശ്രവിച്ച മാത്രയില്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിചു , വല , വന്‍ചി , മാതാപിതാക്കന്മാര്‍ ,രണ്ടു വള്ളം നിറയെ പിടിച്ച മല്സ്യങ്ങള്‍ , തങ്ങളുടെ സംമ്പാദ്യം മുഴുവന്‍ അവര്‍ ഉപേക്ഷിച്ചു ..എന്നെ അനുഗമിക്കുവിന്‍ എന്ന ആഹ്വാനം അവരെ ശിഷ്യന്മാരാക്കി.

ശിഷ്യനാകുവാന്‍ ഈ ലോകത്തിന്‍റെ തായതെല്ലം ഉപേക്ഷിക്കണം .

വിളിലഭിച്ച ഉടനെ അവര്‍ തങ്ങള്‍ക്കു ഉള്ളവയേയും ,ഉള്ളവരേയും ഉപേക്ഷിച്ചൂ യേശുവിനെ അനുഗമിക്കുന്നു. മനുഷ്യ ഹ്രുദയത്തിനുമേലുള്ള യേശുവിന്‍റെ വചനത്തിന്‍റെ സ്വധീനമാണു ഇവിടെ നാം കാണുക,

ഇവിടെ നടന്ന സംഭവം ഒരു സാധാരണക്കാരന്‍ വീലയിരുത്തുമ്പോള്‍ !
1) യേശുവിന്‍റെ അമാനുഷീകമായ ശക്തി മനസിലാക്കുന്നു
2) ഒരു ആത്മശോധനയില്‍ കൂടി സ്വയം എളിമപ്പെടുന്നു.
3) ശിഷ്യനാകുവാനുള്ള വിളി സന്തോഷത്തോടെ സ്വീകരിക്കുന്നു.
4) എല്ലാം ഉപേക്ഷിക്കാന്‍ തയാറാകുന്നു.
5) ദരിദ്രാനായി യേശുവിന്‍റെ പിന്നാലെ !

അന്നത്തെ ശിഷ്യന്‍ ദരിദ്രനായിരുന്നു. അവര്‍ യേശുവിനോടു കൂടെ ആയിരുന്നപ്പോള്‍ , യേശുവിലായപ്പോള്‍ ഒന്നിനും കുറവീല്ലായിരുന്നു. ( ഭൌതീകതയിലല്ല ഭൌതീകതയെല്ലാം ഉപേക്ഷിച്ചല്ലോ ) അവരുടെ വാക്കുകള്‍ തന്നെ അതിനു ഊദാഹരണമാണെല്ല്ലോ ? പത്രോസ് പറഞ്ഞു :
"" വെള്ളിയോ സ്വര്‍ണമോ എന്‍റെ കയിലില്ലാ. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു.നസ്രായനായ യേശശക്ര്രിസ്തുവിന്‍റെ നാമാത്തില്‍ എഴുനേറ്റു നടക്കുക. .... ................................................. ഉടന്‍ തന്നെ അവന്‍റെ പാദങ്ങളും കണങ്കാലുകളും ബലം പ്രാപിച്ചു . അവന്‍ ചാടി എഴുനേറ്റു നടന്നു. " അപ്പ്.3:5-8 ) .
ഇന്നത്തെ ശിഷ്യന്‍ . ദരിദ്രനല്ല്ലാ. തങ്ങള്‍ക്കുളളതൊന്നും. ഉപേക്ഷിക്കാന്‍ തയാറല്ലാ. സമ്പത്തു എങ്ങനേയും വര്‍ദ്ധിപ്പിക്കാനായി നെടിയോട്ടം കുറിയോട്ടം ഓടുന്നു. സ്വര്ണമോ വെള്ളിയോ ഇല്ലെന്നൂ പറയില്ല... പക്ഷേകൊടുക്കില്ല.

ഇതിനോട്ടു ചേര്ത്തുവേണം മാര്‍പാപ്പായുടെ വചനം ശ്രവിക്കുവാന്‍ ! സ്കൂളുകളും, കോളജുക്കളും, ഹോസ്പിറ്റലുകളും പണസമ്പാദനത്തിനുള്ള മാര്‍ഗമാകരുതു.

ശീഷ്യന്‍റെ വേഷംകെട്ടി നടക്കുന്ന മറ്റുചിലര്‍ സഭയില്‍ കലഹം ഉണ്ടാക്കി , കലക്കി കലക്കവെളളളത്തില്‍ മീന്‍ പിടിക്കുന്നകൂട്ടര്‍ !അവര്‍ വെള്ളത്തില്‍ നിന്നും മീന്‍പിടിക്കീല്ല വല്ലവരും പിടിച്ച മല്സ്യത്തെ വള്ളത്തീനുള്ളീല്‍ നിന്നും മോഷ്ടിക്കുന്നു.

സഹോദരാ ഞാനും നീയും യേശുവിന്‍റെ ശിഷ്യനാണോ ? ചിന്തിക്കുക 

Tuesday 26 April 2016

മാനുഷീകബലഹീനതകൊണ്ടൂ ഏതു സമയവും വീഴാം

" Father hallowed be your name .
Your kingdom come .
Give us each day our daily bread.
And forgive us our sins , for we ourselves forgive everyone indebted to us.
And do not bring us to the time of trial ." ( Lk.11:2 - 4 )

ശിഷ്യന്മാര്‍ യേശുവിനോടു ആവശ്യപെട്ടു യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ പ്രാര്ത്ഥിക്കാനായി തങ്ങളേയും പഠിപ്പിക്കണമെന്നു ആ സമയം യേശൂ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണു " കര്ത്ത്രുപ്രാര്‍ത്ഥന "

പഴയകാലങ്ങളില്‍ ഓരോ റബിമ്മാര്‍ക്കും പ്രാര്ത്ഥനയുണ്ടായിരുന്നു. ഓരോരുത്തരുടേയും പ്രാര്ത്ഥന വ്യത്യാസ്തമാണു. ദൈവവുമായി അവരുടെ ബന്ധത്തിനും അവരുടെ ജീവിതശൈലിക്കും,, അവരുടെ ഉപദേശത്തിനും അനുസരിച്ചായിരിക്കും പ്രാര്ത്ഥന. അതിനാലാണു റബിമാരുടെ പ്രാര്ത്ഥനയിലും വ്യത്യാസം കാണുക. യേശുവിന്‍റെ പ്രര്ത്ഥനയിലും നാം കാണുന്നതു അതു തന്നെയാണു. യേശുവിന്‍റെ ജീവിതം പിതാവുമായിസദാ ബന്ധത്തിലായിരുന്നു. യേശുവിന്‍റെ ഉപദേശവും ജീവിതശൈലിയുമെല്ലാം അടങ്ങുന്നതാണു അവിടുത്തെ പ്രര്ത്ഥനയും.

മലയിലെ പ്രസംഗത്തിനുശേഷമാണു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതു. ഗിരിപ്രഭാഷണം . ,യേശുവിന്‍റെ ജീവിതവും, പ്രഭാഷണവും ,ഉപദേശവും ,ശിക്ഷണവും എല്ലാം കൂട്ടി അരച്ചു കുറുക്കികാച്ചിയെടുത്ത സത്താണു ഗിരിപ്രഭാഷണം. ഗാന്ധിജിയേയും ,നാരായണഗുരുസ്വമിയേയും ഒക്കെ ഒത്തിരി സ്വാധീനിച്ച ഒരു പ്രസംഗമാണു ഗിരിപ്രഭാഷണം. അതും കഴിഞ്ഞിട്ടാണു യേശു പ്രാര്ത്ഥിക്കാനായി പ്പഠിപ്പിക്കുന്നതു. അപ്പോള്‍ ഇതിന്‍റെ യെല്ലാം സത്താണു യേശുവിന്‍റെ പ്രാര്ത്ഥന.


ഒരോ പ്രാര്ത്ഥനയും ഓരോരുത്തരുടേയും വിശ്വാസത്തിനും ജീവിതരീതിക്കും, ദൈവവുമായുള്ള ബന്ധത്തിലും അധിഷ്ഠിതമായിരിക്കും. ഒരു കത്തോലിക്കന്‍റെ പ്രാര്‍ത്ഥന പോലെ ആയിരിക്കില്ല. സെക്ടൂകാരുടെ പ്രാര്‍ത്ഥന. സെക്ടൂകാര്‍ ആറ്റില്‍ മുങ്ങികഴിഞ്ഞപ്പോള്‍ അവര്‍ രക്ഷിക്കപെട്ടുകഴിഞ്ഞു ഇനിയും അവര്‍ക്കൂ ഒന്നും ഭയപ്പെടാനില്ല. അവര്‍ക്കുപാപമില്ല. അതിനാല്‍ പാപപരിഹാരവും ഇല്ല. പാപം മോചിക്കാന്‍ ഒരു മനുഷ്യന്‍റെയും സഹായവും വേണ്ടാ.കാരണം ആവര്‍ രക്ഷിക്കപെട്ടു കഴിഞ്ഞൂ.

കത്തോലിക്കനങ്ങനെയല്ല. അവന്‍ രക്ഷിക്കപെട്ടുകഴിഞ്ഞില്ലാ. രക്ഷയുടെ പാതയിലാണു. യേശു അവനെ രക്ഷിച്ചുകഴിഞ്ഞു. ഇനിയും അവന്‍ സ്വയം ചെയ്യ്യേണ്ടകാര്യമുണ്ടു. മാനുഷീകബലഹീനതകൊണ്ടൂ ഏതു സമയവും വീഴാം വീണാല്‍ എഴുനേല്ക്കാം ,പാപമോചനത്തീനായി യേശുതന്നെ തന്‍റെ അപ്പസ്തോലന്മാര്‍ക്കു അധികാരം നല്കിയിടൂണ്ടു .അങ്ങനെഅവനവനെതന്നെ ശുദ്ധീകരിച്ചു മുന്‍പോട്ടു നീങ്ങേണ്ടതു അവനവന്‍റെ സ്വാതന്ത്ര്യത്തില്‍പെടുന്ന കാര്യമാണു.പൌലോസ് ശ്ളീഹാപോലും പറഞ്ഞതു യേശു എന്നെ രക്ഷിച്ചു ,സ്വന്ത മാക്കി ,എന്നാല്‍ ആരക്ഷ പൂര്ണമായും ഞാന്‍ ഇതുവരെ പൂര്‍ണമായും സ്വായത്തമാക്കിയില്ലെന്നാണു. ഇതു തന്നെയാണു കത്തോലിക്കനും പറയുന്നാതു . ഒരുവന്‍റെ മരണത്തോടുകൂടിമാത്രമേ ആരക്ഷ പൂര്ണ്ണമയി കരഗതമാകുന്നുള്ളു. അതു വരെ വീണൂപോകാനുള്ള അവസരങ്ങള്‍ ധാരാളമാണു. പൌലോസ് ശ്ളീഹായും എല്ലാവരോടൂം പ്രാര്ത്ഥനാസഹായം ആവശ്യപ്പെടുമായിരുന്നു. കത്തോലിക്കനും എല്ലാവരോടും പാര്ത്ഥനാസഹായം ആവശ്യപ്പെടും പ്ര്രത്യേകിച്ചു പരിശുദ്ധന്മാരായിജീവിച്ചു മരിച്ചൂ ദൈവസന്നിധിയില്‍ ഉള്ളവരോടു.

ചുരുക്കത്തില്‍ പ്രാര്ത്ഥനയും ജീവിതവുമായി അഭേദ്യ ബന്ധം ഉണ്ടെന്നൂ ചുരുക്കമായി മനസിലാക്കാം . " പ്രാര്ത്ഥന എങ്ങനെയോ അങ്ങനെ തന്നെ ജീവിതവും ."

Monday 25 April 2016

മനുഷ്യശരീരം ദൈവാലയമാണു

It is the ability to control your own thoughts and the way in which you behave
I think each one of us should have “ The ability to control ourselves “

ദൈവം മനുഷ്യനുതന്നിരിക്കുന്ന ഒരു വലിയ കഴിവാണു അധവാ അനുഗ്രഹമാണു ആത്മനിയന്ത്രണം .സ്വയ നിയ്ന്ത്രണം .
സ്വയം തീരുമാനം എടുക്കാന്‍ കഴിയാത്ത മനുഷ്യന്‍ കാറ്റത്തു ഉലയുന്ന ഞാങ്കണക്കുതുല്ല്യമാണു .(മറ്റൊരുവന്‍റെ അടിമ പറയുന്നതെല്ലാം ചെയ്യും )
മനുഷ്യന്‍ , അവന്‍ കാണപ്പെടുന്ന ദൈവമാണു ,ദൈവത്തിന്‍റെ പ്രതിനിധിയാണു.
ദൈവത്തിനു വസിക്കാനുള്ള ആലയമാണു ദൈവാലയമാണു എങ്കില്‍ അതു എപ്പോഴും ശുദ്ധമായിരിക്കണം
“ ദൈവത്തിന്‍റെ ആത്മാവു യഥാര്ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല ആത്മീയരാണു ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുളളവനല്ല “ ( റോമ.8:9 )

മനുഷ്യന്‍റെ യധാര്ത്ഥമായ ആരാധന .

“ നിംഗളുടെ ശരീരങ്ങളേ വിശുദ്ധവും ദൈവത്തിനുപ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്‍ ഇതായിരിക്കണം നിംഗളുടെ യധാര്ത്ഥമായ ആരാധന.” ( റോമ 12 : 1 )
ബലിയര്പ്പിച്ചാണു നാം ആരാധിക്കേണ്ടതു .ദൈവത്തിനു ആരുടേയും രക്തമോ മറ്റു സാധനങ്ങളോ ആവശ്യമില്ല. ദൈവത്തിനു കൊടുക്കേണ്ടതു ഏറ്റവും വിലപിടിപ്പുള്ള സധനം വേണം. ഒരു മനുഷ്യനു അവന്‍റെ ശരീരം മാത്രമാണു ഏറ്റവും വിലപിടിപ്പുള്ളതു. അതുവേണം ദൈവത്തിനു സമര്‍പ്പിക്കാന്‍ അതു വിശുദ്ധമായിരിക്കണം അശുദ്ധമാക്കിയശരീരം ദൈവത്തിനു സമര്‍പ്പണയോഗ്യമല്ല


പരസ്പര സ്നേഹം ദൈവീകമാണു

“ നിംഗളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ തിന്മയെ ദ്വേഷിക്കുവിന്‍ നന്മയെ മുറുകെപിടിക്കുവിന്‍ നിങ്ങള്‍ അന്നോന്യം സഹോദര തുല്ല്യം സ്നേഹിക്കുവിന്‍. പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്‍ ( റോമാ 2: 9 – 10 )

മനുഷ്യശരീരം ദൈവാലയമാണു

“ നിംഗള്‍ ദൈവത്തിന്‍റെ ആലയമാനെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ “ 1കോറ 3: 16 )
“ നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ ശരീരമെന്നു നിങ്ങല്ക്കു അറിഞ്ഞുകൂടേ ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല നിങ്ങള്‍ വിലക്കുവാങ്ങപെട്ടവരാണു ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹ്വത്തപെടുത്തുവിന്‍ (1കോറ.6: 19-20 )

നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയം

“ നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയമാണു .എന്തെന്നാല്‍ ദൈവം അരുളിചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും ഞാന്‍ അവരുടെ ദൈവമായിരിക്കും. അവര് എന്റെ ജനവുമായിരിക്കും ( 2കോറി.6:16 )
മനുഷ്യ ശരീരം എത്ര മഹത്വവും ബഹുമാനവുമുളളതാണു ?

എങ്കല്‍ അതിനെ അശുദ്ധമാക്കാന്‍ മനുഷ്യനു അധികാരമുണ്ടോ ?
ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും
:” ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും എന്തെന്നല്‍ ദൈവത്തിന്റെ ആലയം പരിശുദ്ധമാണു .ആ ആലയം നിംഗള് തന്നെ “ ( 1കോറി 3: 17 )
ഇതു മനസിലാക്കാത്തവരാണു മനുഷ്യശരീരത്തെ കൊല്ലുന്നതും ,ബലാല്‍ സംഘത്തില് കൂടെയോ ചതിയിലോ ,വന്ചനയിലോ പെടുത്തി ഒരു സ്ത്രീയുടെ കന്യാത്വം നഷ്ടപെടുത്തുകയോ അവളെ അശുദ്ധയാക്കുകയോ ചെയ്യുന്നവര്.

ഒരു സ്ത്രീയുടേയോ പുരുഷന്റെയോ സ്വത്തു അവരുടെ കളങ്കമില്ലാത്തശരീരമാണു. ദൈവം തന്ന കന്യത്വം ഒരിക്കലും ന്ഷ്ടപെടുത്തരുതു ഇതു മനസിലാക്കാനിന്നു അല്പം ക്രുപവേണം

അബ്രഹാത്തസ് എന്ന സഭാപിതാവു പറയുന്നതു വളരെ ശ്രദ്ധേയമാണു
വളരെ ആഴമായ അര്ത്ഥം അദ്ദേഹത്തിന്‍റെ ചിന്തയില്‍ ഉണ്ടൂ
അദ്ദേഹമാണു പറയുന്നതുഒരുക്രിസ്ത്യാനി24മണിക്കൂറുംപ്രര്ത്ഥനയിലാണെന്നു . അദ്ദേഹം പറയുന്നു ഒരു സ്ത്രീ വിവാഹിതയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനാല്‍ അവളൂടെ കന്യാത്വം നഷ്ടപെടില്ല.
പിന്നെ എങ്ങനെയാണു അതു നഷ്ടപെടുന്നതു ? അവള്‍ ദാമ്പത്യ വിശ്വസ്ഥത പുലര്ത്താതെ വന്നാല്‍ അതില്‍ തന്നെ അവളൂടെ കന്യാത്വം നഷ്ടപെടും
ഇതേ നിയമം പുരുഷനും ബാധകമാണു

ശരീരത്തിന്മേല്‍ ഉള്ള അവകാശവും അധികാരവും അവരവര്ക്കുതന്നെ .
എന്നാല്‍ വിവാഹത്തോടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം കൈമാറുന്നു.
സ്ത്രീയുടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം പുരുഷനായിതീരുന്നു.അതിനല്‍ അവളുടെ ശരീരം അവല്ക്കു ഇഷ്ടമുള്ള മറ്റൊരാളുമായി പങ്കുവെയ്ക്കാന്‍ പറ്റില്ല അതുപോലെ പുരുഷനും .

ഹ്രുദയം പൈശോധിക്കുന്നദൈവം

നമ്മുടെ ഹ്രുദയമാണു ദൈവം കാണുക, നമ്മുടെ ഉദ്ദേശമാണു ദൈവം വിലയിരുത്തുക.

വ്യഭിചാരം ചെയ്യരുതു

ആസക്തിയോടേ സ്ത്രീയേ നോക്കിയാല്‍പോലും വ്യഭിചാരം ആകും
“ വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടൂണ്ടെല്ലോ എന്നാല്‍ ഞാന് നിംഗളോടു പരയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില് അവളുമായി വ്യ്ഭിചാരംചെയ്തു കഴിഞ്ഞു
( മത്താ.5: 27 28 )
എന്തുകൊണ്ടു ? ദൈവം ഹ്രുദയമാണു പരിശോധിക്കുന്നതു .

വിശുദ്ധ ചുംബനം

“വിശുദ്ധചുംബനം കൊണ്ടു എല്ലാസഹോദരരേയും അഭിവാദനംചെയ്യുവിന്‍ “
( 1 തെസേ 5 : 26 )

നാമെല്ലാവരും വിശുദ്ധരായിരിക്കണം

“ നിങ്ങളെ വിളിച്ചവന്‍പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്ത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍ ഇങ്ങനെ എഴുതപെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടൂ നിംഗളും പരിശുദ്ധരായിരിക്കുവിന് ( 1പത്രോ.1: 15 – 16 )
ഹ്രുദയം പരിശോധിക്കുന്നവന്‍റെ മുന്‍പില്‍ ഹ്രുദയ പരമാര്‍ത്ഥതയോടെ ജീവിക്കാന്‍ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ 

Sunday 24 April 2016

യേശുവിന്‍റെ കരുണയുടെ മുഖമാണു പാപ്പായില്‍


Instead ,as he who called you is holy, be holy yourselves in all your conduct ;  for it is written " you shall be holy ,for I am holy " ( 1Pet.1:15 /16 )



നാമെല്ലാവരും വിശുദ്ധിയില്ല് ജീവിക്കാന്‍ വിളിക്കപെട്ടവരാണു. വിശുദ്ധിയില്‍ ജീവിക്കണമെങ്കില്‍ വരപ്രസാദം ആവശ്യമാണു.
"പ്രസാദവരത്തിന്‍റെ  പ്രവര്ത്തിയാണു വിശുദ്ധി. " -- വി. എവുളോജിയൂസ്
പ്രസാദവരം എങ്ങനെ  ലഭിക്കും ?
കൂദാശാജീവിതത്തില്കകടി നമുക്കു പ്രസാദവരം ലഭിക്കും. ദൈവത്തെ കണ്ടു മുട്ടുന്നതിലൂടെയാണു അതു നടക്കേണ്ടതു .                                            ദൈവത്തെ എങ്ങനെ കാണാം ?
വിവാഹിതര്‍ കുടുംബജോലിയില്ല് ദൈവത്തെ കാണണം .----- വി.ഫ്രാന്സീസ് 
വിവാഹിതരായവര്‍ നിഷ്കളങ്കമായ ഭാര്യാ ഭര്ത്രു ബന്ധത്തില്‍ കൂടി സ്നേഹം പങ്കിട്ടനുഭവിക്കൂമ്പോള്‍ ,തങ്ങ്ഗളെ ഏല്പിച്ചിരിക്കുന്ന  ജോലികള്‍ ഉത്തരവാദിത്വത്തോടെ അതിന്‍റെ പൂര്ണതയില്‍ ചെയ്യുമ്പോള്‍ ,സുഖമില്ലാത്ത ഭര്ത്താവിനെ ശുസ്രൂഷിക്കുന്നതിലൂടെ ,ഭാര്യയെ ശുസ്രൂഷിക്ക്കകന്നതിലലടെ ഒക്കെ നാം ദൈവത്തെ ക്കണ്ടുമുട്ടുന്നു.ഇവിടെയൊക്കെ നമ്മുടെ പ്രസാദവരം നാം വര്‍ദ്ധിപ്പിക്കുന്നു. പിന്നെ പാപത്തില്‍ വീണാല്‍ അനുതാപകണ്ണീരാല്‍ അതുമായിക്കാനായിട്ടാണു കുമ്പ്സാരമെന്ന കൂദാശ നാം സ്വീകരിക്കുന്നതു .

മാതാപിതാക്കളുടെ കടമ  .

മാതാപിതാക്കള്‍ വിശ്വസ്തമായ സ്നേഹത്തില്‍ ജീവിതകാലം മുഴുവന്‍ പ്രസാദവരത്തില്‍   നിലനില്ക്കാനും ദൈവത്ഥില്‍ നിന്നൂം  ലഭിച്ച സന്താനങ്ങളെ ക്രിസ്തീയ പ്രബോധനങ്ങളാലും ,സുവിശേഷ പുണ്യങ്ങളാലും നിറക്കാന്‍ കടപെട്ടിരിക്കുന്നൂ .---- LG. 41 .
ഇതു മനസിലാക്കി ജീവിതം ക്രമീകരിക്കുന്നവര്‍ പ്രസ്സാദവരത്തില്‍ ആയിരിക്കും . 

പാപത്തിന്‍റെ അടിമത്വത്തില്‍ കഴിഞ്ഞാല്‍ ? മാനസീകവുംശാരീരികവുമായിതളരും  .അപ്പോള്‍ ആത്മാവിന്‍റെ രോഗം ആദ്യം മാറണം .അതിനാണു യേശു തളര്വാദരോഗിയുടെ പ്പാപങ്ങള്‍ ആദ്യം ക്ഷമിച്ചതു .അതോടുകൂടി ശാരീരിക അസുഖവുംമ്മ മാറികിട്ടും.

അതിനാണുകരുണയുടെവര്ഷത്തീല്‍മാര്‍പാപ്പാപറഞ്ഞതു                                    " അനുതാപിയെ കരുണകൊണ്ടു പുതപ്പിക്കണമെന്നു "
മിശിഹായുടെ ഹ്രുദയത്തിനു ഇണങ്ങിയ കുമ്പസാരക്കാരന്‍ അനുതാപിയെ കരുണയുടെ പുതപ്പു പുതപ്പിക്കുന്നവനാക്കണമെന്നു പാപ്പാ പറയുന്നൂ.

യേശുവിന്‍റെ കരുണയുടെ മുഖമാണു പാപ്പായില്‍ കാണുക.
പാപ്പായുടെ ക്കരുണാദ്രമായ പ്രവര്ത്തി നാം മനസിലാക്കണം .
പാപമോചനത്തില്‍ സാധാരണ വൈദീകര്‍ക്കു മോചിക്കാവുന്നവയും
മെത്രാന്മാര്‍ക്കു മാത്രം മോചിക്കാവുന്നവയൂം
അതുപോലെ മാര്‍പാപ്പ്പ്പായിക്കു മാത്രം മോചിക്കാവുന്ന പാപവും ഉണ്ടു ..
മാര്‍പാപ്പായിക്കു മാത്രം മോചികകകാവുന്ന പാപങ്ങളെ മോചിക്കാനുള്ള അധികാരം കൊടുത്തുകൊണ്ടു 1142 കരുണയുടെ പ്രേഷിതരായ വൈദീകരെ ലോകമ്മ് മുഴുവനിലേക്കും അയച്ചതു അനുതാപിയെ കരുണയുടെ പുതപ്പു അണിയിക്കുവാനാണു .
ഈ വൈദീകര്‍ക്കു ഈ കരുണയുടെ വര്ഷം മൂഴുവന്‍ മോചിക്കാവുന്ന പാപങ്ങള്‍
1) വി.കുര്‍ബാനയെ അവഹേളീക്കുന്ന പാപം
2) മാര്‍പാപ്പായെ ശാരീരികമായി ആക്രമിക്കുന്ന പാപം  
3)ആറാം പ്രമാണത്തിനു എതിരായ പാപത്തില്‍ പങ്കാളിയായ ശേഷം ആ പ്ങ്കാളിയുടെ പാപം മോചിക്കുന്നവൈദീകന്‍റെ പാപം
4) കുമ്പസാരരഹസ്യം ലംഘിക്കുന്ന വൈദീകന്‍റെ പാപം 

കരുണയുടെ പ്രേഷിതര്‍ ദൈവസാമിപ്യത്തിന്‍റെയും ,ആര്‍ദ്രതയുടേയൂം ,ക്ഷമയുടേയും സാക്ഷികളായിരിക്കണം. സഭയുടെ മാത്രുത്വം കരുണയുടെ പ്രേഷിതരിലൂടെ പ്രത്യക്ഷമാകണ്ണം. മാനസാന്തരത്തിന്‍റെ ഫലമായ നവജീവിതം വിശ്വാസികള്‍ക്കു പ്രദാനം ചെയ്യുന്നതും ,വ്വിശ്വാസികള്‍ മിശിഹായില്‍ ഉള്‍ചേര്‍ക്കപെടുന്നതും തിരു സഭയിലൂടെയാണു.

പാപം മോചിക്കുന്നതൂം, സമാധാനം നല്കുന്നതും മിശിഹായാണു..

" അനുതാപിയെ സ്വീകരിക്കുന്നതും, പാപങ്ങള്‍ കേള്‍ക്കുന്നതും,അതു മോചിക്കുന്നതും, സമാധാനം നല്കുന്നതും മീശിഹായാണെന്നു കുമ്പസാരിപ്പിക്കൂന്ന വൈദ്ദീകന്‍ എപ്പോഴും ഓര്‍ക്കണം . വൈദികര്‍ മിശിഹായുടെ ശുസ്രൂഷകരും , അവനില്‍ നിന്നു പാപമോചനം സ്വീകരിക്കുന്നവരുമാണു "        ( ഫ്രാന്സ്സീസ് പാപ്പാ )

ഒരാളെ അനുതാപത്തിലേക്കു  നയിക്കുന്നതു ദൈവക്രുപയുടെ ഫലം !!

പാപമോചനം സ്വീകരിക്കാനുള്ള അനുതാപിയുടെ ഹ്ഹ്രുദയത്തിലെ ആഗ്രഹം ദൈവക്രുപയുടെ ഫലവും പ്രവര്ത്തിയുമാണു .ഈ ആഗ്രഹമാണു  മാനസാന്തരത്തിന്‍റെ തുടക്കം. കരുണയുടെ അമ്മയായ മറിയം എല്ലാകാര്യങ്ങളിലും കരുണയുടെ പ്രേഷിതരെ സഹായിക്കും.

കരുണയുടെ സുവിശേഷം

കരുണയുടെ വര്ഷത്തില്‍ കരുണയുടെ സുവിശേഷമായ വി.ലൂക്കായുടെ സുവിശേഷം പ്രത്യേകമായി വായിക്കുകയും പഠിക്കുകയും ചീയ്യുന്നതു നല്ലതാണു. അതില്‍ പറഞ്ഞിരിക്കുന്ന കരുണയുടെ ഉപമകള്‍
വഴിതെറ്റിയ അടിന്‍റെ ഉപമ
നഷ്ടപെട്ട നാണയത്തിന്‍റെ ഉപമ
ധുര്ത്തപൂത്രന്‍റെ ഉപമ ( കരുണയുള്ള പിതാവു )
എന്നിവയെല്ലാം നമ്മൂടെ സവിശേഷമയ ശ്രദ്ധ ആകര്ഷിക്കുന്നവയണു.
അനുതാപിക്കു  ധൂര്ത്ത പുത്രന്‍റെ ഉപമ അശ്വാസപ്പ്രദമാണു .

പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിംഗളൂം കരുണയുള്ളവരായിരിക്കുവിന്‍ എന്ന തിരുവചനം നിരന്തരം നമ്മുക്കക ഓര്‍ക്കാം

Saturday 23 April 2016

ഏക ഭാര്യാ ഭര്ത്ത്രു ബന്ധം ദൈവീകപ്ളാന്‍

"അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സ്രിഷ്ടിച്ചു.
ദൈവത്തിന്‍റെ ഛായയില്‍ അവിടുന്നു അവനെ സ്രിഷ്ടിച്ചു
സ്ത്രീയും പുരുഷനുമായി അവരെ സ്രിഷ്ടിച്ചു ( ഉല്പ്.1: 27 )

അതേ ദൈവം മനുഷ്യനെ ഏക ഭാര്യാഭര്ത്ത്രുബന്ധത്തിലാണു സ്രിഷ്ടിച്ചതു

Poly gamy and poly andry

ബഹു ഭാര്യാ ഭര്ത്രു ബന്ധം മനുഷ്യന്‍റെ കണ്ടുപിടുത്തമാണു .
ഒരേസമയം പല ഭാര്യമാരും പല ഭര്‍ത്താക്കന്മാരും ഉണ്ടായിരിക്കുക എന്നതു ദൈവീക പ്ളാനോ പദ്ധതിയോ അല്ല

പക്ഷേ എല്ലാനിയമവും കാറ്റില്‍ പറത്തി പോളി ഗമിയും ,പോളിയാന്ഡ്രിയും നടപ്പിലാക്കിയതു മനുഷ്യന്‍റെ അതിമോഹമാണു.മനുഷ്യ്യനെ പഠിപ്പിക്കാനായി ദൈവം പല ജീവികളേയും ദാമ്പത്യ വിസ്വസ്തത പുലര്ത്തുന്നവരീയി ലോകത്തില്‍ വളര്ത്തുന്നു.

ലോകത്തിലെ അല്ഭുതകരമായ കാഴ്ച്ചകള്‍

ചില ഭക്ഷികള്‍ പ്രതേകിച്ചു പന്‍ക്വിന്‍ ഒറ്റഇണയെ മാത്രം സ്വീകരിക്കും
പെന്‍ക്വിന്‍ എന്ന പറക്കാത്ത പക്ഷി ദക്ഷിണ ധ്രൂവത്തിലാണു കാണുക.
അവിടെ ആയിരകണക്കിനു പെന്‍ക്വിനെ കാണാം ഏതാണ്ടിരുപതു വര്‍ഷമാണു അവരുടെ ആയുസ്. ആയിരക്കണക്കിനു കിലോമീറ്റര്‍ അവര്‍ ഓരോ വര്‍ഷവും സന്‍ചരിക്കും. നീണ്ടു നിവിര്‍ന്നു നിന്നു നടക്കാനും മഞ്ഞില്‍ക്കൂടി ഒഴുകിനടക്കാനും,മുന്‍പിലത്തെ ചിറകുപോലുളള അവയവവും കാലും ഉപയോഗിച്ചു നാലുകാലില്‍ വേഗത്തില്‍ സന്‍ചരിക്കാനും ഇവക്കു കഴിയും

മനുഷ്യന്‍ കണ്ടുപഠിക്കേണ്ട വിസ്വസ്തത

ഇവര്‍ ദാമ്പത്യ വിസ്വസ്തത നൂറുശതമാനവും കാക്കുന്നു. മരണം വരെ ഒറ്റ ഇണമാത്രമായിരിക്കും അവരുടെ ജീവിത സഖി. ഒരിക്കലും മ്റ്റൊരു ഇണയുമായി ഇണചേരില്ല,

രാജവെമ്പാല
അണ്‍പാമ്പുകള്‍ തമ്മില്‍ യുദ്ധം ചെയ്തു ജയിക്കുന്ന ആളുമായി മാത്രം പെണ്‍പാമ്പു ഇണചേരും.
പഴ്യ കാലത്തു രാജകൊട്ടാരങ്ങളിലും ഇതു കാണാമായിരുന്നു.
മകളെവിവാഹം ചെയ്യാനുള്ളവരുടെ യോഗ്യത പരീക്ഷിച്ചു അതില്‍ ജയിക്കുന്നവര്‍ക്കു മാത്രം മകളെ വിവാഹംചെയ്തു കൊടുത്തീരുന്നൂ.

മനുഷ്യര്‍ ചിലപ്പോള്‍ രാജവെമ്പാലയായും,കന്നുകലിയായും, വെറും കോഴികണക്കെയും പെരുമാറുന്നതു ദൈവീകപ്ളാനിനും പദ്ധതിക്കും എതിരാണു.
അതിനാല്‍ ദൈവം യോജിപ്പീച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ !
അതുപോലെ ഒന്നും കൂട്ടിയോജിപ്പിക്കാതേയും ഇരിക്കട്ടെ !
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു കരുണയുള്ളവരാകാം ! ദൈവീകസ്നേഹം പങ്ങ്കുവെച്ചു ദൈവത്തിന്‍പക്കലേക്കുമനുഷ്യരെതിരിക്കാം
സ്നേഹം ലഭിക്കാതെ തളരുന്നവരെ ദൈവത്തിലേക്കു അടുപ്പിക്കാം

Friday 22 April 2016

പരദൂഷണത്തിന്‍റെ ക്കെടുതികള്‍

“ Again ,truly I tell you if two of you agree on earth about anything you ask .it will be done for you by my Father in heaven . For where two or three are gathered in my name ,I am there among them ( Mat.18:19- 20 )

രണ്ടു പേര്‍ യോജിച്ചു ചോദിക്കുന്ന ഏതുകാര്യവും സ്വര്‍ഗസ്ഥനായ പിതാവു സാധിച്ചുതരും.

ഈലോകത്തിലെ ഏറ്റവും ശക്തമായ ബന്ധം ദാമ്പത്യ ബന്ധമാണു . ,അതുകാണിക്കാനാണു യാഹ്വേയും ഇസ്രായേലും തമ്മിലുള്ള ബന്ധം ദാമ്പത്യ ബന്ധമായി പറയുന്നതു .അതുപോലെ യേശുവും സഭയുംതമ്മിലുളള ബന്ധവും ദാമ്പത്യബന്ധമാണു. ( മണവാട്ടിയായ സഭ )
ദമ്പത്യ ബന്ധത്തില്‍ ഉള്‍ചേര്ന്നിരിക്കുന്ന രണ്ടുപേര്‍ക്കേ ഒരേഅാവശ്യത്തിനായി യോജിച്ചു ചോദിക്കാന്‍ കഴിയൂ അധവാ ഒരേഹ്രുദയവും ഇരുമെയ്യും ആയി കഴിയുന്നവരും ഒരേ ആവശ്യത്തിനായി പ്രര്‍ത്ഥിച്ചല്‍ അതു സാധിക്കും.

ഒന്നിച്ചിരിക്കണമെന്നു നിര്ബന്ധമില്ല.

തോബിത്തിന്‍റെയും സാറായുടെയും പ്രാര്ത്ഥന ഒരേസമയം ദൈവസന്നിധിയില്‍ എത്തി അവരും ഒരേ ആവശ്യത്തിനായിട്ടാണു പ്രാര്ത്ഥിച്ചതു.

ഒന്നിച്ചിരുന്നാലും ഹ്രുദയ ഐക്യമില്ലെങ്കില്‍ ഒരു പ്രയോജനവും ഇല്ല. അടുത്തു കെട്ടിപ്പിടിച്ചിരുന്നാലും ഹ്രുദയം അകലത്തിലാണെങ്കില്‍ അവരുടെ പ്രാര്ത്ഥനക്കു മറുപടി ലഭിക്കില്ല. എന്നാല്‍ ഭൂമിയുടെ രണ്ടറ്റത്തു ഇരിക്കുന്നവരും ഹ്രുദയ ഐക്യമുള്ളവരും ഒരേകാര്യത്തിനുവേണ്ടി പ്രാര്ത്ഥിക്കുകയുമാണെങ്കില്‍ ആ പ്രാര്ത്ഥനക്കു ഉത്തരം ലഭിക്കും.
അതിനാല്‍ ദൈവീകസ്നേഹത്തില്‍ ഒന്നായിരിക്കുന്നവര്‍ എവിടെ ആയാലും അവരുടെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കും.

എന്തുകൊണ്ടാണു അവരുടെ പ്രാര്‍ത്ഥനക്കു ഉത്തരം ലഭിക്കുക ?

അവരുടെ കൂടെ യേശു ഉള്ളതുകൊണ്ടാണു .കൂട്ടായ്മയിലാണു യേശുവിനെ കാണാന്‍ പറ്റുക രണ്ടു വ്യക്തികള്‍ ദൈവീകസ്നേഹത്തില്‍ ഒന്നാകുമ്പള്‍ അവരുടെ മധ്യേ യേശു ഇണ്ടു

രണ്ടോമൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുന്നവരുടെ മധ്യേ ഞാനുണ്ടെന്നു യേശു പറയുന്നു. ( മത്ത.18:20 )

ഹ്രുദയങ്ങളേ വിലയിരുത്തഉന്ന ദൈവം

യേശുവിന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുന്നിടത്തെല്ലാം യേശുവുണ്ടോ ?

ഉണ്ടാകണമെന്നില്ല. പലയിടത്തും നമ്മുടെ ഒന്നിച്ചുകൂടല്‍ യേശുവിന്‍റെ നാമത്തിലായിരിക്കും പക്ഷേ നാം അവിടെ കുറ്റം പറച്ചിലിനാണു കൂടിയതെങ്കില്‍ ?( ചിലപ്പോള്‍ പള്ളിയുമായി ബന്ധപെട്ടടത്തുപോലും )
മെംബേഴസിന്‍റെയോ, അച്ചന്മാരുടെയോ ,കന്യാസ്ത്രീകളുടേയോ ഒക്കെ കുറ്റമായിരിക്കാം അവിടെ ചര്‍ച്ച ചെയ്യപെടുന്നതേങ്ങ്കില്‍ ?

കുറ്റം പറയുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത

“ നിന്‍റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്നു ആ തെറ്റു അവനു ബോധ്യപെടുത്തികൊടുക്കുക. അവന്‍ നിന്‍റെ വാക്കു കേള്ക്കുന്നെങ്കില്‍ നീ നിന്‍റെ സഹോദരനെ നേടി “ ( മത്താ.18 : 15)
ഇപ്പോള്‍ പള്ളിയല്‍ കൂടിയാലും, എവിടെ കൂടിയാലും പരദൂഷണം ഒരു ഹോബിയായിമാറിയിരിക്കുന്നതുപോലെയാണു.

സന്യാസി പഠിപ്പിച്ച പാഠം

ഒരിക്കല്‍ ഒരാള്‍ ഒരു സന്യാസിയുടെ അടുത്തുചെന്നു മറ്റൊരാളുടെ കുറ്റം പറയാന്‍ തുടങ്ങി .കുറച്ചുനേരം കേട്ടിട്ടു സന്യാസി ചോദിച്ചു
ഈ പറഞ്ഞതെല്ലാം നീകണ്ടതോ അതോ കേട്ടതൊ ?
“ കേട്ട കാര്യങ്ങളാണു “
കേട്ട കാര്യങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്നു നമുക്കു അറിയില്ല
നീ ഇവ എന്നോടുപറഞ്ഞതുകൊണ്ടൂ അവനു എന്തെങ്കിലും പ്രയോജനംഉണ്ടോ?

“ഇല്ല “

നിനക്കു എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

“ ഇല്ല “

എനിക്കു എന്തെങ്കിലുംപ്രയോജനം ഉണ്ടോ ?

“ ഇല്ല “

ആര്ക്കും ഒരു പ്രയോജനവും ഇല്ലെങ്കില്‍ പിന്നെ വെറുതേ സമയം കളഞ്ഞിട്ടു എന്താണു നമ്മള്‍ നേടുന്നതു ?

പലപ്പോഴും നമ്മുടെ സമയത്തിന്‍റെ വില നാം മനസിലാക്കാത്തതുകൊണ്ടാണു ഒരു പ്രയോജനവും ആര്‍ക്കും ഇല്ലാതെ നാം സമയം കൊല്ലുന്നതു

ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു കരുണയുള്ളവരായിരിക്കാം
ദൈവം ദാനമായി തന്ന സമയം പ്രയോജന രഹിതമായി കളയാതിരിക്കാം
ദൈവത്തിനു മഹത്വമുണ്ടാകട്ടെ !

Thursday 21 April 2016

ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്പെടുത്താമോ ?

He said to them ,”Whoever divorces his wife and marries another commits adultery against her .
And if she divorces her husband and and marries another ,she commits adultery “ ( Mk.10:11- 12 )

തെറ്റും ശരിയും

പരീക്ഷയുടെ സമയമാണെല്ലോ ? പുസ്തകത്തില്‍ പറയുന്നതു അതേപടിപഠിച്ചു എഴുതുന്നവര്ക്കു ഫുള്‍ മാര്ക്കുകിട്ടും എന്നാല്‍ തെറ്റിച്ചാല്‍ സാധാരണ പൂജ്യ്ം മാര്ക്കുമായിരിക്കും കിട്ടുക.

തെറ്റിക്കുന്നവര് രണ്ടുതരത്തില്‍ പെടും

ഒന്നാമത്തെ കൂട്ടര്‍ മരമണ്ടന്മാര്‍ ആയിരിക്കും മാര്‍ക്കു സ്മ്പൂജ്യം !
രണ്ടാമത്തെ കൂട്ടര് genius അയിരിക്കും അവര്‍ ഉത്തരം എഴുതുന്നതു ബുക്കിലെതുപോലെ ആയിരിക്കില്ല അവര്ക്കു അവരുടേതായ കാഴ്ച പാടുകളും ഉത്തരവും കാണും പക്ഷേ അതു അംഗീകരിക്കപെടില്ല. കുറെക്കാലം കഴിയുമ്പോള്‍ ലോകം മനസിലാക്കും അവര് പറഞ്ഞതു ശരിയാണെന്നു പക്ഷേ ഇവര്ക്കും മാര്‍ക്കു സംമ്പൂജ്യമായിരിക്കും. !


Image result for jesus and family

മനുഷ്യന്‍റെ ഹ്രുദയ കാഠിന്യം നിമിത്തം ദൈവീക നിയമത്തിനു മാറ്റം വരാമോ ?

മോശയുടെ നിയമത്തില്‍ ഭാര്യക്കു ഉപേക്ഷ ചീട്ടു നല്കി അവളെപിരിച്ചുവിടാനുള്ള അധിക്കരം കൊടുത്തു
അതു ദൈവീകനിയമത്തിനു എതിരാണെന്നു യേശു പറഞ്ഞു.
“ നിംഗളുടെ ഹ്രുദയ കാഠിന്യം മൂലമാണു മോശ നിങ്ങള്‍ക്കായി ഇങ്ങനെ എഴുതിയതെന്നും ആദിമുതലേ അങ്ങനെയല്ലെന്നും ആദിയില്‍ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സ്രിഷ്ടിച്ചെന്നും അക്കാരണത്താല്‍ പുരുന്‍ മാതാപിതാക്കളെവിട്ടു അവളോടു ചേരുമെന്നും അവര് ഒരു ശരീരമായി രൂപാന്തര്പെടുമെന്നും പറഞ്ഞു . എന്നിട്ടു പറഞ്ഞ്താണു
“ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്പെടുത്താതിരിക്കട്ടെ “ (മ്ര്കൊ10:9 )
ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു. (മര്കൊ.10 – 11 – 12 )

ഇന്നുവിവാഹമോചനം കൂടുതല്‍ കാണുന്നതും നിയമം അംഗീകരിക്കുന്നതും സഭക്കുപുറത്തുള്ളവരും ബൈബിള്‍ പറയുന്നതുപോലെ മാത്രം ജീവിക്കുന്നുവെന്നു പറയുന്നവരുമാണു .

മറ്റൊരു കൂട്ടരെ കണാം അവര് പാരമ്പര്യത്തില്‍ വിശ്വസിക്കുന്നില്ല,
പക്ഷേ അവര് ചെയ്യുന്നതെല്ലാം പാരമ്പര്യമനുസരിച്ചാണെന്നു മനസിലാക്കുന്നില്ല. , അവര്ക്കു , എഴുതിയ നിയമങ്ങള്‍ ഇല്ല. പാരമ്പര്യം മാത്രം .നോക്കി എല്ലാം ചെയ്യ്യുന്നു.

എഴുതാത്തതു കാലത്തിനനുസരിച്ചു പാരമ്പര്യത്തിനു മാറ്റം വരുത്താനാണു
എന്റെ ചെറുപ്പത്തില് അവര്‍ മരുന്നുകഴിക്കില്ല. അസുഖം വന്നാല്‍ മരിക്കുന്നതുവരെ തമ്പേറടിച്ചുപാടും ഒരിക്കലും മരുന്നു കഴിക്കില്ല. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു. ആളൂകള്‍ വൈദ്യനെ കാണാന്‍ തുടങ്ങിയപ്പള്‍ നിയമത്തിനു മാറ്റം വന്നു ഇപ്പോള്‍ എല്ലാവരും ഡോക്ടറെ കാണും സ്വര്‍ണം ഉപയോഗിക്കില്ല,പക്ഷേ ഇപ്പോള്‍ അവിടേയും ഇവിടേയും ഒക്കെ ഉപയൊ
ഗിച്ചുതുടങ്ങി.

ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു ദൈവീകനിയമത്തിനു മാറ്റം ഇല്ല. എന്നാലല്‍ മാനുഷീകനിയമത്തിനു മാറ്റം വരുത്താം
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കും കരുണകാണിക്കാം
ദൈവം നമ്മോടു ആവശ്യപെടുന്നതെന്തെന്നു മനസിലാക്കാന്‍ ദൈവാത്മാവു നമ്മില്‍ വസിക്കണം നമ്മുടെ ഹ്രുദയം ദൈവാത്മാവിനായിതുറന്നുകൊടുക്കാം
“ ദൈവത്തിന്‍റെ ആത്മാവു യധാര്‍ത്ഥത്തില്‍ നിംഗളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല. ആത്മീയരാണു. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല.” ( റോമ 8 : 9 )
അതിനാല്‍ ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു യേശുവിന്‍റെ കരുണയുടെ മുഖം ധരിക്കാം കരുണയുള്ളവരാകാം   

Wednesday 20 April 2016

മാനസാന്തരം

Bear fruits worthy of repentance .

“ മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍ “ ( ലുക്ക: 3 :8 )
മാനസാന്തരപെട്ടവര്‍ എന്തു ചെയ്യണമെന്നു സ്നാപകയോഹന്നന്‍ പറയുന്നു
രണ്ടുടുപ്പുള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ

ഭക്ഷണം ഉള്ളവനും ഇല്ലാത്തവനു കൊടുക്കണം
നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുതു (ചുങ്കക്കാര് )
നിങ്ങള് ആരേയും ഭീഷണിപെടുത്തരുതു വ്യാജമായ കുറ്റാരോപണം അരുതു
വേദനം കൊണ്ടു ത്രുപ്തിപെടണം.

മാനസാന്തരത്തിലേക്കു വന്നുകഴിഞ്ഞവര്‍ ചെയ്യേണ്ട സാധാരണ നീതിയെ കുറിച്ചാണു സ്നാപകന്‍ പങ്കുവ്യ്ക്കുന്നതു
എന്താണു ഇതില്‍ നിന്നും നാം മനസിലാക്കേണ്ടതു ?
ജോര്ദാനില്‍ എന്താണു നാം കണുന്നതു ?
മാനസന്തര ഫലമായുണ്ടാകുന്നവിശുദ്ധിയുടെ ഫലമാണു ,അടയാളമാണു ജോര്‍ദാനിലെ മാമോദീസാ.

തിരഞ്ഞെടുക്കപെട്ട സമൂഹത്തിലെ അംഗമായതുകൊണ്ടു മാത്രം ഒരുവനു വിശുദ്ധികൈവരുന്നില്ല. അവനു മാനസാന്തരം ഉണ്ടാകണം .
മാനസാന്തരം സ്നേഹത്തിന്റെ പ്രവര്ത്തനങ്ങളിലാണു അടങ്ങിയിരിക്കുന്നതു
മാനസാന്തരം സംഭവിച്ചാലോ ?
അതിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കണം .അതാണു സ്നാപകന് പറഞ്ഞതു.

മാനസാന്തരം എന്തില്‍ അല്ല ?
നിയമങ്ങള് അനുസരിക്കുന്നതിലല്ല.
ഭക്താഭ്യാസങ്ങള് അനുഷ്ടിക്കുന്നതിലും അല്ല
പിന്നെ എന്തിലാണു ?

കരുണയുടേയും സ്നേഹത്തിന്‍റെയും പ്രവര്ത്തനങ്ങള്‍ നടത്തുന്നതിലാണു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലാണു.
നീതിബോധത്തോടെ കടമകള്‍ നിര്‍ വഹിക്കുന്നതിലാണു.
ഇതില്കൂടിയൊക്കെയണുമാനസാന്ത്രത്തിനുയോജിച്ചഫലങ്ങള്പുറപ്പെടുവിക്കുക

എങ്ങനെയാണു മാനസാന്തരം ഉണ്ടാകുക ?
ഒരാളുടെ മനസിനു അന്തം ഉണ്ടാകണമെങ്കില്‍ അവിടെ പരിശുദ്ധാത്മവിന്‍റെ പ്രവര്ത്തനം ഉണ്ടാകണം .പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ഉണ്ടാകണമെങ്കല്‍ അവിടെ സ്നേഹം ഉണ്ടാകണം നിരാലംബരെ സഹായിക്കാനുളള സന്ന്ദ്ധത്യും സന്മനസും ഉണ്ടാകണം

ദൈവത്തെകുറിച്ചു ആ സ്നേഹനിധിയായപിതാവിനെകുറിച്ചു ഓര്മ്മവേണം
മുടിയനായ പുത്രനു മാനസാന്തരമുണ്ടായതു പിതാവിനെകുറിച്ചും ഭവനത്തെകുറിച്ചും ഓര്‍മ്മയുണ്ടായപ്പോഴാണു. അപ്പോഴാണു തീരുമാനമെടുത്തതു. " ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു പോകും "

അപ്പോള് അനുതാപത്തിലേക്കു കടന്നുവന്നു അവന്‍ പറഞ്ഞു
“ പിതാവേ സ്വര്ഗത്തിനെതിരായും നിന്‍റെ മുന്‍പിലും ഞാന്‍ പാപംചെയ്തു
നിന്‍റെ പുത്രനെന്നുവിളിക്കപെടാന്‍ ഞാന്‍ ഇനിയും യോഗ്യനല്ല. നിന്‍റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ “

പിതാവു മനസലിഞ്ഞു അവനെ കെട്ടിപിടിച്ചു .

ഇവിടെയാണു യധാര്‍ത്ഥ മാനസാന്തരവും അതിന്‍റെ ഫലവും കാണുക.

കരുണയുടെ വര്‍ഷത്തിലെ നോമ്പുകാലം
ഈ നോമ്പുകാലത്തു നമുക്കു നമ്മേതന്നെ ഒരുക്കാം
യഥാര്ത്ഥ മാനസാന്തരത്തിലേക്കു കടന്നുവരാം

അതില്കൂടി നമുക്കു കരുണയുടേയും സ്നേഹത്തിന്‍റെയും മുഖം ധരിക്കാം
കാരുണ്യവര്‍ഷത്തില്‍ ആധ്യാത്മീക വളര്‍ച്ചയാണു പ്രധാനം
മനുഷ്യന്‍ മനുഷ്യനാകണം

ദൈവം മനുഷ്യനായതു മനുഷ്യനെ മനുഷ്യനാക്കാനാണു .
പക്ഷേ മനുഷ്യന്‍ മനുഷ്യനാകുന്നില്ല മ്രിഗീയതയിലേക്കു വളരുന്നു

ഇന്നുപലകുടുംബങ്ങളും പ്രാര്‍ത്ഥനയുടെ അഭാവം മൂലം വെന്റ്റിലേറ്ററിലാണു. കഷ്ടിച്ചു ജീവന്‍ നിലനില്‍ല്കുന്നുവെന്നുമാത്രം
ഈ കരുണയുടെ വര്ഷത്തില്‍ നമ്മേ മാനസാന്തരത്തിലേക്കു നയിക്കാന്‍ ദൈവത്തെ അനുവദിക്കാം അങ്ങനെ നമുക്കു മാനസാന്തരത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കാം ആമ്മീന്‍

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...