Sunday 24 May 2015

നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിക്കു പുറം തിരിഞ്ഞിരിക്കുന്നവര്‍

" യേശുപറഞ്ഞു : ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. ...........  ...... .....എന്നാല്‍ ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യ ജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും "  (  യോഹ.4: 13 - 14 )
ദാഹിച്ചിരിക്കുന്നവന്‍ ദാഹജലം ഉള്‍കൊള്ളുന്ന അരുവിക്കു പുറം തിരിഞ്ഞിരുന്നാല്‍ ഒരിക്കലും ആ അരുവികാണില്ല. കുടിക്കില്ല. ദാഹം ശമിക്കുകയുമില്ല.

ഉല്പത്തിപുസ്തകത്തില്‍ 21 മത്തെ അധ്യായത്തില്‍ നാം കാണുന്നു ഇസ്മായേല്‍ ദാഹം കൊണ്ടു മരിക്കുന്നതുകാണാതിരിക്കാന്‍ എതിര്‍ ദിശയിലേക്കുനോക്കി ഇരിക്കുന്ന ഹാഗാര്‍. അവള്‍ അവളുടെ മുന്‍പിലുളള കിണര്‍ കാണുന്നില്ല.അവള്‍ പുറംതിരിഞ്ഞിരിക്കുകയാണു. അവളുടെ ദുഖം കൊണ്ടു കണ്ണുകള്‍ പോലും അടഞ്ഞതുപോലെയാണു .എന്നാല്‍ ദൈവം ഇടപെട്ടപ്പോള്‍ കാര്യങ്ങള്‍ എല്ലാം നേരേയാകുന്നു. സ്വര്‍ഗത്തില്‍ നിന്നു ഒരുദൂതന്‍ അവളെവിളിച്ചു പറഞ്ഞു കുഞ്ഞിനെ കയ്യില്‍ എടുക്കുക. ദൈവം അവനെ ഒരു ജനതയുടെ പിതാവാക്കും.  " ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്നു തുകല്‍ സന്‍ചി നിറച്ചുകുട്ടിക്കു കുടിക്കാന്‍ കൊടുത്തു. "  ( ഉല്പ.21 ; 19 )



നമുക്കും പറ്റുന്നതു ഇതാണു. ദൈവത്തില്‍ നിന്നും അകലുമ്പോള്‍ , ദൈവത്തിനു പുറം തിരിഞ്ഞിരിക്കുമ്പോള്‍ ,നമ്മുടെ മുന്‍പിലുളള ദൈവത്തിന്‍റെ ക്രുപാദാനങ്ങള്‍ കാണില്ല. ദൈവതിരുഹിതത്തിനെതിരായി പ്രവര്ത്തിക്കുന്നവരായി മാറും.

ചിലര്‍ സഭയേയും സഭാപാരമ്പര്യത്തേയും വിട്ടിട്ടു നിഴലിന്‍റെ പുറകേ ഓടും. യധാര്ത്ഥയേശുവിനെ വിട്ടിട്ടു നിഴലിനെ ലക്ഷ്യം വെച്ചു ഓടുന്നവര്‍ എതിര്‍ ദിശയിലേക്കാണു ഓടുന്നതെന്നു അവര്‍ അറിയുന്നില്ല. കാരണം പാരമ്പര്യത്തേയും സഭയേയും ദുഷിക്കുന്നവരാണു അവര്‍.

പാരമ്പര്യത്തേകുറിച്ചു ശ്ളീഹാ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുക.

" നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു. അതിനാല്‍ , സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ ,കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളേ മുറുകെ പിടിക്കുകയും അതില്‍ ഉറച്ചു നില്ക്കുകയും ചെയ്യുവിന്‍. ( 2തെസേ.2: 14-15 ) . 
എന്നാല്‍ ഇതിനു എതിരായി പ്രവര്ത്തിക്കുകയും സഭയേയും സഭാപാരമ്പര്യത്തേയും ദുഷിക്കുന്നവര്‍ ചെണ്ടയുംകൊട്ടി ഓടുന്നതു നിഴലിനുപുറകെയാണു. എന്നാല്‍ ഈ കൂട്ടരും അല്ഭുതപ്രവര്ത്തങ്ങളും ,രോഗശാന്തിയും ഒക്കെ നടത്തും അതിനു അവരെ സഹായിക്കുന്നതു ഒരിക്കലും സത്യാത്മവയിരിക്കില്ല. സത്യാത്മാവു ഒരിക്കലും സഭക്കു എതിരായി പ്രവര്ത്തിക്കില്ല.



ഇവരെ കുറിച്ചാണു ജറമിയാ പറയുന്നതു. " ജീവജലത്തിന്‍റെ ഉറവിടമായ കര്ത്താവിനെ അവര്‍ ഉപേക്ഷിച്ചു. " ജറ. 17:13 )

"ആകശങ്ങളേ ഭയന്നു നടുങ്ങുവിന്‍,സംഭ്രമിക്കുവിന്‍ .ഞെട്ടിവിറക്കുവിന്‍, കര്ത്താവു അരുള്‍ചെയ്യുന്നു. എന്തെന്നാല്‍ എന്‍റെ ജനം രണ്ടു തിന്മകള്‍ പ്രവര്ത്തിച്ചു. ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടകിണറുകള്‍ കുഴിക്കുകയും ചെയ്തു. ( ജറ. 2: 12 - 13 )

ജീവജലം പ്രദാനം ചെയ്യാന്‍ കര്ത്താവു സ്ഥാപിച്ച സഭയില്‍ നിന്നും മാറി മനുഷ്യനിര്മ്മിതമായ ജീവജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത കൂട്ടായമയില്‍ ജീവിക്കുന്നവര്‍. അവിടേയും അഭിഷേകവും രോഗശാന്തിയും,അല്ഭുതങ്ങളും ഒക്കെ നടക്കും അതു സത്യാത്മാവിന്‍റെ പ്രവര്ത്തനമല്ലെന്നു യേശുതന്നെ സാക്ഷിക്കുന്നു.

"അന്നു പലരും എന്നോടു ചോദിക്കും.കര്ത്താവേ കര്ത്താവേ ഞ്ങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും ,നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ ? അപ്പോള്‍ ഞാന്‍ അവരോടുപറയും : നിങ്ങളേ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍.( മത്താ.7:22-23 )

ഈ കൂട്ടര്‍ യേശുവിനെ വിളിച്ചപേക്ഷിക്കുന്നതുകണ്ടാല്‍ ആരും സംശയിക്കില്ല. കാലിന്മേല്‍ കാലും ഒക്കെ കയറ്റിവെച്ചു.രോഗശാന്തിനല്കലും, പിശാചുക്കളെ ഒഴിപ്പിക്കലും, അത്മാക്കള്‍ കയറിതുള്ളുന്നതും, മറുഭാഷയെന്ന വ്യാജേന പലതും പുലമ്പുകയും ഒക്കെ ചെയ്യുമ്പോള്‍ ജനം കാര്യ സാധ്യത്തിനുവേണ്ടി തടിച്ചുകൂടും . പക്ഷേ അവസാനം യേശു അവരോടു പറയുന്നതാണു നാം കേട്ടതു.

ഇങ്ങനെയുളളവരോടു എങ്ങനെ പെരുമാറണമെന്നു ശ്ളീഹാതന്നെ ഉപദേശിക്കുന്നതു ശ്രദ്ധിക്കാം  

" അലസതയിലും, ഞ്ങ്ങളില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതോരു സഹോദരനില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ കര്ത്താവിന്‍റെ നാമത്തില്‍ ഞ്ങ്ങള്‍ നിംഗളോടു കല്പിക്കുന്നു. " ( 2തെസേ.3: 6 )

അതിനാല്‍ സഹോദരരേ സൂക്ഷിച്ചില്ലെങ്ങ്കില്‍ ഈ കൂട്ടര്‍ നമ്മുടെ വിശ്വാസജീവിതത്തെ തകര്‍ക്കും. കാര്യ സാധ്യത്തിനുവേണ്ടി സഭയേയും സഭാപാരമ്പര്യത്തേയും ഉപേക്ഷിക്കുന്നവര്‍ ഇഹത്തിലെ ക്ഷണീക സന്തോഷത്തിനുപുറകേ പോകുന്നവരാണു.

ആഴ്ച്ച കാത്തിരിപ്പിന്‍റെ ആഴ്ച്ചയാണെല്ലോ ? പെന്തികൊസ്തിതിരുന്നാണിനു എല്ലാവര്‍ക്കും പരിശുദ്ധാത്മ നിറവു ഉണ്ടാകാനായി പ്രാര്ത്ഥിക്കുന്നു. 

Saturday 23 May 2015

ക്രിസ്തുവിന്‍റെ സഭ കത്തോലിക്കാസഭയെന്നു അറിയപെട്ടതു എന്നുമുതല്‍ ?

നിങ്ങള്‍ക്കറിയാമോ ?
യേശുവിന്‍റെ ശിഷ്യന്മാര്‍ ക്രിസ്ത്യാനികള്‍ എന്നു അറിയപ്പെടുന്നതു അന്ത്യോക്യയില്‍ വെച്ചാണു. ( അപ്പ 21 : 19 – 27 )

അന്ത്യോക്യാ
.
മാര്‍ സ്തേപ്പാനോസിന്‍റെ രക്തസക്ഷിത്വത്തെ തുടര്ന്നു സഭയുടെ പ്രധാന പ്രവര്‍ത്തന രംഗം ജറുസലേമില്‍ നിന്നും അന്ത്യോക്യായിലേക്കു മാറി. ഏ.ഡി. 70 ല്‍ ജറുസലേം തകര്‍ക്കപെട്ടതോടെ അന്ത്യോക്യാ പ്രധനസഭാകേന്ദ്രമായിമാറി.



ക്രിസ്തീയകൂട്ടായ്മ , പ്രേഷിതപ്രവര്‍ത്തനം , പരസ്യാരാധന എന്നിവക്കെല്ലാം ചിട്ടയും ക്രമവും ഉണ്ടാകുവാന്‍ തുടങ്ങിയതും അന്ത്യോക്യായില്‍ വെച്ചാണു.
സഭയുടെ പരമാധികാരിയായി ക്രിസ്തു നിയമിച്ചാക്കിയ പത്രോസ് ശ്ളീഹാ മൂന്നു വര്‍ഷം ജറുസലേമിലായിരുന്നു. നമ്മുടെ കര്ത്താവിന്‍റെ സഹോദരനും ഹല്പയുടെ പുത്രനുമായ മാര്‍ യാക്കോബിനെ ജറുസലേം സഭയുടെ ഭരണാധികാരിയാക്കിയിട്ടു റോമില്‍ പോകുന്നതിനുമുന്‍പു അന്ത്യോക്യായില്‍ പോയി അവിടെ ഏഴുവര്‍ഷം സഭാതലവനായി ഭരിച്ചു.പത്രോസിന്‍റെ പിംഗാമിയായ ഏവോദിയോസും, അദ്ദേഹത്തിനുശേഷം ഇഗ്നാത്തിയോസും , അന്ത്യൊക്യന്‍ സഭയെ നയിച്ചു.

ക്രിസ്തുവിന്‍റെ സഭയെ കത്തോലിക്കാസഭയെന്നു ആദ്യമായി വിളിക്കുന്നതു ഇഗ്നാത്തിയോസാണു. ( സ്മിര്‍ണാ ലേഖനം 8:2 ) കിഴക്കിന്‍റെ രാജ്ഞിയായ അന്ത്യോക്യാ ( ന്യൂ കാത്തലിക്കു എന്‍സൈക്ളോപീഡിയാ പേജ് 570 ) സിറിയായുടെ പുരാതന തലസ്ഥാനമായിരുന്നു. ദൈവവിജ്ഞാനിയത്തിന്‍റെ ഉറപ്പുള്ള വേദശാസ്ത്ര പഠനശാലകള്‍ അന്ത്യോക്യായിലാണു ആരംഭിച്ചതു.
മാര്‍ തെയോഫിലോസുംമാര്‍ ക്രിസോസ്റ്റോമും, ( സ്വര്‍ണനാവുകാരന്‍ ) അന്ത്യോക്യന്‍ സഭയില്‍ പ്രശോഭിച്ചിരുന്ന വേദ ശാസ്ത്ര പന്ധിതന്മാരായിരുന്നു.


അങ്ങനെ ദൈവവിജ്ഞാനീയത്തിലും വിശ്വാസജീവിതത്തിലും ഉറപ്പിക്കപെട്ട ക്രിസ്തീയ സമൂഹം തങ്ങള്‍ക്കു സ്വന്തമായ ആരാധനാക്രമവും മതാനുഷ്ടാനരീതികളും കരുപിടിപ്പിക്കാന്‍ കഴിവുറ്റവരായിരുന്നു. എങ്ങ്കിലും യാക്കോബിന്‍റെ അനാഫ്റാ  എന്നറിയപ്പെടുന്ന ജറുശ്ലേമിലെ വിശിഷ്ടമായ തക്സാ അന്ത്യോക്യായിലെ ക്രിസ്തീയ സമൂഹം സ്വീകരിച്ചു. ഏകദേശം മൂന്നാം നൂറ്റ്റ്റാണ്ടോടുകൂടി സ്വന്തമായി ഗ്രീക്കുഭാഷയില്‍  ഒരു ആരാധനാക്രമം അന്ത്യോക്യന്‍ സഭക്കു ഉണ്ടായി. ബാക്കിയുള്ള ക്രിസ്ത്യന്‍ സമൂഹം അതു അംഗീകരിക്കുകയും ചെയ്തു. 

( കടപ്പാടു ഫാദര്‍ ഗീവര്‍ഗീസ് പണിക്കര്‍ കാരിച്ചാലിന്‍റെ “ മലങ്കര കുര്ബാന തീര്‍ത്ഥാടക സഭയില്‍ “ എന്ന പുസ്തകത്തില്‍ നിന്നും )

Friday 22 May 2015

നിങ്ങള്‍ക്കു എന്തു തോന്നുന്നു ?

സഭയിലെ ഇന്നത്തെ ഒരു വലിയ കുറവു ധീരവും ശക്തവുമായ സാക്ഷ്യം !

ധീരവും ശക്തവുമായ  സാക്ഷ്യവും ചതഞ്ഞ സാക്ഷ്യവും.

സ്നാപകയോഹന്നാന്‍റെ സാക്ഷ്യം ധീരവും ശക്തവുമായിരുന്നു. അതിനു കൊടുക്കേണ്ടിവന്ന വില സ്വന്തം തലതന്നെയായിരുന്നു. ഇന്നു എല്ലാത്തിനോടും compromise ചെയ്യുന്ന , ലാഘവബുദ്ധിയോടെ ദൈവീകനിയമങ്ങളെ കൈകാര്യം ചെയ്യുന്ന ആളുകള്‍ കൂടി വരുന്നതുപോലെ , കാലത്തിനൊത്തു കോലം മാറ്റാന്‍ തയ്യറാകുന്നവര്‍, ഇത്രയുമൊക്കെ മതിയെന്നു ചിന്തിക്കുന്നവര്‍, കൂടിവരുന്നോ ?

ധീരവും ശക്തവുമായ സാക്ഷ്യം ഇന്നിന്‍റെ ആവശ്യമാണു.  ഫ്രാന്സീസ് പാപ്പാ ധീരതയോടെ കാര്യങ്ങള്‍ ചെയ്യുന്നു അധവാ സാക്ഷ്യം നല്കുന്നു. വിലകൊടുക്കേണ്ടിവരില്ലായിരിക്കുമെന്നു സമാധാനിക്കാം . ധീരമായ സാക്ഷ്യം എന്നു പറഞ്ഞതുകൊണ്ടു ഞാനെന്താണു ഉദ്ദേശീച്ചതു ? യേശുവിന്‍റെ വചനം ഹ്രുദയത്തില്‍ സ്വീകരിച്ചവര്‍ ,അതു ഹ്രുദയത്തിലും .മനസിലും, ബുദ്ധിയിലും,ശരീരത്തിലും ഉള്‍കൊണ്ടവര്‍.അവരുടെ പ്രസംഗത്തിലും പ്രവര്ത്തിയിലും യേശുവിന്‍റെ വചനം ദ്രുശിയമാക്കുന്നവര്‍ അധവാ വാക്കും പ്രവര്ത്തിയും ഒന്നായിരിക്കുന്നവര്‍, പ്രസ്ംഗിക്കുന്നതു പ്രവര്ത്തിപഥത്തില്‍ കൊണ്ടുവരുന്നവര്‍ ഇവരുടെ സാക്ഷ്യം ധീരവും ശക്തവുമായിരിക്കും.

ചതഞ്ഞതും ചത്തതുമായ സാക്ഷ്യം

ഇവര്‍ യേശുവിന്‍റെ വചനം ബുദ്ധിയിലും ഹ്രുദയത്തിലും സ്വീകരിച്ചവര്‍. അതു അവിടെനിന്നു മറ്റെ വിടേക്കും വ്യാപിക്കില്ല. ഇവരുടെ സാക്ഷ്യം വെറും പുട്ടുകുറ്റി സാകഷ്യം ആണു. അതായതു അവര്‍ സ്വീകരിച്ച വചനം അവരുടെ ബുദ്ധിയില്‍ നിന്നും മറ്റോരളുടെ ബുദ്ധിയിലേക്കു ഇറക്കിവിടുന്നവര്‍, കയറ്റിനിറക്കുന്നവര്‍.അവരുടെ ജീവിതത്തെ അവരുടെ ആശയം ഒരുതരത്തിലും സ്വാധീനിക്കില്ല. കാരണം അവര്‍ക്കുലഭിച്ച അറിവു കുറ്റിയില്‍ നിന്നും പുട്ടു പാത്രത്തിലേക്കു തള്ളിയിറക്കിയാല്‍ അതു കുറ്റിയില്‍  ഒരു വുത്യാസവും വരുത്തില്ല. അവര്‍ക്കു ഒന്നും സംഭവിക്കുന്നുമില്ല. അവര്‍പറഞ്ഞകാര്യം അവരുടെ ജീവിതത്തെ സ്വാധീനിക്കില്ല. അവരുടെ പ്രഘോഷണവും ജീവിതവും രണ്ടുദിശയില്‍ സന്‍ചരിക്കുന്നു. ഇവരുടെ സാക്ഷ്യം ചതഞ്ഞ സാക്ഷ്യമാണു. അതു ഒരിത്തരിലും ഒരു പരിവര്ത്തനവും ഉണ്ടാക്കില്ല.



യേശു പഠിപ്പിച്ച വചനം, കാണിച്ചുതന്നസാക്ഷ്യം

ഫരീസയരോടും, നിയമഞ്ജരോടും, ചുംകക്കാരോടും ഒക്കെ ധീരമായി സംസാരിച്ചു, ആരുമായും കോമ്പ്രമയിസിനു തയാറായില്ല. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്തവനാണു യേശു .അനുതാപികളെ രണ്ടുകൈയും നീട്ടിസ്വീകരിച്ചു, സ്നാപകനും കോമ്പ്രമയിസിനു തയ്യാറാകാതെ വേണ്ടസമയത്തു " അണലി സന്തതികളേ എന്നു വിളിക്കുന്നതില്‍ അപാകതയൊന്നും അദ്ദേഹം കണ്ടില്ല. ഇന്നു ആര്‍ക്കും അങ്ങനെപറയാന്‍ സാധിക്കില്ല കാരണം കണ്ണില്‍ കരടു ഇരിക്കുമ്പോള്‍ അന്യന്‍റെ കണ്ണിലെ പൊടിമാറ്റണമെന്നു എങ്ങനെപറയും ?

ശ്ളീഹാപറഞ്ഞു  " ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ചു ഓരോരുത്തരും ജീവിതം നയിക്കട്ടെ " ( 1കോറ.7: 17 )
" അവിവാഹിതന്‍ കര്ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ചു കര്ത്താവിന്‍റെ കാര്യങ്ങളില്‍ തല്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീകകാര്യങ്ങളില്‍ തല്പരനാകുന്നു , "  1കോറ.7: 32 - 33 )  ഇന്നുകാര്യങ്ങള്‍ മാറിമറിഞ്ഞു, അവിവാഹിതരായതുകൊണ്ടു കര്ത്താവിന്‍റെ കാര്യത്തില്‍ വ്യാപ്രിതരാകണമെന്നില്ല, കാരണം കാലം മാറി. ഇന്നു മിക്കവരും ടിവി,യുടെ അടിമകളെപ്പോലെയാണു. മനുഷ്യനല്ലേ ? എന്തെങ്കിലും നേരമ്പോക്കുവേണ്ടേ ?

ചുരുക്കത്തില്‍ ഇന്നു സഭയുടെ ഒരു വലിയ കുറവു ധീരവും ശക്തവുമായ സാക്ഷ്യത്തിന്‍റെ കുറവാണു . നിങ്ങള്‍ക്കു എന്തു തോന്നുന്നു ? ഇതു എന്‍റെ ഒരു പൊട്ടന്‍ചിന്തയായി എടുത്താല്‍ മതി ! നിങ്ങള്‍ക്കു എന്തെങ്കിലും നിര്‍ദേശിക്കാന്‍ കഴിയുമോ ?    

Saturday 16 May 2015

സഭ പുതിയ നിയമത്തില്‍

യേശുവിന്‍റെ പരസ്യ്ജീവിതം മുഴുവന്‍ സഭാസ്ഥാപനത്തിനുള്ള ഒരുക്കമായിരുന്നു. യോര്‍ദാന്‍ നദിയില്‍ വെച്ചു സ്നാനമേറ്റുകൊണ്ടായിരുന്നു ദൌത്യം ആരംഭിക്കുന്നതു .

സാധാരണ ജനത്തില്‍ ഒരുവനെപ്പോലെ - ഒരു പാപിയെപ്പോലെ - സ്നാനം സ്വീകരിച്ചതു ജനത്തോടുള്ള തന്‍റെ കൂട്ടായ്മ പ്രകടമാക്കുന്നതിനുവേണ്ടിയായിരുന്നു.

സ്നാന സമയത്തു പരിശുദ്ധാത്മാവു പ്രാവിന്‍റെരൂപത്തില്‍ ഇറങ്ങിവന്നുയേശുവിനെ അഭിഷേകം ചെയ്യ്തതു ,അവിസ്വസ്തതപുലര്ത്തിയ ഇസ്രായേല്‍ ജനത്തിന്‍റെ സ്ഥാനത്തു പുതിയ ഇസ്രായേലിനു രൂപം നല്കുന്നതിന്‍റെ പ്രതീകമായിട്ടായിരിക്കാം പ്രാവിന്‍റെ രൂപത്തില്‍ വന്നതു.പ്രാവു പഴയനിയമത്തില്‍ ദൈവജനമായ ഇസ്രായേലിന്‍റെ പ്രതീകമാണു. ( ഹോസി.7:11 )
എന്നാല്‍ പെന്തകോസ്തിയില്‍ തീനാവിന്‍റെ രൂപമാണെല്ലോ സ്വീകരിച്ചതു.തീനാവുകള്‍ സംസാരിക്കാനുള്ള ദൌത്യത്തിന്‍റെ പ്രതീകമാണെല്ലോ ?

പിതാവിന്‍റെ പദ്ധതി മിശിഹായില്‍ പൂര്ത്തീകരിക്കപെടുന്നു 

പ്രവാചകന്മാരില്കൂടി വെളിപ്പെടുത്തിയിരുന്ന ദൈവീകപദ്ധതി തന്നില്‍ പൂര്ത്തി യായതായി യേശു സിനഗോഗില്‍ പ്രസ്താവിച്ചു . ( ഏശ.61 : 1-2 ) 
" നിങ്ങള്‍ കേട്ടിരിക്കെ ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. ( ലൂകാ. 4: 21 )

ദൈവരാജ്യം
ദൈവത്തിന്‍റെ ഭരണം ഭൂമിയില്‍ നടപ്പിലാക്കുകയാണുരാജാവിന്‍റെ കര്ത്തവ്യം (സങ്കീര്ത്തനം .72 ) ഇതില്‍ നിന്നാണു ദൈവരാജ്യമെന്ന ആശയം രൂപംകൊണ്ടതു .ദാവീദിന്‍റെ മകനായി ഒരു രാജാവുവന്നു ഈ ഭൂമിയില്‍ ദൈവത്തിന്‍റെ ഭരണം എന്നേക്കും നടപ്പിലാക്കുമെന്ന പ്രതീക്ഷ പ്രവചനങ്ങളിലൂടെ വളര്ന്നുവന്നു.(ഏശ.11:1-9) . .ഈ പ്രവചനം ദൈവരാജ്യം ഉത്ഘാടനം ചെയ്ത യേശുവിലാണു പൂര്ത്തിയായതു. അങ്ങനെ ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുമെന്ന പ്രതീക്ഷപൂവണിഞ്ഞതു  ,  - പൂര്ത്തിയായതു  - സഭയിലൂടെയാണു.

മിശിഹാ അടിസ്ഥാനമിട്ട ദൈവരാജ്യം പരത്തുവാനും കാലാവസാനത്തില്‍ അതിനെ പൂര്ണതയിലേക്കു എത്തിക്കുവാനുമുള്ള ഉത്തരവാദിത്വമാണു തിരഞ്ഞെടുക്കപെട്ട ജനമായ ഇസ്രായേലിനു( സഭക്കുു )  ഉള്ളതു ( തിരുസഭ  9 , ii )
ഈ സഭയെ ദൈവത്തിന്‍റെ ജനം , മിശിഹായുടെ ശരീരം , പരിശുദ്ധാത്മാവിന്‍റെ ആലയം , എന്നീ നിലകളില്വിശേഷിപ്പിക്കപ്പെടുന്നു.ഒരോ വിശേഷണവും സഭയുടെ ആന്തരീക രഹസ്യം വെളിപ്പെടുത്തുന്നു.



അഭിഷിക്തനായ മിശിഹായാണു ഈ സമൂഹത്തിന്‍റെ തലവന്‍ . ശിരസിലൂടെ ശരീരമാസകലം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം ഉണ്ടാകുന്നതുകൊണ്ടു ഈ ജനം മിശിഹായുടെ ജനമായിതീരുന്നു.
മിശിഹാ പുരോഹിതനും ,പ്രവാചകനും രാജാവുമാണു. മിശിഹാരാജാവും ദൈവവുമാകയാല്‍ ,ദൈവമാകുന്ന രാജാവു ഭരണം നടത്തുന്ന തന്‍റെ സഭ "ദൈവരാജ്യം " തന്നെയാണു. അതിന്‍റെ പൂര്ണതയിലെത്തുന്നതു യുഗാന്ത്യത്തിലാണു. തന്‍റെ രാജാവുമായി മുഖാഭിമുഖം കാണുമ്പോഴാണെന്നുമാത്രം

സഭാസ്ഥാപനത്തിന്‍റെ നിര്ണായകനിമിഷം

1) പെസഹാ.
ഇസ്രായേല്‍ ഒരുജനമായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഓര്മ്മ തലമുറകളിലൂടെ ആഘോഷിക്കുന്നതിരുന്നാളാണുപെസഹാ. തല്‍സ്ഥനത്തു  പുതിയ പെസഹാ പുതിയ ഇസ്രായേലായ ദൈവജനത്തിനു നല്കിയതില്‍ യേശുവിന്‍റെ അന്ത്യ അത്താഴം,കുരിശുമരണം ഉത്ഥാനം,സ്വര്‍ഗാരോഹണം, എന്നിവ അടങ്ങുന്നതാ്ണു.       പെസഹാ ഇസ്രായേല്‍ കാര്‍ക്കു കടന്നുപോകലിന്‍റെ ഓര്മ്മയായിരുന്നുവെങ്ങ്കില്‍ പുതിയ നിയമത്തില്‍ അതു യേശു ഈ ലോകത്തില്‍ നിന്നു തന്‍റെ പിതാവിന്‍റെ സനിധിയിലേക്കുള്ള കടന്നുപോകലിന്‍റെ ആഘോഷമായി പുതിയ പെസഹാ ആചരിച്ചു.

പെസഹാ ആഘോഷത്തിന്‍റെ കേന്ദ്രബിന്ദു പെസഹാകുഞ്ഞാടിന്‍റെ ബലിയര്‍പ്പണവും ,മാംസം ഭക്ഷിക്കലും, രക്തം തളിക്കലുമായിരുന്നു. പുതിയതിലും ഇതു തന്നെ നടക്കുന്നു. അധവാ യേശുവില്‍ ഇതു തന്നെപൂര്ത്തിയായി. അന്ത്യ അത്താഴസമയത്തു  തന്‍റെ ശരീരവും രക്തവും നല്കിലൊണ്ടു തന്നെതന്നെ ബലി അര്‍പ്പിച്ചു പ്രതീകാല്മകമായി നടന്ന ആ ബലിതന്നെയാണു പിറ്റേദിവസം കാല്‍വരിയില്‍ ഒരു യാധാര്‍ത്ഥ്യമായി തീര്‍ന്നതു .



2) പഴയ ഉടമ്പടിക്കുപകരം പുതിയ ഉടമ്പടി

പഴയതു സീനായ് ഉടമ്പടി. പ്രമാണങ്ങള്‍ നല്കി സ്വന്തജനമായി സ്വീകരിക്കുന്നു.
പുതിയതു " ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണു. " ( ലൂക്കാ.22 :20 ) ഈ വിവരം പ്രവാചകന്മാര്‍ വഴി ദൈവം മുന്‍കൂട്ടി അറിയിച്ചിരുന്നു. ( ജറമിയാ.31 :31 - 37 ) ചുരുക്കത്തില്‍ പ്ര്വാചകന്മാരില്‍ കൂടി ദൈവം വെളിപ്പെടുത്തിയ പുതിയ സഭ യേശുവില്‍ കൂടി സ്ഥാപിതമാകുകയായിരുന്നു. 

സഭാസ്ഥാപനത്തിന്‍റെ വിവിധ ഘട്ടങ്ങള്‍

ദൈവസ്ഥാപിതമായ സഭ: ഇസ്രായേലിന്‍റെ ചരിത്രത്തിലൂടേയും പഴയ ഉടമ്പടിയുലൂടേയും ഈ ദൈവജനം, “ സഭ“  അത്ഭുതകരമായി രൂപം കൊള്ളുകയായിരുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പ്രഖ്യാപിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആഗമനത്താലും, പ്രവര്ത്തനത്താലും,സഭ ലോക സമക്ഷം അവതരിപ്പിക്കപെട്ടു. ലോകാവസാനത്തില്‍ അവള്‍ മഹത്വത്തോടേ പൂര്ണത പ്രാപിക്കുകയും ചെയ്യും. “ ചുരുക്കത്തില്‍ ദൈവത്തിന്റെ രക്ഷാകര പദ്ധതി അനുസരിച്ചു സമയത്തിന്റെ പൂര്ണതയില്‍ അവതരിച്ച ദൈവപുത്രന്‍ വഴി സഭ രൂപം കൊണ്ടു.

സഭയാകുന്ന കുടുംബത്തിന്റെ സ്ഥാപനം

ദൈവജനത്തെ ഒന്നിച്ചു കൂട്ടാന്‍ വേണ്ടിയാണു യേശു അയക്ക്പെട്ടതു. ഇപ്രകാരം ഒന്നിച്ചുകൂട്ടപെട്ടവരുടെ സമൂഹമാണു  സഭ   “ ഞാന്‍ ഭൂമിയില്‍ നിന്നു ഉയര്ത്തപ്പെടുമ്പോള്‍ എല്ലാമനുഷ്യരേയും എന്നിലേക്കു ആകര്ഷിക്കും. ( യോഹ. 12: 32 ) കുരിശില്‍ ഉയര്ത്തപെട്ടയേശു വിളിച്ചുകൂട്ടപെട്ടവരുടെ കുടുംബം സ്ഥാപിക്കുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു തന്‍റെ അമ്മയും ,താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതുകണ്ടു അമ്മയോടുപറഞ്ഞു സ്ത്രീയേ ഇതാ നിന്‍റെ മകന്‍ ശിഷ്യനോടു ഇതാ നിന്‍റെ അമ്മ അപ്പോള്‍ മുതല്‍ ആ സ്ത്രീയെ സ്വന്തം ഭവനത്തില്‍ അവന്‍ സ്വികരിച്ചു. (യോഹ. 19 : 26 – 27 )



ഒരുമിച്ചുകൂട്ടലിന്‍റെ തുടക്കമാണിതു.ഏതോരു സംരംഭത്തിന്‍റെയും മൂലത്തിലേക്കു കടന്നാല്‍ കാണുന്നതു കുടുംബമാണു. യേശുതന്‍റെ രക്ഷാകര പദ്ധതി തുടങ്ങുന്നതിനും ഒരു കുടുംബം തിരഞ്ഞെടുത്തു. മാനവചരിത്രത്തിന്‍റെ ആരംഭം ചെന്നു നില്ക്കുന്നതും ഒരു കുടുംബത്തിലാണു. പിതാവായ ദൈവത്തിന്‍റെ പദ്ധതി ആരംഭിക്കുന്നതും കുടുംബത്തോടുകൂടിയാണു. ചുരുക്കത്തില്‍ നവമായി ആരംഭിക്കുന്ന എന്തിനും ഒരു കുടുംബത്തിന്റെ ബലം ആവശ്യമണു.

സഭാസ്ഥാപനത്തിലും ആരംഭം ഒരു കുടുംബത്തോടുകൂടിയാവണമെന്നു യേശു ആഗ്രഹിച്ചിരുന്നതായി തോന്നുന്നു. സ്വന്തം അമ്മയേ ശിഷ്യ സമൂഹത്തിനു മുഴുവന്‍ അമ്മയായി നല്കിയതിലൂടെ സഭയാകുന്ന കുടുംബം സ്ഥാപിക്കപെട്ടുകഴിഞ്ഞു. ഇവിടെ ഒരു പ്രത്യേകതകൂടിയുണ്ടു .മറിയം വിളിച്ചു കൂട്ടപെട്ടവരില്‍ അദ്യത്തെ അംഗവും അതേ സമയം തന്നെ വിളിച്ചുകൂട്ടപെട്ടവരുടെ ( സഭയുടെ ) മാതാവുമായി. യേശുകുരിശില്‍ കിടന്നുകൊണ്ടു ഒരു വിളമ്പരം ചെയ്തു. ഇതിന്‍റെ വെളിച്ചത്തിലാണു രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ വെച്ചു പോള്‍ ആറാമന്‍ മാര്‍ പാപ്പാ പരിശുദ്ധ അമ്മയെ സഭയുടെ മാതാവായി ഔദ്യോഗീകമായി പ്രഖ്യാപിച്ചതു .
“മറിയം മിശിഹായുടെ അമ്മയാണു. സഭയുടേയും അമ്മയാണു. “
പരിശുദ്ധ കന്യാമറിയത്തെ തന്‍റെ ഭവനത്തില്‍ സ്വീകരിച്ച ശിഷ്യന്‍
വിളിച്ചു കൂട്ടപെട്ടവരുടെ പ്രതിനിധിയായിട്ടുവേണം കണക്കാക്കാന്‍



ചിതറിക്കപെട്ടവര്‍ പരിശുദ്ധാത്മാവിനാല്‍ ഒന്നിക്കുന്നു.

ഗതസ്മേനിയില്‍ വെച്ചുതന്നെ ശിഷ്യന്മാരെല്ലാം അവനെവിട്ടു ഓടീപോയി. സാത്താന്‍ അവരെ പാറ്റികൊഴിച്ചു. ( ലുക്കാ.22 :31 )ചുരുക്കം ചിലസ്ത്രീകളും യോഹന്നാനും മാത്രമേ കുരിശിന്‍ ചുവട്ടില്‍ നിന്നിരുന്നുള്ളൂ. മ്രുതശരീരം തിടുക്കത്തില്‍ സംസ്കരിച്ചശേഷം അവരും തിരിച്ചുപോയി. ശിഷ്യന്മാരില്‍ ചിലര്‍ നിരാശരായി ജറുശലേം വിട്ടുപോകാനും ശ്രമിച്ചു. ഈ അവസരത്തില്‍ ഉദ്ധിതനായ യേശു അവര്ക്കു വിണ്ടും വീണ്ടും,പ്രത്യക്ഷപെട്ടു അവരെ ധൈര്യപ്പെടുത്തി. സംഭവിച്ചതെല്ലാം ദൈവീകപദ്ധതിയുടെ സാക്ഷാല്കാരമായിരുന്നുവെന്നു അവരെ പഠിപ്പിച്ചു. (ലൂകാ.24 : 26 )
പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞുകൊണ്ടു അവരുടെമേല്‍ നിശ്വസിച്ചുകൊണ്ടുപറഞ്ഞു “ നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ “ ( യോഹ. 20 : 22 )
ഉദ്ധിതനയ യേശുവിന്‍റെ ദാനമാണു പരിശുദ്ധാത്മാവു.നിരാശയിലേക്ക് വഴുതിപോകാതെ ശിഷ്യന്മാര്‍ക്കു ശക്തികൊടുത്തതു പരിശുദ്ധാത്മാവാണു. അവരെ നയിച്ചതും അവരിലൂടെ പ്രവര്‍ത്തിച്ചതും പരിശുദ്ധാത്മാവാണു.

ശിഷ്യന്മാരുടെ ശക്തീകരണവും സഭയുടെ പ്രത്യക്ഷീകരണവും.

“എന്റെ പിതാവിന്‍റെ വാഗ്ദാനം ഞാന്‍ നിങ്ങളുടെമേല്‍ അയക്കുന്നു. ഉന്നതത്തില്‍ നിന്നും ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ തന്നെ വസിക്കുവിന്‍ ( ലൂക്ക 24: 49 ) “ അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു സദാസമയവും ദൈവാലയത്തില്‍ കഴിഞ്ഞുകൂടി. ( ലൂക്കാ.24 : 53 ) അവര്‍ പ്രാര്ത്ഥനയില്‍ കൂടി ശക്തിപ്രാപിച്ചു. “ ഇവര്‍ എക മനസോടെ യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും അവന്‍റെ സഹോദരന്മാരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.( അപ്പ.1:14 ) പരിശുദ്ധാത്മാവിന്‍റെ ആഗമനം പ്രതീക്ഷിച്ചു പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തില്‍ ഏകാഗ്രതയോടെ പ്രാര്ത്ഥനയില്‍ ദിവസങ്ങള്‍ ചിലവഴിച്ചു.
പത്താം നാള്‍ തീനാവുകളുടെ സാദ്രുശ്യത്തില്‍ പരിശുദ്ധാത്മാവു വന്നതു സഭയുടെ ദൌത്യത്തെ കാണിക്കുന്നു. കൊടുംകാറ്റു ശക്തിയെ സൂചിപ്പിക്കുന്നു. ഉന്നതത്തില്‍
നിന്നുള്ള ശക്തിയാണു പരി ആത്മാവു      ( ലൂക്ക. 24 : 47 )   

ഭീരുക്കള്‍ ധൈര്യശാലികളായി. അക്ഷരജ്ഞാനം ഇല്ലാത്തവര്‍ ബഹുഭാഷാ വാഗ്മികളായി. അധരങ്ങള്‍ ആത്മാവിന്‍റെ ഉപകരണങ്ങളായപ്പോള്‍  സംസാരം ലോകത്തുള്ള ഏതു മനുഷ്യനും മനസിലായി. അങ്ങനെ അതുവരെ ദൈവത്തിന്‍റെ പദ്ധതിയില്‍   നിഗൂഢ്മായി സ്ഥിതിചെയ്തിരുന്ന “ സഭ “ പെന്തകൂസ്താദിനം പരസ്യമായി അനാവരണം ചെയ്യപെട്ടു. സഭ യെന്ന യാധാര്‍ത്ഥ്യം സകല ജനതകളുടേയും മുന്‍പില്‍ പ്രത്യക്ഷീകരിക്കപെട്ടു.

യേശുവിന്‍റെ തുടര്‍ച്ചയായ സഭ

“അങ്ങു എനിക്കു നല്കിയ വചനം ഞാന്‍ അവര്‍ക്കു നല്കി . അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍ നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങു എന്നെ അയച്ചുവെന്നു സത്യമായി വിശ്വസിക്കുകയും ചെയ്തു. ( യോഹ. 17 : 8 )
അങ്ങു എന്നെലോകത്തിലേക്കു അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കു അയച്ചിരിക്കുന്നു. ( യോഹ. 17 : 18 )
മത്താ. 28 : 18 – 20 ല്‍ നാം കാണുന്നതു സഭ യേശുവിന്‍റെ തുടര്‍ച്ചയാണെന്നാണു.

യധാത്ഥത്തില്‍ മിശിഹാതന്നെയാണു സഭ. മിശിഹായുടെ മൌതീകശരീരമെന്ന നിലയില്‍ സഭ മിശിഹായില്‍ ഒന്നായിതീര്‍ന്നിരിക്കുന്നു. ജ്ഞാനസ്നാനത്തില്‍ നമുക്കു ഒരോരുത്തര്‍ക്കും മിശിഹാ തന്‍റെ പരിശുദ്ധാത്മാവിനെ നല്കി. അങ്ങനെ പരിശുദ്ധാത്മാവു സഭയുടെ ആത്മാവായിതീര്‍ന്നു..

Wednesday 13 May 2015

രാമുഴുവന്‍ രാമായണം വായിച്ചു നേരം വെളുത്തപ്പോള്‍ സീതരാമന്‍റെ പെങ്ങള്‍ !

യേശു സ്നാനം സ്വീകരിച്ചതു പാപമോചനത്തിനായിരുന്നോ ?  അല്ലായിരുന്നു.
പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായിരുന്നുവോ ? അല്ലായിരുന്നു .
പിന്നെന്തിനായിരുന്നു ? ലോകത്തിനാവശ്യമായ  സാക്ഷ്യത്തിനുവേണ്ടിയായിരുന്നു
യോഹന്നാനു കൊടുത്തിരുന്ന അടയാളം അതായിരുന്നു. (കാണുമെന്നു പറഞ്ഞിരുന്ന )അതായതു പരിശുദ്ധാത്മാവു ആരുടെമേല്‍ ഇറങ്ങിവരുന്നതു നീകാണുമോ അവനാണു രക്ഷകനെന്നു .അപ്പോള്‍ അതുപൂര്ത്തിയാകുവാനും, അതുപോലെ സാധാരണനീതിപൂര്ത്തീകരിക്കപെടാനും അതായതു പരമപരിശുദ്ധനായവന്‍ പാപികള്‍ക്കുവേണ്ടി പാപമായിതീര്ന്നു.

ഞാന്‍ മുങ്ങിയതുപോലെ നിംഗള്‍ മുങ്ങണമെന്നു യേശുപറഞ്ഞിട്ടുണ്ടോ ? ഇല്ല.
ആ സ്നാനമല്ല നമ്മള്‍ സ്വീകരിക്കുന്നതു.
നമ്മള്‍ സ്വീകരിക്കുന്നതു പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണു.

അദ്യം പത്രോസ് പറഞ്ഞതു ആരുടെ നാമത്തില്‍ സ്നാനം സ്വീകരിക്കാനാണു ? യേശുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കാന്‍. അപ്പ.2:38 , അപ്പ.10:48



പിന്നീടാണു ഈ പതിവു മാറി ത്രീത്വത്തിന്‍റെ പേരിലാക്കിയതു. ( ഇതുവരെ ആരും അതിനെ എതിര്ത്തു കണ്ടില്ല. )
" പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം കൊടുക്കുവിന്‍ " (മത്താ.28:20 )
സ്നാനം സ്വീകരിക്കുന്നതു പരിശുദ്ധാന്മാവിനെ സ്വീകരിക്കാനാണോ ? അല്ല.
സ്നാനം സ്വീകരിക്കാതെ ആത്മാവിനെ സ്വീകരിച്ചവര്‍ ഉണ്ടോ ? ഉണ്ടെല്ലോ ,
കൊര്ണേലിയോസ്, പഴയനിയമത്തില്‍ ധാരാളം പേരെകാണാം .
എന്തിനാണു മാമോദീസാ ? രക്ഷപെടാനുളള ഒരു ഉപാധിയാണു.വിശ്വാസത്തോടെയുളള മാമോദീസാ.

വിശ്വസിക്കാന്‍ കഴിവില്ലാത്തവര്‍, പൊട്ടനോ ചെകിടനോ ,കണ്ണും കാതും ഇല്ലാത്തവര്‍, മന്ദബുദ്ധിയായവര്‍, കുഞ്ഞുങ്ങള്‍ ഇവരൊക്കെ എങ്ങനെ വിശ്വസിക്കും. അവര്‍ക്കുവേണ്ടി മാതാപിതാക്കളോ വേണ്ടപെട്ട ഉത്തരവാദിത്വമുള്ളവരോ വിശ്വാസം ഏറ്റുപറഞ്ഞാല്‍ മതി. യേശു , വിശ്വസിച്ചു തന്നെ സമീപിച്ചവര്‍ക്കും,മറ്റുള്ളവരുടെ വിശ്വാസം കണക്കിലെടുത്തും സൌഖ്യം കൊടുക്കുന്നുണ്ടു. ഉദാ.കട്ടിലില്‍ കൊണ്ടുവന്നതളര്‍വാദരോഗിക്കും, സമരിയാക്കാരിയുടെ മകള്‍ മുതലായവര്‍ക്കും രോഗസൌഖ്യം കൊടുക്കുന്നതു രോഗിയുടെ വിശ്വാസം കണ്ടല്ല, യേശു കരുണയോടെ പ്രവര്ത്തിക്കും.

ഏറ്റവും പ്രധാനപ്പെട്ടകാര്യമാണു മാമോദീസാ വിശ്വാസത്തോടെ സ്വീകരിക്കുകയെന്നുള്ളതു. ( റോമാ 10: 9 )

എത്രപറഞ്ഞാലും തന്നെയും പിന്നെയും തറുതല തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന മന്ദബുദ്ധിപോലുള്ളവര്‍ ഇന്നു ധാരാളമുണ്ടു അവരുടെ പറച്ചില്‍ അവഗണിക്കുക,സഭ പറയുന്നതു മാത്രം കേട്ട് മുന്‍പോട്ടുപോകാം  

Tuesday 12 May 2015

ദൈവാലയവും കുടുംബവും പ്രതിഷ്ഠയും

എന്താണു പ്രതിഷ്ഠയെന്നു പറഞ്ഞാല്‍?
ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ ഉപയോക്കുന്ന ഒരു വാക്കാണു.പ്രതിഷ്ഠ ഇന്നലെ ബസില്‍ ഇരുന്നപ്പോള്‍ ഒരു അമ്പലത്തിന്റെ മുന്പില്‍ പുന പ്രതിഷ്ട നടക്കുന്നതായി എഴുതിവെച്ചിരിക്കുന്നതു കണ്ടു.

എന്താണു പ്രതിഷ്ഠയുടെ അര്ത്ഥം ?
പ്രതിഷ്ടിക്കുക =  വേര്തിരിച്ചു നിര്‍ത്തുക
അപ്പോള്‍ കുടുംബ പ്രതിഷ്ഠയെന്നുപറഞ്ഞാല്‍ എന്താണു അര്ത്ഥമാക്കുക. ?
ആ കുടുംബത്തിലെ സര്‍വ വ്യാപാരങ്ങളും ദൈവഹിതത്തിനു ചേര്ന്നതായി വ്യാപരിച്ചുകൊള്ളാമെന്നുളള ഒരു വ്യവസ്ഥയാണു കുടുംബപ്രതിഷ്ഠ
 .
തിരുഹ്രുദയ പ്രതിഷ്ഠ യെന്നുപറഞ്ഞാല്‍
ഒരുകുടുംബത്തിന്റെ അധിപനും നാധനുമായി തിരുഹ്രുദയത്തെ അംഗീകരിക്കുകയും ആ കുടും ബത്തിന്റെ ഭരണം തിരുഹ്രുദയത്തെ ഏള്‍പ്പിക്കുകയും തിരുഹ്രുദയത്തിനു യോഗ്യമായി ജിവിച്ചുകൊള്ളാമെന്നുള്ള ഒരു പ്രതിജ്ഞയെടുക്കലുമാണെന്നുപറയാം.

കുടുംബവും ഒരു ദൈവാലയമാണു.
എന്തണു ദൈവാലയത്തിന്‍റെ പ്രത്യേകത ?
മൂന്നുതരത്തിലുളളപ്രത്യേകതനമുക്കു കാണാന്‍ കഴിയും
1)    ദൈവസാന്നിധ്യം പ്രത്യേകമാം വിധം അനുഭവിക്കുന്നസ്ഥലം
2)    ദൈവത്തിനു പ്രത്യേകമായ വിധത്തില്‍ പ്രതിഷ്ടിക്കപെട്ടസ്ഥലം
3)     ദൈവീക ശുസ്രൂഷകള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ട സ്ഥലം                        ഇങ്ങനെ മൂന്നുതരത്തിലുള്ളപ്രത്യേകതകളാണു നാം കാണുക,  ഈ ത്രിതലകാര്യങ്ങള്‍ കുടുംബത്തിലും നിറവേറുമ്പോഴണു കുടുംബം ഒരു ദൈവാലയമായിതീരുക,   ദൈവികകല്പനകള്‍ അന്യൂനം പാലിക്കുക,ഭാര്യാഭര്‍ത്യു സ്നേഹം,കുഞ്ഞുങ്ങളുടെ പരിപാലനം,എന്നിങ്ങനെ ദൈവഹിതം പൂര്ണമായും നിറവേറ്റപ്പെടുമ്പോള്‍ കുടുംബം ദൈവാലയമായിമാറും.



സോളമന്‍ പണിയിച്ച ദൈവാലയം നശിപ്പിക്കപ്പെടാന്‍ ഉള്ള കാരണം.

ഒരുദൈവാലയത്തെ ദൈവാലയമാക്കുന്നതു ശില്പചാതുര്യമോ,ബാഹ്യഘടനയോല്ല. ദൈവീകകല്പനയനുസരിച്ചുജീവിക്കുന്ന ദൈവജനത്തിന്‍റെ വിശ്വാസചൈതന്യമാണു. ഇതു  ദൈവം സോളമനു നല്കിയ ദൈവീക അരുളപ്പാടില്‍ വ്യക്തമാണു..
"എന്‍റെ കല്പനകള്‍ പാലിച്ചാല്‍ ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍റെ മധ്യേ വസിക്കും .
( 1രാജാ. 6: 11 - 13 ) ഇതു എല്ലാവര്‍ക്കും എന്നേക്കുമുള്ള ദൈവത്തിന്‍റെ ഒരു താക്കീതാണെന്നുപറയാം.

സോളമന്‍ പണിയിച്ചതു മനോഹരമായ ദൈവാലയമായിരുന്നു. അകമെല്ലാം സ്വര്ണം പൊതിഞ്ഞും,കെരൂബുകളെ സ്ഥാപിച്ചും അതിവിശുദ്ധസ്ഥലം മോടിപിടിപ്പിച്ചു. അതുപോലെ കര്ത്താവിന്‍റെ വാഗ്ദത്തപേടകം സീയോനില്‍ നിന്നും ആഹോഷപൂര്‍വം കൊണ്ടുവന്നു ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തുപ്രതിഷ്ടിക്കുകയും ച്യ്തു. ദൈവത്തിന്‍റെ മഹത്വം ദൈവാലയം നിറഞ്ഞു നില്ക്കുകയും ചെയ്തു.

സോളമന്‍റെ പ്രാര്ത്ഥനയില്‍ ദൈവത്തിന്‍റെ സര്‍വ്വായിസായിത്വം വെളിവാകുന്നുണ്ടു . "ദൈവം യധാര്ത്ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ ?സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനോ   നിന്നെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. അതിനേക്കാള്‍ എത്രനിസാരം ഞാന്‍ പണിത ഈ ദൈവാലയം " 1രാജാ 8:27 ) ദൈവത്തെ ഒരു ചെറിയ സ്ഥലത്തുബന്ധിച്ചിടാന്‍ പറ്റില്ല.പക്ഷേ ദൈവകല്‍പനനിറവേറ്റിയാല്‍ അവിടുന്നു നമ്മുടെ കൂടെ വസിക്കും.

സോളമന്‍ അന്യ മതസ്തരായ ഭാര്യമാരെ സ്വീകരിക്കുകയും അവരേ പ്രീതിപ്പെടുത്താന്‍ അന്യദേവന്മാരുടെ ബലിയര്‍പ്പിക്കുകയും കല്പനകള്‍ ലംഘിക്കുകയും ചെയ്തപ്പോള്‍ ദൈവം അകന്നു ദൈവാലയം തകര്‍ക്ക്പ്പെടുകയും ചെയ്തു. ( ബി.സി.587 ല്‍ ബാബിലോണീയന്‍ രാജാവായിരുന്ന നബുക്കദ്നേസര്‍ )

ഭവനമാകുന്ന ദൈവാലയതകര്‍ച്ചക്കും കാരണം .ദൈവത്തില്‍ നിന്നും ഉള്ള അകല്ച്ചയാണു. ദൈവകല്‍പനപാലിക്കാതെയും,വിവാഹമോചനം, കുഞ്ഞുങ്ങളേയും ബ്രൂണത്തേയും നശിപ്പിക്കല്‍, കുടുംബ ബന്ധങ്ങളില്‍ വരുനതകര്‍ച്ച, വിശ്വാസത്യാഗം,എന്നിങ്ങനെ ഒട്ടനവധികാരണങ്ങളാല്‍ കുടുംബമാകുന്ന ദൈവാലയവും തകര്‍ച്ച നേരിടുന്നു.  

പിതാവിന്‍റെ ഭവനവും ,പുത്രന്‍റെ സഭയും

പിതാവിനാല്‍ സ്ഥാപിതമായ ഏകകൂദാശയാണു. കുടുംബം ,അതുതകരുമെന്നുപിതാവിനറിയാമായിരുന്നു അതിനാല്‍ രക്ഷാകരപ്രവര്ത്തനം മനുഷ്യസ്രിക്കുമുന്‍പേ തുടങ്ങിയിരുന്നു. .

കുടുംബം പിതാവിന്‍റെയാണു. പിതാവിനെ അകറ്റിനിര്ത്തിയുളള  കുടുംബം തകരും.

സഭപുത്രന്‍റെയാണു. പുതനാണു സ്ഭയുടെ ശിര്സ്.സഭ പുത്രന്‍റെ ഉടലാണു. മണവാട്ടിയാണു. അതിനാല്‍ യേശുവിന്‍റെ മണവാട്ടിയാണു സഭ, ഈ ലോകത്തില്‍ പിശാചിനെതിരേ സമരം ചെയ്ഹു ജീവിക്കുന്നവരും, സമരം ചെയ്തു വിജയിച്ചവരും, സമരകാലത്തു ചെറിയമുറിവുപറ്റി ചികില്സയില്‍ കഴിയുന്നവരും (ശുദ്ധീകരണസ്ഥലത്തു )ഒരേകൂട്ടായ്മയിലാണു. .മാരകമായമുറിവേറ്റു  നിത്യമായി നശിച്ചുപോയവര്‍ മാത്രമേ സഭയുമായി ബന്ധമില്ലാത്തവരായി ഉള്ളു .ബാക്കിമൂന്നുകൂട്ടരും പൂര്ണകൂട്ടായ്മയിലാണു. അവരാണു യേശുവിന്‍റെ മണവാട്ടി. അവര്‍ പരസ്പരം സഹായിക്കുന്നു. മുറിവേറ്റു ചികില്സയില്‍ കഴിയുന്നവര്‍ക്കു സ്വയമായി ഒന്നുംചെയ്യാന്‍ കഴിയില്ല. എന്നാല്‍ അവര്‍ക്കുവേണ്ടി സഹായം എത്തിക്കുന്നതു ഇപ്പോള്‍ ഭൂമുഖത്തൂള്ളവരും ,വിജയമകുടം ചൂടി സ്വര്‍ഗത്തിലായിരിക്കുന്നവരുമാണു.അതിനാല്‍ ഇവര്‍ മൂവരും ഒരേകൂട്ടായ്മയിലാണു.



ഭൂമിയിലെ പിതാവിന്‍റെ കുടുംബം .

കുടുംബം ഉണ്ടാകുമ്പോള്‍ മൂന്നുപേര്‍ചേര്ന്നാണു കുടുംബം ആരംഭിക്കുക. സ്ത്രീയും പുരുഷനും അവരെകൂട്ടിയോജിപ്പിച്ചു ഒന്നാക്കാനായി ഒരു പശപോലെ അവരുടെമധ്യത്തില്‍ നിലകൊള്ളുന്നതു ദൈവമാണു. ദൈവത്തെ മാറ്റിനിര്ത്തിയാല്‍ കുടുംബത്തില്‍ ബന്ധത്തകര്‍ച്ച നേരിടും.
ലക്ഷ്യം
1) ഭാര്യയും ഭര്ത്താവും തമ്മിലുള്ല സ്നേഹകൂട്ടായ്മ.
2) കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുക.
3)ദൈവത്തിനുവേണ്ടി കുഞ്ഞുങ്ങളെ ദൈവഭയത്തില്‍ വളര്ത്തുക.

ഇതുമൂന്നും പരസപരം ബന്ധമുള്ളതാണു. അനുപൂരകങ്ങളാണെന്നുപറയാമായിരിക്കും. എവിടെയെങ്ങ്കിലും ഒരിടത്തുവരുന്ന പാളിച്ച എല്ലായിടത്തും പ്രശ്നങ്ങള്‍ സ്രിഷ്ടിക്കും. അതിനാല്‍ കുടുംബത്തിന്‍റെ ഭരണം നടത്തുന്നതു പിതാവായിരിക്കണം അധവാ പിതാവിന്‍റെ ഹിതത്തിനു അനുസ്രിതമായിട്ടായിരിക്കണം കുടുംബം നയിക്കപ്പെടുക. പിതാവിനാല്‍ നയിക്കപ്പെടുന്ന കുടുബം ദൈവാലയമായിരിക്കും. അതിനാല്‍ കുടുബം ഒരു ദൈവാലയമായിരിക്കും. ദൈവാലയാന്തരീക്ഷത്തിനു ചേരാത്തതൊന്നും കുടുംബത്തില്‍ ഉണ്ടാകാന്‍ പാടില്ല.



ദൈവാലയം ബലികേന്ദ്രീക്രുതമാണു അതിനാല്‍ കുടുംബവും ബലികേന്ദ്രീക്രുത മായിരിക്കണം

കുടുംബത്തില്‍ കുര്‍ബാന സംസ്കാരം വളര്ത്തിയെടുക്കണം.

ഈലോകത്തിലെ സൌഭാഗ്യവാന്‍ ആരാണെന്നുചോദിച്ചാല്‍ എന്തു പറയും ?
പല ഉത്തരങ്ങള്‍ കാണും, കോടാനുകോടി കോടിപ്രഭൂ. എന്തു റ്റെറ്റുചെയ്താലും പിടിക്കപെടാത്തവന്‍ ഇങ്ങനെ ഒത്തിരി ഉത്തരങ്ങള്‍ കാണും,

എന്നാല്‍ ബൈബിള്‍ പ്രകാരം " സ്ന്തനങ്ങളെ കൊണ്ടു ആനംദം അനുഭവിക്കുന്നവര്‍ " .    അണു സൌഭാഗ്യവാന്മാര്‍ .                                                                                                        അതിനു കുടുംബത്തില്‍ ഒരു കുര്‍ബാനസംസ്കാരംവളരണം .
എന്താണു കുര്‍ബാന ?
അതു യേശു തന്‍റെ മണവാട്ടിക്കു ഭക്ഷണമായികൊടുത്ത തന്‍റെ ശരീരമാണു .
"മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവനുളള  അപ്പം ഞാനാണു.ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. " .(യോഹ,6: 50 - 51 )  അതുപോലെ 1കോറ.11:23 -- 26 ല്‍ വിശദാംശം ലഭിക്കും.
അതേ യേശു തന്‍റെ മണവാട്ടിക്കു ഭക്ഷണമായി നല്കുന്നതു തന്‍റെ ശരീരമാണു. പക്ഷേ അതു വിശുദ്ധിയോടുകൂടെ വേണം ഭക്ഷിക്കാന്‍. അയോഗ്യതയോടെ ഭക്ഷിച്ചാല്‍ അതു അവരുടെ നാശത്തിനുകാരണമായിതീരാം .
" തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുഷേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ ............................  നിംഗളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും, ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു, (1കോറ.11:27 -30 )

അതിനാല്‍ കുടുംബത്തില്‍ കുര്‍ബാനയുടെ ഒരു സംസ്കാരം വളരണം. 

അഘോഷങ്ങള്‍ മദ്യസ്ംസ്കാരത്തിലേക്കു മനുഷ്യനെ നയിക്കുന്നുണ്ടോ യെന്നു അംശയിക്കുന്നു.അങ്ങനെ വന്നാല്‍ കുര്‍ബാനയുടെ സംസ്കാരം വളരേണ്ടസ്ഥാനത്തു മദ്യ സ്ംസ്കാരം വളരും. അവിടെ ദൈവത്തിന്‍റെ സ്ഥാനം കുടുംബത്തിനു പുറത്താകും അങ്ങനെ വന്നാല്‍ അതു വലിയ ആപത്തായിതീരും. അവിടെ കുര്‍ബാന സംസ്കാരം ഇല്ലാതാകും," മക്കളില്‍ ഉളള ആനംദം " ഇല്ലാതാകും .സൌഭാഗ്യം ഇല്ലാതാകും,എല്ലാം തകിടം മറിയും.

അതിനാല്‍ ക്രിസ്തീയകുടുംബത്തില്‍ ആഘോഷത്തിനായി ചിലവിടുന്ന ധൂര്ത്തു അവസാനിപ്പിക്കുക. മദ്യം വിളബുന്ന പരിപാടിയുമ്ണ്ടെങകില്‍ എന്നേക്കുമായി അതിനോടു വിടപറയുക. മദ്യ സംസ്കാരം ക്രിസ്തീയ കുടുംബത്തിനു ഭൂഷണമല്ല.

Monday 11 May 2015

ദുഷിച്ച തലമുറ അടയാളം അന്വേഷിക്കുന്നു

ഈ തലമുറ ദുഷിച്ച തലമുറയാണു ഇതു അടയാളം അന്വേഷിക്കുന്നു " (ലൂക്ക 11: 29 )
യോനാ നിനവേക്കാര്‍ക്കു അടയാളമായിരുന്നു. യോനായുടെ പ്രസംഗം കേട്ടു നിനവേക്കാര്‍ മാനസാന്തരപ്പെട്ടു .എന്നാല്‍ ഈ തലമുറ യോനായേക്കാള്‍ വലിയവനായ യേശുവിന്‍റെ മണവാട്ടിയായ സഭയുടെ ഉപ്ദേശം സ്വീകരിക്കാതെ അടയാളം അന്വേഷിക്കുന്നു. യേശുവിന്‍റെ അടയാളം അവിടുത്തെ ശരീരമായ സഭയാണു. യേശുവിന്‍റെ അടയാളം ജീവിക്കുന്നതു സഭയാണു. സഭയിലാണു യേശുവിനെ കണ്ടുമുട്ടേണ്ടതു. പക്ഷേ ഈ തലമുറ യേശുവിനെ അന്വേഷിച്ചു സഭക്കുപുറത്തുപോകുന്നു.
സഭാമാതാവിനെ അധിക്ഷേപിക്കുന്നു. സഭാമാതാവിനെ താറടിക്കുന്നു. അവനു ലഭിക്കുന്ന പ്രതിഫലം അവന്‍റെ വിളക്കു കൂരിരുട്ടത്തു അണഞ്ഞുപോകും.
" അപ്പനേയോ അമ്മയേയോ പ്രാകുന്നവന്‍റെ വിളക്കു കൂരിരുട്ടത്തു കെട്ടുപോകും "         ( സുഭാ.20:20 )                                                                                             അതേ സഭാമാതാവിനെ അതിക്ഷേപിക്കുന്നവന്‍ കൂരിരുട്ടത്തു തപ്പി തടയുന്നു. എന്നിട്ടു അടയാളം അന്വേഷിച്ചു നടക്കുന്നു. അവരുടെ വിളക്കു കൂരിരുട്ടത്തു അണഞ്ഞുപോയതിനാല്‍ അവര്‍ക്കു പ്രകാശമില്ല. സത്യം ഗ്രഹിക്കാന്‍ കഴിയാത്തവരും കപടവേഷം കെട്ടുന്നവരുമാണു. തങ്ങള്‍ അപ്പസ്തോലന്മാരെപ്പോലെ അവര്‍ പഠിപ്പിച്ച വേലചെയ്യുന്നുവെന്നു പറഞ്ഞു ജനത്തെ കബളിപ്പിക്കുന്ന കപടവേഷധാരികള്‍

" അത്തരക്കാര്‍ കപട നാട്യക്കാരായ അപ്പസ്തോലന്മാരും വന്‍ചകരായ ജോലിക്കാരും ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണു. അത്ഭുതപ്പെടേണ്ടാ പിശാചുപോലും പ്രഭാപൂര്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടെല്ലോ ?അതിനാല്‍ അവന്‍റെ ശുസ്രൂഷകരും നീതിയുടെ ശുസ്രൂഷകരായി വേഷം കെട്ടുന്നെങ്കില്‍ അതിലെന്തല്ഭുതം ?അവരുടെ പരിണാമം അവരുടെ പ്രവര്ത്തികള്‍ക്കനുസ്രുതമായിരിക്കും . " ( 2കോറ 11:13 - 15 )



ഈ കൂട്ടര്‍ മനുഷ്യ രെ വഴിതെറ്റിക്കാനായി പുതിയ പുതിയ അടവുകളുമായിട്ടായിരിക്കും സഭാതനയരെ സമീപിക്കുക,അതില്‍ പ്രധാനപ്പെട്ടചിലതു താഴെ കുറിക്കുന്നു.
1) മാമോദീസാ ശരിയല്ല.അതു വീണ്ടും ആവര്ത്തിക്കപ്പെടെണമെന്നു പറയും.
2) സഭയുടെ കൈവെയ്പ്പും പട്ടത്വവും ഒന്നും ആവശ്യമില്ലെന്നു ശഠിക്കും.
3) മരണത്തിനുശേഷം എല്ലാം തീര്ന്നു പിന്നീടു അവരെ ഓര്‍ക്കേണ്ടതില്ലെന്നും
4) ശുദ്ധീകരണ സ്ഥലമില്ല അതിനാല്‍ പ്രാര്ത്ഥിച്ചിട്ടു കാര്യമില്ല എന്നിത്യാദി കാര്യങ്ങളാണു അവര്‍ക്കു സഭക്കെതിരായി പറയ്യാനുള്ളതു.
ഇതിനെക്കുറിച്ചുളള ബൈബിള്‍ സാക്ഷ്യം നോക്കാം

" ദൈവത്തിലുള്ള വിശ്വാസം ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം കൈവെയ്പ്പു , മരിച്ചവരുടെ ഉയര്‍പ്പു, നിത്യ വിധി ഇവക്കു വീണ്ടും ഒരു അടിസ്ത്ഥാനമിടേണ്ടതില്ല. "  ( ഹെബ്ര. 6: 2 )

ഇവര്‍ സ്വയം സ്ഥാപിച്ച കൂട്ടങ്ങള്‍ ദൈവസ്ഥാപിതമായ സഭയില്‍ നിന്നും വളരെ വിഭിന്നവും ദൈവത്തിലേക്കുള്ള പാതയില്‍ നിന്നും അകലത്തിലും വിപരീതദിശയിലേക്കു സന്‍ചരിക്കുന്നവരുമാണു.

അതിനാല്‍ സഭാതനയര്‍ വിവേകമതികള്‍ ആകേണ്ടതു അത്യാവശ്യമാണു 

നിങ്ങള്‍ക്കറിയാമോ സ്വര്‍ഗത്തില്‍ പോകാനുള്ള കുറുക്കുവഴി ?

നീതിമാന്‍ കഷ്ടിച്ചു മാത്രമാണു രക്ഷപെടുന്നതെങ്കില്‍ നമ്മുടെകാര്യം?പോക്കാ? .

ഒരു പുണ്യവാന്‍ ആകുക അത്ര എളുപ്പമാണോ ? വലിയ വലിയ വമ്പന്മാര്‍ക്കാല്ലാതെ പുണ്യവാനാകാന്‍ സാധിക്കുമോ ? സാധാരണക്കാരായ നമ്മള്‍ എന്തുചെയ്യും ? സ്വര്‍ഗം സ്വപ്നം കാണാന്‍പോലും നമുക്കു സാധിക്കുമോ ? അപ്പോള്‍ അതേക്കുറിച്ചു ചിന്തിക്കണമോ ?  യേശു പറഞ്ഞു കുഞ്ഞുങ്ങളെപ്പോലെ ആയാല്‍ മതിയെന്നു !
"ശീശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍ :അവരെ തടയരുതു .എന്തെന്നാല്‍ ദൈവരാജ്യം അവരേപ്പോലെയുള്ളവരുടേതാണു.സത്യം സത്യമായി ഞാന്‍ നിങ്ങളോടുപറയുന്നു.ശീശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. "  ( ലൂക്ക 18: 16 - 17 )



എന്താണു കുഞ്ഞുങ്ങളുടെ പ്രത്യേകത ?

അവര്‍ നിഷകളങ്കരാണു. തല്ലുകൂടിയാലും അടുത്തനിമിഷം അവര്‍ ഒന്നാകും. ഒന്നും മനസില്‍ വെച്ചുകൊണ്ടിരിക്കില്ല. പകയോ പ്രതികാരമോയില്ല. സ്വാര്ത്ഥതയില്ല. പങ്കുവെക്കല്‍ ഉണ്ടു ഇങ്ങനെ ഒത്തിരി ഗുണങ്ങള്‍ കാണാന്‍ കഴിയും.അവരെ പ്പോലെയായാല്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം ഉണ്ടു .

ചെറിയചെറിയകാര്യങ്ങള്‍  മാത്രം ചെയ്തു സ്വര്‍ഗത്തില്‍ പോയ ചെറുപയ്യന്‍ !

ഡൊമിനിക്കു സാവിയോ .
സഭ ഡോമിനിക്കു സാവിയോയുടെ തിരുന്നാള്‍ ആഘോഷിക്കുന്നു. 15 വയസ് മാത്രമുളള ഒരു പുണ്യവാന്‍ .അദ്ദേഹത്തിന്‍റെ കുറുക്കുവഴി അനുകരണീയമാണു.


വലിയ വലിയ കാര്യങ്ങളോന്നും ചെയ്യാതെ ചെറുപ്രായത്തില്‍ പുണ്യവാനായ കൌമാര പുണ്യവാന്‍ .അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ ( കുറുക്കുവഴി ) നാലു കാര്യങ്ങളില്‍ അടങ്ങിയിരിക്കുന്നു.

1) അടുത്തടുത്തു കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കും
2)വിശുദ്ധദിവസങ്ങള്‍ വിശുദ്ധമായി ആചരിക്കും.
3)യേശുവിനോടും  മാതാവിനോടും ഏറ്റവും വലിയ കൂട്ടായിരിക്കും.
4) പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ തയ്യറാകും.

ഈ നാലുകൂട്ടം കൊച്ചുകൊച്ചുകാര്യങ്ങള്‍ മാത്രംചെയ്തു ജീവിച്ച ഡോമിനിക്കു രോഗിയായി 15 വയസായപ്പോഴേക്കും മരിച്ചു ഒരു പുണ്യവാനായി. അതുപോലെചെയ്യാന്‍ നമുക്കും സാധിക്കും.

ഏറ്റവും ചെറിയ കുറുക്കുവഴി.

വെറും രണ്ടുകൂട്ടം കാര്യം ചെയ്താലും സ്വര്‍ഗം കരസ്ഥമാക്കാന്‍ കഴിയും.

സ്വര്‍ഗരാജ്യപ്ര്വേശനത്തിനുളള കുറുക്കുവഴിയില്‍ പ്രവേശിക്കാന്‍  വെറും 2 കൂട്ടം കാര്യങ്ങള്‍ മാത്രം ചെയ്താലും   മതിയാകും.

1) അനുസരണം
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടം .ഏറ്റവും വലിയതു ബലിയാണു. പക്ഷേ അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടമാണു.( 1ശാമു.15:22 )
2) സ്നേഹം
" ബലിയല്ല സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നതു. ദഹനബലികളല്ല ദൈവജ്ഞാനമാണു എനിക്കിഷ്ടം . '  ( ഹോസി.6:6 )

അനുസരണവും സ്നേഹവും ഉണ്ടെങ്ങ്കില്‍ എല്ലാമായി.

"ദൈവം ഏകനാണെന്നും അവിടുന്നല്ലാതെ മറ്റോരു ദൈവമില്ലെന്നും,അവിടുത്തെ പൂര്ണഹ്രുദയത്തോടും, പൂര്ണ മനസോടും, പൂര്ണ ശക്തിയോടുംകൂടെ സ്നേഹിക്കുന്നതും, തന്നെപോലെതന്നെ അയല്ക്കാരനേ സ്നേഹിക്കുന്നതും എല്ലാദഹനബലികളേയും, യാഗങ്ങളേയും കാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണു." ( മര്‍ക്കോ. 12 : 33 )

അരേയാണു അനുസരിക്കേണ്ടതു ?
മാതാപിതാക്കളേയും ,ഗുരുക്കന്മാരേയും, അധികാരികളേയും, സഭയേയും നാം അനുസരിക്കണം.

ശ്ളീഹാപറയുന്നു.സഭയേകേള്‍ക്കാത്തവനും പുതിയ ഉപ്ദേശവുമായി സഭ്ക്കുപുറത്തുപോകുന്നവനും ശപിക്കപെട്ടവനാണു.

അരേയാണു സ്നേഹിക്കേണ്ടതു ?
എല്ലാവസ്തുക്കളേക്കാള്‍ ഉപരി ദൈവത്തെ സ്നേഹിക്കുക. തന്നത്താന്‍ സ്നേഹിക്കുന്നതുപോലെ മറ്റെല്ലാവരേയും സ്നേഹിക്കുക.

ഈ രണ്ടുചെറിയകാര്യങ്ങള്‍ പൂര്ണമായി ചെയ്യാന്‍ കഴിഞ്ഞാല്‍ മതി സ്വര്‍ഗരാജ്യം ഉറപ്പാണു. ഇതാണു കുറുക്കുവഴി.

പടുകൂറ്റന്‍ ബസലിക്കായും ,പള്ളികളും ആവശ്യമാണോ ?

പടിഞ്ഞാറന്‍ നാടുകളില്‍ ചിലബസലിക്കാകളെങ്കിലും നോക്കുകുത്തിയായി മാറുമ്പോള്‍ നമ്മള്‍ പടുകൂറ്റന്‍ പള്ളികള്‍ പണിയണമോ ? ഒരു ഇടവകയിലെ എല്ലാജനത്തിനുംപള്ളിക്കകത്തു കയറി ബലി അര്‍പ്പിക്കാനുള്ള സൌകര്യം നിശ്ചയമായും വേണം.അതിനനുസരിച്ചു വലിപ്പം വേണം 

പള്ളിക്കകത്തെ ധൂര്ത്തു ആവശ്യമാണോ ?

പള്ളിക്കകം അതിമനോഹരമായിരിക്കണം .ദൈവാലയം ദൈവത്തിനു വസിക്കാനുളള ആലയമാണു .എത്ര അലങ്കരിച്ചാലും ഒരിക്കലും അതു കൂടിപോകില്ല.

ദൈവം മോശയോടുപറഞ്ഞു സാക്ഷ്യപേടകവും ബലിപീഠവും,തൂണുകളും,തണ്ടുകളും കെരൂബുകളും ,ബലിപീഠത്തില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും എല്ലാം സ്വര്ണം പൊതിയണം.( പുറ 37-- 40 അധ്യായങ്ങളില്‍ കാണാം ) തിരു സാന്ന്യദ്ധ്യത്തിന്‍റെ അപ്പത്തിന്‍റെ മേശയും സ്വര്ണം പൊതിയണം ( പുറ. 25:23-30 ).ചുരുക്കത്തില്‍ എല്ലാം വിലകൂടിയ സാധനങ്ങള്‍ കൊണ്ടുവേണം നിര്മ്മിക്കാന്‍ 

തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പത്തിന്‍റെ മേശ സ്വര്ണം പൊതിയാന്‍ പറഞ്ഞെങ്ങ്കില്‍ ഞാന്‍ വിചാരിക്കും സക്രാരി സ്വര്ണം കൊണ്ടുതന്നെ ഉണ്ടാക്കിയാലും കൂടിപോകില്ല.

ദൈവം തിരഞ്ഞെടുത്ത വിശിഷ്ട സക്രാരി !

ഇവിടെയാണു ദൈവം മനുഷ്യാവതാരത്തിനു തിരഞ്ഞെടുത്ത സക്രാരി ജന്മപാപത്തില്‍ നിന്നുപോലും ദൈവം കാത്തുസൂക്ഷിച്ചതിന്‍റെ പൊരുള്‍ നമുക്കു മനസിലാകുക .!
അപ്പോള്‍ ദൈവാലയത്തുന്‍റെ അകം സ്വര്ണമയമായിരുന്നാലും അതു ഒരുകൂടുതലല്ല.

പള്ളിക്കകം കണ്ടപ്പോള്‍ വാപൊളിച്ചു നിന്ന ശെമ്മാശന്‍



വി. അപ്രേം ശെമ്മാശനായിരുന്നപ്പോള്‍ തികഞ്ഞ ഒരു സന്യാസിയായിരുന്ന ബസേലിയോസിനെ കാണാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ബസേലിയോസ് ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പള്ളിക്കകത്തു കയറിയപ്പോള്‍ കണ്ടകാഴ്ച്ച വിസ്മയനീയമായിരുന്നു.

ബസേലിയോസ് കുര്‍ബാന അര്‍പ്പിക്കുന്നു. തലയില്‍ സ്വര്ണതൊപ്പി. അണിഞ്ഞിരിക്കുന്നു കാപ്പസ്വര്ണമയം . സ്വര്ണ കുരിശു സ്വര്ണത്തിന്‍റെ മര്‍ബഹാസാ, എന്നുവേണ്ടാ എല്ലാം സ്വര്ണമയം. അപ്പ്രേമിന്‍റെ കണ്ണുതെള്ളിപോയി. അറിയാതെ കുറേനേരം വാപൊളിച്ചുനിന്നുകാണും. ഇവിടെ ഇതാണു കളിയെങ്ങ്കില്‍ ഈ സന്യാസിയുടെ ആശ്രമം എന്തായിരിക്കും ? തനിതങ്ങ്കമായിരിക്കില്ലേ ?



ദിവ്യബലിക്കുശേഷം അപ്പ്രേമിനെ ആസ്രമത്തിലേക്കുകൂട്ടികൊണ്ടുപോയി. ചെറ്റപുരപോലൊരു ആസ്രമം !.കിടന്നുറങ്ങാന്‍ നിലത്തു ഒറ്റപായ് .കഴിക്കാന്‍ മണ്‍ ചട്ടി.ഇങ്ങനെ ഒരു തികഞ്ഞ തപോധനന്‍റെ പള്ളിക്കകം രാജകീയമായിരുന്നു. അതേ പള്ളിക്കകത്തു രാജാതിരാജനായ യേശുവായ ദൈവം എഴുന്നെള്ളിയിരിക്കുന്ന ഇടം ആശ്രമത്തില്‍ ഒരു സന്യാസി വസിക്കുന്ന ഇടം .ഇതാണു അപ്രേം കണ്ട കാഴ്ച്ച,

ചുരുക്കത്തില്‍ പടുകൂറ്റന്‍ ബസലിക്കായോ പള്ളിയോ അല്ല ആവശ്യം എല്ലാവര്‍ക്കും അകത്തു നിന്നു ആരാധിക്കാന്‍ തക്കവലിപ്പമുള്ള ഒരു ദൈവാലയമാണു ആവശ്യം വിവരിക്കാന്‍ പോയാല്‍ വലിയ ലേഖനമാകും അതിനല്‍ നിര്ത്തുന്നു.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...