Thursday 17 April 2014

രക്ഷ യഹൂദരിലൂടെയാണോ? അങ്ങനെയെങ്കില്‍ യഹൂദരെല്ലാം രക്ഷപ്പെടുമോ?

ജോസഫ്‌ ചക്കാലമുറിയില്‍ 

എന്തെന്നാല്‍ രക്ഷ യഹൂദരില്‍ നിന്നാണു ( യോഹ.4 : 22 )

സമരിയാക്കാരിയുമായുള്ള സംഭാഷണ മധ്യേ യേശു പറയുന്നു “ നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്ന്നാല്‍ രക്ഷ യഹൂദരില്‍ നിന്നാണു “

യഹൂദരെല്ലാം രക്ഷപെടുമോ ? ഇന്നത്തെ യഹൂദമതത്തില്‍ കൂടെയാണോ രക്ഷസാധിക്കേണ്ടതു ? ക്രിസ്തു വിലൂടെയുള്ളരക്ഷയേ എപ്രകാരം സ്വീകരിക്കുന്നു ? ഇന്നത്തെകാലത്തു ഈ ചോദ്യം പ്രസക്തമാണു !



സമരിക്കാരുടെ കുറവെന്താണു?

ബിസി - 721ല്‍ അസീറിയന്‍ അടിമത്വത്തിനു ശേഷം കുറച്ചു ഇസ്രായേല്ക്കാര്‍ വാഗ്ദത്തഭൂമിയുടെ കെന്ദ്രസ്ഥാനമായിരുന്ന സമരിയാദേശത്തു താമസിച്ചു. മെസപ്പൊട്ടൊമിയായില്‍ നിന്നു വന്ന വിജാതീയെരും അവിടെ താമസിച്ചു. ഇസ്രായേല്ക്കാര്‍ വിജാതീയരുമായി വിവാഹബന്ധത്തില്‍ എര്പ്പെട്ടു.അങ്ങനെ സമരിയാവാസികള്‍ ഒരു മിശ്ര വര്‍ഗമായിതീര്‍ന്നു.

ബാബിലോണ് അടിമത്വ്ം കഴിഞ്ഞു (ബിസി 538 ) ജരുസലേമില്‍ താമസമാക്കിയ ഇസ്രായേല്ക്കാര്‍ സമരിയാക്കാരെ യഥാര്‍ത്ഥ ഇസ്രായേല്ക്കാരായി കണ്ടില്ല. അതിനാല്‍ അവര്‍ തമ്മില്‍ കൊടിയ ശത്രുതയിലായി. 520 ല്‍ ദൈവാലയം പുനര്‍ നിര്‍മ്മിച്ചപ്പോള്‍ സമരിയാക്കാരെക്കുടി പങ്ങ്കുചേര്‍ക്കാന്‍ അവര് അഭ്യര്ത്ഥിച്ചിട്ടും അവരെ കൂട്ടിയില്ല. ബിസി 445 ല്‍ സമരിയാക്കാര്‍ ഗരീസിം മലയില്‍ ഒരു ദേവാലയം പണിയിച്ചു. 128 ല്‍ ഇതു നശിപ്പിക്കപ്പെട്ടെങ്ങ്കിലും ഗരീസിം മല അവരുടെ ആരാധനാകേദ്രമായിതീര്‍ന്നു. (യോഹ 4:20 ) സമരിയാക്കാര്‍ പന്‍ചഗ്രന്ഥി മാത്രമേ അംഗീകരിക്കുന്നുള്ളു. പ്രവാചക വചനങ്ങളും സഗ്കീര്‍ത്തനങ്ങളും അവര്‍ തിരസ്കരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണു സമരിയാക്കാരി യഥാര്‍ത്ഥ ആരാധനയെ പറ്റിചോദിക്കുന്നതു അതിനാണു താനാണു ക്രിസ്തുവെന്നു അവള്‍ക്കു വെളിപ്പെടുത്തുന്നതു . അതിനാല്‍ ക്രിസ്തുവാണു യധാര്‍ത്ഥരക്ഷകന്‍ ക്രിസ്തുവില്‍ വിശ്വസിച്ചു ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവത്തെ ആരാധിക്കുന്നതാണു യഥാര്‍ത്ഥ ആരാധന. അവരാണു യധാര്‍ത്ഥ ആരാധകര്‍ .അതിനാല്‍ യഹൂദനായ ക്രിസ്തുവില്‍ ദൈവികവെളിപാടിന്‍റെ പൂര്‍ണത അംഗീകരിച്ചു അവിടുത്തെ സ്വീകരിച്ചാല്‍ മാത്രമേ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയിലേക്കു പ്ര്വേശിക്കാന്‍ സാധിക്ക്കുകയുള്ളുവെന്നു യേശു അവള്‍ക്കു വെളിപ്പെടുത്തി

.

ദൈവം മറ്റു ജനതകള്‍ക്കു രക്ഷ നിഷേധിച്ചുവോ ?

“ നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതരാകും “ ( ഉല്പ.12:3)
എന്നു കര്‍ത്താവു അബ്രഹാത്തോടു അരുളിചെയ്തു ഇതിന്‍റെ അര്‍ത്ഥം ഇസ്രായേല്‍ജനത്തെ ദൈവം തിരഞ്ഞെടുത്തതു മറ്റു ജനങ്ങള്‍ക്കു രക്ഷ നിഷേധിച്ചുകൊണ്ടല്ല.

 മറ്റെല്ലാജനതകളെയും രക്ഷിക്കുവാനായി ഇസ്രായേലിനെ ഒരുക്കുവാനാണു ദൈവം അവരെ തിരഞ്ഞെടുത്തതു .ഈ ഇസ്രായല്‍ ജനതയാണു പില്ക്കാലത്തു യഹൂദര്‍ എന്നു അറിയപ്പെട്ടതു . .ഇസ്രായേല്‍ജനതയ്ക്കു നല്കപ്പെട്ട രക്ഷയുടെ പൂര്‍ത്തീകരണം ക്രിസ്തുവിലാണു.അതായതു പഴയനിയമത്തിന്‍റെ തുടര്‍ച്ചയും പൂര്ത്തീകരണവുമാണു പുതിയനിയമം .

“ നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുതു . ( മത്താ. 5 : 17 ) ആകയാല്‍ രക്ഷാകരപദ്ധതിയില്‍ യഹൂദരും ഉള്‍പ്പെടുന്നുണ്ടു . പക്ഷേ അവരും രക്ഷപെടണമെങ്ങ്കില്‍ ക്രിസ്തുവിനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

സമരിയാക്കാരി സ്ത്രീയ്ക്കു യേശുവിനെ സ്വീകരിക്കാന്‍ വന്ന തടസം ?

യേശു ഒരു യഹൂദനായതാണു അവള്‍ക്കു യേശുവിനെ സ്വീകരിക്കാന്‍ തടസമായി വന്നതു . മുന്‍വിധി മാറ്റി വച്ചിട്ടു സത്യത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കാനുള്ള ആഹ്വാനമാണു യേശു അവള്‍ക്കു നല്കിയതു .

നമുക്കും യേശുവിനെ സ്വീകരിക്കാന്‍ തടസമായി വരുന്നതു പലപ്പോഴും നമ്മുടെ അഹങ്ങ്കാരവും മുന്‍വിധിയുമാകാം മാനുഷീകമായി നോക്കുമ്പോള്‍ യഹൂദനെങ്ങ്കിലും അതിനപ്പുറത്തുള്ള ക്രിസ്തുവിനെ കാണാന്‍ തയാറായെങ്ങ്കിലെ ക്രിസ്തുവിലൂടെയുള്ളരക്ഷ കൈവരിക്കുവാന്‍ ഒരുവനു സാധ്യമാകൂ.

സമരിയാക്കാരുടെ ആരാധന അപൂര്‍ണമാണു

“നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു “ വെന്നു ക്രിസ്തു അവളോടുപറഞ്ഞതിന്‍റെ പൊരുള്‍ അതല്ലേ ?

സമരിയാക്കാര്‍ വെളിപാടു അപൂര്‍ണമായി സ്വീകരിക്കുന്നതിനാല്‍ അവരുടെ ആരാധനയും അപൂര്‍ണമാണു. അവരുട ആരാധന അജ്ഞതയിലും ഭയത്തിലും നിന്നു രൂപപ്പെട്ടതാണെന്നു യഹൂദര്‍ കരുതിയിരുന്നു. അപൂര്‍ണമായ ആരാധന മനുഷ്യരെ അന്ധവിശ്വസത്തിലേക്കും വിഗ്രഹാരാധനയിലേക്കും നയിക്കുവാന്‍ സാധ്യതയുള്ളതിനാലല്‍ യഹൂദനെങ്ങ്കിലും ക്രിസ്തുവിലൂടെ പൂര്‍ത്തിയാകുന്ന വെളിപാടു സ്വീകരിക്കുവാന്‍ സമരിയാക്കാര്‍ക്കു കഴിയണം

അദിമസഭയിലും യഹൂദസ്വാധീനം വളരെ ശക്തമായിരുന്നു.എന്നാല്‍ പുതിയ ഇസ്രായേല്‍ പഴയതിന്‍റെ തുടര്‍ച്ചയാണു. എന്നാല്‍ അതു വ്യാപകാര്‍ത്ഥത്തില്‍ മാത്രമാണു. പഴയ ഇസ്രായേലിന്‍റെ അവശിഷ്ടഭാഗമാണു (The remnant of Israel ) പുതിയ ഇസ്രായേല്‍. ഈ അവശിഷ്ടഭാഗമാണു രക്ഷയുടെ ഉപകരണമായിതീര്‍ന്നതു
അങ്ങനെ രക്ഷ യഹൂദരിലൂടെയെന്ന പ്രസ്ഥാവന ഇന്നത്തെ സഭയിലൂടെയുള്ള രക്ഷയെ പറ്റിയും സൂചിപ്പിക്കുന്നു.

അങ്ങനെ അപ്പസ്തോലികവും കാതോലികവും പരിശുദ്ധവും എകവുമായ സഭയിലൂടെയാണു ഈ രക്ഷ മാനവകുലത്തിനു കരഗതമാകുക വ്യ്ക്തി സഭകളുടെ കൂട്ടയ്മയാണു സഭ.

അതായതു രക്ഷകനായ ക്രിസ്തുവിന്റെ സഭ കാലദേശ സംസ്കാര പരിമിതികളിലൂടെയാണു ക്രിസ്താനുഭവം ഉള്‍കൊള്ളൂന്നതും പ്രകടിപ്പിക്കുന്നതും തലമുറകള്‍ കൈ മാറുന്നതും .ഈ അനുഭവവും രക്ഷയും വിവിധ വ്യക്തി സഭകളിലൂടെയാണു നമുക്കു ലഭിക്കുക.ഈ ഓരോ വ്യക്തി സഭയും പുര്‍ണമാണു. ഇതെല്ലാം കൂടിചേര്മ്പോള്‍ പരിപൂര്‍ണമായ യേശുവിന്‍റെ എകസഭയാണു രൂപപ്പെടുക.

സമരിയാക്കാരും പെന്തക്കോസ്തു സമൂഹങ്ങളും .!


സമരിയാക്കാരുടെ കുറവു മുകളില്‍ എടുത്തു പറഞ്ഞല്ലോ ? അതായതു 1) കൂട്ടം പിരിഞ്ഞു തോന്നിയതുപോലെ ജീവിച്ചവര്‍
2) ആരാധനാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍
3) സ്വയം ആരാധനാലയം ഉണ്ടാക്കിയവര്‍
4) ബൈബിളില്‍ നിന്നും ഇഷ്ടപ്പെട്ടതെടുത്തു ബാക്കി പുറം തള്ളിയവര്‍
5) അവരുടെ ആരാധന അപൂര്‍ണമാണു.അജ്ഞതയില്‍ നിന്നും ഭയത്തില്‍ നിന്നും രൂപം കൊണ്ട ആരാധന അപൂര്‍ണമാണു.



മേലപറഞ്ഞ 5 കൂട്ടം കാര്യ്ങ്ങള്  പെന്തക്കോസ്തു കാര്ക്കും ബാധകം

1) കൂട്ടം പിരിഞ്ഞു തോന്നിയതുപോലെ ജീവിക്കുന്നു
2) സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവരും പിരിഞ്ഞുപോയവരും
3) അരാധനാലയം പോലെ പണിതു അവിടെ കൂടുന്നവര്‍
4) ബൈബിളില്‍ നിന്നും ഇഷ്ടപ്പെട്ടതു മാത്രം എടുത്തു ബാക്കിയുള്ളതു മുഴുവന്‍ കളഞ്ഞു . കൂദാശകള്‍ ഒന്നും സ്വീകരിക്കുന്നില്ല. അപ്പസ്തോലിക പാരമ്പര്യമെല്ലാം ഉപേക്ഷിച്ചു. പരമപ്രധാനമായ ദിവ്യബലി പാടെ ഉപേക്ഷിച്ചു. ക്രിഷ്യാനികളെന്നു അറിയപ്പെടുന്നു
5) സമരിയാക്കാരുടെതു പോലെ ഇവരുടെ ആരാധനയും അപൂര്‍ണമാണു. അജ്ഞതയില്‍ നിന്നും ഭയത്തില്‍ നിന്നും രൂപം കൊണ്ടതാണു അവരുടെ ആരാധനയും !

ഇങ്ങനെ ഇഅവര്‍ രണ്ടുകൂട്ടരും ഒരേനാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നു പറയാം.

1 comment:

  1. ദൈവം ഉയര്‍പ്പിച്ച യേശുവിന്‍റെ വാക്ക് ശ്രദ്ധിക്കാം

    John 20:17 യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു

    ReplyDelete

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...