Tuesday 22 April 2014

പുണ്യാളനായി മാറിയ കള്ളന്‍

ജോസഫ്‌ ചക്കാലമുറിയില്‍ 

" ഹൂര്‍ ലവോത്ത്
സാബാര്‍ ബേഹ്  "


( അവനില്‍ നോക്കുക 

അവനില്‍ പ്രത്യാശ വയ്ക്കുക)

മുകളില്‍ കൊടുത്തിരിക്കുന്നതു പഴയകാലം മുതല്‍ കുരിശിന്‍റെ മുകളില്‍ പിതാക്കന്മാര്‍ എഴുതി വയ്ക്കുന്ന സ്ക്രിപ്റ്റാണു


യേശുവിലുള്ള പ്രത്യാശ


അവനെ നോക്കിയവ്ര്‍ പ്രകാശിതരായി യെന്നുള്ളതു ഈ വലതുവശത്തെ കള്ളനില്‍ അന്വര്ത്ഥമായതു പലപ്പോഴും നം മനസിലാക്കാതെ പോകുന്ന ഒരു സത്യമാണു ! ഈ കള്ളനില്‍ കൂടി നമുക്കു അതിന്‍റെ യാഥാര്ത്ഥ്യത്തിലേക്കു കടക്കാം ! 




വലതുവശത്തെ കള്ളന്റെ പ്രത്യാശയാണു നമുക്കാവശ്യം .കുരിശില്‍ കിടന്നുകൊണ്ടു ഭീകരമായ യാതന സഹിയ്ക്കുംപോള്‍ പോലും പ്രത്യാശയുണ്ടാകുകയെന്നുള്ളതു അസാധാരണ സംഭവമാണു. നമ്മള്‍ ആണെങ്ങ്കിലും ആ ഇടതുവശത്തെ കള്ളനെപ്പോലെ നിരാശനായി ദൈവത്തെയും ലോകത്തെയും ഒക്കെ ശപിച്ചുകൊണ്ടു മരിക്കുന്ന ഒരു അവസ്ഥയാണു സാധാരണ കാണുക.എന്നാല്‍ അതിനെല്ലാം വിപരീതമായി യേശുവില്‍ ദൈവത്തെകാണാനും യേശുവില്‍ പൂര്ണ്ണമായ പ്രത്യാശ അര്പ്പിക്കാനും സാധിച്ചതു അവന്‍ യേശുവിനെ നോക്കിയപ്പോള്‍ അവന്‍ പ്രകാശിതനായിയെന്നുള്ള സത്യമാണു.  ആ കള്ളന്‍റെ വിശ്വാസം അവര്ണനീയമാണു. അതുകൊണ്ടാണു മലങ്ങ്കരക്രമത്തില്‍  ഇപ്രകാരം ചൊല്ലുന്നതു 


“ രക്ഷ തന്നാ മാര്‍ ശ്ളീബയെ നമിച്ചീടുന്നു………….

എവം കള്ളന്‍ ചൊന്നപോലെ യാചിക്കുന്നേന്‍ “

( മാര് ശ്ളീബായെന്നു പറയുന്നതു ക്രൂശിതനാണെന്നു നമുക്കറിയാം എന്നാല്‍ പെന്തക്കോസ്തുപോലുള്ള സെക്ടുകള്ക്കറിയില്ല )




ക്രൂശിതനില്‍ പ്രത്യാശയില്ലാത്തവര്‍ക്കു ദുഖശനിയില്ല


എല്ലാം നവീകരിക്കപ്പെടുന്നു. (ദുഖശനിയില്‍)


ലത്തീന്‍ ക്രമത്തില്‍ എല്ലാം നവീകരിക്കപ്പെടുന്നു എന്നു കാണിക്കാന്‍ പുത്തന്‍ വെള്ളവും പുത്തന്‍ തീയും പ്രതീകാത്മകമായി സ്വീകരിക്കുന്നു. അതു മലബാര്‍ ക്രമത്തിലും മുന്‍പു ഉണ്ടായിരുന്നു.


ജലം ജീവന്‍റെ പ്രതീകമാണു 

അന്യ ഗ്രഹത്തില്‍ ജീവന്‍റെ സാന്നിധ്യം  ഉണ്ടോയെന്നു പരിധിക്കുന്നതു ജലത്തിന്‍റെ സാന്നിധ്യം ഉണ്ടോയെന്നു പരിശോധിച്ചാണെല്ലോ ? ഭാരതീയചിന്ത തന്നെ പന്‍ചഭൂതം (ഭൂമി,ആകാശം,ജലം,വായൂ അഗ്നി ) ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണു.  പന്‍ചഭൂതനിര്‍മ്മിതിയായതിനാലാണു ഇവിടെ ജീവന്‍ നിലനില്ക്കുന്നതു .


യോഹന്നാന്‍ പറയുന്നു. “ ഞാന്‍ ജലം കൊണ്ടു സ്നാനം നലുകുന്നു അവന്‍ (യേശു ) അഗ്നിയാലും പരിശുദ്ധാത്മാവിനാലും നിങ്ങളെ സ്നാനപ്പെടുത്തും.


ഇവിടെ ജലം ജീവനെ കാണിക്കുന്നു.അഗ്നി വിശുദ്ധീകരണത്തെ കാണിക്കുന്നു. അങ്ങനെ അഗ്നിയാല് ശുദ്ധീകരിക്കപ്പെട്ടു ജലത്താല്‍ ജീവന്‍ നല്കി പരിശ്ദ്ധാത്മാവുകൊണ്ടു നിറക്കുന്നതിന്‍റെ പ്രതീകം മാത്രമാണു ഈ പറയുന്ന അഗ്നിയും ജലവുമൊക്കെ .യേശു വെള്ളി, ശനി,ഞായര്‍ ദിവസങ്ങള്‍ മണ്ണിനടിയില്‍ ഇരുന്നതിന്‍റെ പ്രതീകാല്‍മകമായിട്ടാണു മാമോദീസായിക്കു മൂന്നുപ്രാവശ്യ്ം ജലം തലയില്‍ കോരി ഒഴിക്കുക. അങ്ങനെ യേശുവിനോടുകൂടി മരിക്കുകയും ഉയര്‍ക്കുകയും ചെയ്യുന്ന ഒരാളിനു നല്ലകള്ളന്റെ പ്രത്യാശയാണുവേണ്ടതു .                    (ഈ പ്രതീകങ്ങളൊന്നും മനസിലാക്കാന്‍ സാധിക്കാത്തപെന്തക്കോസ്തു പോലുള്ളസെക്റ്റുകാര്‍ക്കു ആറ്റില്‍ ചാടിച്ചു മുങ്ങി പങ്ങണമെന്നു പറയും അതു വെറും ഉപരിപ്ലവമായ ചിന്തയാണു )


പ്രത്യാശ.


നവീകരണത്തില്‍കൂടിപ്രത്യാശയിലേക്കോ പ്രത്യാശയൈല്കൂടി നവീകരണത്തി ലേക്കോ വരേണ്ടിയിരിക്കുന്നു. നല്ലകള്ളനില്‍ നാം കാണുന്നതു അവനില്‍ ഇതു രണ്ടുമുണ്ടായി. 


സഖേവൂസിന്റെ ഭവനത്തിലും മാനസാന്തരവും നവീകരണവും , പ്രത്യാശയും ഒക്കെ കാണാന്‍  സാധിക്കുന്നു. ആ കള്ളന്‍ എങ്ങനെയാണു നല്ല കള്ളനായതു ? മാനസാന്തരത്തോടൂകൂടി അവനില്‍ ഉണ്ടായിരുന്ന കള്ളത്തരങ്ങളെല്ലാം പൂര്ണമായും അവന്‍ ഉപേക്ഷിച്ചു. അവന്‍ വലിയപ്രത്യാശയുള്ളവനായി തീര്ന്നു അവന്‍റെ മാനസാന്തരം യേശു അംഗീകരിച്ചു. 


(സഖേവൂസിന്റെ മാനസാന്തരം അംഗീകരിച്ചതുപോലെ )


അവന്‍  ഇനിയും കള്ളനല്ല. അവന്‍ ഒരു പുണ്യാളന്‍ ആണു അതിനു മനുഷ്യന്‍ കൊടുത്തപേരാണു നല്ലകള്ളന്‍.




ക്രിസ്തുവില്‍ ജീവിക്കേണ്ടവര്‍ !

" അവന്‍റെ മരണത്തിനു സദ്രിശമായ ഒരു മരണത്തില്‍ നാം അവനോടു ഐക്യ്പ്പെട്ടവരായെങ്ങ്കില്‍ അവന്‍റെ പുനരുദ്ധാനത്തിനു സദ്രുശ്യ്മായ ഒരു പുനരുദ്ധാനത്തിലും അവനോടു ഐക്യ്പ്പെട്ടവരായിരിക്കും ... നമ്മിലെ പഴയമനുഷ്യന്‍ അവനോടുകൂടിക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയമല്ലോ ? " ( രോമാ 6: 5-6 )

" അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍ " ( റോമാ.6:11 ) .  അതെ ഇനിയും നമ്മള്‍ ക്രിസ്തുവില്‍ ജീവിക്കേണ്ടവരാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...