Saturday, 4 August 2018

യേശു ഏകരക്ഷകന്‍

മരണത്തിനു മുന്‍പും മരണശേഷവും യേശു അപ്പസ്തോലന്മാരെ കൂടെ ഇരുത്തി പഠിപ്പിക്കുന്നു.
"പീ‍ഡാനുഭവത്തിനുശേഷം നാല്പതു ദിവസത്തേക്കു യേശു അവരുടെ ഇടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. "
മൂന്നു വര്ഷം കൂടെ കൊണ്ടു നടന്നു പഠിപ്പിച്ചു.പിന്നെ ഉയര്‍പ്പിനു ശേഷം 40 ദിവസം അവരുടെ ഇടയില്‍ തന്നെ തന്നെ കാണിച്ചും ,തെളിവുകള്‍ നല്കിയും അവരെ വചനത്തില്‍ ശക്തിപ്പെടുത്തി. എന്നിട്ടു പറഞ്ഞു നിംഗള്‍ ജറുശലേം വിട്ടു പോകരുതു.
അധികം താമസിയാതെ പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവില്‍ സ്നാനം ഏള്‍ക്കും. അതുകഴിഞ്ഞു ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാനാണു അവരോടു പറഞ്ഞതു.
സഭയുടെ അടിത്തറയായ അപ്പസ്തോലന്മാരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതില്‍ യേശു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ അവരെ ഒന്നിച്ചുകൂട്ടി പത്തുദിവസം കാത്തിരുന്നതു പരിശുദ്ധ കന്യാമറിയമാണു.
മനുഷ്യാവതാരത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രാധാന്യം എന്തു ?
മനുഷ്യസ്രിഷ്ടി.
"ദൈവം മനുഷ്യനെ സരള ഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ സങ്കീര്ണ പ്രശ്നങ്ങള്‍ അവന്‍റെ സ്വന്തം സ്രിഷ്ടിയാണു. " ( സഭാ പ്ര. 7 : 29 )
മനുഷ്യന്‍ അനുസരണക്കേടു കാണിച്ചപ്പോള്‍ ,പാപം ചെയ്തപ്പോള്‍ അവന്‍ ദൈവത്തില്‍ നിന്നും അകന്നു. ദൈവത്തിനു പുറം തിരിഞ്ഞു. കാരണം പാപത്തിനും ദൈവത്തിനും അടുത്തിരിക്കാന്‍ പറ്റില്ല. അവിടെ ഡൈവേര്‍ഷന്‍ ഉണ്ടാകും.

പാപം ഉള്ളിടത്തു, അശുദ്ധിയുള്ളിടത്തു ദൈവത്തിനു വസിക്കാന്‍ പറ്റില്ല. അതിനാല്‍ മനുഷ്യാവതാരത്തിനു ആവ്ശ്യമായ " സ്ത്രീ " ജന്മ പാപത്തില്‍ നിന്നും കര്മ്മ പാപത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവളായിരിക്കണം .ദൈവക്രുപ നിറഞ്ഞവളായിരിക്കണം .
അതാണു ദൈവദൂതന്‍ അവളോടു പറഞ്ഞതു
" ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി.കര്ത്താവു നിന്നോടു കൂടെ "
അവള്‍ കര്ത്താവിന്‍റെ അമ്മയാണു.
സ്ത്രീകളില്‍ അനുഗ്രഹീതയുമാണു . എന്നു പറഞ്ഞതു ഏലിശഎത്താണു. പരിശുദ്ധാത്മാവില്‍ നിറഞ്ഞാണു ഇതു ഉത്ഘോഷിച്ചതു.
ചുരുക്കത്തില്‍ അവള്‍ യേശുവിനു ജനിക്കാന്‍ തക്കപാത്രമായിരുന്നു. അതു പിതാവിന്‍റെ നിശ് ചയവുമായിരുന്നു.
കത്തോലിക്കാ സഭയുടെ വിശ്വാസം .
യേശുവാണു ഏകരക്ഷകന്‍
പിതാവിലേക്കുള്ള വാതില്‍ യേശു മാത്രമാണു.
പിതാവു ആകര്ഷിച്ചിട്ടല്ലാതെ ആരും പുത്രന്‍റെ അടുക്കലേക്കോ ,പുത്രനില്‍ കൂടിയല്ലാതെ ആരും പിതാവിലേക്കോ കടക്കുന്നില്ല.
ചുരുക്കത്തില്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഏക മദ്ധ്യസ്ഥന്‍ യേശു മാത്രമാണു.
പിന്നെ പരിശുദ്ധകന്ന്യാമറിയവും, മറ്റു പരിശുദ്ധന്മാരും മധ്യസ്ഥരായി കരുതുന്നതോ ? അവര്‍ മാധ്യസ്തരാണോ ?
അവരും മാദ്ധ്യസ്ഥരാണു. അവര്‍ പിതാവിനോടല്ല യേശുവിനോടാണു മാധ്യസ്ഥം യാചിക്കുന്നതു. കാരണം ആര്‍ക്കും യേശുവില്‍ ക്കൂടിയല്ലാതെ പിതാവിലേക്കു കടന്നു വരാന്‍ പറ്റില്ല.
കാനായ്ഇലെ കല്ല്യാണത്തിനു മറിയം നേരിട്ടു ഒന്നും ചെയ്തില്ല. " അവന്‍ പറയുന്നതു ചെയ്യുക. "
അവന്‍ പറയുന്നതുപോലെ തന്നെ ചെയ്യണം .അമ്മയുടെ മാധ്യസ്ഥവും പുത്രനോടാണു. ആര്‍ക്കെങ്കിലും ആവശ്യ്മുണ്ടെങ്കില്‍ അമ്മയെയോ മറ്റു മധ്യസ്ഥന്മാരെയോ സമീപിക്കാം .അതു അവരവരുടെ മാത്രം തീരുമാനമാണു.
ദൈവം ജോബിന്‍റെ കൂട്ടുകാരോടു പറഞ്ഞതു " ജോബു നിംഗള്‍ക്കു വേണ്ടി പ്രാര്ത്ഥിച്ചാല്‍ ഞാന്‍ നിങ്ങളുടെ പാപം ക്ഷമിക്കാം " അവര്‍ നേരിട്ടു പറഞ്ഞിട്ടു ഒരു കാര്യവുമില്ല.
ചിലര്‍ പ്രാര്ത്ഥിച്ചാല്‍ ദൈവം കേള്‍ക്കില്ല. നിന്‍റെ കൈകള്‍ രക്ത പങ്കിലമാണു നീ കൈകള്‍ ഉയര്ത്തുമ്പോള്‍ ഞാന്‍ മുഖം മറക്കും .
എന്നാല്‍ വിശുദ്ധന്മാരുടെ പ്രാര്ത്ഥന ദൈവസന്നിധിയില്‍ വേഗം എത്തുന്നു.
"ദൂതന്‍റെ കയ്യില്‍ നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കു ഉയര്ന്നു." ( വെളി.8:4 )
ചുരുക്കത്തില്‍ മാധ്യസ്ഥ പ്രാര്ത്ഥനക്കും വിലയുണ്ടു.

Friday, 3 August 2018

They broke bred at home

They broke bred at home !
മനുഷ്യരക്ഷക്കു പ്രഥമവും പ്രധാനവുമായതു വി.കുര്‍ബാന ( അപ്പം മുറിക്കല്‍ ) മാത്രം !
കാലാകാലങ്ങളില്‍ സഭയില്‍ ആത്മനവീകരണത്തിനു സഹായിക്കാന്‍ പല ഭക്തഭ്യാസങ്ങള്‍ നിലവില്‍ വന്നു . എന്നാല്‍ ഇതൊന്നും ബലിക്കു പകരമാകില്ല.
" Day by day , as they spent much time together in the temple, they broke bred at home and ate their food with glad and generous hearts . " ( Act.2:46 )
അവര്‍ ഏകമനസോടെ താല്‍പര്യപൂര്വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചു കൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹ്രുദയ ലാളിത്യത്തോടും ആഹ്ളാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കു ചേരുകയും ചെയ്തിരുന്നു.
ഭവനം തോറുമുള്ള അപ്പം മുറിക്കല്‍ അതു മാറ്റിവെച്ചിട്ടു ,മറ്റു ഭക്താഭ്യാസത്തിനു പ്രസക്തിയില്ല, മനുഷ്യജീവിതത്തെ സഹായിക്കുന്ന ഘടകങ്ങളാണു ഭക്താഭ്യാസങ്ങള്‍.
പക്ഷേ പാപമോചനവും രക്ഷയും വിശുദ്ധകുര്‍ബാനയില്‍ മാത്രം !
ദിവ്യബലിക്കു രണ്ടാം സ്ഥാനം കൊടുക്കുന്ന കൂട്ടര്‍ !
ദിവ്യബലിയില്‍ ക്കൂടി സംബന്ധിക്കുവാന്‍ സമയം ഇല്ലാത്തവര്‍ , നൊവേനക്കു മാത്രം വന്നുപോകുന്നവര്‍ മനസിലാക്കുന്നില്ല ബലിയില്‍ ക്കൂടി മാത്രമേ രക്ഷയുള്ളുവെന്നു.
ബലിയില്ലാത്ത സ്ഥലങ്ങളില്‍
ബലി അര്‍പ്പിക്കാന്‍ വൈദീകനോ ,അനുവാദമോ ഇല്ലാത്ത സ്ഥലങ്ങള്‍ ഉണ്ടാകാം ( അറബി രാജ്യങ്ങളില്‍ ) അവിടെ വിശ്വാസികള്‍ ഒന്നിച്ചുകൂടി പ്രാര്ത്ഥിക്കുകയും ,മറ്റു ഭക്താഭ്യാസങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഇടയില്‍ ദൈവം ശക്തമായി പ്രവര്ത്തിക്കും അതില്ക്കൂടി രക്ഷ ലഭിക്കുകയും ചെയ്യും. ദൈവം കരുണാമയന്‍ ആണു.
വി.കുര്‍ബാനയെന്നാല്‍ ?
ക്രിസ്തീയ ജീവിതത്തിന്‍റെ ഉറവിടവും മകുടവുമാണു.
വി.കുര്‍ബാനയെന്നതു മിശിഹായില്‍ പൂര്‍ത്തിയായ രക്ഷാകര രഹസ്യങ്ങളുടെ പുനരവതരണമാണു.
യേശു പറഞ്ഞു ഇതെന്‍റെ ഓര്മ്മക്കായി ചെയ്യുവിന്‍ .എന്നു ശിഷ്യന്മാരോടു പറഞ്ഞുകൊണ്ടാണു സെഹിയോന്‍ മാളികയില്‍ വെച്ചു യേശു വി,കുര്‍ബാന സ്ഥാപിച്ചതു .( ലൂക്കാ.22: 19 - 20 )
യേശുവിന്‍റെ ഈ കല്‍പന ശിരസാവഹിച്ചുകൊണ്ടു ആദിമ സഭാ സമൂഹം അപ്പം മുറിക്കല്‍ ശിസ്രൂഷ നടത്തിയിരുന്നു .ബലിയും വിരുന്നുമായ വി.കുര്‍ബാന. ഇതു തിരുസഭയില്‍ ഇടമുറിയാതെ ഇന്നു ആഘോഷിക്കുന്നു. സഭയെ രൂപപ്പെടുത്തുകയും പടുത്തുയര്ത്തുകയും ചെയ്യുന്നതു വി.കുര്‍ബാനയാണു.അതിനാല്‍ വി. കുര്‍ബാനയെ മാറ്റിവെച്ചിട്ടു ഒരു ഭക്താഭ്യാസവും സഭയില്‍ ഇല്ല.
ചുരുക്കം .
യേശു മാത്രം ഏകരക്ഷകന്‍ .
മാലാഖാമാരോ, പരിശുദ്ധ കന്യാമറിയമോ, ശുദ്ധിമാന്മാരോ,ശുദ്ധിമതികളോ ഒക്കെ രക്ഷക്കു നമ്മേ സഹായിക്കും എന്നാല്‍ അവരാരും രക്ഷകരല്ല.
യേശുവും,അവിടുത്തെ ബലിയും മാത്രം രക്ഷാകരം . ബാക്കിയുള്ള ഭക്താഭ്യാസങ്ങളൊക്കെ സഹായകരം മാത്രം. അതിനാല്‍ ബലിയില്‍ സംബധിക്കാതെ നൊവേനയിലോ ,മറ്റു ഭക്തക്രിത്യങ്ങലിലോ മാത്രം സംബന്ധിക്കുന്നതു രക്ഷാകരമല്ല .
ദൈവത്തിനു മഹത്വം . ! ആമ്മീന്‍ !

Thursday, 2 August 2018

വിലക്കു വാങ്ങപ്പെട്ടമനുഷ്യര്‍

മനുഷ്യര്‍ അവരുടെ സ്വന്തമല്ല അവര്‍ വിലക്കു വാങ്ങപ്പെട്ടവരാണു. രക്തം മോചനദ്രവ്യമായി നല്കിയാണു മനുഷ്യനെ സ്വതന്ത്രനാക്കിയതു .
എല്ലാമനുഷ്യരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണു.അതിനു സഹായകരമായ വിധത്തില്‍ ഓരോരുത്തര്‍ക്കും വിവിധങ്ങളായ വരദാനങ്ങളാണു ലഭിച്ചിരിക്കുന്നതു.
ഒരുവനു ലഭിച്ച വരദാനമല്ലായിരിക്കാം അപരനു ലഭിച്ചിരിക്കുന്നതു.
അതിനാല്‍ വിളിയനുസരിച്ചാണു ജീവിക്കേണ്ടതു.
ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ചു ഓരോരുത്തരും ജീവിതം നയിക്കണം.അതിനാല്‍ ഏതു അവസ്ഥയില്‍ നാം വിളിക്കപ്പെട്ടോ ആ അവസ്ഥയില്‍ ദൈവത്തോടൊത്തു നില നില്ക്കണം .
വിശുദ്ധന്മാരുടെ ജീവിതം കോപ്പിയടിക്കരുതു . ( ഫ്രാന്സീസ് പാപ്പാ പറയുന്നു. )
എല്ലാവര്‍ക്കും ഫ്രാന്സീസ് സേവ്യര്‍ ആകാന്‍ പറ്റില്ല. എല്ലാവര്‍ക്കും മദര്‍ തെരേസയാകാന്‍ പറ്റില്ല.
എല്ലാവര്‍ക്കും അല്ഫോന്സാമ്മയാകാന്‍ പറ്റില്ല.
കാരണം ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വിളി വ്യത്യസ്ഥമാണു.വിളിക്കു അനുസരിച്ച ടെക്സ്റ്റു ബുക്കാണു ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നതു, അതിനാല്‍ ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ചോദ്യാവലിയും വ്യത്യസ്ഥമാണു,അപ്പോള്‍ കോപ്പി അടിച്ചാല്‍ ഉത്തരം തെറ്റും.
ഫ്രാന്സീസ് പാപാ പരയുന്നു വിശുദ്ധന്മാരുടെ ജീവചരിത്രം വായിക്കാം പക്ഷേ അവരുടെ ജീവിതം കോപ്പിയടിക്കരുതു. കാരണം അവരുടെ വിളി ആയിരിക്കില്ല മറ്റൊരാള്‍ക്കു ലഭിച്ചിരിക്കുന്നതു.
ഒരാള്‍ കണക്കു പരീക്ഷ എഴുതുന്നു. അടുത്തിരിക്കുന്നയാളുടെ ചോദ്യക്കടലാസ് ബയോളജിയുടേതാണു .അപ്പോള്‍ അടുത്തിരുന്നു കണക്കു ചെയ്യുന്ന ആളിന്‍റെ ഉത്തരക്കടലാസ് കോപ്പിയടിച്ചാല്‍ ? ഒരു മാര്‍ക്കു പോലും ലഭിക്കില്ല.
അതിനാല്‍ പുണ്ണ്യാളന്മാരുടെ ജീവ ചരിത്രം വായിച്ചു അതില്‍ നിന്നും ഉത്തേജനം സ്വീകരിച്ചു നിന്‍റെ വിളിക്കനുസരിച്ചു വേണം ജീവിക്കുവാന്‍.
അതിനാല്‍ ഞാന്‍ എന്തു ചെയ്യണം ? ഞാന്‍ ഏതു അവസ്ഥയില്‍ വിളിക്കപ്പേട്ടു ? എന്‍റെ വിളി എന്താണു ? അതിനാണു ഞാന്‍ പ്രത്യുത്തരം കൊടുക്കേണ്ടതു.
അതിനാല്‍ നമ്മുടെ വിളിയുടെ നിലനില്പ്പിനുവേണ്ടി നാം പ്രാര്ത്ഥിക്കണം .വിളിയോടു വിശ്വസ്ഥത പുലര്ത്തണം . അതിനു നമ്മില്‍ വളരേണ്ട പുണ്ണ്യങ്ങള്‍
1) വിശ്വാസം
2) പ്രത്യാശ
3 ) സ്നേഹം
ഇതില്‍ മൂന്നാമത്തേതാണു സര്വ്വതോല്ക്രുഷ്ടം ! കാരണം ദൈവം സ്നേഹമാണെല്ലോ ?
നാം ഓരോരുത്തരും ദൈവത്തിന്‍റെ ആലയമാണെന്നും നമുക്കു മറക്കാതിരിക്കാം .
" നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ? ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍ ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണു .
ആ ആലയം നിങ്ങള്‍ തന്നെ ." ( 1കോറ. 3 :16 - 17 )

Wednesday, 1 August 2018

പരിഛേദനവും മാമോദീസായും

പരിഛേദനം പുതിയ നിയമത്തില്‍ സ്നാനമാണു.
ഇസഹാക്കിനു 8 ആം ദിവസവും, ഇസ്മായേലിനു 13 ആം വയസിലും പരിഛേദനം.
ക്രിസ്തുവില്‍ പരിച്ഛേദനം സ്വീകരിച്ചവര്‍ ക്രിസ്ത്യാനികള്‍ !
" ദൈവത്ത്വത്തിന്‍റെ പൂര്ണതമൂഴുവന്‍ അവനില്‍ മൂര്ത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടേയും ,അധികാരങ്ങളുടേയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്ണതപ്രാപിച്ചിരിക്കുന്നതു.അവനില്‍ നിങ്ങളും പരിഛേദനം സ്വീകരിച്ചിരിക്കുന്നു. കൈകളാല്‍ നിര്‍വ്വഹിക്കുന്ന പരിഛേദനമല്ല, ശരീരത്തിന്‍റെ അധമവാസനകളെ നിര്മാര്‍ജനം ചെയ്യുന്ന ക്രിസ്തുവിന്‍റെ പരിഛേദനം .ജ്ഞാനസ്നാനം വഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു ; മരിച്ചവരില്‍ നിന്നു അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പ്രവര്ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. " കൊളോ.2:9 - 12 )
പ്രഘോഷണാധികാരം .
" നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാസ്രിഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ .വിശസിച്ചു സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും ( മര്‍ക്കോ.16: 15 - 16 )
അങ്ങനെയെങ്കില്‍ ശിശുക്കള്‍ക്കു സ്നാനം കൊടുക്കാമോ ?
വിശ്വസിച്ചു സ്നാനം സ്വീകരിക്കണം .അതില്‍ മാറ്റം ഇല്ല എന്നാല്‍ ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ വിശ്വസിച്ചാല്‍ ഫലം ലഭിക്കുമോ ?
ലഭിക്കുമല്ലോ !
മോനിക്കാ തന്‍റെ മകനുവേണ്ടി 30 വര്ഷം പ്രാര്ത്ഥിച്ചപ്പോള്‍ അത്ഭുതം കണ്ടു.
ഭക്തരായ പലസ്ത്രീകളും അവരുടെ ഭര്ത്താക്ക്ന്മാര്‍ക്കുവേണ്ടി ഉപവാസത്തിലും, പ്രാര്ത്ഥനയിലും കണ്ണീരോടെ ചിലവഴിച്ചിട്ടു ഫലം കണ്ടതായി എനിക്കു അറിയാം .
അവിശ്വാസികളായ ,തെറ്റിപോയ മക്കളെ, വിശ്വസിച്ചു പ്രാര്ത്ഥിച്ചു വിശ്വാസത്തിലേക്കു കൊണ്ടു വന്ന അമ്മമാരും ഉണ്ടു .
ബൈബിളില്‍.
യേശു ഇരുന്ന വീടിന്‍റെ മേല്ക്കൂര പൊളിച്ചു തളര്‍വാ ദരോഗിയെ കട്ടിലോടെ യേശുവിന്‍റെ മുന്‍പിലേക്കു ഇറക്കിയപ്പോള്‍ അവരുടെ വിസ്വാസം കണ്ടു തളര്‍വാ ദരോഗിയുടെ പാപങ്ങള്‍ കഷമിക്കുകയും രോഗം സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു.
സിനഗോഗു അധികാരിയുടെ മകള്‍ക്കു ജീവന്‍ നല്കുന്നതു മകളുടെ വിശ്വാസത്താലല്ല, പിന്നെയോ ജയ്റോസിന്‍റെ വിശ്വാസമാണു ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചതു.
നായിനിലെ വിധവയുടെ മകന്‍ ജീവന്‍ പ്രാപിച്ചതും അവന്‍റെ വിശ്വാസത്താലല്ല.
ഇതിന്‍റെയെല്ലാം ചുരുക്കം ഒരാളെ രക്ഷിക്കാന്‍ മറ്റൊരാളുടെ വിശ്വാസത്തിനും കഴിയും.
എന്നാലും ഇത്ര ചെറുപ്പത്തിലെ വേണോ ?
ഇസഹാക്കു ജനിച്ചു എട്ടാം ദിവസമാണു ദൈവകല്പനയനുസരിച്ചു അവനെ അബ്രാഹം പരിഛേദനം ചെയ്തതു.
"കുഞ്ഞു പിറന്നിട്ടു എട്ടാം ദിവസം ദൈവകല്പനപ്രകാരം അബ്രഹാം അവനു പരിഛേദനം നടത്തി " ( ഉല്പ.21: 4 )
എന്നാല്‍ ഇസ്മായേലിനെ പരിഛേദനം ചെയ്തതു 13ആം വയസിലായിരുന്നു. ഇന്നും പലരും ആറ്റിലും ഒക്കെ പോയി മുക്കുന്നതു ഏതാണ്ടു 13 ആം വയ്സിലൊ മറ്റൊ ആണു . ഇന്നാല്‍ ഇസഹാക്കിന്‍റെ പ്രായത്തിലാണു ,8 ദിവസം കഴിഞ്ഞു സഭ സ്നാനത്തിനായി കുഞ്ഞുങ്ങളെ ഒരുക്കുന്നതു.
അന്നു അവരുടെ മാതാപിതാക്കളോ ,തലതൊട്ടപ്പനൊ ,അമ്മയോ കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റു പറയുന്നു. പിന്നെ ഈ കുഞ്ഞു വളര്ന്നു കഴിഞ്ഞാല്‍ വിശ്വാസം ഏറ്റു പറയുന്നുണ്ടോ ? ഉണ്ടൂ . ആയിരം ,ആയിരം പ്രാവശ്യം വിശ്വാസം ഏറ്റുപറയുന്നു. ഒരു ദിവസം കുറഞ്ഞതു രണ്ടൂ പ്രാവശ്യമെങ്കിലും വിശ്വാസം ഏറ്റുപറയുന്നു. വീടുകളില്‍ യാമപ്രാര്ത്ഥനയിലും, പള്ളിയില്‍ വി,കുര്‍ബാനക്കും വിശ്വാസം ഏറ്റുപറയുന്നു.
എന്നാല്‍ ആറ്റില്‍ മുങ്ങുന്നവര്‍ ആ ഒറ്റപ്രാവശ്യമേ വിശ്വാസം ഏറ്റു പറയുന്നുള്ളു.
പ്രിയപ്പെട്ടവരെ നമുക്കു ഒരു കയ്യില്‍ വേദപുസ്തകവും ,മറ്റേകയ്യില്‍ സഭയുടെ വേദപഠനപ്പുസ്ത്കവും പിടിക്കാം .സഭ പറയുന്നതനുസരിച്ചു മുന്നേറാം .
ആമ്മീന്‍ ! ആമ്മീന്‍ ! ആമ്മീന്‍ !!!

Tuesday, 31 July 2018

നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

നിങ്ങള്‍ അദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും " ( മത്താ.6:33 )
പ്രിയപ്പെട്ടവരെ ഇഹത്തിലെ മഹത്വം അന്വേഷിച്ചു നടക്കുന്നവര്‍ക്കു ഇതു ബുദ്ധിമുട്ടാകാനാണു സാദ്ധ്യത.
യേശു പറഞ്ഞു കലപ്പമേല്‍ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍ എനിക്കു യോഗ്യനല്ലെന്നു . എന്നാല്‍ ആ വാചകം സ്വജീവിതത്തില്‍ പകര്ത്തുന്നവര്‍ കുറവാണോ ? ധാരാളം ആളുകള്‍ കലപ്പയില്‍ കൈ വെച്ചിട്ടു തിരിഞ്ഞു വീട്ടിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണം കൂടുന്നോ ? അതാണോ കൈയില്‍ കിട്ടുന്നതെല്ലാം വീട്ടിലേക്കു കടത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം കൂടുന്നതു ? അതുകാരണം ഒരിടത്തും സമാധാനമില്ല. എങ്ങനെ അല്പം സമ്പാദിക്കാമെന്നുള്ള പരക്കം പാച്ഛിലില്‍ പലതും മറക്കുന്നു ,ദൈവവചനം തന്നെ മറക്കുന്നു.
പത്രോസ് അപ്പസ്തോലന്‍ പറയുന്നു നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണു.
ഭൌതീകമായ വെള്ളിയോ സ്വര്ണമോ കൊടുത്തു വീണ്ടെടുക്കുന്നതു ഭൌതീക ജീവിതത്തിലേക്കാണു, ഭൌതീകതക്കുവേണ്ടിയാണു . എന്നാല്‍ മനുഷ്യര്‍ വീണ്ടെടുക്കപ്പെട്ടത് ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടാണു.
" പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വ്യര്ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതു നസ്വരമായ വെള്ളിയോ സ്വര്ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവെല്ലോ .കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടത്രേ. ( 1പത്രോ.1:18 - 19 )
സഹോദരന്മാരേ ,സഹോദരികളേ , ഇതില്‍ നിന്നും നാം എന്തു മനസിലാക്കണം ?
നശ്വരമായ ഈ ജീവിതത്തിനുവേണ്ടിയായിരുന്നെങ്കില്‍ യേശു തന്‍റെ രക്തം കൊടുത്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നൊ ?
ഇല്ലെന്നു നമുക്കറിയാം . പിന്നെന്തിനുവേണ്ടിയാണൂ ?
അനശ്വരമായ ഒരു ജീവിതത്തിനു വേണ്ടി , നിത്യമായ ഒരു
ജീവിതത്തിനുവേണ്ടിയാണെല്ലോ അവിടുന്നു നമ്മേ വീണ്ടെടുത്തതു . അതു മനസിലാക്കിയാല്‍ നാം നസ്വരമായ ഈ സമ്പത്തിന്‍റെ പുറകെ നാം ഓടുമോ ?
ഇഹലോകജീവിതത്തില്‍ സമ്പത്തു നമുക്കു ആവശ്യമാണു.പക്ഷേ അനര്ഹമായതൊ ,അന്യായമായോ ,അന്യനു സ്വന്തമായിരിക്കുന്നതൊ ഒരിക്കലും നാം കൈവശപ്പെടുത്തരുതു. ന്യായമായി നാം സമ്പാദിക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ല ഇല്ലാത്തവര്‍ക്കും അ്തു പങ്കു വയ്ക്കാനായിട്ടാണു ദൈവം ഈ സമ്പത്തു എന്നെ ഏള്‍പ്പിച്ചതെന്നു നാം മറ ക്കാതിരിക്കണം .അതാണു അഗാപ്പേ .ക്രിസ്തീയസ്നേഹം !
ഇതിനെക്കുറിച്ചു പത്രോസ് അപ്പസ്തോലന്‍ പറയുന്നതു കേട്ടാലും .
സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹ്രുദയ പൂര്വകമായും ഗാഡ്ഡ്മായും പരസ്പരം സ്നേഹിക്കുവിന്‍ ! " ( 1 പത്രൊ.1:22 )
സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും നമുക്കു ദൈവത്തെ കാണാം . യോഹന്നാന്‍ പറയുന്നു :-
" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ; എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും " ( 1യോഹ. 4:12 )
അതിനാല്‍ പ്രിയപ്പെട്ടവരെ ! നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

Monday, 30 July 2018

എറ്റവും വലിയ യോഗ്യത

അയോഗ്യതയെ കുറിച്ചുള്ള ബോധ്യമാണു ഏറ്റവും വലിയ യോഗ്യത
യേശു ഉയര്ത്തെഴുനേറ്റിട്ടു അവര്‍ക്കു പ്രത്യക്ഷപ്പെട്ടിട്ടു പോലും വിശ്വസിക്കാതിരുന്ന അപ്പസ്തോലന്മാരാണോ ഏറ്റവും വലിയ അവിശ്വാസികള്‍ ?
അവരുടെ അവിശ്വാസത്തെയും ഹ്രുദയകാഠിന്ന്യത്തെയും യേശു കുറ്റപ്പെടുത്തി. ശാസിക്കുന്നുണ്ടൂ . എന്നിട്ടും യേശു അവരെയാണു സുവിശേഷപ്രഘോഷണ ദൌത്യം ഏള്‍പ്പിക്കുന്നതു .(മര്‍ക്കൊ.16 : 14 - 15 )
എന്താണു ഇതിന്‍റെ രഹസ്യം ?
ഇതു അവര്ണനീയമാണു. വലിയ അല്ഭുതമാണു ! വി.കുര്‍ബാനയുടെ അത്ഭുതമാണു ഞാന്‍ കാണുന്നതു .
അത്താഴമേശയിലാണു വി.കുര്‍ബാനയുടെ സ്ഥാപനം നാം ആദ്യം കാണുന്നതു. പിന്നെ എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ ഭക്ഷണമേശയിലും .പിന്നെ ഇവിടെയും ഭക്ഷണമേശയില്‍ തന്നെയാണു അത്ഭുതം !!!
"പിന്നീടു അവര്‍ പതിനൊന്നു പേര്‍ ഭക്ഷണത്തിനു ഇരിക്കുമ്പോള്‍ അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു." ( മര്‍ക്കോ.16:14 )
ഇവിടെ അവരുടെ അയോഗ്യതയെക്കുറിച്ചു അവരെ ബോധ്യപ്പെടുത്തിയിട്ടു .കുര്‍ബാനയുടെ ശക്തി അവര്‍ക്കു നല്കികൊണ്ടു അവരെ യോഗ്യരാക്കിയിട്ടാണു ദൌത്യം ഏള്‍പ്പിക്കുന്നതു.
യോഹന്നാന്‍ 20: 22 - 23 ല്‍ യേശു അവരെ തന്‍റെ ദൌത്യം ഭരമേല്പ്പിക്കുന്നതിനു മുന്‍പു അകര്‍ക്കു പരിശുദ്ധാത്മാവിനെ നല്കികൊണ്ടാണു കെട്ടാനും അഴിക്കാനും പാപങ്ങള്‍ മോചിക്കാനും ഒക്കെയുള്ള അധികാരം കൊടുക്കുന്നതു. പിതാവു യേശുവിനെ അയച്ചതുപോലെ യേശുവും അവരെ അയക്കുന്നു.
യേശു യോഗ്യരെയല്ല തിരഞ്ഞെടുത്തതു അയോഗ്യരെ തിരഞ്ഞെടുത്തിട്ടു യോഗ്യരാക്കുന്നതായിട്ടാണു കാണുന്നതു.
ഏശയയെ തിരഞ്ഞെടുക്കുമ്പോള്‍ അശുദ്ധിയുള്ള അധരങ്ങള്‍ ഉള്ളവനായിരുന്നു എന്നാല്‍ വി.കുര്‍ബാനയുടെ സാദ്രിശമായ തീകട്ട അധരങ്ങളെ സ്പര്‍ശിച്ചിട്ടു യോഗ്യനാക്കിമാറ്റിയിട്ടാണു ദൌത്യം നല്കുന്നതു.
നമുക്കും അന്നുടെ അയോഗ്യതയെ ക്കുറിച്ചു ബോധവാനാകാന്‍ ശ്രമിക്കാം . ആമ്മീന്‍

Sunday, 29 July 2018

മോചന ദ്രവ്യമായ യേശുവിന്‍റെ തിരു രക്തം !

" നിങ്ങള്‍ അദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും " ( മത്താ.6:33 )
പ്രിയപ്പെട്ടവരെ ഇഹത്തിലെ മഹത്വം അന്വേഷിച്ചു നടക്കുന്നവര്‍ക്കു ഇതു ബുദ്ധിമുട്ടാകാനാണു സാദ്ധ്യത.
യേശു പറഞ്ഞു കലപ്പമേല്‍ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍ എനിക്കു യോഗ്യനല്ലെന്നു . എന്നാല്‍ ആ വാചകം സ്വജീവിതത്തില്‍ പകര്ത്തുന്നവര്‍ കുറവാണോ ? ധാരാളം ആളുകള്‍ കലപ്പയില്‍ കൈ വെച്ചിട്ടു തിരിഞ്ഞു വീട്ടിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണം കൂടുന്നോ ? അതാണോ കൈയില്‍ കിട്ടുന്നതെല്ലാം വീട്ടിലേക്കു കടത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം കൂടുന്നതു ? അതുകാരണം ഒരിടത്തും സമാധാനമില്ല. എങ്ങനെ അല്പം സമ്പാദിക്കാമെന്നുള്ള പരക്കം പാച്ഛിലില്‍ പലതും മറക്കുന്നു ,ദൈവവചനം തന്നെ മറക്കുന്നു.
പത്രോസ് അപ്പസ്തോലന്‍ പറയുന്നു നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണു. ഭൌതീകമായ വെള്ളിയോ സ്വര്ണമോ കൊടുത്തു വീണ്ടെടുക്കുന്നതു ഭൌതീകജീവിതത്തിലേക്കാണു,ഭൌതീകതക്കുവേണ്ടിയാണു . എന്നാല്‍ മനുഷ്യര്‍ വീണ്ടെടുക്കപ്പെട്ടത് ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടാണു.
" പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വ്യര്ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതു നസ്വരമായ വെള്ളിയോ സ്വര്ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവെല്ലോ .കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടത്രേ. ( 1പത്രോ.1:18 - 19 )
സഹോദരന്മാരേ ,സഹോദരികളേ , ഇതില്‍ നിന്നും നാം എന്തു മനസിലാക്കണം ?
നശ്വരമായ ഈ ജീവിതത്തിനുവേണ്ടിയായിരുന്നെങ്കില്‍ യേശു തന്‍റെ രക്തം കൊടുത്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നൊ ? ഇല്ലെന്നു നമുക്കറിയാം . പിന്നെന്തിനുവേണ്ടിയാണൂ ? അനശ്വരമായ ഒരു ജീവിതത്തിനു വേണ്ടി , നിത്യമായ ഒരു ജീവിതത്തിനുവേണ്ടിയാണെല്ലോ അവിടുന്നു നമ്മേ വീണ്ടെടുത്തതു . അതു മനസിലാക്കിയാല്‍ നാം നസ്വരമായ ഈ സമ്പത്തിന്‍റെ പുറകെ നാം ഓടുമോ ?
ഇഹലോകജീവിതത്തില്‍ സമ്പത്തു നമുക്കു ആവശ്യമാണു.പക്ഷേ അനര്ഹമായതൊ ,അന്യായമായോ ,അന്യനു സ്വന്തമായിരിക്കുന്നതൊ ഒരിക്കലും നാം കൈവശപ്പെടുത്തരുതു. ന്യായമായി നാം സമ്പാദിക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ല ഇല്ലാത്തവര്‍ക്കും അ്തു പങ്കു വയ്ക്കാനായിട്ടാണു ദൈവം ഈ സമ്പത്തു എന്നെ ഏള്‍പ്പിച്ചതെന്നു നാം മറ ക്കാതിരിക്കണം .അതാണു അഗാപ്പേ .ക്രിസ്തീയസ്നേഹം !
ഇതിനെക്കുറിച്ചു പത്രോസ് അപ്പസ്തോലന്‍ പറയുന്നതു കേട്ടാലും .
" സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹ്രുദയ പൂര്വകമായും ഗാഡ്ഡ്മായും പരസ്പരം സ്നേഹിക്കുവിന്‍ ! " ( 1 പത്രൊ.1:22 )
സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും നമുക്കു ദൈവത്തെ കാണാം . യോഹന്നാന്‍ പറയുന്നു :-
" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ; എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും " ( 1യോഹ. 4:12 )
അതിനാല്‍ പ്രിയപ്പെട്ടവരെ ! നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...