Wednesday, 26 April 2017

വി.തോമ്മാശ്ളീഹാ !

നസ്രാണിക്രിസ്ത്യാനികളുടെ പിതാവു !

യേശുവും പരിശുദ്ധ അമ്മയും കഴിഞ്ഞാല്ഒന്നാം സ്ഥാനം കൊടുക്കേണ്ടതു നമ്മുടെ പിതാവായ വി. തോമ്മാശ്ളീഹായിക്കാണു .

വിതോമ്മാശ്ളീഹായാണു നമ്മുടെ പിതാവു !

ഏറ്റവും വലിയ പ്രാര്ത്ഥനയാണു വി.ബലി (കുര്ബാന )

നൊവേനക്കു പോകുന്നതു തെറ്റല്ല .
പക്ഷേ ബലിയില്സംബംന്ധിക്കാതെ നൊവേനക്കു മാത്രം പോകുന്നതു ശരിയല്ല. .

നാം പ്രാര്ത്ഥിക്കേണ്ടതു കാര്യസാധ്യത്തിനല്ല
പിന്നെയോ ദൈവതിരു ഹിതം നിറവേറാനാണു.
അതുകൊണ്ടു യാചന പ്രാര്ത്ഥന വേണ്ടെന്നല്ല.

എന്റെ ഹിതമല്ല അങ്ങയുടെ തിരുഹിതം നിറവേറട്ടെയെന്നു പറയാന്നമുക്കു ആകണം !


തലമറന്നു എണ്ണതേക്കുന്നവര്‍ ?
ചെയ്യുന്നതില്എന്തെങ്കിലും തെറ്റുണ്ടെന്നു ഒരിക്കലും മനസിലാക്കാത്തവര്‍ !

തോമ്മാശ്ളീഹായിക്കു കൊടുക്കേണ്ട ബഹുമാനം കൊടുക്കാതെ കാര്യ സാധ്യത്തിനുവേണ്ടി ,വി. യൂദാശ്ളീഹായിക്കും, വി. അന്തോണീസ് പിതാവിനും, വി.ഗീവര്ഗീസ് സഹദായിക്കും ബഹുമാനവും ആദരവും കൊടുക്കുമ്പോള്അവര്എന്തെങ്കിലും തെറ്റു ചെയ്തെന്നു അവര്ക്കു തോന്നില്ല, തെറ്റാണെന്നു ഞാനും പറയുന്നില്ല. തോമ്മാശ്ളീഹായെ മറന്നിട്ടു അധവാ അന്നു ഒരു കുര്ബാനക്കുപോലും പോകാതെ മറ്റുളളവരുടെ നൊവേനക്കും മറ്റും പോകുന്നതു തല മറന്നു എണ്ണ തേക്കുന്നതിനു തുല്ല്യമാണു.

അച്ചന്മാരുടെ നമസ്കാരത്തില്ഇപ്രകാരം പറയുന്നു.

മുഖശോഭയോടെ പത്രോസിന്റെ കൂടെ തോമ്മാശ്ളീഹായും മഹത്വത്തിന്റെ ദിനത്തില്യേശുവിന്റെ മുന്പില്വന്നു തന്റെ സഭയെ കാണിച്ചിട്ടു നീ എന്നേ ഭരമേല്പിച്ച മക്കള്ഇതാ എന്നു പറയുമെന്നു .(മര്തോമ്മാ നസ്രാണികളെയാണു തോമ്മാശ്ളീഹാ കാണിക്കുന്നതു )

ഞാനോര്ക്കുകയായിരുന്നു മുഖകാന്തിയോടെ നില്കുന്ന തന്റെ സഭയേ കാണിക്കുമ്പോള്തലകുനിച്ചു മറ്റോരുകൂട്ടരേയും കാണിക്കില്ലേ ? ഇവരാണു സഭയില്നിന്നും തെറ്റിപോയ മൌലീകവാദികളെന്നും പറഞ്ഞു ഒരു കൂട്ടരേ കൂടികാണിക്കുമെന്നു ഞാന്ചിന്തിക്കുന്നു. അതു പ്രാര്ത്ഥനയില്ഇല്ല.

യൂറോപ്പില്സുവിശേഷം എത്തുന്നതിനുമുന്പു ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്തന്നെ ഭാരതത്തില്സുവിശേഷം അറിയിച്ചവനാണു തോമ്മാശ്ളീഹാ. മറ്റു അപ്പസ്തോലന്മാരേക്കാള്കൂടുതല്ദൂരം താണ്ടിയവനും ഉയിര്ത്ത യേശുവിനെ ആദ്യമായി ദൈവമായി പ്രഖ്യാപിച്ചവനും നമ്മുടെ പിതാവായ തോമ്മാശ്ളീഹായാണു . അദ്ദേഹത്തെ മറന്നാല്തലമറന്നു എണ്ണതേക്കുന്നതിനു തുല്ല്യം കുറ്റകരമാണു


Cosmic Disorders at the time of the death of Jesus

യേശുവിന്റെ മരണം ഒരനുസ്മരണം !

പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം സമയത്തെ Cosmic Disorders ആണു. കുരിശില്കിടന്നു മരിക്കുന്നതു പ്രപന് കര്ത്താവാണെന്നു മനസിലാക്കിയ പ്രപന്ചം അതിന്റെ പാകപ്പകര്ച്ചയില്ക്കൂടി അതു വെളിവാക്കുന്നു.

സൂര്യന്അതിന്റെ പ്രകാശത്തെ മറക്കുന്നു .

പാറകള്പിളര്ന്നു !

ഭൂകമ്പം ഉണ്ടായി !

കല്ലറകള്പിളര്ന്നു ആത്മാക്കള്പുറത്തുവന്നു

പ്രക്രുതിയില്വലിയ ചലനങ്ങള്ഉണ്ടായി.

ദൈവാലയത്തിലെ മറ മുകള്മുതല്അടിവരെ രണ്ടായി കീറിപ്പോയി.

ഇത്രയും കാര്യങ്ങള്പറഞ്ഞതു മറ്റൊരു കാര്യം പറയാനായിട്ടാണു .

എന്താണു കാര്യം ?

സാധാരണ പള്ളികളില്പ്രദിക്ഷണം നടത്തുന്നതു ആന്റ്റി ക്ളോക്കുവയിസിലാണു. അതായതു പള്ളിക്കകത്തുനിന്നും വടക്കേ വാതിലില്ക്കൂടി പുറത്തേക്കു ഇറങ്ങി പടിഞ്ഞാറോട്ടു നടന്നു പള്ളിക്കു ചുറ്റി തെക്കേവാതിലില്ക്കൂടി അകത്തുകയറും .

യേശുവിനെ കുരിശില്തൂക്കാന്കൊണ്ടുപോകുന്നതിന്റെ ഓര്മ്മക്കായി നടത്തുന്ന പ്രദിക്ഷണം എതിര്ദിശയിലാണു. കാരണം അന്നു നടന്ന Cosmic disorder കാണിക്കാനാണു.

പ്രദിക്ഷണം . തെക്കേ വാതിലില്ക്കൂടി ( വിപരീതദിശ ) ഇറങ്ങി പടിഞ്ഞാട്ടു നടന്നു പള്ളിക്കു വലം വെച്ചു വടക്കേവാതിലില്കൂടി ഉള്ളില്പ്രവേശിക്കും.

സാധാരണ റാസക്കു വളരെ ആഘോഷമായി കുടകള്‍ .മേക്കട്ടി ,മര്ബഹാസകള്‍ ,എല്ലാം ഉപയോഗിക്കും എന്നാല്അതിനു വിപരീതമായി ഒന്നും ഉപയോഗിക്കാതെയുള്ള പ്രദിക്ഷണമാണു നടത്തുക. ചുരുക്കത്തില്എല്ലാത്തിനും വിപരീതമായ രീതിയില്ദുഖപൂര്ണമായ വിലാപയാത്രയായിരുന്നു.

എന്നാല്കബറടക്കം വലിയ ആഘോഷമായിരുന്നു.

അന്നു യേശുവിനെ അടക്കിയപ്പോള്

100 റാത്ത്ല്സുഗന്ധഗ്രവങ്ങള്ഉപ്യോഗിച്ചു .
അരേയും ഒരിക്കലും അടക്കിയിട്ടില്ലാത്ത പുതിയ കല്ലറ
പുത്തന്ശീലകള്ആഘോഷമായ കബറടക്കമായിരുന്നു

അതിന്റെ ഓര്മ്മക്കായി ഇന്ന് പള്ളിക്കകത്തുകൂടി നടത്തുന്ന പ്രദിക്ഷണത്തില്

പള്ളിയില്ഉള്ള ഏറ്റവും വിലകൂടിയ തിരുവസ്ത്രം വൈദീകനും അതുപോലെ എല്ലാശൂസ്രൂഷകരും നല്ല ശുസ്രൂഷകുപ്പായവും അണിയുന്നു.
പള്ളിയില്ഉള്ള എല്ലാ മണികളും അടിക്കുന്നു. മര്ബഹാസയും ചെറിയ മണികളും ഉപയോഗിക്കുന്നു. വളരെ ശ്രേഷ്ടമായ കബറടക്കം നല്കുന്നു. കച്ചയും സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുന്നു. പ്രദിക്ഷണം 2 ക്ളോക്കുവൈസും ഒരു ആന്റ്റീ ക്ളോക്കുവൈസും കബറടക്കത്തിനു ഉപയോഗിക്കുന്നു.

ഇതു പലര്ക്കും അറിഞ്ഞുകൂടായിരിക്കും അതിനാണു വിവരണം എഴുതിയതു .ഞാന് എഴുതിയതു മലങ്കര സഭയിലെ കാര്യമാണെന്നു മറക്കരുതു


അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...