Saturday 11 August 2018

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ?

ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ.

കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്മാരുടെ പടം ഇട്ടിട്ടു അവരുടെ പീഡനങ്ങളെ ക്കുറിച്ചു ഇട്ട പോസ്റ്റു വളരെ വേദനാജനകമാണു. അതിന്‍റെ ചരിത്ര പശ്ചാത്തലത്തിലേക്കോ ,ന്യായാന്യായങ്ങളിലേക്കോ ,അതിന്‍റെ വാസ്തവികതയിലേക്കോ ഞാന്‍ കടക്കുന്നില്ല.

ഇതു അവിശ്വാസികള്‍ക്കും, നിരീശ്വരവാദികള്‍ക്കും, സാത്താന്‍ സേവകര്‍ക്കും മുതലെടുക്കാന്‍ വീണു കിട്ടിയ അവസരമാണു. സഭയെ താറടിക്കാനും, അവിശ്വാസികളെ വളര്ത്താനും ,കൂദാശകളുടെ വില ഇടിച്ചു കാണിക്കാനുമേ ഇതു സഹായിക്കൂ .
" കുമ്പസരക്കൂടു ഒരിക്കലും ഒരു പീഡനമുറി ആകരുതു . നേരേ മറിച്ചു ദൈവത്തിന്‍റെ കരുണ മനുഷ്യനു അനുഭവിക്കാന്‍ കഴിയുന്ന വേദി ആയിരിക്കണം " ഫ്രാന്സീസ് പാപ്പായുടെ വാക്കുകളാണു   ഇതു.   ( സുവിശേഷത്തിന്‍റെ സന്തോഷം n .44 )

എന്നു പറഞ്ഞാല്‍ കുമ്പസാരക്കൂട്ടില്‍ നിന്നും ലഭിക്കുന്ന വിവരം മറയാക്കികൊണ്ടു ഒരു തുടര്‍ പീഡനത്തിനു അതു ഒരിക്കലും വഴി വയ്ക്കുവാന്‍ പാടില്ല. തുടര്‍ പീഡനം നടന്നുവെന്നാണു  ആ പോസ്റ്റില്‍ അവര്‍ വിവരിച്ചിരിക്കുന്നതു. അതു വാസ്ഥവമാണെങ്കില്‍ വലിയ അപരാധമാണു. കാരണം കുമ്പസാരകൂട്ടിലെ വൈദീകന്‍ ദൈവത്തിന്‍റെയും സഭാസമൂഹത്തിന്‍റെ യും പ്രതിനിധിയാണു. കുമ്പസാരത്തിലൂടെ ഓരോവ്യക്തിയും യേശുവും തമ്മിലുള്ള കണ്ടുമുട്ടലാണു നടക്കുന്നതു. പാപമോചനാധികാരം യേശു നല്കിയിരിക്കുന്നതു തന്‍റെ ശ്ളീഹന്മാര്‍ക്കും, അവരുടെ പിന്‍ഗാമികള്‍ക്കുമാണു. ഈ ശ്ളൈഹീകപിന്തുടര്‍ച്ച പൌരോഹിത്യ കൂദാശയിലൂടെയാണു തുടരുന്നതു. പാപങ്ങളുടെ ബന്ധിക്കലും മോചനവും നടക്കുന്നതു സത്യസ്ന്ധമായി പാപങ്ങള്‍ ഏറ്റു പറയുമ്പോഴാണു. ഗൌരവമായ പാപത്തിന്‍റെ മോചനത്തിനു ഇതു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒന്നാണു  എന്നു പൌരസ്ത്യകാനോന്‍ നിയമം 720 ലും, പാശ്ച്യാത്യകാനന്‍ നിയമം 960 ലും കാണാം .

കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന വൈദികന്‍ യേശുവിന്‍റെ പ്രതിനിധിയാണു. അദ്ദേഹം ഒരു പാപിയെ കാണുന്നതു യേശു കാണുന്നതുപോലെയും, യേശു കേള്‍ക്കുന്നതുപ്പ്ലെയും, ആയിരിക്കണം യേശുവിനെപ്പോലെ അദ്ദേഹവും ഒരു കരുണാമയനായിരിക്കണം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളോടും, പാപിനിയായ സ്ത്രീയോടു യേശു പ്രവര്ത്തിച്ചതുപോലെ മാത്രമേ കുമ്പസാരക്കൂട്ടിലെ വൈദികനും പ്രവര്ത്തിക്കാവൂ. യേശു ഒരിക്കലും അവരെ പാപം ചെയ്യാന്‍ ക്ഷണിക്കുകയോ അവരെ വളക്കാന്‍ ശ്രമിക്കുകയോ പാപത്തില്‍ വീഴുകയോ,വീഴിക്കുകയോ ചെയ്തില്ല.

ഇതിനു വിപരീതമായി ചെയ്തുവെന്നാണു കഴിഞ്ഞദിവസത്തെ പോസ്റ്റില്‍ കണ്ട ആരോപണം .ഒരിക്കലും അങ്ങനെ ഉണ്ടാകാന്‍ പാടില്ല. ഇനിയും അങ്ങനെ ഉണ്ടായി എന്നകാരണത്താല്‍ സഭയേയും അനുരഞ്ജനകൂദാശയേയും തള്ളിപ്പറയുന്നതില്‍ അര്ത്ഥമില്ല. "എലിയെ തോല്പ്പിച്ചു അരും  ഇല്ലം ചുടില്ലെല്ലോ ? "  അങ്ങനെ ചെതിട്ടൂണ്ടെങ്കില്‍ അവര്‍ ശിക്ഷാര്ഹര്‍ തന്നെയാണു. അവരുടെ മെത്രാനും സഭയും അതിന്‍റെ ഗൌരവം മനസിലാക്കി പ്രവര്ത്തിക്കുമെന്നു പ്രതീക്ഷിക്കാം !

അനുരഞ്ജന കൂദാശയെക്കുറിച്ചു അല്പം വിശദമായി

കുമ്പസാരമെന്ന കൂദാശക്കു ഇന്നത്തെ രൂപവും ഭാവവും വന്നതു നൂറ്റാണ്ടു കളിലൂടെയാണു.

ദൈവത്തിനു മാത്രം കഴിയുന്ന പാപമോചനം മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുവില്‍ ക്കൂടി സാധ്യമായി യെന്നു ആദിമസഭ വിശസിച്ചു. പാപങ്ങള്‍ ക്ഷമിക്കുവാന്‍ മനുഷ്യപുത്രനു അധികാരമുണ്ടെന്നു തളര്‍വാദരോഗിയുടെ പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടു യേശു തെളിയിച്ചു. ( മര്‍ക്കോ.2:1 - 12 )

അദിമസഭയില്‍ പാപങ്ങളുടെ ഏറ്റു പറച്ചില്‍ പലരീതിയില്‍ നടന്നിരുന്നു. നാലാം നൂറ്റാണ്ടോടു കൂടി ആരംഭിച്ച  പരസ്യപ്രായശ്ചിത്തം ( public penance) വളരെ കഠിനവും കാലതാമസവും ഉള്ളതായിരുന്നു. അതിനാലാകാം ആറാം നൂറ്റാണ്ടോടുകൂടി തുടങ്ങിയ രഹസ്യ കുമ്പസാരത്തിനു പ്രിയമേറി . പൌരസ്ത്യാ സന്യാസാശ്രമങ്ങളില്‍ നിന്നാണു രഹസ്യ കുമ്പസാരത്തിന്‍റെ തുടക്കം. പിന്നീടു അതു ഐറീഷ മിഷനറിമാരിലുടെ യൂറോപ്പിലും, തുടര്ന്നു ലോകത്തിന്‍റെ വിവിധഭാഗങ്ങളിലും പ്രചരിക്കാന്‍ തുടങ്ങി.

15ആം നൂറ്റാണ്ടോടുകൂടി കുമ്പസ്അരത്തിന്‍റെ കൌദാശിക സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ ദൈവശാസ്ത്രപഠനങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ തെന്ത്രോസ് സുനഹദോസ് ( 1545 - 1563 ) കുമ്പസാരത്തിന്‍റെ കൌദാശിക സ്വഭാവവും ദൈവശാസ്ത്രവും വ്യക്തമായി പഠിപ്പിച്ചു.

കുമ്പസാരം യേശു സ്ഥാപിച്ച ഒരു കൂദാശയാണെന്നും അതു സഭയുടെ ഒരു കണ്ടുപിടുത്തമല്ലെന്നും  ഈ കൌണ്സില്‍ ഊന്നിപ്പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൌണ്സിലും കുമ്പസാരത്തിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

പൌരസ്ത്യ സഭകളില്‍ പാപത്തെ ആത്മാവിന്‍റെ രോഗമായും, അനുതാപത്തെ ഈ രോഗത്തിന്‍റെ  ആത്മീയ ഔഷധമായും ,കുമ്പസാരക്കരനെ ആത്മാവിന്‍റെ ഭിഷ്ഗ്വരനായും കാണുന്ന രീതി പൌരസ്ത്യ ദൈവശാസ്ത്ര ചിന്തകളില്‍ ശക്തമാണു. സഭാപിതാക്ക്ന്മാരുടെ പ്രബോധനങ്ങളിലും, ആരാധനാക്രമപ്രാര്ത്ഥനകളിലും ശിക്ഷണക്രമങ്ങളിലും ഇതു കാണാവുന്നതാണു.
മാമോദീസായില്‍ ന്മുക്കു ലഭിച്ചതും എന്നാല്‍ പാപത്തോടെ നമുക്കു നഷ്ടപ്പെട്ടതുമായ ക്രുപയുടെ വസ്ത്രം യേശു നമ്മേ വീണ്ടും ധരിപ്പിക്കുന്നു.

അനുരജ്ജനകൂദാശ പരികര്മ്മം ചെയ്യുന്ന വേദിയാണെല്ലോ കുമ്പസാരക്കൂടു. കുമ്പസാരക്കൂടു ഏതെങ്കിലും തരത്തിലുള്ള പീഡനത്തിനു ആരെങ്കിലും ഉപയോഗിച്ചാല്‍ അവര്‍ക്കു ഹാ കഷ്ടം !

അനുരഞ്ജനകൂദാശക്കു എത്തുന്ന ഒരു അര്ഥി ആരാണെന്നും അയാളുടെ ശരീരഘടന എന്തെന്നും, ഒന്നും നോക്കേണ്ട ചുമതല ഒരു വൈദീകനു ഉണ്ടാകേണ്ടതില്ല. കഴിയുന്നതും കണ്നടച്ചു ഇരിക്കുന്നതാണു നല്ലതു. ഒരു ലൈഗീകപാപം ഏറ്റുപറയുന്ന ഒരു സ്ത്രീയോടു ,എന്താപ്രായം ? എത്ര കുട്ടികളുണ്ടു, ഒറ്റക്കാണോ താമസം ? ആരംഭം എങ്ങനെ ആയിരുന്നു. പിന്നെ എന്തൊക്കെ ചെയ്തു ഇങ്ങനെയൊക്കെയുള്ല ചോദ്യങ്ങള്‍ ഒഴിവാക്കണം . ചിലരോഗികളായ വൈദീകരാണു സഭക്കും , വൈദീകഗണത്തിനും ,എതിരായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം   

( ഇതിലെ ആശയങ്ങള്‍ " കാരുണ്യാനുഭവം ആരാധനയില്‍ "  നിന്നും എടുത്തതാണു. )

Friday 10 August 2018

ഗീവര്‍ഗീസ് എന്ന പയ്യന്‍ പിന്നീടു മര്‍ ഈവാനിയോസ്

മാവേലിക്കര പണിക്കരുവീട്ടില്‍ തോമ്മസ് പണിക്കരുടേയും അന്നമ്മയുടേയും മകനായി 1882 സെപ്റ്റംബെര്‍ 21 നു ജനിച്ചു. പിതാവിന്‍റെ ഒരു സഹോദരനായ സഖറിയാ കത്തനാര്‍ യാക്കോബായിലെ ഒരു അവിവാഹിതനും ദയറാക്കാരനുമായിരുന്നു.അദ്ദേഹത്തെപ്പോലെ ഒരു സന്യാസജീവിതം നയിക്കാന്‍ കൊച്ചു ഗീവര്‍ഗീസും ആഗ്രഹിച്ചിരുന്നു.

പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞു ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി 1890 നു ശേഷം കൊട്ടയം എംഡി. സെമിനാരി ഹൈസ്കൂളില്‍ ചേര്ന്നു. 1899 ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്ത്തിയാക്കി.

9 - 1 - 1900  ല്‍ പുലിക്കോട്ടില്‍ മാര്‍ ദിയന്യാസിയൂസ് അദ്ദേഹത്തെിനു ഡീക്കന്‍ പട്ടം കൊടുത്തു. എന്നിട്ടു  കോട്ടയത്തു സി.എം.സ് കോളജില്‍ പഠനം തുടരാന്‍ ഡീക്കനു അദ്ദേഹം  അനുവാദം കൊടുത്തു. പിന്നീടു അദ്ദേഹത്തെ മഡ്രാസ് ക്രിസ്ത്യന്‍ കോളജിലേക്കു വിട്ടു. അദ്ദേഹം അവിടെ നി ന്നു ബി.ഏ.യും തുടര്ന്നു അവിടെനിന്നു എം.എ.ഡിഗ്രി  1907 ല്‍ ഡിസ്റ്റ്ംഷനോടെ കരസ്ഥമാക്കി.

അങ്ങനെ ഗീവര്‍ഗീസ് ശെമ്മാശന്‍ മദ്രാസില്‍ നിന്നും തിരികെയെത്തിയപ്പോള്‍ അദ്ദേഹത്തെ എം.ഡി.സെമിനാരി ഹൈസ്കൂളിന്‍റെ പ്രിന്സിപ്പലാക്കി. പിന്നീടു പരിമലവെച്ചു വട്ടശേരില്‍ തിരുമേനി 1908 ,സെപ്റ്റംബര്‍ 15നു വൈദീകപട്ടം കൊടുത്തു .പി.ടി. ഗീവര്‍ഗീസ് അച്ചന്‍ ,എം.എ.അച്ചനായിട്ടാണു അറിയപെട്ടതു. അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി മലങ്കരസഭയില്‍ വലിയ ഉണര്വുണ്ടായി. അദ്ദേഹത്തിന്‍റെ പരിശ്രമത്തില്‍ മലങ്കരസഭക്കു 1912ല്‍ ഒരു കാതോലിക്ക സിംഹാസനം സ്ഥാപിതമായി.

1913 മുതല്‍ 1919 വരെ കല്ക്കട്ടായില്‍ സെറാമ്പൂരില്‍ പ്രൊഫസറായി ജോലി ചെയ്തു . ഈ അവസരത്തില്‍ ഇന്‍ഡ്യന്‍ സന്യാസത്തെ ക്കുറിച്ചു പഠിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ഭാരതീയ സന്യാസരീതിയില്‍ ഒരു ക്രിസ്ത്യന്‍ സന്യാസക്രമത്തിനു അദ്ദേഹം രൂപം കൊടുത്തു. സെറാം പൂരില്‍ നിന്നും ജോലി രാജിവെച്ചു റാന്നി .പെരുന്നാട്ടില്‍ മുണ്ടന്മലയില്‍  1919 ,ആഗസ്റ്റു 15നു ബഥനി ആശ്രമം സ്ഥാപിച്ചു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതത്തില്‍ നിന്നും മലങ്കരസഭക്കു ആധ്യാത്മീകഉണര്‍വും, പ്രചോദനവും ലഭിക്കുകയുണ്ടായി. 1925 , ജനുവരിയില്‍ അദ്ദേഹം റമ്പാനായും , മേയ് ഒന്നിനു നിരണത്തുവെച്ചു ബ്ഥനിയുടെ മെത്രാനായും ഈവാനിയോസ് വാഴിക്കപെട്ടു. സ്ത്രീകള്‍ക്കു വേണ്ടി ഒരു മഠം 1925ല്‍ അദ്ദേഹം സ്ഥാപിച്ചു.

1926 ല്‍ പരുമലയില്‍ ചേര്ന്ന മലങ്കര സിനഡു മാര്‍ ഈവാനിയോസിനെ റോമിലെ ഹോളീ സീയുമായി  സ്മ്പര്‍ക്കം തുടങ്ങാനും കത്തോലിക്കാ കൂട്ടായ്മയിലേക്കു വരാനുള്ള സാധ്യ്തകളെപറ്റി ചര്‍ച്ചകള്‍ നടത്താനുമായി ഭരമേല്പ്പിച്ചു. എന്നാല്‍ റോമില്‍ നിന്നും ഇവരുടെ ആവശ്യങ്ങള്‍ ഒരു പരിധിവരെ അംഗീകരിച്ചു കഴിഞ്ഞപ്പോഴേക്കും വട്ടിപ്പണക്കേസ് വിജയിക്കയാല്‍ സിനഡു തീരുമാനത്തില്‍ നിന്നും സഭാനേത്രുത്വം പ്ന്മാറി . എന്നാല്‍ മാര്‍ ഈവാനിയോസ് അതില്‍ ഉറച്ചുനിന്നു. അതിനാല്‍ എല്ലാം ഉപേക്ഷിച്ചു മുണ്ടന്‍ മലയിലെ ബഥനി ആശ്രമത്തോ വിടപറഞ്ഞു. അങ്ങനെ ഈ വാനിയോസ് തിരുമേനിയും, തെയോഫിലോസ് തിരുമേനിയും, ജോണ്‍ അച്ചനും,  സമൂഹത്തിലെ മറ്റു അന്തേവാസികളോടും കൂടി വെണ്ണിക്കുളത്തു വന്നു താമസിച്ചു.

1930 ,സെപ്റ്റംബര്‍ 20 നു കൊല്ലം അരമനയിലെ ബെന്സിംഗര്‍ മെത്രാപ്പോലിത്തായുടെ മുന്‍പില്‍ വിശ്വാസം എറ്റുപറഞ്ഞു കത്തോലിക്കാ കൂട്ടായ്മയിലേക്കു കടന്നുവന്നു. അങ്ങനെ പതിനൊന്നാം പീയൂസ് മാര്‍പ്പായുടെ കാലത്തെ ഈ മലങ്കരകൂട്ടായ്മ ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു. 1932 ഏപ്രിലില്‍  മാര്‍പാപ്പായില്‍ നിന്നും പാല്ല്യവും സ്വീകരിച്ചു. " ക്രിസ്തോ പാസ്തോരും  പ്രിന്‍ചീപ്പി "  എന്ന ഭരണഘടനാ പരമായ അപ്പസ്തോലിക തിരുവെഴുത്തിന്‍ പ്രകാരം മലങ്കര കത്തോലിക്കാ ഹൈരാര്‍ക്കി സ്ഥാപിതമായി. തിരുവനന്തപുരം അതിരൂപതയില്‍ മാര്‍ ഈവാനിയോസ് തിരുമേനിയും ,തിരുവല്ല രൂപതയുടെ അധിപന്‍ തെയോഫിലോസ് തിരുമേനിയും ആയിരുന്നു.

നാലാം ചിറയില്‍ ബഥനിആശ്രംവും ,ബഥനി മഠവും ഉണ്ടായിരുന്നു.തിരുവല്ലയിലും ആശ്രമവും ,മഠവും ഉണ്ടായിരുന്നു. അനാഥ കുട്ടികള്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു.

Thursday 9 August 2018

ദൈവകാരുണ്ണ്യത്തെ പറ്റി മാര്‍ പാപ്പാമാര്‍ !


" സുവിശേഷത്തിന്‍റെ ഹ്രുദയസ്പന്ദനമായ കാരുണ്യത്തെ അറിയിക്കുക എന്ന കടമ സഭയെ ഏല്‍പ്പിച്ചിരിക്കുന്നു." ( MV 12 ) -- ഫ്രാന്സീസ് പാപ്പാ .
വി. ജോണ്‍ പോള്‍ പാപ്പായുടെ വാക്കുകള്‍ ഇതിലും ശക്തമാണു.
" സ്രഷ്ടാവിന്‍റെയും രക്ഷകന്‍റെയും ഏറ്റവും വിസ്മയനീയമായ വിശേഷണമായ കാരുണ്യത്തെ ഏറ്റുപറയുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോള്‍ സഭ യഥാര്ത്ഥ ജീവിതം നയിക്കുന്നു.അവള്‍ ജനങ്ങളെ രക്ഷകന്‍റെ കാരുണ്യത്തിന്‍റെ ഉറവിടത്തിലേക്കു അടുപ്പിക്കുമ്പോഴും അങ്ങനെ ചെയ്യുന്നു.ആ കാരുണ്യത്തിന്‍റെ കാര്യവിചാരവും വിതരണവും നടത്തുന്നതു അവളാണു. " ( DM 13 ).
പ്രിയപ്പെട്ടവരേ ! ദൈവത്തിന്‍റെ കാരുണ്യം പ്രത്യാശയിലേക്കു തുറക്കുന്ന വാതിലല്ലേ ? നമുക്കു അതിനാല്‍ പ്രത്യാശയോടെ ദൈവത്തിലേക്കു കണ്ണുകള്‍ ഉയര്ത്താം . ദൈവത്തിനു മഹത്വം ആമ്മീന്‍ !

Wednesday 8 August 2018

ജീവജലത്തിന്‍റെ അരുവി

യേശു പറഞ്ഞു " ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ .എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹ്രുദയത്തില്‍ നിന്നു ,വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ,ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും. അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെ പറ്റിയാണു. അതുവരേയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു.എന്തെന്നാല്‍ യേശു അതുവരേയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല. " (യോഹ.7:37 39 )
പ്രിയപ്പെട്ടവരേ ! നമ്മള്‍ ഓരോരുത്തരും വിശ്വസിച്ചു സ്നാനം എള്‍ക്കുമ്പോള്‍ യേശുവിന്‍റെ ദാനമായ പരിശുദ്ധാത്മാവിനെ നാം സ്വീകരിക്കുന്നു. അന്നു അതു വെറും ഒരു തീപ്പൊരിപോലെ വളരെ ചെറുതാകാം. എന്നാല്‍ അതിനെ ഉജ്വലിപ്പിക്കുമ്പോള്‍ ആണു അതു വലിയ ജ്വാലയായി ,വലിയ അരുവിയായി, രൂപാന്തരപ്പെടുക, എങ്കില്‍ ശിശുപ്രായത്തില്‍ നാം സ്നാനം സ്വീകരിക്കുമ്പോള്‍ നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നുണ്ടോ?
ഉണ്ടു .നമുക്കു വേണ്ടി നമ്മുടെ രക്ഷിതാക്കള്‍ (തലതൊടുന്നവര്‍ ) വിശ്വാസം ഏറ്റു പറയുമ്പോഴും അവിടെ യേശുവിന്‍റെ ആത്മാവു പ്രവര്ത്തിക്കുന്നു. പിന്നെ നമുക്കു അറിവാകുംപ്പോള്‍ ദിവസേന നമ്മള്‍ വിശ്വാസം ഏറ്റു പറയുമ്പോള്‍ അന്നു ലഭിച്ച ആത്മാവു ഉജ്വലിപ്പിക്കപ്പെടുന്നു.
ആദ്യം വൈദികന്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ ശിരസില്‍ വെള്ളം ഒഴിച്ചു സ്നാനം തരുമ്പോഴും , ,നെറ്റിയിലും ,ശരീരത്തിലും തൈലം പുരട്ടി കുരുശുവരച്ചു അഭിഷേകം നല്കുമ്പോഴും നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. അതു ഒരു ആരംഭം മാത്രം .ഒരു ചെറിയ അരുവിയുടെ ഉറവിടം മാത്രം . ആ അരുവി ഒഴുകി ഒഴുകി ഒരു വലിയ അരുവിയായി ,ഒഴുമ്പോള്‍ പലകൈവഴിയില്‍ നിന്നും ചെറിയ ചെറിയ അരുവികളിലെ ജലം ഇതിലേക്കു വന്നു ,അതു ഒരു മഹാഅരുവിയായി ,ഒരു ജലാശയമായി രൂപാന്തരപ്പെടും .
അദ്യം കാല്പൊത്ത നനയാനുള്ലവെള്ളം ,പിന്നെ മുട്ടിനു താഴെ, അതും കഴിഞ്ഞു മുട്ടോളം വെള്ലം, പിന്നെ മുട്ടിനു മുകളില്‍, അതു കഴിഞ്ഞു അരയോളം ,പിന്നെ നെന്‍ചോളം ,പിന്നെ കഴുത്തോളം പിന്നെ വലിയ ജലാശയം . ഇതു തന്നെയല്ലേ നാം എസക്കിയേല്‍ 47 ല്‍ വായിക്കുക, ( എസ.47 : 1 - 7 )
പിന്നെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയായി. അവിടെ പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനമാണു നാം കാണുക,

Tuesday 7 August 2018

ബഥനി ആശ്രമത്തിന്‍റെ ശതാബ്ധി 15th Aug.2019.(സ്ഥാപനം 15 - 8 - 1919 )

ബഥനിയും മാര്‍ ഈവാനിയോസ് തിരുമേനിയും !

അടുത്ത വര്ഷം (15th Aug. 2019 ) ബഥനിയുടെ ശതാബ്ധി !

ഇന്നലെ ഒരു ഓര്‍ത്തഡോക്സ് സഹോദരന്‍ ചോദിച്ചു എന്താണു പുനരൈക്യം. ? മാര്‍ത്തോമ്മാശ്ളീഹായുടെ കാലം മുതല്‍ ഇവിടെ ഉണ്ടായിരുന്നതു ഓര്‍ത്തഡോക്സ് സഭയാണല്ലോയെന്നു ?

സങ്കടം തോന്നി പാവത്തിന്‍റെ പറച്ചില്‍കേട്ടു. ഇപ്പോള്‍ പ്രചരിക്കുന്നതു കള്ളകഥകളാണെല്ലോയെന്നു ഓര്‍ത്തുപോയി.

ഒന്നോരണ്ടോ നൂറ്റാണ്ടു കഴിയുമ്പോള്‍ കെ.പി.യോഹന്നാന്‍റെ സഭക്കാരും പറയും അവരുടെസഭ തോമ്മാശ്ളീഹാല്‍ സ്ഥാപിതമാണെന്നു .

അല്പം പിറകോട്ടു പോയിചിന്തിച്ചാല്‍

ഇവിടെ യാക്കോബായാ ഒര്ത്തഡോക്സ് സഭ കൂനന്‍ കുരിശ് സത്യത്തിനു മുന്‍പു ഉണ്ടായിരുന്നെങ്കില്‍ കൂനന്‍ കുരിശ സത്യത്തിനുശേഷം ഒന്നാം മര്ത്തോമ്മായിക്കു ആരു പട്ടം കൊടുത്തു? അതിനു മുന്‍പു ഇവിടെയുണ്ടായിരുന്ന മെത്രാന്മാര്‍ ആരോക്കെയായിരുന്നു? 12 അചന്മാര്‍ എന്തിനു ഒന്നാം മര്ത്തോമ്മായിക്കു പട്ടം കൊടുക്കണം ?

കൂനന്‍ കുരിശ് സത്യം .............................. 1653 ജാനുവരി 3നു ( മട്ടാന്‍ചേരി )

പറമ്പില്‍ തോമ്മസ് അര്‍ക്കാദിയാക്കോനെ 12 വൈദികര്‍ ചേര്ന്നു അഹത്തള്ളാ ബാവാ യുടെ വ്യാജ കത്തോടെ ഒന്നാം മര്തോമ്മാ ..... 1653 മെയ് 22 നു

ഒന്നം പുനരൈക്യ ശ്രമം.......................... ഒന്നാം മര്തോമ്മയുടെ കാലത്തു.

യാക്കോബായാക്കാരുടെ ആഗമനം ......

മാര്‍ ഗ്രീഗോറിയോസിനെ ഡച്ചുകാര്‍ കേരളത്തിലെത്തിച്ചു .......................1665 ല്‍.

(യാക്കോബു ബുര്‍ദാന യാക്കോബയാ സഭ സ്ഥാപിക്കുന്നതു എവുത്തിക്കുസിന്‍റെ അനുയയിയളെ ചേര്ത്തു 431 ലെ എഫേസൂസ് സുനഹദോസിനു ശേഷം )

ഗ്രീഗോറിയോസ് മര്തോമ്മായിക്കു പട്ടം കൊടുക്കാതെ 1670ല്‍ കബറടങ്ങി(പറവൂര്‍ )

മാര്തോമ്മായുടെ കൂടെയുണ്ടായിരുന്നവര്‍ ഗ്രീഗോറിയോസ് മെത്രാന്‍ കൊണ്ടുവന്ന പുത്തന്‍ കുര്‍ബാനയും മറ്റും അംഗീകരിച്ചതിനാല്‍ യാക്കോബായാക്കാരെ പുത്തന്‍കൂറുകാരെന്നു വിളിച്ചു

രണ്ടാം മര്തോമ്മാ..................... 1670 ല്‍

മൂന്നാം മര്തോമ്മ .......................1685 ല്‍ (രണ്ടാം പുനരൈക്യശ്രമവും നടന്നു )

നാലാം മര്തോമ്മ .................... 1688 ല്‍ (മൂന്നാം പുനരൈക്യശ്രമം )

അന്‍ചാം മര്തോമ്മാ ............... 1728 ല്‍ (നാലാം പുനരൈക്യ ശ്രമം )

ആറാം മര്‍തോമ്മ ......................1765 ല്‍ ഇദ്ദേഹം വിദേശമെത്രാന്മാരെ വരുത്തി ചെലവുകൊടുത്തുകൊള്ളാമെന്നും പറഞ്ഞു .പക്ഷേ പട്ടം കൊടുക്കാഞ്ഞതുകൊണ്ടു ചിലവുകൊടുത്തില്ല. കപ്പല്കാര്‍ കെയിസ് കൊടുത്തു ഗത്യന്തരമില്ലാതെ ആറാം മര്തൊമ്മയിക്കു അവര്‍ പട്ടം കൊടുത്തു. അങ്ങ്നെ ആറാം മര്തോമ്മാ മാര്‍ദീവന്യാസിയോസ് ഒന്നാമനായിതീര്ന്നു. 1772ല്‍ നിരണം പള്ളിയില്‍ വച്ചായിരുന്നു പട്ടം കൊട. എല്ലാ പട്ടവും കൊടുത്തു. അവസാനം മെത്രാന്‍ പ്ട്ടവും കൊടുത്തു.

അങ്ങനെ 1653 മുതല്‍ 1772 വരെ പട്ടം ഇല്ലതിരുന്ന പുത്തന്‍ കൂറുകാര്‍ യാക്കോബായാമെത്രാനില്‍ നിന്നും മെത്രാന്‍ പട്ടം ലഭിച്ചതോടുകൂടി യാക്കോബായാക്കാരായി രൂപാന്തരപ്പെട്ടു.

നിവ്രുത്തികേടുകൊണ്ടാണു ദീവന്ന്യാസോസിനെ വാഴിച്ചതു. അതു ഗ്രീഗോറിയോസ് തിരുമേനിക്കു സങ്ങ്കടമായതിനാല്‍ അദ്ദേഹം കാട്ടുമങ്ങാട്ടു കുര്യന്‍ റമ്പാനെ വരുത്തി അദ്ദേഹത്തെ മാര്‍ കൂറീലോസ് എന്നപേരില്‍ മെത്രാനായി വാഴിച്ചു (1772ല്‍ തന്നെ )ഇവരാണു തോഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ.

കരിയാറ്റില്‍ മല്പ്പാന്‍റെ സമയത്തു അന്‍ചാം പുനരൈക്യശ്ര്‍അമം നടന്നു.

ആറാം പുനരൈക്യ ശ്രമം .......................... 1791 ല്‍

1815 ല്‍ വട്ടി പണത്തിന്‍റെ പലിശ വാങ്ങി കോട്ടയം പഴയസെമിനാരി പണിതു.( പുലിക്കോട്ടു ഇട്ടൂപ്പു റമ്പാന്‍ )

മര്‍ദീനില്‍ രണ്ടു പാത്രിയര്‍ക്കീസന്മാര്‍ . അബദല്‍മിശിഹായും അബദുള്ളായു.

അബദുള്ളാ കത്തോലിക്കാസഭയിലേക്കു പോയ ആളായിരുന്നു. 1895 മുതല്‍ 1906 വരെ )അദ്ദെഹത്തിനു പാത്രിയര്‍ക്കാസ്ഥാനം കൊടു ക്കാമെന്നു പറഞ്ഞു തിരികെ കൊണ്ടുവന്നു അദ്ദേഹത്തെ പാത്രിയര്‍ക്കിസാക്കി. അബദല്‍മിശിഹായെ ബഹിഷ്കരികുകയും ചെയ്തു. (1906 ല്‍ )

ഈസമയത്താണു മലബാറില്‍ നിന്നും രണ്ടു റമ്പാന്മാര്‍ മെത്രാന്‍ പട്ടത്തിനു അവിടെക്കു ചെന്നതു . അവര്‍ സീനിയര്‍ പാത്രിയര്‍ക്കിസില്‍ നിന്നും പട്ടംസ്വീകരിക്കാതെ ജൂണീയര്‍ പാത്രിയര്‍ക്കീസില്‍ നിന്നും( അബ്ദുള്ളാ )മെത്രാന്‍ സ്ഥാനം സ്വീകരിച്ചു. മലബാറില്‍ തിരികെയെത്തി.( മാര്‍ ദീവന്യാസോസും മാര്‍ കൂറീലോസും )

അബ്ദുള്ളാപാത്രിയര്‍ക്കിസിന്‍റെ കേരള സന്ദര്‍ശനം ( 1910 ല്‍ )

പാത്രിയര്‍ക്കിസിനു മലങ്ങ്കരയില്‍ ഭൌതീകാധികാരവും ഉണ്ടെന്നു എഴുതി രജിസ്റ്റര്‍ ചെയ്തുകൊടൂക്കണമെന്നു പാത്രിയര്‍ക്കിസ് പറഞ്ഞതിനു ദീവന്യാസോസ് സമ്മതിച്ചില്ല, എന്നാല്‍ കൂറീലോസ് എഴുതികൊടൂത്തു. അതിനാല്‍ മാര്‍ ദീവന്യാസോസിനെ മുടക്കുകയും കൂറീലോസിനെ മലങ്ങ്കര മെത്രാനാക്കുകയും ചെയ്തു.

മെത്രാന്‍ കഷിയും ബാവാ കഷിയും

ദീവന്യാസോസിനെ അനുകൂലിച്ചവരെ മെത്രാന്‍ കഷിയെന്നും പാത്രിയര്‍ക്കീസിനെ അനുകൂലിച്ചവരെ ബാവാകഷിയെന്നും വിളിച്ചു അങ്ങ്നെ വീണ്ടും പിളര്‍പ്പുണ്ടായി.

മലങ്കരമെത്രാന്‍ സ്ഥാനത്തിനുവേണ്ടി മാര്‍ ദീവന്യാസിയോസും , മാര്‍ കൂറീലോസും തമ്മില്‍ മല്‍സരവും വ്യവഹാരവുമായി. ആദ്യ കാലങ്ങളില്‍ തിരുവിതാം കൂര്‍ ഹൈകോടതിയില്‍ മാര്‍ ദീവന്യഅസിയോസിനും കൂട്ടര്‍ക്കും തോല്വിയായിരുന്നു. പക്ഷേ ദീവന്യാസിയോസിന്‍റെ കൂടെ നിന്നിരുന്നതു ബുദ്ധിശാലിയും എം.എ. ക്കാരനുമായ പി.റ്റി.ഗീവര്‍ഗീസ് പണിക്കരച്ചനായിരുന്നു. അദ്ദേഹം വട്ടശേരില്‍ മാര്‍ ദീവന്യാസിയോസിന്‍റെ മുടക്കു അഴിക്കുന്നതിനും ഒരുകാതോലിക്കായെ വാഴിക്കുന്നതിനുമായി ഗവര്മേന്‍റൊല്‍ പുറത്താക്കപ്പെട്ട അബ്ദല്മിശിഹായെ കേരളത്തിലേക്കു വരുത്തി.ഒരു കാതോലിക്കാ സ്ഥാനം ഉണ്ടാക്കുന്നതിനു നിസ്ചയിച്ചു.

കാതോലിക്കാവാഴ്ച്ച

ബാവാ 1912ല്‍ കേരളത്തില്‍ എത്തി. മുറിമറ്റത്തുമാര്‍ ഈവാനിയോസിനെ ബസേലിയോസ് ഒന്നാമനെന്നപേരില്‍ പൌരസ്ത്യ കാതോലിക്കയായി വാഴിച്ചു. കൂടെ മൂന്നു മെത്രാന്മാരെയും വാഴിച്ചു.

മുടക്കപ്പെട്ട പാത്രിയര്‍ക്കീസ് വാഴിച്ച മെത്രാന്മാര്‍ക്കൊന്നും പട്ടം കിട്ടിയിട്ടില്ലെന്നു പാത്രിയര്‍ക്കിസന്മാര്‍ രേഖപ്പെടുത്തി എഴുതിയിട്ടുണ്ടു.

1925 മേയ 2അം തീയതി ബഥനിയുടെ സുപ്പീര്യറായഇരുന്ന ഗീവര്‍ഗീസ്റമ്പാനെ മാര്‍ ഈവാനിയോസെന്ന പേരില്‍ ബഥനി മെത്രാപോലീത്തയയി നിയമിച്ചു.

പരുമല സുനഹദോസ്

1925-ല്‍ പരുമലയില്‍ കൂടിയ സുനഹദോസ് മാര്‍ ഈവാനിയോസിനെ കത്തോലിക്കാസഭയുമായുള്ള പുനരൈക്യത്തിനുള്ള സാധ്യത ആരായാന്‍ നിയമിച്ചു. അതിനുള്ള എഴുത്തുകുത്തുകള്‍ എല്ലാം മാര്‍ ഈവാനിയോസാണു നടത്തിയതു. 1929ല്‍ ബഥനിയിലെ യാക്കോബച്ചനെ മാര്‍ തേയോഫിലോസെന്നപേരില്‍ മാര്‍ ഈവാനിയോസിന്‍റെ സഹായമെത്രാനായി നിയമിച്ചു.

മലങ്കര ഓര്ത്തഡോക്സ് സഭ

ഇങ്ങ്നെയിരിക്കെ 1926ല്‍ ദീവന്യഅസിയോസിന്‍റെ പാര്‍ട്ടിയില്‍ പെട്ട മാര്‍ ഗ്രീഗോറിയോസ് ഒരു യാക്കോബായ പള്ളി വയ്ക്കുവാനായി അനുവാദത്തിനു ഗവ.ല്‍ അപേക്ഷ കൊടുത്തു. മറ്റേ കഷിക്കാര്‍ അതിനെ എതിര്ത്തു. അവര്‍ക്കു യാക്കോബായാ പള്ളി വയ്ക്കാന്‍ അവകാശമില്ലെന്നു വാദിച്ചു. അങ്ങ്നെ അനുവാദം ലഭിച്ചില്ല. അതിനാല്‍ ഒരു ഓര്ത്തഡോക്സ് പള്ളിക്കായി അപേക്ഷിച്ചു. അനുവാദം ലഭിച്ചു. അന്നു മുതല്‍ ഒര്ത്തഡോക്സ്പള്ളികള്‍ പണിയിക്കുകയും ഓര്ത്തഡോക്സുകാരായി അറിയപ്പെടുകയും ചെയ്തു.

റൊമില്‍ നിന്നും അനുകൂലമായ അറിയിപ്പു ലഭിച്ചു. യാക്കോബായ പള്ളിക്രമങ്ങള്‍ ഉപയോഗിക്കാമെന്നും വിവാഹിതരായ അചന്മാരെ സ്വീകരിക്കമെന്നും ഇവര്‍ ആവ്ശ്യട്ടതു മിക്കതും അനുവദിച്ചുള്ള അറിയിപ്പുണ്ടായി.

ചിലരുടെ പിന്മാറ്റം

ഇത്രയുമായപ്പോഴേക്കും മാര്‍ ദീവന്യാസിയോസിന്‍റെ റിവിഷന്‍ അപ്പീലില്‍ അദ്ദേഹത്തിന്‍റെ മുടക്കു സ്വഭാവികനീതിപ്രകാരം അസാധുവാണെന്നു വിധിക്കുകയുണ്ടായി, ഈ അവസരത്തില്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടാല്‍ തങ്ങളുടെ കൈവശം ഉറപ്പിച്ചുകിട്ടിയിരിക്കുന്ന വസ്തുക്കള്‍ പ്രതിയോഗികള്‍ക്കു വിട്ടുകൊടുക്കേണ്ടിവരുമെന്നു ചിന്തിക്കയാല്‍ ഈ പുനരൈക്യത്തില്‍ നിന്നും വിട്ടുനില്ക്കണമെന്നു ദീവന്യാസിയോസ് തിരുമേനി നിര്‍ബന്ധിച്ചുതുടങ്ങി.

ധീരനായ സന്യാസി

ഭൌതീകവസ്തുക്കള്‍ വിട്ടുകൊടുക്കുന്നതിനു ദീവന്യാസിയോസ് തിരുമേനിക്കു ബുദ്ധിമുട്ടു തോന്നിയപ്പോള്‍ ബധനിയുടെ 400 എക്കര്‍ സ്ഥലവും അനുബന്ധസ്ഥാപനങ്ങളും ഉപേക്ഷിക്കാന്‍ തികഞ്ഞ സന്യാസിയായിരുന്ന മാര്‍ ഈവാനിയോസ് തിരുമേനിക്കു തെല്ലും വൈമുഖ്യം തോന്നിയില്ല. ഈ 400 എക്കറില്‍ 200 ല്പരം എക്കര്‍ തിരുമേനിയുടെ അപ്പന്‍റെ സ്വത്തില്‍ നിന്നും സമ്പാദിച്ചതുമായിരുന്നു.

1930 ഓഗസ്റ്റു 30നു മാര്‍ ഈവാനിയോസും ശിഷ്യന്മാരും (അനുയായികളും) എല്ലാം ഉപേക്ഷിച്ചു മുണ്ടന്‍ മലയിലുണ്ടായിരുന്ന 400 എക്കര്‍ സ്ഥലവും ആസ്തികളും ഓര്ത്തഡോക്സ് സഭയിലെ ട്രസ്റ്റികള്‍ക്കു കൈമാറിയിട്ടു വെറും കൈയോടെ ഒരു പ്രാര്ത്ഥനപുസ്തകം മാത്രം എടുത്തുകൊണ്ടു മുണ്ടന്‍ മലയിറങ്ങി.

മലങ്കര കത്തോലിക്കാ സുറിയാനിസഭ

1930 സെപ്റ്റംബര്‍ 20 നു കൊല്ലത്തെ ലത്തീന്‍ ബിഷപ്പിന്‍റെ അരമനയില്‍ വച്ചു ഭാഗ്യസ്മര്ണാര്ഹനായ ബെന്സിംഗര്‍ മെത്രാപ്പൊലീത്താ തിരുമനസിലെ സന്നിധനത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ, മാര്തേയോഫിലോസ് മെത്രാപ്പോലീത്താ, ഒരു വൈദികന്‍ ( ജോണച്ചന്‍ ), ഒരു ശെമ്മാശന്‍ ( സെറാഫിയോന്‍ ) ഒരു അല്മേനി (കിളിനേത്തു ചാക്കോച്ചന്‍ ) എന്നിവര്‍ സത്യപ്രതിജ്ഞചെയ്തു കത്തോലിക്കാ പുനരൈക്യം ഉല്‍ഘാടനം ചെയ്തു.

യേശുവിന്‍റെ യഥാര്‍ദ്ധശിഷ്യന്‍

വെറും കയോടെ സുവിശേഷപ്രഘോഷണത്തിനു ഇറങ്ങിതിരിച്ച തിരുമേനി .

" നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കുലഭിക്കും " ( മത്താ.6:33 )

ഇതാണു മാര്‍ ഈവാനിയോസ് തിരുമേനിയുടെ ജീവിതത്തില്‍ കാണുന്നതെന്നു പറയുന്നതില്‍ ഞാന്‍ എറ്റം സന്തോഷിക്കുന്നു.

ദൈവസനിധിയിലേക്കു തിരുവനന്തപുരം മെത്രാപ്പോലിത്തയായി ജ്വലിച്ചു പ്രതാപവാനായി ദൈവശുശ്രൂഷ ചെയ്യുമ്പോള്‍ മുണ്ടന്‍ മലയില്‍ ഉപേക്ഷിച്ചുപോന്നതില്‍ തന്‍റെ അപ്പന്‍റെ സ്വത്തില്‍ നിന്നുംസമ്പാദിച്ചത്രയും ഭൂമി നലാം ചിറയില്‍ തന്നെ ദൈവം കൊടുത്തു. അതും കണ്ടു ആത്മീകമായി സഭ അടിക്കടി വളരുന്നതും കണ്ടു സമാധാനത്തോടെ 1953 ജൂലയ് 15 നു ദൈവസന്നിധിയിലേക്കു എടുക്കപ്പെട്ടു.

ഭൌതീകസ്വത്തുനഷ്ടപ്പെടാതിരിക്കാന്‍ പുനരൈക്യത്തില്‍ നിന്നും വിട്ടുനിന്നവര്‍ വഴക്കും വക്കാണവുമായി സമാധാനമില്ലാതെ ഇന്നും കഴിയുന്നു.

ഇതു തീര്‍ത്തും സത്യസന്ധമായ ഒരവലോകനമാണു

ദൈവത്തിനു മഹത്വം .ആമ്മീന്‍

------------------------------------------------------------------------------------------------------
മാര്‍ ഈവാനിയോസ് തിരുമേനിയുടെ ജീവിതത്തിലേക്കു ഒരു എത്തിനോട്ടം !
---------------------------------------------------------------------------------------------------

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനി

അല്പം വിശദീകരണം .

സഹനം ! സഹനം ദൈവമഹത്വത്തിനും അതില്ക്കൂടി മനുഷ്യരക്ഷക്കും .

സഹനം ദൈവസ്നേഹത്തിന്‍റെ അടയാളമാകുമോ ? (യോഹ.11:5-6.കാണുക )

അവരെ സ്നേഹിച്ചിരുന്നിട്ടും രണ്ടു ദിവസം ക്കൂടി താമസിക്കുന്നു. (POC Bible )

എന്നാല്‍ മൂലഗ്രന്ധമായ ഗ്രീക്കു ബൈബിളില്‍ പറയുന്നതു " യേശു അവരെ സ്നേഹിച്ചതുകൊണ്ടു രണ്ടു ദിവസം കൂടിതാമസിച്ചു (ലാസറിന്‍റെഅടുത്തെത്താന്‍) മാനുഷീകമായിചിന്തിച്ചാല്‍ ഇതെങ്ങ്നെ സ്നേഹമാകും? യഥാര്‍ത്ഥ സ്നേഹമാണെങ്ങ്കില്‍ ഓടിയെത്തേണ്ടേ? നം ആണെങ്കില്‍ അപ്രകാരമല്ലേ ചെയ്യൂ ? ഇവിടെ ഒരു വൈരുധ്യം കാണുന്നില്ലേ ? ഇതെങ്ങനെ മനസിലാക്കും ?

സഹനം ദൈവം അനുവദിക്കുന്ന ദൈവപരിപാലനയാണു.

ലാസറിന്‍റെ മരണം അനേകര്‍ക്കു വേദനക്കു കാരണമാകുന്നു. ശവകുടീരത്തില്‍ വെച്ചു യേശുപോലും കരഞ്ഞു. (യോഹ. 1:35 )

എന്നാല്‍ മരണശേഷം ലാസറിനെ ഉയര്‍പ്പിച്ചപ്പോള്‍ ശിഷ്യന്മാരും മറ്റനേകരും യേശുവില്‍ വിശ്വസിച്ചു. അപ്പോള്‍ അതിനാണോ യേശു കാത്തിരുന്നതു. മരണശേഷമാണു അങ്ങോട്ടുപോകുന്നതു. മരണശേഷം ഉയര്‍പ്പിച്ചപ്പോള്‍ അതു ദൈവമഹത്വത്തിനും അതില്കൂടി അനേകരുടെ വിശ്വാസത്തിനും കാരണമായതുകൊണ്ടു യേശു ലാസറിന്‍റെ മരണവേദനയും മറ്റനേകരുടെ സഹനവും അനുവദിച്ചുകൊടുക്കുകയായിരുന്നുവോ ? എങ്ങ്കില്‍ ആ സഹനത്തേക്കാള്‍ ഉന്നതമായ ചിലലക്ഷ്യങ്ങളായിരുന്നു യേശുവിനുണ്ടായിരുന്നതെന്നു വ്യക്തമാണെല്ലോ ?

ദൈവമഹത്വത്തിനായി

ദൈവമഹത്വം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പ്രവര്ത്തിയാണെന്നു ആരംഭത്തില്‍ തന്നെ പറയുന്നുണ്ടു. ഇതു മരണത്തില്‍ അവസാനിക്കാനുള്ളതല്ല ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയാണു. ( യോഹ. 11:4)

ദൈവമഹത്വമെന്നു പറയുന്നതു ദൈവത്തെ എല്ലാവരും അറിയുകയും അംഗീകരിക്കുകയും , വിശ്വസിക്കുകയും ചെയ്യുന്നതാണെല്ലോ ? ഈ ഉന്നതമായലക്ഷ്യത്തിനുവേണ്ടിയാണു യേശു സഹനം അനുവദിച്ചതു ഇതു യേശുവിനുതന്നെ സഹനത്തിനുള്ളവഴി ഒരുക്കുകയും ചെയ്യുന്നു. ഈ അല്ഭുതപ്രവര്ത്തിക്കുശേഷമാണു യേശുവിനെ കൊല്ലുവാന്‍ യഹൂദര്‍ ഗൂഡാലോചന നടത്തുന്നതു . അങ്ങനെ യേശുവിന്‍റെ സഹനവും മഹത്വീകരണവും ഇതില്‍ കൂടി സാധിക്കുന്നു. അങ്ങ്നെ സഹനത്തില്‍ വലിയ അര്‍ത്ഥവും സന്ദേശവും മനുഷ്യരായനമുക്കു യേശു നല്കുന്നു.

യോഹ.9:2 ല്‍ നാം കാണുന്നു അന്ധനായിജനിക്കാന്‍ കാരണം ദൈവത്തിന്‍റെ പ്രവര്ത്തികള്‍ അവനില്‍ കാണപ്പെടുവാന്‍. ഇവിടെയും സഹനങ്ങള്‍ ദൈവമഹത്വത്തിലേകാണു വിരല്‍ ചൂണ്ടുക ?

മനുഷ്യനെ സഹിക്കാന്‍ വിട്ടിട്ടു തന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന ദൈവമോ?

മനുഷ്യന്‍റെ നന്മയെക്കാള്‍ ഉപരി തന്‍റെ മഹത്വം കാംഷിക്കുന്ന സ്വാര്‍ദ്ധമതിയാണോ നമ്മുടെ ദൈവം ?

ദൈവത്തിന്‍റെ മഹത്വം മനുഷ്യന്‍റെ രക്ഷയാണു അധവാ അവന്‍റെ നന്മയാണു അടിസ്ഥാനമാക്കുന്നതു. ലാസറിന്‍റെ ഉയര്‍പ്പോടെ സഹനം കഴിഞ്ഞു. അതില്‍കൂടി അനേകര്‍ യേശുവില്‍ വിശ്വസിക്കുകവഴി ദൈവത്തിന്‍റെ മഹത്വം സാധ്യമാക്കിയ അവര്‍ യേശുവിന്‍റെ രക്ഷയില്‍ പന്‍കാളിയാകുകയാണു ചെയ്തതു. ദൈവമഹത്വം അതായതു അവിടുത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുകവഴി മനുഷ്യരക്ഷയും നിത്യ ജീവനുമാണു അത്യന്തികമായി സാധിച്ചതു. " ഇതാണു നിത്യജീവന്‍ സത്യദൈവമായനിന്നെയും നീ അയച്ച മിശിഹായെയും അറിയുക. (യോഹ. 17:3 ) ചുരുക്കഥില്‍ ദൈവത്തിന്‍റെ മഹത്വം മനുഷ്യരുടെ നിത്യജീവനും രക്ഷയിലും അടിസ്ഥാന്മിടുന്നതുകൊണ്ടു.അതിന്‍റെ ഗുണം മനുഷ്യനു തന്നെയാണു ലഭിക്കുക. അങ്ങനെ മനുഷ്യന്‍ ജീവന്‍റെ തികവില്‍ വളരുമ്പോഴാണു ദൈവമഹത്വം നിലനില്ക്കുക.

അങ്ങ്നെ മനുഷ്യരെല്ലാം ദൈവത്തെ അറിയുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നതു വഴി ദൈവം മഹത്വപ്പെടുകയും മനുഷ്യന്‍ അവിടുത്തെരക്ഷയില്‍ പങ്കുകാരാകുകയും ചെയ്യുന്നു.

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനിയും സഹനവും

തിരുമേനി സഹപ്രവര്ത്തകരുമായി മുണ്ടന്‍ മലയില്‍ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ (സന്യാസിമാര്‍) ചോദിച്ച ചോദ്യം " തിരുമേനി ! നമ്മള്‍ എവിടെ ഉറങ്ങും ? എങ്ങനെ ഭക്ഷണം കഴിക്കുകും? (മനുഷ്യന്‍റെ അടിസ്ഥാന ആവശ്യ്ങ്ങള്‍ )

അതിനുള്ള മറുപടി .

" ദൈവം തരും ! " ( കണ്ണു നിറഞ്ഞിട്ടുണ്ടാകാം.)

ഒരു പ്രാര്‍ത്ഥനപുസ്തകം മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളു. ഹിന്ദു സ്നേഹിതരും മറ്റും ഭക്ഷണം കൊടുത്തു സഹായിച്ചിട്ടുണ്ടു . ഒരു സഹന പുത്രനായിരുന്നു പിതാവു എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ടു . എന്നെ മാമോദിസാ മുക്കിയതു കടമാന്‍കുളം മലങ്ങ്കര കത്തോലിക്കപള്ളിയില്‍ വച്ചു ജോണ്‍ ഓ. ഐ.സി. ( ആദ്യ അന്‍ചുപേരില്‍ ഒരാള്‍ ) ആദ്യകാല ചരിത്രമൊക്കെ അച്ചന്‍ പറഞ്ഞു ഞാന്‍ മനസിലാക്കിയിട്ടുണ്ടു .

ഒരിക്കല്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ കുശിനിക്കാരന്‍ പറഞ്ഞു, നാളെ രാവിലെ പിള്ളാര്‍ക്കും ബാക്കിയുളള വര്‍ക്കും കാപ്പിക്കു ഒന്നുമില്ല. പിതാവു പറഞ്ഞു കപ്പ മതി. അയാള്‍ പറഞ്ഞു കപ്പയുമില്ല. തിരുമേനി കുറച്ചു ആലോചിച്ചിട്ടു ദൈവം തരുമെന്നു പറഞ്ഞു വീണ്ടും ചാപ്പലില്‍ കയറി പ്രാര്ത്ഥിച്ചു.

പിറ്റേദിവസം കുര്‍ബാനകഴിഞ്ഞു കുശിനിക്കാരന്‍ നോക്കിയപ്പോള്‍ ഒരു മുപ്പറ കുട്ടനിറയെ സാധനങ്ങളുമായി ഒരാള്‍ നില്ക്കുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ വെള്ളേപ്പമാണെന്നു പറഞ്ഞു, അങ്ങ്നെ തിരുമേനിക്കും അച്ചന്മാര്‍ക്കും പിള്ളേര്‍ക്കും ആവശ്യമുള്ളതെല്ലാം ദൈവം കൊടുത്തു.

ലോകരക്ഷക്കുവേണ്ടി ദൈവം തിരഞ്ഞെടുത്തതു ഇസ്രായേല്‍ ജനതയെ ആയിരുന്നെങ്ങ്കില്‍ മലങ്ങ്കരയിലെ രക്ഷക്കു ദൈവം തിരഞ്ഞെടുത്ത ദൈവദാസനാണു മാര്‍ ഈവാനിയോസ് തിരുമേനി.അതിനു സഹനം ആവസശ്യമാണു. തിരുമേനിയുടെയും സഹപ്രവര്‍ത്തകരുടെയും സഹനത്തിന്‍റെ ഫലമാണു ഇന്നു കാണുന്ന ഈ വലിയ അനുഗ്രഹം .

The mortal remains of the first archbishop of the Malankara Catholic Church Mar Ivanios being taken out in a special casket

സഹനത്തില്കൂടി രക്ഷ

തന്‍റെ സഹനത്തില്കൂടിയാണു തന്‍റെ മണവാട്ടിയായ സഭയുടെ രക്ഷയേശു സാധിച്ചെടുത്തതു. അതുതന്നെയാണു തന്‍റെ അപ്പസ്ത്പ്ലന്മാരും തുടര്‍ന്നുകൊണ്ടു പോരുന്നതു .

" രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി-പ്പാ-നാ-യ്
കര്‍ത്താവിന്‍ പേര്‍ക്കെ-ല്ലാരും ."

ഇന്നു നമുക്കു സഹനം ഭയമാണു. അതൊന്നും വേണ്ടാ. എന്തിനാണു സഹനമെന്നും അതിന്‍റെ ആവശ്യമെന്തെന്നും അറിഞ്ഞുകൂടാ.

Monday 6 August 2018

പരിശുദ്ധ കുര്‍ബാന , ദിവ്യകാരുണ്ണ്യം എങ്ങനെ സ്വീകരിക്കണം

പരി.കുര്‍ബാന തുടര്‍ച്ച 

പരി.കുരാനയുടെ തിരുന്നാളിനു എഴുതിയതു പലരും നാല്ല അഭിപ്രായം പറഞ്ഞായിരുന്നൂ . ഇന്നു അല്പാം കൂടിചിന്തിക്കാം

 വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?
" I am the living bread which has come from heaven : whoever eats of this bread will live forever. The bread I shall give is my flesh and I will give it for the life of the world. " ( Jn.6:51 )

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?
യേശു പറഞ്ഞു സ്വര്‍ത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണെന്നു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കുജീവിക്കും .ലോകത്തീന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണെന്നു ! അതിനാല്‍ വി.കുര്‍ബാന സ്വീകരിക്കു ന്നവരെല്ലാം രക്ഷപെടുമെന്നു ചിന്തിക്കണമല്ലോ ?    

അങ്ങനെ യെങ്കില്‍ യൂദാസിനു എങ്ങനെയാണു വിപരീത ഫലം ഉണ്ടായതു ?

" So Jesus dipped the bread and gave it to Judas Iscariot the son of Simon .
And as Judas took the piece of bread,Satan entered into him ." ( Jn.13:27 )

മറ്റുശിഷ്യന്മാര്‍ക്കു എല്ലാം നല്ല അനുഭവവും യൂദാസിനു വിപരീത അനുഭവവും ഉണ്ടായതു എന്തുകൊണ്ടാണു ? യൂദാസ് അപ്പം സ്വീകരിച്ചപ്പോള്‍ അവന്‍റെ ഉള്ളിലേക്കു സാത്താനാണു പ്രവേശിച്ചതു. എന്തുകൊണ്ടാണു ? അവന്‍റെ ഉള്ളു ശരിയല്ലായിരുന്നു. 30 വെള്ളിക്കാശു ണ്ടാക്കാനായി ചതിയില്‍ യേശുവിനെ ഒറ്റികൊടുക്കാനായി പുരോഹിതരുമായി ദുഷിച്ച ആലോചനയില്‍ അവന്‍ ഏര്‍പ്പെട്ടിരുന്നു. ദുഷിച്ച ഹ്രുദയത്തിലേക്കു യേശുവിനു പ്രവേശിക്കാന്‍ പറ്റില്ല.

വിശുദ്ധകുര്‍ബാനയിലെ സാന്നിധ്യം നഷ്ടപ്പെടുന്ന അവസരങ്ങള്‍

ഭക്ഷ്യ യോക്യമല്ലാതായിതീരുമ്പോള്‍ .അതായതു ഏതെങ്കിലും തരത്തില്‍ വല്ല കള്ളന്മാരും അതെടുത്തു മലിനമായ സ്ഥലത്തു എറിഞ്ഞു അതു മനുഷ്യനു ഭക്ഷ്യയോഗ്യ മല്ലാതായി തീര്ന്നാല്‍ അതിലെ ദിവ്യ സാന്നിധ്യം അതിനാല്തന്നെ നഷ്ടപ്പെടും കാരണം വിശുദ്ധകുര്‍ബാന മനുഷ്യനു ഭ്ക്ഷിക്കാന്‍വേണ്ടിയാണു യേശു അപ്പത്തില്‍ എഴുന്നെള്ളിവരുന്നതു .അതിനാല്‍ അതു ഭക്ഷ്യ യോഗ്യ മല്ലാതായാല്‍ അതിനാല്‍തന്നെ ദിവ്യ സാന്നിധ്യം നഷ്ടപ്പെടുന്നു.

അതാണു യൂദാസിന്‍റെ കാര്യത്തിലും സംഭവിച്ചതു. യോഗ്യമല്ലാത്ത സ്ഥലത്തേക്കു ,അശുദ്ധമായസ്ഥലത്തേക്കു യേശു കടന്നു വരികില്ല. അവിടേക്കു സാത്താന്‍ പ്രവേശിക്കും. യൂദാസില്‍ പ്രവേശിച്ചതുപോലെ .  

അങ്ങനെ യെങ്കി ല്‍ ഇന്നു വി.കുര്‍ബാനസ്വീകരിക്കുന്ന എല്ലാവരിലും യേശു എഴുന്നെള്ളിവരുന്നുണ്ടോ ? ചിലരുടെയെന്‍കിലും ഉള്ളില്‍ സാത്താന്‍ പ്രവേശിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ അവര്‍ക്കു ക്രിസ്ത്യാനികളായി, യേശുവിന്‍റെ അനുയായികളായി ,ക്രിസ്റ്റഫറായി ജീവിക്കാന്‍ പറ്റുമോ ?  

" വിശുദ്ധമായവ വിശുദ്ധിയുളളവര്‍ക്കു നല്കപ്പെടുന്നു " ( മലബാര്‍ കുര്‍ബാന )

വിശുദ്ധിയില്ലാത്തവര്‍ ഈ അപ്പം ഭക്ഷിച്ചാല്‍ എന്തു സംഭവിക്കും ?

" തന്‍മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനംചെയ്യുകയും ചെയ്യട്ടെ .... നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും,ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു ( 1കോറ.11:27 - 30 ) 

മരണം ര്ണ്ടു  തരം ഉണ്ടു ..ആത്മീയ മരണവും . ശാരീരികമരണാവും .ആദിമമാതാപിതാക്കള്‍ പാപം ചെയ്തപ്പോള്‍  മരിച്ചു. ശാരീരികമരണമല്ലായിരുന്നു. ശാരീരികമരണത്തിനു ശേഷം ഒരു രണ്ടാം മരണം ഉണ്ടു ,അതു അന്ത്യവിധിക്കുശേഷം ഉള്ളതാണു .(വെളി.21:8 ) ഇതു ഒരിക്കലും നമുക്കു ഉണ്ടാകാതെ ഇരിക്കട്ടെ !  

അതിനാല്‍ ഈ അപ്പം വെറുതെ നേര്‍ച്ച അപ്പം ഭക്ഷിക്കുന്നതുപോലെയോ പ്രാസാദം ഭക്ഷിക്കുന്നതുപോലെയോ ആര്‍ക്കും ഭക്ഷിക്കാവുന്ന ഒന്നല്ല. 

ഇതു യേശുവിന്‍റെ ശരീരമാണു .അതിവിശുദ്ധമാണു .വിശുദ്ധിയുള്ളവര്‍ മാത്രം ഭക്ഷിക്കേണ്ടതാണു. അയോഗ്യതയോടെ ഭക്ഷിച്ചാലുള്ള അനുഭവമാണു മുകളില്‍ നാം കാണുന്നതു ( 1കോറ.11:27 - 30 )

ഇന്നു നമ്മുടെ സമൂഹത്തില്‍ കാണുന്ന പല പ്രശ്നന്‍കളും ഈ വിശുദ്ധ കുരബാനസ്വീകരണത്തില്‍ വരുന്ന പാളീച്ചകള്‍ ആണോ?സൂക്ഷിക്കണം .

Sunday 5 August 2018

ഒരു ചിന്താവിഷയം !

ഇന്നത്തെ ലോകത്തിന്‍റെ പാളിച്ചയോ ? അറിവില്ലായമയോ ?
വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്തു വേണ്ടതുപോലെ ചെയ്യാതിരുന്നാല്‍ ? ഭൌഷത്തുകള്‍ അനുഭവിച്ചേതീരൂ !
കുടുംബജീവിതം ആരംഭിക്കുമ്പോള്‍
ആദ്യരാത്രിയില്‍ ? ശാരീരിക ഒന്നാകലല്ല നടക്കേണ്ടതു .പലര്‍ക്കും ഇതിനോടു യോജിക്കാന്‍ സാധിച്ചില്ലെന്നു വരും. എന്നാല്‍ അന്യയായ ഒരു സ്ത്രീയും അന്യനായ ഒരു പുരുഷനും തമ്മില്‍ വിവാഹമെന്ന ഉടമ്പടിയില്ക്കൂടി ഒരു പുതിയ കുടുംബം കെട്ടിപ്പടുക്ക്മ്പോള്‍ അവര്‍ ഇരുവരും മാനസീകമായി ഒന്നാകാന്‍ ഉള്ള ശ്രമമാണു നടക്കേണ്ടതു. മാനസീകമായി ഒന്നാകാന്‍ ഒരു ദിവസം പോരായിരിക്കും.
മാനസീകമായി ഒന്നായി ക്കഴിഞ്ഞു അവര്‍ ആധ്യാത്മീകമായി ( spiritual union )
ഒന്നാകണം . അതും കഴിഞ്ഞുവേണം ശാരീരികമായുള്ള ഒന്നാകല്‍ ( physical union )
ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ .
അതിനായി രണ്ടു പേരും പ്രാര്ത്ഥിച്ചു ഒരുങ്ങണം . അതിനാണു സഭ പഠിപ്പിക്കുന്നതു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ വേണം ഒരു കുഞ്ഞു ഉരുവാകുവാന്‍ ,അതിനു ശേഷം വേണം ആ കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുവാന്‍ .അങ്ങനെ ഒരു കുഞ്ഞിനുവേണ്ടി പ്രാര്ത്ഥിച്ചു ഒരുങ്ങിയതിനുശേഷം ലഭിക്കുന്നകുഞ്ഞു ഈ ലോകത്തിന്‍റെ പ്രകാശം കാണും .അല്ലാത്തതു ( unwanted child ) പലപ്പോഴും പ്രകാശം കാണില്ല
ഏതാണ്ടു ഇതേ ആശയം ആണു മനുസ്മ്രിതിയിലും പറയുന്നതു . " ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവായാല്‍ അവന്‍ വലിയവനാകും. തിരിച്ചു പറയുന്നു. ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവാകുന്നതിനു മുന്‍പു അമ്മയുടെ ഉദരത്തില്‍ ഉരുവായാല്‍ അവന്‍ മ്രുഗമാകും. "
ഗര്‍ഭിണിയായ സ്ത്രീ 9 മാസക്കാലം സന്തോഷവതിയായി,പിരിമുറുക്കമൊന്നും ഇല്ലാതെ ദൈവീകചിന്തയില്‍ ആയാല്‍ കുഞ്ഞും ഏതാണ്‍റ്റു ഇതേരീതിയില്‍ ആയിരിക്കും. തിരിച്ചു വളരെ പിരിമുറുക്കത്തിലും ,മോശമായ പുസ്തകങ്ങളോ ,സിനിമയോ ,സീരിയലോ ഒക്കെ കണ്ടു ലൈംഗീകാതിക്രമങ്ങള്‍ ഒക്കെ കണ്ടും കേട്ടും ഇരുന്നാല്‍ കുഞ്ഞിലും ഈ വക താല്പര്യങ്ങള്‍ വളര്ന്നു വരാം .
ശീശു പ്രയത്തിലും ( അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നസമയത്തും ) ബാല്ല്യത്തിലും കൌമാരത്തിലും എല്ലാം കുഞ്ഞിനു ആവശ്യത്തിനു സ്നേഹം ലഭിച്ചിരിക്കണം .
വീട്ടില്‍ സ്നേഹത്തിനു ദാരിദ്ര്യം വന്നാല്‍ പുറത്തു സ്നേഹം അന്വേഷിക്കും. അതു ആപത്തില്‍ ചെന്നു ചാടാന്‍ ഇടയാക്കും.
ചെറുപ്പം മുതലേ കുഞ്ഞിനു മതവിശ്വാസവും ,ധാര്മ്മീക മൂല്ല്യങ്ങളും ,മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധവും വളര്ത്തിയെടുക്കണം .
കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടേയും ,കുടുംബത്തിന്‍റെയും സ്നേഹ വലയത്തില്‍ തന്നെ വളര്ന്നു വരണം .പ്രാര്ത്ഥനാ ചൈതന്യം അവരില്‍ വളര്ത്തിയെടുക്കണം . അവരവരുടെ വിശ്വാസവും ,ദൈവീകചിന്തയും അവരില്‍ വളര്ത്തിയെടുക്കണം. ഒരേവിശ്വാസത്തില്‍ ഉള്ലവര്‍ വേണം കുടുംബജീവിതത്തില്‍ ഒന്നാകുവാന്‍ .ഇങ്ങനെയുള്ല ചിന്തകളൊക്കെ കുടുംബത്തില്‍ വളര്ത്തിയെടുക്കണം .കുഞ്ഞുങ്ങള്‍ക്കു ഏതുവിഷയവും കുടുംബത്തില്‍ ചര്‍ച്ച ചെയ്യുവാനുള്ള അവസരം ഉണ്ടാകണം .കുടുംബത്തിലുള്ളവര്‍ സ്നേഹ ഐക്യത്തില്‍ ഒന്നാകണം.
ഇതിനു വിപരീതമായി പ്രവര്ത്തിച്ചാല്‍ കുഞ്ഞുങ്ങള്‍ കൈവിട്ടുപോകും. പിന്നെ അവരെ കൊന്നുകളയാമെന്നു ചിന്തിച്ചാല്‍ വലിയ പാതകവും അപരാധവും ആയിത്തീരും .കൊലപാതകത്തില്‍ ക്കൂടി ഒന്നും നേടുന്നില്ല.അധപതനവും നഷ്ടവും മാത്രം മിച്ചം .

Saturday 4 August 2018

യേശു ഏകരക്ഷകന്‍

മരണത്തിനു മുന്‍പും മരണശേഷവും യേശു അപ്പസ്തോലന്മാരെ കൂടെ ഇരുത്തി പഠിപ്പിക്കുന്നു.
"പീ‍ഡാനുഭവത്തിനുശേഷം നാല്പതു ദിവസത്തേക്കു യേശു അവരുടെ ഇടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. "
മൂന്നു വര്ഷം കൂടെ കൊണ്ടു നടന്നു പഠിപ്പിച്ചു.പിന്നെ ഉയര്‍പ്പിനു ശേഷം 40 ദിവസം അവരുടെ ഇടയില്‍ തന്നെ തന്നെ കാണിച്ചും ,തെളിവുകള്‍ നല്കിയും അവരെ വചനത്തില്‍ ശക്തിപ്പെടുത്തി. എന്നിട്ടു പറഞ്ഞു നിംഗള്‍ ജറുശലേം വിട്ടു പോകരുതു.
അധികം താമസിയാതെ പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവില്‍ സ്നാനം ഏള്‍ക്കും. അതുകഴിഞ്ഞു ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാനാണു അവരോടു പറഞ്ഞതു.
സഭയുടെ അടിത്തറയായ അപ്പസ്തോലന്മാരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതില്‍ യേശു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ അവരെ ഒന്നിച്ചുകൂട്ടി പത്തുദിവസം കാത്തിരുന്നതു പരിശുദ്ധ കന്യാമറിയമാണു.
മനുഷ്യാവതാരത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രാധാന്യം എന്തു ?
മനുഷ്യസ്രിഷ്ടി.
"ദൈവം മനുഷ്യനെ സരള ഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ സങ്കീര്ണ പ്രശ്നങ്ങള്‍ അവന്‍റെ സ്വന്തം സ്രിഷ്ടിയാണു. " ( സഭാ പ്ര. 7 : 29 )
മനുഷ്യന്‍ അനുസരണക്കേടു കാണിച്ചപ്പോള്‍ ,പാപം ചെയ്തപ്പോള്‍ അവന്‍ ദൈവത്തില്‍ നിന്നും അകന്നു. ദൈവത്തിനു പുറം തിരിഞ്ഞു. കാരണം പാപത്തിനും ദൈവത്തിനും അടുത്തിരിക്കാന്‍ പറ്റില്ല. അവിടെ ഡൈവേര്‍ഷന്‍ ഉണ്ടാകും.

പാപം ഉള്ളിടത്തു, അശുദ്ധിയുള്ളിടത്തു ദൈവത്തിനു വസിക്കാന്‍ പറ്റില്ല. അതിനാല്‍ മനുഷ്യാവതാരത്തിനു ആവ്ശ്യമായ " സ്ത്രീ " ജന്മ പാപത്തില്‍ നിന്നും കര്മ്മ പാപത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവളായിരിക്കണം .ദൈവക്രുപ നിറഞ്ഞവളായിരിക്കണം .
അതാണു ദൈവദൂതന്‍ അവളോടു പറഞ്ഞതു
" ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി.കര്ത്താവു നിന്നോടു കൂടെ "
അവള്‍ കര്ത്താവിന്‍റെ അമ്മയാണു.
സ്ത്രീകളില്‍ അനുഗ്രഹീതയുമാണു . എന്നു പറഞ്ഞതു ഏലിശഎത്താണു. പരിശുദ്ധാത്മാവില്‍ നിറഞ്ഞാണു ഇതു ഉത്ഘോഷിച്ചതു.
ചുരുക്കത്തില്‍ അവള്‍ യേശുവിനു ജനിക്കാന്‍ തക്കപാത്രമായിരുന്നു. അതു പിതാവിന്‍റെ നിശ് ചയവുമായിരുന്നു.
കത്തോലിക്കാ സഭയുടെ വിശ്വാസം .
യേശുവാണു ഏകരക്ഷകന്‍
പിതാവിലേക്കുള്ള വാതില്‍ യേശു മാത്രമാണു.
പിതാവു ആകര്ഷിച്ചിട്ടല്ലാതെ ആരും പുത്രന്‍റെ അടുക്കലേക്കോ ,പുത്രനില്‍ കൂടിയല്ലാതെ ആരും പിതാവിലേക്കോ കടക്കുന്നില്ല.
ചുരുക്കത്തില്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഏക മദ്ധ്യസ്ഥന്‍ യേശു മാത്രമാണു.
പിന്നെ പരിശുദ്ധകന്ന്യാമറിയവും, മറ്റു പരിശുദ്ധന്മാരും മധ്യസ്ഥരായി കരുതുന്നതോ ? അവര്‍ മാധ്യസ്തരാണോ ?
അവരും മാദ്ധ്യസ്ഥരാണു. അവര്‍ പിതാവിനോടല്ല യേശുവിനോടാണു മാധ്യസ്ഥം യാചിക്കുന്നതു. കാരണം ആര്‍ക്കും യേശുവില്‍ ക്കൂടിയല്ലാതെ പിതാവിലേക്കു കടന്നു വരാന്‍ പറ്റില്ല.
കാനായ്ഇലെ കല്ല്യാണത്തിനു മറിയം നേരിട്ടു ഒന്നും ചെയ്തില്ല. " അവന്‍ പറയുന്നതു ചെയ്യുക. "
അവന്‍ പറയുന്നതുപോലെ തന്നെ ചെയ്യണം .അമ്മയുടെ മാധ്യസ്ഥവും പുത്രനോടാണു. ആര്‍ക്കെങ്കിലും ആവശ്യ്മുണ്ടെങ്കില്‍ അമ്മയെയോ മറ്റു മധ്യസ്ഥന്മാരെയോ സമീപിക്കാം .അതു അവരവരുടെ മാത്രം തീരുമാനമാണു.
ദൈവം ജോബിന്‍റെ കൂട്ടുകാരോടു പറഞ്ഞതു " ജോബു നിംഗള്‍ക്കു വേണ്ടി പ്രാര്ത്ഥിച്ചാല്‍ ഞാന്‍ നിങ്ങളുടെ പാപം ക്ഷമിക്കാം " അവര്‍ നേരിട്ടു പറഞ്ഞിട്ടു ഒരു കാര്യവുമില്ല.
ചിലര്‍ പ്രാര്ത്ഥിച്ചാല്‍ ദൈവം കേള്‍ക്കില്ല. നിന്‍റെ കൈകള്‍ രക്ത പങ്കിലമാണു നീ കൈകള്‍ ഉയര്ത്തുമ്പോള്‍ ഞാന്‍ മുഖം മറക്കും .
എന്നാല്‍ വിശുദ്ധന്മാരുടെ പ്രാര്ത്ഥന ദൈവസന്നിധിയില്‍ വേഗം എത്തുന്നു.
"ദൂതന്‍റെ കയ്യില്‍ നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കു ഉയര്ന്നു." ( വെളി.8:4 )
ചുരുക്കത്തില്‍ മാധ്യസ്ഥ പ്രാര്ത്ഥനക്കും വിലയുണ്ടു.

Friday 3 August 2018

They broke bred at home

They broke bred at home !
മനുഷ്യരക്ഷക്കു പ്രഥമവും പ്രധാനവുമായതു വി.കുര്‍ബാന ( അപ്പം മുറിക്കല്‍ ) മാത്രം !
കാലാകാലങ്ങളില്‍ സഭയില്‍ ആത്മനവീകരണത്തിനു സഹായിക്കാന്‍ പല ഭക്തഭ്യാസങ്ങള്‍ നിലവില്‍ വന്നു . എന്നാല്‍ ഇതൊന്നും ബലിക്കു പകരമാകില്ല.
" Day by day , as they spent much time together in the temple, they broke bred at home and ate their food with glad and generous hearts . " ( Act.2:46 )
അവര്‍ ഏകമനസോടെ താല്‍പര്യപൂര്വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചു കൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹ്രുദയ ലാളിത്യത്തോടും ആഹ്ളാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കു ചേരുകയും ചെയ്തിരുന്നു.
ഭവനം തോറുമുള്ള അപ്പം മുറിക്കല്‍ അതു മാറ്റിവെച്ചിട്ടു ,മറ്റു ഭക്താഭ്യാസത്തിനു പ്രസക്തിയില്ല, മനുഷ്യജീവിതത്തെ സഹായിക്കുന്ന ഘടകങ്ങളാണു ഭക്താഭ്യാസങ്ങള്‍.
പക്ഷേ പാപമോചനവും രക്ഷയും വിശുദ്ധകുര്‍ബാനയില്‍ മാത്രം !
ദിവ്യബലിക്കു രണ്ടാം സ്ഥാനം കൊടുക്കുന്ന കൂട്ടര്‍ !
ദിവ്യബലിയില്‍ ക്കൂടി സംബന്ധിക്കുവാന്‍ സമയം ഇല്ലാത്തവര്‍ , നൊവേനക്കു മാത്രം വന്നുപോകുന്നവര്‍ മനസിലാക്കുന്നില്ല ബലിയില്‍ ക്കൂടി മാത്രമേ രക്ഷയുള്ളുവെന്നു.
ബലിയില്ലാത്ത സ്ഥലങ്ങളില്‍
ബലി അര്‍പ്പിക്കാന്‍ വൈദീകനോ ,അനുവാദമോ ഇല്ലാത്ത സ്ഥലങ്ങള്‍ ഉണ്ടാകാം ( അറബി രാജ്യങ്ങളില്‍ ) അവിടെ വിശ്വാസികള്‍ ഒന്നിച്ചുകൂടി പ്രാര്ത്ഥിക്കുകയും ,മറ്റു ഭക്താഭ്യാസങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഇടയില്‍ ദൈവം ശക്തമായി പ്രവര്ത്തിക്കും അതില്ക്കൂടി രക്ഷ ലഭിക്കുകയും ചെയ്യും. ദൈവം കരുണാമയന്‍ ആണു.
വി.കുര്‍ബാനയെന്നാല്‍ ?
ക്രിസ്തീയ ജീവിതത്തിന്‍റെ ഉറവിടവും മകുടവുമാണു.
വി.കുര്‍ബാനയെന്നതു മിശിഹായില്‍ പൂര്‍ത്തിയായ രക്ഷാകര രഹസ്യങ്ങളുടെ പുനരവതരണമാണു.
യേശു പറഞ്ഞു ഇതെന്‍റെ ഓര്മ്മക്കായി ചെയ്യുവിന്‍ .എന്നു ശിഷ്യന്മാരോടു പറഞ്ഞുകൊണ്ടാണു സെഹിയോന്‍ മാളികയില്‍ വെച്ചു യേശു വി,കുര്‍ബാന സ്ഥാപിച്ചതു .( ലൂക്കാ.22: 19 - 20 )
യേശുവിന്‍റെ ഈ കല്‍പന ശിരസാവഹിച്ചുകൊണ്ടു ആദിമ സഭാ സമൂഹം അപ്പം മുറിക്കല്‍ ശിസ്രൂഷ നടത്തിയിരുന്നു .ബലിയും വിരുന്നുമായ വി.കുര്‍ബാന. ഇതു തിരുസഭയില്‍ ഇടമുറിയാതെ ഇന്നു ആഘോഷിക്കുന്നു. സഭയെ രൂപപ്പെടുത്തുകയും പടുത്തുയര്ത്തുകയും ചെയ്യുന്നതു വി.കുര്‍ബാനയാണു.അതിനാല്‍ വി. കുര്‍ബാനയെ മാറ്റിവെച്ചിട്ടു ഒരു ഭക്താഭ്യാസവും സഭയില്‍ ഇല്ല.
ചുരുക്കം .
യേശു മാത്രം ഏകരക്ഷകന്‍ .
മാലാഖാമാരോ, പരിശുദ്ധ കന്യാമറിയമോ, ശുദ്ധിമാന്മാരോ,ശുദ്ധിമതികളോ ഒക്കെ രക്ഷക്കു നമ്മേ സഹായിക്കും എന്നാല്‍ അവരാരും രക്ഷകരല്ല.
യേശുവും,അവിടുത്തെ ബലിയും മാത്രം രക്ഷാകരം . ബാക്കിയുള്ള ഭക്താഭ്യാസങ്ങളൊക്കെ സഹായകരം മാത്രം. അതിനാല്‍ ബലിയില്‍ സംബധിക്കാതെ നൊവേനയിലോ ,മറ്റു ഭക്തക്രിത്യങ്ങലിലോ മാത്രം സംബന്ധിക്കുന്നതു രക്ഷാകരമല്ല .
ദൈവത്തിനു മഹത്വം . ! ആമ്മീന്‍ !

Thursday 2 August 2018

വിലക്കു വാങ്ങപ്പെട്ടമനുഷ്യര്‍

മനുഷ്യര്‍ അവരുടെ സ്വന്തമല്ല അവര്‍ വിലക്കു വാങ്ങപ്പെട്ടവരാണു. രക്തം മോചനദ്രവ്യമായി നല്കിയാണു മനുഷ്യനെ സ്വതന്ത്രനാക്കിയതു .
എല്ലാമനുഷ്യരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണു.അതിനു സഹായകരമായ വിധത്തില്‍ ഓരോരുത്തര്‍ക്കും വിവിധങ്ങളായ വരദാനങ്ങളാണു ലഭിച്ചിരിക്കുന്നതു.
ഒരുവനു ലഭിച്ച വരദാനമല്ലായിരിക്കാം അപരനു ലഭിച്ചിരിക്കുന്നതു.
അതിനാല്‍ വിളിയനുസരിച്ചാണു ജീവിക്കേണ്ടതു.
ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ചു ഓരോരുത്തരും ജീവിതം നയിക്കണം.അതിനാല്‍ ഏതു അവസ്ഥയില്‍ നാം വിളിക്കപ്പെട്ടോ ആ അവസ്ഥയില്‍ ദൈവത്തോടൊത്തു നില നില്ക്കണം .
വിശുദ്ധന്മാരുടെ ജീവിതം കോപ്പിയടിക്കരുതു . ( ഫ്രാന്സീസ് പാപ്പാ പറയുന്നു. )
എല്ലാവര്‍ക്കും ഫ്രാന്സീസ് സേവ്യര്‍ ആകാന്‍ പറ്റില്ല. എല്ലാവര്‍ക്കും മദര്‍ തെരേസയാകാന്‍ പറ്റില്ല.
എല്ലാവര്‍ക്കും അല്ഫോന്സാമ്മയാകാന്‍ പറ്റില്ല.
കാരണം ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വിളി വ്യത്യസ്ഥമാണു.വിളിക്കു അനുസരിച്ച ടെക്സ്റ്റു ബുക്കാണു ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നതു, അതിനാല്‍ ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ചോദ്യാവലിയും വ്യത്യസ്ഥമാണു,അപ്പോള്‍ കോപ്പി അടിച്ചാല്‍ ഉത്തരം തെറ്റും.
ഫ്രാന്സീസ് പാപാ പരയുന്നു വിശുദ്ധന്മാരുടെ ജീവചരിത്രം വായിക്കാം പക്ഷേ അവരുടെ ജീവിതം കോപ്പിയടിക്കരുതു. കാരണം അവരുടെ വിളി ആയിരിക്കില്ല മറ്റൊരാള്‍ക്കു ലഭിച്ചിരിക്കുന്നതു.
ഒരാള്‍ കണക്കു പരീക്ഷ എഴുതുന്നു. അടുത്തിരിക്കുന്നയാളുടെ ചോദ്യക്കടലാസ് ബയോളജിയുടേതാണു .അപ്പോള്‍ അടുത്തിരുന്നു കണക്കു ചെയ്യുന്ന ആളിന്‍റെ ഉത്തരക്കടലാസ് കോപ്പിയടിച്ചാല്‍ ? ഒരു മാര്‍ക്കു പോലും ലഭിക്കില്ല.
അതിനാല്‍ പുണ്ണ്യാളന്മാരുടെ ജീവ ചരിത്രം വായിച്ചു അതില്‍ നിന്നും ഉത്തേജനം സ്വീകരിച്ചു നിന്‍റെ വിളിക്കനുസരിച്ചു വേണം ജീവിക്കുവാന്‍.
അതിനാല്‍ ഞാന്‍ എന്തു ചെയ്യണം ? ഞാന്‍ ഏതു അവസ്ഥയില്‍ വിളിക്കപ്പേട്ടു ? എന്‍റെ വിളി എന്താണു ? അതിനാണു ഞാന്‍ പ്രത്യുത്തരം കൊടുക്കേണ്ടതു.
അതിനാല്‍ നമ്മുടെ വിളിയുടെ നിലനില്പ്പിനുവേണ്ടി നാം പ്രാര്ത്ഥിക്കണം .വിളിയോടു വിശ്വസ്ഥത പുലര്ത്തണം . അതിനു നമ്മില്‍ വളരേണ്ട പുണ്ണ്യങ്ങള്‍
1) വിശ്വാസം
2) പ്രത്യാശ
3 ) സ്നേഹം
ഇതില്‍ മൂന്നാമത്തേതാണു സര്വ്വതോല്ക്രുഷ്ടം ! കാരണം ദൈവം സ്നേഹമാണെല്ലോ ?
നാം ഓരോരുത്തരും ദൈവത്തിന്‍റെ ആലയമാണെന്നും നമുക്കു മറക്കാതിരിക്കാം .
" നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ? ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍ ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണു .
ആ ആലയം നിങ്ങള്‍ തന്നെ ." ( 1കോറ. 3 :16 - 17 )

Wednesday 1 August 2018

പരിഛേദനവും മാമോദീസായും

പരിഛേദനം പുതിയ നിയമത്തില്‍ സ്നാനമാണു.
ഇസഹാക്കിനു 8 ആം ദിവസവും, ഇസ്മായേലിനു 13 ആം വയസിലും പരിഛേദനം.
ക്രിസ്തുവില്‍ പരിച്ഛേദനം സ്വീകരിച്ചവര്‍ ക്രിസ്ത്യാനികള്‍ !
" ദൈവത്ത്വത്തിന്‍റെ പൂര്ണതമൂഴുവന്‍ അവനില്‍ മൂര്ത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടേയും ,അധികാരങ്ങളുടേയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്ണതപ്രാപിച്ചിരിക്കുന്നതു.അവനില്‍ നിങ്ങളും പരിഛേദനം സ്വീകരിച്ചിരിക്കുന്നു. കൈകളാല്‍ നിര്‍വ്വഹിക്കുന്ന പരിഛേദനമല്ല, ശരീരത്തിന്‍റെ അധമവാസനകളെ നിര്മാര്‍ജനം ചെയ്യുന്ന ക്രിസ്തുവിന്‍റെ പരിഛേദനം .ജ്ഞാനസ്നാനം വഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു ; മരിച്ചവരില്‍ നിന്നു അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പ്രവര്ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. " കൊളോ.2:9 - 12 )
പ്രഘോഷണാധികാരം .
" നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാസ്രിഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ .വിശസിച്ചു സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും ( മര്‍ക്കോ.16: 15 - 16 )
അങ്ങനെയെങ്കില്‍ ശിശുക്കള്‍ക്കു സ്നാനം കൊടുക്കാമോ ?
വിശ്വസിച്ചു സ്നാനം സ്വീകരിക്കണം .അതില്‍ മാറ്റം ഇല്ല എന്നാല്‍ ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ വിശ്വസിച്ചാല്‍ ഫലം ലഭിക്കുമോ ?
ലഭിക്കുമല്ലോ !
മോനിക്കാ തന്‍റെ മകനുവേണ്ടി 30 വര്ഷം പ്രാര്ത്ഥിച്ചപ്പോള്‍ അത്ഭുതം കണ്ടു.
ഭക്തരായ പലസ്ത്രീകളും അവരുടെ ഭര്ത്താക്ക്ന്മാര്‍ക്കുവേണ്ടി ഉപവാസത്തിലും, പ്രാര്ത്ഥനയിലും കണ്ണീരോടെ ചിലവഴിച്ചിട്ടു ഫലം കണ്ടതായി എനിക്കു അറിയാം .
അവിശ്വാസികളായ ,തെറ്റിപോയ മക്കളെ, വിശ്വസിച്ചു പ്രാര്ത്ഥിച്ചു വിശ്വാസത്തിലേക്കു കൊണ്ടു വന്ന അമ്മമാരും ഉണ്ടു .
ബൈബിളില്‍.
യേശു ഇരുന്ന വീടിന്‍റെ മേല്ക്കൂര പൊളിച്ചു തളര്‍വാ ദരോഗിയെ കട്ടിലോടെ യേശുവിന്‍റെ മുന്‍പിലേക്കു ഇറക്കിയപ്പോള്‍ അവരുടെ വിസ്വാസം കണ്ടു തളര്‍വാ ദരോഗിയുടെ പാപങ്ങള്‍ കഷമിക്കുകയും രോഗം സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു.
സിനഗോഗു അധികാരിയുടെ മകള്‍ക്കു ജീവന്‍ നല്കുന്നതു മകളുടെ വിശ്വാസത്താലല്ല, പിന്നെയോ ജയ്റോസിന്‍റെ വിശ്വാസമാണു ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചതു.
നായിനിലെ വിധവയുടെ മകന്‍ ജീവന്‍ പ്രാപിച്ചതും അവന്‍റെ വിശ്വാസത്താലല്ല.
ഇതിന്‍റെയെല്ലാം ചുരുക്കം ഒരാളെ രക്ഷിക്കാന്‍ മറ്റൊരാളുടെ വിശ്വാസത്തിനും കഴിയും.
എന്നാലും ഇത്ര ചെറുപ്പത്തിലെ വേണോ ?
ഇസഹാക്കു ജനിച്ചു എട്ടാം ദിവസമാണു ദൈവകല്പനയനുസരിച്ചു അവനെ അബ്രാഹം പരിഛേദനം ചെയ്തതു.
"കുഞ്ഞു പിറന്നിട്ടു എട്ടാം ദിവസം ദൈവകല്പനപ്രകാരം അബ്രഹാം അവനു പരിഛേദനം നടത്തി " ( ഉല്പ.21: 4 )
എന്നാല്‍ ഇസ്മായേലിനെ പരിഛേദനം ചെയ്തതു 13ആം വയസിലായിരുന്നു. ഇന്നും പലരും ആറ്റിലും ഒക്കെ പോയി മുക്കുന്നതു ഏതാണ്ടു 13 ആം വയ്സിലൊ മറ്റൊ ആണു . ഇന്നാല്‍ ഇസഹാക്കിന്‍റെ പ്രായത്തിലാണു ,8 ദിവസം കഴിഞ്ഞു സഭ സ്നാനത്തിനായി കുഞ്ഞുങ്ങളെ ഒരുക്കുന്നതു.
അന്നു അവരുടെ മാതാപിതാക്കളോ ,തലതൊട്ടപ്പനൊ ,അമ്മയോ കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റു പറയുന്നു. പിന്നെ ഈ കുഞ്ഞു വളര്ന്നു കഴിഞ്ഞാല്‍ വിശ്വാസം ഏറ്റു പറയുന്നുണ്ടോ ? ഉണ്ടൂ . ആയിരം ,ആയിരം പ്രാവശ്യം വിശ്വാസം ഏറ്റുപറയുന്നു. ഒരു ദിവസം കുറഞ്ഞതു രണ്ടൂ പ്രാവശ്യമെങ്കിലും വിശ്വാസം ഏറ്റുപറയുന്നു. വീടുകളില്‍ യാമപ്രാര്ത്ഥനയിലും, പള്ളിയില്‍ വി,കുര്‍ബാനക്കും വിശ്വാസം ഏറ്റുപറയുന്നു.
എന്നാല്‍ ആറ്റില്‍ മുങ്ങുന്നവര്‍ ആ ഒറ്റപ്രാവശ്യമേ വിശ്വാസം ഏറ്റു പറയുന്നുള്ളു.
പ്രിയപ്പെട്ടവരെ നമുക്കു ഒരു കയ്യില്‍ വേദപുസ്തകവും ,മറ്റേകയ്യില്‍ സഭയുടെ വേദപഠനപ്പുസ്ത്കവും പിടിക്കാം .സഭ പറയുന്നതനുസരിച്ചു മുന്നേറാം .
ആമ്മീന്‍ ! ആമ്മീന്‍ ! ആമ്മീന്‍ !!!

Tuesday 31 July 2018

നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

നിങ്ങള്‍ അദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും " ( മത്താ.6:33 )
പ്രിയപ്പെട്ടവരെ ഇഹത്തിലെ മഹത്വം അന്വേഷിച്ചു നടക്കുന്നവര്‍ക്കു ഇതു ബുദ്ധിമുട്ടാകാനാണു സാദ്ധ്യത.
യേശു പറഞ്ഞു കലപ്പമേല്‍ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍ എനിക്കു യോഗ്യനല്ലെന്നു . എന്നാല്‍ ആ വാചകം സ്വജീവിതത്തില്‍ പകര്ത്തുന്നവര്‍ കുറവാണോ ? ധാരാളം ആളുകള്‍ കലപ്പയില്‍ കൈ വെച്ചിട്ടു തിരിഞ്ഞു വീട്ടിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണം കൂടുന്നോ ? അതാണോ കൈയില്‍ കിട്ടുന്നതെല്ലാം വീട്ടിലേക്കു കടത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം കൂടുന്നതു ? അതുകാരണം ഒരിടത്തും സമാധാനമില്ല. എങ്ങനെ അല്പം സമ്പാദിക്കാമെന്നുള്ള പരക്കം പാച്ഛിലില്‍ പലതും മറക്കുന്നു ,ദൈവവചനം തന്നെ മറക്കുന്നു.
പത്രോസ് അപ്പസ്തോലന്‍ പറയുന്നു നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണു.
ഭൌതീകമായ വെള്ളിയോ സ്വര്ണമോ കൊടുത്തു വീണ്ടെടുക്കുന്നതു ഭൌതീക ജീവിതത്തിലേക്കാണു, ഭൌതീകതക്കുവേണ്ടിയാണു . എന്നാല്‍ മനുഷ്യര്‍ വീണ്ടെടുക്കപ്പെട്ടത് ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടാണു.
" പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വ്യര്ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതു നസ്വരമായ വെള്ളിയോ സ്വര്ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവെല്ലോ .കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടത്രേ. ( 1പത്രോ.1:18 - 19 )
സഹോദരന്മാരേ ,സഹോദരികളേ , ഇതില്‍ നിന്നും നാം എന്തു മനസിലാക്കണം ?
നശ്വരമായ ഈ ജീവിതത്തിനുവേണ്ടിയായിരുന്നെങ്കില്‍ യേശു തന്‍റെ രക്തം കൊടുത്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നൊ ?
ഇല്ലെന്നു നമുക്കറിയാം . പിന്നെന്തിനുവേണ്ടിയാണൂ ?
അനശ്വരമായ ഒരു ജീവിതത്തിനു വേണ്ടി , നിത്യമായ ഒരു
ജീവിതത്തിനുവേണ്ടിയാണെല്ലോ അവിടുന്നു നമ്മേ വീണ്ടെടുത്തതു . അതു മനസിലാക്കിയാല്‍ നാം നസ്വരമായ ഈ സമ്പത്തിന്‍റെ പുറകെ നാം ഓടുമോ ?
ഇഹലോകജീവിതത്തില്‍ സമ്പത്തു നമുക്കു ആവശ്യമാണു.പക്ഷേ അനര്ഹമായതൊ ,അന്യായമായോ ,അന്യനു സ്വന്തമായിരിക്കുന്നതൊ ഒരിക്കലും നാം കൈവശപ്പെടുത്തരുതു. ന്യായമായി നാം സമ്പാദിക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ല ഇല്ലാത്തവര്‍ക്കും അ്തു പങ്കു വയ്ക്കാനായിട്ടാണു ദൈവം ഈ സമ്പത്തു എന്നെ ഏള്‍പ്പിച്ചതെന്നു നാം മറ ക്കാതിരിക്കണം .അതാണു അഗാപ്പേ .ക്രിസ്തീയസ്നേഹം !
ഇതിനെക്കുറിച്ചു പത്രോസ് അപ്പസ്തോലന്‍ പറയുന്നതു കേട്ടാലും .
സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹ്രുദയ പൂര്വകമായും ഗാഡ്ഡ്മായും പരസ്പരം സ്നേഹിക്കുവിന്‍ ! " ( 1 പത്രൊ.1:22 )
സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും നമുക്കു ദൈവത്തെ കാണാം . യോഹന്നാന്‍ പറയുന്നു :-
" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ; എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും " ( 1യോഹ. 4:12 )
അതിനാല്‍ പ്രിയപ്പെട്ടവരെ ! നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

Monday 30 July 2018

എറ്റവും വലിയ യോഗ്യത

അയോഗ്യതയെ കുറിച്ചുള്ള ബോധ്യമാണു ഏറ്റവും വലിയ യോഗ്യത
യേശു ഉയര്ത്തെഴുനേറ്റിട്ടു അവര്‍ക്കു പ്രത്യക്ഷപ്പെട്ടിട്ടു പോലും വിശ്വസിക്കാതിരുന്ന അപ്പസ്തോലന്മാരാണോ ഏറ്റവും വലിയ അവിശ്വാസികള്‍ ?
അവരുടെ അവിശ്വാസത്തെയും ഹ്രുദയകാഠിന്ന്യത്തെയും യേശു കുറ്റപ്പെടുത്തി. ശാസിക്കുന്നുണ്ടൂ . എന്നിട്ടും യേശു അവരെയാണു സുവിശേഷപ്രഘോഷണ ദൌത്യം ഏള്‍പ്പിക്കുന്നതു .(മര്‍ക്കൊ.16 : 14 - 15 )
എന്താണു ഇതിന്‍റെ രഹസ്യം ?
ഇതു അവര്ണനീയമാണു. വലിയ അല്ഭുതമാണു ! വി.കുര്‍ബാനയുടെ അത്ഭുതമാണു ഞാന്‍ കാണുന്നതു .
അത്താഴമേശയിലാണു വി.കുര്‍ബാനയുടെ സ്ഥാപനം നാം ആദ്യം കാണുന്നതു. പിന്നെ എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ ഭക്ഷണമേശയിലും .പിന്നെ ഇവിടെയും ഭക്ഷണമേശയില്‍ തന്നെയാണു അത്ഭുതം !!!
"പിന്നീടു അവര്‍ പതിനൊന്നു പേര്‍ ഭക്ഷണത്തിനു ഇരിക്കുമ്പോള്‍ അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു." ( മര്‍ക്കോ.16:14 )
ഇവിടെ അവരുടെ അയോഗ്യതയെക്കുറിച്ചു അവരെ ബോധ്യപ്പെടുത്തിയിട്ടു .കുര്‍ബാനയുടെ ശക്തി അവര്‍ക്കു നല്കികൊണ്ടു അവരെ യോഗ്യരാക്കിയിട്ടാണു ദൌത്യം ഏള്‍പ്പിക്കുന്നതു.
യോഹന്നാന്‍ 20: 22 - 23 ല്‍ യേശു അവരെ തന്‍റെ ദൌത്യം ഭരമേല്പ്പിക്കുന്നതിനു മുന്‍പു അകര്‍ക്കു പരിശുദ്ധാത്മാവിനെ നല്കികൊണ്ടാണു കെട്ടാനും അഴിക്കാനും പാപങ്ങള്‍ മോചിക്കാനും ഒക്കെയുള്ള അധികാരം കൊടുക്കുന്നതു. പിതാവു യേശുവിനെ അയച്ചതുപോലെ യേശുവും അവരെ അയക്കുന്നു.
യേശു യോഗ്യരെയല്ല തിരഞ്ഞെടുത്തതു അയോഗ്യരെ തിരഞ്ഞെടുത്തിട്ടു യോഗ്യരാക്കുന്നതായിട്ടാണു കാണുന്നതു.
ഏശയയെ തിരഞ്ഞെടുക്കുമ്പോള്‍ അശുദ്ധിയുള്ള അധരങ്ങള്‍ ഉള്ളവനായിരുന്നു എന്നാല്‍ വി.കുര്‍ബാനയുടെ സാദ്രിശമായ തീകട്ട അധരങ്ങളെ സ്പര്‍ശിച്ചിട്ടു യോഗ്യനാക്കിമാറ്റിയിട്ടാണു ദൌത്യം നല്കുന്നതു.
നമുക്കും അന്നുടെ അയോഗ്യതയെ ക്കുറിച്ചു ബോധവാനാകാന്‍ ശ്രമിക്കാം . ആമ്മീന്‍

Sunday 29 July 2018

മോചന ദ്രവ്യമായ യേശുവിന്‍റെ തിരു രക്തം !

" നിങ്ങള്‍ അദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും " ( മത്താ.6:33 )
പ്രിയപ്പെട്ടവരെ ഇഹത്തിലെ മഹത്വം അന്വേഷിച്ചു നടക്കുന്നവര്‍ക്കു ഇതു ബുദ്ധിമുട്ടാകാനാണു സാദ്ധ്യത.
യേശു പറഞ്ഞു കലപ്പമേല്‍ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍ എനിക്കു യോഗ്യനല്ലെന്നു . എന്നാല്‍ ആ വാചകം സ്വജീവിതത്തില്‍ പകര്ത്തുന്നവര്‍ കുറവാണോ ? ധാരാളം ആളുകള്‍ കലപ്പയില്‍ കൈ വെച്ചിട്ടു തിരിഞ്ഞു വീട്ടിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണം കൂടുന്നോ ? അതാണോ കൈയില്‍ കിട്ടുന്നതെല്ലാം വീട്ടിലേക്കു കടത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം കൂടുന്നതു ? അതുകാരണം ഒരിടത്തും സമാധാനമില്ല. എങ്ങനെ അല്പം സമ്പാദിക്കാമെന്നുള്ള പരക്കം പാച്ഛിലില്‍ പലതും മറക്കുന്നു ,ദൈവവചനം തന്നെ മറക്കുന്നു.
പത്രോസ് അപ്പസ്തോലന്‍ പറയുന്നു നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണു. ഭൌതീകമായ വെള്ളിയോ സ്വര്ണമോ കൊടുത്തു വീണ്ടെടുക്കുന്നതു ഭൌതീകജീവിതത്തിലേക്കാണു,ഭൌതീകതക്കുവേണ്ടിയാണു . എന്നാല്‍ മനുഷ്യര്‍ വീണ്ടെടുക്കപ്പെട്ടത് ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടാണു.
" പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വ്യര്ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതു നസ്വരമായ വെള്ളിയോ സ്വര്ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവെല്ലോ .കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടത്രേ. ( 1പത്രോ.1:18 - 19 )
സഹോദരന്മാരേ ,സഹോദരികളേ , ഇതില്‍ നിന്നും നാം എന്തു മനസിലാക്കണം ?
നശ്വരമായ ഈ ജീവിതത്തിനുവേണ്ടിയായിരുന്നെങ്കില്‍ യേശു തന്‍റെ രക്തം കൊടുത്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നൊ ? ഇല്ലെന്നു നമുക്കറിയാം . പിന്നെന്തിനുവേണ്ടിയാണൂ ? അനശ്വരമായ ഒരു ജീവിതത്തിനു വേണ്ടി , നിത്യമായ ഒരു ജീവിതത്തിനുവേണ്ടിയാണെല്ലോ അവിടുന്നു നമ്മേ വീണ്ടെടുത്തതു . അതു മനസിലാക്കിയാല്‍ നാം നസ്വരമായ ഈ സമ്പത്തിന്‍റെ പുറകെ നാം ഓടുമോ ?
ഇഹലോകജീവിതത്തില്‍ സമ്പത്തു നമുക്കു ആവശ്യമാണു.പക്ഷേ അനര്ഹമായതൊ ,അന്യായമായോ ,അന്യനു സ്വന്തമായിരിക്കുന്നതൊ ഒരിക്കലും നാം കൈവശപ്പെടുത്തരുതു. ന്യായമായി നാം സമ്പാദിക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ല ഇല്ലാത്തവര്‍ക്കും അ്തു പങ്കു വയ്ക്കാനായിട്ടാണു ദൈവം ഈ സമ്പത്തു എന്നെ ഏള്‍പ്പിച്ചതെന്നു നാം മറ ക്കാതിരിക്കണം .അതാണു അഗാപ്പേ .ക്രിസ്തീയസ്നേഹം !
ഇതിനെക്കുറിച്ചു പത്രോസ് അപ്പസ്തോലന്‍ പറയുന്നതു കേട്ടാലും .
" സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹ്രുദയ പൂര്വകമായും ഗാഡ്ഡ്മായും പരസ്പരം സ്നേഹിക്കുവിന്‍ ! " ( 1 പത്രൊ.1:22 )
സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും നമുക്കു ദൈവത്തെ കാണാം . യോഹന്നാന്‍ പറയുന്നു :-
" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ; എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും " ( 1യോഹ. 4:12 )
അതിനാല്‍ പ്രിയപ്പെട്ടവരെ ! നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...