Monday 28 August 2017

മലങ്കര കത്തോലിക്കാ സഭയുടെ ഹൈരാര്‍ക്കി സ്ഥാപനം 1932 ല്‍ !

1932 മുതല്‍ സീറൊമലങ്കര സഭനിലവില്‍ വന്നകാര്യം പറഞ്ഞപ്പോള്‍ പലരും പറഞ്ഞു ചരിത്രം ശരിക്കുപറയാന്‍. 1930 ആണെന്നു.  പുനരൈക്യമാണു 1930ല്‍.

1932 ഫെബ്രുവരി 13നു മാഞ്ഞും നോബിസ് എന്ന അപ്പസ്തോലികലേഖനം വഴി മാര് ഈവാനിയോസിനെ “ഫാസിനോസിന്റെ “ സ്താനിക മെത്രാനായും ,മാര് തേയോഫിലോസിനെ “അറദേത്തീസിന്റെ” സ്താനികമെത്രാനായും നിശ്ചയിച്ചു. ഈ സംവിധാനം ത്രിപ്തി കരമായി തോന്നാഴ്കയാല്‍ ഒരു ഹൈരാര്ക്കിക്കു രൂപം കൊടുക്കുവാന്‍ പ. സിംഹാസനം തീരുമാനിച്ചു.

1932 ജൂണ്. 11നു പതിനൊന്നാം പീയൂസ് പാപ്പാ "ക്രിസ്തോ പാസ്തോരും പ്രിന്ചീപ്പി " എന്നതിരുവെഴുത്തുവഴി പുനരൈക്യപ്പെട്ട കത്തോലിക്കവിഭാഗത്തിനു ഒരു പ്രത്യേക ഹൈരാര്ക്കി സ്താപിച്ചു. അതോടൂകൂടി കത്തൊലിക്കാസഭയില്‍ അവര്ക്കു നിയമപരമായ അസ്ഥിത്വം ലഭിച്ചുവെന്നുപരയാം. അങ്ങനെ 1932 ല്‍ തിരുവനന്തപുരം അതിരൂപതയും തിരുവല്ലാ രൂപതയും നിലവില്‍ വന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...